രുദ്രാക്ഷം – ഭാഗം 69, എഴുത്ത്: വർണ്ണങ്ങൾ ആമി

ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യെങ്കിൽ എങ്കിൽ പിന്നെ അത് കണ്ടിട്ട് തന്നെ ബാക്കി കാര്യം..അർജുൻ അവളെ നോക്കിയതും ചിമ്മുവിന് ദേഷ്യം വന്നിട്ട് വയ്യ.

” ഇത്രനാളും ഞാൻ ഒറ്റയ്ക്കാണ് പഠിച്ചത് ഇനിയും മുന്നോട്ട് അങ്ങനെ തന്നെ മതി.. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ് അതിൽ യാതൊരു കോംപ്രമൈസും ഇല്ല. “

“തീർച്ചയാണോ ” അർജുൻ ചോദിച്ചതും അവൾ അതെ എന്ന് തല കുലുക്കി..

ശരി… നിന്റെ ഇഷ്ടം പോലെ….അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നതും ചിമ്മു നെറ്റി ചുളിച്ചു അവനെ നോക്കി.

അവൾക്ക് ഇത്തിരി പേടിയും തോന്നി.

മ്മ്.. എന്താടി…

ഒന്നുല്ലന്നു അവൾ ചുമൽ ചലിപ്പിച്ചു.

ടി….. ഞാൻ പറയുo പ്പോലെ നീ അനുസരിക്കില്ല അല്ലേ..

ഇല്ല…

ഉറപ്പാ..

മ്മ്.. അതേ..

ഓക്കേ…

ഒരു പൊട്ടിത്തെറിയാണ് പ്രതീക്ഷിചിതെങ്കിലും അർജുന്റെ ഭാഗത്തു നിന്നും യാതൊരു നീക്കവും ഉണ്ടായില്ല. അവൻ അവിടെ കിടന്ന സോഫയിൽ ഇരുന്നു. എന്നിട്ട് ബുക്ക്‌ വായന തുടർന്നു.

ഈ അന്യന് ഇത് എന്തിന്റെ കേടാണ്ന്നു ഓർത്തു കൊണ്ട് ചിമ്മു അവളുടെ ബാഗ് തുറന്നു. എന്നിട്ട് ബുക്ക്‌ എടുത്തു വായിക്കാൻ തുടങ്ങി.

അർജുൻ പഠിപ്പിച്ച വിഷയം ഒഴികെ ബാക്കി എല്ലാം അവൾ നല്ല രീതിയിൽ പഠിച്ചു. അവൾ വായിക്കുന്നത് പഠിക്കുന്നതു എഴുതുന്നതുമെല്ലാം അർജുൻ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അവന്റെ സബ്ജക്ട് അവൾ പഠിക്കാഞ്ഞതും അർജുൻ ശ്രദ്ധിച്ചു. എന്നിട്ടും അനങ്ങാതെ അവൻ ഇരുന്നു..

പഠിത്തം ഒക്കെ കഴിഞ്ഞു  ചിൻമയി എഴുന്നേറ്റ് റൂമിലേക്ക് പോയ്‌. എന്നിട്ട് ബാഗിലെയ്ക്കു books എടുത്തു വച്ചു.നാളെ ഇട്ടോണ്ട് പോകാനുള്ള ഡ്രസ്സ്‌ iron ചെയ്യാൻ എടുത്തു. അപ്പോളാണ് അർജുൻ വാഷ് റൂമിൽ നിന്നു വരുന്നത്.

ഡ്രസ്സ്‌ വല്ലതും അയേൺ ചെയ്യണോ.  പെണ്ണ് അവന്റെ നേർക്ക് നോക്കി.

അർജുൻ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി.

ഹോ.. ഇങ്ങനെ യൊരു മനുഷ്യൻ.. പിറു പിറുത്തു കൊണ്ട് അവൾ അർജുന്റെ ഒരു ഷർട്ട്‌ വലിച്ചെടുത്തു. എന്നിട്ട് അയേൺ box എടുത്തു കോളർ തേച്ച ശേഷം സ്ലീവ് ന്റെ ഭാഗം തേയ്ക്കാൻ തുടങ്ങി. അപ്പോളാണ് ഫോൺ റിങ് ചെയ്തത്..

അമ്മയാണ്..

ഹലോ അമ്മേ…

ആഹ് മോളു..

എന്താ മ്മേ…

നീ പഠിത്തം ആണോടാ..

അല്ലമ്മു… പറയു…

മോൾടെ ഫ്രണ്ട് മന്യയെ കണ്ടു

ആണോ.. എന്നിട്ട് അവൾ എന്ത്പറഞ്ഞു.

*** സംസാരം കുറെ നീണ്ടു പോയ്‌.

എന്തോ കരിയുന്ന മണം പോലെ അർജുന് തോന്നി. ചിന്മയ ഡ്രസ്സ് അയൺ ചെയ്തത് അവൻ കണ്ടായിരുന്നു. അവൾ ഫോൺ വിളിക്കുന്നതും അവൻ അറിയുന്നുണ്ട്. മിക്കവാറും ഡ്രസ്സ് കരിഞ്ഞതാവാൻ സാധ്യതയുണ്ടെന്ന് അർജുനു തോന്നി. അവിടെ കരിഞ്ഞു കിടക്കട്ടെ എന്നോർത്ത് അർജുൻ അനങ്ങാനെ പോയില്ല. പാവം അർജുൻ അറിഞ്ഞിരുന്നില്ല അവന്റെ ഷർട്ട് ആണ് കത്തിക്കരിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്ന്നു.

അമ്മയോടുള്ള സംസാരമൊക്കെ കഴിഞ്ഞ് ചിമ്മു ഫോൺ കട്ട് ചെയ്തു.
എന്നിട്ട്  റൂമിലേക്ക് വന്നു.

യ്യൊ… എന്റെ ഭഗവാനെ….അവൾ ഉറക്കെ വിളിച്ചു കൂവി. പെണ്ണിന് വല്ല ഷോക്കും ഏറ്റവും എന്ന് പേടിച്ചുകൊണ്ട് അർജുൻ മുറിയിലേക്ക് പാഞ്ഞു വന്നപ്പോൾ അവന്റെ പിസ്താ ഗ്രീൻ നിറമുള്ള ഷർട്ട്ന്റെ സ്ലീവ് കരിഞ്ഞിരിക്കുന്നതാണ് കാണുന്നത്..

അവൻ നോക്കിയപ്പോൾ ചിമ്മു പേടിച്ചരണ്ടു നിൽപ്പുണ്ട്..

എന്താടി ഇതെല്ലാം….അർജുൻ ഒരൊറ്റ അലർച്ച.. ആ വീടാകെ നടുങ്ങി വിറച്ചു.. അതുപോലെ ഉച്ചത്തിൽ ആയിരുന്നു അവൻ അലറിയത്.

അവൻ പാഞ്ഞു വന്നതും ചിമ്മു കണ്ണുകൾ ഇറുക്ക്‌ അടച്ചു.

സോറി…അവൾ പതിയെ പറഞ്ഞു..

അർജുൻ അവളുടെ കൈയ്യുടെ തുടയ്ക്ക് മുകളിൽ പിടിച്ചു…ശക്തിയായി

ആഹ്… അർജുനേട്ടാ.. നിക്ക് വേദനിക്കുന്നു.. വിട്..അവൾ ദയനീയമായി കരഞ്ഞു…

എന്നാൽ അവൻ പിടിത്തം വിട്ടില്ല. പകരം ഇത്തിരി ശക്തിയിൽ അവൻ അമർത്തി പിടിച്ചു.

യാതൊരു ബോധവുമില്ലാത്ത ഈ സാധനത്തിന് എന്റെ തലയിലേക്ക് കെട്ടിവയ്ക്കരുതെന്ന് ഞാൻ അച്ഛനോടും അമ്മയോടും കാലുപിടിച്ച് പറഞ്ഞതാണ്…കേട്ടില്ല.. എന്റെ ജീവിതം തൊലച്ചത് എന്റെ മാതാപിതാക്കൾ തന്നെയാണ്. വെളിവും വകതിരിവും ഇല്ലാത്ത ഒരുത്തിയാണ് എന്റെ ജീവിതത്തിലേക്ക് തള്ളിക്കയറി വന്നത്.ജാതക ദോഷം ആണല്ലോ കാരണം. ഒക്കെ എന്റെ വിധി.. അനുഭവിച്ച് തീർക്കാം. അല്ലാണ്ട് വേറെ യാതൊരു വഴിയുമില്ല. അവൻ ഒരുക്കോടു കൂടി ചിമ്മുവിനെ ബെഡിലേക്ക് തള്ളിയിട്ടു..

കട്ടിലിന്റെ ക്രാസയിലേക്ക് പോയി അവളുടെ കൈ നന്നായി ഇടിച്ചു. അർജുൻ ശക്തിയിൽ അമർത്തിപ്പിടിച്ചതിന്റെ വേദനയോടൊപ്പം ഇതുകൂടി ആയതും അവൾക്ക് തന്റെ വലംകൈ പറഞ്ഞു പോകും പോലെയാണ് തോന്നിയത്.

നിറഞ്ഞ മിഴിയോടെ അവൾ അർജുനെ നോക്കി.

നാശം പിടിച്ച സാധനം.. ഇനി എന്റെ കൺമുമ്പിൽ പോലും നീ വന്നേക്കരുത്. നിന്നെ കാണുന്നത് പോലും എനിക്ക് വെറുപ്പാണ്. നിന്നെ എനിക്ക് അറപ്പാണ്.
ആറുമാസം… അതിനപ്പുറം ഒറ്റ ദിവസം പോലും നീ എന്റെ ജീവിതത്തിൽ ഉണ്ടാകരുത്. ഏറ്റവും അർജന്റായിട്ട് ഒരു വക്കീലിനെ കാണാൻ പോവാണ്. മ്യൂച്ചൽ ഡിവോഴ്സ് ആകുമ്പോൾ 6 മാസത്തിനുള്ളിൽ നടക്കും.

അർജുൻ വായിൽ വന്നതെല്ലാം വിളിച്ചുപറഞ്ഞു. ഒക്കെ കേട്ടുകൊണ്ട് അനങ്ങാതെ കിടക്കയിൽ ഇരിക്കുകയാണ് ചിന്മയി.

ആരെങ്കിലും വന്ന് തോണ്ട്വൊ പിടിക്കുകയോ ചെയ്താൽ പോലും അവൾക്കൊരു കൂസലും ഇല്ല. നിന്നങ് കൊടുത്തേക്കും. പഠിപ്പിച്ച വിട്ടേക്കുന്നത് ഇങ്ങനെയൊക്കെയാണല്ലോ. പിന്നെ പറഞ്ഞിട്ട് കാര്യമില്ല..

നാശം…. നീയെന്റെ ഭാര്യ ആണെന്ന് പോലും മറ്റാരും അറിഞ്ഞു പോകരുത്.
കേട്ടോടി പുല്ലേ.

അർജുൻ പറഞ്ഞതും ചിമ്മു തല കുലുക്കി…

അർജുൻ ചെന്നിട്ട് കത്തി കരിഞ്ഞ അവന്റെ ഷർട്ട്‌ എടുത്തു. എന്നിട്ട് അതുമായി പുറത്തേക്ക് ഇറങ്ങി പ്പോയ്.

അവൻ പോയത് നോക്കി ചിമ്മു കട്ടിലിൽ ഇരുന്നു. നെഞ്ചു പൊട്ടുന്ന പോലെ പാവത്തിന് തോന്നി.

അറപ്പാണ്… നിന്നെ എനിക്ക് വെറുപ്പാണ്.?അർജുൻ പറഞ്ഞ വാക്കുകൾ.. അതു ഓർക്കും തോറും അവൾക്ക് നെഞ്ചു വിങ്ങിപ്പൊട്ടി.

തുടരും……