രുദ്രാക്ഷം – ഭാഗം 39, എഴുത്ത്: വർണ്ണങ്ങൾ ആമി

അച്ഛമ്മ പറയുന്ന കേട്ട് അർജുന്റെ ശ്വാസം നിലച്ചു പോയി.

അച്ഛമ്മേ…. ഇതെന്തൊക്കെയാ ഈ പറയുന്നത്.. ഞാൻ വിവാഹം കഴിയ്ക്കാനോ… അതൊന്നും നടക്കില്ല.. വെറുതെ ആവശ്യമില്ലാത്ത സംസാരം വേണ്ട കേട്ടോ.

മോനെ… നീ സത്യം ചെയ്തു.. അത് മറക്കണ്ട ട്ടോ.. വിളിച്ചാൽ വിളിപ്പുറത്തുള്ള പരദേവതയാണ്. ആ അമ്മ കോപിക്കും.

അച്ഛമ്മേ….എന്നേ ട്രാപ്പിൽ ആക്കാൻ നോക്കിയങ്കിൽ നടക്കില്ല. വേറെ വല്ല കാര്യോം നോക്ക്.വിവാഹ കാര്യം സംസാരിക്കരുതെന്ന് ഞാൻ പറഞ്ഞതല്ലേ…

അങ്ങനെ പറഞ്ഞില്ല… നീ നിരഞ്ജനയും ആയിട്ടുള്ളതിന് സമ്മതമല്ലെന്ന് പറഞ്ഞു. ഞാൻ അത് അംഗീകരിച്ച..

വേണ്ട വേണ്ട…അച്ഛമ്മ കൂടുതൽ ഒന്നും പറയണ്ട… വിവാഹമൊന്നും ആലോചിക്കേണ്ട. ഞാൻ സമ്മതില്ല താനും.

അവൻ അവരുടെ അടുത്ത് നിന്നും ചാടി എഴുന്നേറ്റു.

അർജുൻകുട്ടാ, നീ അച്ഛമ്മയെ പറ്റിച്ചു ല്ലേ.. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു.

അച്ഛമ്മയുടെ കരച്ചിൽ കണ്ടു ഇന്ദ്രനും സ്റ്റെല്ല യും അമ്പരന്ന് പോയി.
ഒരു വേള അർജുനും വിഷമിച്ചു.

മോനെ… അച്ഛമ്മ ഇന്ന് ഈ നിമിഷം വരെ എന്റെ മോനോട് എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ…ആ കുട്ടിയെ വിവാഹം കഴിക്കാൻ സമ്മതിക്കു മോനെ. അവളെ കണ്ടാൽ നിനക്ക് ഉറപ്പായും ഇഷ്ടമാകും. നല്ല കുട്ടിയാ…നിറയെ മുടിയുണ്ട്… വെളുത്തു തുടുത്തതൊന്നും അല്ലെങ്കിലും അഴകുള്ള നിറമാണ്,, നന്നായി ഡാൻസ് ചെയ്യും, പിന്നെ പഠിക്കുന്ന കാര്യം പറയണ്ട.. എല്ലാം കൊണ്ടും നിനക്ക് ചേരും മോനെ

അതിന് അച്ഛമ്മ അവളെ കണ്ടിട്ടുണ്ടോ?

ഉവ്വ്‌……

ഹമ്.. അവസാനമായിട്ട് അച്ഛമ്മ എന്നാണ് കണ്ടത്…

അവൾക്കൊരു പത്തു പതിനഞ്ചു വയസ് ഉള്ളപ്പോൾ കണ്ടു.

ഹമ്.. ബെസ്റ്റ്….അർജുൻ അവരെ സൂക്ഷിച്ചു നോക്കി..

എന്റെ അച്ഛമ്മേ… മതി മതി.. നിർത്തു..അവൻ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി പോയി.

*******

ഇതെ സമയം മറ്റൊരിടത്തും ഏകദേശം ഇങ്ങനെ തന്നെ ആയിരുന്നു കാര്യങ്ങൾ..

എന്റെ അമ്മേ… ഞാൻ പഠിച്ചോണ്ട് ഇരിക്കുവാ.. എക്സാം കഴിയാൻ ഇനിയും മാസങ്ങൾ ഉണ്ട്.. ആ എന്നേ പിടിച്ചു കല്യാണം കഴിപ്പിക്കാൻ നാണമില്ലേ നിങ്ങൾക്ക്.

മോളെ  ചിൻമയി,,, ആ പയ്യൻ അദ്ധ്യാപകൻ ആണ്. അവന്റെ കോളേജിൽ നിനക്ക് പഠിക്കാം. മാസങ്ങൾ പെട്ടന്ന് പോകും. ഇപ്പൊ കല്യാണം നടന്നില്ലെങ്കിൽ പിന്നെ പത്തു വർഷം കഴിയും..

കഴിഞ്ഞോട്ടെ… അത് സാരമില്ല.. മുപ്പതു കഴിഞ്ഞു കല്യാണം കഴിക്കുന്നതാ ഏറ്റവും നല്ലത്.

ശോ.. എന്റെ കുട്ടി, നീ ഇങ്ങനെ പറയല്ലേ.. ഞങ്ങൾക്ക് നീ മാത്രം ഒള്ളു ട്ടോ.

രേഷ്മയും സുധീഷും മകളുടെ അടുത്തേക്ക് വന്നു അവളെ നോക്കി സങ്കടപ്പെട്ടു

നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ശരി ഇപ്പൊ കല്യാണം നടക്കില്ല.. അത് മൂന്നു തരം.

കട്ട കലിപ്പിൽ ചിൻമയി അവളുടെ മുറിയിലേക്ക് പോയി.

ഒരാഴ്ചയ്ക്കു ശേഷം.

വിവാഹവുമായി ബന്ധപ്പെട്ട് പിന്നീട് യാതൊരു സംസാരവും ആരും അർജുനുമായി നടത്തിയില്ല. കാരണം അവന് താല്പര്യം ഇല്ലാത്തത് തന്നെ

എന്നാൽ അണിയറയിൽ വലിയൊരു ചരട് വലി നടക്കുന്നുണ്ടായിരുന്നു. ചിൻമയി യുടെ അച്ഛൻ പ്രദീപും അമ്മ രേഷ്മയും അവളോടൊപ്പം നാട്ടിൽ എത്തിയിട്ടുണ്ട്.
അർജുനുമായി പെണ്ണ് കാണാൽ നടത്തം എന്ന ഉദ്ദേശമാണ് രണ്ടു കൂട്ടർക്കും ഉള്ളത്.
ഇന്ദ്രനെ വിളിച്ചു അയാൾ കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു.

ശ്രീദേവിയും മനോജും കാലത്തെ ഒരുക്കങ്ങളൊക്കെ ആരംഭിച്ചു..

മനോജിന്റെ മുത്തശ്ശിയെ കാണാൻ പോകാമെന്നു പറഞ്ഞു കൊണ്ട് ഇന്ദ്രൻ അർജുനെ വിളിച്ചു…അപ്പോഴാണ് അതിലും വല്യ പൊല്ലാപ്പ്.

അർജുൻ വരുന്നില്ലെന്ന് പറഞ്ഞു.

എന്താ മോനെ… എന്താ നീ വരാത്തത്. ഇന്ദ്രൻ ഉറക്കെ ചോദിച്ചു.

എല്ലാരും കൂടി എന്തിനു പോകുന്നു. അച്ഛനും അമ്മയും അച്ഛമ്മയും കൂടെ പോയിട്ട് വന്നാൽ പോരേ.

നീയും കൂടി അർജുൻമോനെ… നമുക്കെല്ലാവർക്കും കൂടി പോയി കണ്ടിട്ട് വരാം. വയ്യാണ്ട് ഇരിക്കുന്ന മുത്തശ്ശിയല്ലേ തന്നെയുമല്ല ഇവിടുത്തെ എന്ത് കാര്യത്തിനും ശ്രീദേവിയും മനോജും ഓടി വരുന്നതാണ് കെട്ടോ.

അങ്ങനെ അച്ഛമ്മയുടെ നിർദ്ദേശപ്രകാരം ഒടുവിൽ അർജുനും അവരോടൊപ്പം പോകാൻ ഇറങ്ങി..

നിക്കറും ബനിയനും മാത്രം ഇട്ട് ശ്രീദേവിയുടെ മൂത്തമകളുമായി  കഥകൾ പറഞ്ഞിരിക്കുകയാണ് ചിൻമയി. ആ സമയത്ത് ആയിരുന്നു രേഷ്മ അവരുടെ അടുത്തേക്ക് വന്നത്.

ചിൻമയി നീയീ വേഷമൊക്കെ ഒന്ന് മാറ്റിക്കെ.?

എന്താ എന്തുപറ്റി…

ഇവിടെ കുറച്ച് ഗസ്റ്റ് വരുന്നുണ്ട്,, ഈ നിക്കറും ഇട്ടോണ്ടാണോ ഇരിക്കുന്നത്…

ഇതിനെന്താ കുഴപ്പം?

കുഴപ്പമൊക്കെയുണ്ട്..ഇങ്ങോട്ട് എഴുന്നേറ്റ് വന്നേ നീയ്?

എന്താമ്മേ…..?

തന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന അമ്മയെ നോക്കി ചിൻമയി ഉച്ചത്തിൽ ചോദിച്ചു.

നീയീ ചുരിദാറൊക്കെ ഇട്ട് ഒന്ന് റെഡിയായി നിക്ക്..

എന്തിനു….

ഒരു കാര്യം പറയുമ്പോൾ നീ അനുസരിക്കാതെ ഇങ്ങനെ ഓരോന്ന് ചോദിച്ച് നിൽക്കുവാണോ.. പറയുന്നത് കേൾക്കാൻ നിനക്ക് ബുദ്ധിമുട്ടായോ ഇഷാനി?
രേഷ്മ മകളെ വഴക്കുപറഞ്ഞു

അമ്മ എന്തിനാണ് ദേഷ്യപ്പെടുന്നത്.. അത് ആദ്യം പറയൂ..?

എനിക്ക് ആരോടും ദേഷ്യവും വൈരാഗ്യവും ഒന്നുമില്ല.. പിന്നെ ഇവിടുത്തെ ആളുകളൊക്കെ വരുമ്പോൾ…. പ്രായമായ ഒരു മുത്തശ്ശിയൊക്കെ ഉണ്ട്.. കുറച്ചു ബഹുമാനവും എളിമയും ഒക്കെ വേണ്ടേ.

അതിന് എന്നെ പെണ്ണുകാണാൻ വരുന്നവരോന്നുമല്ലല്ലോ.. പിന്നെന്താ..

അമ്മയെ ഒന്ന് അടിമുടി നോക്കിയശേഷം ചുരിദാറും വാങ്ങി മുറിക്കുള്ളിലേക്ക് കയറി.

ഈ പെണ്ണിന്റെ സ്വഭാവം വച്ച് ഇവിടെ ഇന്ന് എന്ത് നടക്കും എന്ന് പോലും എനിക്കറിയില്ല കെട്ടോ ശ്രീദേവിചേച്ചി…

രേഷ്മ ശ്രീദേവിയുടെ പതിയെ പിറപിറുത്തു.

കുഴപ്പമൊന്നും വരാതെ നമുക്ക് ശ്രദ്ധിക്കാം. ആദ്യം കുട്ടികൾ തമ്മിൽ ഒന്ന് കാണട്ടെ. എന്നിട്ട് ആവാം ബാക്കി. രേഷ്മ ടെൻഷനൊന്നും അടിക്കേണ്ട കെട്ടോ.

അവർ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ മുറ്റത്ത് ഒരു വാഹനം വന്നു നിന്നു.
ഇന്ദ്രനും സ്റ്റെല്ല യും അച്ഛമ്മയും ഒക്കെ വണ്ടിയിൽ നിന്നും ഇറങ്ങി.

അവര് വന്നൂലോ എന്ന് പറഞ്ഞുകൊണ്ട് രേഷ്മയും ശ്രീദേവിയും പുറത്തേക്കിറങ്ങി ചെന്നു

തുടരും…..