മംഗല്യ താലി, ഭാഗം 102,103– എഴുത്ത്: കാശി നാഥൻ

ഭാഗം 102

ഹരിയും ഭദ്രയും ചേർന്ന് അമ്മച്ചിയെ കാണുവാനായി ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവരുടെ റിലേറ്റീവ്സ് കുറിച്ച് ആളുകൾ ഒക്കെ ഉണ്ടായിരുന്നു. അവരെ കണ്ടതും പോളേട്ടനും ബീന ചേച്ചിയും ഓടിവന്നു.

അമ്മച്ചിക്ക് എങ്ങനെയുണ്ട്? ചെറിയ ശ്വാസതടസ്സം പോലെ അമ്മച്ചിക്ക് ഇടവിട്ട് ഉണ്ടാകുന്നുണ്ട്. പിന്നെ പ്രായമായില്ലേ,, അതുകൊണ്ട് പ്രത്യേകിച്ച് ഡോക്ടർ ഒന്നും പറയുന്നില്ല മോനെ. അത് പറയുമ്പോൾ പോളിന്റെ വാക്കുകളിൽ നിരാശ പടർന്നിരുന്നു.

ആഹ്.. സാരമില്ല പോളേട്ടാ നമുക്ക് നോക്കാം…
ബീനയോടും അമ്മച്ചിയെപ്പറ്റി ഓരോരോ കാര്യങ്ങൾ ഭദ്ര തിരക്കുന്നുണ്ട്. തന്റെ പോക്കറ്റിൽ നിന്നും കുറച്ച് കാശ് എടുത്ത് ഹരി പോളിനെ ഏൽപ്പിച്ചു.

പൈസ ഒന്നും വേണ്ട മോനെ, എന്റെ കയ്യിൽ ഉണ്ട്. അയാൾ അത് മേടിക്കുവാൻ വിസമ്മതിച്ചു.

അതൊന്നും പോളേട്ടൻ കാര്യമാക്കണ്ട ഇതുകൂടി വെച്ചോളൂ… ഇനി എന്നതെങ്കിലും ആവശ്യം വരുന്നുണ്ടെങ്കിൽ ചോദിക്കാൻ മറക്കണ്ട  കേട്ടോ.

ഹരി വളരെ നിർബന്ധിച്ചാണ് പോളിന്റെ കയ്യിലേക്ക് കാശ് വച്ചുകൊടുത്തത്..

പോളേട്ടാ അങ്കിളും ടീച്ചറമ്മയും നാട്ടിലില്ലാ. അതുകൊണ്ട് എനിക്ക് രണ്ട് കമ്പനിയിലും ആയിട്ട് അത്യാവശ്യ നല്ല തിരക്കാണ്. ഞാൻ എന്നാൽ പൊയ്ക്കോട്ടെ.

ആഹ് ആയിക്കോട്ടെ മോനേ.. പോളിനോടും ബീനയോടും യാത്ര പറഞ്ഞുകൊണ്ട് ഹരിയും ഭദ്രയും 10 15 മിനിറ്റിനുള്ളിൽ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി.

എന്തൊക്കെയോ സംശയങ്ങൾ ചോദിച്ചു കൊണ്ട് അനിരുദ്ധൻ ഹരിയെ ഇടയ്ക്കൊക്കെ ഫോണിൽ വിളിക്കുന്നുണ്ട്. അവൻ അതെല്ലാം ക്ലിയർ ചെയ്തു കൊടുത്തു. മഹാലക്ഷ്മിക്ക്  സുഖമില്ലാത്തത് കാരണം ഐശ്വര്യ ഓഫീസിൽ പോകുന്നത് കുറച്ചിരുന്നു. അതുകൊണ്ട് അനിരുദ്ധൻ ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്നത്. ഒപ്പം ഹരിയും അത്യാവശ്യഘട്ടങ്ങളിൽ കൂടും.

ഹരിയേട്ടാ ഓഫീസിലേക്ക് പുതിയ സ്റ്റാഫിനെ നിയമിക്കുന്നുണ്ടെന്ന് പറഞ്ഞത് എന്തായി…?
ഹരി ഫോൺ വെച്ചതും ഭദ്ര അവനോടായി ചോദിച്ചു.

ഹ്മ്… ഉടനെ വേണം. പ്രാരംഭ നടപടികളൊക്കെ കഴിഞ്ഞു. എന്തായാലും ഒന്ന് രണ്ടാഴ്ചക്കുള്ളിൽ  പുതിയ സ്റ്റാഫ്‌ നെ സെലക്ട്‌ ചെയ്യണം.

ഭദ്ര യേ വീട്ടിൽ ഇറക്കി വിട്ട ശേഷം ഹരി അപ്പോൾ തന്നെ ഓഫീസിലേക്ക് തിരിച്ചു പോയി.

ഭദ്ര ഫോൺ എടുത്തിട്ട് ടീച്ചറമ്മയെ വിളിച്ചു.. ഇത്തിരി നേരം അമ്മയോടും അച്ഛനോടും സംസാരിച്ചിട്ട് അവൾ കോൾ കട്ട് ചെയ്തു.
ശേഷം ചെറിയ ചെറിയ ജോലികൾ ഉണ്ടായിരുന്നതൊക്കെ തീർത്തു.

അടുത്ത വീട്ടിലെ ഒരു ആന്റി ഇടക്കൊക്കെ വരും. വെറുതെ ഇത്തിരി നേരം സംസാരിച്ചു ഇരുന്നിട്ട് അവർ മടങ്ങിപ്പോകും. അതാണ് പതിവ്.

അന്നും ഭദ്ര മുറ്റത്ത് അലക്കി ഉണങ്ങുവാനായി വിരിച്ചിരുന്ന തുണികൾ എടുക്കുവാൻ ഇറങ്ങിയപ്പോൾ ആന്റി വരുന്നുണ്ട്. കൂടെ ആന്റിയുടെ കൊച്ചു മോളും ഉണ്ട്. ഭദ്രയോട് ഓരോ വർത്തമാനം ഒക്കെ പറഞ്ഞു അര മണിക്കൂർ ആന്റി അവിടെ ഇരുന്നു. ചായയൊക്കെ ഇട്ട് അവൾ ആന്റി ക്ക് കൊടുത്തു. അവരുടെ മകനും ഭാര്യയും ഡോക്ടർസ് ആണ്. ഇരുവരും വരാൻ ലേറ്റ് ആകുമ്പോൾ മകന്റെ കുട്ടിയായ ആറു വയസ് കാരിയെയും കൂട്ടി ജസ്റ്റ്‌ ഇറങ്ങുന്നതാണ്. മറ്റൊരു വീട്ടിലും പോകില്ല. ഭദ്ര യുടെ അടുത്ത വന്നു ഇത്തിരി നേരം ഇരിക്കും.

അങ്ങനെ അവർ ഉണ്ടായിരുന്നത് കൊണ്ട് ഭദ്ര നേരം പോയത് പോലും അറിഞ്ഞില്ല.
അഞ്ചു മണിയോടെ അവർ പോയതും ഭദ്ര മുറ്റം ഒക്കെ അടിച്ചു വാരിയിട്ടിട്ട്, നേരെ കുളി ച്ചു വേഷം മാറ്റി വന്നിട്ട് നിലവിളക്ക് കൊളുത്തി.
നാമം ചൊല്ലി എഴുന്നേറ്റപ്പോൾ ഹരി എത്തി.

ഏട്ടൻ ഇന്ന് നേരത്തെ ആണല്ലോ? അവൻ കയറി വന്നതും ഭദ്ര ചോദിച്ചു.

ആഹ്.. ഇന്ന് കാണാൻ വരും എന്ന് പറഞ്ഞ ഒരു പാർട്ടി എത്തിയില്ല. അതുകൊണ്ട് നേരത്തെ തന്നെ ജോലികൾ ഒക്കെ കഴിഞ്ഞിരുന്നു.

അമ്മയുടെ അടുത്ത് പോയോ?

ഇല്ലടോ… ഇന്നലെ നമ്മൾ രണ്ടാളും അമ്മയെ കണ്ടിട്ട് വന്നതല്ലേ. പിന്നെ കൂടെക്കൂടെ കാണുവാനായി ചെല്ലുമ്പോൾ അമ്മ സ്വയം ഓർക്കും താനൊരു രോഗിയാണെന്ന്..

ഹ്മ്.. അത് ശരിയാ. ഭദ്ര യും തല കുലുക്കി.

വീട്ടിൽ എത്തിയ ശേഷവും ഹരിക്ക് കുറച്ചു വർക്കുകൾ ഉണ്ടായിരുന്നു. അതൊക്ക ചെയ്ത് തീർത്തിട്ട് ഫ്രഷ് ആയി വന്നപ്പോൾ അവൾ ചപ്പാത്തിയും കറിയും ഒക്കെ എടുത്തു വെച്ചിട്ടുണ്ട്. ഇരുവരും ചേർന്ന് ഭക്ഷണം കഴിച്ചിട്ട് കിടക്കാനായി റൂമിൽ എത്തിയപ്പോൾ സമയം 11മണി.

പരസ്പരം സ്നേഹിച്ചും കൊഞ്ചിച്ചു തലോടിയും അവർ രണ്ടാളും രാത്രിയുടെ ഏതോ അന്ത്യയാമത്തിൽ ആയിരുന്നു ഉറങ്ങിയത്.

*****

അങ്ങനെ ഒരാഴ്ച കടന്നു പോയി. അച്ഛനും അമ്മയും ടൂർ ഒക്കെ കഴിഞ്ഞു മടങ്ങിഎത്തി..ഹരി ആയിരുന്നു അവരെ കൂട്ടാൻ വണ്ടിയുമായി പോയത്.

ഭദ്ര അവർക്ക് കഴിക്കുവാൻ വേണ്ടി നാടൻ ഊണ് റെഡി ആക്കി വെച്ചിരുന്നു.

അതിന്റെ പ്രിപ്പറേഷൻ ആയതിനാൽ  ഭദ്ര ഹരിയുടെ ഒപ്പം പോകാതിരുന്നത്..അങ്ങനെ അച്ഛനും അമ്മയും എത്തി. ഭദ്ര അവരുടെ അടുത്തേക്ക് ഓടി ചെന്നു. മക്കൾക്ക് വേണ്ടി കുറേ ഐറ്റം സ് ഒക്കെ ഷോപ്പിംഗ് നടത്തിയാണ് ഇരുവരും എത്തിയത്. ഭദ്രയ്ക്ക് പലതരത്തിലുള്ള ഓർണമെൻസും, സൽവാറും കുർത്തയും ഒക്കെ വാങ്ങിയിരുന്നു. ഹരിക്കും ഷർട്ട്‌, വാച്ച്, അങ്ങനെ കുറേ.

ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു എന്ന് പറഞ്ഞ് ഭദ്ര അമ്മയെയും അച്ഛനെയും ചെറുതായൊന്ന് ശകാരിച്ചു.

നിനക്കല്ലാതെ പിന്നെ ആർക്കാണ് മോളെ അച്ഛനും അമ്മയും ഇതൊക്കെ വാങ്ങിത്തരുന്നത്.. രവീന്ദ്രൻ മകളെ ചേർത്തുപിടിച്ചു.

ഭക്ഷണം ഒക്കെ കഴിച്ചശേഷം അച്ഛനും അമ്മയും മടങ്ങി പോകാൻ തുടങ്ങിയപ്പോൾ ഭദ്ര അവരെ തടഞ്ഞു. ഇന്നെന്തായാലും വീട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞ് അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ വാശി കാണിച്ചു. ഹരിയും കൂടി നിർബന്ധിച്ചപ്പോൾ ഒടുവിൽ അന്ന് അവിടെ നിൽക്കാൻ അവരും തയ്യാറായി.

ഭാഗം 103

അങ്ങനെ വലിയ സംഭവവികാസങ്ങൾ ഒന്നും തന്നെയില്ലാതെ ഓരോ ദിവസവും കടന്നു പോയി.

ഹരി പതിവ് പോലെ മിക്കവാറും തിരക്കുകൾ തന്നെ. ഓഫീസും വീടും ഭദ്രയും ഒക്കെയായിട്ടു അവൻ അങ്ങനെ ജീവിച്ചു 

ഓഫീസിൽ എത്രമാത്രം പ്രശ്നങ്ങൾ ഉണ്ടായാലും വീട്ടിലെത്തിയാൽ ഹരി ഭദ്രയോടൊപ്പം സമയം ചിലവഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.

ഭദ്രയ്ക്കും ഓഫീസിലേക്ക് പോകണമെന്നും ഹരിയെ ഹെല്പ് ചെയ്യണമെന്നും ഒക്കെ ആഗ്രഹമുണ്ട് ഒന്ന് രണ്ട് തവണ അവൾ ട്രൈ ചെയ്യുകയും ചെയ്തു പക്ഷേ അവൾക്ക് പറ്റിയ ഫീൽഡ് അല്ലെന്ന് പിന്നീട് ഭദ്ര മനസ്സിലാക്കി. കാരണം ഭദ്രയെ പഠിപ്പിച്ചുകൊണ്ട് ഹരി ഒരുപാട് സമയം ഇരിക്കേണ്ടി വന്നപ്പോൾ പിന്നീട് അവൾ തന്നെ ആ ഉദ്യമം വേണ്ടെന്നുവച്ചു. ഇടയ്ക്കൊക്കെ അവൾ ടീച്ചർ അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് പോകും, എന്നിട്ട് ഹരി തിരിച്ചു വരുന്ന ഒപ്പം അവന്റെ കൂടെ മടങ്ങി വരികയും ചെയ്യും. മീര ടീച്ചർ ഇടയ്ക്കൊക്കെ ഓർഫനേജിൽ പോകും കുട്ടികളെ കാണും, എന്നാൽ ഇപ്പോൾ കൂടുതലും അവിടുത്തെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തുന്നതും മഹാലക്ഷ്മിയാണ്. ഒരു വലിയ അസുഖം തനിക്ക് പിടിപെട്ടു എന്നുള്ള ആ ചെറിയ ദിവസങ്ങളിലെ വിശ്വാസത്തിന്റെയും കാഴ്ചപ്പാടിന്റെയും  പേരിൽ മഹാലക്ഷ്മിക്ക് അടിമുടി മാറ്റങ്ങൾ ആയിരുന്നു വന്നത്. ആ ചുരുങ്ങിയ ദിവസങ്ങൾ ഈശ്വരൻ എത്ര വലിയവനാണ്  ന്നും പണത്തിനും പ്രതാപത്തിനും ഒന്നും യാതൊരു പ്രസക്തിയും  ഇല്ലെന്നും ഒരു മാരകരോഗം വന്ന കീഴ്‌പ്പെടുത്തിയാൽ തീരുന്നതേയുള്ളൂ ഈ ലോകത്തിൽ ഏതൊരു വ്യക്തിയും എന്നും ഒക്കെ മഹാലക്ഷ്മി മനസ്സിലാക്കി.

തനിക്ക് ക്യാൻസർ ആണെന്ന് തന്നെയായിരുന്നു അവർ അടിമുടി വിശ്വസിച്ചത്. എന്നാൽ റിസൾട്ട് നെഗറ്റീവ് ആയപ്പോൾ  മഹാലക്ഷ്മി ഈശ്വരൻ എന്ന പരമ സത്യത്തെ  ഒരുപാട് വിശ്വസിക്കുകയും കടപ്പെടുകയും ചെയ്തു. അതിനുശേഷം ആരോഗ്യമൊക്കെ പൂർണമായും വീണ്ടെടുത്ത് വന്നശേഷം മഹാലക്ഷ്മി പതിയെ ഓർഫനേജിലെ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ആ സമയത്ത് മീരയ്ക്ക്  സുഖമില്ലാതെ ആകുകയും ചെയ്തു.പിന്നീട് രവീന്ദ്രൻ കൂടെ വന്നതും മീര അയാളോടൊപ്പം പോകുകയും ചെയ്തു.

അങ്ങനെ അങ്ങനെ ദിവസങ്ങൾ വീണ്ടും മുന്നോട്ട് പോയി.

അങ്ങനെയിരിക്കെ ഹരിയുടെ ഓഫീസിൽ പുതിയ സ്റ്റാഫിനെ എടുത്തു. ആദ്യത്തെ റൗണ്ടിൽ 6പേരെ സെലക്ട്‌ ചെയ്തത്.

അതിൽ ഒരു മീനാക്ഷി ഉണ്ടായിരുന്നു. ആ കുട്ടിടെ ബയോ ഡാറ്റാ വായിച്ചപ്പോൾ ആയിരുന്നു ഹരി അറിയുന്നത്, താൻ നേരത്തെ ഒരു ദിവസം രക്ഷിച്ച രവീന്ദ്രൻ എന്ന് പറയുന്ന ആളാണ് അതെന്ന് ഉള്ളത്. രാത്രിയിൽ ഹരി വീട്ടിലേക്ക് വന്നപ്പോൾ ഹാർട്ട്‌ അറ്റാക്ക് വന്നു വഴിയിൽ വണ്ടി പോലും ഓടിക്കാൻ വയ്യാതെ കിടന്ന സാറ്. അദ്ദേഹത്തിന്റെ മകൾ തന്റെ കമ്പനിയിൽ…അവനു ഒരുപാട് സന്തോഷം തോന്നി……

അച്ഛന്റെ കമ്പനിയിൽ പ്രാക്ടീസ് ചെയ്യാൻ മീനാക്ഷിക്ക് താല്പര്യമില്ലേ എന്ന് ഹരി ചോദിച്ചപ്പോൾ, എനിക്ക് ഏറെ താല്പര്യമാണ് ചേട്ടാ, പക്ഷേ എന്റെ അച്ഛൻ സമ്മതിക്കത്തില്ല. സ്വന്തം കമ്പനിയിൽ ആകുമ്പോൾ ഞാൻ ഉഴപ്പും എന്നാണ് അച്ഛൻ പറയുന്നത് അതുകൊണ്ട് പിന്നെ ഞാൻ ഒരു സെക്കൻഡ് ഓപ്ഷൻ സെലക്ട് ചെയ്യുകയായിരുന്നു. വളരെ പ്രസരിപ്പോടുകൂടി , ആളുകളോട് പെരുമാറുകയും ഇടപെടുകയും ഒക്കെ ചെയ്യുന്ന നല്ലൊരു പെൺകുട്ടിയായിരുന്നു മീനാക്ഷി.

അവളോട് ഫോൺ നമ്പർ വാങ്ങിയിട്ട് ഹരി രവീന്ദ്രൻ സാറിനെ വിളിക്കുകയും ചെയ്തു. അദ്ദേഹത്തോട് അവൻ വളരെ താല്പര്യപൂർവ്വം കുറച്ച് സമയം സംസാരിച്ചു.

മീനാക്ഷിയെ  തന്റെ കമ്പനിയിലേക്ക് സെലക്ട് ചെയ്തു എന്ന വിവരം ഹരി രവീന്ദ്രൻ സാറിനോട് പറഞ്ഞത്. അങ്ങനെ അവിടെ പുതിയൊരു ബന്ധം സ്റ്റാർട്ട്‌ ചെയ്യുകയായിരുന്നു.

വീക്കെൻഡിൽ  ഹരിയേയും ഭദ്രേയും ഒക്കെ അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. രണ്ടാളും ഒഴിഞ്ഞുമാറുവാൻ പരമാവധി ശ്രമിച്ചു എങ്കിലും അവർ അത് സമ്മതിച്ചില്ല. ഒടുവിൽ രണ്ടുപേരും കൂടി പോകുവാൻ തീരുമാനിച്ചു..

അങ്ങനെ ആ ഞായറാഴ്ച വൈകുന്നേരം ഒരു നാലുമണിയായപ്പോൾ ഹരിയും ഭദ്രയും രവീന്ദ്രൻ സാറിന്റെ വീട്ടിലെത്തി

അദ്ദേഹത്തിന്റെ ഭാര്യയോടും ഇളയ രണ്ടു പെൺകുട്ടികളോടും ഒക്കെ വളരെ സ്നേഹത്തോടെ സംസാരിച്ചു. അതിവിശിഷ്ടമായ ഒരു ഡിന്നർ ഒക്കെയായിരുന്നു അവർ റെഡിയാക്കി വെച്ചിരുന്നത്. ഡിന്നറിൽ നിന്നും ഒഴിവാക്കുവാൻ ആണ് ഹരിയും ഭദ്രയും ആ ഒരു ടൈമിൽ അവിടെ ചെന്നത്.. എന്നാൽ ഭക്ഷണം കഴിപ്പിക്കാതെ അവരെ പറഞ്ഞയക്കാൻ ആ വീട്ടിൽ ആരും ഒരുക്കമല്ലായിരുന്നു.

അങ്ങനെയെല്ലാം കഴിഞ്ഞവർ തിരികെ മടങ്ങി എത്തിയപ്പോൾ നേരം പത്തു മണിയായി.

ഭദ്രയ്കാണങ്കിൽ വല്ലാത്തൊരു ക്ഷീണവും ബുദ്ധിമുട്ടും കുറച്ചു ദിവസങ്ങളായി തുടങ്ങിയിട്ട്. ആദ്യം ഒന്നും അവൾ ഹരിയോട് പറഞ്ഞില്ല, പിന്നെയും ക്ഷീണവും തളർച്ചയും കൂടിക്കൂടി വന്നപ്പോൾ ഇക്കാര്യം അവൾ അവനോട് ധരിപ്പിച്ചു.

നാളെ രാവിലെ തന്നെ നമുക്ക് ഹോസ്പിറ്റലിൽ പോകാം എന്നു പറഞ്ഞ് ഹരി അവളെ സമാധാനിപ്പിച്ചു, കാരണം അപ്പോഴേക്കും നേരം ഒരുപാട് രാത്രിയായിരുന്നു.

അത്രയ്ക്ക് അർജന്റായിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ റെഡി ആയിക്കൊള്ളാൻ അവൻ പറഞ്ഞപ്പോൾ കുഴപ്പമില്ലെന്നും ഇനി നാളെ പോകാം എന്നും ഭദ്ര ഹരിയോട് പറഞ്ഞു.

അടുത്തദിവസം രാവിലെ ഹരി ഉണരുന്നത് ഭദ്രയുടെ ഉറക്കെയുള്ള ഓക്കാനവും ചർദ്ധിയും ഒക്കെ കേട്ടു കൊണ്ടായിരുന്നു..

ഭദ്ര…

ഉറക്കെ വിളിച്ചുകൊണ്ട് ഹരി ഓടിച്ചെന്നപ്പോൾ ഭദ്ര തളർന്ന അവശയായി വാഷ്റൂമിൽ നിന്നും ഇറങ്ങി വരുന്നുണ്ട്…

എന്താടോ… എന്ത് പറ്റി.

അറിയില്ല ഏട്ടാ… ഭയങ്കര ക്ഷീണം.. തല കറങ്ങുന്നത് പോലെ…

അവൾ ദയനീയമായി ഹരിയുടെ മുഖത്തേക്ക് നോക്കി.

പെട്ടെന്ന് തന്നെ അവളെ റെഡിയാക്കി ഇരുവരും ചേർന്ന് ഹോസ്പിറ്റലിലേക്ക് പോയി.
പോകുമ്പോഴേയാണ് ഭദ്രയ്ക്ക് ഇനി തനിക്ക് വിശേഷം വല്ലതുമുണ്ടോ എന്നൊരു സംശയം മുളപൊട്ടിയത്..

ഹരിയേട്ടാ… എനിക്ക് ഈ മാസം ഇതുവരെയായിട്ടും പീരിയഡ്സ് ആയിട്ടില്ല..ഇനി അത് വല്ലതും ആണോ…

ഏത്??????

അല്ല….. ഞാൻ പ്രെഗ്നന്റ് ആണോന്ന്.

ഭദ്ര പറയുന്നത് കേട്ടതും ഹരി  പെട്ടന്ന് വണ്ടി ഒതുക്കി നിർത്തി. എന്നിട്ട് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

എടാ… നേരാണോടാ…

അറിയില്ല ഏട്ടാ.. ഞാൻ എന്റെ സംശയം മാത്രം പറഞ്ഞു എന്നേയുള്ളൂ..

എത്ര ദിവസം ആയി ഭദ്ര….

8 ദിവസം കഴിഞ്ഞു..

എന്നിട്ട് നീയെന്താ എന്നോട് പറയാഞ്ഞത്

അത് പിന്നെ, എനിക്ക് ചിലപ്പോഴൊക്കെ ഇങ്ങനെ ലേറ്റ് ആവാറുണ്ട്.. അതുകൊണ്ട് അങ്ങനെ വല്ലതും ആകും എന്ന് കരുതി.

ഇനി അങ്ങനെയാണോ ഭദ്ര….

അറിയില്ല ഹരിയേട്ടാ എന്തായാലും നമുക്ക് ഹോസ്പിറ്റലിൽ പോയി ഒന്ന് ചെക്കപ്പ് ചെയ്യാം.

അത്രയും നേരം ഉഷാറായിട്ട് വണ്ടി ഓടിച്ചു വന്നവൻ, പെട്ടെന്ന് സ്പീഡോക്കെ കുറച്ച് വളരെ കരുതലോടെയാണ് വരുന്നത്..

ഏട്ടൻ ഇത്തിരി വേഗത്തിൽ ഓടിച്ചോളൂ എനിക്ക് വേറെ പ്രശ്നമൊന്നും കാണില്ലായിരിക്കും..

ഹ്മ്..ഒന്നു മൂളിയെങ്കിലും ഹരി പിന്നെയും വളരെ സാവധാനത്തിലാണ് പോയത്.

അങ്ങനെ ഹോസ്പിറ്റലിൽ എത്തിയശേഷം, ഡോക്ടറെ കാണുവാനായി ഹരിയും ഭദ്രയും മിടിയ്ക്കുന്ന ഹൃദയവുമായി ഇരുന്നു..

ഏട്ടാ…ഇടയ്ക്ക് ഭദ്ര അവനെ സാവധാനം വിളിച്ചു.

എന്താ ഭദ്ര..

എനിക്ക് എന്തോ വല്ലാത്തൊരു പേടി പോലെ.

എന്തിന്?

അറിയില്ല… ശരീരം തളർന്നു പോകുവാ.

താൻ ടെൻഷൻ ആകണ്ട. നമ്മൾക്ക് പെട്ടന്ന് ഡോക്ടറെ കാണാം കേട്ടോ. അവൻ അവളെ സമാധാനിപ്പിച്ചു. അങ്ങനെ അവരുടെ ഊഴം എത്തി.

ഇരുവരും കൂടെ ഡോക്ടറുടെ റൂമിലേക്ക് ചെന്നു.

തുടരും…..