നീഹാരം – ഭാഗം 13, എഴുത്ത്: മയില്‍പ്പീലി

ആദ്യത്തെ രണ്ടു ദിവസം റിയ അങ്ങോട്ട് നോക്കാൻ പോയില്ല. അടി കിട്ടിയതിന്റെ ഷോക്ക്. അവൻ പറഞ്ഞ വാചകങ്ങൾ എല്ലാം അവൾക്ക് ആഘാതമായി. പിന്നെ സമാധാനത്തോടെ ഇരുന്ന് ചിന്തിച്ചപ്പോൾ അടി ഒഴിച്ച് ഒന്നിലും തെറ്റില്ല. വെറുതെ ചോദിച്ചു മേടിച്ചു. വേണ്ടായിരുന്നു എന്നുംതോന്നി. അതോടെ മനസ്സ് മാറി. അവൾ അവൻ പോയി കഴിഞ്ഞു അപ്പുറത്തോട്ട് ചെന്നു

മോള് എന്തോ വരച്ചു കൊണ്ടു ഇരിക്കുന്നു. അവളെ കണ്ടു സന്തോഷത്തിൽ ചിരിച്ചു.. അവൾ കയ്യിൽ ഉള്ള മിട്ടായി കൊടുത്തു

“ചേച്ചി എന്താ ഇന്നലെ വരാഞ്ഞേ.. എനിക്ക് ഹോളിഡേ ആയിരുന്നു “

അവൾ ചിന്നുവിനെ വാരി മടിയിൽ ഇരുത്തി

“ചേച്ചിക്ക് കുറച്ചു ജോലി ഉണ്ടായിരുന്നു “

“ആണോ.. ഞാൻ കരുതി എന്നോട് പിണങ്ങിയെന്ന് “

“എന്തിനാ ചിന്നുനോട് പിണങ്ങുന്നേ “

അവൾ ചിരിച്ചു

“അപ്പ അന്ന് വഴക്ക് പറഞ്ഞു ല്ലോ “

“അത് കൊണ്ടു ചിന്നുനോട് എന്തിനാ പിണങ്ങുന്നേ.. ചിന്നുനെ വലിയ ഇഷ്ടം ആണല്ലോ “

കുഞ്ഞ് മുഖം വിടർന്നു

“ഞാൻ വരച്ചു തരട്ടെ “

അവളുടെ ബുക്കിൽ നോക്കി ചോദിച്ചു റിയ

“ആ “

“എന്താ വേണ്ടേ “

“എന്തെങ്കിലും മതി “

അവൾ അവർ രണ്ടു പേരും കൂടിയുള്ള ചിത്രം വരച്ചു കൊടുത്തു

“ഞാനും മോളും കൊള്ളാമോ “

“ഹായ് സൂപ്പർ “

“ഇതെപ്പോ വന്നു. ഞാണോന്ന് കുളിക്കാൻ പോയി “

ഗായത്രി

“ഇപ്പോൾ വന്നേയുള്ളു ആന്റി “

“അമ്മമ്മേ നോക്കിക്കേ ചേച്ചി വരച്ചത്..”

അവർ പടം നോക്കി

“ഉയ്യോ ഫോട്ടോ എടുത്ത പോലെ.. ഇത്രയും നന്നായി വരയ്ക്കുമോ..നന്നായിട്ടുണ്ട് ട്ടോ “

“റിയ എന്താ സുമ്മാവാ “

അവൾ ചിരിച്ചു

“നല്ല മണം വരുന്നുണ്ടല്ലോ എന്താ അടുപ്പിൽ?”

“കുറച്ചു കൊഞ്ച് തീയൽ വെച്ചു “

“ശെടാ സൂപ്പർ അല്ലേ അത്.. ഇവിടെ കൊണ്ടു വന്നോ?”

“ഇല്ല ഞാന് മാർകെറ്റിൽ പോയി “

“അത് കുറെ ദൂരെ അല്ലേ.. ഞങ്ങളുടെ മീൻ ചേട്ടന്റെ നമ്പർ തരാം. വീട്ടിൽ കൊണ്ടു തരും..പച്ചക്കറിയുമത് പോലെ തരും “

ഗായത്രി അവളുടെ മുഖം നോക്കിയിരുന്നു. ഒരു പാവം കുട്ടിയൊന്നുമല്ല റിയ. സ്മാർട്ട്‌ ആണ്. അല്ലെങ്കിൽ അന്നത്തെ തെറി വിളിക്ക് ശേഷം ഈ പ്രദേശത്തെ കാണരുത്. ഇപ്പോൾ ദേ വീണ്ടും വന്നു. മോളും അവളും കൂടി കളിക്കുന്നത് നോക്കി ഇരുന്നു അവർ

ഉച്ചക്ക് ചോറ് വിളമ്പിയപ്പോൾ വേണ്ട ആന്റി അമ്മ എനിക്ക് സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ട് അത് കഴിച്ചില്ലെങ്കിൽ അമ്മയ്ക്ക് വിഷമം ആകും എന്ന് പറഞ്ഞു

പക്ഷെ മോൾക്ക് വാരി കൊടുത്തു അവൾ. കുറച്ചു കൂടി എന്ന് നിർബന്ധിച്ചു മുഴുവൻ വാരി കഴിപ്പിച്ചു. പിന്നെ രണ്ടു പേരും കൂടി ഹോം വർക്ക്‌ ചെയ്യുന്ന കണ്ടു

“മാത്‍സ് ടഫ് ആണ് “

ചിന്നു പറഞ്ഞു

“നോ.. ഈസി.ചേച്ചി പഠിപ്പിച്ചു തരാട്ടോ “

അവൾ കണക്കിന്റെ സൂത്രജാലങ്ങൾ പഠിപ്പിച്ചു കൊടുത്തു. റിയ കണക്കിൽ ടോപ് ആണ്. എപ്പോഴും 100 മേടിക്കുന്ന കുട്ടിയായിരുന്നു അവൾ. അത് കൊണ്ടു തന്നെ അവൾക്ക് വലിയ ഇഷ്ടം ആണ് മാത്‍സ്. അവൾ ട്രിക്സ് ഒക്കെ പറഞ്ഞു കൊടുത്തപ്പോൾ മോള് വേഗം ചെയ്തു

“ചിന്നുസേ എന്താ ആകാൻ ഇഷ്ടം ഭാവിയിൽ?”

“പോലീസ് “

“അമ്പോ.. അപ്പായെ പോലെ പോലീസ് ആകാൻ ആണോ ഇഷ്ടം “

“യെസ്..”

“നല്ലതാട്ടോ.. ഐ പി എസ് ആണോ ലക്ഷ്യം “

“ആം “

“അപ്പോൾ കുറെ വായിക്കണേ “

“എന്ത് വായിക്കണം?”

“പുസ്തകങ്ങൾ “

“എനിക്ക് ഇഷ്ടാ.. പക്ഷെ അപ്പ ഒന്നും വാങ്ങി തരില്ല. പഠിത്തം പോകും “

“കോമിക്സ് ഞാൻ വാങ്ങി തരാം ട്ടോ. പക്ഷെ അതിന്റെ കൂടെ നല്ല സ്റ്റോറികൾ.. അല്ലാതെ നോലെഡ്ജ് കിട്ടുന്ന ബുക്ക്‌. പിന്നെ സ്കൂളിൽ ക്വിസ് കോമ്പറ്റിഷൻ ഒക്കെ ജോയിൻ ചെയ്യണം കേട്ടോ “

“ആ..”

“കുട്ടി ഐ പി എസ് നെ വരച്ചു തരട്ടെ “

നിമിഷം കൊണ്ടു ചിന്നു പോലീസ് വേഷത്തിൽ നിൽക്കുന്ന ചിത്രം വരച്ചു കൊടുത്തു റിയ

“സൂപ്പർ ആയി “

മോൾക്ക് അത് ഇഷ്ടം ആയി

“ചെസ്സ് ഇഷ്ടം ആണോ?”

“അറിയില്ല “

“ഞാൻ പഠിപ്പിച്ചു തരാമെ “

അവൾ ഓടിപ്പോയി ചെസ്സ് ബോർഡ് എടുത്തു കൊണ്ടു വന്നു. മോൾക്ക് ഓരോന്നായി പറഞ്ഞു കൊടുത്തു. ആദ്യമൊന്നും മനസിലായില്ലെങ്കിലും പിന്നെ പിന്നെ ഇഷ്ടം ആയി. Interest ആയി. വൈകുന്നേരം ഏകദേശം അവൻ വരാൻ നേരം ആയപ്പോൾ എഴുനേറ്റു

“പിന്നെ വരാം “

ഗായത്രിയോട് അവൾ പറഞ്ഞു. ചിന്നുന്നു ചെറിയ സങ്കടം ഉണ്ടെന്ന് തോന്നി

“ഞായറാഴ്ച വരാട്ടോ പൊന്നേ “

അവൾ കുഞ്ഞിനെ അടക്കി പിടിച്ചു ഉമ്മ വെച്ചു. പിന്നെ കുതിരയെ പോലെ ഓടിപ്പോയി

സിദ്ധാർഥ് എത്തിയപ്പോൾ വൈകി

“മോളെന്ത് ചെയ്യുന്നു?”

അവൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ചോദിച്ചു

“പഠിക്കുന്നു. നാളെ മാത്‍സ് എക്സാം ആണ് “

അവൻ ഒന്ന് മൂളി..ചെന്നു നോക്കുമ്പോൾ മാത്‍സ് ബുക്കിൽ തല വെച്ചു ഉറക്കം ആയി. മണി പത്തു കഴിഞ്ഞു. അവൻ മെല്ലെ ബുക്ക്‌ അടച്ചു വെച്ചു കുഞ്ഞിനെ ബെഡിൽ കിടത്തി. ബുക്കും പുസ്തകവും മടക്കി വെയ്ക്കുമ്പോ ഒരു കടലാസ്

മോള് യൂണിഫോം ഇട്ട് നിൽക്കുന്ന ചിത്രം

പെൻസിൽ ഡ്രോയിങ് ആണ്

Theertha sidharth IPS

താഴെ സൈൻ ഉണ്ട്, റിയ

അവൻ പതഞ്ഞു പൊങ്ങുന്ന ദേഷ്യം കണ്ണുകൾ അടച്ചു കണ്ട്രോൾ ചെയ്തു

തുടരും…..

Leave a comment