രുദ്രാക്ഷം – ഭാഗം 82, എഴുത്ത്: വർണ്ണങ്ങൾ ആമി

കാർത്തിയോട് നീ സമ്മതം പറഞ്ഞോ.. സത്യമാണോ പെണ്ണെ…

ചിന്മയീ പറഞ്ഞത് വിശ്വസിക്കാനാവാതെ അവന്തിക വീണ്ടും അവളെ നോക്കി ചോദിച്ചു.

മ്മ്… പറഞ്ഞു.. നൂറു വട്ടം സമ്മതം പറഞ്ഞുന്നേ….ചിരിച്ചുകൊണ്ട് ചിന്മയി എഴുന്നേറ്റതും തൊട്ടു മുമ്പിൽ നിൽക്കുന്ന അർജുനെ കണ്ടു അവൾ ചെറുതായി ഒന്ന് പകച്ചു.

അത് കണ്ടുകൊണ്ട് ചാടിയെഴുന്നേറ്റ് ഹന്ന ചിമ്മുവിനെ തട്ടി വീഴാൻ തുടങ്ങിയതും ചിമ്മു വേഗം മുന്നോട്ട് ആഞ്ഞു പോയ്‌. അർജുന്റെ നെഞ്ചിൽ തട്ടി നിന്നവളെ നോക്കി ബാക്കിയുള്ള കുട്ടികളുടെ കിളി പോയ്‌…

സോറി… സാർ…ചിമ്മു പറഞ്ഞതും അർജുൻ അവളെയൊന്നു ദേഷിച്ചു നോക്കി.

എന്താടോ….. തനിക്കു മര്യാദക്ക് ക്ലാസ്സിൽ ഇരിക്കാൻ മേലെ… ഇത്രക്ക് ബഹളം കൂട്ടാൻ ഇവിടെന്താ സംഭവിച്ചത്..

അർജുൻ കലിപ്പ് മോഡിൽ ചോദിച്ചതും ചിമ്മു അവനെ യൊന്നു പാളി നോക്കി.

ഹന്ന…. നിങ്ങളുടെ ശബ്ദം മാത്രെ ഒള്ളല്ലോ.. എന്താടോ ഇത് ക്ലാസ്സ്‌ റൂം ആണോ അതൊ ചന്തയൊ?

അർജുൻ ഹന്നയെ നോക്കി വഴക്ക് പറഞ്ഞു

ഇത് ചന്തയാണോ ഹന്ന….?

നോ സാർ..

പിന്നെ?

ഇനി ആവർത്തിക്കില്ല..സോറി സാർ… പ്ലീസ്..

Take your ടെസ്റ്റ്‌..അവൻ അലറിക്കൊണ്ട് ക്ലാസിലേക്ക് കയറി വന്നതും കുട്ടികളെല്ലാവരും നിശബ്ദരായി പെട്ടന്ന് അവരുടെ ടെസ്റ്റ് ബുക്ക് എടുത്തു.

പഠിക്കാൻ വന്നാൽ എല്ലാവരും പഠിച്ചിട്ട് വീട്ടിൽ പോകാൻ നോക്കണം. അത്യാവശ്യം കളിയും ചിരിയും ഒക്കെ വേണം.. വേണ്ടെന്ന് ഞാൻ പറയുന്നില്ല.. പക്ഷേ ഇവിടെ ഇപ്പോൾ ഇവർ കാട്ടിക്കൂട്ടിയത് എന്തൊക്കെയാണ്.ബാക്കി കുട്ടികൾ എല്ലാവരും നിശബ്ദരായിരിക്കുകയായിരുന്നു. ഹന്നയുടെയും ചിന്മയിയുടെയും മാത്രം ശബ്ദം മാത്രമേ ഇവിടെയുള്ളൂ..

അർജുൻ ദേഷ്യം വിട്ടുമാറാതെ പിന്നെയും അവരെ വഴക്ക് പറഞ്ഞു.

സോറി സാർ… ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ല.. സാർ വന്നത് ഞങ്ങൾ കണ്ടില്ലായിരുന്നു. ബെല്ലടിച്ചത് കേട്ടുമില്ല. ചിമ്മു ആണ് അർജുനെ നേരിട്ടത്.

മ്മ്… അതെങ്ങനെ കേൾക്കും.. ബെല്ലിനേക്കാൾ ശബ്ദത്തിൽ അല്ലേ നിങ്ങൾ ഇവിടെ കിടന്ന് ആറാടിയത്.. നാലക്ഷരം പഠിക്കേണ്ട നേരത്ത് കിടന്നു ബഹളം വെച്ചോ..എന്തേലും പറഞ്ഞാൽപിന്നെ ടീച്ചേഴ്സിനാണ് കുറ്റം. ഉടനെ തന്നെ അത് ഫോണിൽ വീഡിയോ ആക്കി വൈറലാക്കും.. അവന് പിന്നെയും കലിയടങ്ങിയില്ല.

കൂടുതൽ വഴക്കും പറഞ്ഞത് ചിമ്മുവിനെയാണ്. അതിന്റെ കാരണം അർജുനും അവൾക്കും മാത്രമല്ലേ അറിയൂ..കുറെ വഴക്ക് പറഞ്ഞപ്പോൾ ചിമ്മൂന് ദേഷ്യം വന്നു..

അവൾ കണ്ണുരുട്ടി അവനെ ഒന്നു നോക്കി. വീട്ടിലേക്ക് വാ.. വെച്ചിട്ടുണ്ട് ഞാന് , നിങ്ങടെ പുന്നാരം ഞാൻ നിർത്തുന്നുണ്ട്..ചിമ്മു പറഞ്ഞതും ഹന്ന വാ പൊളിച്ചു കൊണ്ട് അവളെ നോക്കി.

എന്താ നീ പറഞ്ഞെ…? ഹന്ന അവളോട് ചോദിച്ചു.

അർജുൻ ദേഷ്യപ്പെട്ടതുകൊണ്ടും വഴക്ക് പറഞ്ഞത് കൊണ്ടും ചിമ്മുവിന്റെ ഉള്ളിൽ  ആകെകൂടി വല്ലാത്തൊരു അവസ്ഥ..അങ്ങനേ വിട്ടാലും പറ്റില്ല.. ഇത് പറഞ്ഞിട്ടേ ബാക്കി കാര്യമൊള്ളൂ..അവളും ചിന്തിച്ചു.

ഇങ്ങേരെന്റെ കെട്ടിയോൻ ആടി…പറഞ്ഞുകൊണ്ട് ചിന്മയ് അവളുടെ സീറ്റിലേക്ക് ഇരുന്നു.

എന്താ…ഹന്നയും അവന്തികയും ഒരുപോലെ അവളെ നോക്കി.

ഈ നിൽക്കുന്ന അർജുൻ എന്റെ ഭർത്താവാണ്.. ഇത് എനിക്ക് അങ്ങേര് കെട്ടി തന്ന താലിയ.. കുടുംബക്കാരെയും കൂട്ടുകാരെയും അയൽക്കാരെയും ഒക്കെ സാക്ഷി നിർത്തിയാണ് ഇയാൾ എന്നെ കല്യാണം കഴിച്ചത്..

ഷോളിന്റെ അടിയിൽ ഒളിപ്പിച്ചുവെച്ച താലിമാല എടുത്ത് ചൂണ്ടുവിരലിൽ കോർത്തുകൊണ്ട് ചിന്മയ് ഹന്നയെ കാണിക്കുകയാണ്.

യ്യൊ… സത്യമാണോ പെണ്ണെ. ഹന്ന പതിയെ ചോദിച്ചു.പക്ഷെ അവൾക്ക് നേരെ ചൊവ്വേ ശബ്ദം പോലും വന്നില്ല.

മ്മ്.. അതേ,, നൂറു ശതമാനം സത്യമാണ്.. ഇങ്ങേരെന്റെ ഭർത്താവാണ്…സംശയം ഉണ്ടെങ്കിൽ നേരിട്ട് തന്നെ അങ്ങട് ചോദിക്ക്.. ഹല്ല പിന്നേ..

പടച്ച തമ്പുരാനെ.. ഞാനെന്താ ഈ കേൾക്കണേ..അവൾ അവന്തിക യെ നോക്കിയപ്പോൾ മറ്റേതോ അന്യഗ്രഹത്തിൽ ചെന്ന് അവസ്ഥയിലാണ് അവന്തികയുടെ  ഇരിപ്പ്..

പെട്ടന്ന് അർജുനെ വന്നിട്ട് ഒരു സാർ വിളിച്ചു. അവൻ ക്ലാസ്സ്‌റൂമിന്റെ വാതിൽക്കലേക്ക് ഇറങ്ങി പോയി..

ചിമ്മു അവന്തികയുടെ കൈത്തണ്ടയിൽ ഒന്ന് പിച്ചി..

ആഹ്….അവൾ ചെറുതായി കരഞ്ഞു.

എന്താടി… വേദനിച്ചോ നിനക്ക്…ചിമ്മു ചോദിച്ചതും അവൾ തല കുലുക്കി.

നീയെന്താ,,,, എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നെ..ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ.

ഇല്ല… തീരെ വിശ്വാസം ആയില്ല…. അല്ലേടി ഹന്ന. അവന്തിക ചോദിച്ചതും ഹന്നയും തല കുലുക്കിക്കൊണ്ട് അത് ശരിവെച്ചു..

ആഹ് അങ്ങനെയെങ്കിൽ എനിക്ക് നിങ്ങളോട് ഇനിയൊന്നും പറയാനില്ല…
ചങ്ക് പറിച്ചു കാണിച്ചു.. പക്ഷെ ഇപ്പോളും ചെമ്പരത്തി ആണെന്ന് പറഞ്ഞുകൊണ്ട് ഇരിക്കുന്ന നിന്നോടൊന്നും ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല…

ചിമ്മു മെല്ലെ അവർക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു.

അപ്പോൾ ഇനി ഒന്നും നടക്കൂലല്ലേ….ഒടുവിൽ അവന്തിക ചുണ്ടനക്കി.

എന്ത്…? ചിമ്മു അവളെ നോക്കി നെറ്റി ചുളിച്ചു.

സാറിന്റേം എന്റേം…..എന്തോ പറയാൻ വന്നിട്ട് അവന്തിക പെട്ടന്ന് തന്റെ നാവ് അകത്തേക്ക് വലിച്ചിട്ടു.

എടി,,, അപ്പോൾ കാർത്തിക്കുമായി നിനക്ക് ഇഷ്ടമാണെന്ന് അവനോട് സമ്മതിച്ചതോ…? പെട്ടന്ന്  എന്തോ വലിയൊരു കണ്ടു പിടിത്തം നടത്തിയ പോലെ ഹന്ന ചോദിച്ചു.

തുടരും……