മംഗല്യ താലി, ഭാഗം 106,107– എഴുത്ത്: കാശി നാഥൻ

മംഗല്യ താലി ഭാഗം 106

ഭദ്രമോളെ.. പിടിവാശി കാണിക്കരുത് കേട്ടോ. അച്ഛൻ പറയുന്നത് അനുസരിയ്ക്ക് 
മീര ഇടയ്ക്ക് ഒക്കെ അവളെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു.

പക്ഷെ അവൾ ചെറിയ വാശിയിലായിരുന്നു.അവൾക്ക് അച്ഛന്റെ നാടും വീടും കണ്ടേ തീരൂ.

അന്ന് രാത്രിയിൽ ഹരി വന്നശേഷം ആയിരുന്നു അച്ഛനും അമ്മയും കൂടി മടങ്ങിപ്പോയത്.

ഉറങ്ങാനായി വന്നപ്പോൾ അവനോട് ഇക്കാര്യം ഭദ്ര സംസാരിച്ചു..ഹരിപക്ഷേ പോകണമെന്നോ പോകേണ്ടെന്നോ ഒന്നും ഒരു അഭിപ്രായവും അവളോട് പറഞ്ഞില്ല.
എന്നാലും ഇനി ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്നൊരു ചോദ്യചിഹ്നം അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.

ഹരിക്ക് അത്രയ്ക്ക് താല്പര്യമില്ലെന്നുള്ളത് ഭദ്രയ്ക്ക് വ്യക്തമാണ്. എന്നാലും അവള് അതൊന്നും കാര്യമാക്കിയില്ല..തന്റെ ഉള്ളിലെ ഒരേയൊരു ആഗ്രഹം.. അത് സാധിച്ചേ തീരു.. പെണ്ണ് വാശിയിൽ ആയിരുന്നു.

ഓഫീസിൽ നല്ല തിരക്ക് ആയതുകൊണ്ട് ഹരി നേരത്തെ കിടന്നു ഉറങ്ങി. അവനോട് ചേർന്ന് കിടന്നു കൊണ്ട് അവന്റെ വലം കൈ എടുത്തു അവൾ തന്റെ വയറിൽ ചുറ്റി പിടിച്ചു..

അടുത്ത ദിവസം കാലത്തെയും മീര മകളുടെ അടുത്ത് വന്നിരുന്നു.

അച്ഛൻ തിരക്ക് ഉണ്ടെന്ന് പറഞ്ഞു പെട്ടന്ന് പോയി. വാസ്തു വിദഗ്ധനെ കാണുവാൻ വേണ്ടി ആയിരുന്നു അയാൾ പോയത് 

നന്നായി അറിയാവുന്ന, ഇത്തിരി പ്രായം ഉള്ള ഗോപിനാഥൻ ആചാരി യുമായിട്ട് ആയിരുന്നു അയാൾ വീട് കാണിക്കുവാൻ വേണ്ടി പോയത്..വീടൊക്കെ അളന്നു തിട്ടപ്പെടുത്തി കണക്കുകൾ ഒക്കെ നോക്കി. ഉത്തമം എന്നായിരുന്നു ആചാരി  രവീന്ദ്രനോട് പറഞ്ഞത്. അത് കേട്ടപ്പോൾ രവീന്ദ്രന് സന്തോഷമായി.

ഭാര്യ യേ വിളിച്ചു പറയണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ മോള് അടുത്ത് കാണുമോ എന്നൊരു ഭയം കാരണം മോൾക്കും ആയിരിക്കും ഇതൊരു സർപ്രൈസ് ആവണമെന്ന് രവീന്ദ്രന് നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് തൽക്കാലം മീരയെ നേരിട്ട് കണ്ട ശേഷം ഇക്കാര്യം പങ്കുവയ്ക്കാം എന്ന് രവീന്ദ്രൻ തീരുമാനിച്ചു.

ആ സമയത്ത് ആയിരുന്നു അയാളുടെ ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ ചെറിയച്ഛൻ.

മൂന്നു കൊല്ലം കൂടിയാണ് ഈ വിളി. അയാൾ ഫോൺ എടുത്തു.

ഹലോ രവി അല്ലെ?

അതെ ചെറിയച്ച.. രവിയാണ്.. കുറെ ആയല്ലോ വിളിച്ചിട്ട്.

ആഹ് തനിയ്ക്ക് ഇങ്ങോട്ടും ആവാം..അധികം ബുദ്ധിമുട്ട് ഇല്ലാത്ത കാര്യമല്ലേ.

ഹമ്… ഓരോ തിരക്കുകൾ.. അവിടെ എന്തുണ്ട് വിശേഷം.

വിശേഷം… തന്റെ അമ്മയ്ക്ക് തീരെ വയ്യ…ഈയിടെ ആയിട്ട് ഇത്തിരി കൂടുതലാണ്. ഇന്നലെ ഞാൻ പോയിട്ടുണ്ടായിരുന്നു. അമ്മയ്ക്ക് തന്നെ കാണണമെന്ന് പറഞ്ഞ് കുറച്ച് സമയം കരഞ്ഞു പറ്റുമെങ്കിൽ താൻ നാട്ടിലേക്ക് വാടോ. ചേച്ചിയെ കണ്ടിട്ട് മടങ്ങാം ഇനി അധിക നാൾ ഒന്നും കാണില്ല കേട്ടോ.. വല്ലാത്ത അവശതയിലാണ്.

ചെറിയച്ഛന്റെ വാക്കുകൾ കേട്ട് രവീന്ദ്രൻ അല്പസമയം നിശബ്ദനായി നിന്നു.

രവി പോയോ.. ഹലോ.

ഇല്ല…ഞാൻ കേൾക്കുന്നുണ്ട് ചെറിയച്ഛാ…

ആഹ്… തനിക്ക് നേരം പോലെ ഒന്ന് ഇറങ്ങ് വന്നു കണ്ടിട്ട് ഇനി മകനെ കണ്ട ശേഷം മരിക്കുവാൻ ആണോ വിധി എന്ന് അറിയില്ലല്ലോ..

ഹ്മ്….രവീന്ദ്രൻ ഒന്നു മൂളി.

ഇത്തിരി സമയം ചെറിയച്ഛനോട് വിശേഷങ്ങളൊക്കെ ചോദിച്ചിട്ട് അയാൾ ഫോൺ കട്ട് ചെയ്തു.

ആ സമയത്തായിരുന്നു മുനീർ മുഹമ്മദ് അവിടേക്ക് വന്നത്. വാസ്തു ഓക്കെയായി. ഇനി എനിക്ക് എന്റെ വൈഫിനെ ഒന്ന് കൊണ്ടുവന്ന് കാണിക്കണം മിക്കവാറും ഇന്ന് വൈകുന്നേരം ഞങ്ങൾ രണ്ടാളും എത്തും. അതിനുശേഷം നമുക്ക് ടോക്കൺ കൈമാറാം.

Ok സർ. മുനീർ രവീന്ദ്രന് കൈ കൊടുത്തു..

രവീന്ദ്രൻ തിരിച്ച് മകളുടെ വീട്ടിൽ എത്തിയപ്പോൾ  മഹാലക്ഷ്മിയും ഏതോ കുറച്ച് റിലേറ്റീവ്സും ഒക്കെ ഭദ്രെ കാണുവാനായി വന്നിട്ടുണ്ട്.. ഉച്ചനേരത്ത് ആയതിനാൽ അവരുടെ ഊണ് കഴിച്ചിട്ട് പോകാം എന്ന് പറഞ്ഞ് രവീന്ദ്രൻ ഫുഡ് പാർസൽ വാങ്ങിക്കുവാനായി ഇറങ്ങി..

നാലഞ്ച് പേരുണ്ടായിരുന്നു അതുകൊണ്ട് വീട്ടിലെ ഭക്ഷണം തികയില്ല തന്നെയുമല്ല  ഭദ്രയ്ക്ക് ഒരുപാട് കറികൾ ഒന്നും വേണ്ട.. ആകെകൂടി ഒരു ചീര ഉപ്പേരിയും  വെണ്ടയ്ക്കായ പുളിങ്കറിയും, മാന്തള് വറുത്തതും ആയിരുന്നു മീര അന്നുണ്ടാക്കിയത്. അവളുടെ ഇഷ്ടപ്രകാരം തന്നെയാണ് വെച്ചതും. പക്ഷേ അതൊന്നും കൂട്ടി അതിഥികൾക്ക് വിളമ്പുവാൻ പറ്റില്ലല്ലോ അതുകൊണ്ട്  രവീന്ദ്രൻ  5ഊണും അതുപോലെ തന്നെ നോൺ വെജ് ഐറ്റംസ് ഒക്കെ വാങ്ങി വേഗം തിരിച്ചു വന്നു. അങ്ങനെ ഊണൊക്കെ കഴിപ്പിച്ചിട്ട് ആയിരുന്നു അവരെ എല്ലാവരെയും മടക്കി അയച്ചത്.

അനിയു ഐശ്വര്യയും ഓഫീസിൽ പോയത് കൊണ്ട് മഹാലഷ്മി ഒറ്റയ്ക്ക് ആയിരുന്നു.
അതുകൊണ്ട് അവരോട് വൈകുന്നേരം മീരയും രവീന്ദ്രനും പോകുമ്പോൾ ഒരുമിച്ചു മടങ്ങാം എന്ന് പറഞ്ഞു കൊണ്ട് അവരെ അവിടെ പിടിച്ചു നിറുത്തി.

അന്ന് നാല് മണിആയപ്പോൾ ഹരി എത്തി.
അവനു മറ്റെന്തൊക്കെയോ ആവശ്യം ഉണ്ട്..

വേറെ എവിടെയെങ്കിലും പോകേണ്ടി വരുമോ എന്ന് രവീന്ദ്രൻ ചോദിച്ചപ്പോൾ ഇല്ലെന്നും താൻ ഇവിടെ കാണുമെന്നും അവൻ അയാളോട് മറുപടി പറഞ്ഞു.

രവീന്ദ്രനും മീരയും മഹാലക്ഷ്മിയെ അവരുടെ വീട്ടിൽ ആക്കിയ ശേഷം നേരെ പോയത് മുനീർ മുഹമ്മദ്ന്റെ വില്ലയിൽ ആയിരുന്നു.

വീട് കണ്ടതും മീരയ്ക്ക് ഒരുപാട് ഇഷ്ടമായി.

എങ്ങനെ ഉണ്ട് മീര… കൊള്ളാമോ

ഹ്മ്.. ഒരുപാട് ഇഷ്ടമായി…മീര അതിശയത്തോടെ ആ വീടൊക്കെ കണ്ടുകൊണ്ട് അങ്ങനെ നടന്നു.

5 ബെഡ്‌റൂം…. എല്ലാം അതിമനോഹരം.

ലിവിങ് റൂമും കിച്ചണും ബാക്കി ഏരിയസും എല്ലാം വളരെ മനോഹരം..

തനിക്ക് ഇഷ്ടമായോ.. എങ്കിൽ പിന്നെ ബാക്കി കാര്യങ്ങൾ സെറ്റ് ചെയ്താലോ..അയാൾ ചോദിച്ചതും മീര തല കുലുക്കി.

ഹ്മ്.. ഇഷ്ടായി ഏട്ടാ.. മക്കൾക്ക് ഇത് ഏറെ സൗകര്യമാകും. ഹരിയുടെ ഓഫീസിലേക്ക് അധികം ദൂരം ഇല്ല.. പിന്നെ നമ്മുക്കും പെട്ടന്ന് ഇവിടെക്ക് എത്താം..

ആഹ്.. അതൊക്കെ നോക്കി തന്നെയാടോ ഞാൻ ഇത് തന്നെ സെറ്റ് ആക്കിയത്

ഇരുവരും വീണ്ടും മുനീർ നെ കാണാൻ വേണ്ടി പോയ്‌.

ഡോക്യുമെന്റസ് ഒക്കെ എത്രയും പെട്ടന്ന് റെഡി ആക്കി യിട്ട് വീട് സ്വന്തമാക്കുവാൻ വേണ്ടി യുള്ള നടപടികൾ നോക്കാൻ ആവശ്യപ്പെട്ടു.

നാളെ തന്നെ സ്റ്റാർട്ട്‌ ചെയ്യാം എന്നും, രണ്ടു മൂന്നു ദിവസം കൊണ്ട് complete ആക്കാം എന്നും മുനീർ വാക്ക് കൊടുത്തുകൊണ്ടാണ് പിരിഞ്ഞത്.

ഏട്ടാ.. മക്കളോട് പറഞ്ഞില്ലാലോ…

ആഹ് പറയാം… രണ്ട് ദിവസം കൂടി വെയിറ്റ് ചെയ്യാം അല്ലെ

മ്മ്..അത് മതി. മീര തലകുലുക്കി.

നാട്ടിൽ നിന്നും ചെറിയച്ഛൻ വിളിച്ച വിവരമൊക്കെ രവീന്ദ്രൻ മീരയോട് പറഞ്ഞു.
എങ്കിൽ താമസിയാതെ അമ്മയെ പോയി ഒന്ന് കാണാം.. മോളും അവിടേക്ക് പോകണ മെന്ന് പറഞ്ഞു ബഹളം ആയിരുന്നു അല്ലോ ഇനി അവൾക്കും അച്ഛമ്മയെ കാണണമെങ്കിൽ കാണട്ടെ..

മ്മ്… ഹരിയോട് ഒന്നു വിളിച്ചു പറയാം അല്ലെ

മ്മ്…..രവിയേട്ടൻ എന്നത്തേക്ക് പോകാനാണ് പ്ലാൻ.

നോക്കട്ടെ.. പറ്റുമെങ്കിൽ നാളെ. ഞാൻ വീട്ടിൽ ചെന്നിട്ട് ഹരിയെ വിളിക്കാം.

രാത്രിയിൽ ആയിരുന്നു ഈ കാര്യം ഹരിയോട് പറഞ്ഞത്. ആദ്യം ഒന്നു നിശബ്ദനായെങ്കിലും അമ്മയ്ക്ക് തീരെ വയ്യാത്തതിനാൽ താനും മിരയും ഒന്ന് പോവുകയാണ്, പിന്നെ മോളും എന്റെ വീട് കാണണമെന്ന് ആഗ്രഹം പറഞ്ഞിരുന്നു അതുകൊണ്ട് അവളെ കൂടി ഒപ്പം കൂട്ടിക്കോട്ടെ എന്നായിരുന്നു അയാൾ ചോദിച്ചത്. അങ്ങനെ ഹരി യും മനസ്സിലാ മനസ്സോടെ അയാൾക്ക് സമ്മതം കൊടുത്തു.

അടുത്ത ദിവസം കാലത്തെ അവർ മൂവരും ചേർന്ന് രവീന്ദ്രന്റെ നാട്ടിലേക്ക് പുറപ്പെട്ടു.

മംഗല്യ താലി 107

ഏകദേശം ഒരു 11 മണിയോടുകൂടി രവീന്ദ്രനും മീരയും അയാളുടെ വീട്ടിലെത്തി ചേർന്നു.. ഉമ്മറത്തു ആരോ ഇരിപ്പുണ്ട്.. കാറ് കൊണ്ടുവന്ന് പാർക്ക് ചെയ്തിട്ട് രവീന്ദ്രനാണ് ആദ്യം ഇറങ്ങിയത്. അല്പം മടിയോടുകൂടി മീരയും. ഭദ്ര യോട് ഇറങ്ങി വരാൻ അയാൾ ആവശ്യപ്പെട്ടു.

ആരാത്….ഉമ്മർത്തിരുന്നയാൾ വിളിച്ചു ചോദിച്ചു.

ഞാനാ രവീന്ദ്രൻ.

രവി……….ആ വിളിയൊച്ചയിൽ അത് മാധവൻ മാമയാണെന്ന് അവന് മനസ്സിലായി.

അതെ…..അയാൾ തല കുലുക്കി.

എന്റെ മോനേ… എത്ര കാലമായി കണ്ടിട്ട്.
ഇടറിയ ശബ്ദത്തോടെ അയാൾ അവന്റെ കയ്യിൽ പിടിച്ചു.

മാധവൻമാമയ്ക്ക് സുഖമല്ലേ..

ആഹ്ഹ… ഇങ്ങനെ പോകുന്നു മോനേ.


അമ്മ….. 

അകത്തുണ്ട് തീരെ വയ്യ….അയാൾ തന്റെ മിഴികൾ  വീടിനുള്ളിലേക്ക് പായിച്ചു കൊണ്ട് പറഞ്ഞു.

മീരയോടും മകളോടും ചേർന്ന് രവീന്ദ്രൻ വീട്ടിലേക്ക് കയറി. ഒരു വല്ലാത്ത തണുപ്പ് ആയിരുന്നു അകത്തു…തൊടിയിൽ ഏറെ മരങ്ങൾ നിൽക്കുന്നത് കൊണ്ട് വീടിന്റെ ഉള്ളിലെല്ലാം നല്ലൊരു തണുപ്പ്,,

ഭദ്ര ആ വീടും അവിടെത്തെ സ്വീകരണ മുറിയും ഒക്കെ നോക്കി. അതി വിശാലമായിട്ട് കിടക്കുകയാണ്. പ്രൗഡിയോട് കൂടി.

അമ്മേ…..ഒരു മുറിയുടെ വാതിൽക്കൽ എത്തിയിട്ട് അകത്തേക്ക് തല ഇട്ടുകൊണ്ട് അയാൾ ഉറക്കെ വിളിച്ചു.

മോനേ…….പെട്ടന്ന് മറുപടിയായി ആരോ തിരിച്ചും വിളിച്ചു.

രവീന്ദ്രൻ കയറി ചെന്നപ്പോൾ എല്ലും തോലും ഒക്കെ ആയിട്ട് ഒരു രൂപം. കട്ടിലിൽ കിടക്കുക യാണ്. അയാൾ ചെന്നിട്ട് അമ്മയെ നോക്കി.

രവി……

ആഹ്…….

എന്റെ മോനേ……

അവർ പതിയെ എഴുന്നേൽക്കാൻ ശ്രെമിച്ചു.

മീരയും രവീന്ദ്രന്റെ അമ്മയെ നോക്കിയ പടി നിൽക്കുകയാണ്. എത്രമാത്രം അന്തസ് ആയിട്ട് കഴിഞ്ഞ സ്ത്രീയാ… ഒടുക്കം ഇങ്ങനെ ഒരു രൂപം.

രവീന്ദ്രൻ അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. എന്നിട്ട് അവരോട് ചേർന്ന് ഇരുന്നു.

മീരേ…അമ്മ വിളിച്ചപ്പോൾ അവൾ അവരെ നോക്കി.

ഇത്….ഭദ്ര ചൂണ്ടി ആ അമ്മ ചോദിച്ചു.

ഇത് എന്റെ മോള്.. ഭദ്ര. രവീന്ദ്രൻ പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ ഒന്നു നിറഞ്ഞു.

മോളെ……

ഭദ്രേക്കും എന്തോ അവരുടെ അവസ്ഥ കണ്ടപ്പോൾ വളരെ സങ്കടം തോന്നി ഒരുപാട് ക്രൂരതകൾ തന്റെ അമ്മയോട് ചെയ്തിട്ടുണ്ട് അച്ഛനും അമ്മയും അകന്നു പോകാനും തനിക്ക് തന്റെ മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവുമൊക്കെ ലഭിക്കാതിരിക്കുവാനും ഉള്ള ഏക കാരണക്കാരി ഈ അമ്മയാണെന്ന് അറിയാം. എന്നാലും ആ എല്ലുംതോലും ആയിട്ടുള്ള വൃദ്ധയെ കണ്ടപ്പോൾ ഭദ്രയ്ക്ക് എന്തോ മനസ്സലിവ് തോന്നി.

അവർ തന്റെ വലംകൈ ഉയർത്തിയപ്പോൾ ഭദ്ര ആ കയ്യിൽ പിടിച്ചു.

പേരെന്താ…..

ഭദ്ര….

ഹമ്…

എന്നിട്ട് വിറച്ചു കൊണ്ട് എഴുന്നേറ്റു.

അമ്മ എവിടെയ്ക്കാ…

ഇപ്പോൾ വരാം.. ആ രാധ അടുക്കളയിൽ കാണും. ചായ എടുക്കാം.

അമ്മേ.. ഒന്നും വേണ്ട. അമ്മ ഇവിടെ വന്നു ഇരിക്ക്.

രവീന്ദ്രൻ തടഞ്ഞു എങ്കിലും വിറച്ചു കൊണ്ട് അവർ രാധേ എന്നുറക്കെ വിളിച്ചു നടന്നു പോയ്‌.

മീരയും ഭദ്രയും കൂടി പിന്നാലെ ചെന്നപ്പോൾ ഒരു സ്ത്രീ അടുക്കളയിൽ നിന്നും ഇറങ്ങിവരുന്നത് കണ്ടു.

ചായ എടുക്ക്… എന്റെ മോനും ഭാര്യ യും മകളും വന്നിട്ടുണ്ട്.

ആഹ്.. ഇപ്പോ എടുക്കാം. അവർ വീണ്ടും അകത്തേക്കു തിരിഞ്ഞു.

മോളെ… ഇതാണ് ഇവിടുത്തെ അച്ഛൻ

ചുവരിലെ ഒരു ഫോട്ടോയിലേക്ക് ചൂണ്ടിക്കൊണ്ട് അവർ ഭദ്രയോട് പറഞ്ഞു. ഭദ്ര തല കുലുക്കി.

അമ്മ ഇവിടെ ഇരിയ്ക്ക്.. എവിടെ എങ്കിലും വീഴും. മീര അവരുടെ കൈയിൽ പിടിച്ചു.

മോള് പഠിക്കുവാണോ മീരേ?

അല്ലമേ.. ഇവളുടെ കല്യാണം ഒക്കെ കഴിഞ്ഞു.

അതെയോ…

ഹമ്.. ഇപ്പോൾ വിശേഷം ആയിട്ട് ഇരിക്കുവാ.

അത് കേട്ടതും അച്ഛമ്മയുടെ മിഴികൾ വിടർന്നു. എന്നിട്ട് വാത്സല്യത്തോടെ വയറിന്മേൽ ഒന്നു തൊട്ടു.

എത്ര മാസമായി…

തുടങ്ങിതേ ഒള്ളു….മീര പറഞ്ഞു. ഒരു മാസം ആയി….

അത് കേട്ടപ്പോൾ അവർ പിന്നെയും ഭദ്രയെ നോക്കി ചിരിച്ചു.

ഊണ് കഴിക്കാറായോ…

ഇല്ലമ്മേ…. അമ്മ ഇവിടെ ഇരിക്കുന്നേ..രവീന്ദ്രൻ വന്നു അമ്മയുടെ കൈയിൽ പിടിച്ചു.

രാധേ…

ദാ വരുന്നു.

ആ സ്ത്രീ വീണ്ടും ഇറങ്ങി വന്നു.

മീനുണ്ടോ ഇരുപ്പ്.

ഉണ്ട് അമ്മച്ചി….

ആഹ്… എല്ലാം കാലമാക്കിക്കോ.. മക്കള് കഴിയ്ക്കാൻ ഉണ്ടാകും. അപ്പോഴേക്കും മാധവൻമാമയും അകത്തേക്ക് കയറി വന്നു. എല്ലാവർക്കും രാധ കൊണ്ട് വന്നു ചായ കൊടുത്തു.

അമ്മയ്ക്ക് ക്ഷീണം ഉണ്ടല്ലേ മാമാ..

ആഹ് ഇടയ്ക്കൊക്കെ.. എന്നാലും ഇതിലൂടെ ഒക്കെ നടക്കും..

അയാൾ തന്റെ സഹോദരി യുടെ ആരോഗ്യ വിവരങ്ങൾ ഒക്കെ രവീന്ദ്രനെ അറിയിച്ചു.

എല്ലാം കേട്ടുകൊണ്ട് അനങ്ങാതെ ഇരിക്കുകയാണ് ആയമ്മ..

ഭദ്ര ഹരിയെ വിളിച്ചു ഇവിടെ എത്തിയ വിവരങ്ങൾ ഒക്കെ പറഞ്ഞു. ഒപ്പം അച്ഛമ്മയുടെ ഒരു ഫോട്ടോ യും എടുത്തു അയച്ചു കൊടുത്തു.

ഇവരാരുന്നോ രാ, ക്ഷ, സി…. കണ്ടിട്ട് ഇപ്പോൾ ഡാകിനി അമ്മൂമ്മ പോലെ ഉണ്ടല്ലോ.

ഹരി യുടെ മെസ്സേജ് വായിച്ചതും അവനെ വഴക്ക് പറഞ്ഞു കൊണ്ട് വീണ്ടും ഭദ്ര അവനു msg അയച്ചു

എന്താ ഹരിയേട്ടാ ഇത്.. പ്രായമായ ഒരു അമ്മയല്ലേ.. ഇങ്ങനെ കളിയാക്കല്ലേ.

ടീച്ചറമ്മ യേ ഉപദ്രവിച്ച സ്ത്രീ യുടെ കുത്തിനു പിടിക്കാൻ പോയതല്ലേ നീയ്.. എന്നിട്ട് എന്തായി… ഇത്രപെട്ടന്ന്അവരെ എടുത്തു നന്മമരമാക്കിയൊ.

വീണ്ടും ഹരിയുടെ msg.

ഞാൻ വെയ്ക്കുവാ… പിന്നെ വിളിക്കാം. ഭദ്ര പെട്ടന്ന് ഓൺലൈൻ ഇൽ നിന്നും ഔട്ട്‌ ആയി.

എന്നിട്ട് വീണ്ടും മുറിയിലേക്ക് ചെന്നു.

മീരേ… എന്നോട് ക്ഷമിയ്ക്കണം നീയ്. അന്ന് നിന്നോട് ഇങ്ങനെ ഒക്കെ പെരുമാറിയത് കൊണ്ടാണ് ഞാൻ ഇന്ന് ഇങ്ങനെ കഴിയുന്നത്. അച്ഛനും പോയില്ലേ.. ഒടുവിൽ എത്രയോ കാലംമായിട്ട് ഞാൻ ഒറ്റയ്ക്ക്.

കരഞ്ഞു കൊണ്ട് അച്ഛമ്മ അമ്മയോട് പറയുകയാണ് 

തുടരും….