നിരഞ്ജന ~ ഭാഗം 6 , എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

മുഖം കടന്നൽ കുത്തിയ ഭാവവുമായി നിരഞ്ജന മാളുവിനേം കൂട്ടി റൂമിൽ എത്തി കുറെ നേരം അവർ സംസാരിച്ചിരുന്നു ഉറക്കം വന്ന് മാളു കിടന്നു, നിരഞ്ജന ഉറക്കം വരാതെ ബാൽക്കണിയിൽ ചെന്നു നിന്നും നിലാവ് കൊണ്ട് നിന്ന അവളുടെ മനസിൽ ഒരായിരം ചിന്തകൾ വേരോടി

“തനിക്ക് എന്താണ് പറ്റിയത്, കണ്ണന്റെ ചെറിയ സാമിപ്യ കുറവ് പോലും തന്നെ അസ്വസ്ഥ ആകുന്നുണ്ട് വല്ലാത്ത ഒരു അവസ്ഥ… ഇത് ഇങ്ങനെ പോയാൽ ശെരി ആവില്ല ഇത് ഇനി പ്രേമം വല്ലതും ആണോ ഇല്ല ഒരിക്കലും അങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ല അർഹത ഇല്ലാത്ത ഒന്നും വെറുതെ ആഗ്രഹിക്കേണ്ട “ഒരു നെടുവീപോടെ അവൾ കിടക്കാൻ പോയി

====================================

കണ്ണനും കൂട്ട്കാരും കൂടി almost ഓഫ്‌ ആയ അവസ്ഥ ആയി…

കിച്ചു : എന്നാലും ഒരു നാലു ദിവസം കൊണ്ട് എന്തൊക്കെ ആണല്ലേ നടന്നേ…

അജിത് ചേട്ടൻ : ഇതൊക്ക ഒരു സ്‌പോർട്സ് മാൻ സ്പിരിറ്റിൽ എടുതാ മതി കണ്ണാ…

കണ്ണൻ : ഉവാ ബാക്കി ഉള്ളവന്റെ complete ഇമേജ് പോയി, വീട്ടിലും നാട്ടിലും ഒക്കെ ആകെ നാറി, ഞാൻ ഇപ്പ അന്യായ കോഴി ആയിരുന്നു എന്നിട്ട് പകൽ മാന്യൻ കളിച്ചു എന്നല്ലേ ആൾകാർ വിചാരിക്കു…

“അതാണ്‌ എന്നിക് ഈ സംഭവത്തിൽ എറ്റവും ഇഷ്ടം ആയെ… ബാക്കി എല്ലാർക്കും ഇല്ലാത്ത ഒരു നല്ലവനായ ഉണ്ണി ഇമേജ് ഉണ്ടാർന്നു നിനക്ക് അത് പോയല്ലോ”കണ്ണന്റെ കൂട്ടുകാരിൽ ഒരുത്തൻ പറഞ്ഞു

അജിത് : ഡാ ഇനി എന്താ പരിപാടി… നീ കുടുംബ ജീവിതം തുടങ്ങാൻ പോവണോ…?

കണ്ണൻ : മൈ….. , മൈ ഡിയർ അജിത്തേട്ടാ… ഞാൻ എല്ലാം പറഞ്ഞാലേ ആ പെണ്ണിനെ ഒരു കരക്ക് എത്തിക്കണം എന്നെ ഉള്ളു എന്നിക്, അല്ലാതെ…

“ഹാ നേരം കൊറേ ആയല്ലോ, നമക് ഇറങ്ങിയാലോ ” “ഞങ്ങൾ ഇപ്പ ഇല്ല… ” തിരിച്ചു പോകുന്നതിനെ പറ്റി പലർക്കും പല അഭിപ്രായം

കണ്ണൻ : ഞാൻ എന്തായാലും പോണു

കിച്ചു : കണ്ട കണ്ടാ, പെണ്ണ് കെട്ടിയപ്പോ…അവൻ ആള് ആകെ മാറി

കണ്ണൻ : നീ മിണ്ടരുത് കോപ്പേ, അവന്റെ ഒരു ഒടുക്കത്തെ റെയിൽവേസ്റ്റേഷനിൽ പോക്ക് അത് കാരണ ഞാൻ ഇപോ ഈ അവസ്ഥ ആയെ

കിച്ചു : ഇപ്പ ഞാൻ ആയി കുറ്റകാരൻ… മര്യാദക് എന്തേലും ആവട്ടെ എന്ന് വെച്ച് പോയാൽ പോരാരുന്നോ…

കണ്ണൻ : ആ പണ്ടാര പെണ്ണ്ന് ഇനി വല്ലതും പറ്റിയാൽ,… ഓഹ് ഉള്ള സമാധാനം ഒകെ പോകും

കിച്ചു : ഇപ്പൊ പിന്നെ നല്ല സമാധാനം ആണല്ലോ മാഷിനു

കണ്ണൻ : ഹ…ചെറിയ പ്രശ്നം ഉണ്ടേലും, അവളെ ഒരു ജോലി ആക്കി കൊടുത്താൽ ഒക്കെ ശെരി ആയി പിന്നെ 1 കൊല്ലം കഴിഞ്ഞാൽ, അവൾക്ക് അവളുടെ വഴി… ഒന്നുമില്ലേലും ഞാൻ കാരണം ഒരു ജീവൻ രക്ഷപെടൂലെ…

അജിത് : നിന്റെ വീട്ടീകരോകെ അത് സമ്മതിക്കുമോ…

കണ്ണൻ : അതിപ യോജിച് പോവാൻ പറ്റണില്ല എന്നും പറഞ്ഞു ഒഴിവാക്കാം…

അജിത് : ഒക്കെ നടന്നാൽ മതി…അവസാനം ഇപോഴത്തെ പോലെ കൈ വിട്ട് പോകാതിരുന്നാൽ മതി.

ബൈക്ക് എടുത്തു തിരിച്ചു പോകാൻ തുടങ്ങിയ കണ്ണന് അത് ഒരു അടി വീണ പോലെ ആർന്നു ആ വാക്കുകൾ

കണ്ണൻ : അത് എന്താ അജിത് ചേട്ടാ അങ്ങനെ… ബൈക്കിൽ കേറി കൊണ്ട് കണ്ണൻ ചോദിച്ചു

അതല്ലടാ, അവൾക്ക് ഇനി നിന്നോടും വീട്ടുകാരോടും ഒരു അടുപ്പം എന്തായാലും വരും, എല്ലാം അറിഞ്ഞു ഇത്ര ഒക്കെ ഹെല്പ് ചെയ്ത നിന്നോട് ഒരു ആരാധനയും, അത് ഇനി വഴി മാറി….ഒരു പ്രേമം ആക്കാൻ ഒരു വെല്യ ടൈം വേണ്ട…

കണ്ണൻ : അതായിത്…?

അജിത് : അതായിത് ഉത്തമാ… അവൾ നിന്റെ തലയിൽ തന്നെ ആകാൻ എല്ലാ ചാൻസും ഉണ്ട്, സൂക്ഷിച്ചും കണ്ടും നടന്നോ അവസാനം അവൾ പോവുന്നില്ല എന്നൊക്ക പറഞ്ഞാൽ…

കണ്ണൻ : പറഞ്ഞാൽ….

“പറഞ്ഞാൽ നീ എന്ത് ചെയ്യും… “കൂട്ടുകാർ പട മൊത്തം കോറസിൽ ചോദിച്ചു “

കണ്ണൻ : ആയാൽ ഞാൻ അത് അങ്ങ് സന്തോഷതോടെ സഹിക്കും

ഇതും പറഞ്ഞു കണ്ണൻ വണ്ടി എടുത്തു തിരിച്ചു… അന്തം വിട്ട് കൂട്ടുകാരും നിന്നുവീട്ടിൽ എത്തിയ കണ്ണൻ spare കീ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്തു കേറി, ഇനി റൂമിൽ പോണ്ട… നല്ല മണം വരും അവൻ അതുകൊണ്ട് സോഫയിൽ കിടന്നു

നേരം വെളുത്തു അമ്മ അടുക്കളയിൽ പണിയിൽ ആണ് കുളി കഴിഞ്ഞ് ഈറൻ മുടിയും തോർത്തി കൊണ്ട് നിരഞ്ജന റൂമിൽ നിന്ന് വന്നപ്പോൾ ആണ് ബോധം കേട്ട് കിടക്കുന്ന കണ്ണനെ കണ്ടത് കണ്ടാൽ തന്നെ അറിയാം ഇന്നലത്തെ നല്ല hang ഓവർ ഉണ്ടെന്ന്… “ദുഷ്ടൻ, ഇന്നലെ ഒറ്റക് ആക്കി പോയിട്ട് കിടന്നു ഉറങ്ങുന്ന കണ്ടില്ലേ “അങ്ങനെ ഇപ്പ സുഗിച്ചു ഉറങ്ങണ്ട അവൾ ഈറൻ മുടി അഴിച് ഇളക്കി അവന്റെ മുഖത്തു വെച്ച് ഒന്ന് തലോടി നനവ് കൊണ്ട് അവൻ എഴുനേറ്റ് നോക്കുമ്പോൾ അടുക്കളയിലേക്ക് തന്നെ നോക്കി കളിയാക്കി ചിരിച് ഓടുന്ന നിരഞ്ജനയെ ആണ് കണ്ടത്

കണ്ണൻ : ഈ കുരുപ്പ് “ഹാ ഞാൻ ഒന്നും കണ്ടിട്ടില്ലേ….. “മാളു ആണ് പിന്നിൽ നിന്നും… ആകെ ചമ്മിയ കണ്ണൻ എഴുനേറ്റ് റൂമിൽ പൊയി… അടുക്കളയിൽ എത്തിയ മാളു “ഈ റൊമാൻസ് scene ഒക്കെ റൂമിൽ വെച്ച് പോരെ “മാളു നിരഞ്ജനയെ നോക്കി പറഞ്ഞു. അത് കേട്ട് അവൾ ഒന്ന് ചമ്മി

അമ്മ : മോളെ നീ ഈ ചായ അവനു കൊണ്ട് കൊടുക്ക്…

നിരഞ്ജന ചായ എടുത്തു റൂമിലെക്ക് പോയി “ഇനി ബാക്കി റൊമാൻസ് അവിടെ പോയി വേണ്ടാട്ടോ..വേഗം ഇന്ന് വന്നേക്കണം…”മാളു ഉറക്കെ വിളിച്ചു പറഞ്ഞു

അമ്മ : മിണ്ടാതെ നിക്കടി വായാടിഅമ്മ മാളുവിന്റെ ചെവി നുള്ളി കണ്ണനെ കാണാൻ പോകാൻ ഒരു ചമ്മൽ കാര്യം തമാശക്ക് ആണേലും മാളു പറഞ്ഞതു കേട്ട് ആകെ ചമ്മൽ എന്തായാലും അങ്ങോട്ട് പോവാതെ പറ്റില്ലലോ അവൾ ചായയും ആയി റൂമിലേക്കു നടന്നു കണ്ണൻ കുളിച്ചു ഇറങ്ങുകയായിരുന്നു

കണ്ണൻ : ഹാ, good morning mrs ഭാര്യ.. വരണം വരണം കാലത്ത് എന്റെ ഉറക്കം ഒക്കെ കളഞ്ഞിട്ടു… വന്ന് നിക്കുന്നത് കണ്ടില്ലേ.. നിരഞ്ജനയും വിട്ടു കൊടുത്തില്ല “അത് ഇന്നലെ എന്നെ ഒറ്റക് ആക്കി, കള്ള് കുടിക്കാൻ പോയിട്ട് അല്ലെ, കണക്കായി പോയി…

കണ്ണൻ : ആഹാ, അങ്ങനെ ആണോ.. ഇതും പറഞ്ഞു അവൻ അവളെ പിടിച്ചു ചുമരിൽ ചാരി നിർത്തി എന്നിട്ട് മുഖം അവളുടെ അടുത്തേക് അടുപിച്ചു പെട്ടന്ന് തന്നെ എന്താ നടക്കുന്നത് എന്ന് മനസിലാകാതെ അവൾക്ക് നെഞ്ചിടിപ്പു കൂടി അവന്റ ശ്വാസം അവളുടെ മേൽ വീഴുന്നത് അറിയുന്ന അത്ര മാത്രം അകലത്തിൽ അവൻ നിന്നു…അവൾ കണ്ണുകൾ അടച്ചു നിന്നും…

കണ്ണൻ : നിനക്കു മാത്രം അല്ല മോളെ എനിക്കും ഉണ്ട് മുടി (ഇതും പറഞ്ഞു കണ്ണൻ തല അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി… അവളുടെ മേൽ വെള്ളം തെറിപിച്ചു… )ഇപ്പോൾ ചുമരിനും, കണ്ണന്റെ ചുമരിൽ കുത്തി വെച്ചേകുന്ന കൈകൾക്കും ഇടയിൽ ആണ് അവൾ നില്കുന്നത് ഒരു നിമിഷം മൗനം മാത്രം അവരുടെ ഇടയിൽ നിന്നുരണ്ടാളും കണ്ണിൽ തന്നെ നോക്കി നിന്നു

കണ്ണൻ : എടൊ… ഇന്നലെ എന്റെ കൂട്ടുകാർ ഒരു കാര്യം പറഞ്ഞു

നിരഞ്ജന : എന്ത്…?

കണ്ണൻ : ഇയാൾ ഇവിടെ നിന്ന് ചെലപ്പോ പോകില്ല എന്ന് … ഇവിടെ തന്നെ നില്കും എന്ന്… അവസാനം എന്റെ തലയിൽ തന്നെ…. ആകും എന്ന്

നിരഞ്ജന : എന്നിട്ട്… മാഷ്..മാഷ് എന്ത് പറഞ്ഞു….

കണ്ണൻ : ഓഹ് ഞാൻ എന്ത് പറയാൻ… (ഹാ ചിലപ്പോ അവർ പറഞ്ഞ പോലെ തന്നെ ചെയ്യും, കേട്ടോ മാഷേ …. )ഇങ്ങനെ ഒരു മറുപടി ആണ് കണ്ണൻ പ്രതീക്ഷിച്ചത് എന്നാൽ കണ്ണന്റെ മറുപടി കേട്ടതും അവൾ അവന്റെ കൈ തട്ടി മാറ്റി അകന്നു അൽപ ദൂര നടന്ന ശേഷം..

നിരഞ്ജന: ഞാൻ ആർക്കും ഒരു തല വേദന ആവില്ല മാഷേ… കണ്ണ് നിറഞ്ഞത് ഒളിപ്പിച്ചു അവൾ പറഞ്ഞു… അവൾ വേഗം തന്നെ അടുക്കളയിലേക്ക് പോയി….

തുടരും….