കാശിനാഥൻ 16
അവൻ പാചകം ചെയ്യുന്നത് നോക്കി നിന്നു പാർവതി
“നീ ചിക്കൻ കഴിക്കില്ലേ?”
അവൻ ചിക്കൻ പീസ് ഗ്രിൽ ചെയ്തത് എടുത്തു
“ഇല്ല “
“നോൺ കഴിക്കില്ലേ?”
“കഴിച്ചിട്ടില്ല “
അവന്റെ കണ്ണുകൾ ചെറുതായി
അവൾ മെല്ലെ ചിരിച്ചു
“അച്ഛൻ വില്ലജ് ഓഫീസിൽ പ്യൂൺ ആണേ. അമ്മയ്ക്ക് ജോലി ഒന്നുല്ലാരുന്നു. എന്റെ മൂത്ത ഒരു ചേച്ചി ഉണ്ടായിരുന്നു. ഞങ്ങൾ..”
അവൾ ഒന്ന് നിർത്തി
“അത്രയ്ക്ക് കാശൊന്നും ഇല്ല.. ഞങ്ങൾക്ക്. ചേച്ചിയെ കല്യാണം കഴിച്ചു വിട്ടപ്പോ വീടും പോയി ഉള്ള ഇത്തിരി പൊന്നും പോയി. നല്ല ചേട്ടൻ ആയിരുന്നു. നല്ല വീട്ടുകാരും. അവർ മധുരയ്ക്ക് ടൂർ. പോയതാ.. എല്ലാരും കൂടി.. ബസ് അപകടം.. എല്ലാരും മരിച്ചു പോയി.. എന്റെ അമ്മയും ഉണ്ടായിരുന്നു ആ കൂടെ. ഞാനന്ന് പഠിക്കുകയാ. പരീക്ഷ ആയിരുന്നു. അല്ലെങ്കിൽ. ഞാനും ഉണ്ടായേനെ.. പിന്നെ. അച്ഛൻ എന്നേം കൂട്ടി ട്രാൻസ്ഫർ വാങ്ങി ഇവിടെ വന്നു.. കഴിക്കാൻ ആഗ്രഹം ഉള്ള സാധനങ്ങൾ ആയിട്ട് അന്നുമിന്നും എനിക്ക്. ഒന്നുല്ല. ഡോക്ടറുടെ അമ്മ നിർബന്ധം പറഞ്ഞു ഇപ്പൊ മുട്ടയും ഇച്ചിരി മീനും ഒക്കെ കഴിക്കും.. ഇത് കഴിച്ചിട്ടില്ല “
അവന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു
“നീ ഹാളിൽ പോയി നോക്കിക്കേ. ഞാൻ ടീവി ഓഫ് ചെയ്യാൻ മറന്ന് പോയി “
അവൾ അങ്ങോട്ട് പോയപ്പോൾ അവൻ മുഖം അമർത്തി തുടച്ചു
ഓരോ നിമിഷം കഴിയും തോറും അവളോടുള്ള ഇഷ്ടം കൂടി വരുന്നു
ആ നോട്ടവും
സങ്കടവും
ടീവി ഓഫ് ചെയ്താരുന്നു “
അവൻ ഒരു പീസ് ഗ്രിൽഡ് ചിക്കൻ സോസിൽ മുക്കി കൊടുത്തു
“കഴിച്ചു നോക്ക് “
അവൾ മടിയോടെ നോക്കി
“കഴിച്ചോ പ്രോടീൻ ആണ് “
ഒന്ന് കടിച്ചു പാർവതി
“കൊള്ളാമോ.?”
“ഉം “
“ഇഷ്ടം ആയോ?”
പാർവതി ആ ചോദ്യത്തിൽ നിശബ്ദയായി
ഇഷ്ടം ആയി
ഒരുപാട്
ഇതല്ല
ഈ ആളിനെ
“ഇഷ്ടമായോ?”
കാശിയും അതെ അവസ്ഥയിൽ ആയിരുന്നു
അവന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു
എത്രയോ സർജറികൾ ചെയ്തപ്പോഴും പതറാത്ത ഹൃദയം
വിറയ്ക്കാത്ത വിരലുകൾ
അവൻ അവളുടെ നോട്ടത്തിൽ മുങ്ങി
ശ്വാസം കിട്ടാതെ പിടഞ്ഞു
“ഇഷ്ടമായി “
അവൾ മെല്ലെ പറഞ്ഞു
നിശബ്ദത
നെഞ്ചിടിക്കുന്നത് പരസ്പരം കേൾക്കാമെന്ന് തോന്നി
അവളുടെ വിരലുകൾ സ്ലാബിൽ ചിത്രങ്ങൾ വരയ്ക്കുന്നു
ഒരുവേള നീയാണ് അത് എന്ന് പറഞ്ഞാലൊന്ന് ചിന്തിച്ചു കാശി
പൊടുന്നനെ കാളിംഗ് ബെൽ അടിച്ചു
“പോയി നോക്ക് ഞാൻ ഇത് ഫിനിഷ് ചെയ്തിട്ട് വരാം “
അവൾ മടിച്ചു
“അവർ ആരാണെന്ന് ചോദിക്കില്ലേ?”
“എന്റെ ഭാര്യ ആണെന്ന് പറഞ്ഞേക്ക് “
അവൻ കുസൃതിയിൽ പറഞ്ഞു
പാർവതിയ്ക്ക് തന്റെ ഹൃദയം നിന്നു പോയെന്ന് തോന്നി
ഇത് കളിയോ
കാര്യമോ
ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞു
എന്നിട്ട്…
അവൾ വാതിൽ.തുറന്നു
മുന്നിൽ അതി സുന്ദരി യായ ഒരു പെൺകുട്ടിയെ കണ്ട് ശിവ ഒന്ന് അമ്പരന്നു
ഫ്ലാറ്റ് മാറിപ്പോയോ
അവൾ പെട്ടെന്ന് ഇറങ്ങി ബോർഡ് നോക്കി
ഡോക്ടർ കാശിനാഥൻ
ഇല്ലല്ലോ.
മാറി പോയിട്ടില്ല
“കാശി.?”
“ഉണ്ട്.. വിളിക്കാം “
“ശിവ ആയിരുന്നോ. കം. ഞാൻ കുക്കിംഗ് ആയിരുന്നു “
ശിവ അകത്തേക്ക് വന്നു
ഇതായിരിക്കുമോ ഡോക്ടറുടെ പെൺകുട്ടി
അവൾ നോക്കി
നല്ല സുന്ദരി ആണ്
“പാർവതി ഇത് ശിവ. ഡോക്ടർ ആണ്. എന്റെ ഒപ്പം വർക്ക് ചെയ്യുന്നു. ശിവ ഇത് പാർവതി.. എന്റെ…. എന്റെ..’
ശിവയുടെ മുഖത്ത് കുസൃതിചിരി
“ഹായ് പാർവതി “
“ഹായ് “
അവൾ ലജ്ജയോടെ പറഞ്ഞു
കാശി എന്റെ..എന്ന് പറഞ്ഞു നിർത്തിയപ്പോൾ ശിവ അവന്റെ കാമുകിയൊന്നുമല്ല എന്ന് അവൾക്ക് മനസിലായി.
“പാർവതി എന്താ ചെയ്യുന്നത്?”
“നേഴ്സ് ആണ്. ഫെലിക്സ് ഹോസ്പിറ്റലിൽ “
കാശി തന്നെ ആണ് മറുപടി പറഞ്ഞത്
ശിവ പുഞ്ചിരിച്ചു.
ഇത് മറ്റൊരു ബന്ധം ആയിട്ടൊന്നും അവൾക്ക് തോന്നിയില്ല
ചില ഡോക്ടർമാരും നേഴ്സ്മാരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന്റെ ഒരു ലക്ഷണവും അതിനുള്ളതായ് അവൾക്ക് തോന്നിയില്ല
അവൻ നല്ലവനാണ്
അത് ശിവയ്ക്ക് ഇതിനോടകം മനസിലായിട്ടുണ്ട്
ഈ പെൺകുട്ടിയും അതെ
നിഷ്കളങ്കമായ മുഖം
പ്രായം നന്നേ കുറവ്
“ഞാൻ വന്നത്.. അന്ന് സർജറി ചെയ്ത patient ഡിസ്ചാർജ് ആയി.ആ കുട്ടിയുടെ അച്ഛൻ ഡോക്ടർക്ക് തന്നത് ആണ് “
“ഞാൻ ഇത്തരം ഗിഫ്റ്റ് ഒന്നും വാങ്ങാറില്ല ശിവ.. ഇത് അയാൾക്ക് തിരിച്ചു കൊടുത്തേക്ക് “
“അയാളിനി വരുമോ. ഡോക്ടർ.. വന്നാലും നമ്മൾ കാണാനും പോണില്ല. അയാള് തിരിച്ചു പോകുകയാണ്. പിന്നെ അമ്മയും കുട്ടിയും അല്ലേ കാണുള്ളൂ. സ്നേഹം കൊണ്ട് തരുന്നതല്ലേ,?”
അവൻ അത് വാങ്ങി
ഒരു ബോക്സ്
അതിൽ ഒരു റിങ്
“Wow..ഡയമൻഡ്.. അടിപൊളി. ഇത് എന്തായാലും കയ്യിൽ കിടന്നോട്ടെ “ശിവ പറഞ്ഞു
അവൻ അത് വെറുതെ നോക്കി
ആഭരണങ്ങൾ.ഒന്നും ഇഷ്ടം അല്ല.
സർജറി ടൈമിൽ അത് ഊരാനും പ്രയാസമാണ്
ഇട്ട് ശീലം ഇല്ല
അവൻ പാർവതിയെ നോക്കി
“ഇത് ചെറുതാണ് “
അവൻ വെറുതെ പറഞ്ഞു
“കാശിയുടെ വിരലുകൾക്ക് പാകം ആകും “
“ഹേയ്.. നിന്റെ കൈ തന്നെ പാർവതി “
ശിവ ഒരു ചിരി കടിച്ചു പിടിച്ചു
പാർവതി വിളർച്ചയോടെ നോക്കി
“എനിക്ക് വേണ്ട “
“നോക്കട്ടെ “
അവളുടെ നടുവിരലിനു പാകമായിരുന്നു അത്
“കണ്ടോ അവളുടെ വിരലിൽ കിടക്കുമ്പോൾ നല്ല ഭംഗി..”
അവൻ ആ കൈ പിടിച്ചു നോക്കി
പാർവതി മെല്ലെ കൈ വലിച്ചു
“ശിവ കഴിക്കുന്നോ.?”
“അയ്യോ അപ്പോൾ ഞാൻ ഉണ്ടാക്കിയതൊക്കെ ആരു കഴിക്കും?”
അവൾ എഴുനേറ്റു
“പാർവതി.. നല്ല സുന്ദരി കുട്ടിയാണ് ട്ടോ. രണ്ടും തമ്മിൽ നല്ല ചേർച്ച
പാർവതിയും പരമശിവനും പോലെ തന്നെ “
പാർവതി മുഖം താഴ്ത്തി കളഞ്ഞു
കാശി ഒരു ചെറുച്ചിരി
അത്ര തന്നെ
കാശിനാഥൻ 17
അനാമികയെ ഡിസ്ചാർജ് ചെയ്യുന്നു എന്ന് ഫെലിക്സ് പറഞ്ഞപ്പോൾ കാശി വന്നു
“ഡോക്ടറേ പിന്നെ ഇങ്ങോട്ട് കണ്ടില്ലല്ലോ “
“മൂന്നാല് ദിവസം നല്ല തിരക്ക്. എങ്ങനെ ഉണ്ടിപ്പോ. മിടുക്കിയായല്ലോ.”
കാശി ആ തോളിൽ തട്ടി
അവളുടെ അച്ഛനുമമ്മയും അവനെ കണ്ടു ബഹുമാനത്തോടെ ഒതുങ്ങി നിന്നു
“കേസൊന്നും പിൻവലിച്ചു കളയരുത് കേട്ടോ. ഒരുപാട് ഭീഷണി ഒക്കെ ഉണ്ടാവും
മൈൻഡ് ചെയ്യരുത് “
“ഇല്ല.. അവന് ശിക്ഷ വാങ്ങി കൊടുത്തിട്ടേ ഇനി കാര്യം ullu”
അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു
“മിടുക്കി. അങ്ങനെ വേണം “
അനാമിക കാശിയെ തന്നെ നോക്കി നിന്നു
ഈ മനുഷ്യൻ അരികിലേക്ക് വരുമ്പോൾ. ഇപ്പോൾ ഹൃദയം നനയുന്ന പോലെ തോന്നും അനാമികക്ക്
താൻ എത്രയോ മോശമായി പെരുമാറിയിട്ടും എത്ര സ്നേഹത്തോടെയും കരുതലോടെയും ആണ് അദ്ദേഹം ട്രീറ്റ് ചെയ്തത് എന്ന് ഓർത്തു അവൾ.
അറിയാതെ വളരുന്നു ഒരു കുഞ്ഞ് ഇഷ്ടം
കാശിയുടെ കണ്ണുകൾ പാർവതിയെ തിരയുന്നുണ്ടായയിരുന്നു
അവൾ ഏത് ഫ്ലോറിൽ ആണെന്ന് അവൻ നോക്കി
ഫെലിക്സ് അവനെ ഒന്ന് തട്ടി
“മുറിയിൽ പോകുകയല്ലേ?”
“ങേ?”
കാശി സ്വപ്നത്തിൽ നിന്ന് ഉണർന്ന പോലെ ചോദിച്ചു
“അല്ല മുറിയിൽ പോകുകയല്ലേന്ന് “
“ആ “
അവൻ നടന്നു
ഫെലിക്സ് അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് ഒപ്പം നടന്നു
“പാർവതി വന്നിട്ടില്ല “
ഫെലിക്സ് സാധാരണ പോലെ പറഞ്ഞു
“വന്നിട്ടില്ലേ? അതെന്താ?”
അവൻ പെട്ടെന്ന് ചോദിച്ചു
“എനിക്ക് എങ്ങനെ അറിയാം?, സാധാരണ നേഴ്സ് മാർ ലീവ് എടുക്കുന്നത് ഞാൻ അറിയാറുമില്ല ശ്രദ്ധിക്കാറുമില്ല. ഇത് നിന്റെ അമ്മയാണ് ലീവ് വിളിച്ചു പറഞ്ഞത് “
അവൻ കൺഫ്യൂഷൻ ആയി
“അമ്മയോ?”
“നിനക്കെന്താ ഒരു വെപ്രാളം?”
“എനിക്ക് എന്ത് വെപ്രാളം..”
“പൂച്ച പാല് കുടിക്കുന്നത് ആരും അറിയില്ല എന്ന് കരുതണ്ട “
അവൻ മിണ്ടിയില്ല.
“ആ കൊച്ചിനോട് എന്താ?”
“കുന്തം…”
അവൻ ഫോൺ എടുത്തു വീട്ടിലെ നമ്പർ ഡയൽ ചെയ്തു
“ഹലോ.”
പാർവതി
“ഞാനാ “
നിശബ്ദത
അവൻ ഫോൺ എടുത്തു കൊണ്ട് വെളിയിൽ ഇറങ്ങി
“എന്താ ലീവ്?”
“അമ്മയ്ക്ക് വയ്യ “
അവന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ പാഞ്ഞു
“അമ്മയ്ക്ക് എന്താ?”
“കാലിൽ നല്ല നീര് ഉണ്ട്. മടങ്ങിയത് ആണെന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ പോകാമെന്നു പറഞ്ഞിട്ട് കേൾക്കുന്നില്ല.. നാട്ടു മരുന്ന് അരച്ചിട്ട് കിടക്കുവാ “
“ഞാൻ വരാം “
“എനിക്ക് നമ്പർ ഇല്ലായിരുന്നു അല്ലെങ്കിൽ ഞാൻ വിളിച്ചേനെ “
“എനിക്കും “
വീണ്ടും നിശബ്ദത
“ഞാൻ ഇറങ്ങുകയാണ്.. എന്തെങ്കിലും വാങ്ങണോ?”
പാർവതിക്ക് ഒരു ശ്വാസം മുട്ടൽ. പോലെ തോന്നി
നെഞ്ചു വിങ്ങി കഴയ്ക്കുന്നു
“അമ്മയ്ക്ക് എന്തെങ്കിലും..”
“നിനക്ക് വേണ്ടേ?”
“എനിക്ക്.. എനിക്ക്.. എന്താ?”
“എന്തെങ്കിലും?”
അവളുടെ ശബ്ദം അടച്ചു
“ഒന്നും വേണ്ടാ “
“ശരി ഞാൻ വേഗം വരാം “
അവൻ കാൾ കട്ട് ചെയ്തു
ഫെലിക്സ് ആർക്കോ ഫോൺ ചെയ്യുകയാണ്
ഞാൻ പോകുകയാണ് എന്നൊരു ആംഗ്യം കാണിച്ചിട്ട് അവൻ ഇറങ്ങി
🌹🌹
“എന്താണ് ലക്ഷ്മിക്കുട്ടിയുടെ കാലിന്.?”
അവൻ പിടിച്ചു നോക്കി
“അന്ന് മടങ്ങിയത് വെച്ചോണ്ട് നടന്നതല്ലേ കുട്ടിയെ. ബാൻഡ് aid ഇടേണ്ടി വരും “
അവൻ അത് തലയിണയിൽ ഉയർത്തി വെച്ചു
“നീയെങ്ങനെ അറിഞ്ഞു, “
“ഞാൻ ഇങ്ങോട്ട് വിളിച്ചു. പാർവതി പറഞ്ഞു “
“ആ കുട്ടി ഉള്ളത് കൊണ്ട് രണ്ടു ദിവസം ഞാൻ രക്ഷപ്പെട്ടു.. പക്ഷെ എത്ര ദിവസം ലീവ് എടുക്കും. പാവം “
അവൻ ചരിഞ്ഞ് ഭിത്തിയിൽ ചാരി നിൽക്കുന്ന പാർവതിയെ നോക്കി
“ലീവ് ഞാൻ വിളിച്ചു പറഞ്ഞോളാം. പക്ഷെ അമ്മ ഈ കുട്ടിയെ വേലക്കാരി ആക്കുന്ന പരിപാടി മോശം അല്ലേ?”
ലക്ഷ്മി ഒറ്റ അടി കൊടുത്തു
“എന്തോന്നാടാ പറയുന്നേ..വേലക്കാരിഎന്നോ.. എന്റെ മോളായിട്ട് ആണ് ഞാൻ കൂട്ടിട്ടുള്ളത്. ഒന്നിനെ തന്നു ദൈവം കണ്ടു കൊതി തീരും മുന്നേ എടുത്തു.. ഇപ്പോൾ തിരിച്ചു തന്നു. അങ്ങനെയ കരുതിയെക്കുന്നെ “
അവൻ എഴുനേറ്റു
“അങ്ങനെ സ്വന്തം മോളായിട്ട് ഒന്നും കാണണ്ട. വെറുതെ ഒരു മകൾ അല്ലേ. പാർവതി?”
അവൻ അവളെ നോക്കി ചോദിച്ചു
ആ വാചകത്തിൽ ഒരുപാട് അർത്ഥം. ഉണ്ടായിരുന്നു
പാർവതി മുഖം താഴ്ത്തി
അവൻ മുറിയിലേക്ക് പോയി
“മോള് അവന് എന്തെങ്കിലും കഴിക്കാൻ വേണോന്ന് ചോദിച്ചു നോക്കുവോ..”
അവൾ തലയാട്ടി
അവന്റെ മുറിയുടെ വാതിൽ ചാരിയിരിക്കുന്നു
“ഡ്രസ്സ് മാറ്റുവാണോ “
അവൾ മുട്ടി
“ഇപ്പോൾ വരാം “
അഞ്ചു മിനിറ്റ് കഴിഞ്ഞു പുറത്ത് വന്നു ആള്
കടും പച്ച ഷർട്ടും മുണ്ടും
പാർവതി അറിയാതെ ആ ഭംഗിയിൽ മുങ്ങിപ്പോയി
“എന്താ?”
“കഴിച്ചോ എന്തെങ്കിലും?”
“ഇല്ല “
“ചോറ് വിളമ്പട്ടെ?”
“ഒരു മിനിറ്റ് നിന്റെ നമ്പർ പറ “
അവൾ അത് പറഞ്ഞു കൊടുത്തു
അവൻ ഡയൽ ചെയ്തു
“എന്റെ നമ്പർ സേവ് ചെയ്യണം “
അവൾ തലയാട്ടി
“എങ്ങനെ സേവ് ചെയ്യും.”
അവൾ ദയനീയമായി ഒന്ന് നോക്കി
അവന്റെ മുഖത്ത് ചിരി
“ഡോക്ടർ എന്നാണോ?”
അവൾ മുഖം കുനിച്ചു
“ഫോൺ എവിടെ?”
അവൾ പോയി എടുത്തിട്ട് വന്നു
“സേവ് ചെയ്തേ “
“പിന്നെ ചെയ്തോളാം “
“വേണ്ടാ ചെയ്യ് “
അവൾ സേവ് ചെയ്തു
അവൻ അത് മേടിച്ചു നോക്കി
“കാശിയേട്ടൻ “
“ഗുഡ് ഗേൾ “
അവൾ അവന്റെ ഫോണിൽ നോക്കിയത് അവൻ കണ്ടില്ലന്നു നടിച്ചു
“ചോറ് വിളമ്പിക്കോ “
അവൾ തലയാട്ടി കടന്ന് പോയി
അവൻ അവളുടെ നമ്പർ സേവ് ചെയ്തു
എന്റെ ♥️…
കാശിനാഥൻ 18
“ചെറിയ ലീഗ്മെന്റ് ഫ്രാക്ച്ചർ ആണ് കാശി. പക്ഷെ അമ്മ കൊണ്ട് നടന്നു വഷളാക്കി “
ഡോക്ടർ ദേവിക അവനോട് പറഞ്ഞു
ഓർത്തോയിലെ ഡോക്ടർ ദേവിക അവന്റെ ക്ലാസ്സ് മേറ്റ് ആണ്
താലൂക്ക് ഹോസ്പിറ്റലിൽ ഉണ്ടെന്ന് വിളിച്ചപ്പോൾ പറഞ്ഞത് കൊണ്ട് അവർ അങ്ങോട്ട് പോയി
കാലിൽ ബാൻഡ് aid ഇട്ടു
“രണ്ടാഴ്ച റസ്റ്റ് എടുത്തില്ലെങ്കിൽ നല്ല പെയിൻ വരും സൂക്ഷിക്കണേ അമ്മേ “
ദേവിക അവരോട് പറഞ്ഞു
ലക്ഷ്മി വിഷമത്തോടെ അവനെ നോക്കി
“അമ്മയ്ക്ക് ഭയങ്കര മടിയാണ് വെറുതെ കിടക്കുന്നത്. എപ്പോഴും ആക്റ്റീവ് ആയിരിക്കുന്ന ആളല്ലേ “
“രണ്ടാഴ്ച അല്ലേ അമ്മേ.. കാല് ഉയർത്തി വെച്ചു ഇരിക്കുകയും കിടക്കുകയും വേണം ട്ടോ. കാശി ലീവ് എടുക്കുമോ.. അമ്മ ഒറ്റക്കല്ലേ?”
“പാർവതി ഉണ്ട്.. എന്റെ മോള് “
അമ്മ പെട്ടെന്ന് പറഞ്ഞു
ദേവിക സംശയത്തോടെ അവനെ നോക്കി
“അടുത്ത വീട്ടിലെ കുട്ടിയ. അമ്മയ്ക്ക് മോളെ പോലെ തന്നെ “
“ആ കുട്ടി രണ്ടാഴ്ച കൂടെ നിൽക്കുമോ.?”
“ഞാൻ.. നോക്കട്ടെ. നേരെത്തെ ഡേറ്റ് കൊടുത്ത സർജറികൾ ഉണ്ട്. ലീവ് എടുക്കാൻ എനിക്ക് ബുദ്ധിമുട്ട് ആണ്. ഞാൻ ഇല്ലെങ്കിൽ അമ്മ നീ പറയുന്നത് അനുസരിച്ചു കിടക്കുകയൊന്നുമില്ല..”
ദേവിക ചിരിച്ചു
“ഇവനെ പിടിച്ചു കല്യാണം കഴിപ്പിക്ക് അമ്മേ. ഡോക്ടർമാരെ വേണ്ടാട്ടോ. രണ്ട് പേരും ഡോക്ടർ മാരായാൽ ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടില്ല..”
“നിങ്ങൾ കൂട്ടുകാർ പറഞ്ഞു കൊടുത്തിട്ടേ ഇനി കാര്യം ഉള്ളു. ഞാൻ പറഞ്ഞു മടുത്തു “
“ആണോടാ.. കല്യാണം കഴിച്ചു സെറ്റിൽ ആകാനുള്ള പ്രായം ആയി കേട്ടോ.. ഇവന്റെ സ്വഭാവത്തിന് ഒരു സാധു പെൺകുട്ടി മതി ട്ടോ അമ്മേ..”
“മതി മതി ഇനി അമ്മേ പേടിപ്പിക്കേണ്ട. Husband മക്കൾ എല്ലാം സുഖമായി ഇരിക്കുന്നല്ലോ അല്ലേ “
അവൻ അമ്മയെ കൊണ്ട് എഴുനേറ്റു
“ദൈവകൃപയൽ സുഖം.. വീൽ ചെയർ മതി ട്ടോ കാശി. ആ കാല് തീരെ കുത്തരുത് ഒരു ആഴ്ച..”
അവൻ ശരി എന്ന് പറഞ്ഞു
വീട്ടിൽ വന്നപ്പോൾ പാർവതി ഹോസ്പിറ്റലിൽ നിന്ന് എത്തിയിട്ടുണ്ട്
“എന്ത് പറഞ്ഞു ഹോസ്പിറ്റലിൽ നിന്ന്?”
“രണ്ടാഴ്ച റസ്റ്റ്.കാല് നിലത്തു ഊന്നരുത് എന്ന്.. ശോ.. ആകെ കഷ്ടം ആയി “
അവൾ അമ്മയെ പിടിച്ചു കൊണ്ട് കിടത്തി
“ഞാൻ സഹായത്തിനു ആരെയെങ്കിലും രണ്ടാഴ്ച കിട്ടുമോന്ന് നോക്കട്ടെ “
അവൻ ഫോൺ എടുത്തു പുറത്തേക്ക് പോയി
പാർവതി ഓടി പിന്നാലെ ചെന്നു
“അത്.. ഞാൻ നിന്നോളാം.”
അവൻ ഫോൺ മാറ്റി
“എന്താ?”
“രണ്ടാഴ്ച ഞാൻ… ഹോസ്പിറ്റലിൽ ഒന്ന് വിളിച്ചു പറഞ്ഞ മതി “
“അത്.. അത് വേണ്ടാ.. വല്ലപ്പോളും ഹെല്പ് ചെയ്യുന്ന പോലെ അല്ല രണ്ടാഴ്ച. ആൾക്കാർ എന്ത് പറയും? നിന്റെ അച്ഛൻ എന്ത് വിചാരിക്കും?”
“ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ. അച്ഛൻ എന്ത് വിചാരിക്കാൻ? എന്റെ അമ്മയാണെങ്കിൽ ഞാൻ ചെയ്യില്ലേ..ഡോക്ടർ ഒന്ന് വിളിച്ചു പറയോ..വേറാരും ഇവിടെ ശരിയാവില്ല “
അവൻ അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് സൂക്ഷിച്ചു നോക്കി
“ഡോക്ടർ?”
“കാശി… കാശിയേട്ടൻ.. വിളിച്ചു. പറയാവോ ലീവ്?”
അവന്റെ മുഖത്ത് ഒരു കള്ളച്ചിരി
നുണക്കുഴി ഉണ്ട് അവന്
താടി രോമങ്ങൾ കൊണ്ട് മറഞ്ഞിരിക്കുന്നു
അന്നാണ് പാർവതി അത് കണ്ടത്
“നിന്റെ ശമ്പളം കട്ട് ചെയ്യും കേട്ടോ “
അവൻ വെറുതെ പറഞ്ഞു
“ശമ്പളം കിട്ടിയില്ലെങ്കിലും സാരോല്ല. അമ്മ സുഖം ആവട്ടെ “
അവൻ പെട്ടെന്ന് ആ മുഖത്തേക്ക് നോക്കി
“ഞാൻ ഇല്ലെങ്കിൽ അമ്മ വീണ്ടും നടക്കും. അനുസരിക്കില്ല അസുഖം കൂടും. ഞാൻ നോക്കിക്കൊള്ളാം “
അവൻ ഫോണിൽ വെറുതെ നോക്കി നിന്നു
“എത്ര നാളുകൾ നോക്കും.?”
അവൾ പെട്ടെന്ന് ശ്വാസം കഴിച്ചു
“നീ ഒരു ദിവസം ഇവിടെ നിന്ന് പോകില്ലേ..?”
അവളുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു
“ഒരു ദിവസം എല്ലാരും ഭൂമിയിൽ നിന്ന് പോവില്ലേ?”
“പാറു..”
ഒരു ശാസന നിറഞ്ഞ വിളി ഉയർന്നു
അവൾ ഞെട്ടി പോയി
“ഞാൻ അതാണോടി പറഞ്ഞത്. നിന്റെ അച്ഛന് ട്രാൻസ്ഫർ ആകുമ്പോ നീ പോകില്ലേ അതല്ലേ ചോദിച്ചത്?”
“ഡോക്ടർ പറഞ്ഞാൽ ഞാൻ പോകാതെയിരിക്കാം.”
അവന് ഉത്തരം മുട്ടി പോയി
ആ വാചകത്തിൽ എല്ലാം ഉണ്ട്
“ഡോക്ടറുടെ lover എന്ത് പറയുന്നു?”
പെട്ടെന്ന് അവൾ ചോദിച്ചു
“ഏത്. Lover?”
അവൻ അലക്ഷ്യമായി തിരിച്ചു ചോദിച്ചു
“അന്ന് പറഞ്ഞ..”
“ഓ അതോ.. അതിന് ഞാൻ പറഞ്ഞോ lover ആണെന്ന് “
“ഇഷ്ടം ഉണ്ടെന്ന് പറഞ്ഞല്ലോ.. ഒത്തിരി ഇഷ്ടം ഉണ്ടെന്ന്.”
അവളുടെ മുഖം കുഞ്ഞി സങ്കടം കൊണ്ട് നിറഞ്ഞ പോലെ
“ഒത്തിരി ഇഷ്ടം ഉണ്ടല്ലോ “
അവൻ കണ്ണുകളിൽ നിന്ന് കണ്ണുകൾ മാറ്റാതെ പറഞ്ഞു
പാർവതി കണ്ണുകൾ താഴ്ത്തി കളഞ്ഞു
“എന്നിട്ടെന്താ പറയാത്തത്?”
“പറയാതെ അറിയാമോന്ന് നോക്കട്ടെ “
പാർവതി മുഖം ഉയർത്തി
അവൻ സ്നേഹിക്കുന്നത് തന്നെയാണോ?
അവൾക്ക് സംശയം തോന്നി വേറെ ഒരാൾ ഉണ്ടെന്ന് വെറുതെ പറഞ്ഞതാണോ?
കാശി മുറ്റത്തേക്ക് ഇറങ്ങി
പാർവതി… കാശി നിന്നെ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നെടി…
വല്ലാതെയങ്ങ് മോഹിച്ചു പോകുന്നെടി
സന്ധ്യയായി
പൂമുഖത്ത് അവൾ നിലവിളക്ക് കൊണ്ടു വെയ്ക്കുന്നത് നോക്കിനിന്നു കാശി
നിലത്ത് ചമ്രം പറഞ്ഞിരിക്കുന്നത്
കൈ കൂപ്പി സന്ധ്യ നാമം ജപിക്കുന്നത്
എല്ലാം അവൻ തിണ്ണയിൽ ചാരിയിരുന്നു നോക്കിയിരുന്നു
നാമജപം അവസാനിച്ചു
വിളക്ക് തിരി താഴ്ത്തി അവൾ എടുത്തു
“രാത്രി കഞ്ഞി മതിയോ.. ഇല്ലാച്ചാൽ പലഹാരം ഉണ്ടാക്കാം “
“കഞ്ഞി മതി “
അവൾ അകത്തേക്ക് പോയി
ചൂടുള്ള കഞ്ഞിയും ചുട്ട പപ്പടവും കഴിക്കുമ്പോൾ നല്ല സുഖം
“ചമ്മന്തി ഉണ്ടായിരുന്നു “
“ഇത് മതി.”
അവൾ അമ്മയ്‌ക്കൊപ്പം കഴിക്കുന്നത് കണ്ടു
അവൻ മുൻവശത്ത് വെറുതെ രാത്രി നോക്കിയിരുന്നു
“അച്ഛന് കുറച്ചു കഞ്ഞി കൊടുത്തിട്ട് വരാം “
“അതേയ്.. ഞാൻ കൂടി വരാം. പറമ്പിൽ ഇഴജന്തുക്കൾ ഉണ്ടാവും “
അവൻ ടോർച് എടുത്തു കൂടെ നടന്നു
“രാത്രി കിടക്കാൻ അച്ഛൻ സമ്മതിച്ചോ?”
“ഓ.. അച്ഛന് വിരോധം ഒന്നുല്ല്യ “
അവൾ പോയി അത് കൊടുത്തു വരും വരെ അവൻ കാത്തു നിന്നു
“നല്ല മഴയുടെ കോളുണ്ട്. എന്താ കാറ്റ് “
അവൻ മാനത്തേക് നോക്കി
മഴ വന്നേക്കും
അവൾ വീടിനുള്ളിലേക്ക് കയറി പോകാൻ നേരം ഒന്ന് നോക്കി
ഒരു നോട്ടം
അവൻ അനങ്ങാതെ നിന്ന് പോയി
വൈദ്യുതി ഉടലാകെ പ്രവഹിച്ച പോലെ തരിച്ചു പോയി
കാശിനാഥൻ 19
ആൽബിക്ക് ജാമ്യം കിട്ടി. അവൻ നേരെ ഫെലിക്സ്ന്റെ വീട്ടിലേക്കാണ് വന്നത്.
“ഇച്ചായ എനിക്ക് ആ സമയത്തു ഒരു അബദ്ധം പറ്റിയതാ. ഞാനാ കുട്ടിയോട് ക്ഷമ ചോദിക്കാം.. പ്ലീസ്.. ഈ കേസ് ഒന്ന് പിൻവലിക്കാൻ പറയുമോ?”
ഒറ്റ അടി കൊടുത്തു ഫെലിക്സ്. അവൻ മുഖം പൊത്തിപ്പോയി
“എടാ നാറി ഇതാണോടാ അബദ്ധം
നീ അന്ന് ഡ്ര ഗ്ഗ്സ് ഉപയോഗിച്ച് എന്ന് പോലീസ് എന്നോട് പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ അത് തെളിയുകയും ചെയ്തു. എന്നിട്ട് ഒരു പെണ്ണിനോട് പരാക്രമം കാണിച്ചിട്ട് ക്ഷമയോ?”
ആൽബി മുഖം താഴ്ത്തി
“ഇച്ചായ ഞാൻ കാല്. പിടിക്കാം.. ഞാൻ ഈ നാട്ടിൽ നിന്നെ പൊക്കോളാം..ഇച്ചായൻ അവളോട് ഒന്ന് പറ “
“എടാ.. അത് നടക്കത്തില്ല.. നീ പോയെ. ഇത് മുന്നോട്ട് പോകും. നീ അവളുടെ ദേഹത്ത് ഉണ്ടാക്കിയ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല.. ആ കൊച്ചിന്റെ മനസ്സിന്റെ മുറിവുകൾ.. നിനക്ക് അതൊന്നും പറഞ്ഞാൽ മനസിലാവില്ല. നീ. പോ ആൽബി.”
“ഇച്ചായാ ..”
അവൻ കാലിൽ വീണു
“പ്ലീസ് ഇച്ചായാ ഞാൻ കാല് പിടിക്കാം. അവളുടെയും കാല് പിടിച്ചു ക്ഷമ പറയാം.. പ്ലീസ് “
ഫെലിക്സ്ന്റെ പപ്പാ അവന്റെ തോളിൽ പിടിച്ചു
“നീ എഴുന്നേറ്റങ്ങോട്ട് എന്റെ ആൽബി. നമുക്ക് നോക്കാം.”
ഫെലിക്സ് അനങ്ങാതെ നിന്നു
“എടാ നീ ഇവന് ഒരു അവസരം കൊടുക്ക്..ഒരു തെറ്റ് പറ്റിപ്പോയി. ഉള്ളിൽ കിടക്കുന്ന ല, ഹരി അല്ലേ അവനെ കൊണ്ട് അത് ചെയ്യിച്ചത്..”
“പിന്നേ അവൻ പണ്ടേ പുണ്യാളൻ ആണല്ലോ. ഇതേത്രാമത്തെ സംഭവം ആണ് ആൽബി. മറ്റു പെണ്ണുങ്ങൾ കേസ് കൊടുക്കാത്തത് കൊണ്ട് നീ രക്ഷപ്പെട്ടു.. ഇതിപ്പോ കേസും സാക്ഷിയും ഒക്കെ ഉണ്ട്.. അവള് ക്ഷമിച്ചാലും കേസ് മുന്നോട്ട് പോകും.”
“സാക്ഷികൾ ഒക്കെ ഇച്ചായന്റെ സ്റ്റാഫ് അല്ലെ പറഞ്ഞാൽ മൊഴി മാറ്റി പറയില്ലേ?”
“നടക്കുന്ന കാര്യം വല്ലോം പറ ആൽബി “
ആൽബി അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു
“പപ്പാ എന്നേ ദുബായ് ക്ക് കൊണ്ട് പൊക്കോളന്നു പറഞ്ഞു. ഈ കേസ് ഒഴിവായി കിട്ടിയാൽ ഞാൻ പൊക്കോളാം. പിന്നെ ഈ നാട്ടിൽ ഞാൻ വരില്ല “
“ദുബായിൽ നീ ഇത് പോലെ ആണെങ്കിൽ കൺഫേം ഡെത് ആണ് കേട്ടോടാ ആൽബി. ഞാൻ എന്തായാലും കാശിയോട് ഒന്ന് സംസാരിച്ചു നോക്കട്ട്.. എന്നിട്ട് പറയാം “
“അതാരാ?”
“അതെന്റെ ഫ്രണ്ട്. ഡോക്ടർ കാശിനാഥൻ..അവൻ പറഞ്ഞാലേ അവർ അനുസരിക്കുകയുള്ളു. പിന്നെ പ്രധാന സാക്ഷി അവന്റെ.. ഫ്രണ്ട് ആണ്. ആ കുട്ടിയും കോടതിയിൽ വരരുതല്ലോ. ചോദിച്ചു നോക്കാമെന്നു ഉള്ളു. ഹോപ് ഇല്ല “
“മതി ഇച്ചായൻ ചോദിച്ചു നോക്കിയ മതി
ഞാൻ അവരുടെ വീട്ടിൽ ചെന്ന് മാപ്പ് പറഞ്ഞു കൊള്ളാം..”
“നോക്കട്ട് “
ഫെലിക്സ് മുറിയിൽ കയറി പോയി
ആൽബിയുടെ ചുണ്ടിൽ ഒരു ചിരി വന്നു
ഏറ്റു. ഇത് ഒന്ന് തീർന്നിട്ട് വേണം ഒരിക്കൽ കൂടി അവളെ..
എന്തൊരു പെണ്ണ് ആയിരുന്നു, എല്ലാം നടന്നേനെ, അപ്പോഴേക്കും മറ്റവൾ കയറി വന്നു നശിപ്പിച്ചു. അവളും ഒരു സുന്ദരി
അവളുടെ പേര് എന്താണോ ആവോ?
കേസ് ഒഴിഞ്ഞു കിട്ടിയാൽ സൗകര്യം പോലെ അവളേം പോക്കണം
ദുബായിൽ ഒക്കെ ആരു പോകുന്നു
അതീ മണ്ടനെ പറ്റിച്ചതല്ലേ
ഈ നാട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യം എവിടെ കിട്ടും
നിയമം വെറുതെ…
മറ്റ് രാജ്യത്തെ നിയമം അതാണോ, ദുബായിൽ ഒക്കെ പോയ തീർന്ന്. ഇത് ഒന്ന് സോൾവ് ആകട്ടെ. എന്നിട്ടാണ് ആൽബിയുടെ കളി
അവൻ പല്ലു കടിച്ചു
💥💥
അമ്മയുടെ കാലിലെ കെട്ട് അഴിച്ചു മുറിവെണ്ണ പുരട്ടി കൊടുക്കുകയാണ് പാർവതി
കാശി രാവിലെ ഹോസ്പിറ്റലിൽ പോയിട്ട് വൈകുന്നേരം വരും
അതാണ് ഇപ്പോൾ പതിവ്
അവൻ വന്ന ശബ്ദം കേട്ട് അവൾ
“കാശി വന്നുന്ന് തോന്നുന്നു “
അവൾ എണ്ണ കുതിർന്ന തുണി ചുറ്റി കെട്ടി വെച്ചു
“അത് ശരി ആയുർവേദമയോ അപ്പോഴേക്കും”
അവൻ മുറിയിൽ വന്നപ്പോൾ അവൾ എഴുനേറ്റു
“മുറിവെണ്ണയാ. നല്ലതാ. നീരിന്നും ഉളുക്കിനും “
“ഓ പിന്നെ..”
“പാറു പറഞ്ഞത് സത്യം ആണെടാ. നല്ല കുറവുണ്ട് വേദന “
“അത് ഗുളിക ഉള്ളിൽ ചെല്ലുന്നതിന്റെയാ. അല്ലാതെ ഇതല്ല..”
പാർവതി മുറിയിൽ നിന്ന് പോയി
“പാവം അതിന് വിഷമം ആയി. നീയെന്താ ഇങ്ങനെ?”
“ഞാൻ അതിനെ അവളെയൊന്നുമേ പറഞ്ഞില്ല “
അവൻ ചിരിയോടെ എഴുനേറ്റു
കുളിച്ചു വരുമ്പോ ചോറ് എടുത്തു വെച്ചിട്ടുണ്ട്
“നീ കഴിച്ചോ?”
ഒന്ന് വിക്കി
“പ്ലേറ്റ് എടുത്തു കൊണ്ട് വാ “
“വിശപ്പില്ലാഞ്ഞ കൊണ്ട കഴിക്കാഞ്ഞേ “
“ഞാൻ ചോദിച്ചില്ലല്ലോ.. വാ “
“ഞാൻ പിന്നെ കഴിച്ചോളാം “
“ഞാൻ പറഞ്ഞിട്ടുണ്ട് പറഞ്ഞാൽ അനുസരിക്കണമെന്ന്.. വാ..”
അവൾ പ്ലേറ്റ് എടുത്തു വന്നു
അവൻ തന്നെ ചോറ് വിളമ്പി കൊടുത്തു
“ഞാൻ വൈകിയാൽ കഴിച്ചോണം “
അവൾ ഒന്ന് ഞെട്ടി നോക്കി. എന്നും അവനെ കാത്തിരിക്കുന്നു എന്നത് അവന് മനസിലായിട്ടുണ്ടോ..അവൻ വരുന്നതും കാത്ത്..
“പാറു?”
“എന്തോ..”
അവൾ മുഖം ഉയർത്തി
“ഒന്നുമില്ല.”
അവൾ തലയാട്ടി. പിന്നെ കഴിച്ചു തുടങ്ങി. കാശി അത് നോക്കിയിരുന്നു
🔥🔥🔥
“അമ്പലത്തിൽ വരുന്നോ?”
സന്ധ്യ ആയപ്പോൾ അവൾ ചോദിച്ചു
നേർത്ത ചുവന്ന കരയുള്ള സെറ്റ് മുണ്ട്. ചുവന്ന ബ്ലൗസ്
ഇല്ലന്ന് പറയാൻ നാക്ക് എടുത്തു. പക്ഷെ അറിയാതെ മൂളി
അവൻ വേഗം കുളിച്ചു വന്നു
അമ്പലത്തിൽ നിൽക്കുമ്പോൾ മനസ്സ് മഞ്ഞു പോലെ തണുത്തു
നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു അവൾ
“നല്ല മണം അല്ലേ?”
“ഉം “
“ചന്ദനം തൊട്ട് കാണാൻ എന്ത് ഭംഗിയാ “
“നിന്റെ അത്ര ഭംഗിയില്ല”
“അത് ചുമ്മാ “
ഇരുൾ വീണു കിടക്കുന്ന വഴിയിലൂടെ അവളുടെ പാദങ്ങൾ നോക്കി നടന്നു കാശി
മുടി തുമ്പിൽ നിന്ന് വെള്ളം ഇറ്റുന്നു
ആവൂ എന്നൊരു വിളിയോടെ നിലത്തു ഇരുന്നു പാർവതി
അവൻ ഓടി വന്നു ആ കാല് പിടിച്ചു നോക്കി
തറഞ്ഞിരിക്കുന്ന ഒരു മുള്ള്
“പേടിച്ചു പൊയ് “
അവൻ അത് വലിച്ചൂരി
ചോ, ര..
“കുളത്തിൽ ഒന്ന് കാല് കഴുകിക്കോ “
അവന്റെ കൈ പിടിച്ചു കുളത്തിൽ ഇറങ്ങി കാല് കഴുകി
അവൻ പടിയിൽ ഇരുന്നു
“നോക്കട്ടെ “
കാലിൽ ഒന്നുടെ ഞെക്കി ഒരു ചെറിയ നാര് ഉള്ളത് കൂടെ കളഞ്ഞു
പിന്നെ തലോടി..പാർവതി മെല്ലെ കാലുവലിച്ചു
“ചിലത് വിഷമുള്ള് ആവും. “
“ഉം “
“വേദനിക്കുന്നോ?”
അവൾ മുടന്തുന്ന കണ്ടു ചോദിച്ചു അവൻ
“കുറച്ചു വേദന “
അവൻ ആ കൈ പിടിച്ചു തോളത്തിട്ട് മെല്ലെ ഉയർത്തി തിണ്ണയിൽ നിർത്തി. അവളാകെ ചുവന്നു തുടുത്തു പോയി. ഭൂമിയിൽ അല്ലെന്ന് തോന്നി
അമ്മയെ കാണിച്ചു കൊടുത്തു പാർവതി
“ടോർച് എടുത്തില്ലേ മോളെ?”
“ഇല്ല്യ “
അവർ മെല്ലെ തടവി
“രാവിലെ ആകുമ്പോൾ മാറും “
അത്താഴം കഴിഞ്ഞു കിടക്കാൻ ഭാവിക്കുമ്പോൾ വാതിൽക്കൽ അവൻ
അരികിൽ വന്നിരുന്നത്, മുറിവ് നോക്കിയത്. ഒരു സ്വപ്നം പോലെ
മെല്ലെ തലോടി
“വേദന ഉണ്ടോ?”
അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു
“ഇല്ല്യ “
അവൻ അത് മടിയിൽ വെച്ചു ഒരു ointment പുരട്ടി
പിന്നെ തലയിണ എടുത്തു ഉയർത്തി വെച്ചു
“കിടന്നോ “
അവൾ കിടന്നു
അവൻ കടന്ന് പോകവേ ഒന്ന് തിരിഞ്ഞു നോക്കി
ഇക്കുറി കോരിത്തരിച്ചു പോയത് പാർവതിയുടെ ഉടൽ ആയിരുന്നു
കാശിനാഥൻ 20
അമ്മൂമ്മക്ക് സുഖമില്ലെന്ന് ഫോൺ വന്നു മോളെയെന്ന് അച്ഛൻ വിളിച്ചു പറയുമ്പോൾ അവൾ ഹോസ്പിറ്റലിൽ പോകാൻ ഒരുങ്ങുകയായിരുന്നു
“ഞാനും വരാം അച്ഛാ?”
“വേണ്ടാ മോളെ. ഞാൻ വൈകുന്നേരം തന്നെ വരും “
മാസാവസാനം ആണ്. അച്ഛന്റെ കയ്യിൽ ഒന്നും കാണില്ല. അവൾ കയ്യിൽ ഉണ്ടാരുന്ന കാശ് മുഴുവൻ കൊണ്ട് കൊടുത്തു
“മോള് കുറച്ചു വെച്ചോ “
“എന്റെ കയ്യിൽ ഉണ്ട്. എനിക്ക് ബസ് ചാർജ് മതി “
അച്ഛൻ ആ മുടിയിൽ തലോടി
അച്ഛൻ പോയി കഴിഞ്ഞു അവൾ ഇറങ്ങി. സ്നേഹയുടെ ചേച്ചിയുടെ എൻഗേജ്മെന്റ് ആണ്. ഹോസ്പിറ്റലിൽ നിന്ന് അതിന് പോകണം. പെർമിഷൻ കിട്ടിയിട്ടുണ്ട്. എങ്ങനെ പോയാലും നാലു മണിക്ക് എത്താം . അതായിരുന്നു കണക്കു കൂട്ടൽ
ബസ് വഴിയിൽ പണി മുടക്കി. മിക്കവാറും പേര് ഓട്ടോ വിളിച്ചു പോയി. അവളുടെ കയ്യിൽ കാശില്ല
അവൾ കുറച്ചു നേരമങ്ങനെ ആലോചിച്ചു നിന്നിട്ട് കാശിയെ വിളിച്ചു
Insufficient balance
അവളെ വിയർത്തു കുളിച്ചു
“എന്റെ ഈശ്വര എന്ത് ചെയ്യും “
ബാറ്ററി ഡൌൺആയി ഫോൺ ഓഫ് ആയതോടെ അവൾ ശരിക്കും പേടിച്ചു
🔥🔥
“കാശി പാറു വന്നില്ല “
കാശി ഒരു മെഡിക്കൽ ജർണൽ വായിച്ചു കൊണ്ടിരിക്കുന്നു
അവൻ വിചാരിച്ചത് അവൾ വന്നു കാണുമെന്നാണ്
“അവളെ കാണാത്തപ്പോ ഞാൻ പോയി നോക്കി വീട്ടിൽ ആരുമില്ല. ലൈറ്റ് ഇല്ല “
അവൻ മൊബൈൽ എടുത്തു വിളിച്ചു നോക്കി
“ഓഫ് ആണല്ലോ. അവളുടെ അച്ഛന്റെ നമ്പർ ഉണ്ടോ?”
“എവിടെയോ എഴുതി ഇട്ടിരുന്നു.. ഓർമ്മ കിട്ടുന്നില്ല “
അവൻ വീണ്ടും വിളിച്ചു
ഓഫ്
സമയം നോക്കി
എട്ടര
അവൻ ടോർച് എടുത്തു ഇറങ്ങി
പാർവതി ബസ് ഇറങ്ങിയപ്പോൾ രാത്രി ആയി
അങ്ങോട്ട് ആരുമില്ല. ഒരാൾ പിന്നാലെ നടക്കുന്നുണ്ട്. പിന്നാലെ വരുന്ന ആളെ അവൾ ശ്രദ്ധിച്ചു. കുറച്ചു പ്രായമുണ്ട്
“മോള് എവിടെയുള്ളതാ?”
“ഞാൻ ദോ ആ വളവു തിരിഞ്ഞു ഉള്ള വീട്ടിൽ”
“മംഗലത്തെ ആണോ?”
“അവരുടെ വീട്ടിൽ വാടകക്ക്..”
അയാൾ അവളുടെ ശരീരം കൊത്തി വലിക്കുന്ന പോലെ നോക്കിയപ്പോ അവൾ വേഗം നടന്നു. നോക്കുമ്പോ അയാൾപിന്നാലെ ഉണ്ട്. പാർവതി ഓടി തുടങ്ങി
അയാളും
പൊടുന്നനെ മുന്നിൽ കാശി
അവൾ അവന്റെ നെഞ്ചിൽ വന്നു തട്ടി നിന്നു
“അയാള്.അയാള്..”
കാശി അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ട് അവളുടെ തലയുടെ മുകളിൽ കൂടി അയാളെ നോക്കി
അയാൾ ഭയന്ന് പോയി..അയാൾ വേഗം പിന്നോട്ട് തിരിഞ്ഞു ഓടി
പാർവതി അവനെ വട്ടം പിടിച്ചു നിൽക്കുകയായിരുന്നു
“എന്താ നീ ലേറ്റ് ആയത്?”
പെട്ടെന്ന് അവൾ പിടി വിട്ടു മാറി
‘കൂടെ വർക്ക് ചെയ്യുന്ന സ്റ്റാഫിന്റ എൻഗേജ്മെന്റ് കഴിഞ്ഞപ്പോ കേറിയ ബസ് ബ്രേക്ക് ഡൌൺ ആയി. പിന്നെ ലാസ്റ്റ് ബസ് ആണ് കിട്ടിയേ “
“നിനക്ക് എന്തിനാടി ഞാൻ നമ്പർ തന്നിരിക്കുന്നത്? തോന്നിയ പോലെ നടക്കാൻ ആണെങ്കി അങ്ങനെ ആയിക്കോ.’
അവൻ നടന്നു
അവൾ ഓടി വന്നു ആ കയ്യിൽ പിടിച്ചു.
“സത്യം ആയിട്ടും മൊബൈലിൽ കാശില്ലാത്ത കൊണ്ട വിളിച്ചു പറയാഞ്ഞേ. നോക്കിക്കെ “
അവൾ മൊബൈൽ എടുത്തു കൊടുത്തു
അവൻ നോക്കി. ലാസ്റ്റ് തന്നെയാണ് വിളിച്ചേക്കുന്നത്
” ഞാൻ വിളിച്ചു അപ്പോഴാ ചാർജ് ഇല്ലന്ന് അറിഞ്ഞത്. കയ്യിൽ കാശില്ലായിരുന്നു.”
അവന് വേദന തോന്നി
“എന്നോട്. പറഞ്ഞൂടെടി…ഞാനാരാ
നിന്റെ? അവളൊരു ദുരഭിമാനക്കാരി. വല്ലോനും വല്ലോം ചെയ്തെങ്കിൽ എന്ത് ചെയ്തേനെ നിയ്..?”
അറിയാതെ ചോദിച്ചു പോയതാണ് കാശി.
പാർവതി പൊട്ടിക്കരഞ്ഞപ്പോൾ അവൻ വല്ലാതായി
“പാർവതി. സോറി..”
അവൻ അവളെ ചേർത്ത് പിടിച്ചു.
“സോറി “
“നാട്ടിൽ അമ്മൂമ്മക്ക് വയ്യ. അച്ഛൻ അങ്ങോട്ട് പോയി.. കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ കാശും ഞാൻ കൊടുത്തു വിട്ടു. അതാ..പൈസ ഇല്ലാഞ്ഞേ. അല്ലാതെ..”
അവൾ എങ്ങലടിച്ചു കൊണ്ട് പറഞ്ഞു
“നോക്ക്, കരയാതെ വാ എന്റെ വീട്ടിൽ വാ..”
ഒന്നും പറയാതെ അവന്റെ കൂടെ നടന്നു അവൾ
“പേടിച്ചു പോയോ “
“ഉം അയാൾ ആരാ ഞാൻ ഇതിന് മുന്നേ കണ്ടിട്ടില്ല “
“രാത്രി മാത്രം ഇറങ്ങുന്ന ചില വിഷജന്തുക്കൾ ഉണ്ട്. അത് പോലെ ഒരെണ്ണം.”
അമ്മ മുറ്റത്തു നിൽപ്പുണ്ട്
“മോളെന്താ വൈകിയത്. ഞാൻ ഭയന്ന് പോയി. അതാണ് ഇവനെ ജംഗ്ഷനിൽ പറഞ്ഞു വിട്ടത് “
“കൂട്ടത്തിൽ ജോലി ചെയ്യുന്ന ഒരു സ്റ്റാഫിന്റെ ചേച്ചിയുടെ എൻഗേജ്മെന്റ് ആയിരുന്നു അമ്മേ. ബസ് ബ്രേക്ക് ഡൗൺആയി . രാത്രി ആയിപോയി “
“എന്റെ ജീവൻ പോയി. അച്ഛൻ ഇല്ലെ?”
“”അമ്മൂമ്മ ആശുപത്രിയിൽ ആണ്. അച്ഛൻ വൈകുന്നേരം വരുമെന്ന പറഞ്ഞത്. ഞാൻ പോയി നോക്കട്ടെ “
“നീ ഇവിടെ നിൽക്ക്..ഞാൻപോയി നോക്കിട്ട് വരാം “
കാശി അവളെ വിലക്കി
“ഞാനും വരാം. കുളിച്ചു വേഷം മാറാൻ ഉണ്ട്.” അവൾ പറഞ്ഞു
“അച്ഛൻ വന്നില്ലെങ്കിൽ മോളിങ്ങു. പോരണേ “
അവൾ തലയാട്ടി. അവൻ അവളെയും കൊണ്ട് നടന്നു
“ആ ഫോൺ ഇങ്ങു തന്നെ.”
അവൾ കൊടുത്തു
“Gpay ഇല്ലെ?”
“ഊഹും “
“അക്കൗണ്ട് ഡീറ്റെയിൽസ് പറ. ഞാൻ gpay ഇൻസ്റ്റാൾ ചെയ്തു തരാം “
“ഉം “
വീട് ഇരുട്ടിൽ മുങ്ങി കിടന്നു.
“അച്ഛൻ വിളിച്ചുമില്ല “
“നീ അങ്ങോട്ട് വിളിക്ക് ഞാൻ ഇപ്പോൾ ചാർജ് ചെയ്തിട്ടുണ്ട് “
അവൾ സങ്കടത്തിൽ നോക്കി
“വിളിക്ക്.”
അവൾ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.
“അച്ഛാ എവിടെയ?”
“മോളെ ആശുപത്രിയിൽ നിൽക്കാൻ ആളില്ല. മോള് അപ്പുറത്ത് പോയി കിടന്നോണെ. നിന്റെ ഫോണിന് എന്താ പറ്റിയത്?”
“ചാർജ് തീർന്നു പോയി. അച്ഛൻ വിഷമിക്കണ്ട ആ ശരി “
അവൾ ഫോൺ കട്ട് ചെയ്തു.
“അച്ഛൻ വരില്ല. അമ്മൂമ്മക്ക് വയ്യ ആശുപത്രിയിൽ ആണ് “
“നീ കുളിച്ചു വേഷം മാറി വാ.. ഞാൻ ഇരിക്കാം..”
“ബുദ്ധിമുട്ട് ആവോ?”
“ഇല്ലെടി വാ.. പിന്നെ നിന്റെ പാസ്സ് ബുക്ക്. ഇങ്ങേടുക്ക്. ഞാൻ gpay റെഡി ആക്കി തരാം”
“കാശ് വേണ്ട “
ഇടറിയ ശബ്ദം
“ശമ്പളം കിട്ടുമ്പോൾ തിരിച്ചു തന്ന മതി”
!കഷ്ടം ഉണ്ട് “
“പോയി കുളിച്ചിട്ട് വാ “
അവൾ പാസ്സ് ബുക്ക് കൊടുത്തിട്ട് കുളിക്കാൻ പോയി
അവൻ അത് ഡൗൺലോഡ് ചെയ്തു. പിന്നെ ജനലിലൂടെ റോഡിലോട്ട് നോക്കി ഇരുന്നു..ഒരു നിഴൽ കടന്ന് പോകുന്നു. അത് വീണ്ടും അങ്ങോട്ട്
അയാൾ…
നോക്കുകയാണ്..
അവളെ…
കാശിയുടെ കണ്ണുകൾ ചെറുതായി
ലൈറ്റ് കണ്ടത് കൊണ്ടാവും അയാൾ പോയി. അവൾ കുളിച്ചു വന്നു. ഒരു നീളൻ പാവാടയും ടോപ്പും. ചന്ദന നിറത്തിലുള്ളത്
അവൻ ഫോൺ കയ്യിൽ കൊടുത്തു..പിന്നെ അത് പഠിപ്പിച്ചു കൊടുത്തു
ബാലൻസ് 20000
“എന്തിനാ പൈസ ഇട്ടേ.. “
“ഇഷ്ടം ഉണ്ടായിട്ട് “
അവൾ അമ്പരപ്പിൽ മുഖത്ത് നോക്കി
“നീ ശമ്പളം കിട്ടുമ്പോൾ തിരിച്ചു തന്നോ “
“എന്റെ കൈയിന്ന് മേടിക്കില്ല. എനിക്ക് അറിയാം “
കണ്ണുകൾ നിറഞ്ഞു കഴിഞ്ഞു
“ഒന്നുല്ലാത്ത ഒരു ദരിദ്രയോട് തോന്നുന്ന സഹതാപം ആണല്ലേ എന്നോട്?”
“നീ വന്നേ ചുമ്മാ..”
അവൻ വാതിലിൽ പൂട്ടി
പറമ്പിൽ കൂടി നടക്കുമ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു
“സൂക്ഷിച്ചു നടക്കു തട്ടി വീഴരുത് “
അവന്റെ നെഞ്ചോട് ചേർന്ന് ആ കൈകളിൽ ഒതുങ്ങി നടക്കുമ്പോ പാർവതിയുടെ സങ്കടം ഒക്കെ എങ്ങോ പോയി ഒളിച്ചു
ബാക്കി ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
