“ഹലോ ദേവനങ്കിൾ.. എന്താണ് ഈ വഴിയൊക്കെ… വല്ല കൊലപാതകവും നടന്നോ “
റിയ വന്ന് അരികിൽ. ഇരുന്നപ്പോൾ ദേവൻ ഒന്ന് ചിരിച്ചു
“ഇവളെ പിടിച്ചു കെട്ടിക്കുന്നില്ലേ?”
അനന്തൻ ചിരിച്ചു
“ജീവിതത്തിൽ കല്യാണമേ കഴിക്കുന്നില്ല എന്ന് പ്രതിജ്ഞ എടുത്തു ജീവിക്കുവല്ലേ “
“അതെന്താ മോളെ വല്ല ബ്രേക്ക് അപ്പും ഉണ്ടായോ “
“എന്റെ പൊന്ന് അങ്കിളെ എന്റെ കൂടെ പഠിച്ച മിക്കവാറും എല്ലാരും കല്യാണം കഴിച്ചു, 90%പേരും ഡിവോഴ്സ് ആയി. പിന്നെ ഇപ്പോൾ ജോലി ചെയ്യുന്ന ഇടത്ത് 100%ആണ് ഡിവോഴ്സ്.. എനിക്ക് അതൊന്നും പറ്റില്ലാന്ന്.. ബ്രേക്ക് അപ്പോന്നുമെന്റെ ലോല ഹൃദയം താങ്ങൂല.. ഞാൻ ഇങ്ങനെ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ സുഖമായി ജീവിച്ചു പോയിക്കോട്ടെ..”
അപ്പോഴേക്കും ഗീത ജ്യൂസ് കൊണ്ടു വന്നു
“ഇപ്പോൾ മിനിയേ അമ്പലത്തിൽ കാണുന്നില്ലല്ലോ. അല്ലെങ്കിൽ എല്ലാ വെള്ളിയാഴ്ചയും കാണാറുണ്ട് “
“അവൾക്ക് വയ്യ. മുട്ടിനു വേദന.. ഇപ്പോൾ അടുത്തുള്ള ക്ഷേത്രത്തിൽ പോകും. അത്രേ തന്നെ.. റിയ കുട്ടി പോകാറില്ലേ അമ്മയുടെ കൂടെ?”
അവൾ ചുമൽ ഉയർത്തി
“രാവിലെ. എഴുന്നേറ്റിട്ട് വേണമല്ലോ.. പിന്നെ അമ്പലത്തിൽ പോകുന്നതൊക്കെ പഴഞ്ചൻ ഏർപ്പാട് ആണത്രേ. എവിടെയോ ഒരു ശക്തി ഉണ്ട്.. അത് അമ്പലത്തിലും പള്ളിയിലും ഒന്നുമല്ല മനുഷ്യന്റെ മനസ്സിൽ ആണെന്ന ഇവളുടെ കണ്ടു പിടിത്തം “
ദേവൻ ചിരിച്ചു
“ഞാൻ വന്നത്… നമ്മുടെ വീട് റെന്റ് ന് കൊടുക്കുന്നുണ്ടോന്നറിയാനാ “
“ഏത് വീട്?”
“അത് ഞാൻ മറന്നു.. നിനക്ക് മൂന്നാല് വീടുള്ളത് അടിയൻ മറന്ന് പോയി “
“പോടാ അവിടുന്ന് “
അനന്തൻ പൊട്ടിച്ചിരിച്ചു
“ഈ വീട്.
മതിലിന്റെ അപ്പുറത്തുള്ള വീട് ചൂണ്ടി ചോദിച്ചു ദേവൻ
“അത് റെനൊവേഷൻ കഴിഞ്ഞു ഇട്ടേക്കുവാ. ആർക്കാ?”
“എന്റെ ഡിപ്പാർട്മെന്റ് ലുള്ള..”
“അവിടെ നിൽ.. മുന്നോട്ട് ഒരടി വെയ്ക്കരുത്. പോലീസിന് അല്ലേ.. ഇല്ല “
അനന്തൻ കൈ ഉയർത്തി
ദേവന്റെ മുഖത്ത് ഒരു ചിരി വന്നു
“എടാ നീ കേൾക്ക് പ്ലീസ്. ഒരു പാവം പോലീസ് ആണ്. അമ്മ മരിച്ചു പോയ ഒരു കുഞ്ഞുണ്ട്. കൂട്ടത്തിൽ സ്വന്തം അമ്മയും ഉണ്ട്.. ആ വീട് കറക്റ്റ് ആണ്.. പോയി വരാൻ എളുപ്പം. ഉണ്ട്. അടുത്ത് സ്കൂൾ ഉണ്ടല്ലോ കുട്ടിയെ ചേർക്കുകയും ചെയ്യാം.”
“ഒന്ന് പോടാ ഉവ്വേ.. ഇവരൊന്നും കറക്റ്റ് റെന്റ് തരില്ല.. പിന്നെ ചോദിച്ചാൽ കള്ളക്കേസ് ആയി സ്വസ്ഥത പോകും “
“നിനക്ക് എന്നേ വിശ്വാസം ഇല്ലേ. റെന്റ് ഞാൻ തന്നോളം.. ഇത് ഒരു സ്പെഷ്യൽ കേസ് ആണ്. നിന്നോട് ആയത് കൊണ്ടു പറയാം.. കുഞ്ഞുങ്ങൾക്ക് എതിരെ ഉള്ള abuse അന്വേഷിക്കാനുള്ള ടീമിന്റെ ഹെഡ് ആണ് സിദ്ധാർഥ്. നീ ചെയ്യുന്നത് ഒരു സേവനമാണ് സേവനം “
അനന്തൻ ഒരു ഇടി വെച്ചു കൊടുത്തു
‘നീ വക്കീൽ പണി ചെയ്ത മതിയാരുന്നു ദേവാ “
“എനിക്കും കൂടെ വേണ്ടിട്ട് നീ ചെയ്യുന്നുണ്ടല്ലോ.”
അനന്തൻ ചിരിച്ചു
“ശരി.. ഇനി നീ പറഞ്ഞിട്ട് ചെയ്തില്ലന്ന് വേണ്ടാ “
അനന്തൻ സമ്മതിച്ചു
ദേവൻ യാത്ര ചോദിച്ചു
ഇത് അനന്തപദ്മനാഭൻ അഡ്വാകേറ്റ് ആണ്
വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു
ഭാര്യ ഗീത ആ ഓഫീസിൽ തന്നെ ക്ലാർക്ക്.
ഒറ്റ മകളെയുള്ളു
റിയ
ആർക്കിട്ടേക്ട് ആണ്
ആൾക്ക് ഇരുപത്തി അഞ്ചു വയസ്സ് കഴിഞ്ഞു
കല്യാണം വേണ്ടേ വേണ്ട അതാണ് ലൈൻ
ഒറ്റ മകൾ ആയത് കൊണ്ടു അവളെ ആരും നിർബന്ധിക്കുകയുമില്ല
അവൾ അങ്ങനെ സ്വാതന്ത്ര്യത്തോടെ ജീവിച്ചു പോകുന്നു
കെട്ടിടങ്ങൾ നിർമ്മിച്ചു കൊണ്ടങ്ങനെ..
🔥🔥🔥
ഞായറാഴ്ച ഒരു വലിയ ലോറി വന്നു അപ്പുറത്തെ വീടിന്റെ മുന്നിൽ നിന്നത് റിയ ജനലിൽ കൂടി കണ്ടു
ഓ പുതിയ താമസക്കാർ
ഒരു കാർ വന്നു നിന്നു
കാറിൽ നിന്ന് ഒരാൾ ഇറങ്ങുന്നു
“റിയാ “
അമ്മയ്ക്ക് വിളിക്കാൻ കണ്ട നേരം
അവൾ ഒന്നുടെ എത്തി നോക്കി
ഇതാണോ എസ് പി
ഇയാള് ചെറുപ്പം ആണല്ലോ
എന്റെ പൊന്നോ ഒരു ചുന്ദരി ലുട്ടാപ്പി ഇറങ്ങുന്നുണ്ടല്ലോ
അവൾ നക്ഷത്രം പോലെ ഉള്ള ആ മോളുട്ടിയെ നോക്കി ഇരുന്നു
പുറത്ത് ഒരടി വീണപ്പോൾ അവൾ തിരിഞ്ഞു
“എത്ര തവണ വിളിച്ചെടി.. ആ ടാങ്ക് ഓഫ് ചെയ്യാൻ.. വെള്ളം മുഴുവൻ പോയി… അത് ശരി ആ പോലീസുകാരനെ വായി നോക്കി ഇരിക്കുവാണോ?”
ങേ…
അവൾ ഒന്നുടെ നോക്കുമ്പോൾ മുറ്റത്തു അയാൾ മാത്രമേയു
“നിന്റെ കോഴി സ്വഭാവം നിർത്താറായില്ലേ എന്റെ റിയെ.. കല്യാണം കഴിക്കാൻ പറഞ്ഞാൽ വയ്യ “
“കോഴി.. നിങ്ങളുടെ കെട്ടിയോൻ വായിനോക്കി..”
ഗീത ഒരെണ്ണം കൂടി കൊടുത്തു
എന്റെ ദൈവമേ എനിക്ക് ഒന്നിനെ തന്നപ്പോൾ ഇച്ചിരി നല്ലതിനെ തന്നൂടാരുന്നോ
“കികികി tiktok കോമഡി ഇതൊക്കെ മോഡി അണ്ണൻ ബാൻ ചെയ്തിട്ട് വർഷങ്ങൾ ആയി.. ഞാൻ പോയി പരിചയപ്പെട്ടിട്ട് വരാം “
റിയ കട്ടിലിൽ നിന്ന് നിലത്തേക്ക് ചാടി
“എടി നിക്കറിന്റെ മോളിൽ ഒരു പാവാട ഇട്ടിട്ട് പോടീ..”
അവൾ മൈൻഡ് ചെയ്യാതെ ഒറ്റ ഓട്ടം
തുടരും……
