ചിന്മയി കയറിപ്പോകുന്നത് കണ്ടതും അർജുനു ചെറിയ ദേഷ്യം തോന്നി. എങ്കിലും കൂടുതലൊന്നു ചിന്തിക്കാതെ അവൻ തന്റെ കാർ ഓടിച്ച് ക്യാമ്പസിന് ഉള്ളിലേക്ക് കയറ്റി.
അർജുൻ സ്റ്റാഫ് റൂമിലേക്ക് വന്നപ്പോൾ നാലഞ്ച് അധ്യാപകരെ അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.അവൻ അവരെ ഒക്കെ പരിചയപ്പെട്ടു..
ഇത്തിരി നേരം അവരോട് ഒക്കെ സംസാരിച്ചു. ശേഷം അവൻ പ്രിൻസിപ്പൽ സാറിനെ കണ്ട് സംസാരിക്കുവാനായി ഓഫീസ് റൂമിലേക്ക് പോയി.
ഹലോ സാർ good മോർണിംഗ്..
ആഹ് good മോർണിംഗ് അർജുൻ.. താൻ നേരത്തെ എത്തിയല്ലേ.
ഉവ്വ്…
ഹമ്.. ഇരിക്ക്…
സാർ വിരൽ ചൂണ്ടിയതും അർജുൻ അവന്റെ മുൻപിലായി കിടന്നിരുന്ന കസേരയിൽ ഒരെണ്ണത്തിൽ നിലയുറപ്പിച്ചു.
പ്രിൻസിപ്പിൾ സാർ ആണെങ്കിൽ വളരെ നീറ്റ് ആയിട്ട് തന്നെ അർജുനോട് കാര്യങ്ങളൊക്കെ സംസാരിച്ചു.
ഇത്തിരി ദൂരം ട്രാവൽ ചെയ്യാൻ ഉഉള്ളത് ഒഴിച്ചാൽ വേറെ പ്രശ്നം ഒന്നും ഇല്ലായിരുന്നു..
ചിമ്മു ഈ നേരത്തു പുതിയ കൂട്ടുകാരുമായി പരിചയപ്പെടുകയായിരുന്നു.
സെക്കൻഡ് ബെഞ്ചിലാണ് അവൾക്ക് സ്ഥാനം ലഭിച്ചത്. അവളെ കൂടാതെ അവന്തിക എന്നൊരു പെൺകുട്ടിയും കൂടി ആ ബെഞ്ചിൽ ഉണ്ട്. ഇനിയും ഒരാൾ കൂടി വരാനുണ്ട്. ഹന്ന…
ചിമ്മു നോട് സംസാരിക്കുവാൻ വേണ്ടി പല കുട്ടികളും വന്നു.
എല്ലാവരോടും വളരെ സ്നേഹത്തോടെ യാണ് അവൾ പെരുമാറിയത്.
കാണാൻ സുന്ദരി യായത്കൊണ്ട് ആൺകുട്ടികൾ ഒക്കെ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. ബാക്ക് ബെഞ്ചിലെ പെൺകുട്ടികളും പതിയെ ഓരോന്ന് പറയുന്നുണ്ട്.
നാട് തിരുവനന്തപുരം ആണെന്നും അച്ചനു ട്രാൻസ്ഫർ ആയിട്ട് വന്നു എന്നും ആയിരുന്നു അവൾ എല്ലാരോടും പറഞ്ഞത്. കല്യാണം കഴിഞ്ഞ വിവരം ഒന്നും തന്നേ അവൾ ആരോടും പറഞ്ഞില്ല. മനഃപൂർവം പറയാതിരുന്നത്ആയിരുന്നു. കാരണം അർജുന് ഇഷ്ടം ആകില്ലെന്ന് അവൾക്ക് അറിയാം.. ഒന്നാമത് തന്നെ കണ്ടു കൂടാ, അതിന്റെ ഇടയിൽ എന്തിനാ വെറുതെ… അങ്ങനെയാണ് അവൾ ചിന്തിച്ചത്.
പിന്നെ എന്തായാലും ആള് വേറെ ഏതെങ്കിലും ഡിപ്പാർട്മെന്റ് ആയിരിക്കും. അതുകൊണ്ട് താനുമായിട്ട് നേരിട്ട് കാണാനും വഴിയില്ല.
ചിൻമയി… എടാ,, ഇതാണ് ഹന്ന..അവന്തിക പറഞ്ഞതും ചിന്മയി നോക്കിയപ്പോൾ തട്ടമൊക്കെ ഇട്ട് ഒരു സുന്ദരിയായ പെൺകുട്ടി ക്ലാസിലേക്ക് കയറി വരുന്നുണ്ടായിരുന്നു.
അവന്തികയാണ് അവൾക്ക് ചിമ്മു നെ പരിചയപ്പെടുത്തി കൊടുത്തത്.
പുതിയ അഡ്മിഷൻ ആണ്,, പേര് ചിൻമയി പ്രദീപ്. നമ്മുടെ ബെഞ്ചിലാണ് വന്നിരുന്നത്. പിന്നെ മെറിൻ പോയ സ്ഥിതിക്ക് നമ്മുക്ക് പുതിയൊരു കൂട്ടും ആയി.
അവന്തിക പറഞ്ഞതും ഹന്ന അവളെ നോക്കി പുഞ്ചിരി ച്ചു.
വീട് എവിടാ..
ഭഗത് നഗർ ന്റെ അടുത്തായിട്ട്..
ഓഹ്,,, കേട്ടിട്ടുണ്ട്.. ഇത്തിരി ദൂരം ഉണ്ട് അല്ലേടാ..
മ്മ് ഉണ്ട്…
എങ്ങനെ വന്നേ…
അച്ഛൻ കൊണ്ട് വന്നു വിട്ടു.
ഓക്കേ.. ചിമ്മു ഒറ്റ മോളാണോ..
അതേ…. ഹന്ന യുടെ വീട്ടിൽ ആരൊക്കെ ഉണ്ട്.
അങ്ങനെ നീണ്ടു പോയി അവരുടെ സംഭാഷണം.
Hi All…പരിചിതമായ ഒരു ശബ്ദം കാതിൽ മുഴങ്ങിയതും ചിന്മയി പെട്ടെന്ന് മുഖമുയർത്തി നോക്കി. നിറഞ്ഞ പുഞ്ചിരിയുടെ കയറിവരുന്ന അർജുനെ കണ്ടതും അവൾക്ക് ശ്വാസം വിലങ്ങി..
അർജുന്റെ ഒപ്പം പ്രിൻസിപ്പൽ സാറും അവന്റെ കൂടെ ക്ലാസ് റൂമിലേക്ക് കയറി വന്നു.
Dear സ്റ്റുഡന്റസ്… ഇത് അർജുൻ ഇന്ദ്രജിത്ത്..നമ്മുടെ ഡിപ്പാർട്ട്മെന്റിന്റെ ഹെഡും നിങ്ങളുടെ ക്ലാസ് ടീച്ചറും ഇനിമുതൽ അർജുനാണ്. അറിയാല്ലോ വിനീത മിസ്സ് പോയ വിവരം. മിസ്സിന് പകരമായിട്ടാണ് അർജ്ജുനെ ഇവിടെ നിയമിച്ചിരിക്കുന്നത്. നിങ്ങൾക്ക് എല്ലാവർക്കും സാറും ആയിട്ട് ഈ അക്കാഡമിക് യർ കംപ്ലീറ്റ് ചെയ്യാം കെട്ടോ.
പ്രിൻസിപ്പൽ ആണെങ്കിൽ അർജ്ജുനെ എല്ലാവർക്കും പരിചയപ്പെടുത്തി. അവൻ നിറഞ്ഞ പുഞ്ചിരിയോടെ കുട്ടികളെ ഒക്കെ നോക്കി.. ഒടുവിൽ അവന്റെ മിഴികൾ ചെന്നെത്തിയത് സെക്കന്റ് ബെഞ്ചിൽ സെക്കൻഡ് പ്ലേസിൽ ഇരിക്കുന്നവളെയാണ്.
വായും പൊളിച്ചു കണ്ണും മിഴിച്ചു അവൾ അർജുനെ നോക്കി ഇരുന്നു.
അവൻ പക്ഷേ ചിന്മയിയെ മൈൻഡ് ചെയ്തതേയില്ല..കുട്ടികളോട് ഓരോരുത്തരോടായി അവൻ പേരും വിവരങ്ങളും ഒക്കെ ചോദിക്കാൻ തുടങ്ങിയതും ഫസ്റ്റ് ബെൽ മുഴങ്ങി.
പുതിയ ചുള്ളനായ സാറിനെ കണ്ടു പെൺകുട്ടികൾ മുഴുവനും കിളിപോയ അവസ്ഥയിൽ ഇരിക്കുകയായിരുന്നു. തന്റെ ഇടത്തും വലത്തും ഇരിക്കുന്ന അവന്തികയും ഹന്നയും പോലും സ്വന്തം ഭർത്താവിനെ വായിക്കുന്നത് കണ്ടു നിസ്സഹായയായി അവരുടെ നടുവിൽ ഇരിക്കുവാനാണ് പാവം ചിന്മയ്ക്ക് അപ്പോൾ കഴിഞ്ഞുള്ളൂ.
എന്റേടി.. എന്നാ സുന്ദരൻ സാറാണ്.. ഇത്രേം ഗ്ലാമർ ഉള്ള ഒരാൾ നമ്മുട കോളേജിൽ ഇല്ലല്ലേ…
അവന്തിക പതിയെ പറഞ്ഞു.
യ്യൊ സത്യം… എന്റെ സുന്ദരക്കുട്ടൻ… പേര് കൊള്ളാം.. അർജുൻ…
ഹന്ന അവളോട് പിറു പിറുത്തു..
ഈ സമയത്ത് പിന്നിൽ നിന്നും തേനീച്ച മൂളും പോലെ ഒരു മൂളൽ..
അർജുൻ ആയിരുന്നു താരം…
ഗേൾസിന്റെ ഭാഗത്തുനിന്നും അർജുനാണ് താരമെങ്കിൽ ബോയ്സിന്റെ ഭാഗത്തുനിന്നും ചിന്മയയായിരുന്നു താരം.
പല ആൺകുട്ടികളും അവളെ നോക്കുന്നുണ്ട്..
കണ്ടിട്ട് ഒരു പാവം ആണെന്ന് തോന്നുന്നു അല്ലേടാ..സിദ്ധു എന്നൊരു പയ്യൻ അവന്റെ കൂട്ടുകാരനോട് പറയുകയാണ്.
മ്മ്.. പാവമാണ്.. ഇന്റർവെൽ time ഇൽ സംസാരിക്കാം..
ആഹ്… അവന്തിക അടുത്തിരിക്കുന്ന കൊണ്ട് ഞാനൊന്നു വീഴിക്കാൻ നോക്കും. സിദ്ധു വീണ്ടും പറഞ്ഞു..
തുടരും…..
കമന്റ് പ്ലീസ്
