“അപ്പേ..”
പെട്ടെന്ന് സിദ്ധാർഥ് തിരിഞ്ഞു നോക്കി
അന്ന് അവൻ പോയില്ല. ഉച്ചക്ക് കുറച്ചു ദൂരെ ഒരിടത് പോകണം. അത് കൊണ്ടു രാവിലെ ഓഫ് എടുത്തു
“അപ്പേ എന്റെ സ്കൂളിൽ പിടിഎ മീറ്റിംഗ് ആണ്. അപ്പ വരണം ” അവൾ നോട്ടീസ് കാണിച്ചു കൊടുത്തു
ഫോണിൽ മെസ്സേജ് വന്നിരുന്നു. പക്ഷെ അത്യാവശ്യം ആയി പോകണം
“അമ്മാമ്മ വരും.. എനിക്ക് കുറച്ചു തിരക്ക് ഉണ്ട് “
അവൾ തലയാട്ടി
“എനിക്ക് ഒരു ചെസ്സ് ബോർഡ് വാങ്ങി തരാവോ “
സിദ്ധാർഥ് ന് അതിശയം തോന്നി
“അതിന് നിനക്ക് ചേസ് കളിക്കാൻ അറിയാമോ?”
അറിയാം എന്ന് തലയാട്ടി ചിന്നു
“എങ്ങനെ പഠിച്ചു “
“റിയ ചേച്ചി പഠിപ്പിച്ചു..”
“അവൾ ഇവിടെ പിന്നെയും വന്നോ”
അവന്റെ ശബ്ദം കുറച്ചു ഉയർന്നു പോയി. കുഞ്ഞ് പേടിച്ചു മാറി നിന്ന് കളഞ്ഞു
“അപ്പേ ചേച്ചി പാവാ.. വഴക്ക് പറയല്ലേ അപ്പേ “
ചിന്നു കൈകൾ കൂപ്പി കരഞ്ഞു. പൊടുന്നനെ അവന്റെ മനസ്സ് വല്ലാതായി
“ഇങ്ങു വന്നേ ” അവൻ വിളിച്ചു
പതിയെ അടുത്ത് വന്നു കുഞ്ഞ്. അവൻ അവളെ മടിയിൽ എടുത്തു ഇരുത്തി
“ചേച്ചി വേറെ ആണ്. നമ്മൾ വേറെ.. ചേച്ചി നാളെ വേറെ ഒരാളെ കല്യാണം കഴിച്ച് ആ വീട്ടിൽ നിന്ന് പോകും. നമുക്ക് നമ്മൾ മാത്രം ഉള്ളു. അത് മതി.. അന്ന് ചിന്നുന്നു വിഷമം വരും.. എന്തിനാ ഒത്തിരി കൂട്ട് ആകുന്നത്?”
കുഞ്ഞ് കുനിഞ്ഞു
“നിക്ക് ആരൂല്ല ” അവൾ കരഞ്ഞു
സിദ്ധാർഥ് അറിയാതെ അവളെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുത്തു. പിന്നെ അങ്ങനെ ഇരുന്നു
“അപ്പയില്ലേ മോൾക്ക്?”
ചിന്നു ഞെട്ടി നോക്കി അവന്റെ കണ്ണുകളിൽ ജലം
“അപ്പയ്ക്ക് മോൾ മാത്രം ഉള്ളു “
അവൾ കുഞ്ഞി കൈ കൊണ്ടു അത് തുടച്ചു
“സോറി ഇനി കൂട്ട് കൂടില്ല “
“ഉം “
അവൻ മോളെ ഒന്നുടെ ചേർത്ത് പിടിച്ചു. ഗായത്രി അത് നോക്കി നിന്നു. മോൾക്ക് ആകെയുള്ള സന്തോഷം ആണ്. അത് പോയി
അവർ മുറിയിലേക്ക്. പോരുന്നു
🔥🔥🔥
പിന്നെ ചിന്നു അങ്ങോട്ട് നോക്കിയില്ല. ഇടക്ക് റിയ കൈ കാണിച്ചെങ്കിലും കാണാത്ത മട്ടിൽ പോയി. അങ്ങേര് എന്തോ പറഞ്ഞു കൊച്ചിന്റെ മനസ്സ് തിരിച്ചു. ദുഷ്ടൻ സിദ്ധാർഥ്
സത്യത്തിൽ റിയയ്ക്ക് അവനെക്കാൾ ഇഷ്ടം മോളോട് ആയിരുന്നു. അവന്റെ ഫോട്ടോ കോപ്പി ആയത് കൊണ്ടാണോ ഒരു കൂടപ്പിറപ്പ് ഇല്ലാഞ്ഞിട്ടാണോ എന്നൊന്നും അറിയില്ല. ഇഷ്ടം ആയത് കൂടുതൽ മോളെയാണ്. പക്ഷെ അവനെ പേടിയാ മോൾക്ക്
“ഹലോ “
സിദ്ധാർഥ് തിരിഞ്ഞു നോക്കി
അന്ന് ഫെലിക്സ് ഇല്ലാഞ്ഞത് കൊണ്ടു നടത്തം തനിച്ചായിരുന്നു
റിയ
“അതേയ്.. നിങ്ങൾ ശുദ്ധ തെമ്മാടി ആണ് കേട്ടോ “
ആദ്യം സിദ്ധാർഥ് അമ്പരന്ന്. പോയി. പബ്ലിക് റോഡ്. സിസിടിവികൾ. അവൻ സംയമനം പാലിച്ചു.
“മോളോട് എന്നോട് മിണ്ടരുത് എന്ന് പറഞ്ഞല്ലേ “
അവൻ കടിച്ചു പിടിച്ചു നിന്നു
“മോളെന്നെ കണ്ട നോക്കുന്നു. പോലുമില്ല. എനിക്ക് മനസിലായി നിങ്ങൾ പറഞ്ഞതാവും എന്ന്. എന്തിനാ കുഞ്ഞുങ്ങളുടെ മനസ്സിൽ വിഷം കുത്തി വെയ്ക്കുന്നത്?”
“അവൾ എന്റെ മകളാണ്.. നീ ഞങ്ങളുടെ ആരുമല്ല. നിനക്ക് കോമൺ സെൻസ് ഉണ്ടോടി. സമാധാനം ആയിട്ട് ജീവിക്കുന്ന ഒരു കുടുംബത്തെ ഇങ്ങനെ ടോർച്ചർ ചെയ്യാൻ. എന്റെ മോൾക്ക് അമ്മയില്ല. നീ അവളുടെ അമ്മയാകണ്ട. ആരും ആകേണ്ട. എനിക്ക് അത് ഇഷ്ടം അല്ല “
“നിങ്ങളുടെ ഇഷ്ടം നോക്കിയല്ല ഞാൻ ഒരാളെ ഇഷ്ടപ്പെടുന്നത്.. ആ കുഞ്ഞിനെ ഇങ്ങനെ വളർത്തുന്നത് തെറ്റാ. ഒരുപാട് കഴിവ് ഉള്ള കുഞ്ഞാ.”
“എന്റെ കുഞ്ഞാ അത് എന്റെ മാത്രം. നീ. പോടീ പുല്ലേ.. നിന്റെ വീട്ടിൽ താമസിക്കുന്നത് കൊണ്ടല്ലേ ഈ അഹങ്കാരം.. നോക്കിക്കോടി ഇനി നീ നോക്കിക്കോ “
അത് പക്ഷെ അവളെ ഉലച്ചു കളഞ്ഞു. മോളെയും കൊണ്ടു അവൻ പോകും. ഇനി കാണാൻ പറ്റാത്ത ഒരിടത്തേക്ക്. അവൾ അവനെ തന്നെ നോക്കി നിന്നു
“സിദ്ധാർഥ് ഞാൻ നിങ്ങളെ സ്നേഹിക്കുന്നെന്ന് പറഞ്ഞത് കൊണ്ടല്ലേ ഇങ്ങനെ ചെയ്യുന്നത്… ഞാൻ.. ഞാൻ.. ഞാൻ ഇനി ആ വീട്ടിൽ വരില്ല.. നിങ്ങൾ പോകണ്ട..”
“നിന്നെ എങ്ങനെ വിശ്വസിക്കും. നീയൊക്കെ പോക്ക് കേസുകൾ ആണ്.. വെറും ഫേക്ക്. എന്റെ മോള് നിന്നെ കണ്ടു പഠിക്കണ്ട..ജീവിതത്തിൽ അവളെ നീയിനി കാണാത്ത ഒരിടത്തേക്ക് ഞാൻ മാറ്റും “
റിയ തിരിച്ചു പോരുന്നു. താൻ കാരണം..താൻ മോശം പെണ്ണാണ്. അത് കൊണ്ടല്ലേ ഇങ്ങനെ പുറകെ..പോക്ക് കേസ് ആണെന്ന്
പോടാ നാ*
🔥🔥🔥
റിയ പിന്നെ അങ്ങോട്ട് ചെന്നില്ല
അവൾ തന്റെ ജോലിയിൽ ശ്രദ്ധ ചെലുത്തി
അന്ന് രാവിലെ ആയിരുന്നു ഒരു സൈറ്റിൽ വർക്ക് സ്റ്റാർട്ട് ചെയ്യുന്നത്. ഭൂമി പൂജക്ക് വരണമെന്ന് പറഞ്ഞത് കൊണ്ടു അവൾ നേരത്തെ ഇറങ്ങി. ഒരു ബസ് വരുന്നത് കണ്ടു
അവൾ സിഗ്നലിൽ കിടക്കുകയായിരുന്നു
സിഗ്നൽ തെറ്റിച്ചു വന്ന ബസ് നേരെ ചെന്നു മറ്റൊരു വാഹനത്തിൽ ഇടിച്ചു കയറി. അലറിയുള്ള നിലവിളികൾ. ആൾക്കാർ ഓടി കൂടുന്നു
അവൾ ബുള്ളറ്റ് സൈഡ് ആക്കിയിട്ടു ആൾക്കാർക്ക് ഒപ്പം ചേർന്നു
സ്കൂൾ ബസ് ആണ്. ആരോ പറയുന്നു
രക്തത്തിൽ കുതിർന്ന പിഞ്ചു ദേഹം ആരോ എടുത്തു കയ്യിലേക്ക് വെച്ചു തന്നു
അവൾ അതുമായി ആംബുലൻസ് ലേക്ക് ഓടി
മുഖം നോക്കി. ചിന്നുമോൾ
തുടരും…..
