നീഹാരം – ഭാഗം 18, എഴുത്ത്: മയില്‍പ്പീലി

രാത്രി വൈകിയാണ് സിദ്ധാർഥ് വന്നത്
കാർ പാർക്ക്‌ ചെയ്തിട്ട് മുറ്റത്തു നിന്ന് വീട്ടിലേക്ക് കയറുകയായിരുന്നു അവൻ. വെറുതെ ഒന്ന് നോക്കി. ജനലിൽ പിടിച്ചു കൊണ്ടു റിയ നിൽക്കുന്നു

രാത്രി ഒരു മണി ആയി. അവൾ ജനൽ അടച്ചു. അവൻ വീടിന്റെ ഉള്ളിലേക്ക് കയറി പോരുന്നു

ഇപ്പോൾ കുഞ്ഞിനെ മാറ്റിയാൽ മോൾക്ക്
അത് മെന്റൽ ഷോക്ക് പോലെ ആകും. ഒരു ഡോക്ടർ ആയ തനിക്ക് അത് അറിയാം
ഫിസിക്കലി വീക്ക്‌ ആണ്. അതിന്റെ കൂടെ..

അവൻ ഡ്രസ്സ്‌ മാറി ഫ്രഷ് ആയി വന്നു കിടന്നു

നാളെ ഞായറാഴ്ച ആണ്..ഓഫ്‌ എടുത്തു. മോളുടെ കൂടെ ഇരിക്കാം. അവൻ വേഗം ഉറങ്ങി

🌹🌹🌹

സിദ്ധാർഥ് ഉണരുമ്പോൾ പൊട്ടിച്ചിരി കേൾക്കാം. മോളുടെ ചിരി. എത്ര നാളായി അത് കേട്ടിട്ട്. അവൻ ജനാല തുറന്നു

മുറ്റത്തു റിയയും ചിന്നുവും, ഒളിച്ചേ കണ്ടേ കളിക്കുന്നു..അവൻ വാച്ച് നോക്കി. പത്തു മണി. അവൻ ബാത്‌റൂമിലേക്ക് പോയി

കുളിച്ചു വന്നപ്പോഴേക്കും ഭക്ഷണം മുന്നിൽ വന്നു. ഇഡലിയും സാമ്പാറും

അവൻ ഒരു ഇഡലി മുറിച്ചു സാമ്പാറിൽ മുക്കി കഴിച്ചു

നല്ല രുചി. സാധാരണ അമ്മ വെയ്ക്കുന്ന രുചി അല്ല

അവൻ അത് മുഴുവൻ കഴിച്ചു

“ഞാൻ രാവിലെ ഒന്ന് വീണു “ഗായത്രി പറഞ്ഞു

“എവിടെ?”

“മുറ്റത്ത് “

“എന്നിട്ട് എന്താ എന്നേ വിളിക്കാഞ്ഞേ?”

അവൻ എഴുനേറ്റു

“ഓ അത്രയ്ക്ക് ഇല്ല. റിയ മോള് കണ്ട് ഓടി വന്നു. കാല് കുഴമ്പിട്ട് തിരുമ്മി തന്നു. നടക്കുമ്പോ കുറച്ചു വേദന ഉണ്ട്. അത് പറഞ്ഞു പോയി കിടന്നോളാൻ. മോള് ഉണ്ടാക്കിയത് ആണ് ഇതൊക്കെ “

“അത് മുന്നേ പറയണ്ടേ.നിങ്ങൾക്ക് വയ്യായെങ്കിൽ വാ തുറന്നു പറഞ്ഞു കൂടെ
ഹോട്ടലിൽ നിന്ന് മേടിക്കില്ലേ. അയല്പക്കത്തെ മനുഷ്യരെ വിളിച്ചാണോ വീടുപണി ചെയ്യിക്കുന്നത്?”

വാതിൽക്കൽ റിയ..മോളുമുണ്ട്

“അത് ചെയ്തത് വലിയ ജോലി ഒന്നുമല്ല “

അവൾ ദേഷ്യത്തിൽ പറഞ്ഞു

“നീ ചെയ്യണ്ട.. തിന്നും പോയി നാശം. നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങോട്ട് വരണ്ടന്ന് “

“ഞാൻ വരും.. നിങ്ങൾ പോകുവല്ലേ. കുറച്ചു നാൾ കൂടിയല്ലേ ഉള്ളു.. ഞാൻ വരും “

അവൻ പാത്രം വലിച്ചു ഒരേറു കൊടുത്തു

റിയ ഞെട്ടി മാറി. മോള് പെട്ടെന്ന് ഉറക്കെ കരഞ്ഞു

“നിങ്ങൾ എന്ത് ദുഷ്ടൻ ആണ് മനുഷ്യ. കുഞ്ഞിനെ പേടിപ്പിച്ചു..”

അവൾ മോളെ എടുത്തു തോളിൽ ഇട്ട് പുറത്തേക്ക് പോരുന്നു

ഗായത്രി കണ്ണ് തുടച്ചു കൊണ്ടു മുറിയിലേക്ക് പോയി

കുഞ്ഞ് ഏങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു

“ചേച്ചിയേ അപ്പ അടിക്കുവോ “

“അയ്യേ ഇല്ല. നിന്റെ അപ്പൻ പോലീസിന്റെ ഷോ കാണിച്ചത് ആണ് സാരമില്ല ട്ടോ “

കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ല

“ചിന്നു ഇങ്ങു വാ “

സിദ്ധാർഥ് വന്നു വിളിച്ചു

മോള് ഞെട്ടി നോക്കി

“വാ “

കുഞ്ഞ് പതിയെ ഊർന്ന് ഇറങ്ങി പോയി. അവൻ അവളെ ഉയർത്തി നെഞ്ചോട് ചേർത്ത് ഒരുമ്മ കൊടുത്തു. പിന്നെ റിയയെ നോക്കി

ഇത് എന്റെ മാത്രം ആണ് എന്ന് ആ കണ്ണിൽ ഉണ്ടായിരുന്നു

റിയ ഗേറ്റ് കടന്നു വീട്ടിലേക്ക് പോയി

“അപ്പ വെറുതെ ദേഷ്യം കാണിച്ചതാട്ടോ..ദേഷ്യം ഇല്ല. നോക്കിക്കേ “

ചിന്നു മിണ്ടാതെ ആ നെഞ്ചിൽ കിടന്നു

“മോൾക്ക് ഇപ്പോൾ വേദന ഉണ്ടോ?”

“ഇല്ല “

“നമുക്ക് പുറത്ത് പോയാലോ. ഐസ്ക്രീം വാങ്ങി തരാം “

“വേണ്ട “

വാടി പോയ ഒരു പൂവ് പോലെ അവൾ മിണ്ടാതെ കിടന്നു

“അപ്പേ..”

“ഉം “
“അപ്പ എന്തിനാ ചേച്ചിയേ ഇങ്ങനെ ഓടിക്കുന്നെ..”

അവൻ മിണ്ടിയില്ല

“ചേച്ചി പാവമാ അപ്പേ “

അവൻ മറുപടി പറഞ്ഞില്ല

“ചേച്ചിയേ വഴക്ക് പറയല്ലേ “

“പാവം “

അവൻ ഒന്നും പറയാൻ പോയില്ല

♥️♥️♥️

“ഫ്ലാറ്റിന്റെ ആൾക്കാർ ചോദിച്ചു കേട്ടോ “

ഫെലിക്സ് പറഞ്ഞു

“മോളിപ്പോ പെട്ടെന്ന് ഒരു change അവൾക്ക് ഒരു ബുദ്ധിമുട്ട് ആകും. അവൾ ഒന്ന് നോർമൽ ആയിക്കോട്ടേ.. അവർക്ക് തിരക്ക് ഉണ്ടെങ്കിൽ ആർക്കെങ്കിലും കൊടുത്തോട്ടെ. നമുക്ക് വേറെ നോക്കാം..”

ഫെലിക്സ് പുഞ്ചിരിച്ചു

“അവർക്ക് തിരക്ക് ഒന്നുമില്ല.. പതിയെ മതി.ആർക്കും കൊടുക്കാതെ ഇട്ടിരുന്നതാ സാറിന് ആയത് കൊണ്ട സമ്മതിച്ചത്.പതിയെ മതി. മോള് ഒക്കെ ആവട്ടെ “

അവൻ തലയാട്ടി

ആകെ കുഴഞ്ഞു മറിഞ്ഞു..നാശം പിടിക്കാൻ..

🌹🌹🌹

നല്ല മഴ ആയിരുന്നു..ഇടിയും മിന്നലും വേറെ. കാർ ഓടിക്കാൻ തന്നെ വയ്യ. ഒരുവിധം കാർ ഓടിച്ചു വന്നപ്പോൾ രാത്രി പന്ത്രണ്ട് മണി

അവൻ ഇറങ്ങി മഴ നനഞ്ഞു അകത്തേക്ക് നടന്നു

എന്നും എന്ന പോലെ കണ്ണുകൾ അവിടേക്ക്

അവൾ…

ഇതിനു ഉറക്കം ഇല്ലേ

അവൻ ഒരു മുഴുവൻ നിമിഷവും അങ്ങോട്ട്‌ നോക്കി നിന്നു

“ഹായ് “

അവൾ കൈ വീശി

പോടീ

അവൻ മുഖം കൊണ്ടു അങ്ങനെ കാണിച്ചു  വീട്ടിൽ കയറി പോയി.

കുളിച്ചു വന്നു മോളെ നോക്കി

ഉറക്കം..

അവൻ ആ കവിളിൽ ഒരുമ്മ കൊടുത്തു. പിന്നെ മുറിയിലേക്ക് പോരുന്നു. അവൾ ഇല്ല. ലൈറ്റ് അണഞ്ഞു

അവൻ അങ്ങോട്ട് നോക്കി നിന്നു

എന്തിനാണ് ഇങ്ങനെ ഇടിച്ചു കയറി വരാൻ നോക്കുന്നത്? നിന്റെ ആഗ്രഹം നടക്കാൻ പോണില്ല റിയ

അവൻ വന്നു കിടന്നു

തുടരും…..

Leave a comment