മംഗല്യത്താലി 19
മഹാലഷ്മി എഴുന്നേറ്റ് അകത്തേക്ക് നടന്നതും പെട്ടെന്ന് ആരോ പിടിച്ചുകെട്ടിയ പോലെ അവരവിടെ നിന്നു..
അമ്മേടെ ശബ്ദം കേൾക്കാതെ വന്നപ്പോൾ ഹരി തിരിഞ്ഞു നോക്കി.
അവരെ ഇരുവരെയും നോക്കി ഒരു മന്ദഹാസത്തോടെ നിൽക്കുകയാണ് ഭദ്ര.
എന്നാൽ അവളുടെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു.
ഹരിയേട്ടന്റെ ഫോൺ കുറെ നേരമായിട്ട് റിങ് ചെയ്തു. അത് പറയാൻ വേണ്ടി താഴേക്ക് വന്നത്.
ഭദ്ര അവളുടെ കയ്യിലിരുന്ന ഫോൺ ഹരിയുടെ നേർക്ക് നീട്ടി..
അവൻ അത് വാങ്ങി, കോൾ ലിസ്റ്റ് പരിശോധിച്ചു.
മഹാലക്ഷ്മി ആണെങ്കിൽ അടിയേറ്റത് പോലെ നിൽക്കുകയാണ്, എങ്കിലും അവരുടെ ഉള്ളിൽ ഒരു സംശയം. താനും ഹരിയും പറഞ്ഞ കാര്യങ്ങളൊക്കെ ഭദ്ര കേട്ടോ എന്ന്..കാരണം തങ്ങളുടെ പിന്നിലായി എപ്പോഴാണ് ഭദ്രവന്നു നിന്നത് എന്ന് അവർക്ക് അറിയില്ലായിരുന്നു. മഹാലക്ഷ്മി നോക്കുന്നത് കണ്ടതും ഭദ്ര അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അമ്മ ഭക്ഷണമൊക്കെ കഴിച്ചോ..? പെട്ടന്ന് അവൾ ചോദിച്ചു.
ഹ്മ്മ്…വല്ലായ്മയോടെ അവരൊന്നു മൂളി..
ഭദ്ര വരൂ… നമ്മൾക്ക് കിടക്കാം. ഹരി അവളുടെ കൈത്തണ്ടയിൽ പിടിച്ചു. അത് കണ്ടതും മഹാലക്ഷ്മി ഒന്നും ഞെട്ടി. ഹരിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി..
അമ്മയുടെ നോട്ടത്തിന്റെ അർത്ഥം അവനു വ്യക്തമായി.
ഭദ്രേ വരൂ നമുക്ക് കിടക്കാം… അവൻ പഴയ പല്ലവി തന്നെ ആവർത്തിച്ചു ശേഷം അവളുടെ തോളിലൂടെ കൈയിട്ട് തന്നോട് ചേർത്തു പിടിച്ചു..
എന്നിട്ട് മുകളിലേക്കുള്ള സ്റ്റെപ്സ് ഒന്നൊന്നായി കയറി.അവന്റെ ആ ചെയ്തിയിൽ ഭദ്ര വിറച്ചു പോയിരിന്നു. മെല്ലെ അത് ഹരിയിലേക്കും ബാധിച്ചു. അത് കണ്ടതും മഹാലക്ഷ്മിക്ക് പരവശമായി. ശരിക്കും പറഞ്ഞാൽ അവന് ഭദ്രയോട് വെറുപ്പായിരിക്കും എന്നും, അതുകൊണ്ട് അവര് തമ്മിൽ, ഒരു അകൽച്ച ആയിരിക്കും എന്നും, ഭാര്യ ഭർത്താക്കന്മാരായി ഒരിക്കലും കഴിയില്ല, എന്നും ഒക്കെയാണ് മഹാലക്ഷ്മിയുടെ കണക്കുകൂട്ടൽ.
സത്യത്തിൽ ഹരിക്ക് അവളോട് തീർത്താൽ തീരാത്ത പകയും വെറുപ്പും ആയിരുന്നു താനും. ആ ഒരു വിഷമത്തിൽ ഭദ്ര എല്ലാമിട്ടെറിഞ്ഞു പോകുമോ എന്ന ഭയത്തിലാണ് മഹാലക്ഷ്മി അവളെ കൂടെ കിടത്തിയത് പോലും.
എന്നാൽ എപ്പോഴൊക്കെയോ അവരുടെ മനസ്സിന്റെ കോണിൽ അവളോട് ഒരിഷ്ടം തോന്നിയിരുന്നു , പക്ഷെ അവരിലെ സ്വാർത്ഥത, അതിൽ അവർ എല്ലാം മറന്നു.
ഹരിയുടെ ജാതകത്തിൽ ഇരു വിവാഹങ്ങൾക്ക്, യോഗം ഉണ്ടെന്ന്, അറിഞ്ഞതും, അവരുടെ ഉറക്കം നഷ്ടപ്പെടുകയായിരുന്നു. ഇതിനെന്താണ് ഒരു പോംവഴി എന്ന് കണ്ടുപിടിക്കുവാൻ മഹാലക്ഷ്മി ഒരുപാട് അലഞ്ഞു.
സഹോദരന്റെ മകൾ മൃദുലയുമായി, മകന്റെ വിവാഹം വരെ പറഞ്ഞു വച്ചതാണ്, ഹരിക്കും ചെറിയതോതിൽ അവളോട് ഇഷ്ടം ഉണ്ടായിരുന്നു, രണ്ടാളും നല്ല ചേർച്ചയാണ്,, മൃദുലയാണെങ്കിൽ ഒറ്റ മോള്, ഇഷ്ടംപോലെ സ്വത്തും, ഹരിയെ അവിടെഎല്ലാവർകും ജീവന്റെ ജീവനായിരുന്നു.എല്ലാം വെറുതെയായല്ലോ എന്നോർത്ത് വിഷമിച്ചിരുന്നപ്പോഴാണ് ഭട്ടതിരിയെ ഒന്ന് വന്നു കണ്ടു നോക്കുവാൻ സുഹൃത്തായ beena ഉപദേശിച്ചത്
ഒട്ടും അമാന്തിച്ചില്ല, നേരെ ഭട്ടതിരിയെ കാണുവാനായി പോയി, മൂന്ന് തവണ പ്രശ്നം വെച്ച ശേഷമാണ്, ഈയൊരു പോംവഴി അദ്ദേഹം നിർദ്ദേശിച്ചത്.
രണ്ടു വിവാഹങ്ങൾക്ക് യോഗം ഉള്ളതിനാൽ, ആ വിവാഹങ്ങൾ നടക്കുക തന്നെ വേണം. അതിൽ യാതൊരു തടസവും പാടില്ല. ആദ്യ വിവാഹം എത്രയും പെട്ടെന്ന് തന്നെ ആവണം, ഇല്ലെങ്കിൽ വീണ്ടും ജാതകത്തിൽ ദോഷമാണത്രേ.
ഏതെങ്കിലും പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ, കണ്ടുപിടിച്ച ഈ കർത്തവ്യം അങ്ങ് നടത്തുക. അതായിരുന്നു ഭട്ടതിരി ഉപദേശിച്ചത്..
അപ്പോഴാണ് ഓർഫനേജിലെചില കാര്യങ്ങൾ ഓർമ്മ വന്നത്.അവിടെ കണ്ടിരുന്ന മുഖങ്ങളിൽ,കൂടുതൽ പരിചിതമായത് ഭദ്രയെ ആയിരുന്നു..
പിന്നെ ഒന്നും ഓർത്തില്ല,കൂടുതൽ ചിന്തിച്ച് സമയവും പാഴാക്കിയില്ല, നേരെ മീര ടീച്ചറുടെ അടുത്ത് ചെന്ന് സംസാരിച്ചു. ഈ കാര്യങ്ങൾ ഒന്നും അവരോട് പറയാൻ കൂട്ടാക്കിയില്ല. തികച്ചും നാച്ചുറൽ ആയിട്ട് അവരുടെ മുന്നിൽ അഭിനയം കാഴ്ചവച്ചതോർത്ത് മഹാലക്ഷ്മി ബെഡിലേക്ക് അമർന്നിരുന്നു.
ഈ സമയത്ത് മുകളിലെ മുറിയിൽ ഏറിവന്ന സങ്കടത്തോടെ, ഭദ്ര ഇരിപ്പുണ്ടായിരുന്നു.
ഹരി ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് ബാൽക്കണിയിലാണ്. നേരം കുറച്ചായി സംസാരം തുടങ്ങിയിട്ട്. ഇംഗ്ലീഷിലാണ് പറയുന്നത്.
എന്തൊക്കെയോ അറ്റോം മുറിയുംമൊക്കെ മാത്രം മനസ്സിലായി..
പക്ഷെ അതിലൊന്നും അല്ലായിരുന്നു അവളുടെ ശ്രദ്ധ.
ഇത്ര വലിയൊരു ചതിവ് തന്നോട് മഹാലക്ഷ്മി അമ്മ ചെയ്തല്ലോ, ഓർക്കും തോറും അവളുടെ നെഞ്ചകം വിങ്ങിപ്പൊട്ടി.
മേശമേൽ മുഖം ചേർത്ത് വെച്ച് അവൾ മുന്നോട്ട് ചാരിയിരുന്നു
മിഴിനീരങ്ങനെ ഒഴുകുകയാണ് കവിളിലൂടെ,,
ഇത്രയും വലിയൊരു കുടുംബത്തിലേക്ക്, തന്നെ വിവാഹം കഴിച്ചു കൊണ്ട് വന്നതിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ടെന്ന്, ഉള്ളിന്റെ ഉള്ളിൽ ഇരുന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു.
തന്നെ ഒരിക്കൽപോലും നേരിട്ട് കാണാത്ത ഹരിയേട്ടൻ, ഈ ബന്ധത്തിന് സമ്മതിച്ചോ എന്ന് സംശയം തോന്നി.
അപ്പോഴൊക്കെ എന്റെ സൗഭാഗ്യത്തെ വാനോളം പുകഴ്ത്തി, എല്ലാവരും അരികിൽ വട്ടം കൂടി നിന്നു.
ദേവിയമ്മയ്ക്ക് ആയിരുന്നു ഏറ്റവും സന്തോഷമെന്നു ഓർത്തപ്പോൾ അവളുടെ ചുണ്ടിൽ ഒരു വരണ്ട ചിരി വിരിഞ്ഞു.
ഭദ്ര ഉറങ്ങിയോ…
ഹരിയുടെ ശബ്ദം കേട്ടതും അവൾ ഒന്നു തിരിഞ്ഞു. എന്നിട്ട് കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.
എന്തിനാടോ ഇങ്ങനെ ഞെട്ടുന്നത്, ഞാന് ജസ്റ്റ് ഒന്ന് ചോദിച്ചതല്ലേ ഉള്ളൂ. അപ്പോഴേക്കും പേടിച്ചു വിറച്ചോടൊ താന്. ഹരി വന്നിട്ട് അവളുടെ ചുമലിൽ തട്ടി.
അവനോട് തിരിച്ചൊന്നും പറയാതെ അവൾ മുഖം താഴ്ത്തി നിന്നു.
അതിനെ എന്തിനാണ് എപ്പോഴും ഇങ്ങനെ നിലത്തേക്ക് തന്നെ നോക്കുന്നത്, ആരെങ്കിലും എന്തെങ്കിലും സംസാരിക്കുമ്പോൾ അവരുടെ മുഖത്ത് ഒന്നും നോക്കണ്ടേ, അല്ലെങ്കിൽ ഒന്ന് ശ്രദ്ധിക്കേണ്ടേ..
ചെറുതായി അവൻ ഒന്ന് ശാസിച്ചപ്പോൾ അവൾ മെല്ലെ മുഖമുയർത്തി, എന്നിട്ട് ഹരിയുടെ മുഖത്തേക്ക് നോക്കി.
ഹരിയേട്ടാ… ഏട്ടന്റെ ജീവിതത്തിൽ രണ്ടു വിഭാഗങ്ങൾക്ക് യോഗം ഉണ്ടെന്നല്ലേ കുറച്ചു മുന്നേ ലക്ഷ്മി അമ്മ പറഞ്ഞത്, എന്തായാലും ഒരു വിവാഹം കഴിഞ്ഞല്ലോ, ഇനി ഞാൻ ഇവിടെ നിൽക്കുന്നത് അർത്ഥമില്ല, നാളെത്തന്നെ ഞാൻ തിരിച്ചു പോകുവാ ഹരിയേട്ടാ, ഇല്ലെങ്കിൽ ഇതെല്ലാംകൂടി ഓർത്ത് ഞാൻ ചങ്ക് പൊട്ടി ചത്തുപോകും. അതുകൊണ്ടാണ്, ദയവുചെയ്ത് എന്നെ പോകാൻ അനുവദിക്കണം…
അതു പറയുമ്പോൾ പാവം ഭദ്രയുടെ അധരം വിറകൊണ്ടു.
ഹ.രിയാണെങ്കിൽ അവളെ സാകൂതം നിരീക്ഷിച്ചു.
താനും അമ്മയും തമ്മിൽ പറഞ്ഞതെല്ലാം ഭദ്ര കേട്ടു എന്നുള്ളത് അവനുറപ്പായി..
പലപ്പോഴും എനിക്ക് സംശയം തോന്നിയിരുന്നു, എന്തുകൊണ്ടാണ് ഈ ഓർഫനേജിൽ വന്നു ലക്ഷ്മി അമ്മ പെണ്ണാലോചിക്കുന്നതെന്ന്..പിന്നെ ഒരുപാട് ചിന്തിക്കാൻ പോലും ഇടവരുത്താതെ, മീരടീച്ചറും ദേവിയമ്മയും അവിടെയുള്ള ബാക്കി ആളുകളും ഒക്കെ എന്നേ അങ്ങട് പുകഴ്ത്തി..
ഒരു നിമിഷത്തേക്ക് ഞാനും ഒന്ന് സ്വപ്നം കണ്ടുവെന്നു തോന്നുന്നു. പക്ഷെ സാരമില്ല കെട്ടോ, എനിക്ക് യാതൊരു പ്രശ്നവുമില്ല..ഈശ്വരനായിട്ട് ഇപ്പൊ ഇതല്ലാം കേൾപ്പിച്ചു തന്നത്, അതുകൊണ്ട് നാളെത്തന്നെ എനിയ്ക്ക്ഇവിടുന്നു പോകാല്ലോ ഹരിയേട്ട, അതാണ് ഇനി നല്ലത്
എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ ഭദ്ര പറഞ്ഞു
മംഗല്യത്താലി 20
ഒരു നിമിഷത്തേക്ക് ഞാനും ഒന്ന് സ്വപ്നം കണ്ടുവെന്നു തോന്നുന്നു. പക്ഷെ സാരമില്ല കെട്ടോ, എനിക്ക് യാതൊരു പ്രശ്നവുമില്ല. ഈശ്വരനായിട്ട് ഇപ്പൊ ഇതല്ലാം കേൾപ്പിച്ചു തന്നത്, അതുകൊണ്ട് നാളെത്തന്നെ എനിയ്ക്ക്ഇവിടുന്നു പോകാല്ലോ, ഹരിയേട്ട, അതാണ് ഇനി നല്ലത്
എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ ഭദ്ര പറഞ്ഞു
നാളത്തെ കാര്യമൊക്കെ നാളെയാണ്, അതൊന്നും ഓർത്തു താൻ ടെൻഷൻ അടിക്കേണ്ട. ഇപ്പൊ വന്നു കിടക്കാൻ നോക്ക്.
ഹരി ബെഡിലേക്ക് കയറി കിടന്നു കൊണ്ട് അവൾക്ക് വേണ്ടി അല്പം സ്ഥലം കൊടുത്തു.
ഹരിയേട്ടൻ ഇവിടെ കിടന്നോളു, എനിക്ക് അപ്പുറത്തെ സെറ്റിമതി.
അവൾ അവിടെക്ക് പോകാൻ തുടങ്ങിയതും ഹരി അത് തടഞ്ഞു.
ഇവിടെ കിടക്കു ഭദ്രാ…… പറയുന്നത് അനുസരിയ്ക്ക്. എന്താ തനിയ്ക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ഇവിടെ കിടക്കാന്
ഹേയ്.. അതൊന്നും ശരിയാവില്ല..സോറി ഹരിയേട്ടാ..അനുസരണക്കേട് ആണെന്ന് ഓർക്കരുതേ
അവൾ എഴുന്നേറ്റു സെറ്റിയിൽ പോയ് കിടന്നു..
ആ മുറിയിലെ അരണ്ട വെളിച്ചത്തിൽ ഹരി എഴുന്നേറ്റ് ചെന്നു അലമാര തുറന്നു ഒരു ബെഡ്ഷീറ്റും പുതപ്പും എടുത്തു അവളുടെ അടുത്തേക്ക് വന്നു.
ഭദ്ര…
അവൻ വിളിച്ചതും അവൾ ഞെട്ടിപ്പിടഞ്ഞു എഴുന്നേറ്റു.
എന്റെയൊപ്പം കിടക്കാൻ വരാൻ ബുദ്ധിമുട്ടുണ്ടെകിൽ ഈ ബെഡ്ഷീറ്റ് വിരിച്ചു കിടന്നോളു.
അവനത് അവളുടെ നേർക്ക് നീട്ടി.
വേണ്ടയിരുന്നു ഹരിയേട്ടാ… ഇത് കുഴപ്പമില്ലന്നെ. ഞാനിവിടെ ഇങ്ങനെ കിടന്നോളാം…അവൾ ഒഴിഞ്ഞു മാറി
ഭദ്രയെ ഒന്ന് നോക്കിയ ശേഷം ഹരി തന്നേയാണ് ഷീറ്റ് എടുത്തു വിരിച്ചത്.
എന്നിട്ട് അവന്റെ ഒരു തലയിണ എടുത്ത് അവൾക്ക് കൊടുത്തു
അത് വാങ്ങാൻ മടിയോടുകൂടി ഭദ്ര നിൽക്കുകയാണ്.
ഹരി സെറ്റിയിലേക്കിട്ടിട്ട്, തിരികെ അവന്റെ ബെഡിലേക്ക് പോയി കിടന്നു
അവൻ മച്ചിലേക്ക് നോക്കി കൊണ്ട് അങ്ങനെ കിടക്കുകയാണ്.
ഭദ്രയുടെ ഇപ്പോളത്തെ മാനസികവസ്ഥ ആയിരുന്നു അവന്റെ ഉള്ളിൽ നിറയെ.
പാവം…അവനു സങ്കടം വന്നു.
അമ്മ പറഞ്ഞ വൃത്തികേടുകൾ മുഴുവൻ അവള് കേട്ടാലോ.എന്നിട്ട് അവളുടെ മുൻപിൽ വെച്ചുള്ള അഭിനയമോ..കളങ്കമില്ലാത്തവൾ ആയത് കൊണ്ട് ആ പാവം പെൺകുട്ടി എല്ലാം വിശ്വസിച്ചു പോയ്. എന്നിട്ട് ഒറ്റ ദിവസംകൊണ്ട് അമ്മേടെ തനി നിറം പുറത്തു വരികയും ചെയ്തു. അതായിരുന്നു അവനു ഏറെ വിഷമം
അടക്കിപിടിച്ച തേങ്ങലിനെ പുറത്തേക്ക് വരാൻ അനുവദിക്കാതെ അവൾ വായ് മൂടി കിടക്കുകയാണ്. എന്നാലും അവളെ തോൽപ്പിച്ചുകൊണ്ട് ഉള്ളിലെ ഗദ്ഗദം പുറത്തേക്ക് വന്നു തുടങ്ങി
പെട്ടെന്നായിരുന്നു ആ മുറിയിൽ ആകമാനം വെളിച്ചം വീണത്. ഭദ്ര മിഴികൾ അമർത്തി തുടച്ചു കൊണ്ട്, കണ്ണുകൾ പൂട്ടി.
ഹരി എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വീണ്ടും വന്നു.
അവൻ തോളിൽ തട്ടി വിളിച്ചുവെങ്കിലും ഭദ്ര കണ്ണു തുറന്നില്ല. ഉറങ്ങുകയല്ലെന്നുള്ളത് അവന് വ്യക്തമായിരുന്നു, എന്നാലും അവൻ ഒന്നുരണ്ടുവട്ടം കൂടി ഭദ്രയെ വിളിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ അങ്ങനെ തന്നെ കിടന്നു.
******
കാലത്തെ ഹരി ഉണർന്നപ്പോൾ ആദ്യം തിരഞ്ഞത് സെറ്റിയിലേക്ക് ആയിരുന്നു..
ഭദ്ര അവിടെ ഇല്ലെന്ന് കണ്ടതും അവൻ വേഗം എഴുന്നേറ്റു. ബെഡ്ഷീറ്റും പുതപ്പും ഒക്കെ അവൾ മടക്കി വെച്ചിട്ടുണ്ട്.
സമയം നോക്കിയപ്പോൾ ആറുമണി കഴിഞ്ഞിരിക്കുന്നു..അപ്പോഴാണ് വാഷ് റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. അവിടെ നിന്നും കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങിവരുന്ന ഭദ്രയെ കണ്ടതും അവന് ആശ്വാസമായി.
ഹരിയെ നോക്കി മനോഹരമായ ഒന്ന് ചിരിച്ചുകൊണ്ട് അവൾ അടുത്തേക്ക് വന്നു.
ഹരിയേട്ടന് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെയൊന്നു ഓർഭനേജിലേക്ക് ആക്കി തരാമോ.
യാതൊരു മുഖവുരയും കൂടാതെ അവൾ അവനോട് ചോദിച്ചു. അവളുടെ ചോദ്യം കേട്ടതും ഹരിയൊന്ന് വല്ലാതെയായി.
..ഞാൻ കാലത്തെ പോകുവാ ഹരിയേട്ടാ…. ഇനി ഇവിടെ തുടർന്നാൽ ഒരുപക്ഷേ ഞാൻ ഇല്ലാതായി തീരും, അതുകൊണ്ടാണ്, വിരോധമില്ലെങ്കിൽ എന്നെ അവിടെയൊന്ന് എത്തിക്കുമോ, ഇനി അഥവാ ഹരിയേട്ടനെ തിരക്കാണെങ്കിൽ കുഴപ്പമില്ല, എനിക്ക് ഇത്തിരി കാശ് തന്നാൽ മതി, എന്റെ കയ്യിൽ ഒന്നുമില്ലത്തത് കൊണ്ടാണ്.
അത് ചോദിക്കുമ്പോൾ അവളുടെ മിഴികളിൽ തെളിഞ്ഞുനിന്ന നിസ്സഹായ അവസ്ഥ, എന്തോ ഹരിയുടെ മനസ്സിനെ അത് വല്ലാതെ കോർത്ത് വലിച്ചു..
അവൻ മറുപടിയൊന്നും പറയാതെ നിന്നപ്പോൾ, ഭദ്രയ്ക്ക് ഇത്തിരി സങ്കടമായി.
ബുദ്ധിമുട്ടായോ ഹരിയേട്ടാ? അല്പം മടിച്ചാണെങ്കിലും അവൾ ചോദിച്ചു.
ബുദ്ധിമുട്ടാണെങ്കിൽ…..
സാരമില്ല ഞാൻ എങ്ങനെയെങ്കിലും പൊയ്ക്കോളാം.
എങ്ങനെ പോകും?
ഫോൺ ഒന്ന് തരുവാണെങ്കിൽ ഞാൻ മീര ടീച്ചറെ വിളിച്ചോളാം. എന്നിട്ട് എന്തേലും വഴി നോക്കാം.
എന്തായാലും നേരം വെളുത്തതല്ലേ ഉള്ളൂ,.. ഇന്ന് പകൽ മുഴുവൻ കിടക്കുവല്ലേ, തന്നെയുമല്ല ഇന്ന് നമ്മുടെ വിവാഹത്തിന്റെ റിസപ്ഷനാണ്..അപ്പോൾ താനില്ലാതെ എങ്ങനെയാണ്.
മംഗല്യത്താലി 21
എന്തായാലും നേരം വെളുത്തതല്ലേ ഉള്ളൂ,.. ഇന്ന് പകൽ മുഴുവൻ കിടക്കുവല്ലേ, തന്നെയുമല്ല ഇന്ന് നമ്മുടെ വിവാഹത്തിന്റെ റിസപ്ഷനാണ്..അപ്പോൾ താനില്ലാതെ എങ്ങനെയാണ്.
ഹരി ചോദിച്ചതും അവളൊന്നു ഞെട്ടി. അനിരുദ്ധന്റെയും ഐശ്വര്യയുടെയും വിവാഹ റിസപ്ഷൻ ആണ് ഇന്ന്, ഇന്നലെ ആരോ താഴെ പറയുന്നത് അവൾ കേട്ടിരുന്നു..പക്ഷേ തങ്ങളുടെ കാര്യം ആരും പറഞ്ഞില്ല. അപ്പോൾ വിചാരിച്ചത് അവരുടെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നാണ്.
ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ് ഫംഗ്ഷൻ തുടങ്ങുന്നത്, അപ്പോഴേക്കും റെഡിയായിട്ട് നമുക്ക് പോകണം. അതുകഴിഞ്ഞ് തീരുമാനിക്കാം ഓർഫനേജിലേക്ക് മടങ്ങുന്ന കാര്യമൊക്കെ.
തീരുമാനിക്കാൻ എന്തിരിക്കുന്നു ഹരിയേട്ടാ… എനിക്ക് ഇന്ന് തന്നെ പോണം, പിന്നെ ആ റിസപ്ഷനിൽ നിന്ന്, എന്നെയൊന്ന് ഒഴിവാക്കാമോ, ഇനിയും ഒരു കോമാളിയായി ഇവിടെ തുടരാൻ വയ്യാ….. അത് പറയുകയും അവളുടെ വാക്കുകൾ ഇടറി.
താനിവിടെ ഇരിക്കെ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വേഗം വരാം.. ഇപ്പോൾ താഴേക്ക് പോകേണ്ട കേട്ടോ.
ഹരി അവളോട് പറഞ്ഞശേഷം പെട്ടെന്ന് വാഷ് റൂമിലേക്ക് പോയി.
റിസപ്ഷൻ ഉണ്ടെന്നുള്ളത് അറിയാമായിരുന്നു, പക്ഷേ തന്നോട് ഈ കാര്യമൊന്നും മഹാലക്ഷ്മിയമ്മ പറഞ്ഞിട്ടില്ല. അതുകൊണ്ട് അവൾക്ക് എന്തൊക്കെയോ സംശയങ്ങൾ പോലെ തോന്നി.
എന്തെങ്കിലും ആവട്ടെ, ഇന്നെന്തായാലും ഇവിടുന്ന് പോണം, ആ ഒരൊറ്റ വിചാരം മാത്രമായിരുന്നു അവളുടെ ഓരോ അണുവിലും.
തലേദിവസം ലക്ഷ്മിയമ്മ ഹരിയേട്ടനോട് പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ, അവൾക്ക് സങ്കടം ഏറി വന്നു.
സത്യമായിട്ടും താൻ ലക്ഷ്മിമ്മയെ ഒരുപാട് വിശ്വസിച്ചു പോയിരുന്നു. ചേർത്തുപിടിച്ചുകൊണ്ട് തന്റെ നെറുകയിൽ മുത്തിയപ്പോൾ, തന്റെ സ്വന്തം അമ്മ ഇതായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. കൂടെ കിടത്തിയുറക്കിയപ്പോൾ ലക്ഷ്മി അമ്മയോട് ഒരുപാട് ഇഷ്ടം തോന്നിപ്പോയ്.
പക്ഷേ അതെല്ലാം അവരുടെ അഭിനയം ആയിരുന്നുവല്ലോ,ഇന്നലെ എന്തൊക്കെയാണ് വിളിച്ചുകൂവിയത്, ചോദിക്കാനും പറയാനും ആരുമില്ലാത്തവളെ , മകനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്, തന്റെ ബുദ്ധിപൂർവ്വമുള്ള നീക്കമായിരുന്നുവെന്ന്, അഹങ്കാരത്തോടെ പറഞ്ഞത്…
തന്റെ മനസ്സിൽ ദൈവത്തോളം സ്ഥാനം ഉണ്ടായിരുന്ന ആ സ്ത്രീയിൽ നിന്ന് ഇങ്ങനെയുള്ള വാക്കുകൾ കേട്ടപ്പോൾ ഭൂമി പിളർന്ന് ഒന്ന് താഴേക്ക് പോകുവാൻ ആയിരുന്നു ആഗ്രഹിച്ചത്.
എന്തിനായിരുന്നു എന്നോടീ ചതി ചെയ്തത്. അതിനുമാത്രം യാതൊരു പാപവും, എന്റെ ഓർമ്മയിൽ പോലും, ഞാൻ ആരോടും ചെയ്തിട്ടില്ല, പിന്നെന്തിനാണ് ഈശ്വരൻ ഇങ്ങനെയൊരു വിധി എനിക്ക് വച്ചുനീട്ടിയത്.
ഇത്രമാത്രം വേദനിപ്പിക്കാൻ വേണ്ടി, നീ എന്തിനാണ് എന്നെ ഈ ഭൂമിയിൽ ഇട്ടിരിക്കുന്നത്. ഒന്ന് തിരിച്ചു വിളിച്ചു കൂടെ…ഓർമ്മ വെച്ച നാൾ മുതൽ ഇന്നോളം, മനസ്സറിഞ്ഞ്,വിളിച്ചു പ്രാർത്ഥിക്കുന്നവൾ അല്ലേ,,എന്റെ ഈയൊരു അപേക്ഷ തള്ളിക്കളയാതെ കൂടെ കൂട്ടുമോ ഭഗവാനെ..അവളുടെ കടക്കണ്ണിലൂടെ മിഴിനീർ അണ പൊട്ടിയൊഴുകുകയാണ്.
കുളി കഴിഞ്ഞ് ഇറങ്ങിവന്ന് ഡ്രസ്സ് ഒക്കെ മാറിയിട്ടും, ഹരി വന്നതുപോലും ഭദ്ര അറിയുന്നുണ്ടായിരുന്നില്ല.
അവൻ വന്നു അവളുടെ തോളിൽ പിടിച്ചു പെട്ടെന്നൊരു ഞെട്ടലോടുകൂടി അവൾ ചാടി എണീറ്റു.
എന്താടോ ഇത്, താനീ ലോകത്തൊന്നുമല്ലേ..ഒരു പുഞ്ചിരിയോട് കൂടി അവൻ ചോദിച്ചപ്പോൾ ഭദ്രയൊരു വരണ്ട ചിരി ചിരിച്ചു.
അപ്പോഴാണ് അവൾ കരയുകയായിരുന്നു എന്ന് ഭദ്രൻ കണ്ടത്.
അവൻ തന്റെ വലതു കൈപ്പത്തി ഉയർത്തി, അവളുടെ കവിളിലെ കണ്ണീർ മെല്ലെ തുടച്ചു. ഭദ്ര പിന്നിലേക്ക് ഒരു ചുവട് വച്ചുകൊണ്ട് അകന്നുമാറി നിന്നു.
അതുകണ്ടതും ഹരി അവളുടെ അടുത്തേക്ക് വീണ്ടും ചെന്നു. എന്നിട്ട് ഇത്തിരി കുറുമ്പോടെ, വീണ്ടും അവന്റെ പ്രവർത്തി തുടർന്നു.
ഭദ്ര അവന്റെ കയ്യിൽപ്പിടിച്ചു, കൊണ്ട് അവനെ ദയനീയമായി നോക്കി.
ഹരിയേട്ടാ,സത്യംമായിട്ടും എനിക്ക് ഒന്നും അറിയില്ലരുന്ന്, ലക്ഷ്മിയമ്മ നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ ഈ വിവാഹത്തിന് ഒരുങ്ങിയത്. ഹരിയേട്ടനെന്നെ ഇഷ്ടമല്ലെന്നുള്ളത്,എനിയ്ക്ക് അറിയില്ലയിരുന്നു.. അങ്ങനെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരു കാരണവശാലും, ഇതിനു സമ്മതിക്കില്ലരുന്നു.. ഞാൻ ഓർഫനേജിലേക്ക് തിരിച്ചു പോയ്ക്കോളാം.
കല്യാണം കഴിഞ്ഞദിവസം തന്റെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഭദ്രയുടെ മുഖമായിരുന്നു അവനപ്പോൾ ഓർമ്മ വന്നത്.
അതിൽ നിന്നും വ്യക്തമാക്കുകയായിരുന്നു അമ്മയ്ക്ക് എന്തൊക്കെയോ ദുരുദ്ദേശം ഈ വിവാഹം നടത്തിയതുകൊണ്ട് ഉണ്ടെന്നുള്ളത്.
ഹരിയേട്ടാ, മൃദുല ഇന്ന് വരും, അതിനു മുന്നേ എനിയ്ക്കിവിടുന്ന് പോണം. എന്നെ ഇവിടെ കണ്ടു കഴിയുമ്പോൾ, ആ കുട്ടിക്ക് സങ്കടമാവും, എന്തിനാ വെറുതെ ഇനി നിങ്ങളുടെ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നത്, എന്തായാലും ഹരിയേട്ടന്റെ ജീവിതത്തിൽ രണ്ടു വിവാഹംമുണ്ടെന്നുള്ളത്, സത്യമായിരിക്കും. ഞാനതിൽ ഒരു നിമിത്തമായിന്നു മാത്രം കരുതിയാൽ മതി… എത്രയും പെട്ടെന്ന് ആ കുട്ടിയെ വിവാഹം കഴിച്ചു ഹരിയേട്ടൻ സന്തോഷത്തോടെ കഴിയണം.
അപ്പോൾ താനോ? പെട്ടെന്ന് ഹരി അവളോട് ചോദിച്ചു..
കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ ഞാനോർത്തോളാം.. ജീവിതത്തിൽ സംഭവിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ, അത് നമ്മളാരും ഒട്ടും പ്രതീക്ഷിക്കാത്തതാവാം, എന്നാൽ അതെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ടു പോണമെന്ന് ടീച്ചറമ്മ എപ്പോഴും പറയും.
ഇക്കാര്യത്തിൽ അത് 100% സത്യമാണെന്ന് ഞാൻ വിശ്വസിച്ചോളാം.
പെട്ടെന്നായിരുന്നു വാതിലിൽ ആരോ മുട്ടിയത് അത് മഹാലക്ഷ്മി ആണെന്ന് ഹരിക്ക് മനസ്സിലായി.
ഭദ്ര ആരാണെന്ന് നോക്കൂ….അവൻ പറഞ്ഞു.
ഭദ്ര ചെന്നിട്ട് വാതിൽ തുറന്നപ്പോൾ മഹാലക്ഷ്മിയായിരുന്നു അത്.
ഇത്തിരി ദേഷ്യത്തിൽ അവർ ഭദ്രയെ അടിമുടി നോക്കി.
എന്തുപറ്റി ഇന്ന് എണീക്കാൻ വൈകിയോ.. ഇതേവരെയായിട്ടും താഴേക്ക് കണ്ടില്ലല്ലോ?
അവരുടെ ചോദ്യത്തിലെ ധ്വനി ഹരിക്ക് മനസ്സിലായിരുന്നു. ഭദ്ര മറുപടിയൊന്നും പറയാതെ മുഖം കുനിച്ചു നിന്നു.
ഹരി എവിടെ…. മഹാലക്ഷ്മി അകത്തേക്ക് കയറി വരുന്നതിനിടയിൽ ഉറക്കെ ചോദിച്ചു.
എന്റെ ഭദ്രക്കുട്ടി, നീ എന്തൊരു പിടുത്തമാണ് പിടിച്ചേ, ദേ, എന്റെ തോളിൽ നിന്റെ നഖത്തിന്റെ പാട് വീണെന്ന് തോന്നുന്നു കെട്ടോ..
നീലക്കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട്, ഹരി പറയുന്നത് കേട്ടാണ് മഹാലക്ഷ്മി അവന്റെ അടുത്തേക്ക് ചെന്നത്.
ഭദ്ര നോക്കിയപ്പോൾ,അവൻ തന്റെ ടീഷർട്ട് ഒക്കെ ഊരി മാറ്റിയിട്ടുണ്ട്..
ഇങ്ങനെയൊക്കെ കാണിച്ചാൽ ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും കേട്ടോ, ഞാൻ കുളിച്ചപ്പോളെ , ദേഹത്ത് വെള്ളം വീണതും വല്ലാത്ത നീറ്റലായിരുന്നു പെണ്ണെ… ഇങ്ങനെയൊരു കുറുമ്പി, നിനക്ക് വെച്ചിട്ടുണ്ട് കള്ളി.
പറഞ്ഞുകൊണ്ട് ഹരിതിരിഞ്ഞതും മഹാലക്ഷ്മിയുടെ മുന്നിലേക്ക്.
ആഹ്, അമ്മയോ, ഇതെപ്പോ വന്നു, ഞാനോർത്തത് ഭദ്രയാണെന്ന, സോറി.
അവൻ മറ്റെവിടെയോ നോക്കിക്കൊണ്ട് അമ്മയോട് പറയുകയാണ്.
ഇതെല്ലാം കേട്ട് ഭദ്ര വാ പൊളിച്ച് കുറച്ചപ്പുറത്ത് മാറിനിൽപ്പുണ്ട്.
ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
