ജിജി ഫോൺ എടുത്തു “ഗുഡ്മോർണിംഗ് സർ “
“ഗുഡ്മോർണിംഗ് ജിജി. ഇപ്പോൾ എവിടെയുണ്ട് “
“ട്രാഫിക് ലാണ് സർ “
“എന്റെ ഓഫീസിൽ ജോയിൻ ചെയ്യണം ഒരു മണിക്കൂറിനകം “
“സർ.. സർ തിരിച്ചു വന്നോ?”
ആഹ്ലാദവും അതിശയവും കലർന്ന ശബ്ദം
“കം. Soon “
അവൻ ഫോൺ വെച്ചു
ഫെലിക്സും വിശാലും വരും
അവൻ ഓഫീസിൽ എത്തി
വളരെ furnished ആയിട്ടുള്ള ഒന്ന്
അവൻ ജനാല തുറന്നു.
അടുത്ത compund ൽ ആർട്ടേക് ആർക്കിട്ടേക്ച്ചർ ഗ്രുപ്പ് ന്റെ ഓഫീസ്
തൊട്ടിപ്പുറം പൊതു വഴി
പുറകിൽ. ഒരു പ്ലോട്ട് ഫ്രീ ആയി കിടക്കുന്നു
മുന്നിൽ. മെയിൻ. റോഡ്
സംഗതി കൊള്ളാം..
അവൻ ആദ്യത്തെ ഫയൽ എടുത്തു
♥️♥️♥️
“നീയിന്നു പോകുന്നില്ലേ റിയ?”
“പോവല്ലേ… ഇങ്ങനെ കിടന്നു കാറാതെ “
അവൾ ജീൻസ് ഒന്ന് മണത്തു നോക്കി
എന്തൊരു നാറ്റം, കഴുകാൻ പറഞ്ഞാലോ, വേണ്ട, രാവിലെ അച്ഛനെ എന്തിനാ പറയിപ്പിക്കുന്നെ, അവൾ പെർഫ്യൂം എടുത്തു മുഴുവൻ അടിച്ചു, പിന്നെ മണപ്പിച്ചു
കൊള്ളാം പുരോഗതി ഉണ്ട്ഇനി ടോപ്അലമാര തുറന്നപ്പോൾ എല്ലാം കൂടി താഴെ
ഒരു കറുപ്പ് ബനിയൻ കിട്ടി
അതെടുത്തു ഇട്ടു
“എടി കുളിച്ചിട്ട് പൊ ‘
“ഞാൻ മിനിഞ്ഞാന്ന് കുളിച്ചു “
ഒറ്റ അടി കൊടുത്തു ഗീത
“പോയി കുളിക്കെടി വൃത്തികെട്ട ജന്തു.. ചൂല് ഞാൻ എടുക്കും.”
“വേണ്ടാ ചൂല് വേണ്ട. ഞാൻ കുളിച്ച പോരെ.. കുളിച്ചോളാം “
“ആ പിന്നെ ഈ നാറിയ ജീൻസിൽ പെർഫ്യൂം അടിച്ചോണ്ട് പോകുന്ന പണി ഇന്നത്തോടെ നിർത്തിക്കോ.. ഇന്ന ഈ ചുരിദാർ ഇട്ടിട്ടു പൊ “
“അയ്യേ ഇതെവിടുന്ന.. എനിക്ക് ചുരിദാർ വേണ്ട..”
“റിയെ മര്യാദക്ക് ഇത് ഇട്ടോണ്ട് പൊയ്ക്കോ, അച്ഛൻ കഴിഞ്ഞ തവണ ഇടുക്കിയിൽ. പോയപ്പോ എനിക്ക് മേടിച്ചതാ. പക്ഷെ എനിക്ക് ഇഷ്ടം ആയില്ല നീ എടുത്തോ “
റിയ എളിയിൽ കൈ കുത്തി
“ഹലോ.. കെട്ടിയോൻ തന്ന പ്രണയസമ്മാനം എന്റെ തലയിൽ അടിച്ചേൽപ്പ്പിക്കാൻ നോക്കുന്നോ… ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും “
“ഓ. പിന്നെ.. എടി എനിക്ക്. ഇതിന്റെ നിറം അത്ര. ഇഷ്ടം ആയില്ല.. നീ ഇരുണ്ട കളർ ആയത് കൊണ്ടു നല്ല പോലെ ചേരും “
റിയ ഒരു കുത്തു വെച്ചു കൊടുത്തു
“ഒരു വെളുത്ത സുന്ദരി വന്നേക്കുന്നു.. അതെ ഗർഭിണി ആയിരുന്നപ്പോൾ ഫുൾ ടൈം ബീഫ് തിന്നിട്ട ഞാൻ കറുത്ത് പോയത്, പേരിനെങ്കിലും ഒരു പൂവൻ പഴം കഴിച്ചൂടായിരുന്നോ “
ഗീത ഒറ്റ ചിരി
“പക്ഷെ നിന്റെ ഭംഗിയുണ്ടല്ലോ.. നീ കഴിഞ്ഞ പിന്നെ കൃഷ്ണനെയുള്ളൂ. ഇത്രയും ഭംഗി “
റിയ സൂക്ഷിച്ചു നോക്കി
“എജ്ജാതി മോട്ടിവേഷൻ ഞാൻ കഴിഞ്ഞു കൃഷ്ണൻ.. എന്റെ കൃഷ്ണ നീ. ഇതൊന്നും കേൾക്കുന്നില്ലേ.. ഉയ്യോ സമയം ആയി “
അവൾ ഓടി പോയി കുളിച്ചു വന്നപ്പോഴും ചുരിദാർ കയ്യിൽ. പിടിച്ചു ഗീത നിൽക്കുന്നുണ്ട്
“എന്റെ അമ്മേ ഈ കോപ്പ് വലിച്ചു കേറ്റി വണ്ടിയിൽ പോകാൻ പാടാ “
അവർ വലതു കൈ നീട്ടി
കാറിന്റെ കീ
“കാറിൽ പൊയ്ക്കോ. അല്ലെങ്കിലും നീ ടൂ വീലർ ഉപയോഗിക്കുന്നത് എനിക്ക്. പേടിയാ “
“എന്തിനും ഉത്തരം ഉണ്ട്. ഇങ്ങോട്ട് തന്നെ “
അവിടെ നിന്നു തന്നെ എല്ലാം ഊരിക്കളഞ്ഞിട്ട് അവൾ ചുരിദാർ ഇട്ടു
“നിനക്ക് നാണം ഇല്ലേ കൊച്ചേ?”
“ഇല്ല “
കീയും മേടിച്ചു കൊണ്ടു. ഒരു പോക്ക്
“എടി മുടി ചീകുന്നില്ലേ?”
“കാറിൽ ഇരുന്ന് ചീകും “
പറഞ്ഞതും കാർ സ്റ്റാർട്ട് ചെയ്യുന്നതും കണ്ടു
ഗീതയെ കൈ വീശി കാണിച്ചിട്ട് അവൾ തിരിഞ്ഞു
വെടിച്ചില്ല്. പോലെ കാർ പാഞ്ഞു. പോയി
♥️♥️♥️
ഫെലിക്സ് വിശാൽ ജിജി
“ഇരിക്ക് “
സിദ്ധാർഥ് കസേര ചൂണ്ടി
അവർ ഇരുന്നു
മൂന്ന് വർഷങ്ങൾക്ക് ശേഷം അവനൊപ്പം ചേർന്നതിന്റെ ത്രില്ലിൽ ആയിരുന്നു അവർ
“നമുക്ക് തുടങ്ങാം.. ടീം ഒന്നാണെങ്കിലും വർക്ക് നാലായിട്ടാണ്. നാലു പ്രദേശങ്ങളിൽ തുടങ്ങണം. സ്കൂൾ കേന്ദ്രീകരിച്ചു തുടങ്ങണം. പിന്നെ നഴ്സറി അംഗന വാടികൾ.. പ്രശ്നക്കാരായി ഒന്നിലധികം പോക്സോ കേസിൽ ഉൾപ്പെടെ ആൾക്കാർ അങ്ങനെ ലിസ്റ്റ് തിരിച്ചു തുടങ്ങാം..”
“സർ…”
“കേസ് അന്വേഷണത്തിൽ നിങ്ങൾക്ക് മൂന്നാം മുറ പ്രയോഗിക്കാം.. ഉറപ്പായാൽ മാത്രം.. അങ്ങനെ. പിടിക്കപ്പെടുന്നവർ ആരാണെന്ന് ഉറപ്പ് വരുത്തിയാൽ പിന്നെ ഉദ്ധാരണമെ നടക്കാത്ത മൂന്നാം മുറ പ്രയോഗിക്കാം.. അതാണ് ഫസ്റ്റ് ഡോസ്..”
അവർ കുറച്ചു നെഞ്ചിടിപ്പോടത് കേട്ട് നിന്നു
തുടരും……
