അങ്ങനെ വീടും പരിസരവും ഓക്കെ ചുറ്റി കണ്ട ശേഷം അവർ എല്ലാവരും തിരികെ വീട്ടിലേക്ക് മടങ്ങിയപ്പോൾ നേരം ഇത്തിരി വൈകിയിരുന്നു.
എന്നിരുന്നാലും അവർ എല്ലാവരും ഹാപ്പി ആയിരുന്നു.
കാരണം കുട്ടികൾക്ക് ഇനി താമസിക്കുവാൻ വീട് തപ്പി നടക്കേണ്ട കാര്യമില്ലലോ… അതും അറിയുവേം കേൾക്കുവേം ഇല്ലാത്ത നാട്ടില്… ഈ വീടും പരിസരവുമൊക്കെ എല്ലാർക്കും കുഴപ്പവുമില്ല..അതവർക്ക് ഒരുപാട് ആശ്വാസമായിരുന്നു.
തിരികെ ഉള്ള യാത്രയിൽ ചിന്മയയ്ക്കും വേറെ ബുദ്ധിമുട്ടോ ക്ഷീണമോ ശർദിയോ ഒന്നും ഉണ്ടായില്ല..
മോനെ.. എല്ലാവർക്കും വിശക്കുന്നുണ്ട്. എന്തേലും കഴിച്ചിട്ട് പോകാം..
സ്റ്റെല്ല പറഞ്ഞതും അർജുൻ ഒന്നു മൂളി. എന്നിട്ട് തരക്കേടില്ലാത്ത ഒരു റെസ്റ്റൻറന്റ് നോക്കി വണ്ടി ഒതുക്കി നിറുത്തി.
ഫുഡ് കഴിയ്ക്കാൻ കയറിയപ്പോൾ കുറേ കോളേജ് പിള്ളേർ ഹോട്ടലിൽ നിന്നും ഇറങ്ങി വരുന്നുണ്ട്. ചിമ്മു വിനെ മുട്ടുമെന്നാണ് അവളോർത്തത്. പെട്ടന്ന് അവൾ അർജുന്റെ കൈയിൽ കയറി പിടിച്ച് കൊണ്ട് അവന്റെ പിന്നിലേക്ക് ചേർന്നു നിന്നു.
അതു കണ്ടതും അർജുന് പിന്നേ ദേഷ്യം കൊണ്ട് മുഖം ചുവന്നു.
അവര് തട്ടി വീഴിയ്ക്കുന്നു ഓർത്തു.. അതാണ്… സോറി…പെണ്ണ് പതിയെ പറഞ്ഞു. എന്നിട്ട് അർജുന്റെ പിന്നാലെ അകത്തേക്ക് കയറി പ്പോയ്..
വാഷിംഗ് ഏരിയയിലും അത്യാവശ്യം നല്ല തിരക്കായിരുന്നു. ചിന്മയിയാണെങ്കിൽ പതുങ്ങി പതുങ്ങി നടക്കുന്നത്. അത് കാണുന്നത് അവനു ദേഷ്യവുമാണ്, അമ്മയും അച്ഛനും ഇത്തിരി മുന്നേ കയറി പോയിരുന്നു. കുട്ടികൾ രണ്ടാളും ഒരുമിച്ച് വരട്ടെയെന്നോർത്താണ് അവർ അങ്ങനെ ചെയ്തത്.
മോൾക്ക് എന്താണ് വേണ്ടത്…? സ്റ്റെ ല്ല ചോദിച്ചു..
എന്തായാലും കുഴപ്പമില്ല എന്ന് അവൾ മറുപടിയും പറഞ്ഞു.
എന്നാലും അങ്ങനെയല്ലല്ലോ മോളുടെ ഫേവറേറ്റ് എന്താണ്.. അത് പറയൂ..
എനിക്കിഷ്ടം, നാനും ബട്ടർ ചിക്കനും ആണ്..അർജുനെ പേടിയോടെ നോക്കി കൊണ്ടാണ് അവൾ പറയുന്നത്.
ഓർഡർ കൊടുത്തത് ഇന്ദ്രൻ ആയിരുന്നു. എല്ലാം പറഞ്ഞ ശേഷം അക്ഷമയോടെ അവർ കാത്തിരുന്നു.
ചിമ്മു….ന്നു വിളിച്ചു അമ്മ ഓരോരോ വിശേഷം പറയുന്നുണ്ട്..എല്ലാം കേട്ട് പുഞ്ചിരി യോടെ ഇരിക്കുകയാണ് അവൾ.
ചിൻമയി ഒരുപാട് പാവമാണ്. വെറുമൊരു നിഷ്കളങ്ക..സ്റ്റെല്ല യും ഇദ്രനും അത് തന്നെയാണ് പറഞ്ഞത്..
അന്ന് വീട്ടിൽ എത്തിയപ്പോൾ അവർ ഒരുപാട് ലേറ്റ് ആയിരുന്നു. വന്നപാടെ ക്ഷീണം കൊണ്ട് വേഷം പോലും മാറ്റാതെ കിടക്കയിലേക്ക് വീഴാനുള്ള മനസ് ആയിരുന്നവൾക്ക്.
പക്ഷെ അർജുനെ പേടി ആയത് കൊണ്ട് അവൾ കുളിക്കാനായി പോകാൻ തുടങ്ങി. പക്ഷേ അതിനേക്കാൾ മുൻപ് അർജുൻ കയറിയിരുന്നു. ഇനി ആളിറങ്ങാൻ കുറേ നേരമെടുക്കും. കണ്ണൊക്കെ അടഞ്ഞു പോകുന്നുണ്ട്..കട്ടിലിൽ കിടക്കാൻ പേടിയും.
ഒന്നും നോക്കിയില്ല…തറയിലേക്ക് ഒരു ഷീറ്റ് വിരിച്ചു. എന്നിട്ട് അതിൽ കയറി കിടന്നു..
കിടന്നതറിയാതെ ഉറങ്ങി പോവേം ചെയ്തു.
അർജുൻ വന്നപ്പോൾ ചിമ്മു നല്ല ഉറക്കത്തിലാണ്. അവൻ വന്നിട്ട് കുറേ വിളിച്ചു.. പക്ഷെ ചിമ്മു എണീറ്റില്ല.
നാശം…പല്ല് ഞെരിച്ചു കൊണ്ടവൻ ലൈറ്റ് ഓഫ് ചെയ്തിട്ട് കിടക്കയിലേക്ക് കിടന്നു.
************
കുട്ടികൾ രണ്ടാളും ഒറ്റയ്ക്ക് താമസിച്ചാൽ ശരിയാകുമോ ഇന്ദ്രേട്ടാ. സ്റ്റെല്ല ചോദിക്കുകയാണ്.
മോൾക്ക് ഒരു വീടൊക്കെ നടത്തിക്കൊണ്ട് പോകാനുള്ള കഴിവും തന്റേടവും ഒന്നുമില്ല mപിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവർ രണ്ടാളും അകന്നു നിന്നാൽ അതൊരിക്കലും ശരിയാവില്ല. അത് ഇവരുടെ മാനസിക അടുപ്പത്തിന് കോട്ടം തട്ടും. അതുകൊണ്ട് പറ്റുന്നതുപോലെ ഒക്കെ മുന്നോട്ടു പോകട്ടെ. തൽക്കാലം രണ്ടാളും മാറി താമസിക്കേണ്ട…
കുക്കിംഗ് ഒക്കെ മോൾക്ക് വശമുണ്ടോ ആവോ..?
മോൾക്ക് വശമില്ലെങ്കിലും സാരമില്ല.. അർജുന് എല്ലാ കാര്യങ്ങളും അറിയാലോ. പഠിച്ചുകൊണ്ടിരുന്ന സമയത്ത് അവൻ ഒറ്റയ്ക്കല്ലേ എല്ലാം കുക്ക് ചെയ്തത്.
എന്നാലും എല്ലാം കൂടി ഓർക്കുമ്പോൾ എനിക്കൊരു സമാധാനവുമില്ല.
താൻ ടെൻഷനാവുവോന്നും വേണ്ട… അതൊക്കെ അവരും മാനേജ് ചെയ്തോളും. പിന്നെ ഇടയ്ക്കൊക്കെ നമ്മൾക്ക് അങ്ങോട്ട് പോവുകയും ചെയ്യാം.
ഇത്രയ്ക്ക് പാവം ആയിട്ട് നിന്നാൽ അവൻ മോളുടെ തലയിൽ കയറി നിരങ്ങും ഏട്ടാ..
ആഹ്,,, നോക്കാം. താൻ ഇപ്പൊ സമാധാനമായിട്ട് കിടക്ക്. ഇന്ദ്രൻ ചെരിഞ്ഞു വന്നിട്ട് സ്റ്റെല്ല യെ കെട്ടിപ്പിടിച്ചു.
അച്ഛനെപ്പോലെ തന്നെയാണോ മോനും.
അതെന്താ അങ്ങനെ സംശയം…?
അല്ല… നമ്മുടെ വിവാഹം കഴിഞ്ഞപ്പോഴും ഏകദേശം ഇങ്ങനെയൊക്കെ തന്നെയായിരുന്നു. പിന്നീടല്ലേ നിങ്ങൾക്കും ഈ മാറ്റങ്ങളൊക്കെ ഉണ്ടായത്.
ഓഹ്…. അങ്ങനെ….മാറ്റങ്ങൾ ഉണ്ടായല്ലോ…അതുതന്നെ വലിയ കാര്യം..
മ്മ്….ഒന്ന് തല കുലുക്കിക്കൊണ്ട് സ്റ്റെല്ല അവന്റെ നെഞ്ചിൽ പതുങ്ങി കിടന്നു..
ഒരു ഉറക്കമൊക്കെ കഴിഞ്ഞ് എഴുന്നേറ്റ് വന്ന ച്ചിമ്മു കണ്ണു തുറന്നു നോക്കിയപ്പോൾ താൻ നിലത്താണ് കിടക്കുന്നതെന്ന് മനസ്സിലാക്കിയത്.
കുളിച്ചില്ലല്ലോ എന്നോർത്ത് കൊണ്ട് അവൾ ചാടി എഴുന്നേറ്റു.
സമയം അപ്പോൾ രണ്ടു മണി ഒറ്റയ്ക്ക് കുളിക്കാൻ പോകാനും പെണ്ണിനും വല്ലാത്ത പേടി… അർജുൻ ആണെങ്കിൽ നല്ല ഉറക്കത്തിലായിരുന്നു..
ഒരു പ്രകാരത്തിൽ ധൈര്യമൊക്കെ സംഭരിച്ച് ചിമ്മു വാഷ് റൂമിലേക്ക് പോയി.
ഡോർ ലോക്ക് ചെയ്യാതെ ചാരിയിട്ട് അവൾ കുളിക്കാൻ തുടങ്ങി…. 5 മിനിറ്റ് കൊണ്ട് കുളിച്ച് ഇറങ്ങി ഓടി വന്നു. തലമുടി ശരിക്കും തോർത്തിയത് പോലും അർജുന്റെ അരികിൽ വന്ന് നിന്ന് ശേഷമായിരുന്നു.
വെള്ളത്തുള്ളികൾ തന്റെ മുഖത്തേക്ക് വീണപ്പോഴാണ് അർജുൻ കണ്ണ് തുറക്കുന്നത്. കുളികഴിഞ്ഞ് അവൾ മുടി തോർത്തുന്നത് അവൻ അപ്പോഴാണ് കാണുന്നത്. ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 2 20…അവന് ഒരുപാട് ദേഷ്യം വന്നു.
ഇരുട്ടിൽ തപ്പി തടഞ്ഞ് ചിമ്മു കട്ടിലിലേക്ക്ഊർന്നു കയറി..
അർജുൻ എണീറ്റ് കിടക്കുകയാണെന്ന് അവൾക്കറിയില്ലായിരുന്നു.nഅവന്റെ അരികിലേക്ക് ചേർന്നു വന്നു കൊണ്ട് അവന്റെ കൈത്തണ്ടയിൽ തന്റെ ചെറുവിരൽ മുട്ടിച്ചു കൊണ്ടാണ് അവൾ കിടക്കുന്നത്. പിന്നീട് അവളും ഉറങ്ങിപ്പോയിരുന്നു.
ഉറക്കത്തിൽ എപ്പോഴോ അവളുടെ വലംകൈ അർജുന്റെ വയറിൽ വട്ടം ചുറ്റിപ്പിടിച്ചിരുന്നു.
അവനത് എടുത്തു മാറ്റാൻ തുടങ്ങിയതും അവളുടെ വലതുകാലും കൂടി അർജുന്റെ ദേഹത്തേക്ക് വീണു.
തുടരും……
