കാശിനാഥൻ – ഭാഗം 6,7,8,9,10- എഴുത്ത്-മയിൽപീലി

കാശിനാഥൻ അദ്ധ്യായം 6

അനാമിക മുറിയിലേക്ക് വന്നു. അവളുടെ മുഖം താഴ്ന്നിരുന്നു 

“താൻ ആള് കൊള്ളാമല്ലോടോ. വെറുതെ പീ, ഡനം ഒക്കെ ആരോപിക്കുക എന്ന് പറഞ്ഞാൽ..”

ഫെലിക്സ് രൂക്ഷമായി ചോദിച്ചു 

“സാർ.. സോറി സാർ “

അവൾ വിങ്ങി പൊട്ടി കരഞ്ഞു കൊണ്ട് കൈ കൂപ്പി 

കാശിനാഥൻ പുച്ഛത്തോടെ ഒന്ന് നോക്കി 

പിന്നെ എഴുനേറ്റു 

“നിനക്ക് ഇപ്പൊ ഇത് തോന്നാൻ കാരണം ഞാൻ പറയട്ടെ. വർഷങ്ങൾക്ക് മുന്നേ എന്റെ ഓപ്പറേഷൻ ടേബിളിൽ കിടന്നിട്ടുണ് നീ. സർവരാലും ഉപേക്ഷിച്ച നിന്നെ നിന്റെ അച്ഛൻ എന്റെ കാല് പിടിച്ചാണ് ജീവിതത്തിലേക്ക് കൊണ്ട് വന്നത് “

ഫെലിക്സ് ഞെട്ടിപ്പോയി 

“ഇവളുണ്ടല്ലോ അന്ന് ച, ത്തേനെ.. ച, ത്തു തുലഞ്ഞേനെ.. ഒരു ത, ന്തേടെ കണ്ണുനീര് കണ്ടു പോയി. ഇന്ന് അവള് ഞാൻ പീ, ഡിപ്പിച്ചു എന്ന്.. പീ, ഡനം എന്താ എന്ന് അറിയാമോടി നിനക്ക്…?

അവൾ ഭയത്തോടെ പിന്നോട്ട് മാറി 

“പീ, ഡനം നിസാര വാക്കല്ല. അത് ഉപയോഗിക്കുമ്പോ സൂക്ഷിച്ചു കൊള്ളുക. അത് അനുഭവിച്ചു കഴിഞ്ഞ ആ ട്രോമയിൽ നിന്ന് രക്ഷപ്പെട്ടു പോരുക എളുപ്പമല്ല “

അനാമിക. കൈ കൂപ്പി 

“എന്നോട് ക്ഷമിക്കണം.. ഞാൻ “

“എന്തിനാടി നാടകം. ഇങ്ങനെ ഒരു പാസ്ററ് നിനക്കില്ലെങ്കിൽ ഇന്ന് ഞാൻ മിക്കവാറും അറെസ്റ്റ്‌ നേരിടേണ്ടി വരും.. ജനങ്ങളുടെ മുന്നിൽ. ഇവളെ കയറിപ്പിടിച്ച ആഭാസൻ ആകും.. ജോലി. പോകും.. ഒന്നോർത്തു നോക്ക്..”

അവൾ കുനിഞ്ഞു ആ കാലിൽ തൊട്ട് തൊഴുതു 

കാശിനാഥൻ പിന്നോട്ട് മാറി 

“ഇതൊന്നും ഉള്ളു നന്നായത് കൊണ്ടല്ലല്ലോ.. അത് കൊണ്ട് തന്നെ നിനക്ക് മാപ്പില്ല. എന്റെ മുന്നിൽ വരികയും വേണ്ട.. പൊയ്ക്കോ “

അവൾ ദയനീയ മായി ഫെലിക്സ്നെ നോക്കി 

“അനാമിക ചെയ്തത് വലിയ ഒരു തെറ്റ് തന്നെയാണ്.. പക്ഷെ എന്തിന്റെ പേരിലാണെങ്കിലും താൻ ഇവന്റെ കാലിൽ വീണു മാപ്പ് ചോദിച്ചു. അത് നല്ല കാര്യം 
ഇവനെ പോലെയുള്ള കുറച്ചു ഡോക്ടർമാർ ഉള്ളത് കൊണ്ട മെഡിക്കൽ രംഗം ഇത്രയെങ്കിലും നന്നായി പോകുന്നത്. ഓരോന്ന്. പറഞ്ഞു അവരെ insult ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോ അവർ ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾ മറക്കുകയാണ്.. അനാമിക ചെറുപ്പം ആണ്. ലോകം കാണാൻ ഇനിയും ഉണ്ട്.. എടുത്തു ചാടി ലൈഫ് കളയരുത്.. പൊയ്ക്കോളൂ. ജോലിയിൽ തുടരാം. ഇത് ഒരു പാഠം ആവട്ടെ “

അവൾ തിരിച്ചു പോയി 

“നിനക്ക് എങ്ങനെ മനസിലായി അവൾ ആ പെൺകുട്ടി ആണെന്ന്?”

“വിവേക് അവളുടെ അച്ഛനെ കുറിച്ച് പറഞ്ഞു. എനിക്ക് ഓർമ്മ ഉണ്ട് അയാളെ..അതാണ് “

“കഷ്ടം തന്നെ “

“പോട്ടെ വിട്ടേക്ക് “

“അമ്മ എനിക്ക് എന്തെങ്കിലും തന്നു വിട്ടോ?”

“Yes yes.ഒരു recomendation..”

“വാട്ട്‌?”

“ശുപാർശ. അമ്മയ്ക്ക് ഇപ്പൊ ഒരു pet ഉണ്ട്. ശ്രീപാർവതി. നഴ്സിംഗ് കഴിഞ്ഞു. ഒരു ജോലി കൊടുക്കുമോന്ന് ചോദിച്ചു “

ഫെലിക്സ് ചിരിച്ചു.

“പിന്നെന്താ?”

“Sure?”

“അമ്മ ചോദിച്ച ഞാൻ നോ പറയുമോ?”

“എന്ന് മുതൽ വരണം?”

“നാളെ മുതൽ വേണേലും വന്നോട്ടെ?”

“പിന്നെ…?”

അവനെന്തോ പറയാൻ ഒരു മടി പോലെ 

“നീ പറഞ്ഞോ “

“അത് പിന്നെ..”

“ശെടാ പറയടാ “

“നീ അവൾക്ക് നൈറ്റ്‌ കൊടുക്കരുത്.. അത് പോലെ എട്ടു മുതൽ മൂന്ന് വരെയുള്ള ഷിഫ്റ്റ്‌ കൊടുക്കണം. കാരണം അവളുടെ അച്ഛൻ വീട്ടിൽ ഒറ്റയ്ക്ക് ആണ്. അയാൾ ഒരു രോഗിയാ.. നിനക്ക് എന്റെ നാടിനെ കുറിച്ച് ഒക്കെ അറിയാമല്ലോ. രാത്രി അത്ര സേഫ് അല്ല. മൂന്ന് എന്ന് പറയുമ്പോ ആ കുട്ടി മാക്സിമം ഒരു അഞ്ചു മണിക്ക് വീട് എത്തും..’

ഫെലിക്സ് ചിരിച്ചു പോയി 

“എന്താണ് ഒരു സ്നേഹം “

“സ്നേഹം എനിക്കല്ല. അമ്മയ്ക്കാണ്. അമ്മയ്ക്ക് അവളെ വലിയ ഇഷ്ടമാണ്. ശനിയും ഞായറും അവധി കൂടി കൊടുക്കണം. നിയവൾക്ക് വലിയ സാലറി ഒന്നും കൊടുക്കണ്ട.. ഞാൻ തന്നോളം.”

ഫെലിക്സ് വല്ലാതായി 

“എന്താ പറഞ്ഞത്?”

“അവളുടെ സാലറി ഞാൻ തന്നോളം കുറച്ചു വല്ലോം നീ കൊടുത്താൽ മതി. അവൾ അറിയണ്ട “

“കാശി നീ എന്നേ ഇങ്ങനെ ആണോ കരുതിയിരിക്കുന്നത്. ഒറ്റ കാശ് വാങ്ങാതെ അല്ലേ നീ ഇവിടെ സർവീസ് ചെയ്യുന്നത്  അപ്പോൾ നീ. പറയുന്ന ഒരാൾക്ക് കൊടുക്കാൻ എന്റെ പക്കൽ കാശില്ലേ? നീ. പറഞ്ഞ മതി അവളുടെ സാലറി?”

കാശി വെറുതെ മൊബൈൽ നോക്കിയിരുന്നു 

“എടാ പറയാൻ?”

“30000”

“ഇത്രേ ഉള്ളു”

‘ഉം “

“ശനിയും ഞായറും അവധി. നൈറ്റ്‌ ഷിഫ്റ്റ്‌ പാടില്ല. ഇത്രേ ഉള്ളല്ലോ “

“ഉം “

“ദൈവമേ ആരെങ്കിലും അറിഞ്ഞ എന്റെ മാനം പോകും..”

കാശി ചിരിച്ചു 

“നിനക്ക് പറ്റുമെങ്കിൽ മതി “

“പറ്റുമല്ലോ.. ഇല്ലന്ന് ഞാൻ. പറഞ്ഞോ “

“താങ്ക്സ് “

“ചെറുക്കന്റെ മുഖം ചുവന്നു “

“പോടാ.. ചെറിയ പെണ്ണാണ്.. കഷ്ടി  ഒരു ഇരുപത്തി രണ്ടു വയസ്സേയുള്ളു. അനാവശ്യമൊന്നും ചിന്തിക്കുക പോലും ചെയ്യരുത് “

” ശരി തമ്പുരാനെ “

ഫെലിക്സ് കൈകൂപ്പി 

അവിടെ നിന്നിറങ്ങുമ്പോൾ അവൻ അമ്മയെ വിളിച്ചു 

അമ്മയ്ക്ക് മൊബൈൽ ഫോൺ ഇല്ല 

ഇപ്പോഴും ലാൻഡ് ഫോൺ തന്നെയാണ് ഉപയോഗിക്കുന്നത് 

ഒരു വട്ടം റിങ് ചെയ്തു തീർന്നു 

രണ്ടാമത്തെ തവണ രണ്ടു ബെൽ കഴിഞ്ഞപ്പോൾ എടുത്തു 

അമ്മയല്ല. നേർത്ത ഒരു സ്വരം.

“ഞാനാണ് കാശി “

“അമ്മ കുളിക്കുകയാണ് “

“പാർവതി ആ ജോലി ഞാൻ ശരി യാക്കി. എന്ന് ജോയിൻ ചെയ്യും?”

“എന്നാ ചെയ്യണ്ടത്?”

“സൗകര്യം പോലെ..”

“ഒന്നാം തീയതി മുതൽ മതിയോ?”

“മതി “

നിശബ്ദത 

“ഒരുപാട് നന്ദി “

“അമ്മയോട് പറഞ്ഞേക്ക് ഞാൻ രാത്രി വിളിക്കുമെന്ന് “

“പറയാം “

അവൻ കാൾ കട്ട്‌ ചെയ്തു

അദ്ധ്യായം 7

“പത്തു വയസ്സുള്ള കുഞ്ഞിനെ പീ, ഡിപ്പിച്ചവനെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിൽ ഏൽപ്പിച്ചു “

ഫ്ലാറ്റിൽ ആയിരുന്നു കാശി. ന്യൂസ്‌ കാണുകയായിരുന്നു അവൻ

അവൻ ഗ്ലാസ്സിലെ മ, ദ്യം ഒറ്റവലിക്ക് കുടിച്ചിട്ട് എരിയുന്ന കണ്ണുകളോടെ ദൃശ്യങ്ങളിലേക്ക് നോക്കിയിരുന്നു. അടിച്ച് ചതച്ച പോലെ വീങ്ങിയ മുഖവും ആയി ഒരുത്തൻ. നടക്കാൻ വയ്യാത്ത പോലെ അടിച്ചു ചതച്ചു കളഞ്ഞു

അവനെ ഇനി സർക്കാർ ചിലവിൽ ചികിത്സ. ജയിലിൽ സുഖ വാസം

അവന്റെ ഫോൺ ശബ്ദിച്ചു

വിവേക്

“എടാ അവനെ മെഡിക്കൽ കോളേജിലേക്കാണ് കൊണ്ട് വരുന്നത്. തലയ്ക്ക് നല്ല അടി കിട്ടിയിട്ടുണ്ട്. ന്യൂറോ ഡിപ്പാർട്മെന്റ്ൽ ആയിരിക്കും ആദ്യം കൊണ്ട് വരിക “

“ഞാൻ അടിച്ചു പോയി..”

“ബെസ്റ്റ് “

“അത് സാരമില്ല വഴി ഉണ്ടാക്കാം “

“അവനെ ഒരു ദിവസം കിട്ടും നിനക്ക് “

“എടാ വഴി ഉണ്ട്കൊണ്ട് വാ “

വിവേക് ഫോൺ വെച്ചു

ഒരു ദിവസം എന്തിനു ഒരു മിനിറ്റ് മതി സേഫ് ആയ ഒരു മിനിറ്റ്

അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു

പിന്നെ അവൻ വാതിൽ തുറന്നു ഇറങ്ങി നടന്നു

ശിവയുടെ ഫ്ലാറ്റ്

ശിവ കുക്കിംഗ്‌ ആയിരുന്നു. ബെൽ അടിച്ചപ്പോൾ അവൾ ചെന്നു തുറന്നു

കാശി

“ഡോക്ടർ? പ്ലീസ് കം “

“ഞാൻ അകത്തേക്ക് വരുന്നില്ല ശിവ. ഞാൻ ഡ്രിങ്ക്സ് കഴിച്ചിട്ടുണ്ട്. ഞാൻ വന്നത്.. ന്യൂസ്‌ കണ്ടോ?”

“ഇല്ല ഡോക്ടർ ഞാൻ “

“എന്നേ ഇങ്ങനെ ആവർത്തിച്ചു ഡോക്ടർ എന്ന് വിളിക്കണ്ട. ഞാൻ അതാണ് “

ശിവ ചിരിച്ചു പോയി

“കാൾ മി കാശി “

“അങ്ങനെ വരുന്നില്ല. എന്റെ സീനിയർ അല്ലേ..”

“അതൊന്നും സാരമില്ല. ഞാൻ പറഞ്ഞു വന്നത് ഒരു കുട്ടിയെ റേreപ്പ് ചെയ്ത പ്രതിയെ  ഹോസ്പിറ്റലിലേക്ക് കൊണ്ട് വരുന്നുണ്ട്. Badly injured ആണ്ശിവ അറ്റൻഡ് ചെയ്യണം”

അവൾ ഞെട്ടി പോയി

“ഞാനോ?”

“ഞാൻ പറഞ്ഞില്ലേ ഞാൻ കഴിച്ചു പോയി. രാവിലെ ഞാൻ പോയി നോക്കിക്കൊള്ളാം. അയാളുടെ സ്റ്റേറ്റ് ഒന്ന് വിളിച്ചു പറഞ്ഞാൽ മതി. മെഡിസിൻ ഞാൻ പ്രിസ്ക്രൈബ് ചെയ്യാം “

“ഓക്കേ ഡോക്ടർ അല്ല സോറി കാശി “

കാശി പുഞ്ചിരിച്ചു

പിന്നെ നടന്നു സ്വന്തം ഫ്ലാറ്റിൽ പോയി

ശിവ ഭക്ഷണം കഴിഞ്ഞു ഹോസ്പിറ്റലിലേക്ക് ചെന്നു

അവിടെ അവളെ കൂടാതെ ഡോക്ടർ മാധവിയും ഉണ്ടായിരുന്നു

മാധവി ഫിസിഷ്യൻ ആണ്

അവൾക്ക് നേരെത്തെ പരിചയം ഉണ്ട്

അവർ ഒരു ബാച്ചിൽ ആയിരുന്നു എം ബി ബീ എസ് ചെയ്തത്

“ഇവനെയൊക്കെ ഓൺ ദി സ്പോട്ടിൽ തീർക്കണം “

മാധവി രോഷം കൊണ്ടു

“എന്താ പ്രശ്നം.. ഞാൻ ടീവി കണ്ടില്ല. കാശി ഡോക്ടർ വരാൻ പറഞ്ഞു ഓടി. പോരുന്നു “

“പറഞ്ഞത് പോലെ കാശി എവിടെ?”

“ആള് കഴിച്ചിട്ടുണ്ട് അതാണ് വരാത്തത് “

മാധവി ചിരിച്ചു

സർക്കിൾ അവർക്ക് അരികിൽ വന്നു

“ഡോക്ടർ പ്ലീസ് “

അവർ ഒന്നിച്ചു അങ്ങോട്ടേക്ക് ചെന്നു

തല പൊട്ടിയത് ഡ്രസ്സ്‌ ചെയ്തു

“Scanning വേണം.. എന്നിട്ട് മെഡിസിൻ സ്റ്റാർട്ട്‌ ചെയ്യാം “

പോലീസ് കാരുടെ നേതൃത്വത്തിൽ തന്നെ സ്കാനിംഗ് നടന്നു

“ഉള്ളിൽ ചെറിയ ബ്ലീഡിങ് കാണുന്നുണ്ട്. എന്താ ചെയ്യേണ്ടേ സാർ “

അവൾ കാശിയെ വിളിച്ചു ചോദിച്ചു

“തല്ക്കാലം അത് സ്റ്റോപ്പ് ചെയ്യാൻ ഉള്ള മെഡിസിൻ കൊടുക്കാം. അത്യാവശ്യം ആണെങ്കിൽ സർജറി. അത് നാളെ മതി “

“ഓക്കേ “

അവൾ വാട്സാപ്പ് നോക്കി

മെഡിസിൻ ലിസ്റ്റ് വന്നിരിക്കുന്നു

അവൾ അത് സ്റ്റാർട്ട്‌ ചെയ്യാൻ ഉള്ള നിർദേശം കൊടുത്തു

ഐ സി യുവിൽ അഡ്മിറ്റ് ചെയ്ത പ്രതിയുടെ കൈകൾ വിലങ്ങിട്ട് കട്ടിലിനോട് ബെന്ധിച്ചിരുന്നു

പിന്നെ തിരിച്ചു ഫ്ലാറ്റിൽ വന്നിട്ടാണ് ശിവ ന്യൂസ്‌ മുഴുവൻ കണ്ടത്

ഇവനെയൊക്കെ സംരക്ഷിക്കേണ്ടി വരുന്നത് ഓർത്ത് അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നി

കാശി കിടന്നു കാണും. ആള് നന്നായി കഴിച്ചിട്ടുണ്ട് എന്ന് തോന്നുന്നു..മുഖം ചുവന്നു വിങ്ങി. കണ്ണൊക്കെ കലങ്ങി

അവളും കിടന്നു

രാവിലെ.. ഫോൺ ബെൽ കേട്ടാണ് ശിവ ഉണർന്നത്

ഡോക്ടർ മാധവി

“എന്താ മാതു?”

“, എടാ ആ പേഷ്യന്റ് മരിച്ചു “

“ഏത് പേഷ്യന്റ്?”

“പോലീസ് കൊണ്ട് വന്നില്ലേ.. ആ പീഡനകേസിലെ പ്രതി?”

“നന്നായി ചാവട്ടെ “

“അയ്യോ ഫോൺ വെയ്ക്കല്ലേ ഒരു കാര്യം കൂടി പറഞ്ഞോട്ടെ “

“ഉം “

“അത് തന്റെ പേഷ്യന്റ് ആണ് ട്ടോ. കോടതിയിൽ ഉത്തരം പറയേണ്ടി വരും “

“എന്ത് കാര്യത്തിന്?”

“അത് അറിയില്ല. അങ്ങനെ കേട്ടു “

ഒറ്റ നിമിഷം കൊണ്ട് അവളുടെ ഉറക്കം പോയി

അവൾ എഴുനേറ്റു കുളിച്ചു. ഇന്ന് ഓഫ്‌ ആയിരുന്നത് കൊണ്ട് കുറച്ചു കൂടുതൽ ഉറങ്ങിപ്പോയി. അവൾ വേഗം കാശിയുടെ ഫ്ലാറ്റിലേക്ക് ചെന്നു

ആ ഫ്ലാറ്റ് പൂട്ടിക്കിടന്നു

അവൾ വേഗം കാർ ഓടിച്ചു മെഡിക്കൽ കോളേജിലേക്ക് ചെന്നു

പോലീസും മീഡിയയും സ്ഥലത്ത് ഉണ്ട്

“മാഡം അല്ലേ ഇന്നലെ അയാളെ ട്രീറ്റ്‌ ചെയ്തത്?”

ഉയർന്ന ഒരു പോലീസ് ഓഫീസർ ചോദിച്ചു “Yes “

“അയാളുടെ സ്കാനിംഗ് റിപ്പോർട്ട്‌ ൽ എന്തെങ്കിലും..?”

“നോ “

കാശിനാഥൻ

“ഹായ് ഡോക്ടർ “

പോലീസിന് പരിചയം ഉണ്ടെന്ന് തോന്നുന്നു

കാശി അയാളെ കൂട്ടിക്കൊണ്ട് പോയി

“ഡോക്ടർ സ്കാനിംഗ് റിപ്പോർട്ട്‌ൽ ബ്ലീഡിങ് കൂടാനുള്ള സർവ്വ സാധ്യതയും ഉണ്ടായിരുന്നു എന്നാണ് ഫോറെൻസിക് വിദഗ്ധ ഡോക്ടർ ഗൗരി അഭിപ്രായപ്പെട്ടത്. ആ നിലയ്ക്ക് ആ ടെൻഡൻസി ഒഴിവാക്കാനുള്ള മെഡിസിൻ കൊടുത്തിരുന്നില്ല. കൊടുത്ത മെഡിസിൻ ഓപ്പോസിറ്റ് ആയിട്ട് ആണ് റിയാക്ട് ചെയ്തതും “

“അങ്ങനെ ഒന്നുമില്ല രഞ്ജിത് സാർ.. നമ്മൾ മാക്സിമം ചെയ്തു. അയാൾ നിർഭാഗ്യവാശാൽ മരിച്ചു പോയി. ഒരു കുഞ്ഞിനെ ഉപദ്രവിച്ചവനല്ലേ. ജീവിക്കണമെന്ന് ആർക്കാണ് നിർബന്ധം?”

ഡി വൈ എസ് പി രഞ്ജിത് ഒന്ന് ചിരിച്ചു

“അത് ശരിയാണ് പക്ഷെ.. നിയമം..”

“പോസ്റ്റ്‌ മാർട്ടം റിപ്പോർട്ട്‌ വരട്ടെ “

കാശി ആ തോളിൽ ഒന്ന് തട്ടി തിരിഞ്ഞു നടന്നു

ഇടനാഴിയിലൂടെ നടക്കുമ്പോൾ അവനൊരു ചിരി ഉണ്ടായിരുന്നു

സ്കാനിംഗ്ൽ അടുത്ത ഒരു മണിക്കൂറിൽ അവന്റെ തലച്ചോറിൽ ഉള്ള പ്രധാന ഞരമ്പുകളുടെ പ്രവർത്തനം നിലയ്ക്കുമെന്ന് കാശിക്ക് അറിയാമായിരുന്നു. വർഷങ്ങളുടെ അനുഭവസമ്പത് കൊണ്ട് അയാൾ നേടിയെടുത്ത പാഠം ആയിരുന്നു അത്. അതിന് അയാൾ കുറിച്ചത് ഏറ്റവും ഡോസ് കുറഞ്ഞ മരുന്നുമാണ്. ഡോക്ടർ ശിവ പുതിയ ആളായത് കൊണ്ടാണ് അത് പെട്ടെന്ന് മനസിലാകാതെ പോയത്

“കാശീ”

ഒരു വിളി

ഗൗരി

അവൻ നിന്നു

“നിന്റെ കളി കുറച്ചു കൂടുന്നുണ്ട്. മതിയാക്കാറായില്ലേ നിനക്ക്.?”

“പോടീ “

അവൻ തിരിഞ്ഞു നടന്നു

അധ്യായം 8

ഗൗരി ഒരു നിമിഷം കാശി പോയ വഴി നോക്കി നിന്നു. എന്നെങ്കിലും ഒരിക്കൽ പിടിക്കപ്പെടുമെന്ന് ഇവന് അറിയില്ലേ?

ഇത് എന്ന് തുടങ്ങിയതാണ്?

കാശിയെ ആദ്യമായി കണ്ടത് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചാണ്

പുതിയ ന്യൂറോ സർജൻ കിടിലൻ ആണ്..അന്ന് കൂടെ വർക്ക്‌ ചെയ്ത നിയ ആണ് പറഞ്ഞത്. എന്നാ പിന്നെ ഒന്ന് കണ്ടേക്കാം എന്ന് കരുതി

കണ്ടപ്പോ ഞെട്ടി..വെറും കിടിലൻ അല്ല കിടിലോൽകിടിലൻ..നേരെ ചെന്ന് പരിചയപ്പെട്ടു

‘ഗൗരി “

“കാശിനാഥൻ “

ഒരു ഗൗരവം കലർന്ന മുഖം. ബാച്ചിലർ ആണത്രേ. ഒരു ബ്രേക്ക്‌ അപ്പ് കഴിഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു

അയാളെ കേറി പ്രേമിച്ചോ എന്ന് നിയ

കൊള്ളാല്ലോ എന്ന് തനിക്കും തോന്നി

നേരിട്ട്. പ്രൊപോസ് ചെയ്തില്ല

പക്ഷെ ആൾക്ക് മനസിലാകുന്ന. പോലെ. പെരുമാറി

നോ ഒന്നുമില്ല

Yes പറഞ്ഞുമില്ല

ഒരു പ്രോത്സാഹനം ഉണ്ട് താനും

അതിന്റെ ഉദ്ദേശം പിന്നെ ആണ് മനസിലായത്

അന്ന് പോലീസ് കാരുടെ ഒപ്പം പതിവ് വൈദ്യ പരിശോധനയ്ക്കായി വന്നത് ഒരു പെൺകുട്ടിയെ പീ, ഡി, പ്പിച്ചു കൊ, ന്ന ഒരു. പ്രതിയായിരുന്നു

അയാളെ പോലീസ് തന്നെ സാമാന്യം നന്നായി കൈകാര്യം ചെയ്തിരുന്നു

കാശി ആയിരുന്നു പരിശോധിച്ചത്

പോലീസിനോട് പുറത്ത് നിൽക്കാൻ. പറഞ്ഞു

പിന്നെ അറിയുന്നത് നാലാമത്തെ ദിവസം ആ പ്രതി മരിച്ചു എന്നാണ്

റിമന്റിൽ മരിച്ച പ്രതിയുടെ പോസ്റ്റ്‌ മാർട്ടം ചെയ്തത് താനാണ്

എന്തോ ഒരു രാസവസ്തു ബ്ലഡിൽ കലർന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു

പതിയെ പതിയെ മരണം കീഴ്പ്പെടുത്താൻ കാരണം ആകുന്ന. ഒരു chemical പക്ഷെ അത് കൃത്യമായി തനിക്ക്. കിട്ടിയില്ല

അത് കൊണ്ട് തന്നെ സർവീസിൽ ആദ്യമായി നുണ എഴുതേണ്ടി വന്നു

അത് എങ്ങനെ ഉള്ളിൽ ചെന്നതെന്ന് തനിക് സംശയം തോന്നിയത്

അന്ന്. വീണ്ടും കാശിയെ കണ്ടപ്പോഴാണ്

“അന്ന് കാശി ഏതെങ്കിലും ഇൻജെക്ഷൻ കൊടുത്തിരുന്നോ?”

എന്ന് ചോദിച്ചു താൻ

“ഇല്ലല്ലോ “കാശി ഒഴിഞ്ഞു

“പോസ്റ്റ്‌ മാർട്ടം റിപ്പോർട്ടിൽ ഞാൻ അത് സൂചിപ്പിച്ചില്ലന്നേയുള്ളു. എന്തോ ഒന്ന് അയാളുടെ ബ്ലഡിൽ ഉണ്ട് “

“പിന്നെ എന്താണ് മരണ കാരണമായി എഴുതിയത്?”

“ഹെർട്ട് അറ്റാക് എഴുതി വിട്ടു. അല്ലെങ്കിൽ അത് പോലീസിനും ദൂഷ്യം ചെയ്യും “

“അവനെ. പോലെ ഉള്ളവരൊക്കെ ചാവട്ടെ “

അങ്ങനെ പറഞ്ഞു കാശി

മനസ്സിൽ ഒരു കരട് മായാതെ കിടന്നു

ഒരു സംശയം

അത് ഉറപ്പിച്ചത് ഒരു രാത്രി ആണ്

അന്ന് രാത്രി മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ഒരു കൂട്ടം ചെറുപ്പക്കാരിൽ. ഒരാൾ നഴ്സ്നെ അതിക്രമത്തിന് ഇരയായി ചെയ്യാൻ ശ്രമിച്ചത് പുറം ലോകത്ത് ഒരു വാർത്ത ആയില്ല

പക്ഷെ അന്ന് ഡ്യൂട്ടിയിൽ ഉള്ള സകലരും അറിഞ്ഞു

കാശി അവനെ അടിച്ച് ബോധം കെടുത്തിയതിനു സാക്ഷിയാണ് താനും

രണ്ടു ദിവസം കഴിഞ്ഞു ഹോസ്പിറ്റലിന്റെ പിന്നിൽ ഒരു ഒഴിഞ്ഞ ഷെഡിൽ ചത്തു തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു അവൻ

ആയുസ്സ് ഒടുക്കി എന്ന്. പോലീസ് പറഞ്ഞെങ്കിലും അന്ന് രാത്രി അവിടെ ഒരു മല്പിടിത്തം നടന്നത് കണ്ടെന്നു ഒരു ഹൌസ് സർജൻ പറഞ്ഞു

പക്ഷെ അവൾ അത് പോലീസിനോട് പറഞ്ഞില്ല

അതിന്റെ പേരില് സ്റ്റേഷനിൽ കയറി ഇറങ്ങാൻ വയ്യാന്നു പറഞ്ഞു അവൾ ഒഴിഞ്ഞു

അന്നും നേർത്ത സംശയം തോന്നി. പക്ഷെ..

ഉറപ്പിച്ചത്

അന്നായിരുന്നു

മോഷണം നടക്കുന്നിതിനിടയിൽ എതിർത്ത വീട്ടമ്മയെ മക്കളുടെ മുന്നിൽ. ഇട്ട് അതിക്രമത്തിന് ഇരയായി ചെയ്ത കേസ്. അവർ പിന്നീട് ആയുസ്സ് ഒടുക്കിാ ചെയ്തു

പ്രതിയെ ഇതെ പോലെ. വൈദ്യ പരിശോധനയ്ക്ക് കൊണ്ട് വന്ന ദിവസം. അന്ന് ഡ്യൂട്ടിയിൽ ഡോക്ടർ രാധാകൃഷ്ണൻ ആയിരുന്നു. അന്ന് പക്ഷെ പെട്ടെന്ന് കാശിനാഥൻ ഡ്യൂട്ടിയിൽ പ്രവേശിച്ചു. അപ്പോൾ. മുതൽ താൻ അയാളെ ഒബ്സെർവ് ചെയ്തു കൊണ്ട്. ഇരുന്നു. അയാൾ പ്രതിയെ ഇൻജെക്ട് ചെയ്യുന്നത് തന്റെ കണ്ണ് കൊണ്ട് താൻ കണ്ടു. അകത്തേക്കു ചെല്ലാൻ അനുവാദം ഇല്ല

പോലീസുകാർക്കും ആ സമയം അതിന് അനുവാദം ഇല്ലായിരുന്നു

ഇൻജെക്ഷൻ എടുത്തെങ്കിലും അയാൾ അതിൽ അസ്വാഭാവികത ഒന്നും കാണിച്ചില്ല

താനും അത് പിന്നെ വിട്ടു

പക്ഷെ. ഒരുമാസത്തിന് ശേഷം പെയ് വിഷബാധയേറ്റ് അയാൾ മരിച്ചെന്നു പത്രത്തിൽ കണ്ടു

അപ്പോൾ. ഞെട്ടി

ജയിലിൽ കിടക്കുന്ന. ഒരാളെ. പട്ടി എങ്ങനെ കടിക്കും? കടിച്ചാൽ. തന്നെ അപ്പോൾ തന്നെ ഇൻജെക്ഷൻ എടുക്കാമല്ലോ

പിന്നെ അറിഞ്ഞു

അയാൾ ജയിലിൽ ആകും മുന്നേ കടിച്ചത് ആണത്രേ..അങ്ങനെ അയാൾ പറഞ്ഞത്രേ..പക്ഷെ വിശ്വാസം വന്നില്ല

അത് കൊണ്ട്. പോയി ചോദിച്ചു

“സത്യം പറയു കാശി.. താൻ അല്ലേ ചെയ്തത്? “

ആ മുഖം ശാന്തം ആയിരുന്നു

“അത് ഞാനാണ് ചെയ്തത്. ഈ ഹോസ്പിറ്റലിൽ ഇങ്ങനെ കൊണ്ട് വന്നവരിൽ പലരെയും കൊന്നത് ഞാനാണ്.. തെളിയിക്കാൻ നിനക്ക് കഴിയില്ല ഗൗരി.. ആ മെഡിസിൻ കമ്പൊസിഷൻ എനിക്ക് മാത്രം അറിയുന്ന. ഒന്നാണ്.. ഒരിക്കൽ. പരീക്ഷിക്കുന്ന മെഡിസിൻ വേറെ റിപീറ്റ്  ചെയ്യില്ല.. ഇനിയും ന്യൂ മെഡിസിൻ വരും.. ഇനിയും. ആൾക്കാർ കൊല്ലപ്പെടും.. പക്ഷെ you can’t prove it.. Just clear the way “

അന്ന് മുതൽ ഭയം തോന്നി. പിന്നെ അടുക്കാൻ ശ്രമിച്ചില്ല. ആരോടും പറയാനും തോന്നിയില്ല. ഉള്ളിൽ ഇന്നും ഇഷ്ടം ഉണ്ട്

ആരോടും പറയാതെ താൻ സൂക്ഷിച്ചു വെച്ച. ഒരു ഇഷ്ടം

ഫോൺ വന്നപ്പോൾ അവൾ നൽകി

Husband calling

“ആ വിനു ഞാൻ ഇറങ്ങി “

“ഞാൻ വെളിയിൽ വെയിറ്റ് ചെയ്യുന്നുണ്ട് “

“ഞാൻ വരുന്നു ‘

ഗൗരി ഇറങ്ങി

അധ്യായം 09

ശ്രീപാർവതി ജോയിൻ ചെയ്തു. അവൾക്ക് ആ ആശുപത്രി ഇഷ്ടമായി. നല്ല സ്നേഹം ഉള്ള, സഹകരണം ഉള്ള മനുഷ്യർ

ഒരു കൂട്ടുകാരിയെയും കിട്ടി. സ്നേഹ. പേര് പോലെ നല്ല സ്നേഹം ഉള്ള കുട്ടിയാണ്

സ്നേഹയും അധികം ആയില്ല ജോയിൻ ചെയ്തിട്ട്

“തനിക്ക് കുറെ പ്രിവിലേജസ് ഉണ്ടല്ലോ..നൈറ്റ്‌ ഡ്യൂട്ടി ഇല്ല. ടൈമിംഗ് വേറെയാണ്. Maനേജ്മെന്റ്ന്റെ ആരെങ്കിലും ആണോ?”

“അല്ലല്ലോ. ഞാൻ കരുതി നിന്നെ. പോലെ. പുതിയ ആളായത് കൊണ്ടാവും എനിക്കും ഇങ്ങനെ എന്ന്. നിനക്ക് ഇങ്ങനെയല്ലേ?”

അവൾ ചോദിച്ചു

“എവിടുന്ന്.. നമ്മൾക്കൊക്കെ പട്ടിപ്പണി അല്ലേ മോളെ… എന്തായാലും നന്നായി
നേരെത്തെ പോകാല്ലോ, രാത്രി ആകുമ്പോൾ ചില വിഷ ജന്തുക്കൾ ഇറങ്ങും ‘

“അയ്യോ. പാമ്പ് ഉണ്ടോ?”

സ്നേഹ. പൊട്ടിച്ചിരിച്ചു

“പാമ്പിനെക്കാൾ വിഷം മുറ്റിയ ജാതികൾ ഉണ്ട്. രാത്രി ആകുമ്പോൾ. പ്രത്യക്ഷപ്പെടുന്ന ചില. പ്രത്യേകരോഗം ഉള്ളവർ.. ആ എഴുന്നുറ്റി പത്തിൽ ഒരെണ്ണം ഉണ്ട്..  എന്റെ ദൈവമേ പ്രായം കുറഞ്ഞ നഴ്സ് മാർക്ക് അങ്ങോട്ട്. പോകാൻ വയ്യ..നല്ല തടിമിടുക്ക്. ഉള്ള ചേച്ചിമാരാണ്. പോകുന്നത് “

പാർവതിയുടെ കണ്ണ് മിഴിഞ്ഞു.

“, കംപ്ലയിന്റ് ചെയ്തു കൂടെ?”

“ആരോട് കംപ്ലയിന്റ് ചെയ്യാൻ? വലിയ പണക്കാരനാ.. നമ്മൾ പോകാത്. ഇരുന്ന. പോരെ?”

“പോയിട്ട് നല്ല ഒരു. ഇൻജെക്ഷൻ. കൊടുത്താൽ. പോരെ.. പിന്നെ കൈ. പൊങ്ങരുത് “

പാർവതിയുടെ വാക്കുകൾ കേട്ട് സ്നേഹ. പൊട്ടിച്ചിരിച്ചു പോയി

‘, കൊള്ളാല്ലോ ഐഡിയ.. കാഴ്ച്ചയിൽ പൂച്ച പോലെ ആണെങ്കിലും ഉം ഉം.. “

പാർവതി ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഒരു കടൽ ഒളിപ്പിച്ചു വെച്ച കണ്ണുകൾ വിടർത്തി..നുണക്കുഴികൾ വിരിയിച്ചു കൊണ്ട്

“ശ്രീപാർവതി ഫസ്റ്റ് ഫ്ലോർ ആണ് ട്ടോ “

ഡ്യൂട്ടി അലോട്ട് ചെയ്തു കിട്ടിയപ്പോൾ. അവൾ പോയി

സ്റ്റെപ്. കയറി പോകുമ്പോൾ അവൾ അത് തന്നെ വീണ്ടും ഓർത്തു

തനിക്ക് ജോലി ഭാരമൊന്നുമില്ല..ഒരു സ്പെഷ്യൽ കെയർ ഉണ്ട്. ആദ്യം കരുതിയത് ഇവിടുത്തെ രീതി അതാവും എന്ന്. പിന്നെ മനസിലായി. അല്ല..നഴ്സിംഗ് ജോലി ഒരുപാട് ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്തതാണ്

അതിന്റെ പേരിൽ ഒരുപാട് നഷ്ടങ്ങളും ജീവിത്തിൽ ഉണ്ടായിട്ടുണ്ട്

അവൾ നഴ്സിംഗ് റൂമിൽ ചെന്ന് മെഡിസിൻ ബോക്സ്‌ എടുത്തു ചാർജ് ഷീറ്റ് നോക്കി

“ഡോക്ടർ കാശിനാഥന്റെ കൂടെ റൌണ്ട്സ് “

അവൾ അമ്പരന്നു പോയി

“ഡോക്ടർ കാശി?”

“അറിയുമോ?”സിസ്റ്റർ ആനി പുഞ്ചിരിച്ചു.

“അറിയാം. പക്ഷെ മെഡിക്കൽ കോളേജിലെ ഡോക്ടർ അല്ലേ?”

“അതെ. ആഴ്ച്ചയിൽ ഒരു ദിവസം ഇവിടെ സർവീസ് ചെയ്യാറുണ്ട്. സ്റ്റാഫ്‌ അല്ല. ഒന്ന് രണ്ട് complicated കേസ്സ് ഉണ്ട്. വേഗം ചെന്നോളൂ “

അവൾ വേഗം ചെന്ന് മുറിയുടെ വാതിൽക്കൽ നിന്നു

ദൂരെ നിന്ന് നടന്നു വരുന്നുണ്ട് കാശിയും സംഘവും

അവൻ അവളെ നോക്കി

അവളും

അവൾ അവരോടൊപ്പം ചേർന്നു. ഒരു അഞ്ചു ഡോക്ടർമാരെങ്കിലും. കൂടെയുണ്ട്

പിന്നെ ഹെഡ് നഴ്സ്. താൻ

ഒരു ജനക്കൂട്ടം പോകുന്ന. പോലെ

അവൻ ഓരോ രോഗിയെയും നോക്കുന്ന രീതി നല്ല രസമുണ്ട്. വളരെ സോഫ്റ്റ്‌ ആയി. ജന്റിൽ ആയി. റൌണ്ട്സ് കഴിഞ്ഞപ്പോൾ 11മണി

പാർവതി തിരിച്ചു നടക്കാൻ ഭാവിക്കുകയായിരുന്നു

“പാർവതി?”

ഒരു വിളിയോച്ച

കാശി

അവൾ കരുതിയില്ല അവൻ മിണ്ടുമെന്ന്. വലിയ ഡോക്ടർ..പ്രശസ്തനായ ഒരാൾ

ഒരു ജൂനിയർ നഴ്സ് നെ പേര് വിളിച്ചു മിണ്ടുക..പലയിടത്തും അങ്ങനെ കാണാറില്ല

അല്ലെങ്കിൽ സിസ്റ്റർ എന്ന് വിളിക്കും..ഇത് പക്ഷെ തന്നെ അറിയാം

അവൾ അരികിൽ ചെന്നു

“ജോലി comfortable ആണോ?”

“അതെ “

“നൈറ്റ്‌ ഇടുന്നില്ലല്ലോ.?”

അവൾക്ക് അപ്പോൾ അത് മനസിലായി.

“ഡോക്ടർ പറഞ്ഞുവോ അത്?”

“Yes.. ഇയാള് ഡേ ഡ്യൂട്ടി ചെയ്ത മതി. ഡ്യൂട്ടി കഴിഞ്ഞ ഉടൻ പോകുകയും വേണം. ഒരുപാട് ലേറ്റ് ആവരുത് “

അവൾക്ക് ഒന്നും മനസിലായില്ലങ്കിലും തലയാട്ടി

അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ എന്തോ തിരയുന്നത് പോലെ..

പാർവതി പതിയെ മുഖം താഴ്ത്തി

“ഞാൻ. പോകുമ്പോ എന്റെ കൂടെ പോര്..ഞാൻ വീട്ടിലേക്ക് ആണ് “

“അത്.. വൈകുന്നേരം ആവുമല്ലോ “

“ഞാൻ ഇവിടെ കാണും. വെയിറ്റ് ചെയ്യാം ” അവൾക്ക് ഒരു വല്ലായ്മ തോന്നി

“പാർവതിക്ക്. ബുദ്ധിമുട്ട് ഉണ്ടോ”

അവൾ എന്താ പറയേണ്ടത് എന്ന് അറിയാതെ നിന്നു

“ശരി വേണ്ടാ ഓക്കേ “

അവൻ പെട്ടെന്ന് തിരിഞ്ഞു നടന്നു. പോയി

അവന് അത് hurt ആയോ എന്ന് അവൾ ചിന്തിച്ചു

അന്യ ഒരു പുരുഷൻ..അധികം അടുപ്പമില്ല. അയാളുടെ കൂടെ സഞ്ചരിക്കാനും ഉള്ള ഒരു മനസൊരുക്കം ആയിട്ടില്ല

പക്ഷെ ആള് നല്ലതാണ്. പാവം ആണ്. ആ അമ്മയുടെ മകനല്ലേ

അവളുടെ ഉള്ളിൽ. ഒരു കലക്കമുണ്ടായി

കാശി അല്പം കഴിഞ്ഞു. പോകുന്നത് അവൾ കണ്ടു

ആള് നോക്കിയില്ല..താൻ അവിടെ നിൽക്കുന്നത് കണ്ടിട്ടും..

കാശി വീട്ടിലെത്തുമ്പോൾ അമ്മ അവനേറ്റവും ഇഷ്ടം ഉള്ള കശുമാങ്ങാ കറി ഉണ്ടാക്കി കൊണ്ട് ഇരിക്കുകയായിരുന്നു

അവൻ പിന്നിൽ വന്നു നിന്നപ്പോഴേ അവർ കണ്ടുള്ളു

“വന്നോ…?” അവർ ആ കവിളിൽ അമർത്തി

“നല്ല മണം വരുന്നല്ലോ.”

“കുളിച്ചു വന്നോളൂ. ചോറ് തരാം “

തോർത്തു മെടുത്തു കുളത്തിൽ പോയി മുങ്ങി കാശി..രണ്ടു റൗണ്ട് നീന്തി വന്നപ്പോഴേക്കും വിശപ്പ് കൂടി

അമ്മ വിളമ്പിയ ചോറ് മുഴുവൻ കഴിച്ചു കഴിഞ്ഞപ്പോൾ നല്ല ഉറക്കം വരികയും ചെയ്തു

ശല്യം ചെയ്യരുത് എന്ന് പറഞ്ഞു മൊബൈൽ അമ്മയുടെ കയ്യിൽ കൊടുത്തു ബെഡിൽ പോയി വീണു അവൻ

പാർവതി മടിച്ച് മടിച്ചു അവിടേക്ക് ചെന്നു..ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോഴേ കണ്ടു

അവന്റെ കാറ്

“ആഹാ ഡ്യൂട്ടി കഴിഞ്ഞു വന്നോ. ഇതെന്താ കയ്യിൽ?”

പാർവതി

കുളിച്ചു സുന്ദരി ആയി.. മുടിയൊക്കെ വിതർത്തിട്ട്.. നീളൻ പാവാടയും ടോപ്പും ആണ് വേഷം

അവളുടെ കയ്യിൽ ഒരു ചോറ്റ് പാത്രം

“കുറച്ചു കുഴലപ്പം. ഞാൻ ഉണ്ടാക്കിയത് ആണ് “

അവർ ഒരെണ്ണം എടുത്തു കടിച്ചു

“ഉഗ്രൻ ടേസ്റ്റ് ആണല്ലോ “

“ഇഷ്ടായോ?”

“സൂപ്പർ “

അമ്മ അവളുടെ കൈയിൽ പിടിച്ചു

“വാ “

“ഡോക്ടർ എവിടെ?”

“നല്ല ഉറക്കം..”

അവൾ അമ്മയ്ക്ക്. ഒപ്പം ചെന്നു..അമ്മ ചായ ഇടുന്നത് നോക്കി ഇരുന്നു

“ലക്ഷ്മിയേട്ടത്തി പുഴ മീൻ വേണോ?”

മുറ്റത്തു ജാനകിയുടെ ശബ്ദം

“ഞാൻ ഒന്ന് നോക്കിയിട്ട് വരാം. മോള് ഇതൊന്ന് പകർന്നു വെയ്ക്കണേ”

അവൾ തലയാട്ടി..അമ്മ ചായ ഇടുന്നത് അവൾ കണ്ടിട്ടുണ്ട്. ചായ. പൊങ്ങി വരുന്നത് സ്പൂൺ കൊണ്ട് ഇളക്കി. വീണ്ടും ഉയർത്തി

അങ്ങനെ

അവൾ അത് പോലെ ചെയ്തു..പിന്നെ ജഗിൽ പകർന്നു

“അമ്മേ ഒരു ചായ ” കാശി

അവൾ പെട്ടെന്ന് തിരിഞ്ഞു

“സോറി.. അമ്മ എവിടെ”

“ചായ തരാം..”

“വേണ്ട “

അവൻ തിരിഞ്ഞു പോയപ്പോ പെട്ടെന്ന് ഒരു വേദന വന്നു അവൾക്ക്

ദേഷ്യം ആണോ.

അവൾ ചായ എടുത്തു പിന്നാലെ ചെന്നു

ലക്ഷ്മിയമ്മ മീൻകാരി ജാനകിയെയും കൊണ്ട് പിൻവശത്തു പോയി മീൻ മുറിപ്പിക്കുകയാണ്

“ഇതാ ചായ “

“താങ്ക്സ് “

അവൻ അത് വാങ്ങി മുറ്റത്തേക്ക്. ഇറങ്ങി

“ഡോക്ടർക്ക് എന്നോട് ദേഷ്യം ആണോ?”

അവളുടെ നേർത്ത ശബ്ദം

“എന്തിന്?”

“ഞാൻ രാവിലെ അങ്ങനെ പറഞ്ഞതിന് “

“ഹേയ് ഇല്ലല്ലോ. അത് ഒരു നല്ല പെൺകുട്ടിയുടെ ലക്ഷണമല്ലേ.. അടുപ്പം ഇല്ലാത്ത ഒരാള് വിളിച്ചാൽ അയാൾക്കൊപ്പം അങ്ങനെ കയറി പോകാൻ പാടില്ല. അയാൾ എങ്ങനെ ഉള്ള ഒരാൾ ആണെന്ന് അറിയില്ലല്ലോ..പാർവതി ചെയ്തതാണ് ശരി.. ഞാൻ ചോദിച്ചതാണ് തെറ്റ് “

അവളുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു തുളുമ്പി

“ഞാൻ.. എന്നോട് ക്ഷമിക്കണം.. അങ്ങനെ. ഒന്നും അറിയില്ല എനിക്ക്.. പെട്ടന്ന് ചോദിച്ചപ്പോ അങ്ങനെ പറഞ്ഞു പോയി. ഡോക്ടർ നല്ല ആളാ. വിശ്വാസം ഇല്ലാഞ്ഞിട്ടുമല്ല..”

അവൻ വല്ലാതായി

“അതിനെന്തിനാ കരയുന്നെ..?”

“ഡോക്ടർക്ക് വിഷമം ആയി എനിക്ക് മനസിലായി ‘

അവൻ ചുറ്റും നോക്കി

“ആരെങ്കിലും കാണും ശ്രീപാർവതി. ആ കണ്ണ് തുടയ്ക്ക് “

“ചായ വേണോന്ന് ചോദിച്ചപ്പോ വേണ്ടന്ന് പറഞ്ഞത് ദേഷ്യം വന്നിട്ടല്ലേ?”

അവൻ ചിരി വന്നിട്ട് മുഖം മാറ്റി

“ആശുപത്രിയിൽ പോകാൻ. ഇറങ്ങിയപ്പോൾ ഞാൻ അവിടെ നിന്നിട്ട് നോക്കാതെ പോയത് ദേഷ്യം വന്നുട്ടാല്ലേ?”

കവിളിനെ നനച്ചു കൊണ്ട് കണ്ണുനീർ

“എന്റെ കൊച്ചേ മുഖം തുടയ്ക്ക് അമ്മ കണ്ട വല്ലോം വിചാരിക്കും “

“അമ്മയോട് ഞാൻ പറയും “

“എന്ത് പറയുമെന്ന്?”

“എന്നോട് പിണങ്ങി എന്ന് “

അവൻ ചിരിയോടെ ആ മുഖത്ത് നോക്കി. കൊണ്ട് നിന്നു

“പിണക്കം മാറിയോ?”

“ഉം “

“എന്നാ കുഴലപ്പം കൊണ്ട് തരട്ടെ?”

“ങേ?”

“ഞാൻ ഉണ്ടാക്കിയത് ആണ് “

അവൾ ഓടിപ്പോയി എടുത്തു കൊണ്ട് വന്നു..അവൻ ഒരെണ്ണം എടുത്തു കടിച്ചു

“നന്നായോ?”

“ഉം കൊള്ളാം “

ആ മുഖത്ത് പുഞ്ചിരി..നുണക്കുഴികൾ മെല്ലെ വിരിയുന്നു. വിടർന്ന കണ്ണുകൾ. ചുവന്ന കവിളുകൾ. അവൻ പതിയെ കണ്ണുകൾ മാറ്റി

അധ്യായം 10

“അതേയ് ആ പൂക്കൾ കുറച്ചു കൂടി പറിച്ചോ കുട്ടിയെ..”

കാശി കുളി കഴിഞ്ഞു വന്നേയുള്ളു.അമ്മ ആരോടാ സംസാരിക്കുന്നതെന്ന് നോക്കി അവൻ

പാർവതി

ഒരു കൂടയിൽ പൂക്കൾ പറിക്കുകയാണ്. അവൻ തോർത്തു അയയിൽ വിരിച്ചിട്ട് ഷർട്ട്‌ എടുത്തു ധരിച്ചു..മുടി ചീകി മുറ്റത്തേക്ക് ചെന്നു

“ഇന്ന് ആയില്യം അല്ലേ കാശി.. ക്ഷേത്രത്തിൽ പോണില്ലേ?”

അവൻ പാർവതിയുടെ മുഖത്ത് നോക്കി

“പോകാം.” അവൻ മെല്ലെ. പറഞ്ഞു

പാർവതി നടന്നു പോയി..

“ഞാൻ കുളിച്ചു വന്നേക്കാം. ഇന്ന് വൃതമാണ് ട്ടോ. ഹോസ്പിറ്റലിൽ നാളെ പോകാം.”

അവൻ ഇറങ്ങി

ക്ഷേത്രത്തിൽ ചെല്ലുമ്പോ കണ്ടു. പൂക്കൾ കൊടുത്തിട്ട് വഴിപാട് നടത്താനുള്ള പേരും നാളും കൊടുക്കുകയാണ്

“ഡോക്ടറുടെ നാളെന്താ?”

“ആഹാ കുട്ടി വന്നിട്ടുണ്ടായിരുന്നുവോ?”

തിരുമേനി ഒരു വൃദ്ധനാണ്. കാശിയെ കണ്ടു സ്നേഹത്തോടെ ചോദിച്ചു

“ഇന്നലെ വന്നു “

“അല്ലെങ്കിലും ക്ഷേത്രത്തിൽ വരവ് പതിവില്ലല്ലോ.” പരിഭവം

“കുട്ടിയുടെ നാളാണോ പാർവതി ചോദിച്ചത്?”

“അതെ.”

“തിരുവാതിര “

തിരുമേനി പുഞ്ചിരിച്ചു

“സാക്ഷാൽ പരമശിവന്റെ നാള് തന്നെ “

പാർവതി നീൾ മിഴികൾ അടച്ചു കൈ. കൂപ്പി നിന്നു

അവൻ ഒന്ന് നോക്കിയിട്ട് നാഗർ തറയുടെ അടുത്തേക്ക് പോയി. അവൻ ഹൃദയം എങ്ങോ മറന്ന് വെച്ചവനെ. പോലെ. അവിടെ നിന്നു. ഓടിക്കളിക്കുന്ന. രണ്ടു കുട്ടികൾ

ചിരികൾ, സന്തോഷങ്ങൾ. ഒരു നിലവിളി

അവൻ കണ്ണുകൾ ഇറുക്കി അടച്ചു

“ഡോക്ടർ?”

അവൻ ഞെട്ടി തിരിഞ്ഞു

“ഇതാ പ്രസാദം.. പൂജയുണ്ട് കുറച്ചു കഴിഞ്ഞു. അത് കാണാൻ നിൽക്കുന്നില്ലേ?”

“ഇല്ല “

അവൻ ചന്ദനം തൊട്ടു

“ഹോസ്പിറ്റലിൽ പോവാണോ”

“നീയെന്താ പോകാഞ്ഞത്?”

ഒരു അധികാരം കേറി വന്നു പെട്ടെന്ന്

പാർവതിക്ക് അത് മനസിലായി

“ഇന്നലെ അമ്മ. പറഞ്ഞു. പൂജ ഉള്ളത് കൊണ്ട് ലീവ് മേടിക്കാൻ. അമ്മയ്ക്ക്. ഒറ്റയ്ക്ക് പ്രയാസമല്ലേ.. ആൾക്കാർ കൂടുതൽ വരുമത്രേ. അവർക്ക് തറവാട്ടിൽ നിന്നാണ് ഊണ്
അടുക്കളയിൽ അഡിഷണൽ ആൾക്കാർ വന്നത് കണ്ടില്ലേ?”

‘ഇല്ല. അങ്ങനെ ഒക്കെ. പതിവുണ്ടോ.? “

“അത് ശരി ഡോക്ടർക്ക് ഇത്രയും കാലം ആയിട്ടും ഇത് അറിഞ്ഞൂടെ?”

അവനൊരു ചമ്മൽ തോന്നി

“അത്.. അത് പിന്നെ ഞാൻ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല.'”

“അതാണ് അമ്മ പറയുന്നേ വിശ്വാസം ഇല്ലന്ന് “

“എനിക്ക് വിശ്വാസം ഉണ്ടല്ലോ. നീ ഇങ്ങനെ അമ്മ പറയുന്നത് കേട്ട് ലീവ് എടുക്കാൻ നിൽക്കണ്ട..”

“ഒരു. ലീവ് ഉണ്ട്. കുഴപ്പമില്ല”

അവൾ കയ്യിൽ ഉള്ള അവൽ നിവേദ്യം കൊടുത്തു.

“ഡോക്ടർ എന്നാ. പോണേ?”

“എന്റെ പേരെന്താ?”

“ങേ?”

“എന്റെ പേരെന്താന്ന്”

“കാശിനാഥൻ “

“നിന്നെ ഞാൻ. പേരല്ലേ വിളിക്കുന്നത്. അല്ലാതെ സിസ്റ്ററേ എന്നല്ലോ. കാണുമ്പോ മുഴുവൻ ഡോക്ടർ ഡോക്ടർ.. എനിക്കൊരു. പേര്. ഉണ്ട്.. കാശി. അങ്ങനെ വിളിക്ക്., “

“അയ്യോ അത് ഞാൻ എങ്ങനെ വിളിക്കും?”

“അതെന്താ വിളിച്ചാൽ.?”

“നമ്മൾ തമ്മിൽ നല്ല വ്യത്യാസം ഉണ്ട്?”

“എത്ര വ്യത്യാസം?”

“ഡോക്ടർക്ക് എത്ര വയസ്സായി?”

“32”

“എനിക്ക് 22 ഈശ്വര പത്തു വയസ്സ് വ്യത്യാസം “

“എന്നാ വേറെ എന്തെങ്കിലും വിളിച്ചോ “

അവൻ അവളുടെ കണ്ണിൽ. തന്നെ നോക്കി നിന്നു. പാർവതി പതറി

“വേറെ.. എന്താ?”

അവൻ തിരിഞ്ഞു നടന്നു

“ആലോചിച്ചു വിളിക്ക് “

ഒരു പോക്ക്.

അവൾ നഖം കടിച്ചു കൊണ്ട് അത് നോക്കി നിന്നു

വീട്ടിൽ ചെല്ലുമ്പോ അവൾ പറഞ്ഞത്. പോലെ പിന്നാമ്പുറത് നല്ല പാചകം പൊടി പിടിക്കുന്നു

അമ്മ ഇറങ്ങി

“അത് ശരി നീയിങ് പോരുന്നോ.. ഇപ്പൊ ആൾക്കാർ വരും “

“ഞാൻ വരുന്നില്ല.കുറച്ചു ജോലി ഉണ്ട്. അമ്മയെന്തിനാ അവളെ കൊണ്ട് ലീവ് എടുപ്പിച്ചത്?”

“എനിക്കൊരു കൂട്ടിന്.”

അവൻ രൂക്ഷമായി നോക്കി

“നോക്കി പേടിപ്പിക്കുന്നോ പോടാ ചെക്കാ “

അവൻ ഇടവഴിയിൽ ആൾക്കാർ ക്ഷേത്രത്തിലേക്ക് നടന്നു പോകുന്നത് നോക്കി നിന്നു

പിന്നെ അങ്ങിട്ടേക്ക് നോക്കി..കടും ചുവപ്പ് കോട്ടൺ സാരി ആണ് പാർവതിയുടെ വേഷം. ഒരു തീ ജ്വാല പോലെ. അവൻ അകത്തേക്ക് കയറി പോരുന്നു

നാളിത് വരെ തോന്നാത്ത ഒരു. പിടപ്പ്..അവൻ അവനെ തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു

എന്ത് പറ്റി എന്ന് മനസിലാകുന്നില്ല. അവൻ കണ്ണുകൾ അടച്ചു ചാരുകസേരയിൽ കിടന്നു

ഉച്ച ആയത് അറിഞ്ഞില്ല. പൂജ കഴിഞ്ഞു ആൾക്കാർ. പിരിഞ്ഞു പോയി തുടങ്ങി

അന്ന ദാനം നടക്കുന്ന പറമ്പിലേക്ക് ആൾക്കാർ കയറുന്നു

“വിളമ്പാൻ വരണില്ലേ?”

അവൾ

“ഇല്ല “

“ഞാൻ പോണു “

“അവിടെ നിൽക്”

അവൾ സംശയത്തോടെ നോക്കി

“അതിന് പണിക്കാർ. ഉണ്ട്നീ കഴിച്ചിട്ട് വീട്ടിൽ പൊയ്ക്കോ “

അവളുടെ മുഖം വിളറി

“അതെന്താ അങ്ങനെ?”

“അത് വേണ്ട.. അകത്തു. പോയി കഴിച്ചിട്ട് വീട്ടിൽ പോ.. “

അത് വരെ കണ്ട കാശിയല്ല. മുഖം മാറി. ആള് മാറി

“പിന്നെ ഇത് പോലെ. ഉള്ള നിസാരകാര്യത്തിൽ മേലിൽ ലീവ് എടുക്കരുത്.. കേട്ടല്ലോ “

അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് അവൻ മുഖം തിരിച്ചു കളഞ്ഞു. അവൾ അവളുടെ വീട്ടിലേക്ക് ഇറങ്ങി

“കഴിച്ചിട്ട്. പോയ മതി”

അവൻ ഒന്ന് താഴ്ന്നു കൊടുത്തു

“വേണ്ട.. ഒരു ദിവസം. പട്ടിണി. കിടന്ന. ചത്തു പോകില്ലല്ലോ “

വാശിയോട് നടക്കവേ കൈയിൽ ഒരു പിടിത്തം വീണു. കുപ്പിവളകൾ പൊട്ടി നിലത്തു വീണു കൊണ്ടിരുന്നു

“ധിക്കാരം എനിക്ക്. ഇഷ്ടമല്ല.. എതിർത്തു സംസാരിക്കുന്നതും.. അകത്തു. പോയി കഴിച്ചിട്ട് വീട്ടിൽ പൊക്കോ.”

അവൻ കൈ എടുത്തപ്പോൾ അവൾ കൈ നോക്കി

ചോര..

കുപ്പിവളകൾ. പൊട്ടിയുടഞ്ഞു കയ്യിൽ കൊണ്ടിരിക്കുന്നത് അവൻ എടുത്തു കളഞ്ഞു

“വെള്ളത്തിൽ കഴുകിയിട്ടു ഒരു ointment ഇട്ട മതി.. പൊയ്ക്കോ.”

“മോള് ഇവിടെ നിക്കുവാണോ. വാ ഇല വെച്ചു വാ. കാശി..”

അമ്മ വന്നു വിളിച്ചപ്പോൾ അവർ അകത്തേക്ക് ചെന്നു. കഴിക്കുമ്പോഴും അവന് മുഖം കൊടുത്തില്ല പാർവതി. സങ്കടം വന്നു അവൾക്ക്

വിചാരിച്ചു വെച്ച പോലെ ആള്. പാവമല്ല

ഉള്ളിൽ എന്തോ ഉണ്ട്..എന്തോ ഒന്ന്..ഉള്ളൂലയ്ക്കുന്നത്…

ബാക്കി ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ