എന്റെ കൂടെ എങ്ങിനെയും ജീവിക്കാൻ അവൾ തയാറായിരുന്നു..സമ്പന്നതയിൽ വളർന്ന എനിക്ക് അതിന് പറ്റുന്നുണ്ടായൊരുന്നില്ല.

നഗരത്തിലെ സെവൻ സ്റ്റാർ ഹോട്ടലിൽ സ്ത്രീയെയും പുരുഷനെയും വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തി..

പ്രമുഖ ബിസിനെസുകാരൻ ഗിരീഷ് പ്രസാദിന്റെ ഭാര്യ ക്‌ളാരെയെയും അദ്ദേഹത്തിന്റെ ബിസിനസ്സ് പാർട്ണരറും ഉറ്റ സുഹൃത്തുമായ അരവിന്ദും ആണ് മരണപ്പെട്ടത്..

വാർത്താ ചാനലുകളിലെല്ലാം നിമിഷ നേരം കൊണ്ട് വാർത്തകൾ നിറഞ്ഞു..

വിവരം അറിഞ്ഞ് ഹോട്ടലിൽ എത്തിയ ഗിരീഷ് പ്രസാദ് തളർന്നു വീണു..ആരൊക്കെയോ അദ്ദേഹത്തെ താങ്ങി സോഫയിലേക്ക് ഇരുത്തി…ഹോട്ടൽ ജീവനക്കാർ വെള്ളവുമായി ഓടി വന്നു…

പോലീസ് നടപടി ക്രമകങ്ങൾ പൂർത്തിയാക്കി ഡെഡ് ബോഡികൾ രണ്ടും പോസ്റ്റ്മാർട്ടത്തിനായി കൊണ്ട് പോകുന്നതുവരെ ഗിരീഷ് അവിടെത്തന്നെ ഇരുന്നു..അതിനു ശേഷം അയാൾ വീട്ടിലേക്ക് തിരിച്ചു.

ആകെ തകർന്നിരിക്കുന്ന തന്റെ മുതലാളിയെ ദയനീയമായി ഡ്രൈവർ നോക്കി..

ജോലിക്കാരെയൊക്കെ കുടുംബക്കാരെ പോലെ കാണുന്നവരായിരുന്നു ഗിരീഷും ഭാര്യ ക്ലാരയുമെന്ന് അയാൾ ഓർത്തു..ക്‌ളാരയോട് അയാൾക്ക് വെറുപ്പ് തോന്നി..

വീട്ടിലെത്തുമ്പോൾ മുറ്റത്തും ഹാളിലുമായി ബന്ധുക്കൾ നിറഞ്ഞിരുന്നു..തന്റെ വിവാഹ ശേഷം ആദ്യമായാണ് ഇവരൊക്കെ തന്നെ കാണാൻ എത്തുന്നതെന്ന് ഗിരീഷ് ഒരു നിമിഷം ചിന്തിച്ചു…

“നിന്നോട് ഞാൻ അന്നേ പറഞ്ഞില്ലേഡാ
ത, ന്തേയും ത, ള്ളേം ആരാണെന്ന് അറിയാത്ത ആ ജന്തുവിനെ കെട്ടരുതെന്ന്..അന്ന് നീ കേട്ടില്ല.. ഇപ്പോഴോ…നിന്റെയും കുടുംബത്തിന്റെയും മാനം കളഞ്ഞില്ലേ ആ നാശം പിടിച്ചവള്.”

അമ്മ കരഞ്ഞു കൊണ്ട് സ്വയം തലക്കടിച്ചു…

“ഒരുമിച്ചു ജീവിക്കാൻ അരവിന്ദ് എതിർത്തതിനെ തുടർന്നുള്ള ദേഷ്യത്തിന് ക്‌ളാര ചെയ്തതെന്നാണ് പോലീസ് നിഗമനം..വിഷത്തിന്റ കുപ്പി ക്‌ളാരയുടെ ബേഗിൽ നിന്ന് കിട്ടിയത്രേ..” അനിയൻ പറഞ്ഞു.

“മതി… വന്നത് വന്നു… ഇതിന്റെ പേരിൽ അവനെ കൊത്തിപ്പറിക്കാത്ത കുറച്ച് സമാധാനം കൊടുക്ക്.”

ചേച്ചിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ സോഫയിൽ അവളുടെ നെഞ്ചോട് ചാരി കരഞ്ഞുകൊണ്ടിരിക്കുന്ന മോളെയാണ് കണ്ടത്..

ഇത്ര പെട്ടെന്ന് അവൾ ഹോസ്റ്റലിൽ നിന്ന് വന്നോ.ചിലപ്പോൾ ആരെങ്കിലും കൂട്ടി കൊണ്ട് വന്നതാകും..

അവളെ ഒന്ന് ചേർത്ത് പിടിക്കാനോ ആശ്വാസിപ്പിക്കാനോ ഉള്ള മാനസികാവസ്ഥയിൽ അല്ലാത്തതുകൊണ്ട് ഒന്നും മിണ്ടാതെ മുകളിൽ റൂമിലേക്ക് ചെന്നു കട്ടിലിലേക്ക് വീണു…

റൂമിലെ അയാളുടെയും ക്‌ളാരയുടെയും ഫോട്ടോയിലേക്ക് നോക്കിയപ്പോൾ ഗിരീഷിന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..

“നീ എന്ത് വിഡ്ഢിയാണ് ക്ലാര…എന്റെ എല്ലാ പ്രശ്നങ്ങളും ഒരു നിമിഷം കൊണ്ട് നീ അവസാനിപ്പിച്ചു തരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല..ഈ ഗിരീഷ് പ്രസാദിന് ഇനിയൊരു തകർച്ചയുണ്ടാകില്ല..പിന്നെ ഇപ്പോഴുണ്ടായ ഈ നാണക്കേട്.. അതൊരു സഹതാപമായി ഞാൻ മാറ്റും.”

അയാളുടെ ഓർമകൾ പിന്നിലേക്ക് പാഞ്ഞു..

ക്ലാരയെ ആദ്യമായി കാണുന്നത് കോളേജിൽ വെച്ചാണ്..അതി സുന്ദരി എന്നുതന്നെ പറയാം.
അവൾ വളർന്നതൊരു അനാഥാലയത്തിൽ ആണ്..അച്ഛനും അമ്മയും ആരാണെന്ന് അറിയാത്തവൾ. കോളേജിലെ ഒരുപാട് പേര് അവൾക്ക് പിന്നാലെ ആയിരുന്നിട്ടും അവൾ സ്നേഹിച്ചത് തന്നെ ആയിരുന്നു..പഠിത്തം കഴിഞ്ഞതും ചെറിയൊരു ജോലി കണ്ടെത്തി….അവളെ സ്വന്തമാക്കാൻ…അനാഥയായതുകൊണ്ട് തന്നെ അവളെ സ്വീകരിക്കാൻ വീട്ടുകാർ തയാറായില്ല..എല്ലാവരെയും എതിർത്ത് അവളെ സ്വന്തമാക്കി…ജീവിതം തുടങ്ങി..കൂടെ കഷ്ടപ്പാടുകളും..

എന്റെ കൂടെ എങ്ങിനെയും ജീവിക്കാൻ അവൾ തയാറായിരുന്നു..സമ്പന്നതയിൽ വളർന്ന എനിക്ക് അതിന് പറ്റുന്നുണ്ടായൊരുന്നില്ല…പ്രണയം അവസാനിച്ചു തുടങ്ങി…അവളെ ഉപേക്ഷിച്ച വീട്ടിലേക്ക് തിരികെ പോയാലോ എന്ന് ചിന്തിച്ചു തുടങ്ങിയ സമയത്താണ് കോളേജിൽ ഒരുമിച്ച് പഠിച്ച അരവിന്ദനെ കാണുന്നത്..ആ പരിചയം പുതുക്കൽ ജീവിതത്തിൽ ഒരു വഴിതിരുവായി..പുതിയ ബിസിനെസ്സ് ഐഡിയാസ് അവൻ പറഞ്ഞു തന്നു…

പലിശക്കെടുത്താണ് ബിസിനസ്സ് തുടങ്ങിയത്…കാശ് മുടക്കിയത് താനാണെങ്കിലും അവനെയും പാർട്ണർ ആക്കി..ക്ളാരക്ക് എന്നും പേടിയായിരുന്നു…

“ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ഗിരി…ഉള്ളതുകൊണ്ട് ജീവിച്ചാൽ പോരെ നമുക്ക്…” അവൾ എപ്പോഴും പറയുമായിരുന്നു..

അതൊന്നും ശ്രെദ്ദിക്കാൻ പോയില്ല..ബിസിനെസ്സ് വളർന്നു… വളരെ വളരെ ഉയരത്തിൽ…ഞങ്ങൾക്കൊരു മോളുണ്ടായി…സന്തോഷത്തോടെയുള്ള ജീവിതം…

എല്ലാം തകർന്നത് പെട്ടെന്നാണ്..ബിസിനസ്സിൽ കോടികൾ ബാധ്യത…ചതിച്ചത് അരവിന്ദൻ ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി…

“വെറുതെ എന്നോട് ദേഷ്യപ്പെടേണ്ട ഗിരീഷേ….നിന്റെ സമ്പാദ്യമൊക്കെ ഇപ്പോൾ എന്റെ കൈയ്യിലാണ്..നിനക്ക് സ്വന്തമെന്ന് പറയാൻ കുറെ ബാധ്യതകൾ മാത്രം…നിന്റെ മുന്നിൽ ഇനി രണ്ട് വഴിയേ ഉള്ളു…ഒന്നുകിൽ ജയിൽ….അല്ലെങ്കിൽ ആയുസ്സ് ഒടുക്കിാ….ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം..”

തകർന്നുപോയ നിമിഷം…സ്വർഗത്തിൽ നിന്ന് വീണ്ടും നരഗത്തിലേക്ക്…

“ഗിരീഷേ…മൂന്നാമത് ഒരു വഴി കൂടി ഉണ്ട്.. നീ വിചാരിച്ചാൽ ആ വഴിയേ സുഖമായി രക്ഷപ്പെടും..”

ഒന്നും മനസിലാകാതെ അവനെ നോക്കി..

“ക്ലാര..പഠിക്കുന്ന കാലം മുതൽ എന്റെ മോഹമാണ് അവൾ..ഡിഗ്രിക്ക് പഠിക്കുന്നൊരു കൊച്ചിന്റെ തളളയായിട്ടും എന്റെ മോഹം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല…”

“ഡാ…” ദേഷ്യത്തോടെ അവന്റെ ഷർട്ടിൽ കുത്തിപിടിച്ചു.

“ഷോ കാണിക്കാതെ ഗിരീഷേ. നിനക്ക് അവളോട് പഴയ സ്നേഹമൊന്നും ഇല്ലെന്ന് എനിക്കറിയാം..ഉണ്ടായിരുന്നെങ്കിൽ അവൾക്ക് പകരം നിന്റെ കിടപ്പറ അലങ്കരിക്കാൻ വേറെ പെണ്ണുങ്ങൾ വരില്ലായിരിന്നു. ആലോചിക്ക്… ആലോചിച്ച് തീരുമാനിക്ക്. ആരും ഒന്നും അറിയില്ല..”

ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു..തന്റെ ജീവിതം… സുഖവും സന്തോഷവും നിറഞ്ഞ ജീവിതം..പണത്തിനു മീതെയുളള ജീവിതം..അതിനപ്പുറം ഒന്നും ഇല്ല…ക്‌ളാരായോട് പറഞ്ഞതും കരം പുകച്ചൊരു അടിയായിരുന്നു മറുപടി..

ദേഷ്യപ്പെട്ടു, തല്ലി ചതച്ചു, ഭീഷണിപ്പെടുത്തി…എന്നിട്ടും അവൾ സമ്മതിച്ചില്ല..

ഒടുവിൽ മോളേ കൊkoന്നുകളയുമെന്നൊരു ഭീക്ഷണിയിലാണ് അവൾ സമ്മതിച്ചത്..പക്ഷെ അത് ഇതുപോലെ സ്വന്തം ജീവൻ കളയാനാണെന്ന് അറിഞ്ഞില്ല. അതും തന്റെ ശത്രുവിനെ തീർത്തുകൊണ്ട്..ഇനി എല്ലാം എനിക്ക് മാത്രം സ്വന്തം…കോടികളുടെ ഏക അവകാശിയാണ് താൻ..

“അച്ഛാ….” മോളുടെ വിളികേട്ടതും അയാൾ ഞെട്ടി വാതിൽക്കലേക്ക് നോക്കി..കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തന്റെ ഏക മകൾ…ക്‌ളാരയുടെ ഭംഗിയാണ് അവൾക്ക്…

“അമ്മ…അച്ഛനെ അമ്മ ഇങ്ങനെ ചതിക്കുമെന്ന് ഒരുക്കലും കരുതിയില്ല മോളേ… എന്ത് കുറവാ ഞാൻ അവൾക്ക് വരുത്തിയത്..” ഗിരീഷ് പൊട്ടി കരഞ്ഞു.

അവളൊന്നും മിണ്ടാതെ അകത്തേക്ക് വന്ന് ഷെൽഫിൽ അയാൾ സൂക്ഷിച്ചിരുന്ന മ, ദ്യകുപ്പികളിൽ ഒന്നെടുത്ത് അതിൽ നിന്ന് അല്പം ഒരു ഗ്ലാസ്സിലേക്ക് വീഴ്ത്തി അയാൾക്ക് നേരെ നീട്ടി…അത്ഭുതത്തോടെ അയാൾ മോളേ നോക്കി..

“അച്ഛന്റെ മ, ദ്യപാനം ശീലത്തെ എതിർത്തിരുന്ന ഞാൻ ഇപ്പോൾ മ, ദ്യം ഒഴിച്ച് തരുന്നതിനെ പറ്റിയാണോ അച്ഛൻ ഓർക്കുന്നത്…ഇപ്പോൾ അച്ഛന് ഇത് ആവശ്യമാണ്…കഴിച്ചോളൂ..”

അവളത് അയാൾക്ക് നേരെ നീട്ടി…ഗിരീഷ് അത് വാങ്ങി കുടിച്ചു..

“അമ്മ എന്നെ ഇന്നലെ രാത്രി വിളിച്ചിരുന്നു…”

അവളത് പറഞ്ഞതും ഞെട്ടലോടെ അയാൾ അവളെ നോക്കി..

“രാവിലെ തന്നെ വീട്ടിൽ വരണമെന്നും വരുമ്പോൾ അമ്മ വീട്ടിൽ ഉണ്ടാകില്ലെന്നും എനിക്കായി ഒരു സർപ്രൈസ് എന്റെ റൂമിൽ ഉണ്ടെന്നും പറഞ്ഞു…അച്ഛൻ അറിയേണ്ടെന്ന് പ്രത്യേകം പറഞ്ഞു.”

“സർപ്രൈസോ… എന്ത് സർപ്രൈസ്..”

“അതൊരു കാത്തായിരുന്നു അച്ഛാ…അരവിന്ദ് അങ്കിളിനെ അമ്മ കൊkoല്ലുമെന്നും അതിനു ശേഷം അമ്മ ആ, ത്മഹത്യ ചെയ്യുമെന്നും അതിലുണ്ടായിരുന്നു…അതിനുള്ള കാരണവും..ഞാൻ എല്ലാം അറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..”

“മോളേ… ഞാ… ൻ…”

അയാളുടെ നാവു കുഴഞ്ഞു .. കണ്ണുകൾ മങ്ങി…

“എന്റെ അമ്മയെ ഞാൻ മാത്രം മോശക്കാരി കാണരുതെന്ന് അമ്മ ആഗ്രഹിച്ചിരുന്നു…അതുകൊണ്ടാണ് എല്ലാം എന്നെ അറിയിച്ചത്..എന്റെ അമ്മ ഇല്ലാത്ത ലോകത്ത് നിങ്ങളും വേണ്ട…അമ്മയും അരവിന്ദ് അങ്കിളും മരിക്കാൻ കാരണമായ അതെ വി, ഷം തന്നെയാണ് നിങ്ങൾക്കുള്ളിലും പോയിരിക്കുന്നത്..അമ്മ ഷെൽഫിൽ സൂക്ഷിച്ചിരുന്നത്..ഇനി നിങ്ങൾ എഴുന്നേൽക്കില്ല…നിങ്ങൾ വാരിക്കൂട്ടിയ പണം നിങ്ങളെ രക്ഷിക്കില്ല..എല്ലാ സത്യവും ഞാൻ മീഡിയയോട് വിളിച്ചു പറയും..അമ്മയുടെ കത്തും കാണിക്കും…”

അവൾ പുറത്തേക്ക് നടക്കുമ്പോൾ അയാൾ മരണത്തിനു കീഴടങ്ങി കഴിഞ്ഞിരുന്നു…അയാളുടെ മകളുടെ സോഷ്യൽ മീഡിയ ലൈവും പോലീസ് പിടിക്കുമെന്നായപ്പോഴുള്ള അയാളുടെ ആ, ത്മഹത്യയുമായിരുന്നു പിന്നെ വർത്താന ചാനലുകളിൽ നിറഞ്ഞു നിന്നത്…

അതുവരെ ക്ലാരയെ കുറ്റപ്പെടുത്തിയവർ “പാവം പെണ്ണ്” എന്നൊരു വാക്കിൽ അവളെ സപ്പോർട്ട് ചെയ്തു…