നീഹാരം – ഭാഗം 20, എഴുത്ത്: മയില്‍പ്പീലി

വൈഗയുടെ ഫ്ലാറ്റിൽ ആയിരുന്നു റിയ. വൈഗയും മീനാക്ഷിയും ആര്യയും. അവർ ഷെയർ ഇട്ട് റെന്റ് കൊടുത്തു താമസിക്കുന്ന ഫ്ലാറ്റ് ആണ് അത്. അവർ മൂന്ന് പേരും വർക്കല ഉള്ളവരാണ്. സിറ്റിയിൽ നിന്നു ദൂരം ഉള്ളത് കൊണ്ടു ഫ്ലാറ്റ് എടുത്തു. അതിൽ ആര്യയും വൈഗയും റിയയുടെ ഓഫീസിൽ ആണ്. മീനാക്ഷി ഫാർമസിയിൽ ജോലി ചെയ്യുന്നു. എങ്കിലും റിയ അവളോടും കമ്പനി ആണ്. റിയയുടെ ഒരു സ്വഭാവം അവളുടെ സങ്കടം അവൾ ആരോടും ഷെയർ ചെയ്യില്ല എന്നുള്ളതാണ്. അവളുടെ മുഖത്ത് നിന്ന് അത് ആർക്കും കണ്ടു പിടിക്കാൻ സാധിക്കുകയുമില്ല

വിഹാൻ മന്തി വാങ്ങി വന്നു

“ഇന്നത്തെ ചിലവ് എന്റെ വക “

“എബി എന്തിയെടാ “

“ബിയർ മേടിച്ചു കൊണ്ടു വരുന്നുണ്ട് “

“ബിയർ വന്നല്ലോ “

എബി കയ്യിൽ ഇരുന്ന കവർ ഉയർത്തി. അവർ വട്ടം കൂടി ഇരുന്നു

“എനിക്ക് വേണ്ട ” ഒഴിക്കാൻ പോയപ്പോ റിയ തടഞ്ഞു

“ബിയർ ആൽക്കഹോലിക് അല്ലടി “

“അത് നീ എന്നേ പഠിപ്പിക്കണ്ട.. ഒഴിക്കണ്ട “

“വേണ്ട അത്രയും ലാഭം “

എല്ലാവരും കഴിച്ചു

“കിടിലൻ മന്തി “

കാളിംഗ് ബെൽ കേട്ടു

“ഇനിയും വല്ലോം ഓർഡർ ചെയ്തിട്ടുണ്ടോ?”

“ഇല്ലല്ലോ “

“ഞാൻ പോയി നോക്കാം “

വിഹാൻ എഴുനേറ്റു

അവൾ ചെന്നു വാതിൽ തുറന്നു. മുന്നിൽ സിദ്ധാർഥ്

“റിയയെ വിളിക്ക് “

അവൻ തിരിഞ്ഞു നോക്കി

പുറകിൽ അവരെല്ലാം എഴുനേറ്റു നിൽക്കുന്നു

“റിയ, സർ വിളിക്കുന്നു “

അവൾ എഴുനേറ്റു കൈ കഴുകി ചെന്നു

“വാ “

അവൻ പുറത്തേക്ക് നടന്നു. ഒരു സീൻ ഉണ്ടാകാതിരിക്കാൻ അവളും

“മോളുടെ പിറന്നാൾ ആണ്.. വൈകുന്നേരം ചെറിയ ഒരു കേക്ക് കട്ടിങ് ഉണ്ട്. നീ വരണം.”

റിയ അതിശയത്തോടെ അവനെ നോക്കി. പിന്നെ ഇല്ല എന്ന് തലയാട്ടി

“ഞാൻ നേരിട്ട് വന്ന് പറഞ്ഞത് എന്റെ മോൾക്ക് വേണ്ടിയാണു. അവൾ സന്തോഷം ആയിരിക്കാൻ. അത് നീ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വരണം “

“വന്നാൽ സർ ഇനിം പഴയ പോലെ..ഞാൻ അന്ന് പറഞ്ഞത് സർ മനസ്സിൽ നിന്ന് കളഞ്ഞേക്ക്. എനിക്ക് സാറിനെ വേണ്ട. ആ ചിന്ത കൊണ്ടല്ല വന്നത്. മോളെ എനിക്ക് ഇഷ്ടം ആണ്.. ഒരുപാട് ഇഷ്ടം.. അതൊന്നും മനസിലാവില്ല. ഞാൻ വരില്ല..”

“നീ ആ പറഞ്ഞത് നല്ല കാര്യം.പക്ഷെ. അത് ഒരു നുണ ആണ്. നീ രാത്രി എന്നേ കാത്തു നിന്നതൊക്ക ഞാൻ കാണുന്നുണ്ടായിരുന്നു. ഒന്ന് മനസിലാക്കിക്കോ. ഒരാൾക്ക് ഒരാളെ മാത്രമെ സ്നേഹിക്കാൻ കഴിയു. എന്റെ മനസ്സിൽ എന്റെ വൈഫ്‌ മാത്രമേയുള്ളു..അത്തരം ഫീലിംഗ്സ് എന്നോട് നിനക്ക് ഉണ്ടാവരുത്.. അതേയെനിക്കുള്ളു എന്റെ മോളോട് കൂട്ട് കൂടുന്നത് ഞാൻ എതിർക്കില്ല.. “

റിയ കേട്ട് നിന്നു

“ആയിക്കോട്ടെ. പക്ഷെ ഞാൻ വരില്ല. സർ പൊയ്ക്കോ “

“റിയ… മോളോട് സ്നേഹം ഉണ്ടെങ്കിൽ നീ വരും..”

അവൾ മിണ്ടിയില്ല

“വന്നില്ലെങ്കിൽ ഞങ്ങൾ അടുത്ത ആഴ്ച അവിടെ നിന്ന് പോകും “

അവൾ രൂക്ഷമായി നോക്കി

“വന്നോണം മര്യാദക്ക് “

അവൻ തിരിഞ്ഞു നടന്നു പോയി..അവൾ തിരിച്ചു മുറിയിലേക്ക് പോരുന്നു

“എന്താടി കാര്യം “

എല്ലാവരും അവളുടെ ചുറ്റും കൂടി

“ചിന്നൂന്റെ, അയാളുടെ മോളുടെ പിറന്നാൾ ആണ് ഇന്ന്. വൈകുന്നേരം കേക്ക് കട്ടിങ് ഉണ്ട് “

“അത് നേരിട്ട് വന്നു വിളിച്ചോ. അടടാ കലക്കി “

റിയ തണുപ്പൻ മട്ടിൽ ഇരുന്നു. കുറച്ചു നേരം ഇരുന്നിട്ട് അവൾ ഇറങ്ങി. മനസ്സിൽ ഒരു വിഷമം

അയാളോട് തോന്നിയ ഇഷ്ടം കൊണ്ടു കുറെ കോപ്രായങ്ങൾ കാണിച്ചു കൂട്ടി..അയാളുടെ വായിൽ നിന്ന് ഒരുപാട് നിന്ദ കേട്ടു..അയാൾ അയാളുടെ ഭാര്യയെ അത്രയേറെ സ്നേഹിക്കുന്നു. നല്ലവൻ. ആ വൈഫ്‌ എത്ര ഭാഗ്യം ചെയ്തതാണ്

മരണത്തിനിപ്പുറവും അയാൾ അവരെ ഓർത്തു ജീവിക്കുന്നു. തന്നോട് അയാൾക്ക് സ്നേഹം തോന്നേണ്ട ഒരു ക്വാളിറ്റി പോലും തനിക്കില്ല. ഓരോ വട്ടുകൾ. ഇനി സിദ്ധാർഥ് വേണ്ട. ചിന്നു മാത്രം മതി. അവൾക്ക് അപ്പോൾ ഒരു സമാധാനം തോന്നി

ചിന്നു

പിറന്നാൾ ആണ്

എന്ത് വാങ്ങിക്കണം?

അവൾ മൂന്ന് വീൽ ഉള്ള ഒരു സൈക്കിൾ വാങ്ങി. പിന്നെ ഒരു ഉടുപ്പ്. കുറച്ചു ലഡു

സിദ്ധാർഥ് പറഞ്ഞിട്ടാവും ഗായത്രി റിയയുടെ അമ്മയെയും അച്ഛനെയും ക്ഷണിച്ചു. അവരും ഉണ്ടായിരുന്നു

ചിന്നുമോൾക്ക് ഉള്ള മാറ്റം സിദ്ധു നോക്കി നിന്നു. തുള്ളി ചാടുന്നു. കൈ കൊട്ടി ഉറക്കെ ച്ചിരിക്കുന്നു. റിയ അവളെ സൈക്കിളിൽ കൊണ്ടു നടക്കുന്നത് അവൻ കണ്ടു

“മോൾക്ക് ഇപ്പോൾ എല്ലാം ഭേദം ആയി ഇല്ലേ?”

റിയയുടെ അച്ഛൻ വന്നു ചോദിച്ചു

“ഇടക്ക് ചെറിയ വേദന ഒക്കെ വരും.. കുറച്ചു നാളുകൾ കൂടി ഉണ്ടാവും “

അവൻ മറുപടി പറഞ്ഞു

“ഡോക്ടർ ആണ് അല്ലേ?”

“അതെ “

“അടുത്ത് ഒരു ഡോക്ടർ കം പോലീസ് ഉള്ളത് നല്ലതാ “

സിദ്ധാർഥ് ചിരിയോടെ നിന്നു

“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.. റിയ പോകാം “

“അഞ്ചു മിനിറ്റ് “റിയ പറഞ്ഞു

“റിയയ്ക്ക് മാര്യേജ് നോക്കുന്നില്ലേ?”

അവൻ വെറുതെ ചോദിച്ചു

“നോക്കുന്നില്ലെന്ന്. നോക്കി ഞങ്ങൾ മടുത്തു. മാര്യേജ് ഒന്നും അവളുടെ സ്വഭാവത്തിനു സെറ്റ് ആവില്ല. സിദ്ധു കണ്ടില്ലേ ഒരു ആണിന്റെ സ്വഭാവം ആണ്. ഒരു റിലേഷൻ പോലും ആൾക്ക് ഉണ്ടായിട്ടുമില്ല. ഞാൻ സഹി കെട്ട് പറഞ്ഞു ആരെയെങ്കിലും പ്രേമിച്ചു കൊണ്ടു വാ മോളെ നടത്തി തരാമെന്ന്. പ്രേമം ഒക്കെ ശുദ്ധ നുണ ആണെന്നാണ് പറയുന്നത്. സത്യത്തിൽ അവൾക്ക് ഞങ്ങളെ വിട്ട് പോകാൻ ഇഷ്ടം അല്ല. മോള് വളരുമ്പോൾ സിദ്ധുവിനും അത് മനസ്സിലാകും.. നമ്മുടെ കൂടെ നിൽക്കുമ്പോ കിട്ടുന്ന സുഖവും സന്തോഷവും മറ്റൊരു വീട്ടിൽ കിട്ടണമെങ്കിൽ കുറച്ചു ബുദ്ധിമുട്ട് ആണ്.. നമ്മുടെ കുട്ടി സന്തോഷം ആയി ഇരിക്കണം. അതല്ലേ എല്ലാ അച്ഛൻമാരും ആഗ്രഹിക്കുകയുള്ളു.. അച്ഛൻ ആയത് കൊണ്ടു. പറയുകയല്ല കേട്ടോ എന്റെ മോള് മിടുക്കിയാ.. പഠിക്കാനും അതെ ഇപ്പൊ ജോലിയിലും അതെ.. ആൾക്കാരെ സ്നേഹിക്കാൻ കരുതാൻ എല്ലാത്തിനും… ഒറ്റ കാര്യം മാത്രം അനുസരിക്കില്ല. കല്യാണം…ഇപ്പോൾ ഞങ്ങളും നിർബന്ധിക്കില്ല…”

സിദ്ധാർഥ് രാത്രിയേ നോക്കി നിന്നു

അവർ യാത്ര പറഞ്ഞു പോയപ്പോ മോളെയും എടുത്തു അകത്തു വന്നു. പിന്നെ മോളെ കെട്ടിപിടിച്ചു ഉമ്മ വെച്ചു

“സന്തോഷം ആയോ?”

ചിന്നു അവന്റെ കഴുത്തിൽ തൂങ്ങി ഉയർന്നു കവിളിൽ മുഖം അമർത്തി

“I love you appa “

“You too “

അവന്റെ കണ്ണുകൾ നിറഞ്ഞു

തുടരും…..

Leave a comment