പുനർവിവാഹം ~ ഭാഗം 21, എഴുത്ത്: ആതൂസ് മഹാദേവ്

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് ഇറങ്ങിയത് ആണ് നേത്ര..!! ഇന്ന് കോളേജ് ലീവ് ആണ്..!! അതുകൊണ്ട് തന്നെ അൽപ്പം നേരം പുലർന്ന ശേഷം ആണ് അവൾ അമ്പലത്തിൽ പോയത്..!!

അടുത്തുള്ള ശിവ ക്ഷേത്രത്തിലേയ്ക്ക് ആണ് അവൾ പോയത്..!! പറ്റുന്ന ദിവസങ്ങളിൽ ഒക്കെ ഈ പോക്ക് ഒരു ശീലം ആണ് അവൾക്ക്..!!

ആ തിരു നടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ തന്നിൽ വല്ലാത്തൊരു അനുഭൂതി വന്ന് നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..!! അതിന്റെ ഫലമെന്നോണം അവളുടെ ചൊടികളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..!!

“എന്താണ് മുഖത്ത് ഒക്കെ ചിരി ഒക്കെ “

പെട്ടന്ന് കാതിൽ പതിയുന്ന നിശ്വസത്തിന് ഒപ്പം ആ ശബ്ദം കൂടെ ആയതും നേത്ര ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി..!! മുന്നിൽ നിൽക്കുന്ന ബദ്രിയേ കാൺകേ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു..!!

ശ്രീ കോവിലിന്റെ ഉള്ളിൽ ആയത് കൊണ്ട് തന്നെ ഷർട്ട്‌ അഴിച്ച് കൈയിൽ വച്ചിട്ടുണ്ട്..!! മുണ്ട് ഉടുത്തിട്ടുണ്ട്..!! അതും കൈയിൽ ഇരിക്കുന്ന ഷർട്ടിന്റെ അതെ കളർ..!! രോമവൃതമായ നെഞ്ചിൽ പറ്റി കിടക്കുന്ന ത്രി ശൂലത്തിന്റെ ലോക്കറ്റ് ഓട് കൂടിയ സ്വർണ ചെയ്ൻ..!! ചുരുക്കി പറഞ്ഞാൽ വല്ലാത്തൊരു ഭംഗി ആയിരുന്നു അവന്..!!

” മേടം ഇത് എന്ത് ആലോചിച്ചു നിൽക്കുവാ “

പെട്ടന്ന് തൊട്ട് അടുത്ത് നിന്ന അവന്റെ ശബ്ദം കേട്ടതും അവൾ ഒരു പിടപ്പോടെ അവനിൽ നിന്ന് കണ്ണുകൾ മാറ്റി മുഖം താഴ്ത്തി നിന്നു..!! ബദ്രി അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് വലം വയ്ക്കാൻ ആയ് പോയ്‌..!!

സത്യത്തിൽ അപ്പോഴാണ് അവൾക്കും ഒന്ന് സമാധാനം ആയത്..!! അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ട് കൊണ്ട് പതിയെ നടന്ന് നീങ്ങി..!!

വലം വച്ച് ബാക്കി എല്ലാ ഇടവും തൊഴുത് പ്രസാദവും വാങ്ങി കൊണ്ട് അവൾ പുറത്തേയ്ക്ക് ഇറങ്ങി..!! തന്റെ തൊട്ട് പുറകെ ആയ് പുറത്തേയ്ക്ക് വരുന്ന അവനെ കാൺകേ അവൾക്ക് എന്തെന്നില്ലാത്ത പരവേഷം തോന്നി..!!

എങ്കിലും അതെല്ലാം ഉള്ളിൽ ഒതുക്കി വേഗത്തിൽ മുന്നോട്ട് നടന്നു..!!

“നേത്ര “

ഉള്ളിൽ ആഗ്രഹം തോന്നി ഇരുന്നു എങ്കിലും ആ പിൻ വിളി കേൾക്കെ അവളിൽ ഒരു വിറയൽ പാഞ്ഞു..!! മടിയോടെ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു തനിക്ക് അടുത്തേയ്ക്ക് നടന്ന് വരുന്നവനെ..!!

കൈയിൽ ഇരിക്കുന്ന പ്രസാദത്തിൽ മുറുകെ പിടിച്ച് നിന്നു അവൾ..!! അപ്പോഴേയ്ക്ക് അവൾക്ക് തൊട്ട് മുന്നിൽ ആയ് എത്തി കഴിഞ്ഞിരുന്നു അവൻ..!!

“താൻ എന്താ ഡോ പിന്നെ വീട്ടിലേയ്ക്ക് വരാത്തത് “

അവന്റെ ആ ചോദ്യത്തിന് എന്ത് മറുപടി പറയും എന്ന് അവൾക്ക് അറിയില്ലായിരുന്നു..!! അതുകൊണ്ട് ആവണം എപ്പോഴെത്തെയും ഒരു പുഞ്ചിരിയിൽ അവൾ തന്റെ മറുപടി ഒതുക്കി..!!

” എന്റെ അസുഖം പൂർണമായും മാറിയിട്ടില്ല കേട്ടോ..!! ചിലപ്പോൾ വീണ്ടും പഴയ ഉദ്യോകവുമായ് വീണ്ടും തനിക്ക് അവിടെക്ക് വരേണ്ടി വരും “

അവൻ അതൊരു തമാശ രൂപേണ ആണ് പറഞ്ഞത് എങ്കിലും അവൾക്ക് അത് നന്നായ് തന്നെ കൊണ്ടു..!! അതുകൊണ്ട് തന്നെ അവളുടെ മുഖവും മാറി..!!

“ഞാൻ പൊയ്ക്കോട്ടേ “

“തനിക്ക് എന്താടോ എന്നോട് മിണ്ടാൻ ഒരു മടി..!! മുൻപ് ഒക്കെ ഏത് നേരവും നിഴൽ പോലെ എന്നോട് ഒപ്പം ആണെന്ന് ആണല്ലോ ഇശു പറഞ്ഞത് “

അത് കേട്ട് അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു..!!

“അതെന്റെ തൊഴിൽ ആയിരുന്നു..!! അപ്പോൾ പിന്നെ അത് നന്നായ് നോക്കേണ്ടത് എന്റെ കടമ അല്ലെ..!! എന്നാൽ ഇനി അതിന്റെ ആവശ്യം ഇല്ലാലോ..!! എന്നാൽ ഞാൻ പൊയ്ക്കോട്ടേ..! കുറച്ച് തിരക്ക് ഇണ്ടായിരുന്നു “

അത്രയും പറഞ്ഞ് വേറൊന്നും പറയാൻ നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു..!! എന്തോ ഇത്തവണ അവളുടെ നടത്തതിന് അൽപ്പം വേഗത ഉണ്ടായിരുന്നു..!!

“ഏയ് നേത്ര “

അവന്റെ ആ വിളിയിൽ ആ കാലുകളുടെ വേഗത കുറഞ്ഞു..!! കണ്ണുകൾ പിടഞ്ഞു..!! നെഞ്ചിപ്പ് ഉയർന്നു..!! തിരിഞ്ഞു നോക്കാൻ അവൾക്ക് മനസ്സ് വരുന്നില്ല എങ്കിലും നോക്കാതെ ഇരിക്കാനും അവളെ കൊണ്ട് കഴിഞ്ഞില്ല..!!

തന്നെ തന്നെ ഒരു കുസൃതി ചിരിയോടെ നോക്കി നിൽക്കുന്നവൻ..!! ആ ചുണ്ടുകൾ തോന്നോട് എന്തോ മൊഴിയാൻ നിൽക്കുന്ന പോലെ തോന്നി അവൾക്ക്..!!

“I like you 😉”

പ്രതീക്ഷ പോലെ തന്നെ ആ വാക്കുകൾ കാതിൽ പതിഞ്ഞത് തന്റെ മുഖത്തേയ്ക്ക് നാണം ഇരച്ചു കയറുന്നത് അവൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു..!! അത് അവനിൽ നിന്ന് മറയ്ക്കാൻ എന്നോണം അവൾ വേഗത്തിൽ തിരിഞ്ഞു നടന്നു..!!

******************

തുടർന്ന് ഉള്ള പല ദിവസങ്ങൾ സ്ഥലങ്ങൾ ഒക്കെ അവർ വീണ്ടും കണ്ട് മുട്ടി..!! സംസാരങ്ങൾ കൂടി ചിരികൾ കടന്ന് വന്നു..!! അവർക്ക് തന്നെ സ്വയം അത്ഭുതം തോന്നിപ്പിക്കുന്ന രീതിയിൽ..!!

അവന്റെ ആ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ കവിളുകൾ ചുവപ്പിച്ചു..!! ചുണ്ടുകളിൽ നാണത്തിൽ പുഞ്ചിരി പൊഴിയിച്ചു..!! ഉള്ളിന്റെ ഉള്ളിൽ പ്രണയം എന്നാ വികാരം അണ പൊട്ടി ഒഴുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..!!

അങ്ങനെ ഇരിക്കെ ഒരു ദിവസം ഇഷാനി വിളിച്ചതിനേ തുടർന്ന് തറവാട്ടിലേയ്ക്ക് പോയത് ആണ് നേത്ര..!! അൽപ്പം പേടിയും പരിഭ്രാമവും ഉണ്ടായിരുന്നു എങ്കിലും അവൾ പോയി..!!

എന്നാൽ പേടിച്ചത് പോലെ അന്ന് അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല..!! അടഞ്ഞു കിടക്കുന്ന വാതിൽ കണ്ട് അവൾ ഒരു സംശയത്തോടെ ചുറ്റും നോക്കി..!! പോർച്ചിൽ നിരന്നു കിടക്കുന്ന നാലിൽ അധികം വാഹനങ്ങൾ കൂടെ കാണാതെ ആയതും അവിടെ ആരും ഇല്ല എന്നവൾ ഉറപ്പിച്ചു..!!

“ഈ കുരിപ്പ് പിന്നെ എന്തിനാ എന്നോട് വരാൻ പറഞ്ഞത് “

അതും പിറുപിറുത്തു കൊണ്ട് അവൾ തിരിഞ്ഞു നടന്നതും മുകളിൽ നിന്ന് എന്തോ ഒന്ന് പൊട്ടി തകരുന്ന ശബ്ദം അവളുടെ ചെവിയിൽ പതിഞ്ഞു..!! വേഗം അവൾ ഒന്ന് തിരിഞ്ഞു നോക്കി..!!

“ആഹ്ഹ “

കൂടെ ഒരു അലർച്ച കൂടെ കാതിൽ പതിഞ്ഞതും അവൾ ഞെട്ടി പോയി..!! പിന്നെ ഒരു നിമിഷം പോലും കളയാതെ അവൾ വേഗത്തിൽ പടികൾ കയറി ഉമ്മറത്തേയ്ക്ക് എത്തി..!! വാതിലിൽ ഒന്ന് ഉച്ചത്തിൽ തട്ടിയതും അത് തുറന്ന് പോയതും ഒന്നിച്ച് ആയിരുന്നു..!!

ഡോർ ചാരി ഇട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ..!! അതുകൊണ്ട് തന്നെ അവൾ വേഗത്തിൽ അകത്തേയ്ക്ക് കയറി..!! അപ്പോഴേയ്ക്ക് വീണ്ടും മുകളിൽ നിന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ടു..!!

നേത്രയുടെ കാലുകൾ അവിടെക്ക് ചലിച്ചു..!! സ്റ്റെപ്പുകൾ ഓരോന്നും ഓടി കയറുക ആയിരുന്നു അവൾ..!! ആദ്യം അവൾ വന്ന് നിന്നത് ബദ്രിയുടെ റൂമിനു മുന്നിൽ ആയിരുന്നു..!! എന്ത് കൊണ്ടോ ആ ശബ്ദം അവളെ അവിടെ ആണ് എത്തിച്ചത്..!!

വാതിൽ പകുതി ചാരി ആണ് കിടന്നിരുന്നത്..!! അവൾ ഒരു നിമിഷം അവിടെ തന്നെ നിന്നു..!! എന്നാൽ ഇത്തവണ അകത്ത് നിന്ന് ഒരു ശബ്ദവും കേൾക്കിന്നുണ്ടായിരുന്നില്ല..!!

അവൾ തന്റെ ശ്വാസം വലിച്ച് വിട്ട് കൊണ്ട് പതിയെ ആ വാതിൽ തുറന്ന് അകത്തേയ്ക്ക് കയറി..!!

തുടരും…