അല്ലാ,,, ഇത് ആരൊക്കെയാണ് ഈ വന്നിരിക്കുന്നത്ന്നു ചോദിച്ച് പ്രദീപും ശ്രീദേവിയും ഒക്കെ ഉമ്മറത്തേക്ക് ഇറങ്ങി വന്നു.
പ്രദീപിനെ കണ്ടതും അർജുനു ഒരു അപായ ഭീഷണി മുഴങ്ങി.?അവൻ ഇന്ദ്രനെ നോക്കിയതും പെട്ടെന്ന് തന്നെ ഇന്ദ്രൻ മുഖം തിരിച്ചു.
മനോജ് വന്നിട്ട് അപ്പോഴേക്കും അർജുന്റെ കയ്യിൽ പിടിച്ചിരുന്നു.
അർജുൻ എന്തൊക്കെയുണ്ട്…. കോളേജ് ലൈഫ് ഒക്കെ എങ്ങനെ പോകുന്നു.
Not bad അങ്കിൾ. അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
അർജുനെ ഒരുപാട് കാലം കൂടി കാണുവാണ്,, കേറി വാ മോനെ.. സ്റ്റെല്ല…..അച്ഛമ്മേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ..
ശ്രീദേവി എല്ലാവരെയും അകത്തേക്ക് സ്വീകരിച്ചു..
കിങ്ങിണി ഇല്ലേ ഇവിടെ..? അർജുൻ ചോദിച്ചു.
ശ്രീദേവിയുടെയും മനോജ് ന്റെയും മൂത്ത മകളാണ് കിങ്ങിണി. ബി ടെക്ക് കഴിഞ്ഞു നിൽക്കുകയാണ് ആ കുട്ടി.
മുകളിലുണ്ട് മോനെ… ചിമ്മുനോട് സംസാരിക്കുന്നു.
ശ്രീദേവി പറഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു.
രേഷ്മയാന്റിയേ അറിയില്ലേ? . മനോജ്‌അങ്കിളിന്റെ സിസ്റ്റർ..
ഉവ്വ് അറിയാം… ട്രിവാൻഡ്രം അല്ലേ..
അതെ…..രേഷ്മ പുഞ്ചിരി തൂകി.
അവർക്കൊക്കെ അർജുനെ ഒരുപാട് ഇഷ്ടമായി എന്നുള്ളത് ആ നോട്ടത്തിൽ നിന്നും വ്യക്തമായി.
ഈ സമയത്തു, മനോജും പ്രദീപും ഇന്ദ്രനോട് സംസാരിച്ചു നിൽക്കുകയാണ്.
അച്ഛമ്മ പിന്നേ അവിടുത്തെ അമ്മമ്മയുടെ അടുത്തേക്ക് പോയി.
എല്ലാരും ഇരിയ്ക്ക് കേട്ടോ.. ഞാൻ ചായ എടുക്കാം. ശ്രീദേവി അടുക്കളയിലേക്ക് പോയപ്പോൾ സ്റ്റെല്ല യോട് സംസാരിച്ചു കൊണ്ട് രേഷ്മ നിന്നു.
മോളെവിടെ….സ്റ്റെല്ല ശബ്ദം താഴ്ത്തി..
മുകളിൽ ഉണ്ട്.. നമ്മൾക്ക് അങ്ങോട്ട് ചെല്ലാം
മോൾക്ക് അറിയോ…
ഇല്ലന്നെ… ഞങ്ങളാരും പറഞ്ഞില്ല..
സാരമില്ല… വാ.. സ്റ്റെല്ലയാണെകിൽ രേഷ്മയുടെ ഒപ്പം നടന്നു. ഇതൊക്കെ കണ്ടുകൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ അർജുൻ സെറ്റിയിൽ ഇരുന്നു.
ഇവിടെ എല്ലാവരും ചേർന്ന് മറ്റെന്തോ ഡ്രാമ നടത്തുന്നുണ്ട്. അതിനാണ് തിടുക്കപ്പെട്ടുള്ള ഈ വരവ്..
ഒരു പെണ്ണുകാണൽ ആണുദ്ദേശമെങ്കിൽ തന്റെ മറ്റൊരു മുഖം ഇന്നെല്ലാവരും കാണും.
അതു മൂന്നു തരം.
അർജുന്റെ സിസ്റ്റർ, നാട്ടിലുണ്ടോ അതോ…
പ്രദീപ് ചോദിച്ചു…
ഇല്ല… മോളും മരുമകനും കാനഡ യിൽ ആണ്. മോള് അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്. അപ്പോളേക്കും fix ചെയ്യാൻ മോള് പറഞ്ഞു.
ഇന്ദ്രന്റെ മറുപടി കേട്ടതും അർജുൻ ഏതാണ്ട് ഉറപ്പിച്ചു ഇതാണ് കാര്യമെന്നുള്ളത്.
ഈ സമയത്ത് സ്റ്റെല്ല യും രേഷ്മയും കിങ്ങിണി യുടെ റൂമിന്റെ വാതിൽക്കൽ എത്തി…
സ്റ്റെല്ലയുടെ മോളെ ഞാൻ കണ്ടിട്ടില്ല ട്ടോ. കല്യാണത്തിന് വരാനും പറ്റിയില്ല..
വന്നില്ലല്ലേ…
ഇല്ലന്നെ… അന്ന് എന്റെ അമ്മയ്ക്ക് യൂട്രസ് റിമോവ് ചെയ്തു ഹോസ്പിറ്റലിൽ ആയിരുന്നു.
ആഹ് ഞാൻ ഓർക്കുന്നുണ്ട്… ശ്രീദേവി ചേച്ചി പറഞ്ഞു.
സ്റ്റെല്ല മുറിയിൽ എത്തിയപ്പോൾ ഒരു പെൺകുട്ടി തിരിഞ്ഞു നിൽക്കുന്നത് കണ്ടു.
അവളുടെ അഴിഞ്ഞുലഞ്ഞ കാർക്കൂന്തലിൽ ആയിരുന്നു സ്റ്റെല്ലയുടെ കണ്ണുടക്കിയത്.
ചിമ്മു… ഇതാരാണെന്ന് നോക്ക്യേ..
രേഷ്മയുടെ ശബ്ദം കേട്ട് ചിന്മയി തിരിഞ്ഞുനോക്കി. അവൾക്ക് ആളാരാണെന്ന് പിടികിട്ടിയില്ല… അത് രേഷ്മയ്ക്കും സ്റ്റെല്ലയ്ക്കും ഒരുപോലെ മനസ്സിലായി..
ശ്രീയമ്മേടെ കസിൻ ബ്രദർ, ഇന്ദ്രൻ അങ്കിളിന്റെ വൈഫ് ആണിത്.
.
മുറിയിലേക്ക് കയറിയപ്പോൾ രേഷ്മ പറഞ്ഞു..
ശ്രീദേവിയുടെ മകൾ കിങ്ങിണിയും അപ്പോഴേക്കും അവരുടെ അടുത്തേക്ക് വന്നു.
സ്റ്റെല്ലാന്റി,,,, എപ്പോ എത്തി?
10 മിനിറ്റ് ആയതേയുള്ളൂ മോളെ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ.
സുഖ ആന്റി… ആന്റി ഒറ്റയ്ക്കാണോ അതോ?
അല്ലടാ… അർജുൻ താഴെയുണ്ട്… അർജുൻ മാത്രമല്ല അച്ഛമ്മയും അങ്കിളും ഒക്കെ ഉണ്ട്.
ഓഹ് അത് ശരി.. എങ്കിൽ ഞാൻ അവരെയൊക്കെ ഒന്ന് കാണട്ടെ എന്ന് പറഞ്ഞു കിങ്ങിണി താഴത്തെ മുറിയിലേക്ക് ഇറങ്ങിപ്പോയി.
ചിൻമയി യുടെ അടുത്തേക്ക് വന്നിട്ട് സ്റ്റെല്ല അവളുടെ കൈത്തണ്ടയിൽ പിടിച്ചു.
മോളെ…. ഒരുപാട് നാളുകൾ മുന്നേ ആന്റി കണ്ടിട്ടുണ്ട് കേട്ടോ.. എന്നെ ഓർക്കുന്നുണ്ടോ.
ഇല്ലാ… ഓർമ കിട്ടുന്നില്ല. ചെറുതായി പുഞ്ചിരിച്ചപ്പോൾ അവളുടെ കവിളിൽ നുണക്കുഴികൾ വിരിഞ്ഞു.
സ്റ്റെല്ല അവളുടെ വിടർന്ന മിഴികളിൽ നോക്കി,,, നിറയെ കൺപീലികൾ തിങ്ങി നിൽക്കുന്ന അവളുടെ മിഴികൾക്ക് ഒരു പ്രത്യേക അഴകായിരുന്നു. അവളുടെ പരന്ന നെറ്റിത്തടവും, നീണ്ട മൂക്കും, മൂക്കിന്റെ തുമ്പിലായി ഒരു കുഞ്ഞി കാക്കപ്പുള്ളിയും, ഉണ്ട്.. കാതിൽ ആണെങ്കിൽ, സ്റ്റോണിന്റെ ഒരു ജിമിക്കി കമ്മൽ ആണ്, അതിന്റെ മുകളിലായി രണ്ട് റിങ്സ് ഇട്ടിട്ടുണ്ട്. കഴുത്തിൽ ഒരു നൂല് പോലുള്ള മാലയും എല്ലാം അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതാണ്. ഇതിനേക്കാളൊക്കെ ഉപരി അവളുടെ തലമുടി…. സ്റ്റെല്ലയ്ക്കു ഏറ്റവും ഇഷ്ടമായതു അവളുടെ മുടിയാണ്. ചിന്മയോട് ഓരോ വിവരങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും സ്റ്റെല്ല അവളുടെ മുടിയിൽ നിന്ന് കണ്ണ് എടുക്കുന്നില്ലായിരുന്നു..
ചിന്മയിക്ക് ആണെങ്കിൽ സ്റ്റല്ലയെ ഒരുപാട് ഇഷ്ടപ്പെട്ടു. സ്റ്റെല്ലയുടെ പെരുമാറ്റവും സംസാരവും ഒക്കെ വളരെ പതുങ്ങിയ രീതിയിലുള്ള ആയിരുന്നു. അധികം ആരോടും സംസാരിക്കാത്ത ചിന്മയി സ്റ്റല്ലയോട് ഓരോരോ വിശേഷങ്ങളൊക്കെ പറഞ്ഞു..
സംസാരിച്ചു വന്നപ്പോഴാണ് ചിന്മയി ആ സത്യം മനസ്സിലാക്കിയത്.. അച്ഛനും അമ്മയും കഴിഞ്ഞയാഴ്ച ഒരു പയ്യന്റെ പ്രൊപ്പോസൽ പറഞ്ഞിരുന്നത്. സ്റ്റല്ലയാന്റിയുടെ മകനാണ് അയാൾ എന്ന്.. അവൾ ഞെട്ടിഎന്നുള്ളത് രേഷ്മയും സ്റ്റെല്ലയും കണ്ടു.
മോളെ….. ആന്റിക്ക് മോളെ ഒരുപാട് ഇഷ്ടപ്പെട്ടു. ആന്റിയുടെ മോനും ആയിട്ടുള്ള ജാതകം നോക്കിയപ്പോൾ അത് ഉത്തമമാണ്. അവനും ഇപ്പോൾ വിവാഹമൊന്നും വേണ്ടെന്ന് പറഞ്ഞാണ്. എന്നാലും അത് പറ്റില്ലല്ലോ കുട്ടി. ജീവിതത്തിൽ ഒരു കൂട്ടു വേണ്ടേ.. ഇന്നത്തെ കാലഘട്ടമാണ്,,, എന്തെല്ലാം വാർത്തകളാണ് ഓരോ ദിവസവും കാണുന്നത്. ഒക്കെ പറയുമ്പോൾ പേടിയാവുവാ.. എന്റെ പൊന്നുമോള് ഒരു കാര്യം ചെയ്യണം, മോൾക്ക് എന്റെ മോനെ ഇഷ്ടമാവുകയാണെങ്കിൽ ഈ വിവാഹത്തിന് സമ്മതിക്കണം… പ്ലീസ്.
സ്റ്റെല്ല അവളുടെ കയ്യ്തണ്ടയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
ആന്റി പെട്ടെന്ന് ഒരു വിവാഹം എന്നൊക്കെ പറഞ്ഞാൽ,, എനിക്കിപ്പോൾ അത് ആലോചിക്കാൻ കൂടി വയ്യ. ഞാൻ ഒട്ടും പ്രീപെയ്ഡ് അല്ല,, ആന്റി ടെ മോൻ നല്ലവൻ ആയിരിക്കും എനിക്ക് ഉറപ്പാണ്,, പക്ഷേ ഈയൊരു സാഹചര്യത്തിൽ എനിക്ക് അങ്ങോട്ട് ഇതൊന്നും ഡൈജസ്റ്റ് ആവുന്നില്ല. ആന്റി എന്നെയൊന്ന് മനസ്സിലാക്ക്..
മോളെ…. വിവാഹശേഷം മോൾക്ക് ഞങ്ങളുടെ വീട്ടിൽ താമസിക്കാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട, തിരുവനന്തപുരത്ത് തന്നെ തുടർന്നോളൂ. ഇടക്കെങ്ങാനും പറ്റുമ്പോൾ വീട്ടിലേക്ക് വന്നാൽമതി. അർജുനും ഈ ടൈമിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ വലിയ പാടാണ്…
മുൻകൂട്ടി ആസൂത്രണം ചെയ്ത ഓരോ വാചകങ്ങളും സ്റ്റെല്ല എടുത്തിടുകയാണ്.
അതേ മോളെ,, നിനക്ക് നിന്റെ കോളേജിൽ തന്നെ പഠിത്തം കമ്പ്ലീറ്റ് ചെയ്യണമെങ്കിൽ അങ്ങനെ തന്നെ ചെയ്തോളൂ,, ഈ വിവാഹം ഒന്ന് നടന്നാൽ മതി,, അതിനുശേഷം എന്തു ആയിക്കോ, രേഷ്മയും പറഞ്ഞു…
ഈ സമയത്ത് പ്രദീപം മനോജും കൂടി അർജുനോടും ഇതേ കാര്യങ്ങൾ പറയുകയാണ്.
തുടരും……
കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ ദയവു ചെയ്തു സപ്പോർട്ട് നൽകണം..
