രുദ്രാക്ഷം – ഭാഗം 56, എഴുത്ത്: വർണ്ണങ്ങൾ ആമി

അടുത്ത ഒരാഴ്ച അർജുനും ചിമ്മുവും അത്യാവശ്യം നല്ല തിരക്കിലായിരുന്നു. കാരണം ചിമ്മുവിന്റെ വീട്ടിലൊക്കെ അവർ വിരുന്നു പോയി, പിന്നീട് പുതിയ കോളേജിലേക്ക് മാറേണ്ടതു കൊണ്ട് അതിന്റേതായ തിരക്കുകൾ. ഉപ്പുതൊട്ട് കർപ്പൂരം വരെ വാങ്ങിക്കണമായിരുന്നു. അമ്മയും അച്ഛനും കൂടിയാണ് അവർ എല്ലാം വാങ്ങിക്കാൻ പോയത്. അതൊക്കെ കഴിഞ്ഞിട്ട് എല്ലാവരും മടങ്ങിയെത്തിയപ്പോൾ ഒരുപാട് ലേറ്റ് ആയിരുന്നു.

നാളെയാണ് കുട്ടികൾ രണ്ടാളും ചങ്ങനാശ്ശേരിയിലേക്ക് പോകുന്നത്. അതിന്റേതായ സങ്കടം ഇന്ദ്രനും സ്റ്റെല്ലയ്ക്കും ഉണ്ട്.. പക്ഷേ അവരുടെ ഭാവി നോക്കണ്ടേന്നോർത്ത് കൊണ്ട് രണ്ടാളും ഒന്നും പുറത്തു പ്രകടിപ്പിക്കുന്നില്ല എന്നേയുള്ളൂ.

അന്ന് രാത്രിയിൽ  ചിമ്മു തനിക്ക് കൊണ്ടുപോവേണ്ട ഡ്രസ്സുകൾ ഒക്കെ പായ്ക്ക് ചെയ്യുകയാണ്. അർജുൻ ഇതൊക്കെ നേരത്തെ തന്നെ നടത്തിയിരുന്നു.

ഇവിടെ വീട്ടിൽ ആയതുകൊണ്ട് അവൾ സൽവാർ ഒക്കെയാണ് ഇട്ടു നടക്കുന്നത്. ശരിക്കും പറഞ്ഞാൽ ഷോർട്സും ബനിയനും ട്രൗസറും ഒക്കെയാണ് ചിമ്മു കൂടുതലും ഉപയോഗിച്ചുകൊണ്ടിരുന്നത്. അമ്മാതിരി കുറച്ച് ഡ്രസ്സുകൾ ഒക്കെ അവൾ വീട്ടിൽ നിന്നും കൊണ്ടുവന്നിട്ടുണ്ടായിരുന്നു.

അതെല്ലാം എടുത്തിട്ട് അവൾ ബാഗിലേക്ക് വെച്ചു. ഒപ്പം നിധി പോലെ താൻ കാക്കുന്ന പ്രിയപ്പെട്ട ചിലങ്കയും. ചെറുതായി ഒന്ന് കിലുക്കി കൊണ്ട് അവൾ അത് കവിളിലേക്ക് ചേർത്തുവച്ചപ്പോഴാണ് അർജുൻ കയറി വരുന്നത്.
പെട്ടെന്ന്തന്നെ ചിമ്മു അത് ബാഗിലേക്ക് തിരുകി വെച്ചു. കിലുങ്ങുന്ന ശബ്ദം കേട്ട് അർജുൻ നെറ്റി ചുളിച്ചു.

എന്റെ ചിലങ്ക ആണെന്ന് ചിന്മയി ശബ്ദം താഴ്ത്തി പറഞ്ഞു. അതിന് മറുപടിയൊന്നും പറയാതെ കൊണ്ട് അർജുൻ തന്റെ ബുക്കുകൾ ഒക്കെ എടുത്ത് അടുക്കി വയ്ക്കുകയാണ്.. നാളെ വ്യാഴാഴ്ചയാണ്,, ഇനി തിങ്കളാഴ്ച്ച അവർക്ക് കോളേജിൽ പോയാൽ മതി. പക്ഷേ ആ നാടും ഒക്കെയായിട്ട് ഒന്ന് പൊരുത്തപ്പെടാനാണ് അർജുൻ നേരത്തെ പോകാം എന്ന് കരുതിയത്.

അടുക്കി പെറുക്കലൊക്കെ കഴിഞ്ഞ ശേഷം ചിൻമയി കിടക്കാനായി വന്നപ്പോൾ നേരം 12 മണി കഴിഞ്ഞു. അർജുൻ അപ്പോഴേക്കും ഉറക്കം പിടിച്ചിരുന്നു. അന്നും പതിവുപോലെ അവൾ കട്ടിലിലേക്ക് ഉർന്നു കയറിയിട്ട് ചുവരിലേക്ക് ചേർന്ന് കിടന്നു.. പക്ഷേ ഉറക്കത്തിൽ അവൾ എങ്ങനെയെങ്കിലും തിരിഞ്ഞു വന്നിട്ട് അർജുനോട് പറ്റിച്ചേർന്ന് കിടക്കും. അതാണ് കുറച്ചു ദിവസങ്ങൾ ആയിട്ടുള്ള പതിവ്.

*************

അച്ഛമ്മയുടെ നിർബന്ധപ്രകാരം എല്ലാവരും ചേർന്ന് കുടുംബ ക്ഷേത്രത്തിൽ പോയിരിക്കുകയാണ്. മക്കളു രണ്ടാളും പോകുന്നതിനു മുന്നേ അവിടെ പോയി പ്രാർത്ഥിക്കണം എന്നുള്ളത് അവരുടെ നിർബന്ധമായിരുന്നു..

എല്ലാം കഴിഞ്ഞ് മടങ്ങിയെത്തി ബ്രേക്ഫാസ്റ്റും കഴിച്ചിട്ടാണ് ഇരുവരും ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ടത്. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ചിന്മയിക്ക് ഒരുപാട് സങ്കടം വന്നു. കുറെ നേരം അവൾ കരഞ്ഞു. ഇതൊക്കെ കണ്ട് അർജുന് കലാശലായ ദേഷ്യവും..

വണ്ടിയിൽ കയറിയിട്ടും വിങ്ങിപ്പൊട്ടിയിരിക്കുന്ന ചിന്മയിയെ കണ്ടിട്ട് അവന് കലി കയറി. നല്ലോണം അവനവളെ ശകാരിച്ചു.

ഇത്രയ്ക്ക് വിഷമമായിരുന്നുവെങ്കിൽ നീ പിന്നെ എന്നാ കാണാനാടി എന്റെ കൂടെ കെട്ടിയെടുത്ത് വന്നത്. അവൻ ഉച്ചത്തിൽ ചോദിച്ചതും ചിമ്മു നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു.

നിന്റെ അഭിനയം ഒന്നും എന്റെ അടുത്ത് വേണ്ട, ഞാൻ അത്ര പൊട്ടനും അല്ല.. പിന്നെയും വായിൽ വന്നതൊക്കെ അർജുൻ അവളോട് പറയുന്നുണ്ട്.. ഒന്നിനും അർജുനോട് എതിർത്ത് പറയാതെ ചിന്മയി പുറത്തേക്ക് നോക്കിയിരുന്നു..

യാത്ര വലിയ ബുദ്ധിമുട്ടായതുകൊണ്ട്  ഇടയ്ക്ക് അവൾ സീറ്റിലേക്ക് ചാരികിടന്ന് കണ്ണുകൾ അടച്ചു.

അതൊരു ഒന്നൊന്നര ഉറക്കം തന്നെയായിരുന്നു. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ നേരമാണ് ചിമ്മുവിനെ അർജുൻ വിളിച്ചുണർത്തിയത്..

കണ്ണ് തുറന്നിട്ട് അവൾ ചുറ്റിനും നോക്കിയപ്പോൾ, ഒരു വലിയ റെസ്റ്റോറന്റിന്റെ മുൻപിലായി അർജുൻ കാർ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അവന്റെ പിന്നാലെ ചിന്മയയും കാറിൽ നിന്നും ഇറങ്ങി. എന്നിട്ട് ഇരുവരും കൂടി അകത്തേക്ക് കയറിപ്പോയി.

അർജുൻ ഒരു നാടൻ ഊണ് ആണ് പറഞ്ഞത്. ചിമ്മുവിന് ബിരിയാണി മതിയായിരുന്നു..ഒരു ഓറഞ്ച് ജ്യൂസ് കൂടി എന്ന് അവൾ വെയിറ്ററോട് വിളിച്ചു പറഞ്ഞു. ആദ്യം അവൾക്ക് കുടിക്കുവാനായി ജ്യൂസ് ആണ് കൊണ്ടുവന്നത്.

അർജുനേട്ടന് വേണോ എന്ന് അവൾ ചോദിച്ചതും, അവൻ ചിന്മയിയെ ഒന്ന് ദേഷ്യത്തിൽ നോക്കി..പെട്ടെന്ന് പെണ്ണിന്റെ മുഖം താന്നു.

നല്ല അടിപൊളി പ്രോൺസ് ബിരിയാണി ആയിരുന്നു ചിമ്മു ഓർഡർ ചെയ്തത്. വിശപ്പും ദാഹവും ക്ഷീണവും ഒക്കെ കൂടിയിരുന്നതുകൊണ്ട് അവൾ അത് പെട്ടെന്ന് കഴിച്ച് തീർക്കുകയും ചെയ്തു.

ഭക്ഷണം ഒക്കെ കഴിച്ച് കുറച്ചു സമയം ഒന്ന് റസ്റ്റ് എടുത്തിട്ടാണ് അർജുൻ വീണ്ടും യാത്ര ആരംഭിച്ചത്. ഇതിനോട് ഇടയ്ക്ക് അച്ഛനും അമ്മയും ഒക്കെ അവരെ വിളിക്കുന്നുണ്ട്. അർജുന്റെ വീട്ടിൽ നിന്നും അതുപോലെതന്നെ ചിമ്മുവിന്റെ വീട്ടിൽ നിന്നും വിളിച്ചു..

ശരിക്കും പറഞ്ഞാൽ എല്ലാവരും കൂടി പോരുവാൻ ആയിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പക്ഷേ അർജുൻ അതൊക്കെ വിലക്കി. അവന് ഇങ്ങനെയൊന്നും തീരെ താല്പര്യമില്ല.. പുതിയ വീട്ടിലേക്ക് പോകുന്നതൊന്നും അല്ലല്ലോ എന്നും ജോലിസംബന്ധമായുള്ള യാത്രയല്ലേ എന്നും പറഞ്ഞ് അവൻ മറ്റുള്ളവരുടെ വരവ് ഒഴിവാക്കി.

വിടർന്ന മിഴികളോടെ പുറം കാഴ്ചകളിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ചിമ്മു..

അവൾക്ക് ഒരു പാട്ടൊക്കെ കേൾക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ സിസ്റ്റം ഓൺ ചെയ്യാൻ പെണ്ണിന് പേടി. ഹെഡ്സെറ്റ് എടുക്കാനും മറന്നു പോയി…

അവൾ മുഖം വലത്തേക്ക് തിരിച്ച് അർജുനെ നോക്കി. ചിമ്മു നോക്കുന്നു എന്ന് അർജുൻ മനസ്സിലായതാണ്.. എങ്കിലും അവൻ അത് കണ്ടതായി ഭാവിക്കാതെ മുന്നോട്ട് നോക്കിയിരുന്നു വണ്ടിയോടിച്ചു.

ഒടുവിൽ രണ്ടും കൽപ്പിച്ചു കൊണ്ട് അവൾ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു.

അപ്പോൾ തന്നെ കാത് പൊട്ടുമാറു ചീത്ത വിളിച്ചുകൊണ്ട് അർജുനത് ഓഫ് ചെയ്യുകയും ചെയ്തു.

ഇങ്ങേരുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കും എന്റെ കൃഷ്ണ.. എന്തെങ്കിലും സാഹചര്യത്താൽ ഇത് മാറ്റി വിടണം എന്ന് ഞാൻ ഒരായിരം ആവർത്തി പ്രാർത്ഥിച്ചതാണ്എന്നിട്ട് കേട്ടോ അതും ഇല്ല..

ചിമ്മു ഉറക്കെ പറഞ്ഞു.

തുടരും…..