രുദ്രാക്ഷം – ഭാഗം 60 എഴുത്ത്: വർണ്ണങ്ങൾ ആമി

ചിമ്മു എന്തൊക്കെ പറഞ്ഞുനോക്കിയെങ്കിലും യാതൊരു പ്രതികരണവുമില്ലാതെ അർജുൻ നേരെ നോക്കി വണ്ടി ഓടിച്ചു പോയി

ടൗണിൽ എത്തിയ ശേഷം ഒരു ഹൈപ്പർ മാർക്കറ്റിലേക്ക് അവൻ കാറ് കയറ്റി.

സെക്യൂരിറ്റിയാണ് പാർക്കിങ്ങിലേക്കുള്ള ഏരിയ അവന് കാണിച്ചുകൊടുത്തത്.

വണ്ടി ഒതുക്കിയ ശേഷം അർജുനും ചിന്മയിയും കൂടി പുറത്തേക്ക് ഇറങ്ങി..

അത്യാവശ്യം നല്ല തിരക്കായിരുന്നു ആ ഹൈപ്പർ മാർക്കറ്റിൽ. ഇരുവരും ഒരു പ്രകാരത്തിലാണ് അകത്തേക്ക് കയറിയത്.

ഇതെന്താണ് ഇവിടെ ഇത്രയ്ക്ക് ആൾക്കൂട്ടം എന്ന് അർജുൻ ചോദിച്ചപ്പോൾ ഡിസ്കൗണ്ട് സെയിൽ നടക്കുന്നു എന്നാണ് ഒരാൾ പറഞ്ഞത്.

ആളുകളൊക്കെ പരസ്പരം തട്ടിയും മുട്ടിയും ആണ് നടക്കുന്നത്. ഇടക്കൊക്കെ ചില ഞരമ്പ് രോഗികളുമുണ്ട്. കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെയൊക്കെ മനപ്പൂർവ്വം മുട്ടാൻ തയ്യാറായാണ് അവരുടെ നിൽപ്പ്.

ചിമ്മു അർജുന്റെ അടുത്തേക്ക് ചേർന്ന് നിന്നു.എന്നിട്ട് അവന്റെ കൈയിൽ പിടുത്തമിട്ടു.

അത്ര ഇഷ്ടപ്പെടാത്ത ഭാവത്തിൽ അർജുൻ അവളെ നോക്കി.

നമുക്ക് വേറെ ഏതെങ്കിലും ഷോപ്പിലേക്ക് പോകാം.. അവൾ പറഞ്ഞതും അർജുൻ അത് സമ്മതിച്ചു.

ഇരുവരും ചേർന്ന് ഒരു പ്രകാരത്തിലാണ് പുറത്തേക്ക് ഇറങ്ങിയത്.

ഓഹ്…. എന്റെ നാരായണാ… ശ്വാസം മുട്ടി ചത്തേനെ. അവൾ നെഞ്ചിൽ കൈ വെച്ചു പുലമ്പി..

പാർക്കിംഗ് ഏരിയ യ് വന്നിട്ടും ചിൻമയി അർജുനോട് ഉള്ള പിടിത്തം വിട്ടില്ല.
ഇറുക്കി ചേർന്നു നിൽക്കുകയാണ് പെണ്ണ്.

അർജുൻ ദേഷ്യത്തിൽ ഒന്നു നോക്കിയപ്പോഴാണ് അവൾ അകന്നു മാറിയത്.

ഇങ്ങേരുടെ നോട്ടം ഭാവോം കണ്ടാൽ തോന്നും ഞാന് വഴിയെപോയ ഏതോ ഒരു പെൺകുട്ടിയാണെന്നും മനപ്പൂർവ്വം ഇടിച്ചു കയറി വന്ന് നിൽക്കുന്നതാണെന്നും..അവൾ ദേഷ്യത്തിൽ പറഞ്ഞു..

ഡോർ തുറന്ന് അർജുൻ അകത്തേക്ക് കയറിയിട്ടും ചിമ്മു ഇരു കൈകളും കുത്തി ദേഷ്യത്തിൽ നിൽക്കുകയാണ്..

അത്രമാത്രം അവനോട് സംസാരിച്ചിട്ടും മറുപടിയൊന്നും അർജുൻ പറയാഞ്ഞതിന്റെ ദേഷ്യത്തിലാണ് പെണ്ണ്.

നീ വരുന്നുണ്ടോ…അർജുൻ കോ ഡ്രൈവിംഗ് സീറ്റിന്റെ അരികിലുള്ള ഗ്ലാസ് താഴ്ത്തിയശേഷം ഉച്ചത്തിൽ ചോദിച്ചു.

ഹമ്…..അവനെ ഒന്ന് ഇരുത്തി നോക്കിയിട്ട് അവൾ അകത്തേക്ക് കയറി

അപ്പൊ അറിയാം ല്ലേ….സീറ്റ്‌ ബെൽറ്റ്‌ ഇടുന്നതിനിടയിൽ അവൾ പറയുകയാണ്.

അർജുൻ ആരോടൊ ചോദിച്ചു മനസ്സിലാക്കിയശേഷം അടുത്ത മറ്റൊരു ഹൈപ്പർമാർക്കറ്റിലേക്ക് വണ്ടി തിരിച്ചു..അവിടെയാണെങ്കിൽ അതിനേക്കാൾ വലിയ തിരക്കും ആൾക്കൂട്ടവും. വണ്ടി പോലും പാർക്ക് ചെയ്യാൻ സൗകര്യം ഇല്ല…

ഒടുവിൽ കുറെ അലഞ്ഞ ശേഷമാണ് ഒരു കടയിൽ അവർ കയറിയത്.

വീട്ടിലേക്ക് വേണ്ട സാധനങ്ങളൊക്കെ സാധാരണ സ്ത്രീകൾക്കാണ് അറിയാവുന്നത്. എന്നാൽ ഇവിടെ ചിമ്മു പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുകയാണ്..അർജുൻ ആയിരുന്നു ഓരോന്നും തരംതിരിച്ച് വാങ്ങിക്കുന്നത്.

ഫോണിൽ അവൻ ലിസ്റ്റ് ഒക്കെ നോട്ട് ചെയ്തു കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അതിൽ നോക്കിയിട്ട് ഒന്നൊന്നായി അവൻ സെയിൽസ്മാനോട് പറഞ്ഞു.

പർച്ചേസിംഗ് ഒക്കെ കഴിഞ്ഞപ്പോഴേക്കും ചിൻമയി അടുത്ത് പോയി.

ഹോ… ന്റെ ഭഗവാനെ.. ഇതെന്തൊരു പരീക്ഷണം ആണെന്ന് പറഞ്ഞ് അവൾ രണ്ടു മൂന്നു വലിയ കവറുകളും തൂക്കിപ്പിടിച്ച് വണ്ടിയിലേക്ക് എത്തിയത്..

ഇരുവർക്കും വിശന്നിട്ട് കണ്ണ് കാണാൻ മേലാത്ത അവസ്ഥയാണ്.

എന്തേലും കഴിക്കാം അർജുനേട്ടാ… എനിക്ക് വല്ലാണ്ട് വിശക്കുന്നു. പെണ്ണ് പിറു പിറുത്തു.

അർജുനും ആകെ റ്റയേർഡ് ആയിരുന്നു.

രണ്ടുപേരും കൂടി ഒരു ഹോട്ടലിലേക്ക് പോയി. നാടൻ ഊണ് കിട്ടുന്ന ഒരു നല്ല ഹോട്ടൽ ആയിരുന്നു അത്. ഒരുപാട് ഫിഷ് ഐറ്റംസ് ഒക്കെ ഉണ്ട്. അർജുനാണ് എല്ലാം ഓർഡർ ചെയ്തത്.

അപ്പോഴേക്കും ചിമ്മു അവൾക്ക് കരിമീൻ പൊള്ളിച്ചത് വേണമെന്ന് പറഞ്ഞു..
എന്നിട്ട് അതും കൂടി ഓർഡർ കൊടുത്തു.

ഇവിടെ ജ്യൂസ്‌ കിട്ടുമോ. അവൾ അവനെ നോക്കി പതിയെ ചോദിച്ചു.

ഇല്ല….അർജുൻ പറഞ്ഞു.

അവരുടെ തൊട്ടരികത്തായി കിടന്ന സീറ്റിൽ ഒരു ആൺകുട്ടിയും പെൺകുട്ടിയും വന്നിരുന്നു..

ഇരുവരും ലവ് ആണെന്നുള്ളത് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാവും.
അത് കണ്ടതും ചിന്മയയി ചെറുതായി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അർജുനെ നോക്കി കണ്ണുറുക്കി..ഈ പെണ്ണിന്റെ ഈ ഭാവങ്ങളൊക്കെ കാണുമ്പോൾ സത്യത്തിൽ അർജുനു ശരിക്കും ദേഷ്യം വരുന്നുണ്ട്. എങ്കിലും അവൻ കടിച്ചു പിടിച്ചിരിക്കുകയും ആണ്.

അപ്പോഴേക്കും അർജുൻ ഓർഡർ ചെയ്ത ഫുഡ് വന്നു.

രണ്ടാളും പെട്ടെന്ന് തന്നെ ഭക്ഷണം കഴിക്കുവാൻ ആയി തുടങ്ങി. ഇടയ്ക്ക് ചിമ്മുവിന്റെ മിഴികൾ അപ്പുറത്തെ സീറ്റിലേക്ക് പാളി പോകുന്നുണ്ട്.

അരികത്തായിരുന്നു ആൺകുട്ടിയും പെൺകുട്ടിയും പരസ്പരം ശരീര ഭാഗങ്ങളിൽ ഒക്കെ ടച്ച് ചെയ്യാൻ തുടങ്ങുന്നത് കണ്ടതും ചിൻമയിയെ പേടിച്ചു വിറച്ചു..

അർജുൻട്ടാ.. അവർ കാണിക്കുന്നത് കണ്ടോ..അവൾ പറഞ്ഞതും അർജുൻ ഒന്ന് നോക്കി.

ആ പയ്യൻ ആണെങ്കിൽ ആ പെൺകുട്ടിയുടെ മാ റിട ത്തിൽ സ്പ ർശിക്കുന്നതാണ് ഇരുവരും കാണുന്നത്..

അവനൊന്ന് തന്റെ കൈവിരൽ കൊണ്ട് അവിടെ അമർത്തിയതും ആ പെണ്ണിൽ നിന്നും ഒരു ശബ്ദം ഉയർന്നു.

നമ്മുക്ക് പോകാം….അർജുൻ പെട്ടെന്ന് കഴിപ്പ് മതിയാക്കി പുറത്തേക്ക് ഇറങ്ങിപ്പോയി. പിന്നാലെ ചിമ്മുവും.

തുടരും…..

അഭിപ്രായം പറയണേ