പുലർച്ചെ റിയ അമ്മയെയും അച്ഛനെയും കൂട്ടി ഇറങ്ങി. വീട്ടിൽ വന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവർ വേഗം ഉറങ്ങി
പിറ്റേന്ന് ഉച്ചക്ക് ആണ് റിയ ഉറക്കം എണീറ്റത്. അമ്മ അരികിൽ വന്നിരുന്നു
“ക്ഷീണം മാറിയോ മോളെ?”
“ഉം “
അവൾ എഴുനേറ്റു ബാത്റൂമിലേക്ക് പോയി. വന്നപ്പോൾ അമ്മ മുറിയിൽ ഉണ്ട്
“മോൾക്ക് കഴിക്കാൻ എടുത്തു വെയ്ക്കട്ടെ “
“എന്താ പതിവില്ലാതെ ഒരു പുന്നാരം?”
ഗീത അവൾക്ക് ഒരുമ്മ കൊടുത്തു
“താന്തോന്നി ആണെങ്കിലും നീ കിടുവായിരുന്നു ഇന്നലെ “
“ഉവ്വ് “
“I am proud of you “
“ശ്യോ.. ഫയങ്കരി “റിയ കളിയാക്കി
“പോടീ “
“വാ മോള് “
അമ്മ റിയയെ കൂട്ടി കൊണ്ടു പോയി
“മോൾ കഴിച് കഴിഞ്ഞു ഹോസ്പിറ്റലിൽ പോകുന്നോ “
“നഹി.. ജോലി ഉണ്ട്. വർമ്മ സാറിന്റെ കൺസ്ട്രക്ഷൻ സൈറ്റിൽ പോകണം ‘
അവൾ ചോറ് വാരി കഴിച്ചു കൊണ്ടിരുന്നു
“എന്റെമ്മോ എന്തോ വിശപ്പ് ആണ് “
അവൾ മീൻ കറി ഒഴിച്ച് കഴിക്കുന്നത് ഗീത നോക്കിയിരുന്നു
“കുഞ്ഞിനെ കാണാൻ വൈകുന്നേരം ഒന്ന് പോകാം “
“വൈകുന്നേരം എപ്പോൾ വരുമെന്ന് അറിയില്ല. ഇന്ന് കോൺക്രീറ്റ് ആണ്
രാത്രി വർക്ക് ഉണ്ടാവും. അമ്മയും അച്ഛനും ഒന്ന് പോയിട്ട് വാ “
അവൾ കഴിച്ചെഴുനേറ്റു
“അവർ വല്ലോം വിചാരിച്ച?”
“എന്ത് വിചാരിക്കാൻ. അയാള് ഡോക്ടർ ആണ്. അത് കഴിഞ്ഞു ഐ പി എസ് എടുത്തു. അത് കൊണ്ടു തന്നെ നമ്മൾ ആരും ചെന്നില്ലെങ്കിലും അയാൾ ഹാൻഡിൽ ചെയ്തോളും “
അവൾ ഒരു ജീൻസ് എടുത്തു ധരിച്ചു. ഒരു ടോപ് തലയിൽ കൂടി ഇട്ടു
“ടി നിനക്ക് ആ കൊച്ചിനെ വലിയ ഇഷ്ടം ആണല്ലോ. പിന്നെ എന്താ അങ്ങോട്ട് ഒന്ന് കേറാൻ മടി”
“അമ്മേ അതിന്റെ അച്ഛൻ വന്നില്ലേ..ഇനി നമ്മുടെ ആവശ്യം ഇല്ല..എനിക്ക് പോകാറായി ടാറ്റാ “
അവൾ പോയി
കാർ ഓടിച്ചു കൊണ്ടു ഇരിക്കവേ മോളെ തന്നെ ഓർത്ത് കൊണ്ടിരുന്നു..ആത്മാവിന്റെ ഒരു ഭാഗം ആയി ചിന്നു. അവള് കരഞ്ഞപ്പോൾ താനും കരഞ്ഞു. പാവം ന്റെ കുഞ്ഞ്. പക്ഷെ ഇനി പോകില്ല. അയാൾക്ക് അത് ഇഷ്ടം അല്ല. വെറുതെ ഇനി…അയാള് മോളെയും കൊണ്ടു പോകും
അയാൾ പറഞ്ഞത് പോലെ അത് അയാളുടെ മാത്രം മോളാണ്. ദൂരെ നിന്ന് കണ്ടാൽ മതി. പോകാതിരിക്കട്ടെ
അവൾ സൈറ്റിൽ എത്തി
വിഹാനും ആര്യയും ഉണ്ട്
“ആ കുഞ്ഞിന് എങ്ങനെ ഉണ്ട്?”
വിഹാൻ കണ്ട ഉടനെ ചോദിച്ചു
“സീരിയസ് അല്ല “
“ഒരു വഴി തുറന്ന് കിട്ടി “
വിഹാൻ കളിയാക്കി
“ഉവ്വ അതിൽ. പിടിച്ചു കേറാൻ എന്റെ പട്ടി പോകും “റിയ പറഞ്ഞു
പിന്നെ അവൾ ജോലിയിൽ ശ്രദ്ധിച്ചു
💋💋💋
സിദ്ധാർഥ് മോളെ പരിശോധിച്ചു..ഉടലിലെ ചതവുകൾ വീണ്ടും സ്കാനിംഗ് നടത്തി
മോൾക്ക് നല്ല വേദന ഉള്ളത് കൊണ്ടു എപ്പോഴും കരഞ്ഞു കൊണ്ടേയിരിക്കും. മുഖം ചെന്നു മുന്നിലെ കമ്പിയിൽ ഇടിച്ചു ചതഞ്ഞത് കൊണ്ടു ഭക്ഷണം കഴിക്കാൻ വയ്യ
ജ്യൂസ് കൊടുക്കുമ്പോ നിലവിളിയാണ്
സിദ്ധു പലപ്പോഴും കണ്ണ് നിറഞ്ഞിട്ട് കുഞ്ഞിനേയും ചേർത്ത് പിടിച്ചു ഇരിക്കും
റിയയോട് വാശിയിൽ പറഞ്ഞതിന്റെ ഫലം ദൈവം തന്നതാണോന്ന് പോലും അവന് തോന്നിപ്പോയി
അനന്തപത്മനാഭനും ഗീതയും വന്നപ്പോൾ മോള് ഉറക്കം ആണ്..അവരെ കണ്ടു ഗായത്രി രണ്ടു കസേര നീക്കി ഇട്ടു. അവർ റൂമിലേക്ക് മാറി
അവരെ ഫേസ് ചെയ്യുമ്പോൾ ഉള്ളിൽ ഒരു വല്ലായ്മ. അവരുടെ മകൾക്ക് നേരെ താൻ..
കൈ നീട്ടി മുഖത്ത് അടിക്കുക പോലും ചെയ്തു. ഇന്ന് അവരുടെ കാരുണ്യത്തിൽ. അവന് തൊലിയുരിയും പോലെ തോന്നി
ജാള്യത
“റിയ?”
ഗായത്രി ചോദിച്ചു
“റിയയ്ക്ക് വർക്ക് ഉണ്ട്. ആള് വർക്ക് ഹോളിക്ക് ആണ്.. രാത്രി ഏതോ സൈറ്റിൽ കോൺക്രീറ്റ് ആണ്. ഇനി അത് കഴിഞ്ഞു നോക്കിയ മതി “
അവനറിയാം. അത് ഒന്നുമല്ല. തന്നെ ഫേസ് ചെയ്യാൻ വയ്യ
നന്നായി, വരണ്ട. ചെയ്തത്തിനൊക്കെ നന്ദി. പക്ഷെ മതി. കൂടുതൽ വരണ്ട
ഈ ഒരു കാരണം പറഞ്ഞു അവൾ അടുത്തു കൂടുമോന്ന് അവന് സംശയം ഉണ്ടായിരുന്നു. പക്ഷെ അത് ഉണ്ടായില്ല. അവള് ഹോസ്പിറ്റലിൽ വന്നില്ല
രണ്ട് ദിവസം കഴിഞ്ഞു
അവൾ വന്നില്ല. ഗീത വരും എന്നും
മൂന്നാം ദിവസം
“റിയ ചേച്ചി എന്താ വരാത്ത?”
ചിന്നു ചോദിച്ചു
“ജോലി ഉണ്ട് “
അവൻ അലസമായി പറഞ്ഞു
“അന്ന് റിയ ചേച്ചി കരഞ്ഞു.. എന്നേ എടുത്തോണ്ട് ഓടി.. പാവം.. ഞാൻ മിണ്ടിക്കോട്ടേ ചേച്ചി വന്നാൽ?”
ഗായത്രി രൂക്ഷമായി അവനെ നോക്കി
“വേണ്ടന്ന് പറ. ആരോടും മിണ്ടണ്ട..ആരോടും കൂട്ടും കൂടണ്ട. കൊച്ച് അങ്ങനെ വളർന്ന മതി എന്ന് പറഞ്ഞു കൊടുക്ക്.. ആ റിയ മോള് എന്തൊരു സ്നേഹം ആണ് ഇതിനോട്. അന്ന് വെള്ളം കുടിച്ചിട്ടില്ല അത്. കുഞ്ഞന്ന് എന്തൊരു കരച്ചിൽ ആയിരുന്നു. അത് ഇവിടെ മുഴുവൻ കൊണ്ടു നടന്നു. ഉറക്കി.. ആശ്വസിപ്പിച്ചു.. അതിനെന്ന? കൊണ്ടു വന്നിട്ട് പോയ പോരെ..? ഉടമസ്ഥൻ വന്നു.ഏല്പിച്ചു അത് പോയി. നല്ല മനസ്സാ..മോള് കരഞ്ഞപ്പോൾ അതും കരഞ്ഞു.. പാവം..ഇത്രയും നല്ല മനസ്ള്ള ഒരു പെണ്ണിനെ ഈയിടെ ഞാൻ കണ്ടിട്ടില്ല “
“അത്ര നല്ല മനസ്സൊന്നുമല്ല. നിങ്ങളുടെ മുന്നിൽ കാണിക്കുന്നത് ഒന്നുമല്ല ഒറിജിനൽ..”
അവൻ ദേഷ്യത്തിൽ പറഞ്ഞു
“അതെന്താ അപ്പേ.. ചേച്ചി ബാഡ് ആണോ?”
അവൻ പെട്ടെന്ന് പതറി
“ബാഡ് ആണോ അപ്പേ?”
“അല്ല “
അവൻ മെല്ലെ പറഞ്ഞു..മോളുടെ മുഖം വിടർന്നു
“ഗുഡ് അല്ലേ?”
“നിയ് മിണ്ടാതെ കിടന്നേ “
അവൻ ദേഷ്യപ്പെട്ടപ്പോൾ കുഞ്ഞ് കണ്ണുകൾ അടച്ചു ചുരുണ്ടു കൂടി കിടന്നു
അവൻ ആ മുഖം നോക്കി ഇരുന്നു
ചേച്ചി നല്ലതാ…പാവമാ..
കുഞ്ഞ് മെല്ലെ പറഞ്ഞു
അവൻ നോക്കിയപ്പോൾ കണ്ണുകൾ അടച്ചു കളഞ്ഞു
തുടരും…….
