പവിത്ര യാത്ര പറഞ്ഞു ഇറങ്ങി പോയി അലക്സ് ദേഷ്യം കൊണ്ട് അടുത്ത് ഇരുന്ന ടേബിളിൽ ആഞ്ഞടിച്ചു….
ഛെ……. അവൻ എല്ലാം കണ്ടു പിടിച്ചു ഇനി എങ്ങനെ അവളെ എന്റെ അടുത്ത് കൊണ്ട് വരും…പിന്നെ എന്തോ മനസ്സിൽ കണ്ടത്പോലെ അവൻ ഒന്ന് പുഞ്ചിരിച്ചു. ആ ചിരിയിൽ ഒരുപാട് ദുരൂഹതകൾ ഒളിഞ്ഞിരുന്നു…
പവിത്ര വീട്ടിൽ എത്തുമ്പോൾ തന്നെ വിഷ്ണുവും ഗായത്രിയും അവിടെ എത്തി അവൾ ഗായത്രിയെ ഒന്ന് സൂക്ഷിച്ചു നോക്കി അവൾടെ മുഖത്ത് അൽപ്പം പോലും മേക്കപ്പ് ഇല്ല പക്ഷെ അവളെ കാണാൻ വല്ലാത്ത ഭംഗി ആണ്. താനൊക്കെ അവളുടെ മുന്നിൽ ഒന്നും അല്ല എന്ന് തോന്നി പോകുന്നു. ഗായത്രിയെ തന്നെ സൂക്ഷിച്ചു നോക്കുന്ന പവിത്രയെ കണ്ടു വിഷ്ണുന്റെ കണ്ണുകൾ കുറുകി. അവൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കിയിട്ട് ഗായത്രിയെ ചേർത്ത് പിടിച്ചു അകത്തേക്ക് പോയി…
പവിചേച്ചി…..
പല്ലവിയും പാറുവും അവളുടെ അടുത്തേക്ക് വന്നു. ചേച്ചി എന്താ ഇങ്ങനെ അവളെ നോക്കി നിൽക്കുന്നെ..
ഏയ്യ് ഞാൻ വെറുതെ. അലക്ഷ്യമായി പറഞ്ഞു.
ചേച്ചി ഇനി ബാംഗ്ലൂർ പോകുന്നില്ല ഇവിടെ തന്നെ ഉണ്ടാകും എന്ന് പറഞ്ഞത് സത്യം ആണോ.. പാറു ചോദിച്ചു.
അതെ ഇനി ഇവിടെ തന്നെ ഉണ്ടാകും വിഷ്ണുയേട്ടന്റെ കമ്പനിയിൽ എന്തെങ്കിലും ജോലി നോക്കണം.
ചേച്ചികുറച്ചു കൂടെ നേരത്തെ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ അവളെ നമുക്ക് ഓടിക്കാമായിരുന്നു. പാറു കുറച്ചു സങ്കടത്തിൽ പറഞ്ഞു.
ചുമ്മാ ഇരിക്ക് പാറു ആ ചേച്ചി പാവം ആണെന്ന് തോന്നുന്നു. ഇവിടെ വന്ന എല്ലാവർക്കും ആ ചേച്ചിയെ ഇഷ്ടമായി. പവിയും പാറുവും പല്ലവിയെ സൂക്ഷിച്ചു നോക്കി.
എന്താ പിള്ളേരെ ഇങ്ങനെ ഇവിടെ നിൽക്കുന്നെ നിങ്ങടെ മുറചെക്കന്റെ കല്യാണപാർട്ടി അല്ലെ ആഘോഷിക്കാൻ നോക്ക് പിള്ളേരെ….. അകന്ന ബന്ധുക്കളിൽ ഒരാൾ ഇവരെ നോക്കി പറഞ്ഞിട്ട് പോയി…
കുറച്ചു നേരം കൂടെ എന്തൊക്കെയൊ സംസാരിച്ചു നിന്നിട്ട് മൂന്നുപേരും കൂടെ അകത്തേക്ക് പോയി….
പിന്നെ ബ്യൂട്ടിഷൻ ഗായത്രിയെ ഒരുക്കാൻ ആയി വന്നു. അവരോട് ഒപ്പം മീനാക്ഷിയെ കൂടെ വിഷ്ണു പറഞ്ഞു അയച്ചു… രാഹുലിന് മീനാക്ഷിയോട് ചെറിയ ചായവ് ഉണ്ട് അത് അവന്റെ നോട്ടത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നു തന്നെ വിഷ്ണുന് മനസിലായി..
മുറിയിൽ ഫോൺ നോക്കി ഇരിക്കുവാണ് വിഷ്ണു അപ്പോഴാണ് രാഹുൽ അങ്ങോട്ട് വന്നത്.
അല്ല കല്യാണചെക്കൻ ഫോണും നോക്കി ഇരിക്കാതെ പോയി റെഡി ആകണം മിസ്റ്റർ. വിഷ്ണുനെ കളിയാക്കി പറഞ്ഞു കൊണ്ട് രാഹുൽ ബെഡിൽ കയറി കിടന്നു.. വിഷ്ണു അവനെ സൂക്ഷിച്ചു നോക്കി.
നിനക്ക് മീനാക്ഷിയെ ഇഷ്ടം ആണോ… പെട്ടന്ന് ഉള്ള വിഷ്ണുന്റെ ചോദ്യം കേട്ട് അവൻ ഞെട്ടി എണീറ്റു.
നീ എന്താ അങ്ങനെ ചോദിഛെ…
ഞാൻ ചോദിച്ചതിന് ഉത്തരം പറയ് നീ..
അറിയില്ല..
മ്മ്…
അവൻ പിന്നെ എണീറ്റ് റെഡി ആകാൻ തുടങ്ങി.
ഒരു മെറൂൺ കളർ ഷർട്ട് ബ്ലാക്ക് പാന്റ് ഇൻഷർട്ട് ചെയ്തു ഇറങ്ങി മുടി ഒക്കെ ജെല്ല് തേച്ചു സെറ്റ് ആക്കി അവൻ ഇറങ്ങി. കുറച്ചു കഴിഞ്ഞു ഗായത്രി ഇറങ്ങി വന്നു ഒരു മെറൂൺ സിമ്പിൾ ഗൗൺ ആയിരുന്നു അവളുടെ വേഷം അതികം മേക്കപ്പ് ഒന്നുല്ല സിമ്പിൾ ആയിരുന്നു.പിന്നെ എല്ലാവരും പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് തിരിച്ചു……
അവിടെ എത്തിയപ്പോൾ തന്നെ ഓഫീസിലെ സ്റ്റാഫും ഒപ്പം തന്നെ മിക്കവാറും ഗസ്റ്റ് ഒക്കെ വന്നു തുടങ്ങിയിരുന്നു. എല്ലാവരെയും നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ അവളുടെ കൈപിടിച്ചു സ്റ്റേജിലേക്ക് കയറി. എല്ലാവരും അവരിൽ തന്നെ ഫോക്കസ് ചെയ്തു നിന്നു പിന്നെ എല്ലാവരും വിഷ് ചെയ്യലും ഗിഫ്റ്റ് കൊടുക്കലും ഫോട്ടോ എടുപ്പ് ഫുഡ് കഴിക്കൽ ഡാൻസ് അങ്ങനെ അങ്ങനെ പരിപാടികൾ നടന്നു. ഇതിനിടയിൽ ചിലരൊക്കെ മീനാക്ഷി ആരാ എന്ന് ചോദിച്ചു. വിഷ്ണു അവളെ ഗായത്രിയുടെ അനിയത്തി ആയി എല്ലാവർക്കും പരിചയപ്പെടുത്തി. അവൾ ഒരു ഗ്രീൻ സിംപിൾ ദാവാണി ആയിരുന്നു. പക്ഷെ അതിലും അവളെ കാണാൻ സുന്ദരി ആയിരുന്നു….. പരിപാടികൾ നല്ല രീതിയിൽ നടക്കുമ്പോൾ ആണ് അവിടേക്ക് അലക്സ് വന്നത് അവനെ കണ്ടതും ഗായത്രിയുടെ ദേഹം ഒക്കെ തളരും പോലെ തോന്നി അവൾ വേഗം വിഷ്ണുന്റെ കൈയിൽ മുറുകെ പിടിച്ചു അപ്പോഴാണ് അവൻ അലക്സിനെ കണ്ടത്. അവൻ അപ്പോഴേക്കും നടന്നു അവരുടെ അടുത്ത് എത്തിയിരുന്നു അവൻ വിഷ്ണുനെ hug ചെയ്തു.
Happy married lyf dears…..
അവളെയും ഒന്ന് നോക്കി അവൻ ഇറങ്ങി അവന്റെ കണ്ണുകൾ അവിടെ ആർക്കോ വേണ്ടി അലഞ്ഞു അത് ഒടുവിൽ പവിത്രയിൽ എത്തി നിന്നു. അവളും അവനെ ഒന്ന് നോക്കി. അവൻ കുറച്ചു നേരം കുറച്ചു ഗസ്റ്റ്കളോട് ഒക്കെ സംസാരിച്ചു ഇറങ്ങി. ഇറങ്ങും മുന്നേ അവന്റെ കഴുകൻ കണ്ണുകൾ ഗായത്രിയിൽ ഉടനീളം അലഞ്ഞു നടന്നു. അത് കണ്ടു വിഷ്ണുന്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു പിന്നെ തന്നോട് ചേർന്ന് പേടിയോടെ നിൽക്കുന്ന ഗായത്രിയെ ഓർത്തപ്പോൾ അത് ഒന്ന് തണുത്തു…. പാർട്ടി ഒക്കെ കഴിഞ്ഞു നേരെ എല്ലാവരും തറവാട്ടിലെക്ക് ആണ് പോയത്. അവിടെ അവരെ മുത്തശ്ശിയും മീനാക്ഷിയും ആരധിഉഴിഞ്ഞു ആണ് വീട്ടിൽ കയറ്റിയത്.പിന്നെ അവന്റെ മുറിയിലേക്ക് അവൻ തന്നെ അവളെ കൂട്ടി പോയി അതിനുള്ളിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി. പഴയ മോഡൽ ഒരു മുറി ആണ് അത് അവൾക്ക് അത് ഇഷ്ടം ആയി എന്ന് അവളുടെ ഒരു നോട്ടത്തിൽ നിന്ന് തന്നെ അവന് മനസിലായി. അവൻ അവളെ ചേർത്ത് പിടിച്ചു.
ഇഷ്ടം ആയോ….
ഇഷ്ടമായി..
മ്മ് താൻ ഡ്രസ്സ് മാറി താഴെ ചെന്നിട്ട് വാ അവിടെ മുത്തശ്ശി നോക്കി ഇരുപ്പ് ആയിരിക്കും… അവൾ അവനെ ഒന്ന് നോക്കി ഇടാൻ ഉള്ള ഡ്രെസ്സും എടുത്തു ഫ്രഷ് ആകാൻ കയറി. പിന്നെ ഫ്രഷ് ആയി ഇറങ്ങുമ്പോൾ അവൻ ആരോടോ ഫോണിൽ സംസാരിച്ചു ഇരിക്കുവായിരുന്നു അവനെ ഒന്ന് നോക്കി പുറത്തേക്ക് പോയി….
വാ മോളെ… മുത്തശ്ശി അവളെ അടുത്തേക്ക് വിളിച്ചു ഇരുത്തി കുറച്ചു നേരം എന്തൊക്കെപറഞ്ഞു ഇരുന്നു പിന്നെ വിഷ്ണുന്റെ അച്ഛനെയും അമ്മയെയും മുത്തശ്ശനെയും ഒക്കെ ചുവരിൽ തൂക്കിയ ഫോട്ടോ നോക്കി പറഞ്ഞു കൊടുത്തു.
വീട് ഒക്കെ നാളെ കാണാട്ടോ ഇന്ന് ഇനി മോള് പോയി കിടന്നോ പിന്നെ രാവിലെ അമ്പലത്തിൽ പോകാൻ ഉള്ളത് ആണ് നേരത്തെ എണീക്കണം അവനോടും പറയണം.
മീനാക്ഷി…
അഹ് മുത്തശ്ശി ദ വരുന്നു.. മീനാക്ഷി ഒരു ഗ്ലാസ് പാലും ആയി ആണ് വന്നത്.
ദ മോള് ഇത് കുടിച്ചിട്ട് കിടന്നോ നേരെ ഫുഡ് കഴിച്ചില്ലല്ലോ… അപ്പോഴാണ് അങ്ങോട്ട് പവിത്ര വന്നത്..
ആഹാ ആദ്യരാത്രി ആഘോഷിക്കാൻ പാലൊക്കെ ഉണ്ടല്ലോ… ഇവൾക്ക് അതിന് ആദ്യത്തെ രാത്രി ഒന്നും അല്ല മുത്തശ്ശി.
മോള് പൊയ്ക്കോ..
നിക്കെടി അവിടെ പോകാൻ വരട്ടെ. മുത്തശ്ശിക്ക് അറിയോ ഇവൾ നമ്മുടെ വിഷ്ണുഏട്ടനെ എന്തോ പറഞ്ഞു ഭീഷണി പെടുത്തി ഈ കല്യാണം നടത്തിയത് ആണ്..
നീ ഓരോന്ന് പറയാതെ പോയി കിടക്ക് പവി…
ഞാൻ പറഞ്ഞത് സത്യം ആണ്.കണ്ട വേശ്യാലയത്തിൽ ശരീരം വിറ്റ് ജീവിച്ച ഇവളൊക്കെ പതിവൃത ഒന്നും അല്ല… അവളുടെ പെട്ടന്ന് ഉള്ള വാക്കുകൾ ഗായത്രിയുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി അവളുടെ കണ്ണുകൾ നിറഞ്ഞു കൈകൾ വിറച്ചു തുടങ്ങി……
നീ ഇപ്പൊ എന്താ പറഞ്ഞെ……. ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും നോക്കി…
തുടരും…..
