അർജുന്റെ പെട്ടന്ന് ഉള്ള ഭാവ മാറ്റങ്ങൾ ചിമ്മുവിനു മനസിലായിയെങ്കിലും അവൾ ഒക്കെ മനസ്സിൽ അടക്കി പിടിച്ചു ഇരുന്നു.
ഹന്നയും അവന്തികയും അവളെ ഇടയ്ക്കു ഒരു സംശയദൃഷ്ടിയൊടെ നോക്കിയെങ്കിലും പറയത്തക്ക യാതൊരു രീതിയിലും ചിമ്മു അവർക്ക് പിടി കൊടുത്തില്ല താനും..
എത്രയൊക്കെ കൺട്രോൾ ചെയ്യാൻ നോക്കിയിട്ടും അർജുന്റെ മിഴികൾ അവന്റെ ഇണയെ തേടി തന്നെ ചെല്ലുകയായിരുന്നു.
ഇടയ്ക്കൊരു തവണ ആരും കാണാതെ ചിമ്മു അവനെ നോക്കി കണ്ണുരുട്ടി. അത് കണ്ടതും ചെക്കന്റെ ചുണ്ടിൽ ഒരു ചിരിയും വിടർന്നു.
അർജുൻ ക്ലാസ്സ് കഴിഞ്ഞു പോയപ്പോൾ ആയിരുന്നു ചിമ്മു നു ശ്വാസം നേരെ വീണത്..
ഹോ… ഈ മനുഷ്യൻ ഒരു നടയ്ക്കുപോകൂന്ന് തോന്നുന്നില്ല.. മിക്കവാറും ഉടനെ തന്നെ ക്ലാസ്സിൽ എല്ലാവരും തങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആണെന്ന് അറിയുമെന്ന് തോന്നുന്നു എന്ന് അവൾക്ക് തോന്നി.
എടി നീയും സാറും തമ്മിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടോന്ന് ഹന്ന നേരിട്ട് തന്നെ ചിമ്മുനോട് ചോദിച്ചു. പെട്ടെന്നായതുകൊണ്ട് അവൾ ഒന്ന് പരുങ്ങി..
എന്താടി…..ചിമ്മു ഉമിനീർ ഇറക്കി കൊണ്ട് അവളെ നോക്കി.
ഒന്നുല്ല.. വെറുതെ…
വെറുതെ എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നത്..ചിമ്മു പതിയെ ഹന്നയെ നോക്കി.
വെറുതെയില്ലെങ്കിൽ പിന്നെ കാര്യമായിട്ട് ചോദിക്കാം… നീയും അർജുൻസാറും തമ്മിൽ പരിചയമുണ്ടോ..
ഹേയ്…. ഇ.. ല്ലാ… എന്തേ.
സാറിന്റെ കാറിൽ നിന്ന് വന്നിറങ്ങുന്നത് ഞാൻ കണ്ടിരുന്നു. അതുകൊണ്ട് ജസ്റ്റ് ചോദിച്ചെന്നേയുള്ളു…
മ്മ്…..ചിമ്മു തലയാട്ടി
നിങ്ങൾ അടുത്തടുത്താണോ താമസം.. അയ്യോ അത് ഞാനറിഞ്ഞില്ലല്ലോടി.. സാർ എങ്ങനെ ഫ്രണ്ട്ലി ആണോടി.. നിന്നോട് എന്തെങ്കിലും ഒക്കെ സംസാരിച്ചോടി..ചുള്ളൻ… നീ ഫ്രണ്ടിലാണോ ബാക്കിലാണോ ഇരുന്നത്.. വായിനോക്കി കൊന്നോടി നീ എന്റെ സാറിനെ…അവന്തികയാണെങ്കിൽ ഒരു വായിൽ ഒരായിരം കാര്യങ്ങൾ ചോദിച്ചു കൊണ്ട് ചിമ്മു നെ നോക്കി.
മറുപടിയായി ശ്വാസം ഒന്ന് എടുത്തു വലിച്ചു കൊണ്ട് ചിമ്മു അവളെ ദയനീയമായി നോക്കി..
ഇവരോട് രണ്ടാളോടും കളവ് പറയാൻ ചിമ്മുവിനും മനസ്സ് വന്നില്ല.എന്നാൽ അർജുനേട്ടനോട് ചോദിക്കാതെ വിവാഹം കഴിഞ്ഞ വിവരം പറയാനും അവൾക്ക് ഒരു പേടി. ആകെക്കൂടി ചെകുത്താനും കടലിനും മധ്യേ പെട്ട അവസ്ഥയിലാണ് പെണ്ണ്. അവളെ രക്ഷിക്കുവാനായി അന്നേരം കുരിയൻസാർ അവിടേക്ക് കയറി വന്നു.. പിന്നീട് കുട്ടികൾ എല്ലാവരും ടെസ്റ്റ് ബുക്ക് ഒക്കെ എടുത്തു…
അവന്തിക ഒക്കെയാണ്.. എന്നാൽ ഹന്നയുടെ ചുളിഞ്ഞുള്ള നോട്ടവും ചോദ്യം ചെയ്യലും ഒക്കെ ചിമ്മുവിനെ ചെറുതായി ഒന്നു പിടിച്ചുലച്ചു..
അവൾ ഒന്ന് പാളി നോക്കിയപ്പോൾ ഹന്ന ഒരു പുരികം ഉയർത്തി ക്കൊണ്ട് ചിമ്മുനെ നോക്കി.
എന്താടി…..ഹന്ന ചോദിച്ചു…
ഒന്നുല്ല ന്ന് അവൾ ചുമൽ ചലിപ്പിച്ചു..
ഈശ്വരാ.. ഈ പെണ്ണിത് എന്തേലും അറിഞ്ഞിട്ടാണോ ആവോ….അവളുടെ നോട്ടം കാണുമ്പോൾ പിന്നേം പേടി..ഈ അർജുനേട്ടൻ കാരണം എല്ലാം അവതാളമായി. കൃഷ്ണാ,,,ഭഗവാനെ എനിക്ക് മനസിന് ശക്തി തരണേ….
ഇവരോട് തുറന്ന് പറഞ്ഞാൽ കുഴപ്പമാകുമോ.. മാറ്റരോടെങ്കിലും ഇവർ പറഞ്ഞാൽ അതോടെ വേറെ എന്തെങ്കിലും പ്രശ്നം തങ്ങൾക്ക് ഉണ്ടാകുമോ…
എങ്ങനയെങ്കിലും വൈകുന്നേരം ആയാൽ മതി. അർജുനെ ഒന്ന് നേരിൽ കണ്ടാൽ മാത്രം മതിയെന്ന് അവൾ ഓർത്തു.
അപ്പോഴാണ് ഉച്ചയ്ക്ക് അടുത്ത മാരണം കാണാൻ വരുമല്ലോ എന്ന് അവൾ ഓർത്തത്. കാർത്തിക്കിനെ കണ്ടിട്ട് അവനോട് ഇനി എന്ത് പറയുമെന്ന് ഓർക്കുമ്പോൾ വീണ്ടും അവൾക്ക് കലി കയറി.
തുടരും……
