രുദ്രാക്ഷം – ഭാഗം 63, എഴുത്ത്: വർണ്ണങ്ങൾ ആമി

ചിന്മയി ഒരു ചെറിയ ഹോട്ട് ബോക്സിലേക്ക് ഒരുതവി ചോറും ഇത്തിരി കറികളുമൊക്കെ കൂടി അവൾക്കും ഉച്ചത്തേക്കുള്ള ലഞ്ച് ബോക്സ് റെഡിയാക്കി. അർജുൻ വന്നിട്ട് രണ്ട് ഗോതമ്പ് ദോശയും ഇത്തിരി സാമ്പാറും കൂടി ഒരു പ്ലേറ്റിലേക്ക് എടുത്തു. എന്നിട്ട് അതുമായി ഡൈനിങ് റൂമിലേക്ക് പോയി.

അടുക്കളയൊക്കെ ഒന്ന് ഒതുക്കി പെറുക്കി വെച്ച ശേഷം എല്ലാം ഒന്ന് ക്ലീൻ ചെയ്തിട്ടിട്ട് ചിമ്മു ഒരു ദോശ എടുത്ത് അവൾക്ക് കഴിക്കുവാനും വെച്ചു.
അർജുൻ കഴിച്ച് എഴുന്നേറ്റ് വന്നപ്പോൾ അടുക്കള കോണിൽ കിടന്ന ഒരു ചെറിയ കസേരയിലിരുന്ന് ചിന്മയി കഴിക്കുന്നുണ്ട്. അവനോടൊപ്പം ഇരുന്ന് പിണങ്ങിയ ശേഷം അവൾ ഫുഡ് കഴിച്ചിരുന്നില്ല. അർജുൻ അവളെ വിളിച്ചതുമില്ല.

തന്റെ പ്ലേറ്റ് കഴുകി വെച്ചശേഷം അർജുൻ ഒന്നു നോക്കിയപ്പോൾ ചിന്മയി ഇരുന്നു കഴിക്കുന്നതാണ് കണ്ടത്..

പെട്ടെന്ന് റെഡിയാവണം… നേരത്തെ കാലത്തെ കോളേജിൽ എത്തേണ്ടതാണ്. അവൻ പറഞ്ഞതും ആ മുഖത്തേക്ക് നോക്കി പോലും ചെയ്യാതെ അവൾ തലകുലുക്കി.

ഭക്ഷണം ഒക്കെ കഴിച്ച് ചായകുടിച്ച ശേഷം ചിമ്മു ചെന്നപ്പോൾ അർജുൻ റെഡിയായി നിൽക്കുന്നുണ്ട്.

കോഫി ബ്രൗൺ നിറമുള്ള ഷർട്ടും ക്രീം നിറമുള്ള പാന്റുമാണ് അവന്റെ വേഷം.
ഇൻഷെർട്ട് ഒക്കെ ചെയ്ത് വെൽഡ്രസ്സ്‌ഡ് ആയി നിൽക്കുകയാണ് അവൻ.

ഒരു ടീഷർട്ടും ജീൻസും ആയിരുന്നു ചിമ്മുവിന്റെ വേഷം..

അതിട്ടുകൊണ്ട് അവൾ ഇറങ്ങി വന്നതും അർജുന അത്രയ്ക്ക് പിടിച്ചില്ല.

ജീൻസ് ആണെങ്കിൽ ഒരിത്തിരി ടൈറ്റ് ആയിരുന്നു. അവളുടെ ആകാരവടിവ് അതുപോലെ എടുത്തു കാണിക്കുന്ന വേഷം.

ഈ ജീൻസ് മാറിയിട്ട് വേറെ എന്തെങ്കിലും എടുത്ത് ധരിക്ക്…ഒടുവിൽ ഗൗരവത്തിൽ അവൻ പറഞ്ഞു.

എന്നാൽ അവനെ മൈൻഡ് ചെയ്യാതെ ചിമ്മു, മുടിയൊക്കെ ചീകി മിനുക്കി ഇടുകയാണ്. മുഖത്ത് എന്തൊക്കെയോ ക്രീമുകൾ പുരട്ടുന്നുണ്ട്. ചുണ്ടിൽ ലിപ്സ്റ്റിക്ക് ഇട്ടശേഷം, ലിപ് ഗ്ലോസും കൂടി അപ്ലൈ ചെയ്തു അവൾ തിരിഞ്ഞു നോക്കിയതും അർജുൻ അവളെ ഉറ്റുനോക്കി ദേഷ്യത്തിൽ നിൽക്കുകയാണ്.

ഈ ജീൻസ് മാറാൻ നിന്നോട് പറഞ്ഞത് കേട്ടില്ലേ…

ഞാൻ എന്ത് ഡ്രസ്സ് ഇടണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്.. അല്ലാണ്ട് അർജുനേട്ടൻ അല്ല..അവൾ ഇത്തിരി ഗൗരവത്തിൽ അവനെ നോക്കി പറഞ്ഞു.

ഒരു തവണ കൂടി അർജുൻ അവളോട് അത് മാറ്റിയിടാൻ പറഞ്ഞുവെങ്കിലും ചിമ്മു കേട്ടില്ല..

ഞാനും അർജുനേട്ടനും തമ്മിൽ യാതൊരു ബന്ധവുമില്ല. ഞാൻ നിങ്ങളുടെ ഭാര്യയാണെന്ന് കോളേജിൽ ആരോടും പറയുന്നുമില്ല.,, പിന്നെന്താ പ്രശ്നം…
അവൾ ചോദിച്ചതും അർജുൻ ഒരക്ഷരം പോലും മിണ്ടാതെ തന്റെ ബാഗ് എടുത്ത് തോളിൽ ഇട്ടു കൊണ്ട് ഹോളിലേക്ക് ഇറങ്ങിപ്പോയി.

അർജുൻ റൂമുകൾ ഒക്കെ അടച്ചോ എന്ന് ചെക്ക് ചെയ്ത ശേഷം കാറിന്റെ കീയും എടുത്ത് പുറത്തേക്കിറങ്ങിച്ചെന്നു. വണ്ടി സ്റ്റാർട്ട് ആക്കി രണ്ടുമൂന്നു മിനിറ്റുകൾ കഴിഞ്ഞപ്പോഴാണ് ചിന്മയി ഓടി ഇറങ്ങി വരുന്നത്.

ഇളം മഞ്ഞ നിറമുള്ള ലൂസ് ടോപ്പും ഫ്രോക്കും ആയിരുന്നു അവളുടെ വേഷം.

ഓടി വന്നിട്ട് മുൻ സീറ്റിലേക്ക് കയറാൻ തുടങ്ങിയിട്ട് പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൾ പിന്നിലെ ഡോർ തുറന്നു കയറിയിരുന്നു.

അർജുൻ കൂടുതലൊന്നും അവളോട് ചോദിക്കാതെ വണ്ടി മുന്നോട്ട് എടുത്തു.

കോളേജിലേക്കുള്ള യാത്രയിൽ ഇരുവരും നിശബ്ദരായിരുന്നു. അപ്പോഴാണ്  സ്റ്റെല്ല അർജുന്റെ ഫോണിലേക്ക് വീഡിയോ കോൾ ചെയ്തത്.

കാലത്തെയും സ്റ്റല്ല വിളിച്ച് മക്കളോട് രണ്ടുപേരോടും സംസാരിച്ചിരുന്നു.

ചിമ്മു പിന്നിലിരിക്കുന്നത് കണ്ടപ്പോൾ ടെല്ലയുടെ നെറ്റി ചുളിഞ്ഞു.

എന്തുപറ്റി മോളെ,,, നീ എന്താ അവിടെ ഇരിക്കുന്നത്?

ഒന്നുല്ല അമ്മേ… ഞാൻ വെറുതെ…അവൾ അവരെ നോക്കി ചിരിച്ചു.

അർജുൻ… എന്താ മോനെ….

വീട്ടിൽ നിറഞ്ഞപ്പോൾ, ഞങ്ങളുടെ അടുത്ത വീട്ടിലെ ചേട്ടനും കൂടെ കയറിയിരുന്നു. അതുകൊണ്ട….അർജുൻ പറയുന്നത് കേട്ട് സ്റ്റെല്ല ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് തലകുലുക്കി…

ഞാൻ ഓർത്തു എന്തുപറ്റിയെന്ന്… ഇന്ദ്രനും അവരുടെ അരികിലേക്ക് വന്നു. അർജുനോടും ചിമ്മുവിനോടും ഒക്കെ സംസാരിച്ചുകൊണ്ട് നിന്നു. വൈകുന്നേരം വീട്ടിൽ വന്നാൽ ഉടനെ വിളിക്കണം എന്നു പറഞ്ഞ ശേഷമാണ് ഇന്ദ്രൻ കട്ട് ചെയ്തത്.

ഞാനായിട്ട് ആരോടും ഒന്നും പറയുന്നില്ല. എന്നെ ഇഷ്ടമില്ലാത്തയാളുടെ ഭാര്യ ആണെന്ന് പറഞ്ഞു നടന്നിട്ട് എനിക്ക് എന്ത് കിട്ടാനാ.. അതിൽ ഭേദം മിണ്ടാതിരുന്നാൽ പോരെ.

ചിന്മയി അർജുൻ കേൾക്കാനായി പിറു പിറുക്കുകയാണ്.എന്നാൽ അവൻ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നോക്കി വണ്ടി ഓടിച്ചു പോയി.

കോളേജ് ക്യാമ്പസിന്റെ ഉള്ളിലേക്ക് അർജുൻ വണ്ടി കയറ്റി മുന്നേ ചിൻമയി അവനോട് പെട്ടെന്ന് തോളിൽ തട്ടി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു..

എന്താണെന്ന് ചോദിച്ചു കൊണ്ട് അവൻ വണ്ടി ഒതുക്കി നിർത്തിയ ശേഷം തിരിഞ്ഞുനോക്കിയതും അവൾ പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
അർജുന്റെ  അരികിലേക്ക് വന്നതും അവൻ ഗ്ലാസ് താഴ്ത്തി.

അതേയ്… ഇനി അകത്തേക്ക് ഞാൻ ഒറ്റയ്ക്ക് നടന്നു വന്നോളാം. ഇനി ഒരുമിച്ച് കാറിൽ ചെന്ന് ഇറങ്ങിയിട്ട് നിങ്ങൾക്ക് ചീത്തപ്പേര് ഒന്നും ഉണ്ടാകേണ്ട…
മുഖമൊക്കെ വീർപ്പിച്ചു പിടിച്ചാണ് അവൾ പറയുന്നത്. എന്നിട്ട് അർജുന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ ചിൻമയി അകത്തേക്ക് കയറി പ്പോയ്.

തുടരും……