“പാലയ്ക്കൽ തറവാട്ടിലെ അസുരൻ”
രചിതാവ്: “അനിഷ”
”മോളെ ചന്ദ്രലേഖാ… നീ എനിക്കു ഇത്തിരി വെള്ളം കൊണ്ടു വാ…”
ദീർഘയാത്ര കഴിഞ്ഞെത്തിയ ക്ഷീണത്തിൽ ശേഖരൻ ഉമ്മറത്തെ തിണ്ണയിലിരുന്ന് മരുമകളോട് പറഞ്ഞു. കൈലിമുണ്ടിന്റെ അറ്റം കൊണ്ട് മുഖത്തെ വിയർപ്പ് തുടയ്ക്കുമ്പോഴും അയാളുടെ കണ്ണുകളിൽ എന്തോ ഒരു വലിയ ആവേശം തിളങ്ങുന്നുണ്ടായിരുന്നു. അതു കേട്ടതും അകത്തുനിന്ന് ലീലാമണി അമ്മ പരിഭ്രമത്തോടെ ഉമ്മറത്തേക്ക് വന്നു.
“ചേട്ടായി… എന്തായി നമ്മുടെ മോളെ കല്യാണക്കാര്യം? സമ്മതിച്ചോ അവർ? എന്താ പറഞ്ഞേ?”
ഒറ്റ തുടുപ്പിൽ നൂറു കാര്യങ്ങൾ ലീലാമണി ചോദിച്ചു തീർത്തു. ശേഖരൻ ഒന്ന് ആഞ്ഞു ശ്വാസമടുത്തു.
“ഹോ! വന്നു കയറിയില്ലാ… അതിനിടക്ക് അവളുടെ ഓരോ ചോദ്യങ്ങൾ. ഈ മനുഷ്യന് ശ്വാസമെടുക്കാൻ അല്പം സമയം താ ലീലാമണീ…”
അപ്പോഴേക്കും അടുക്കളയിൽ നിന്ന് ചന്ദ്രലേഖ ഒരു സ്റ്റീൽ ഗ്ലാസിൽ തണുത്ത വെള്ളവുമായി ഉമ്മറത്തേക്ക് നടന്നു വന്നു. മുഖത്ത് എപ്പോഴും ഉണ്ടാകാറുള്ള ആ ശാന്തമായ ചിരിയോടെ അവൾ ഗ്ലാസ് അമ്മായിയപ്പന്റെ കൈകളിലേക്ക് കൊടുത്തു.
“ദാ മാമാ, വെള്ളം കുടിക്ക്. അമ്മേ… അച്ഛൻ വിയർത്തു കുളിച്ചല്ലേ ഇരിക്കുന്നത്, ചോദ്യം ചെയ്യൽ ഒരല്പം കഴിഞ്ഞാവാം,” ചന്ദ്രലേഖ അമ്മായിയമ്മയെ സ്നേഹത്തോടെ വിലക്കി.
വെള്ളം ഒറ്റവലിക്ക് കുടിച്ചു തീർത്ത്, ഗ്ലാസ് തിണ്ണയിൽ വെച്ചുകൊണ്ട് ശേഖരൻ നീട്ടി ഒരു ശ്വാസമടുത്തു. അയാളുടെ മുഖത്ത് ഇപ്പോൾ വലിയൊരു ഗർവ്വായിരുന്നു.
“പയ്യൻ കളക്ടറല്ലേ! നമ്മുടെ മകൾ പിടിച്ചത് പുളിയൻ കൊമ്പിലാടി. അവളുടെ ഭാഗ്യം! നമുക്ക് കുറഞ്ഞത് 101 പവനും ഒരു അമ്പാസഡർ കാറും കൊടുക്കണം.” അയാൾ ആവേശത്തോടെ മീശ പിരിച്ചു. അതു കേട്ടതും ലീലാമണി നെഞ്ചത്ത് കൈവെച്ചുപോയി.
“അയ്യോ! അതിനുള്ള എന്തു വകയാ നമുക്ക് ഉള്ളത്? നുള്ളിപ്പെറുക്കിയാൽ കൊച്ചിന് ഒരു 25 പവൻ… അതും തികച്ചുണ്ടാവില്ലാ! ഈ കെട്ടുകാലത്ത് ബാക്കി ഇത്രയും പൊന്നും കാറും നമ്മൾ എവിടെപ്പോയി ഉണ്ടാക്കാനാ ചേട്ടായി?” ലീലാമണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ശേഖരൻ ചുറ്റും ഒന്നു നോക്കി. ചന്ദ്രലേഖ അടുക്കളയിലേക്ക് തിരികെപ്പോയി എന്ന് ഉറപ്പുവരുത്തി, അയാൾ ലീലാമണിയുടെ അരികിലേക്ക് അല്പം നീങ്ങിയിരുന്നു, ശബ്ദം താഴ്ത്തി പറഞ്ഞു:
“എടീ ലീലാ… ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്.”
ശേഖരൻ കണ്ട ആ ‘വഴി’ സ്വന്തം മരുമകളായ ചന്ദ്രലേഖയുടെ ആയുസ്സായിരുന്നു!
അയാൾക്ക് സ്വന്തം മകൻ പ്രശാന്തിനേക്കാൾ സ്നേഹമായിരുന്നു മരുമകൾ ചന്ദ്രലേഖയോട്. എന്തിനും ഏതിനും അയാൾ വിളിക്കുന്നത് അവളെയായിരുന്നു. ആ സ്നേഹക്കൂടുതൽ കണ്ട് ലീലാമണിയും മകൻ പ്രശാന്തും ഒരുപാട് സന്തോഷിച്ചു. പാവം ചന്ദ്രലേഖയും അമ്മായിയപ്പനെ സ്വന്തം അച്ഛനെപ്പോലെയാണ് കണ്ടത്. എന്നാൽ, ആ സ്നേഹപ്രകടനങ്ങൾക്ക് പിന്നിൽ ഒരു അസുരന്റെ വക്രബുദ്ധിയായിരുന്നു എന്ന് ആ പാവം അറിഞ്ഞില്ല. അവളുടെ വസ്‌തുക്കളിലും ആഭരണങ്ങളിലും എല്ലാം വലിയൊരു തുകയുടെ അപകട മരണ ഇൻഷുറൻസ് (Accidental Death Insurance) ശേഖരൻ എടുപ്പിച്ചിട്ടുണ്ടായിരുന്നു. അത്രയും പോരാഞ്ഞ്, തന്ത്രപൂർവ്വം സ്നേഹം അഭിനയിച്ച് അവളുടെ പേരിലുള്ള സകല സ്വത്തുക്കളും സ്വന്തം മകനായ പ്രശാന്തിന്റെ പേരിലേക്ക് അയാൾ എഴുതി വാങ്ങിപ്പിക്കുകയും ചെയ്തു. ഈ ഗൂഢാലോചനയിൽ ശേഖരന്റെ കൂടെ നിന്നത് അയാളുടെ മകൾ മാത്രമായിരുന്നു.
പ്രശാന്തും ലീലാമണിയും ഈ ക്രൂരതകളെക്കുറിച്ച് തികച്ചും അജ്ഞരായിരുന്നു.
അന്ന് വീട്ടിൽ ലീലാമണിയും പ്രശാന്തും ഉണ്ടായിരുന്നില്ല. വീട്ടിൽ ആകെയുണ്ടായിരുന്നത് ശേഖരനും, അയാളുടെ മകളും, പിന്നെ ചന്ദ്രലേഖയും മാത്രമായിരുന്നു. തിണ്ണയിലിരുന്നുകൊണ്ട് അയാൾ അകത്തേക്ക് നോക്കി സ്നേഹത്തോടെ വിളിച്ചു:
“മോളെ… ചന്ദ്രലേഖാ… എന്റെ ആ ഷർട്ട് ഒന്നു തേച്ചു തരുമോ?” അപ്പോൾ തന്നെ അടുക്കളയിൽ നിന്ന് “ദാ വരുന്നു മാമാ…” എന്ന മറുപടിയോടെ അവൾ എത്തി.
മുറിയിലെ മേശപ്പുറത്ത് നേരത്തെ തന്നെ വയറുകൾ അറുത്ത്, ഷോക്കടിക്കാൻ പാകത്തിൽ റെഡിയാക്കിവെച്ചിരുന്ന ആ അയൺ ബോക്സിലേക്ക് ചന്ദ്രലേഖ കൈ നീട്ടി. അവൾ പ്ലഗ് കുത്തി സ്വിച്ചിട്ടു. അയൺ ബോക്സിന്റെ പിടിയിൽ തൊട്ട അടുത്ത നിമിഷം, ഉഗ്രമായ ഒരു കറന്റ് അവളിലൂടെ കടന്നുപോയി. ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ, ആ പാവം പെൺകുട്ടി തറയിലേക്ക് തെറിച്ചുവീണു. കുറച്ചു സമയം കൈകാലുകൾ ഇട്ടടിച്ച് അവൾ നിശ്ചലമായി.
ശേഖരനും മകളും ദൂരെ മാറിനിന്ന് ആ ദൃശ്യം കണ്ടു. അവളുടേത് മരണം തന്നെയെന്ന് ഉറപ്പായപ്പോൾ ശേഖരന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി. അയാൾ ഉമ്മറത്തേക്ക് ഓടിവന്ന് തലയിൽ കൈവെച്ച് ഉറക്കെ വിളിച്ചുകൂവി:
“എന്റെ പൊന്നു മോളെ… നിനക്ക് എന്തുപറ്റിയെടി? അയ്യോ… ആരെങ്കിലും ഓടിവായോ…!”
അയാളുടെയും മകളുടെയും നിലവിളി കേട്ട് ആദ്യം നാട്ടുകാർ ഓടിയെത്തി. ഒട്ടും സമയം കളയാതെ അവർ അവളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
എന്നാൽ, പരിശോധിച്ച ഡോക്ടർ തലയാട്ടിക്കൊണ്ട് പറഞ്ഞു: “ക്ഷമിക്കണം, ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ അവർ മരിച്ചിരുന്നു. മരണം സംഭവിച്ചിട്ട് കുറഞ്ഞത് അര മണിക്കൂറെങ്കിലും ആയിട്ടുണ്ടാകും.”
അതു കേട്ടതും ശേഖരൻ അവിടെക്കിടന്ന് അലമുറയിട്ടു കരഞ്ഞു. ആ കരച്ചിൽ കണ്ട് നാട്ടുകാർക്ക് അയാളോട് വലിയ സഹതാപം തോന്നി. സ്വന്തം മകനേക്കാൾ സ്നേഹിച്ച മരുമകളുടെ മരണം അയാളെ തളർത്തിക്കളഞ്ഞു എന്ന് എല്ലാവരും കരുതി.
തുടർന്ന് നടന്ന ചന്ദ്രലേഖയുടെ അന്ത്യകർമ്മങ്ങൾ ഓരോന്നായി നടക്കുമ്പോൾ ശേഖരൻ ഒരു സ്വന്തം അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാത്തിനും നേതൃത്വം നൽകി. ചന്ദ്രലേഖയുടെ പ്രായമായ അച്ഛന്റെയും അമ്മയുടെയും അരികിലിരുന്ന് അവരുടെ കണ്ണീരൊപ്പി അയാൾ ആശ്വസിപ്പിച്ചു. ആ അഭിനയം അത്രമേൽ തികവുറ്റതായിരുന്നു.
ലീലാമണിയും മകൻ പ്രശാന്തും വിവരമറിഞ്ഞ് ഓടിയെത്തി നെഞ്ചുപൊട്ടി കരഞ്ഞു. ചന്ദ്രലേഖയുടെ മരണം ഒരു നിർഭാഗ്യകരമായ ‘അപകട മരണം’ ആയി പോലീസ് രേഖപ്പെടുത്തി.
മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടു. ഒരു വൈകുന്നേരം പ്രശാന്ത് ഉമ്മറത്തിരിക്കുമ്പോൾ ശേഖരൻ പതിയെ മകന്റെ അരികിലേക്ക് നടന്നുചെന്നു.
“മോനെ… പ്രശാന്തേ… ചന്ദ്രലേഖയുടെ അച്ഛനും അമ്മയും ഇപ്പോൾ തനിച്ചാണ്. നീ അവരുടെ സ്വന്തം മകനെപ്പോലെ ഇരുന്ന് അവരെ നോക്കണം.” അച്ഛന്റെ ആ വാക്കുകൾ കേട്ടപ്പോൾ പ്രശാന്തിന്റെ മനസ്സിൽ ഒരു ചെറിയ സന്തോഷം തോന്നി. എന്നാൽ ആ നല്ലവനായ അച്ഛന്റെ മുഖംമൂടി അധികനാൾ നീണ്ടുനിന്നില്ല.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അയാൾ പ്രശാന്തിനെ മുറിയിലേക്ക് വിളിച്ചു. അവിടെ അയാളുടെ മകളും ഉണ്ടായിരുന്നു. “എടാ പ്രശാന്തേ… നിന്റെ പെങ്ങളുടെ വിവാഹം വലിയൊരു കുടുംബത്തിലേക്കാണ്. അവൾക്ക് വിവാഹത്തിന് കുറേ പണവും സ്വർണ്ണവും ആവശ്യമുണ്ട്. അതുകൊണ്ട് ചന്ദ്രലേഖയുടെ സ്വർണ്ണവും അവളുടെ പേരിലുള്ള വസ്തുവകകളുടെ രേഖകളും നീ ഇങ്ങോട്ട് കൊണ്ടു വാ.”
പ്രശാന്ത് അച്ഛനെ അത്ഭുതത്തോടെ നോക്കി, വളരെ ശാന്തനായി എന്നാൽ ഉറച്ച സ്വരത്തിൽ പറഞ്ഞു: “ഇല്ല അച്ഛാ… എനിക്ക് ആരുടെയും ഒന്നും വേണ്ട. അർഹതയില്ലാത്ത ഒന്നിനോടും എനിക്ക് ആഗ്രഹമില്ല. ചന്ദ്രലേഖയുടെ സ്വർണ്ണവും സ്വത്തും അവളുടെ അച്ഛനമ്മമാർക്ക് ഉള്ളതാണ്.”
പ്രശാന്തിന്റെ ആ മറുപടി കേട്ടതും ശേഖരന്റെയും മകളുടെയും നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു. അയാൾ കസേരയിൽ നിന്ന് ആക്രോശത്തോടെ എഴുന്നേറ്റു പറഞ്ഞു: “എടാ മോനെ… സ്വന്തം ജാതിയിൽ നിന്നല്ലാതെ, നീ പ്രണയിച്ചു നടന്ന ആ പെണ്ണിനെ ഞാൻ ഈ പടി കേറ്റി ഇങ്ങോട്ട് കൊണ്ടുവന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നാണോ നീ കരുതിയത്? അവളുടെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളും ഇൻഷുറൻസ് തുകയും മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ഞാൻ അവളെ ഈ വീട്ടിലേക്ക് കയറ്റിയത്!”
അതു കേട്ടതും പ്രശാന്ത് ഒരു നിമിഷം തരിച്ചുനിന്നുപോയി. പ്രശാന്തിന്റെ കണ്ണുകൾ ചോരച്ചുവപ്പായി മാറി. അയാൾ അച്ഛന്റെ മുഖത്തേക്ക് നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു: “അച്ഛാ… നിങ്ങൾ ഒരു ഭീകരനാണ്!” ഈ സംഭാഷണങ്ങൾ എല്ലാം കേട്ടുകൊണ്ട് അകത്തേക്ക് വരികയായിരുന്ന ലീലാമണി അമ്മ വാതിക്കൽ തറഞ്ഞുനിന്നുപോയി.
“നിങ്ങൾ… നിങ്ങൾ മനുഷ്യൻ തന്നെയോ?” ലീലാമണി അമ്മയുടെ ശബ്ദം വിറച്ചു.
“എന്റെ മരുമകളെ… ആ പാവം കൊച്ചിനെ ഈ പണത്തിന് വേണ്ടി നിങ്ങളാണോ കൊko, ന്നത്?” അപ്പോഴേക്കും ശേഖരന്റെ മകൾ മുന്നോട്ട് വന്നു.
“അമ്മ വെറുതെ ബഹളം വെക്കാതിരിക്ക്. ഈ പണം കൊണ്ടാണ് എന്റെ കല്യാണം നടക്കാൻ പോകുന്നത്.”
പ്രശാന്ത് ഒരു നിമിഷം പോലും കളയാൻ തയ്യാറായിരുന്നില്ല. മുറിയിൽ നടന്ന ആ തർക്കത്തിനിടയിൽ, അച്ഛന്റെയും പെങ്ങളുടെയും ക്രൂരമായ തുറന്നുപറച്ചിലുകൾ പ്രശാന്ത് തന്റെ മൊബൈൽ ഫോണിൽ അതീവ രഹസ്യമായി റെക്കോർഡ് ചെയ്തിട്ടുണ്ടായിരുന്നു. അവൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് ഓടി.
എസ്.ഐയുടെ മുന്നിൽ പ്രശാന്ത് തന്റെ ഫോണിലെ വോയ്‌സ് റെക്കോർഡ് പ്ലേ ചെയ്തു. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കുന്നതായിരുന്നു ആ ശബ്ദരേഖ.
തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. വീട്ടിൽ നിന്ന് ആ കേടുവന്ന അയൺ ബോക്സും, ഇൻഷുറൻസ് രേഖകളും, വീടിന്റെ വയറിംഗിൽ വരുത്തിയ മാറ്റങ്ങളും പോലീസ് പിടിച്ചെടുത്തു. അന്നുതന്നെ വൈകുന്നേരം പോലീസിന്റെ ജീപ്പുകൾ ആ തറവാട്ടു മുറ്റത്തേക്ക് ഇരച്ചുകയറി ശേഖരനെയും അതിന് കൂട്ടുനിന്ന അയാളുടെ മകളെയും പോലീസ് കൈയോടെ അറസ്റ്റ് ചെയ്തു. കോടതി പ്രതികൾക്ക് കഠിനതടവ് ശിക്ഷ വിധിച്ചു. അതോടെ മകളുടെ ആഡംബര കല്യാണം തകർന്നുപോയി, ഇൻഷുറൻസ് തുക റദ്ദാക്കപ്പെട്ടു.
വർഷങ്ങൾ കടന്നുപോയി….
ജയിലിന്റെ ഇരുട്ടറയിലും ശേഖരന്റെ ഉള്ളിലെ പക ഒടുങ്ങിയിരുന്നില്ല. ജയിലിൽ നല്ല നടപ്പുകാരനായി അഭിനയിച്ച് അയാൾ പോലീസുകാരുടെ വിശ്വാസം പിടിച്ചുപറ്റി. അങ്ങനെ ഒടുവിൽ അയാൾക്ക് കുറച്ചു ദിവസത്തേക്ക് പരോൾ അനുവദിക്കപ്പെട്ടു.
പരോൾ കിട്ടി പുറത്തിറങ്ങിയ അയാൾ നേരെ പോയത് തന്റെ പഴയ തറവാട്ടിലേക്കാണ്. ഒരു കറുത്ത രാത്രിയിൽ, ജനൽ പൊളിച്ച് അയാൾ അകത്തുകയറി. ഒരു ദയയുമില്ലാതെ, അയാൾ തന്റെ സ്വന്തം മകൻ പ്രശാന്തിനെയും ഭാര്യ ലീലാമണിയെയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. കൊko, ലപാതകത്തിന് ശേഷം നേരം വെളുക്കുന്നതിന് മുൻപ് തന്നെ അയാൾ അവിടെനിന്നും രക്ഷപ്പെട്ട് അടുത്തുള്ള കടുംകാട്ടിൽ ഒളിവിൽ പോയി.
പിറ്റേന്ന് രാവിലെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. പരോളിലിറങ്ങിയ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും, അയാളെ കാണിച്ചു കൊടുക്കുന്നവർക്ക് വലിയൊരു തുക പ്രതിഫലമായി പ്രഖ്യാപിക്കുകയും ചെയ്തു. വലിയൊരു തുക റിവാർഡ് കിട്ടുമെന്ന വാർത്ത കേട്ടപ്പോൾ ചിലർ ആളെ വെച്ച് കാടിന്റെ അതിർത്തികളിലും ഒളിത്താവളങ്ങളിലും രഹസ്യമായി നിരീക്ഷണം നടത്തി ശേഖരൻ ഇരിക്കുന്ന സ്ഥലം കൃത്യമായി കണ്ടെത്തി പോലീസിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.
പോലീസ് സംഘം അങ്ങോട്ടേക്ക് തിരിക്കുന്നതിന് മുൻപ് തന്നെ, താൻ ഒറ്റിക്കൊടുക്കപ്പെട്ട വിവരം ശേഖരൻ അറിഞ്ഞു. ആ വിവരമറിഞ്ഞ അയാൾക്ക് ഭ്രാന്ത് പിടിച്ചു. ഒളിത്താവളത്തിൽ നിന്ന് രഹസ്യമായി പുറത്തിറങ്ങിയ അയാൾ, ജാമ്യത്തിൽ കഴിഞ്ഞിരുന്ന സ്വന്തം മകളെയും വെve, ട്ടിക്കൊko, ലപ്പെടുത്തി!
തന്റെ നാശത്തിന് കാരണക്കാരായ എല്ലാവരെയും ഇല്ലാതാക്കിയ ശേഷം, ഒട്ടും ഭയമില്ലാതെ അയാൾ പോലീസിന് മുന്നിൽ ചെന്ന് കീഴടങ്ങി.
കേസ് കോടതിയിലെത്തി. സ്വന്തം കുടുംബത്തിലെ നാല് ജീവനുകൾ അതിക്രൂra, രമായി എടുത്ത ആ കൊടുംക്രിമിനലിനെ കാണാൻ കോടതിമുറിയിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
വിചാരണയുടെ അവസാന ഘട്ടത്തിൽ, വിസ്താരത്തിനിടയിൽ വക്കീൽ അയാളോട് ആ ചോദ്യം ആരാഞ്ഞു: “താങ്കൾക്ക് എന്തെങ്കിലും കുറ്റബോധമുണ്ടോ സ്വന്തം കുടുംബത്തെ വകവരുത്തിയതിൽ?”
അതു കേട്ടതും കോടതിമുറിയെ ഞെട്ടിച്ചുകൊണ്ട് ശേഖരൻ ഉറക്കെ വിളിച്ചുപറഞ്ഞു: “ഒരു കുറ്റബോധവുമില്ലാ! ഞാൻ ഇനിയും പുറത്തുപോയാൽ, ഇനിയും പലരെയും കൊko, ല്ലും.” അയാളുടെ മുഖത്തെ ആ ക്രൂരതയും ഒട്ടും മാനസാന്തരമില്ലാത്ത വാക്കുകളും ജഡ്ജിയെയും പ്രൊസിക്യൂഷനെയും ഒരുപോലെ ഞെട്ടിച്ചു.
സമൂഹത്തിന് അതീവ ഭീഷണിയായ, യാതൊരു ദയയും അർഹിക്കാത്ത ഈ കൊടുംകുറ്റവാളിയെ അവസാനം കോടതി തൂക്കിക്കൊല്ലാൻ വിധിച്ചു. പണത്തോടുള്ള ആർത്തിയിൽ തുടങ്ങി, സ്വന്തം രക്തത്തെപ്പോലും ചോരയിൽ മുക്കിക്കൊന്ന ശേഖരന്റെ അഹങ്കാരത്തിന് അങ്ങനെ നിയമത്തിന്റെ കയറിൽ അന്ത്യം കുറിക്കപ്പെട്ടു.
