കാശിനാഥൻ – ഭാഗം 38, എഴുത്ത്-മയിൽപീലി

ഫെലിക്സ് വിളിച്ചു പറഞ്ഞത് അനുസരിച്ചു കാശി അവന്റെ അരികിൽ വന്നു

അവൻ എല്ലാം പറഞ്ഞു. കാശിനാഥൻ സ്തംഭിച്ചിരിക്കുകയാണ്

“ബോഡി കിട്ടിയോ” അവൻ ഫെലിക്സ് നോട്‌ ചോദിച്ചു

“അറിയില്ല. അവർ ഇങ്ങനെ പറഞ്ഞു
അത്രേ അറിയൂ “

“പത്രത്തിൽ ന്യൂസ്‌ ഒന്നും വന്നില്ലല്ലോ.”

ഫെലിക്സ് അത് ശ്രദ്ധിച്ചിരുന്നു..പത്രത്തിൽ ന്യൂസ് വന്നില്ല. ചാനലുകളിൽ കണ്ടില്ല

“ബോ, ഡി പോസ്റ്റ്‌ മാർട്ടത്തിന് മെഡിക്കൽ കോളേജിൽ കൊണ്ട് വന്നാൽ അത് ഞാൻ അറിഞ്ഞേനെ ഫെലിക്സ്. നമുക്ക് അവരുടെ വീട്ടിൽ ഒന്ന് പോകാം “

അവർ ഇറങ്ങി. അവിടെ ആരുമില്ല. വീട് പൂട്ടി കിടന്നു

“ഈ വീട്ടിൽ ഉള്ളവർ എവിടെ?” അവർ അയൽവീട്ടിൽ ഉള്ളവരോട് ചോദിച്ചു

“അറിയില്ല. മൂന്നു ദിവസം മുന്നേ വീട് പൂട്ടി പോയി “

അവർ അമ്പരന്നു പോയി.

“അനാമിക.?”

“ആ കുട്ടി ജോലി ആയിട്ട് ബാംഗ്ലൂരിൽ ആണല്ലോ.. അവർ അങ്ങോട്ട് ആവും പോയത് “

അവർ അവിടെ നിന്ന് ഇറങ്ങി

“സത്യത്തിൽ എന്തോ ഒരു തകരാറു പോലെ. നീ ആൽബിയെ ഒന്ന് വിളിച്ചു നോക്കിക്കേ “

ഫെലിക്സ് പെട്ടെന്ന് അവന്റെ നമ്പർ ഡയൽ ചെയ്തു. എടുക്കുന്നില്ല. അവൻ അനാമികയുടെ അച്ഛന്റെ ഫോണിൽ വിളിച്ചു. No response

കാശി വിവേകിനെ വിളിച്ചു

“ഒന്നും അറിഞ്ഞിട്ടില്ലല്ലോ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിയില്ലേ. വെയിറ്റ് ഒന്ന് അന്വേഷിച്ചു നോക്കട്ട് “

വിവേക് ഫോൺ വെച്ചു

പത്തു മിനിറ്റ് കഴിഞ്ഞു അവൻ തിരിച്ചു വിളിച്ചു

“എടാ പാതി സത്യം ആണ്. അനാമിക മിസ്സിംഗ്‌ ആണ്. അവൾ ബാംഗ്ലൂർ ആയിരുന്നോ?”

“അതെ “

“എന്ന് ഞങ്ങൾ ഇപ്പോഴാണ് അറിഞ്ഞത് “

“എങ്കിൽ അവളും ഒരു ഫ്രണ്ടും കൂടി ബാംഗ്ലൂർ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി മിസ്സ്‌ ആയിട്ടുണ്ട്. ഒരാളുടെ ബോ, ഡി കിട്ടി. അത് കുറച്ചു വികൃതമായത് കൊണ്ട് identify ചെയ്തത് ഇപ്പോഴാണ്. അത് അനാമിക അല്ല. കൂടെയുള്ള കുട്ടിയാണ്. പക്ഷെ അനാമിക ഇപ്പോഴും മിസ്സിംഗ്‌ ആണ് ‘

“എടാ ആരാ അവൻ തന്നെ ആണോ.?”

“അത്.. കൃത്യമായി അറിയില്ല. അന്വേഷണം നടക്കുന്നു. ന്യൂസ്‌ ഇപ്പോൾ ചാനലിൽ വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ മുഴുവൻ ഉണ്ട്. ആരെങ്കിലും കണ്ടെത്താൻ സഹായിച്ചാൽ…”

“പിന്നെ എന്തിനാണെടാ ഫെലിക്സ്നെ വിളിച്ചു ക്രോസ്സ് ചെയ്തത്?”

“എടാ അത് പോലീസിന്റെ ഒരു രീതിയാണ്. ഇപ്പോൾ മരിച്ച കുട്ടിയുടെ ബോയ് ഫ്രണ്ട് മിസ്സിംഗ്‌ ആണ്. അവൻ ആൽബിയുടെ ഗാംഗിൽ ഉള്ളവനാണ്. പിള്ളേരെ അങ്ങനെ കൊണ്ട് പോയതാണെന്ന് പോലീസിന് ഡൌട്ട് ഉണ്ട്. പോലീസ് അനാമികയ്ക്കായ് തിരച്ചിൽ നടത്തുന്നുണ്ട്. എന്റെ ഒരു പേർസണൽ അഭിപ്രായം.. എനിക്ക് തോന്നുന്നത് അനാമിക മിക്കവാറും..”

“വിവേകേ മതി..ഞാൻ നോക്കട്ട്. പോലീസിന് മാത്രം അല്ലല്ലോ തലയ്ക്ക് അകത്തു ആൾതാമസം ഉള്ളത്..”

“എടാ നീ ബുദ്ധിമോശം കാണിക്കരുത്.ആ പെണ്ണുംപിള്ള പിടിച്ചു അകത്തിടും കേട്ടോ. ഞങ്ങൾ ശ്രമിക്കുന്നുണ്ട് “

“ഉവ്വ ” അവൻ കാൾ കട്ട്‌ ചെയ്തു

“പേരെന്റ്സ് എവിടെ പോയി കാണും?”

“അവർ ബാംഗ്ലൂർ പോയി കാണും. തിരിച്ചു വരുന്നുണ്ടാവും. നീ എവിടെ വെച്ചാണ് ആ സൗണ്ട് കേട്ടത് കൃത്യമായിട്ട് “

അവർ കാറിൽ ആയിരുന്നു..ഫെലിക്സ് വഴി പറഞ്ഞു കൊടുത്തു. ആ സ്പോട്ടിൽ നിന്ന് കാറ് പോയത് വെളി ഭാഗത്തേക്ക്‌ ആണ്
മൂന്ന് ദിവസം കഴിഞ്ഞു. ആ കൊച്ചിന്റെ അവസ്ഥ എന്തായിരിക്കും എന്നോർത്തിട്ട് അവന് പേടി തോന്നി

അന്ന് വിളിച്ചു കേസിന്റെ കാര്യം പറഞ്ഞതിന് ശേഷം പിന്നെ അനാമിക വിളിച്ചിട്ടില്ല. ബാംഗ്ലൂർ ജോലി കിട്ടിയതൊ പോയതോ അവനോട് പറഞ്ഞുമില്ല. പിന്നെ അവനും കോൺടാക്ട് ചെയ്തില്ല

പൊടുന്നനെ ഫെലിക്സ്ന്റെ ഫോൺ ശബ്ദിച്ചു.

പപ്പാ

“എന്താ പപ്പാ?”

“എടാ നീ ഒന്ന് വീട്ടിലേക്ക് വന്നേ. ഒരു പ്രശ്നം ഉണ്ട് “

ഫെലിക്സ് കാശിയെ നോക്കി

“എന്താ പ്രശ്നം  എന്ന് ചോദിക്കും മുന്നേ കാൾ കട്ട്‌ ആയി

ഫെലിക്സ് കാശിയെയും കൂട്ടി വീട്ടിൽ ചെല്ലുമ്പോൾ പപ്പാ മുറ്റത്തു നിൽക്കുന്നുണ്ട്

“എന്താ?” പപ്പാ പേടിച്ചരണ്ടു പോയിരിക്കുന്നു

“എന്താ പപ്പാ?”

അയാൾ പട്ടി കൂട്ടിലേക്ക് കൈ ചൂണ്ടി. പട്ടി ചത്തു പോയത് കൊണ്ട് കൂട് ഒഴിഞ്ഞു കിടക്കുകയാണ്. ആ വശത്തേക്ക് ആരും പോകാറില്ല. അവനും കാശിയും കൂടി അങ്ങിട്ടേക്ക് ചെന്നു. വലിയൊരു ആരവം കേട്ട് അവൻ തിരിഞ്ഞു നോക്കി.

മീഡിയ, പോലീസ്, എസ് പി ഷെറിൻ…

അവർക്ക് ഒന്നും മനസിലായില്ല

“ഒരു അനോനിമസ് കോൾ ഉണ്ടായിരുന്നു ഡോക്ടർ.. ഇവിടെ ഒരു ബോഡി ഉണ്ടെന്ന് “

ഫെലിക്സ് മുഖം ചുളിച്ചു

“ബോഡി?”

പോലീസ് നേരെ ചെന്ന് അത് തുറന്നു. അവിടെ ഒരു പെണ്ണിന്റെ ബോഡി ഒടിച്ചു മടക്കിയ നിലയിൽ വെച്ചിട്ടിണ്ടായിരുന്നു. അവർ അത് വെളിയിലേക്ക് എടുത്തു.

അനാമിക….

തുടരും…..