ഇന്ദ്രേട്ടാ…. അവര്..
സ്റ്റെല്ല ഉറക്കെ അലറി വിളിച്ചതും ഇന്ദ്രൻ അവളോട് പേടിക്കരുത് എന്ന് പറഞ്ഞു.
ഇന്ദ്രേട്ടാ… നമ്മൾ.. നമ്മളിനി എന്ത് ചെയ്യും. എനിക്ക് ശരീരം തളർന്നു പോകുന്നു.?അപ്പോളേക്കും ഇന്ദ്രന്റെ അരികിലായി വന്നു ഒരുവൻ ഡോറിൽ തട്ടിവിളിച്ചു.
ഇറങ്ങിക്കൊടുക്കാതെ മറ്റ് നിർവാഹം ഇല്ലെന്ന് ഇന്ദ്രന് മനസ്സിലായി.
അവനും മറ്റൊന്നും നോക്കിയില്ല. എന്തിനെയും നേരിടുവാനായി തയ്യാറായിക്കൊണ്ട് ഇന്ദ്രൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.
ഇവളേം ക്കൊണ്ട് മുങ്ങാൻ ഉദ്ദേശിച്ചതാണ് അല്ലേടാ.. പക്ഷെ നടന്നില്ലല്ലോ.. എന്തൊരു കഷ്ടംമായിപ്പോയിന്നു നോക്കിയേ. സ്റ്റെല്ല യെ ഉപദ്രവിക്കാൻ ശ്രമിച്ചവൻ കാറിന്റെ ബോണറ്റിൽ കയറിയിരുന്നു കൊണ്ട് ഇന്ദ്രനെ നോക്കി പറഞ്ഞു..
അരുൺ.. അവളെ വിളിച്ചിറക്കുന്നെ.. നോക്കട്ടെ എങ്ങനെയുണ്ടെന്ന്. വഷളൻ ചിരിയോടെ അവൻ പറഞ്ഞതും ഇന്ദ്രന്റെ കൈ മുഷ്ടികൾ അവൻ അമർത്തി പിടിച്ചു. പല്ല് ഞെരിച്ചു പിടിച്ചതും അവന്റെ ചെന്നിയിലെ നീല ഞരമ്പുകൾ വലിഞ്ഞു മുറുകി
ആരോ ഡോർ തുറക്കുന്നതും സ്റ്റെല്ലയുടെ ഉറക്കയുള്ള നിലവിളിയും ഇന്ദ്രൻ അറിഞ്ഞു..
പിന്നീട് അവിടെ നടന്നത് ഇന്ദ്രന്റെ താണ്ഡവം ആയിരുന്നു..എല്ലാവരെയും അടിച്ച് നിലംപരശക്കി. അതിന് അവന് അധികം നിമിഷങ്ങൾ വേണ്ടിവന്നില്ല.
എന്റെ പെണ്ണിന്റെ ദേഹത്തു തൊടാൻ ഒരുത്തനും സാധിക്കില്ലെന് പറഞ്ഞു ഇന്ദ്രൻ വീണ്ടും വീണ്ടും അടിച്ചു ഒതുക്കി.
ഇന്ദ്രേട്ടാ മതി… നമുക്ക് പോകാം.. എനിക്ക് പേടിയാകുന്നു. സ്റ്റെല്ല കരഞ്ഞു കൊണ്ട് ഇന്ദ്രനേ പിന്നിൽ നിന്നും വലിച്ചു.
ഒടുവിൽ എല്ലാവനിട്ടും കൊടുത്ത ശേഷംസ്റ്റെല്ല യെയും ചേർത്തു പിടിച്ച് ഇന്ദ്രൻ വണ്ടിയിലേക്ക് കയറി.
റോഡിൽ കിടക്കുന്നവന്മാരെ അവിടെ തന്നെ ഇട്ടിട്ട് വണ്ടിയുമായി ഇന്ദ്രൻ പോന്നു.
ഇന്ദ്രേട്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.. പോലീസ് എങ്ങാനും വരുമോ.
സ്റ്റെല്ലയ്ക്ക് പിന്നെയും പേടി..
നീ പേടിക്കൊന്നും വേണ്ട. യാതൊരു കുഴപ്പവും ഉണ്ടാവില്ല പെണ്ണെ.
അവൻ അവളെ സമാധാനിപ്പിച്ചു.
എന്നിട്ടും സ്റ്റെല്ല പിന്നെയും പിന്നെയും തിരിഞ്ഞുനോക്കുകയാണ്.
സ്റ്റെല്ല അവരാരും ഇനി വരില്ല.നീ പേടിക്കാതെ പെണ്ണെ. അവൻ പിന്നെയും പറഞ്ഞു..
ഇന്ദ്രേട്ടന് എന്തെങ്കിലും കുഴപ്പമുണ്ടോ,,
ഇല്ലന്നെ… എനിക്കെന്തു കുഴപ്പം.നീ ടെൻഷൻ ആവാതിരുന്നാൽ മാത്രം മതി..
ടൗണിൽ എത്തിയപ്പോൾ ഇന്ദ്രനും സ്റ്റേല്ലയ്ക്കും ഒരുപോലെ ആശ്വാസമായി..
പിന്നീട് അങ്ങോട്ട് അവരുടെ യാത്ര സേഫ് സോണിൽ ആയിരുന്നു..
ഇടയ്ക്ക് ഉറക്കം വന്നപ്പോൾ ഇന്ദ്രൻ വണ്ടി ഒതുക്കി നിർത്തി.സ്റ്റെല്ല യ്ക്കു
പക്ഷേ കണ്ണുകൾ അടയ്ക്കുവാൻ പേടിയായിരുന്നു.
ഇന്ദ്രേട്ടൻ ഉറങ്ങിക്കോളൂ..എനിക്ക് ഉറക്കം വരുന്നില്ല. അവൻ ഇടം കൈ നീട്ടിയതും സ്റ്റെല്ല പറഞ്ഞു.
ആരോ ഡോറിൽ കൊട്ടുന്ന കേട്ടു കൊണ്ട് ഇന്ദ്രൻ കണ്ണു തുറന്നു.
നോക്കിയപ്പോൾ പോലീസ്..
സ്റ്റെല്ല നല്ല ഉറക്കത്തിൽ ആയിരുന്നു അവൻ സ്റ്റെല്ല യെ കൊട്ടിവിളിച്ചു.
പെട്ടന്ന് അവള് നോക്കിയപ്പോൾ പോലീസ് നെ കണ്ടു. അവളെ വിറയ്ക്കാൻ തുടങ്ങി.
ഇന്ദ്രട്ടാ…അവൾ അറിയാതെ വിളിച്ചു പോയി.
ഡോർ തുറക്കാൻ എന്താടാ ഇത്ര താമസം എന്ന് ചോദിച്ചുകൊണ്ട്, പോലീസ് ഇന്ദ്രനെ നേരെ ശബ്ദം ഉയർത്തി.
സർ… ഞാൻ… ഉറക്കം വന്നപ്പോൾ.. സോറി സർ.
ഹ്മ്.. ഇവിടെ യൊക്കെ കാട്ടുമൃഗങ്ങൾ വരാൻ സാധ്യതയുണ്ട്. കാര്യം ടൗൺ ആണെങ്കിലും, അത്ര സേഫ് അല്ല.. ഒരു നാല് കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ കുറച്ച് വീടുകളും കടകളും ഒക്കെയുണ്ട്. അവിടെ പോയി കിടന്നു ഉറങ്ങിക്കോ. ഇവിടുന്ന് വണ്ടിയെടുക്ക്
പോലീസുകാരൻ പറഞ്ഞതും ഇന്ദ്രൻ തലകുലുക്കി. എന്നിട്ട് വണ്ടി എടുത്തു മുന്നോട്ട് പോയി.
**************
വൈകുന്നേരം 5മണി ആയപ്പോൾ സ്റ്റെല്ല യും ഇന്ദ്രനും ഇന്ദ്രന്റെ വീട്ടിൽ തിരിച്ചെത്തി.
അച്ഛമ്മ അവരെ കാത്തിരിപ്പുണ്ട്.
മക്കളെ.. എന്താ പെട്ടന്ന് പോന്നത്. ഞ്ഞാൻ കരുതി രണ്ട് ദിവസം കഴിഞ്ഞേ നിങ്ങൾ മടങ്ങി എത്തുവൊള്ളന്നു.. തനിക്ക് വിഷമമുണ്ടോടോ…
സ്റ്റെല്ല വന്നതും അച്ഛമ്മ പറഞ്ഞു.
എനിക്ക് കോളേജിൽ എത്തേണ്ട കാര്യമുണ്ടായിരുന്നു. അതുകൊണ്ട് പെട്ടന്ന് മടങ്ങി അച്ഛമ്മേ
മുൻകൂട്ടി ഇന്ദ്രൻ പറഞ്ഞുകൊടുത്ത വാചകങ്ങൾ തന്നെയാണ് സ്റ്റെല്ല അച്ഛമ്മയോട് പറഞ്ഞത്.
ശോ.. കഷ്ടായില്ലോ. എന്റെ കുട്ടിക്ക് സങ്കടായോ.
ഹേയ് ഇല്ലന്നെ.. കുഴപ്പമില്ല ട്ടോ. അവൾ അച്ഛമ്മേ നോക്കി പുഞ്ചിരിച്ചു.
മോള് പോയി, കുളിയ്ക്ക്.. എന്നിട്ട് ഇത്തിരി നേരം കിടന്നിട്ട് റസ്റ്റ് ഒക്കെ എടുക്ക്.
അച്ഛമ്മ പറഞ്ഞതും സ്റ്റെല്ല അകത്തേക്ക് പോയി.
മോനെ… യാത്ര ആകെ അസൗകര്യമായി പോയില്ലേ.
ഇന്ദ്രൻ വണ്ടി ഒതുക്കി ഇട്ടശേഷം അച്ഛമ്മയുടെ അടുത്തേക്ക് വന്നതാണ്.
ആഹ്… സാരല്ല്യ.. ഇനി ഒരിക്കൽ പോകാം.. അവൻ അച്ഛമ്മയുടെ കവിളിൽ തലോടി. എന്നിട്ട് സോപാനത്തിൽ ഇത്തിരി നേരം ഇരുന്നു.
ശാന്തിചേച്ചി എവിടെ…
അവള് കുളിക്കുവാ മോനെ.
ഹ്മ്.. അവൻ തല കുലുക്കി.
ഇറങ്ങുമ്പോൾ എനിക്ക് ഒരു ചായ ഇടാൻ പറയു അച്ഛമ്മേ…
ആഹ് പറയാം മക്കളെ.
അച്ഛമ്മയോട് 5 മിനിറ്റ് ഇരുന്നു സംസാരിച്ചിട്ട് ഇന്ദ്രൻ മുറിയിലേക്ക് പോയി.
സ്റ്റെല്ല വെറുതെ ജനാലയുടെ കമ്പിയിൽ പിടിച്ചു നിൽക്കുകയാണ്.അവളുടെ മനസ് ആകെ സങ്കടത്തിൽആയിരുന്നു. കഴിഞ്ഞു പോയ ദിവസം.. അതവൾക്ക് ഓർക്കും തോറും പേടിയാണ്
സ്റ്റെല്ല….
ഇന്ദ്രൻ വിളിച്ചതും അവൾ ഞെട്ടി.
ടോ.. പേടിക്കാതെ.. ഞാനാണ്. അവൻ സ്റ്റെല്ല യുടെ അടുത്തേക്ക് വന്നിട്ട് അവളെ ചേർത്തു പിടിച്ചു
ഇനി യാതൊരു ടെൻഷനും വേണ്ട. നമ്മള് നമ്മുടെ വീട്ടിൽ തിരിച്ചെത്തിയില്ലേ..
ഹ്മ്…..
അവൾ ഒന്ന് പുഞ്ചിരിച്ചു..
ചെല്ല്.. ചെന്ന് കുളിച്ചിട്ട് വാ. എന്നിട്ട് എനിയ്ക്കും കുളിക്കണം. വല്ലാത്ത ക്ഷീണം.. ഉറക്കം വരുന്നടോ
അവൻ പറഞ്ഞപ്പോൾ സ്റ്റെല്ല ഉടുത്തു മാറുവാനുള്ള വേഷവും എടുത്ത് ബാത്റൂമിൽ പോയി.
അന്ന് രാത്രിയിൽ ഇന്ദ്രനോടൊപ്പം കിടക്കുകയാണ് സ്റ്റെല്ല. അപ്പോഴാണ് അവന്റെ ചോദ്യം.
ഇല്ല.. എനിക്ക് എന്റെ ഏട്ടനോടൊപ്പം സമാധാനത്തോടെ ഈ വീട്ടിൽ കഴിഞ്ഞാൽ മാത്രം മതി. ഒരിടത്തും പോകണ്ട.. അവൾ പറഞ്ഞതും ഇന്ദ്രൻ ചെരിഞ്ഞു വന്നിട്ട് സ്റ്റെല്ല യെ ആഴത്തിൽ പുണർന്നു . അവൾ അപ്പോളേക്കും അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്നു.
തുടരും…..
ഇഷ്ടം ആയെങ്കിൽ ഫോളോ ചെയ്ത് സപ്പോർട്ട് തരണേ. റിവ്യൂ ഇടാൻ പറ്റുന്നവർ റിവ്യൂ കൂടി തരണം
