രുദ്രാക്ഷം – ഭാഗം 62, എഴുത്ത്: വർണ്ണങ്ങൾ ആമി

എന്റെ ഫോൺ എടുത്തു സ്വിച്ച് ഓൺ ചെയ്യടി….അർജുൻ ചിമ്മുവിനെ നോക്കി അലറി. പക്ഷെ യാതൊരു കൂസലും കൂടാതെ ചിമ്മു നിന്നു.

ടി… നിന്നോട് പറഞ്ഞത് കേട്ടില്ലേ…അവൻ വീണ്ടും ആവർത്തിച്ചു

അർജുനെട്ടൻ ഓഫ് ചെയ്തു വച്ച എന്റെ ഫോൺ ഞാനാണ് ഓൺ ആക്കിയത്. അതുപോലെ ഇതും ചെയ്തോളു..

നിന്നോട് ഞാൻ ഇപ്പൊ പറഞ്ഞത്, എന്റെ ഫോൺ ഓൺ ചെയ്യാൻ ആണ്. അതു നീ അനുസരിച്ചാൽ മതി. ഇങ്ങോട്ട് കൂടുതൽ സംസാരം വേണ്ട..

എനിക്ക് പറ്റില്ല….

ആമി…..അവൻ ഉച്ചത്തിൽ വിളിച്ചു.

ആമിയോ.. അതാരാണ്…

മര്യാദക്ക് ഫോൺ ഓൺ ചെയ്യൂ ആമി…

ഞാൻ ചിൻമയി ആണ്.. ആമി അല്ല..ഓൺ ചെയ്യാൻ സൗകര്യം ഇല്ലാ…അത്ര തന്നേ..അവൾ അകത്തേക്ക് കയറി പോയതും അർജുൻ ആമിയെ പിടിച്ചു പിന്നിലേക്ക് വലിച്ചു. എന്നിട്ട് അവളുടെ കൈ യിൽ ശക്തമായി പിടിത്തമിട്ടു.

അആഹ്… വിട്ടേ…അവൾ കൈ വിടുവിക്കാൻ ശ്രെമിച്ചു.

പക്ഷെ അർജുൻ ശക്തി യിൽ പിടിച്ചു. ശേഷം അവന്റ മൊബൈൽ എടുത്തിട്ട് അവളുടെ വിരൽ ഉപയോഗിച്ച് ഓൺ ചെയ്തു.

വേദന കൊണ്ടും ദേഷ്യം കൊണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.

ഞാൻ പറയുന്നത് നിന്നെ ക്കൊണ്ട് അനുസരിപ്പിക്കാൻ എനിക്ക് അറിയാം… അതിനുള്ള സകല അധികാരവും ഈ അർജുന്ണ്ട്..നിനക്ക് എന്നെ ശരിക്കും അറിഞ്ഞു കൂടാ….

അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ടാണ് അർജുൻ പറഞ്ഞത്.
ഒപ്പം അവളുടെ കഴുത്തിൽ കിടന്ന താലി മാല വലിച്ചു കൈയിൽ എടുത്തു..

ദേ,, ഇത് ഞാൻ വെറുതെ കെട്ടിത്തന്നതല്ല കേട്ടോടി…..

ഒന്നൂടെ ഓർമിപ്പിച്ച ശേഷം അർജുൻ ചിമ്മു വിന്റെ അടുത്ത് നിന്നും മാറി പോയി.

ചിമ്മു ബെഡ്റൂമിലേക്ക് പോയി. എന്നിട്ട് അവിടെ കിടക്കയിൽ ചുരുണ്ടു കൂടി ഇരുന്നു. കാൽ മുട്ടുകൾ ചേർത്തു വെച്ച് കൊണ്ട് മുഖം അതിലേക്ക് ചേർത്തു വെച്ച്.എങ്ങലടിച്ചു കൊണ്ട് ആ ഇരുപ്പ് കുറെ നേരം ഇരുന്നു.

അർജുൻ കയറി വന്നപ്പോൾ ചിമ്മു ഇരുന്നു കരയുന്നത് ആയിരുന്നു കണ്ടത്.

നീ എന്തിന് കരയുന്നത്…അർജുൻ ചോദിക്കുന്ന കേട്ടെങ്കിലും അവൾ മുഖം ഉയർത്തി നോക്കാതെ ഇരുന്നു കരഞ്ഞു…

ടി…. നിന്നോട് ചോദിച്ച കേട്ടില്ലേ..അവൻ പിന്നേ പിന്നേം ചോദിച്ചു. അപ്പോളേക്കും ചിമ്മു ബെഡിലേക്ക് ചെരിഞ്ഞു കിടന്നു.

നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ…പല തവണ അവൻ ചോദിച്ചു. പക്ഷെ പെണ്ണ് അനങ്ങാതെ കിടന്നു.

വാശി ആയിരുന്നു…. അവനോടുള്ള വാശി..

നീ ഒന്നും കഴിക്കുന്നില്ലേ..അർജുന് ശരിക്കും ദേഷ്യം വന്നു.

ഇനി മേലിൽ നിങ്ങൾ എന്റെ കാര്യത്തിൽ ഇട പെടാൻ വന്നേക്കരുത്.. ഞാനും വരില്ല…ഒന്ന് തല ഉയർത്തിയ ശേഷം അവൾ പറഞ്ഞു. എന്നിട്ട് അതുപോലെ വീണ്ടും കിടന്നു. പിന്നീട് ഒട്ട് അർജുൻ വന്നതുമില്ല..

രാത്രി ആയപ്പോൾ അവൾക്ക് ശരിക്കും വിശന്നു.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും  ചിമ്മു കിടന്നു.

അർജുൻ അവളുടെ അരികിലായി വന്നു കിടന്നിട്ട് നേരം കുറെ ആയി. അവൻ ഫോണിൽ എന്തോ ക്ലാസ്സ്‌ കേട്ടാണ് കിടപ്പ്.

ഇയാൾക്ക് ഉറങ്ങാൻ മേലെ..എത്ര നേരായി ഈ കിടപ്പ് തന്നേ..പെണ്ണിന് ദേഷ്യം കൊണ്ട് വിശപ്പ്‌ കൊണ്ടും വിറച്ചു..

പിന്നീട് വിശന്നു തന്നേ അവൾ കിടന്നു ഉറങ്ങി.

****************

അർജുനോട് പിണങ്ങി തന്നെയാണ് ചിമ്മു ഇപ്പോളും കഴിയുന്നത്. എന്നാൽ ഇന്ന് അവർ രണ്ടു പേരും കോളേജിൽ പോകുകയാണ എന്നൊരു പ്രേത്യേകത കൂടിയുണ്ട്.

ഇരുവരും കാലത്തെ എഴുന്നേറ്റു. ചിമ്മു ആദ്യം കുളിച്ചു റെഡി ആയി. വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു. ശേഷം അർജുൻ കുളിച്ചു വന്നത്..അവനും അല്പനേരം പ്രാർത്ഥിച്ചു.

ചിമ്മു അടുക്കളയിൽ ചെന്നപ്പോൾ അർജുൻ പതിവ് പോലെ ചായ ഇടുന്നുണ്ട്.
അവൾക്ക് ഉള്ളത് അവൻ എടുത്തു മേശയുടെ മുകളിൽ വെച്ച്.

ചിമ്മു ഫ്രിഡ്ജിൽ നിന്നും പൊട്ടറ്റോ എടുത്തു വെച്ചു. തലേ ദിവസം നാളികേരം ചിരകിയതും എടുത്തു തണുപ്പ് പോകാൻ വെച്ചു. ദോശ ഉണ്ടാക്കുവാൻ ഉള്ള മാവ് അരച്ച് അവൾ വെച്ചു. അമ്മയോട് ചോദിച്ച ശേഷം ചെയ്തത്. പക്ഷെ മാവ് പുളിച്ചു വന്നില്ല.

അതും നോക്കിക്കൊണ്ട് ചിമ്മു നിൽക്കുകയാണ്..

ഇത് ശരിയായില്ലേ ആവോ..അവൾ തന്നെത്താൻ പറഞ്ഞു. എങ്കിലും അർജുൻ കേൾക്കുക എന്നതാണ് അവളുടെ ലക്ഷ്യം.

അവൻ കേട്ട ഭാവം നടിക്കാതെ ചോറ് എടുത്തു തിളപ്പിക്കാൻ വെച്ച്.

പെണ്ണ് ആണെങ്കിൽ അമ്മയെ ഫോൺ വിളിച്ചു ഈ കാര്യം അവതരിപ്പിച്ചു.

കുറച്ചു സമയം കൂടി നോക്കാൻ രേഷ്മ അവളോട് പറഞ്ഞു.

ആ സമയത്തു അർജുൻ സാമ്പാർ വെയ്ക്കാൻ ഉള്ള പച്ചക്കറി നുറുക്കി വെച്ച്.
പരിപ്പ് എടുത്തു കുക്കറിലും വെച്ചു.

ഈ മാവ് പൊന്തിയില്ല.. ഇനി എന്നാ ചെയ്യും. അവന്റെ അടുത്തേക്ക് വന്നു ചിമ്മു പറഞ്ഞു.

അർജുൻ ഗോതമ്പ് മാവ് എടുത്തു ലൂസായിട്ട് കലക്കി.. അല്പം ഉപ്പും, ഇത്തിരി നാളികേരവും ഇട്ടു മിക്സിയുടെ ജാറിൽ ഒഴിച്ച്.നന്നായി ബ്ലൻഡ് ചെയ്തു മാറ്റി വെച്ച്.

അവൻ ചെയ്യുന്ന ഓരോ പ്രവർത്തി യും ചിമ്മു നോക്കി നിന്നു.

ആള് നല്ല അസ്സൽ ആയിട്ട് ഗോതമ്പ് ദോശ ഉണ്ടാക്കി..

സാമ്പാറും അടുത്ത അടുപ്പിൽ ആക്കി

ഉരുളക്കിഴങ്ങു മെഴുക്കും, നാളികേരം ചമ്മന്തി യു മുട്ട ചിക്കിയതും ആക്കിയിട്ട് അവൻ  തനിയ്ക്കുള്ള ചോറ് പൊതി കെട്ടി..

നിനക്ക് വേണ്ടത് എടുത്തോ….അവൻ ഗൗരവത്തിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു.

തുടരും….

കൊള്ളാമോ….?