നിരഞ്ജന ~ ഭാഗം 7 , എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പെട്ടന്ന് അവൾ അത് പറഞ്ഞു നടന്നു പോയപ്പോൾ കണ്ണൻ ആകെ വിഷമത്തിലായി. അവൾ ഇപ്പോഴും ഒരു അന്യ ആയ പെണ്ണാണ് ഈ വീടിന് എന്നത് അവളുടെ മനസിൽ ഉറച്ചിട്ടുണ്ട്. അത് മാറ്റി എടുത്തേ പറ്റു…കണ്ണൻ അടുക്കളയിലേക്ക് ചെന്നു.

മാളു : എന്താണാവോ, കറി എന്താന്ന് നോക്കാൻ ആവും അല്ലെ…മാളുവിന്റെ നാക്കിന്റെ നീളം അറിയാവുന്ന കണ്ണൻ വേഗം സ്ഥലം കാലിയാകുന്നത് ആണ് നല്ലത് എന്ന് ഉറപ്പിച്ചു.

മാളു : അല്ല മാഷേ പോകുവാണോ…

കണ്ണൻ: കറി നോക്കാൻ വന്നതല്ല മോളെ, കളിമണ്ണ് ചട്ടി ഒരെണ്ണം ഇല്ലേ ഇവിടെ അതിന്റ ഉറപ്പ് നോക്കാൻ വന്നതാ…

മാളു : അങ്ങട് വ്യക്തയില്ല, കുട്ട്യേ….

കണ്ണൻ : അയിനെന്താ വ്യക്തകാലോ…ഇതും പറഞ്ഞു കണ്ണൻ മാളുവിന്റെ തലക്ക് തട്ടി ഓടി. കണ്ണൻ : ഇപ്പോ വ്യക്തയോ കുട്ട്യേ….

മാളു : നിന്നക് ഞാൻ കാണിച്ചു തരാംടാ ദുഷ്ടൻ എട്ടാ…

ഇതെല്ലാം കണ്ടിട്ട് മുഖത്തു ഒരു ചിരി വാരി തേച് നിൽക്കുകയാണ് നിരഞ്ജന…അവൾ ആകെ mood ഓഫ്‌ ആണെന്ന് മനസിലാക്കിയ കണ്ണൻ, അവളോട് ഒന്ന് സ്വസ്ഥം ആയി സംസാരിക്കാനുള്ള അവസരംതിന് കാത്തു നിന്നു. എന്നാൽ അങ്ങനെ ഒരു അവസരം വന്നില്ല, ദിവസങ്ങൾ കടന്നു പോയി….

കണ്ണനെ കാണുമ്പോൾ ഒക്കെ നിരഞ്ജന ഒഴിഞ്ഞു മാറി നടന്നു. റൂമിൽ എത്തിയാൽ, വേഗം ചെന്നു കണ്ണടച്ചു കിടക്കും. ഉറക്കം അഭിനയികുന്ന ആളെ ഉണർത്താൻ പറ്റില്ലാലോ…അതിനാൽ കണ്ണനും മിണ്ടാതെ നടന്നു. ഇതിന്റെ ഇടയിൽ കണ്ണൻ നിരഞ്ജനക്കു ജോലി ശെരി ആക്കി കൊടുത്തു. പ്രൈവറ്റ് സ്കൂൾ ആയത് കൊണ്ട് അതിന് അതികം പണി പെട്ടില്ല…അടുത്ത ആഴ്ച മുതൽ ജോലിക്ക് കേറാൻ ഉള്ള അപ്പോയ്ന്റ്മെന്റ് order കയ്യിൽ കൊടുത്ത അന്നാണ് അവൾ മൗനം വെടിഞ്ഞു കണ്ണനോട് സംസാരിച്ചത്.

കുള കടവിൽ ഡ്രസ്സ്‌ ഊരി പിഴിഞ്ഞ് നിക്കുവാരുന്നു അവൾ. കണ്ണനെ കണ്ടതും എങ്ങോട് പോകും എന്ന് അറിയാതെ നിന്നു.

കണ്ണൻ : മ്മം നോക്ക് ശെരിക്കും നോക്ക്…എങ്ങോട്ട് മാറി നടക്കും എന്ന്…ഇനി കുളത്തിൽ ചാടി നീന്തൽ മാത്രേ, എന്നിക് മുഖം തരാതിരിക്കാൻ ഉള്ള വഴി.

നിരഞ്ജന : ഞാൻ ഒഴിഞ്ഞുമാറി ഒന്നും ഇല്ല.

കണ്ണൻ : ഓഹോ,

നിരഞ്ജന : പിന്നെ ഞാൻ ആർക്കും ഒരു ശല്യം ആവേണ്ട എന്ന് വെച്ച് നടന്നതാ…

കണ്ണൻ : ആണോ, ഞാൻ അറിഞ്ഞില്ല.

കണ്ണൻ : ഇന്നാ ഇത് തുറന്ന് വായിച്ചു നോക്ക്…(അവൻ അപ്പോയ്ന്റ്മെന്റ് ലെറ്റർ അവളുടെ കയ്യിൽ കൊടുത്തു) സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.

കണ്ണൻ : സന്തോഷം ആയില്ലേ…

നിരഞ്ജന: മ്മ്…

താൻ ഇരിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. രണ്ടാളും പടവുകളിൽ ഇരുന്നു. കണ്ണൻ : താൻ എന്തിനാ ഇങ്ങനെ… അകന്ന് നിക്കണേ ഞാൻ ഇത്ര അന്യൻ ആയോ…

നിരഞ്ജന : ഞാൻ പറഞ്ഞല്ലോ…ഞാൻ ഒരു ബാധ്യത ആവേണ്ട…എന്ന് വെച്ചാ…

കണ്ണൻ : തനിക് പ്രാന്താ… ഞാൻ എപ്പഴാ പറഞ്ഞെ അങ്ങനെ ഒക്കെ…

നിരഞ്ജന: മാഷിന്റെ കൂട്ടുകാർ അന്ന് ചോദിച്ചു എന്ന് പറഞ്ഞില്ലേ…അതൊക്കെ കേട്ടപ്പോൾ മാഷിനും അങ്ങനെ തോന്നികാണും എന്ന് വിചാരിച്ചു. കണ്ണൻ : ഓഹ്… അത് മനസ്സിൽ വെച്ചാണോ ഈ നടത്തം നടന്നേ…

നിരഞ്ജന: മ്മ്, അന്ന് എന്നിക് ആകെ വിഷമം ആയി. കണ്ണൻ : അച്ചോ പാവം കൊച്ച്…നിരഞ്ജന അവന്റെ കളിയാക്കൽ കേട്ട് മുഖം ചുമപിച്ചു.

കണ്ണൻ : എടി പൊട്ടി കാളി അന്ന് ഞാൻ അവന്മാരോടു എന്താ മറുപടി പറഞ്ഞത് എന്ന് അറിയോ…നിരഞ്ജന : എന്താ പറഞ്ഞെ…(അവൾ ആകാംഷയോടെ ചോദിച്ചു )

കണ്ണൻ : ഓഹ് ഇത്ര നാൾ പിണങ്ങി നടന്നത് അല്ലെ…ഇതും പറഞ്ഞു അവൻ എന്നീട്ടു പോയി. എന്തെനില്ലാത്ത സന്തോഷം ആർന്നു അവളുടെ ഉള്ളിൽ…അടുത്ത ആഴ്ച ജോലിക് പോകുന്നതിന്റെ കാര്യം കൂടി ആലോചിച് അവൾ തുള്ളി ചാടി

=============================

നല്ല തകർത്തു പോയികൊണ്ട് ഇരിക്കുകയാണ് പാടത്തു ഫുട്ബോൾ കളി. കണ്ണൻ ഡിഫെൻസ് നില്കുന്നു. ഗോളി കിച്ചു ആണ്. നല്ല പിള്ളേരെ നോക്കി ടീമിൽ എടുത്ത കാരണം കണ്ണനും കിച്ചുവും വെറുതെ നിൽപ്പ് ആണ്.

കണ്ണൻ : ഡാ കിച്ചു, ഈ പ്രേമം തോന്നുക, അല്ലേൽ നമ്മൾ ഒരാളെ പ്രേമിക്കുന്നുണ്ട് എന്ന് എങ്ങനെ ആണ് മനസിലാകുക.

കിച്ചു : അതിപ്പോ, ഒരു പെണ്ണിനെ കണ്ട്, നല്ല ഭംഗി ഉണ്ടേൽ നമ്മക് ഇടക് ഇടക് അവളെ നോക്കാൻ ഒക്കെ തോന്നും ഈ ലവ് at first സൈറ്റ് എന്നൊക്കെ പറയണത് അതാ…നോക്കി നോക്കി നമ്മക് മതി ആവില്ല. പക്ഷെ അത് വെല്യ കാര്യം ഇല്ല. അതിനേക്കാൾ നല്ല ഒരെണ്ണത്തിനെ കണ്ടാൽ നമ്മൾ അതിന്റെ പിന്നാലെ പോകും…പിന്നെ ഒരെണ്ണം ഉണ്ട്, കണ്ട് സംസാരിച്ചു ഒക്കെ നമ്മൾ നടക്കും. പ്രേത്യേകിച്ചു ഒന്നും തോന്നില്ല. നമമുടെ ഒരു ഫ്രണ്ട്നെ പോലെ ഒക്കെ ഒരു പെണ്ണ് ആയിരിക്കും. പക്ഷെ ഏതേലും ഒരു പോയിന്റിൽ നമ്മക് അവളോട് ഒരു ഇത് തോന്നും…

കണ്ണൻ : എത്?

കിച്ചു : അത് ഇപ്പോ അവൾ ഫ്രണ്ട് ആണെന്ന് വെക്കുക.അവളെ ഏതേലും ഒരുത്തൻ പിന്നാലെ നടന്നാൽ നിനക്ക് കൊള്ളും. അല്ലേൽ നിന്നക് അവളോട് സംസാരിക്കാത്ത ദിവസം ആകെ വിയർപ്പ് മുട്ടൽ. ഇനി അവൾ വേറെ ഏതേലും ആളെ പൊക്കി പറഞ്ഞാൽ For eg : ലുക്ക് ആണെന്ന് പറഞ്ഞാൽ നമ്മൾക്ക് ഫുൾ ബോഡി ഒരു പൊളി പൊളിയും ഇങ്ങനെ ഒക്കെ ഉണ്ടായാൽ നമ്മക് മനസിലാക്കാം. നമ്മൾ ആ ആളുമായി ഇമോഷണലി attached ആണെന്നും…അത് ഒരു ആണും പെണ്ണും ആണേൽ അതികം വൈകാതെ പ്രേമത്തിൽആകും എന്നും…

This is കിച്ചുs first and second law of പ്രേമം…According to this law It states that every…….

കണ്ണൻ : പൊന്നളിയ വളിപ് നിർത്തിക്കെ…

കിച്ചു : പിന്നല്ലാതെ… 27 വയസായി ഇപ്പഴാ അവൻ പ്രേമം എന്താണ് ആലോചിക്കണേ…

കണ്ണൻ : അതല്ലടാ…

കിച്ചു : പിന്നെ ന്താ…

കണ്ണൻ : എന്നിക് മറ്റേ ലവൾ ഇല്ലേ…

കിച്ചു : ലവളോ…

കണ്ണൻ : ആഹാ, നിരഞ്ജന…

കിച്ചു : ഓ ലവൾ…. ആ അവൾക്ക് എന്താ വിശേഷം വല്ലതും ആയോ…

കണ്ണൻ : പ്ഫാാ… ഞാൻ അമ്മാതിരി തെണ്ടി അല്ല.

കിച്ചു : എന്ത് തെണ്ടിതരം, നിന്റെ ഭാര്യ അല്ലെ മോനുസെ…

കണ്ണൻ : തമാശ കള അളിയാ…

കിച്ചു : നീ പറ…(കണ്ണൻ കല്യാണ ദിവസം മുതൽ കുളകടവിലെ വർത്താനം വരെ ഉള്ള കാര്യങ്ങൾ പറഞ്ഞു ) കിച്ചു : ഇതിൽ ഇപ്പ എന്താ…

കണ്ണൻ : അതല്ല അവൾ, അവൾ ഇന്ന് എന്നോട് സംസാരിച്ചപോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം…ഒരു, ഒരു,,…

കിച്ചു : മനസിലായി ഈ അടിവയറ്റിൽ നിന്ന് എന്തൊ ഇങ്ങനെ…അല്ലെ…

കണ്ണൻ : അതെന്നെ അളിയാ…. അത്തന്നെ…

കിച്ചു : ഹാ…..ഗ്യാസ് ആണ് അളിയാ ചക്ക കുരു ആയിരുന്നോ കൂട്ടാൻ…

കണ്ണൻ : ഓഹ് കോണച്ച കോമഡി, എടാ എന്നിക് അവളോട് പ്രേമം ആണോ? കാരണം ഇടക് ഇടക് അവളെ നോക്കാൻ തോന്നുന്നു, കാണുമ്പോൾ ഒക്കെ ഒന്ന് മിണ്ടാൻ, അല്ലേൽ അടുത്ത് ഒന്ന് നിൽക്കാൻ, ഇടക് എനിക്ക് അവളെ ഒന്ന് വാരി പുണരാൻ, അങ്ങനെ എന്തൊക്കെയോ…..

ഇതെല്ലാം കേട്ട് കിച്ചു വാ പൊളിച്ചു നിന്ന് (ആ ഗ്യാപ്ൽ ഒരു ഗോൾ പോസ്റ്റിൽ കേറി ) കളി എല്ലാം കഴിഞ്ഞു കണ്ണനും കൂട്ടുകാരും പാടത്തു ഇരുന്നു. കണ്ണൻ : ഞാൻ പറഞ്ഞത് സത്യം ആണ്, എന്നിക് എന്തോ ഇപ്പോ ഇങ്ങനെ ഒരു…

അജിത്ചേട്ടൻ : ടാ ഈ കൂട്ടത്തിൽ തല മുതിർന്ന ആളാ ഞാൻ. അതോണ്ട് നിന്നെ ഒക്കെ നേരെ നടത്തേണ്ട ഒരു ബോധം എന്നിക്കുണ്ട്…അവൾക്ക് നീ ഒരു നല്ല സഹായം ആണ് ചെയ്തേ ഒരു പക്ഷെ നിന്നക് ഇപ്പോ തോന്നുന്ന ഇഷ്ടവും ആത്മാർഥമായി ആയിരിക്കാം. പക്ഷെ അവളെ കുറിച്ച് എന്തെങ്കിലും നിന്നക് അറിയാമോ…അവൾ പറഞ്ഞ ഒരു കഥ അല്ലാതെ…ചിലപ്പോൾ ഒക്കെ സത്യം ആവാം എന്നാലും അതൊക്കെ ഒന്ന് അന്വേഷിച്ചു മാത്രം മതി ഒരു തീരുമാനത്തിൽ എത്തുന്നത്. പിന്നെ പെണ്ണാണ്, അവൾക്ക് നിന്നോട് എന്തേലും ഇഷ്ടം ഉണ്ടോ ഇല്ലയോ എന്നതും ഉറപ്പ് ഇല്ല. അത് കൊണ്ട് അതികം മനകോട്ട കെട്ടേണ്ട…നമ്മൾക്കു ആലോചിച്ചു ഒരു തീരുമാനം എടുകാം. എന്തായാലും നിനക്ക് അവളെ ഇഷ്ടം ആണെന്ന് ഉറപ്പ് അല്ലെ…

കണ്ണൻ : ആണെന്ന് തോന്നുന്നു…

“ഓഹ് ഇവനെ കൊണ്ട് “

കണ്ണൻ : ഇഷ്ടം ആണോ എന്നൊന്നും അറിയില. പക്ഷെ ഞാൻ പറഞ്ഞ പോലെ അവൾ എപ്പോഴും അടുത്ത് ഉണ്ടാവണം എന്ന് തോന്നൽ…

“ഇത് അത് തന്നെ “

കണ്ണൻ : അപ്പോ ശെരി ഞാൻ വീട്ടിൽ പോട്ടെ…”ഓഹ് കാമുകനു പ്രേമം മുട്ടി ചെല്ല് ചെല്ല് ” കണ്ണൻ വീട്ടിലേക് പോയി.

അജിത് : ഡാ പിള്ളേരെ അവനു പ്രേമം മുട്ടി നിക്കാ, ഒന്നും തലയിൽ കേറില്ല. എന്തായാലും നമുക്ക് ഒന്ന് അവളെ പറ്റി അന്വേഷിക്കണം…

===============================

ഇതേ സമയം വീട്ടിൽ….

മാളു : എട്ടത്തി…നിരഞ്ജന : എന്താ മോളെ…? മാളു : ഞാൻ കുള കടവിൽ ഉണ്ടാർന്നു. എല്ലാം കേട്ടു. എന്തൊക്കെയോ ചീഞ്ഞു നാറുന്നു. നിരഞ്ജന: എന്ത്….? മാളു :നിങ്ങൾ തമ്മിൽ എന്തൊക്കെയോ പറഞ്ഞാലോ കടപ്പാട്, ബാധ്യത, എന്താ അതൊക്കെ…? സത്യം പറ എട്ടത്തി… നിങ്ങൾ തമ്മിൽ ശെരിക്കും പ്രേമം ആയിരുന്നോ…?

നിരഞ്ജന: എന്താ മോളെ ഇങ്ങനെ ഒക്കെ…

മാളു : എന്റെ എട്ടൻ മാറി നിന്ന് ഒരു ഫോൺ പോലും ചെയുന്നത് ഞാൻ കണ്ടിട്ടില്ല…എന്നാലും ഞങ്ങൾ എല്ലാം കണ്ണടച് വിശ്വസിച്ചത് എട്ടൻ ഒരു മോശം കാര്യം ചെയ്യില്ല എന്ന ഉറപ്പ് കൊണ്ടാ…പക്ഷെ ഇപ്പോൾ…(മാളുവിനോട് എല്ലാം പറയാം എന്ന് നിരഞ്ജനക്ക് തോന്നി മനസിൽ ഉള്ള ഭാരം ഇറക്കി വെക്കൽ കൂടി ആകും അത് എന്ന് അവൾ ചിന്തിച്ചു )

നിരഞ്ജന: ഞാൻ എല്ലാം പറയാം മോളെ…(നിരഞ്ജന എല്ലാം മാളുവിനോട് പറഞ്ഞു ) എല്ലാം കേട്ട് കഴിഞ്ഞ മാളു ആകെ അന്താളിച്ചു നിന്നു.

മാളു : ദൈവമെ, പ്രിയദർശൻ സിനിമയിൽ പോലും ഇത്ര ഡ്രാമ ഇല്ലലോ…

നിരഞ്ജന: മോൾടെ എട്ടൻ തന്ന ജീവിതം ആണ് മോളെ എന്റെ 1 വര്ഷം ഞാൻ എന്തായാലും ഇവിടെ ഉണ്ടാകും. അത് കഴിഞ്ഞാൽ ഡിവോഴ്സ്…

മാളു : ഡിവോഴ്സൊ…?

നിരഞ്ജന: പിന്നെ… അല്ലാതെ…ഞാൻ ആരും അല്ലാലോ (നിരഞ്ജന വിഷമതിൽ പറഞ്ഞു )

മാളു : ആരും അല്ലന്നോ, ഇവിടെ ഞാൻ എട്ടത്തി ആയി കണ്ടുകഴുഞ്ഞു. അച്ഛനും അമ്മയും അവരുടെ പുന്നാര മോളായും…

നിരഞ്ജന : അത്കൊണ്ട് എന്ത് കാര്യം… തീരുമാനം എടുക്കേണ്ട ആൾക്ക് ഞാൻ ആരും അല്ല.

മാളു : നിങ്ങ തമ്മിൽ നല്ല മാച്ച് ആണ്, തീരുമാനം എടുക്കേണ്ട ആൾടെ കാര്യം അവിടെ നിക്കട്ടെ…ഇയാളുടെ കാര്യം പറ മോളെ…

നിരഞ്ജന : എന്ത് കാര്യം…?

മാളു : ഓ ഒരു കുഞ്ഞാവ…പറ, ഇഷ്ടാണോ എന്റെ എട്ടനെ….ഇഷ്ട്ടം ഇല്ലാതെ ഇരിക്കാൻ റീസൺ ഒന്നും ഇല്ല. എന്നാലും പറ….

നിരഞ്ജന : എന്നിക് പ്രേത്യേകിച്ചു ഒന്നും ഇല്ല…( അവൾ നാണത്തോടെ പറഞ്ഞു )

മാളു : മോളേ….ഇങ്ങോട്ട് നോക്കിയേ…നാണിക്കാതെ ഒന്ന് പറ. നൂറു നാവ് ആണലോ എട്ടനെ പറ്റി പറയുമ്പോ…

നിരഞ്ജന : എന്നിക് ഇഷ്ട്ടായിട്ട് കാര്യം ഉണ്ടോ…

മാളു : മതി, ചേച്ചിക് ഇഷ്ടാണ് എന്ന് സമ്മതിചലോ 50%ഓക്കേ…ബാക്കി അമ്പത് മേരാ..ചേട്ടൻ…അത് ഞാൻ ശെരി ആക്കികൊണ്ട് മോളെ…മാരാർ എത്ര പൂരം കണ്ടതാ…ഇതൊക്കെ ചീള് കേസ്. ഞാൻ സെറ്റ് ആകാം. എന്റെ കൂടെ നിന്നാൽ മതി. അപ്പോ നാളെ മുതൽ….

***MISSION എട്ടനെ വളക്കൽ ***

മാളുവും നിരഞ്ജനയും ഇതും പറഞ്ഞു നിക്കുമ്പോൾ….എങ്ങനെ ഇന്ന് മുതൽ സ്വന്തം ഭാര്യയെ വളക്കാം എന്നും ആലോചിച്ചു ഒരാളെ വീടിലേക്ക് കേറി വരുന്നുണ്ട്…

അതെ അവനാണ് നമ്മുടെ കഥ നായകൻ…

തുടരും…