അലക്സ് എന്താ അളിയാ ഇവിടെ…ഗിരി വിഷ്ണുനോട് ചോദിച്ചു.
അറിയില്ല ഇപ്പൊ ഞാനും ആയി പ്രശ്നം ഒന്നുല്ല ആ ഡീൽ പോയ കേസ് പറഞ്ഞില്ലേ ഞാൻ അത് കഴിഞ്ഞു എന്നെ വിളിച്ചു ഇവൻ സോറി പറഞ്ഞു…
വരട്ടെ എന്താ എന്ന് നോക്കാം..
വിഷ്ണു അത് നിന്റെ ഫ്രണ്ട് അല്ലെ എന്നിട്ട് നോക്കിനിൽക്കണോ പോയി വീട്ടിലേക്ക് ക്ഷണിക്ക്… അമ്മാവൻ പറഞ്ഞപ്പോൾ ഗിരിയെ നോക്കി അവൻ അലക്സിന്റെ അടുത്തേക്ക് പോയി.
കയറി വാ..
അലക്സിന് കൈ കൊടുത്തു കൊണ്ട് വിഷ്ണു പറഞ്ഞു. അവൻ വിഷ്ണുനെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു കൊണ്ട് ആകത്തെക്ക് കയറി.
ഇരിക്ക് മോനെ… മീനാക്ഷി കുടിക്കാൻ എന്തെങ്കിലും എടുക്ക് മോളെ.
വേണ്ട മുത്തശ്ശി…
എന്തൊക്കെ ഉണ്ട് മോനെ വിശേഷം അന്ന് കല്യാണത്തിന് വന്നപ്പോൾ കണ്ട ഓർമ്മ ഉണ്ട്..
സുഖമായി ഇരിക്കുന്നു അങ്കിൾ..ഞാൻ വന്നത് എനിക്ക് പവിത്രയേ ഒന്ന് കാണണം.
എല്ലാവരും മുഖത്തോട് മുഖം നോക്കി.
അല്ല മോന് എങ്ങനെ എന്റെ മോളെ അറിയാം.
അവൻ ഒന്നും മിണ്ടിയില്ല അതുകണ്ടു എന്തോ ചോദിക്കാൻ ആയി മുത്തശ്ശി തുടങ്ങിയതും പവിത്ര വന്നു. അവളെ കണ്ടു അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി പക്ഷെ ഒറ്റദിവസം കൊണ്ട് അവൾ ആകെ വല്ലാത്ത ഒരു കോലം ആയിരുന്നു…
മോൾക്ക് അലക്സിനെ അറിയോ നേരത്തെ.
അറിയാം അച്ഛാ..
അങ്കിൾ ഞാൻ വന്നത് നിങ്ങളോട് ഒക്കെ ഒരു കാര്യം പറയാൻ ആണ്…
എന്താ മോനെ..
ഞാൻ പവിത്രയേ നാളെ അമേരിക്കയിലേക്ക് കൊണ്ട് പോവുക ആണ്……
ഞെട്ടി എല്ലാവരും..
മോൻ എന്തൊക്കെയ ഈ പറയുന്നേ.
ഞാൻ പറയാം അമ്മാവാ ബാക്കി.
വിഷ്ണു മുന്നിലോട്ട് വന്നു ഗായത്രിയിൽ തുടങ്ങി അലക്സിന്റെ കൂടെ അവന്റെ ഗസ്റ്റ് ഹൗസിൽ നിന്ന് പലതവണ പലസാഹചര്യത്തിൽ പലരും കണ്ട പവിത്രയിലും ഇപ്പൊ അവൾ ഗർഭിണി ആണെന്ന വാർത്തയിലും വന്നു നിന്നു…..അലക്സും പവിത്രയും ഒന്ന് ഞെട്ടി കാരണം അവൾ ഗർഭിണി ആണെന്നത് അലക്സീനോട് മാത്രം ആണ് പറഞ്ഞത്.എല്ലാം കേട്ട് കഴിഞ്ഞു പവിത്രയുടെ അച്ഛൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു രണ്ടാമത്തെ അടി വീഴും മുന്നേ അലക്സ് അവൾക്ക് മുന്നിൽ കയറി നിന്നു.
അങ്കിൾ പ്ലീസ് ഇനി അവളെ തല്ലരുത്…
അത് പറയാൻ നി ആരാ… ഇത്ര ഒക്കെ ചെയ്തിട്ട് ഒരു കൂസലും ഇല്ലാതെ നിൽക്കുന്നത് കണ്ടില്ലേ അവൾ.
അച്ഛാ….. ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ് അത് എനിക്ക് ഇപ്പൊ അറിയാം….
നിനക്ക് ഒരു ചുക്കും അറിയില്ല…. അറിയാം എങ്കിൽ നീ ഇങ്ങനെ ഒക്കെ ചെയ്യോ നിനക്ക് താഴെ ഒരുത്തി ഉണ്ട് നാളെ അവളും നിന്നെ കണ്ടു ഓരോന്ന് ചെയ്യില്ല എന്ന് ആര് കണ്ടു…
അച്ഛാ…. അവൾ അച്ഛന്റെ അടുത്തേക്ക് പോയതും അയാൾ തടഞ്ഞു.
വേണ്ട വിളിക്കരുത് നീ അങ്ങനെ എന്നെ… കുടുംബത്തിന് അകത്തു പ്രശ്നം ഉണ്ട് എന്ന് വച്ച് ഇവനെ തോൽപ്പിക്കാൻ ആയി പുറത്ത് നിന്ന് ഒരാളെ കുടുംബത്തിലേക്ക് ഞങ്ങൾ കൊണ്ട് വന്നിട്ടില്ല ഞങ്ങൾ എല്ലാവരും തെറ്റ് ചെയ്തവർ തന്നെ പക്ഷേ അതൊക്കെ തിരുത്തി അവനോട് ചെയ്തതിന് എല്ലാം പ്രയാചിതം ചെയ്യുമ്പോ നീ വീണ്ടും അവനെ തകർക്കാൻ ആയി……….
അച്ഛാ എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്ക്….
വേണ്ട ഇങ്ങനെ ഒരു മോള് ഞങ്ങൾക്ക് ഇല്ല എന്ന് ഞങ്ങൾ കരുതിക്കോളാം……പവിത്ര നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി..
നീ എന്തായാലും ഇവളെ കൊണ്ട് പോകാൻ വന്നത് അല്ലെ ആയിക്കോ കൊണ്ട് പൊയ്ക്കോ ഇനി ഒരിക്കലും ഇവിടെ ഇവളുടെ ആരും ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് വരരുത് ഇവിടെ ആരെയും ഇനി വിളിക്കാനും നിൽക്കരുത് ഒരു അപേക്ഷ ആണ്…….അത്രയും പറഞ്ഞു പവിത്രയുടെ അച്ഛനും അമ്മയും കയറി പോയി.
അലക്സ് അപ്പോഴാണ് ഇത് എല്ലാം കണ്ടു കേട്ട് ഒരു ഞെട്ടലോടെ നിൽക്കുന്ന ഗായത്രിയേ കണ്ടത്… അവളെ ഒന്ന് നോക്കിയിട്ട് നേരെ വിഷ്ണുന്റെ അടുത്തേക്ക് പോയി അലക്സ്.
ഞാൻ നിന്നോട് ഇന്നലെ വരെ ചെയ്തത് എല്ലാം തെറ്റ് ആയിരുന്നു. അറിയില്ല കോളേജ് ലൈഫിൽ തുടങ്ങിയ വാശി ആയിരുന്നു നിന്നോട്. പക്ഷേ അത് കൂടി കൂടി ഇതുവരെ ആകും എന്ന് കരുതിയില്ല. നിന്നോട് ക്ഷമ ചോദിക്കാവുന്നതിലും അപ്പുറം തെറ്റ് ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല ഞാൻ നാളെ അമേരിക്കക്ക് പോയാൽ പിന്നെ ഇങ്ങോട്ട് ഇല്ല ചെയ്തു പോയ എല്ലാ തെറ്റിനും മാപ്പ്…….. വിഷ്ണു അവനോട് മറുപടി ഒന്നും പറഞ്ഞില്ല അവനെ നോക്കി നിന്നത് അല്ലാതെ.അടുത്ത് നേരെഗിരിക്ക് മുന്നിൽ പോയി.
കൂടെ നിന്നവനാണ് എന്റെ എല്ലാ കൊള്ളരുതായ്മായും അറിഞ്ഞു നിന്ന നിന്നെ വരെ സ്വർത്ഥതയുടെ പേരിൽ കൊല്ലാൻ നോക്കി. അന്ന് നിന്നെ മാത്രം വിശ്വാസിച്ചു നിന്റെ തുണയിൽ കഴിയുന്ന ഇവളെ ഓർത്തില്ല ഇവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഓർത്തില്ല സോറി ഗിരി……….ഗിരിയും സ്നേഹയും അവനെ ഒന്ന് നോക്കി.
പിന്നെ ഗായത്രിയുടെ അടുത്ത് പോയി അവൾ അവനെ കണ്ടു ചെറുത് ആയി പേടിച്ചു രണ്ടടി പുറകിലേക്ക് നീങ്ങി.
സോറി…… നിന്നിലേക്ക് എത്താൻ ഉള്ള പാത ഇവളിലൂടെ തെളിക്കാൻ നോക്കി പക്ഷേ അവിടെ എന്റെ കുഞ്ഞ് എന്നെ തോൽപ്പിച്ചു.. ഇനി ഒരിക്കലും മുന്നിൽ വരില്ല… അവൻ പിന്നെ പവിത്രയുടെ കൈയിൽ മുറുകെ പിടിച്ചു.
കൊണ്ട് പോകുവാ ഇവളെ ഇനി ഞാനും ഇവളും ഒരു ശല്യം ആയി നിങ്ങളുടെ ആരുടെ ജീവിതത്തിലും വരില്ല ശപിക്കരുത് ആരും…അത്രയും പറഞ്ഞു അവൻ ഇറങ്ങി……
എല്ലാവരും ഒരുതരം മരവിപ്പിൽ ആയിരുന്നു. പവിത്ര ഗർഭിണി ആണെന്നത് ആയിരുന്നു ഏറ്റവും കൂടുതൽ എല്ലാവരെയും ഞെട്ടിച്ചത്. പവിത്രയുടെ അച്ഛനും അമ്മയും സ്വന്തം മകളെ വളർത്തിയതിൽ ഉണ്ടായ പിഴവുകൾ പരസ്പരം പറഞ്ഞു കുറെ കരഞ്ഞു. പിന്നെ അവളുടെ വിധി അത് ആണെന്ന് പറഞ്ഞു അശ്വസിച്ചു……
*******************
കുറച്ചു ദൂരം എത്തിയപ്പോൾ അലക്സ് കാർ സൈഡ് ഒതുക്കി. ആ നിമിഷം തന്നെ പവിത്ര അവന്റെ നെഞ്ചിലേക്ക് ഒരു പൊട്ടികരച്ചിലോടെ ചാഞ്ഞു….. അവൻ അവളെ പുറത്ത് തട്ടി അശ്വസിപ്പിച്ചു…
നമ്മൾ ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞു ശിക്ഷ വാങ്ങി ഇനി അത് ഓർത്ത് വിഷമിക്കണ്ട…. ഇനി ഒരു പുതിയ ജീവിതം ആണ് അവിടെ പഴയ അലക്സും പവിത്രയും പാടില്ല അവരെ നമ്മൾ ഇവിടെ ഉപേക്ഷിച്ചു പോകുവാ…… അവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു..
********************
രാത്രി അത്താഴത്തിന് മുന്നിൽ ഇരിക്കുമ്പോൾ എല്ലാവരും നിശബ്ദരായിരുന്നു. പരസ്പരം നോക്കി എന്തൊക്കെയൊ നുള്ളിപറക്കി കഴിച്ചു എല്ലാവരും എണീറ്റു. പവിത്ര എങ്ങനെ ആയിരുന്നു എങ്കിലും അവളുടെ കാര്യം ഓർത്ത് എല്ലാവർക്കും സങ്കടം ഉണ്ട്….
അമ്മാവാ രാവിലെ ബ്യൂട്ടിഷൻ ഇങ്ങോട്ട് വരാം എന്ന് ആണ് പറഞ്ഞിരിക്കുന്നത്.
അത് എന്തായാലും നന്നായി അല്ലെങ്കിൽ പിന്നെ രാവിലെ നീയൊ ഞാനോ ആരെങ്കിലും അങ്ങോട്ട് ഇവളെ കൊണ്ട് പോകേണ്ടി വന്നേനെ..
നാളെ എല്ലാവർക്കും നേരത്തെ എണീക്കണ്ടേ പോയി കിടന്നോ.
അപ്പൊ തിരുമേനിയേ വിളിക്കാൻ ആരാ അമ്മാവാ പോകുന്നെ…….
അദ്ദേഹം രാവിലെ ഇങ്ങ് വരും മോനെ വണ്ടി അയച്ച മതി..
മ്മ്… പിന്നെ എല്ലാവരും കിടക്കാൻ പോയി.എല്ലാവരും ഓരോ ചിന്തയിൽ ആയിരുന്നു. പല്ലവിക്ക് നാളെയേ കുറിച്ച് ഓർത്ത് സന്തോഷം ഉണ്ട് എന്നാൽ പവിത്രയേ കുറിച്ച് ഓർത്ത് സങ്കടവും. എല്ലാവരുടെയും അവസ്ഥ ഏകദേശം ഇതു തന്നെ ആയിരുന്നു…
*********************
പിറ്റേന്ന് രാവിലെനേരത്തെ തന്നെ എല്ലാവരും എണീറ്റിരുന്നു. പല്ലവിക്ക് അമ്പലത്തിൽ പോണം എന്ന് പറഞ്ഞത് കൊണ്ട് തന്നെ വിഷ്ണുവും ഗായത്രിയും കൂടെ അവളുടെ ഒപ്പം അമ്പലത്തിൽ വന്നു.. വീട്ടിൽ വല്യ ഒരുക്കങ്ങൾ ഒന്നും നടത്താൻ ഇല്ലായിരുന്നു രണ്ടുവീട്ടുകാരും ചേർന്ന് ഒരു ജാതക കൈമാറ്റവും മോതിരം മാറലും ആയിരുന്നു ചടങ്ങ് ആയി തീരുമാനിച്ചത്…….
10:30ക്ക് ആയിരുന്നു മുഹൂർത്തം അതിന് മുന്നേ തന്നെ എല്ലാവരും മുറ്റത്തു അലങ്കരിച്ച പന്തലിനു ചുറ്റും എത്തി.
********************
കുട്ടികളെ വിളിച്ചോളൂ….
രണ്ടുപേരും അവർക്ക് ആയി അലങ്കരിച്ച ഇരിപ്പിടങ്ങളിൽ ഇരുന്നു.
കുട്ടികളുടെ അച്ഛൻമാർ മോതിരം എടുത്തു അവരുടെ കൈയിൽ കൊടുത്തോളു..
രണ്ടുപേരും കൈയിൽ കിട്ടിയ മോതിരം നോക്കി പിന്നെ തിരുമേനി പറഞ്ഞപ്പോൾ പരസ്പരം അണിയിച്ചു….
പിന്നെ ഫോട്ടോ എടുക്കൽ ആയിരുന്നു വിഷ്ണു ഗിരിയും കൂടെ മാറി മാറി ഫോട്ടോ എടുക്കൽ ആയിരുന്നു. ഫോട്ടോക്ക് വേണ്ടി പോസ്സ് ചെയ്യുമ്പോൾ മാത്രം പരസ്പരം നോക്കും ചിരിക്കും എന്ന് അല്ലാതെ പല്ലവി അവനെ മൈൻഡ് ചെയ്യാൻ പോയില്ല.
*********************
എല്ലാവരും ഫോട്ടോ ഒക്കെ എടുത്തു സദ്യ വിളമ്പാൻ ആയി പോയപ്പോൾ പല്ലവി പുറത്തു ഗാർഡന്റെ സൈഡിലേക്ക് പോകുന്നത് രാഹുൽ കണ്ടു അവൻ എല്ലാവരെയും ഒന്ന് നോക്കിയിട്ട് അങ്ങോട്ട് പോയി…
അവൾ അവിടെ പോയി അവന്റെ പേര് കൊത്തിയ മോതിരം നോക്കി ചെറുചിരിയോടെ തിരിഞ്ഞതും പെട്ടന്ന് തൊട്ട് പുറകിൽ രാഹുലിനെ കണ്ടു ഒന്ന് ഞെട്ടി. അവൾ അത് മറച്ചു പിടിച്ചു മുന്നോട്ട് നടക്കാൻ തുടങ്ങിയതും അവൻ അവളെ പിടിച്ചു ചുവരോട് ചേർത്ത് പിടിച്ചു ലോക്ക് ചെയ്തു….
എന്താ നിന്റെ പ്രശ്നം..
എനിക്ക് പ്രശ്നം ഒന്നുല്ല എന്നെ അവിടെ തിരക്കും കൈ വിട് രാഹുലേട്ടാ..
വിടാം അതിന് മുന്നേ ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ…അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ അവളോട് കുറച്ചു കൂടെ ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു.
എന്താ ഞാൻ വിളിച്ചപ്പോൾ ഒന്നും ഫോൺ എടുക്കാത്തെ എന്റെ മുഖത്ത് നോക്കാതെ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്……
അവൻ അത്രയും സോഫ്റ്റ് ആയി അവളോട് ആദ്യമായി ആണ് സംസാരിക്കുന്നത്. അത് കേട്ട് അവള് ആകെ വിയർക്കാൻ തുടങ്ങി.
എന്നെ ഇഷ്ടല്ലല്ലോ ഞാൻ ശല്യം ആണെന്ന് അല്ലെ പറഞ്ഞത്…. വീട്ടുകാർക്ക് വേണ്ടി അല്ലെ എന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചത്. അവൾ പറഞ്ഞത് കേട്ട് അവൻ അവളെ ഒന്ന് നോക്കി. എന്നിട്ട് അവളുടെ മുഖം പിടിച്ചുയർത്തി.അവളുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി. അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ അവൾ അതിൽ അലിഞ്ഞു പോകും പോലെ തോന്നിയവൾക്ക്.
ഞാൻ അന്ന് കമ്പനിയിൽ ഉണ്ടായ പ്രശ്നത്തിന്റെ ദേഷ്യതിൽ ആയിരുന്നു അപ്പോഴാ നീ വിളിച്ചത് അതാ ഞാൻ ദേഷ്യപെട്ടതും വായിൽ തോന്നിയത് പറഞ്ഞതും. പിന്നെ എനിക്ക് മനസിലായി ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയെന്ന് അതിന് ഞാൻ കുറെ സോറി പറഞ്ഞു പക്ഷേ നീ അത് ഒന്നും കണ്ടില്ല.. രണ്ടു നിന്നെ എനിക്ക് ഇഷ്ടം ആണ് ഒരുപാട്. മീനാക്ഷിയോട് എനിക്ക് തോന്നിയത് സഹതാപം ആയിരുന്നു അതും ഞാൻ ഇപ്പൊ മനസ്സിലാകുന്നുണ്ട്…….
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു അത് കണ്ടു അവൻ ചേർത്ത് പിടിച്ചു.
കുറച്ചു പുട്ടി ഇട്ടത് ഒക്കെ നീ ഇപ്പൊ തന്നെ കളയോ….. അവൻ കുറുമ്പോടെ ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു..
അതെ റൊമാൻസ് ഒക്കെ കഴിഞ്ഞെങ്കിൽ അളിയനും പെങ്ങളും ഒന്ന് അകത്തോട്ട് വരണം. വിഷ്ണുന്റെ സൗണ്ട് കേട്ട് പല്ലവി വേഗം അവനിൽ നിന്ന് അകന്നു മാറി. രാഹുൽ വിഷ്ണുനെ പല്ല് കടിച്ചു ഒന്ന് നോക്കി അപ്പോഴേക്കും പല്ലവി അകത്തു പോയിരുന്നു.
എവിടെ പോയതാ പിള്ളേരെ വാ വന്നിരിക്ക് രണ്ടുപേരും…
തിരുമേനി ഇവർക്ക് കല്യാണത്തിന് ഉള്ള ദിവസം കൂടെ ഇപ്പൊ തന്നെ നോക്കി പറഞ്ഞാൽ പിന്നെ അതിനായ് ഒരു ദിവസം കളയണ്ടല്ലോ…. രാഹുലിന്റെ അച്ഛൻ ആണ് പറഞ്ഞത്.
ഇവരുടെ ജാതകങ്ങൾ തമ്മിൽ പത്തിൽ എട്ട് പൊരുത്തം ഉണ്ട് വേറെ ദോഷം ഒന്നും കാണുന്നില്ല.വിവാഹം ഒരു നാലുമാസം കഴിഞ്ഞു അതായത് തുലാം 13ന് നടത്തം അന്ന് നല്ലൊരു മുഹൂർത്തം ഉണ്ട്…. എല്ലാവരും പരസ്പരം നോക്കി എല്ലാവരെയും വിളിക്കാനും മറ്റും സമയം ഒക്കെ ഉണ്ട്…
എന്താ ഇവിടെ എല്ലാവരുടെയും അഭിപ്രായം……
ഇവിടെ വേറെ പ്രശ്നം ഒന്നുല്ല… ആ ദിവസം തന്നെ കുറിക്കാം അല്ലെ വിക്രമ..
അഹ് അത് മതി അമ്മേ.
പല്ലവി രാഹുലിന്റെ കൈയിൽ മുറുകെ പിടിച്ചു. അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു..
പിന്നെ എല്ലാവരും കൂടെ കഴിക്കാൻ ആയി പോയി. നല്ലൊരു സദ്യ തന്നെ ആയിരുന്നു. കഴിച്ചു കഴിഞ്ഞു രാഹുലും വീട്ടുകാരും കുറച്ചു സമയം കൂടെ ഇരുന്നു സംസാരിച്ചു പോകാൻ ഇറങ്ങി… അവരെ യാത്ര ആക്കാൻ പല്ലവിയും പുറത്തേക്ക് ഇറങ്ങി..
ഞാൻ ഇനി എങ്കിലും വിളിച്ചാൽ ഒന്ന് ഫോൺ എടുക്കണം എനിക്ക് ഇനി ഇങ്ങോട്ട് ഓടി ഓടി വരാൻ ഒന്നും പറ്റില്ല….ആരും കേൾക്കാതെ പല്ലവിയോട് സ്വകാര്യം പോലെ പറഞ്ഞു അവൻ കാറിൽ കയറി. അവൾ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു. അവരൊക്കെ പോയി കഴിഞ്ഞു എല്ലാവരും സംസാരിച്ചു ഇരിക്കുമ്പോൾ ആണ്. അകത്തു നിന്ന് പല്ലവിയുടെ വിളി കേൾക്കുന്നത്…
വിഷ്ണുയേട്ടാ…….. എല്ലാവരും ശ്രദ്ധിച്ചു അത്.
പല്ലവി മോളല്ലേ പോയി നോക്ക് വിഷ്ണു. അവൻ മുറിയിലേക്ക് ഓടി കയറുമ്പോൾ ബോധമില്ലാതെ താഴെ കിടക്കുന്ന ഗായത്രി അവളെ ഉണർത്താൻ ശ്രമിക്കുന്ന പല്ലവിയും….അവൻ വേഗം പോയി അവളെ മടിയിലേക്ക് എടുത്തു കിടത്തി..
കുറച്ചു വെള്ളം എടുക്ക്..മീനാക്ഷി വെള്ളം മുഖത്ത് കുടഞ്ഞു ഒന്ന് രണ്ടു തവണ കുടഞ്ഞപ്പോൾ അവൾ കണ്ണ് തുറന്നു…
എന്താ മോളെ പറ്റിയെ…
അറിയില്ല അമ്മായി പെട്ടന്ന് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി..
വിഷ്ണു മോളെ കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് വാ രണ്ടുമൂന്ന് ദിവസം ആയി ഇടക്ക് ഇടക്ക് ഇതു ഉണ്ടല്ലോ…..മുത്തശ്ശി പറഞ്ഞു.
വേണ്ട മുത്തശ്ശി ഒന്ന് കിടന്ന മതി…
വേണ്ട നീ എണീറ്റെ ഹോസ്പിറ്റലിൽ പോകാം. വിഷ്ണു കുറച്ചു ഗൗരവത്തിൽ പറഞ്ഞതും അവൾ പിന്നെ ഒന്നും മിണ്ടിയില്ല.
ഞാൻ ഡ്രൈവ് ചെയ്യാം അളിയാ.. ഗിരിയും അവർക്ക് ഒപ്പം പോയി.
ഡോക്ടർനെ കാണാൻ വിഷ്ണുവും ഗായത്രിയും കയറി.
ഇരിക്കു..
ആരാ പേഷ്യന്റ്..ഡോക്ടർ ചിരിയോടെ ചോദിച്ചു.
ഇത് ആണ് ഡോക്ടർ പേഷ്യന്റ്… രണ്ടുമൂന്ന് ദിവസം ആയി ഇടക്ക് ഇടക്ക് തലചുറ്റൽ ഇന്ന് തലചുറ്റി വീണു അതാ പിന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നത്…
ഗായത്രി.. കാർഡ് നോക്കി കൊണ്ട് ചോദിച്ചു.
ഗായത്രിക്ക് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ…
നല്ല ക്ഷീണം തോന്നാറുണ്ട് ഡോക്ടർ.
കല്യാണം കഴിഞ്ഞിട്ട് എത്ര നാൾ ആയി.
മൂന്നുമാസം കഴിഞ്ഞു ഡോക്ടർ.
സിസ്റ്റർ… ഈ കുട്ടിയെ അവിടെ കിടത്തിക്കോളൂ ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ മിസ്റ്റർ വിഷ്ണു പുറത്ത് വെയിറ്റ് ചെയ്യൂ……അവൻ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മിയിട്ട് പുറത്തേക്ക് ഇറങ്ങി.
എന്തായി…
പുറത്തേക്ക് ഇറങ്ങിയ വിഷ്ണുനോട് ഗിരി ചോദിച്ചു..
ഡോക്ടർ നോക്കുവാ എന്നോട് പുറത്ത് നിൽക്കാൻ പറഞ്ഞു.
കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ വിഷ്ണുനെ അകത്തേക്ക് വിളിച്ചു..
അവൻ അകത്തു കയറിയപ്പോൾ തന്നെ ഗായത്രി ഡ്രസ്സ് നേരെ ആക്കി അവന്റെ അടുത്ത് വന്നിരുന്നു.
അഹ് ഇനി കുറച്ചു ശ്രദ്ധിക്കണം കേട്ടോ ഇയാളുടെ ആരോഗ്യം..
വിഷ്ണു ഞെട്ടി ഗായത്രി അവന്റെ കൈയിൽ മുറുകെ പിടിച്ചു.
എന്താ ഡോക്ടർ എന്തെങ്കിലും പ്രശ്നം ഉണ്ടോ..
ഹേയ് വിഷ്ണു പേടിക്കാൻ ഒന്നുല്ല ഒരു സന്തോഷവാർത്ത ആണ്….She is pregnant. You are going to be parents… അവളുടെ കൈകൾ അവന്റെ കൈയിൽ കൂടുതൽ മുറുകി കണ്ണുകൾ നിറഞ്ഞു. പരസ്പരം ഒന്നും മിണ്ടാതെ രണ്ടുപേരും മുഖത്തോട് മുഖം നോക്കി…പിന്നെ ഡോക്ടർ കൊടുത്ത മെഡിസിനും വാങ്ങി രണ്ടുപേരും പുറത്ത് ഇറങ്ങി. പുറത്ത് ഇറങ്ങിയതും ഗായത്രി വിഷ്ണുനെ മുറുകെ കെട്ടിപിടിച്ചു അതികം ആരുമില്ലായിരുന്നു അവിടെ അതുകൊണ്ട് തന്നെ അവനും അവളെ ചേർത്ത് പിടിച്ചു. നെറ്റിയിൽ ചുണ്ട് ചേർത്തു. ഈ കാഴ്ച കുറച്ചു മാറി നിന്ന ഗിരി കണ്ടു അവൻ വേഗം അവരുടെ അടുത്തേക്ക് വന്നു…
എന്താ അളിയാ.. എന്താ മോളെ എന്തെങ്കിലും പ്രശ്നം ഉണ്ടോ…
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞ നിമിഷം ആണെങ്കിലും ഒരു പുഞ്ചിരിയോടെ അവൻ സന്തോഷ വാർത്ത പറഞ്ഞു. ഗിരിക്കും വല്ലാത്ത സന്തോഷം തോന്നി അവൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ട് ചേർത്തു.
തിരിച്ചു വീട്ടിലേക്ക് ഉള്ള യാത്രയിൽ എല്ലാവരും മൗനം ആയിരുന്നു….. ഒരു ബേക്കറിയിൽ നിന്ന് സ്വീറ്റ്സ് ഒക്കെ വാങ്ങി ആണ് അവർ വീട്ടിൽ എത്തിയത്..
എന്താ മോനെ മോൾക്ക്..മുത്തശ്ശി അവർ വീട്ടിലേക്ക് കയറിയതും അവളെ തലോടി കൊണ്ട് ചോദിച്ചു.
അപ്പോഴേക്കും എല്ലാവരും വന്നു.
മുത്തശ്ശി പ്രശ്നം കുറച്ചു ഗുരുതരം ആണ്. ഇവൻ ആണ് ഈ രോഗത്തിന് കാരണം. ഗിരി വേണ്ടാത്ത എക്സ്പ്രേഷൻ ഒക്കെ വാരി വിതറി പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.
എന്താ വിഷ്ണു മോൾക്ക്…
മൂത്തമ്മായി ചോദിച്ചു.
മുത്തശ്ശി മുത്തശ്ശി ഒരു മുതുമുത്തശ്ശി ആകാൻ പോകുവാ.ജൂനിയർ ഗായത്രിയൊ ജൂനിയർ വിഷ്ണുവോ ഒരു പത്തുമാസം കഴിഞ്ഞു ഇവിടെ വരും… ഗിരി പറഞ്ഞത് കേട്ട് എല്ലാവരുടെ മുഖത്തും സന്തോഷം നിറഞ്ഞു. പിന്നെ അങ്ങോട്ട് സ്നേഹപ്രകടനവും മധുരം നൽകലും ഒക്കെ ആയിരുന്നു.
പിന്നെ രാഹുലിനെയും വീട്ടുകാരെയും വിളിച്ചു പറഞ്ഞു അവർ പിറ്റേന്ന് അവളെ കാണാൻ വരാം എന്ന് പറഞ്ഞു….. ഹോസ്പിറ്റലിൽ നിന്ന് വന്നതിൽ പിന്നെ വിഷ്ണു ഗായത്രിയേ കണ്ടിട്ടേ ഇല്ല താഴെ എല്ലാവരും കൂടെ അവളെ പൊതിഞ്ഞു ചെക്കന് നല്ലത് പോലെ ദേഷ്യം വരുന്നുണ്ട് അതിന്റ കൂടെ ഗിരിയുടെ കളിയാക്കലും പിന്നെ അവളുടെ സന്തോഷം ഓർത്ത് അവൻ ഒന്നും മിണ്ടിയില്ല….. രാത്രി ആഹാരം ഒക്കെ കഴിച്ചു കിടക്കാൻ പോകാൻ തുടങ്ങുമ്പോ ആണ് മുത്തശ്ശിയുടെ അടുത്ത നിയമം വന്നത് അത് കൂടെ ആയതും ചെക്കൻ കലിപ്പിൽ ആയി….
ഗർഭിണികൾ ഈ പടികൾ ഒന്നും അതികം കയറി ഇറങ്ങാൻ പാടില്ല.അതുകൊണ്ട് മോള് താഴെ എന്റെ കൂടെ കിടക്കട്ടെ അല്ലെങ്കിൽ പല്ലവി മോളുടെ കൂടെ കിടക്കട്ടെ…
തത്കാലം അവളെ ഒരിടത്തും കിടത്തുന്നില്ല അവൾ പടി കയറിയാൽ അല്ലെ പ്രശ്നം ഉള്ളു ഞാൻ എടുത്തു കൊണ്ട് പൊയ്ക്കോളാം…വിഷ്ണു പറഞ്ഞതും അവളെ എടുത്തുകൊണ്ട് പോയതും എല്ലാം പെട്ടന്ന് ആയിരുന്നു….. എല്ലാവരും പരസ്പരം നോക്കി ചിരിക്കാൻ തുടങ്ങി.
അവൻ അല്ലെങ്കിൽ തന്നെ അവളെ ഇതുവരെ അടുത്ത് കിട്ടാത്ത കലി ഉണ്ട് അതിന്റെ കൂടെ അമ്മ ഇങ്ങനെ പറഞ്ഞ അവൻ പിന്നെ എന്താ ചെയ്യാ.. അമ്മാവൻ പറഞ്ഞു മുത്തശ്ശി അതിന് ഒന്ന് ചിരിച്ചു.
അല്ല ഗിരി മോൾക്ക് ഇതു ഇപ്പൊ എത്രയ മാസം..
എട്ട് കഴിഞ്ഞു മുത്തശ്ശി.
പിന്നെ എല്ലാവരും കുറച്ചു സമയം കൂടെ സംസാരിച്ചു ഇരുന്നു കിടക്കാൻ പോയി.
*****************
ഗിരി…..
എന്താ ഡോ…
താൻ ഹാപ്പി ആണോ…
പിന്നെ ഹാപ്പി അല്ലാതെ ഇപ്പൊ ഈ ലോകത്തു ഏറ്റവും സന്തോഷവാൻ ഞാൻ ആയിരിക്കും….
അത് നിന്റെ കണ്ണിൽ എനിക്ക് ഇപ്പൊ കാണാം അതാ അങ്ങനെ ചോദിച്ചത്. അനിയത്തിയ കിട്ടിയപ്പോ നമ്മുടെ കുഞ്ഞിനെ മൈൻഡ് ഇല്ല….
അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി.അവൻ അവളുടെ ടോപ്പ് ഉയർത്തിവച്ചിട്ട് അവളുടെ വീർത്ത വയറിലേക്ക് മുഖം ചേർത്തു..
കുഞ്ഞാ… അമ്മ പറഞ്ഞത് കേട്ടോ എനിക്ക് എന്റെ കുഞ്ഞനെ മൈൻഡ് ഇല്ല എന്ന് അച്ഛൻ എന്നും രാത്രി മോനോട് സംസാരിക്കുമ്പോൾ പോത്തു പോലെ ഉറങ്ങുന്നത് ആരാ എന്ന് ചോദിക്ക് കുഞ്ഞാ….. അവൻ ചോദിച്ചു കഴിഞ്ഞതും കുഞ്ഞ് വയറ്റിൽ ഒരു ചവിട്ട് ചവിട്ടി.
അഹ്….. അവൾ ഗിരിയേ സൂക്ഷിച്ചു നോക്കി.
പുറത്ത് വരും മുന്നേ അച്ഛനും മോനും സെറ്റ് അപ്പൊ പിന്നെ ഞാൻ പുറത്ത് ആണ്. അവൻ അവളെ പതിയെ പിടിച്ചു കിടത്തി നെറ്റിയിൽ ചുണ്ട് ചേർത്തു.
ആരൊക്കെ വന്നാലും പോയാലും നീ എന്റെ ജീവൻ അല്ലേടി..അവൻ അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു കണ്ണടച്ചു. അപ്പോഴും കുഞ്ഞൻ വയറ്റിനുള്ളിൽ ചവിട്ട് തന്നെ ആയിരുന്നു…
*****************
ഗായത്രിയേ ബെഡിൽ കൊണ്ട് ഇരുത്തി ഡോർ അടച്ചു അവൻ വന്നു. അവൾ ഹെഡ് ബോഡിൽ ചാരി ഇരുന്നു.
അവൻ അടുത്ത് വന്നു അവളുടെ മുഖം മുഴുവൻ ചുംബിച്ചു. അവൾ കണ്ണുകൾ അടച്ചു ആ ചുംബനം സ്വീകരിച്ചു. അവൻ അവളുടെ ടോപ്പ് ഉയർത്തി അവന്റെ കുഞ്ഞിനെ ചുമക്കുന്ന ആ കുഞ്ഞ് വയറ്റിൽ കുഞ്ഞിനായി ഉള്ള ആദ്യചുംബനം നൽകി.കുറച്ചു സമയം അവന്റെ ചുണ്ടുകൾ അവിടെ തന്നെ വിശ്രമിച്ചു.
പിന്നെ ടോപ്പ് നേരെ ഇട്ട് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു അവൻ കിടന്നു.
വിച്ചേട്ടാ….
എന്താ ഗായു…
ഇപ്പൊ സന്തോഷം ആയില്ലേ.
ഒരുപാട്…. എന്നെ അച്ഛാ എന്ന് വിളിക്കാൻ ഒരു കുഞ്ഞിമണി കുറച്ചു നാൾ കഴിഞ്ഞു വരും…. അവൻ അത് പറയുമ്പോൾ അവന്റെ മുഖത്തെ സന്തോഷം… അത് മതി ആയിരുന്നു അവൾക്ക്.
താൻ കോളേജിൽ പോകുന്നുണ്ടോ നാളെ..
എനിക്ക് വേറെ പ്രശ്നം ഒന്നുല്ലല്ലോ… അപ്പൊ പിന്നെ ഞാൻ ഇവിടെ ഇരുന്നിട്ട് എന്തിനാ. അവിടെ ആകുമ്പോൾ വല്ലതും പഠിക്കാല്ലോ…..
മ്മ്…. എന്തെങ്കിലും വയ്യായിക തോന്നിയാൽഎന്നെയോ ഗിരിയേയോ ഞങ്ങളിൽ ആരെങ്കിലും ഒരാളെ വിളിക്കണം..
മ്മ്…
ഉറങ്ങിക്കോ ഇനി പഴയ പോലെ ഉറക്കം ഒന്നും കളയരുത്. അവൻ അവളെ മുറുകെ പിടിച്ചു കണ്ണുകളടച്ചു.
****************
പിറ്റേന്ന് മുതൽ ഗായത്രിക്ക് അമ്മായിമാരും മുത്തശ്ശിയും ഏട്ടത്തിയും ഒക്കെ ഉപദേശം കൊണ്ട് പൊങ്കാല ആയിരുന്നു.കോളേജ് പോകുന്ന കാര്യം ആദ്യം എതിർത്തു എങ്കിലും പിന്നെ അവളുടെ ആഗ്രഹം അത് ആയത് കൊണ്ട് സമ്മതിച്ചു. രാഹുലിന്റെ വീട്ടിൽ നിന്ന് അവരൊക്കെ വന്നു.
ദിവസങ്ങൾ വളരെ വേഗം ഓടി മറഞ്ഞു.ഗിരിയും സ്നേഹയും ഇപ്പൊ ഗായത്രിക്ക് ഒപ്പം തന്നെ ആണ്താമസം കാരണം സ്നേഹക്ക് ഡേറ്റ് അടുത്ത് അടുത്ത് വരുന്നത് കൊണ്ടും ഗിരി ഓഫീസിൽ പോകുന്നത് കൊണ്ടുംഅവളെ നോക്കാൻ എല്ലാവരും ഇവിടെ ഉള്ളത് കൊണ്ട് ഇവിടെ തന്നെ നിർത്തി. ഗിരിഇപ്പൊ വിഷ്ണുന്റെ കമ്പനിയിലെ സ്റ്റാഫ് ആണ്.
ഇതിനിടയിൽ കല്യാണത്തിന്റെ ഒരുക്കങ്ങൾ ഒരു സൈഡിൽ നടന്നു… ഞായറാഴ്ച ദിവസം എല്ലാവരും കൂടെ ബീച്ചിൽ പോക്ക് സ്ഥിരം ആക്കി അത് ഗായത്രിയുടെ നിർബന്ധം ആയിരുന്നു….
ഗായത്രിക്ക് ഇപ്പൊ ഒന്നരമാസം ആയി അവൾ ഇടക്ക് ചെറിയ ഛർദിൽ ഉണ്ട് എന്ന് ഒഴിച്ച് വേറെ പ്രശ്നം ഒന്നുല്ല. പിന്നെ പിടിവാശി കുറച്ചു കൂടുതൽ ആണ്.
അങ്ങനെ എല്ലാവരും കൂടെ ഒരു ഞായറാഴ്ച ബീച്ചിൽ പോയി തിരിച്ചു വരുന്ന വഴിക്ക് സ്നേഹക്ക് പെട്ടന്ന് പെയിൻ തുടങ്ങി… പിന്നെ നേരെ ഹോസ്പിറ്റലിലേക്ക് പോയി ഗായത്രിയേ അമ്മാവന്റെ കൂടെ പറഞ്ഞു അയച്ചു. ഹോസ്പിറ്റലിൽ ഗിരിയും വിഷ്ണുവും ഇളയമ്മാവനും മാത്രം ബാക്കി എല്ലാവരെയും വീട്ടിൽ പറഞ്ഞു അയച്ചു.
സ്നേഹയേ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ അവർ ലേബർറൂമിലേക്ക് മാറ്റി. കുറച്ചു കഴിഞ്ഞു മീനാക്ഷിയും അമ്മാവനും തിരിച്ചു വന്നു. സ്നേഹക്ക് കുഞ്ഞിന് ഉള്ള ഡ്രസ്സ് ഒക്കെ എടുത്തു നേരത്തെ വച്ചിരുന്നു അതും കൊണ്ട് ആണ് അവൾ വന്നത്.
ഗിരിക്ക് വല്ലാത്ത ടെൻഷൻ ഉണ്ട് അവൻ ഇടക്ക് ഇടക്ക് ലേബർ റൂമിന്റെ അടുത്ത് പോകും പിന്നെ വന്നു ഇരിക്കും വിഷ്ണു അവനെ പിടിച്ചു ഇരുത്താൻ നോക്കി എങ്കിലും നടന്നില്ല…
ഈ സമയം ഒക്കെ വിഷ്ണു ഗായത്രിയേ കുറിച്ച് ആലോചിച്ചു നാളെ അവളും ഇതുപോലെ വേദന സഹിക്കണം തന്റെ കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വരാൻ അത് ഓർത്തപ്പോൾ തന്നെ അവന്റെ നെഞ്ചിടിപ്പേറി..
ആലോചനയോടെ അവൻ ഇരുന്നു സമയം ഇഴഞ്ഞു നീങ്ങികൊണ്ട് ഇരുന്നു പെട്ടന്ന് ഒരു സിസ്റ്റർ പുറത്ത് വന്നു.
സ്നേഹയുടെ കൂടെ ഉള്ളത് ആരാ..അപ്പോഴേക്കും ഗിരി അവിടെ എത്തിയിരുന്നു.
ഞാൻ ആണ് സിസ്റ്റർ അവൾക്ക് എന്തെങ്കിലും…
സ്നേഹ പ്രസവിച്ചു ആൺകുഞ്ഞ് ആണ്.അത് പറഞ്ഞു മറ്റൊരു സിസ്റ്റർ വെള്ളടൗവലിൽ പൊതിഞ്ഞ കുഞ്ഞിനെ ഗിരിക്ക് നേരെ നീട്ടി അവൻ വിറയ്ക്കുന്ന കൈകളോട് കുഞ്ഞിനെ വാങ്ങി.
സിസ്റ്റർ സ്നേഹക്ക്..
പേടിക്കാൻ ഒന്നുല്ല നോർമൽ ഡെലിവറി ആയിരുന്നു. കുറച്ചു കഴിഞ്ഞു വാർഡിലേക്ക് മാറ്റും അപ്പൊ കാണാം..
ഗിരി കുഞ്ഞിനെ ഒന്ന് നോക്കി കൈകൾ രണ്ടും ചുരുട്ടി പിടിച്ചു ഉറക്കം ആണ് ആള് അവൻ കുഞ്ഞിന്റെ നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തു. ബാക്കി എല്ലാവരും കുഞ്ഞിനെ ഒന്ന് നോക്കി. അപ്പോഴേക്കും സിസ്റ്റർ കുഞ്ഞിനെ തിരിച്ചു കൊണ്ട് പോയി….
പിന്നെ വീട്ടിൽ വിളിച്ചു വിവരം പറഞ്ഞു. ഗായത്രി വരാൻ വാശി പിടിച്ചു എങ്കിലും രാത്രി ആയത് കൊണ്ട് നാളെ രാവിലെ കൊണ്ട് വരാം എന്ന് പറഞ്ഞു സമാധാനപെടുത്തി…
രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ സ്നേഹയേ വാർഡിലേക്ക് മാറ്റി. ഗിരി അവളെ കാണാൻ കയറുമ്പോൾ അവൾ മയക്കത്തിൽ ആയിരുന്നു. ഗിരി അവളുടെ അടുത്ത് പോയി തലയിൽ ഒന്ന് തലോടി കൊണ്ട് അടുത്ത് കിടന്നു ചിരിക്കുന്ന കുഞ്ഞനെ നോക്കി ആശാൻ ഗിരിയേ നോക്കി ആണ് ചിരി…
നീ പറഞ്ഞ പോലെ കുറുമ്പൻ തന്നെ ആണ് ഇനി ഞാൻ ഔട്ട് ആണോ ഗിരി…. സ്നേഹയുടെ ശബ്ദം കേട്ട് അവൻ അവളെ നോക്കി കണ്ണ് തുറന്നു തന്നെ നോക്കി കിടപ്പ് ആണ്.
പോടീ കുശുമ്പി ഇനി ആണ് ഞാനും മോനും കൂടെ നിന്നെ റെഡി ആക്കുന്നെ…അവൻ ഒരു ചിരിയോടെ പറഞ്ഞു.
അവൻ അവളുടെ അടുത്തേക്ക് പോയിരുന്നു. തലയിൽ തലോടി.
അവരൊക്കെ എവിടെ..
വിഷ്ണു മീനാക്ഷി സതീശൻ അമ്മാവൻ ഒക്കെ പുറത്ത് ഉണ്ട് ഗായത്രി നാളെ വരും രാത്രി ആയത് കൊണ്ട് വീട്ടിൽ പറഞ്ഞയച്ചു….
അപ്പോഴേക്കും വിഷ്ണു അകത്തേക്ക് വന്നു.അവൻ അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് കുഞ്ഞിനെ പോയി നോക്കി ആള് അപ്പോഴേക്കും ഉറക്കം പിടിച്ചു തുടങ്ങി..
വിഷ്ണു നീ വീട്ടിൽ പൊക്കോ ഞാൻ കൂടെ നിന്നോളം ഇവിടെ പിന്നെ മീനാക്ഷിയും ഉണ്ടല്ലോ…
അത് കുഴപ്പമില്ല അമ്മാവാ ഞാൻ കൂടെ നിൽക്കാം..
വേണ്ട അളിയാ ഇനി ഇവിടെ അത്യാവശ്യം ഒന്നുല്ലല്ലോ പോയിട്ട് രാവിലെ അവരെ ഒക്കെ കൂട്ടി വന്ന മതി..പിന്നെ അവൻ എതിർത്തു പറയാൻ നിന്നില്ല വീട്ടിലേക്ക് തിരിച്ചു…..
വീട്ടിൽ എത്തുമ്പോൾ ഗായത്രി ഉമ്മറത്തു തന്നെ ഉണ്ട് ബാക്കി എല്ലാവരും കിടന്നിരുന്നു..
നിന്നോട് ഞാൻ വരൂല കിടന്നോളാൻ പറഞ്ഞത് അല്ലെ പിന്നെ എന്തിനാ ഉറക്കം ഒഴിഞ്ഞു ഇങ്ങനെ ഇവിടെ വന്നു ഇരിക്കുന്നെ….
എനിക്ക് അറിയാം വിച്ചേട്ടൻ ഏതു പാതിരാത്രി ആയാലും ഇവിടെ വരും എന്ന് അതാ..
അവൻ അവളെ സൂക്ഷിച്ചു ഒന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പുറകെ അവളും..
******************
പിറ്റേന്ന് മുതൽ പിന്നെ എല്ലാവരും സ്നേഹയെയും കുഞ്ഞിനെ കാണാൻ പോക്കും തിരക്കും ആയിരുന്നു. മൂന്ന്ദിവസത്തെ ആശുപത്രിയിവാസം കഴിഞ്ഞു സ്നേഹയും കുഞ്ഞും വീട്ടിലേക്ക് വന്നു. അമ്മായിമാർ ആരധിഉഴിഞ്ഞു രണ്ടുപേരെയും സ്വീകരിച്ചു. വീട്ടിൽ കുഞ്ഞാവ വന്നതിൽ പിന്നെ പാറു പല്ലവി മീനാക്ഷി മാറി മാറി കുഞ്ഞിനെ കൊണ്ട് നടക്കൽ ആയി പാൽ കുടിക്കാൻ മാത്രം കുഞ്ഞിനെ സ്നേഹക്ക് കിട്ടും. അവൾ അതിലും സന്തോഷവതി ആയിരുന്നു ഒരിക്കലും കിട്ടില്ല എന്ന് കരുതിയ ഒരു ഭാഗ്യം ആണ് ഇവരുടെ ഒക്കെ സ്നേഹം…
ദിവസങ്ങൾ പിന്നെയും കടന്നു പോയി കുഞ്ഞിന്റെ നൂല്കെട്ട് ചെറിയ രീതിയിൽ നടത്തി അന്ന് ഗിരി കുഞ്ഞിന്റെ ചെവിയിൽ മൂന്ന് തവണ പേര് വിളിച്ചു. ശ്രീനന്ദൻ… എല്ലാവരുടെയും നന്ദുട്ടൻ.
കല്യാണത്തിന് ഉള്ള ദിവസം അടുത്ത് അടുത്ത് വരുമ്പോൾ പല്ലവിക്ക് സങ്കടം കൂടി കൂടി വന്നു വീട്ടുകാരെ വിട്ടു പോകുന്ന സങ്കടം ആയിരുന്നു അവൾക്ക് ഇപ്പൊ രാഹുലും പല്ലവിയും കറക്കവും ഫോൺ വിളി ഒക്കെ ഉണ്ട്. പിന്നെ ഇടക്ക് രാഹുൽ വാവയേ കാണാൻ എന്ന് പറഞ്ഞു വീട്ടിൽ വരാറുമുണ്ട്. പവിത്രയേ കുറിച്ച് ആരും തിരക്കാറില്ല അവളെ പാടെ എല്ലാവരും ഉപേക്ഷിച്ചമട്ടാണ്………
*****************
ഇന്ന് പല്ലവിയുടെ കല്യാണത്തിന്റെ ഹൽധി ആഘോഷം ആണ് എല്ലാവരും മഞ്ഞയിൽ കുളിച്ചു ആണ് ഇന്നത്തെ നിൽപ്പ്.
പല്ലവിയും രാഹുലും ഉണ്ട്. ഗായത്രിമാത്രം എല്ലാം നോക്കി ഒരു സൈഡിൽ ഒതുങ്ങി നിൽപ്പാണ് എല്ലാവരും ഡാൻസ് പാട്ട് ബഹളം ആണ് അവൾ അവർക്ക് മധുരം കൊടുത്തു മാറി നിന്നു. കൊച്ചിന്റെ വയറു കുറച്ചു വലുത് ആയിട്ടുണ്ട് ഇച്ചിരി തടി കൂടിയിട്ടുണ്ട്. പോരാത്തതിന് കൊച്ചിന് ഇടക്ക് ഇടക്ക് ഇപ്പൊ തലചുറ്റൽ കാര്യം ആയി ഉണ്ട് അതുകൊണ്ട് വിഷ്ണു അവളെ പിടിച്ചു ഒരിടത്തു ഇരുത്തിയത് ആണ്….. അവളുടെ അടുത്ത് സ്നേഹയും ഉണ്ട് കുഞ്ഞ്ഉള്ളത് കൊണ്ട് അവളും തുള്ളാൻ ഒന്നും പോയില്ല.കുറച്ചു കഴിഞ്ഞു തുള്ളി മറിഞ്ഞു ക്ഷീണിച്ചു വന്നു വിഷ്ണു ഗായത്രിയുടെ അടുത്ത് ഇരുന്നു അവൾ മുഖം വീർപ്പിച്ചു അവനെ നോക്കി.
നോക്കി പേടിപ്പിക്കാതെ ടി നിനക്ക് നമ്മുടെ പാറുന്റെ കല്യാണം പൊളിക്കാം ഇപ്പൊ എന്റെ മോളെ ബുദ്ധിമുട്ടിക്കാതെ ഇവിടെ ഇരിക്ക്…..
ഓഹ് മോള് ആണ് എന്ന് അങ്ങ് തീരുമാനിച്ചോ ഉടനെ….
അവൻ ചിരിച്ചു.
മോള് ആയാലും മോൻ ആയാലും എന്റെ അല്ലെ സാരമില്ല പിന്നെ ഇതു മോള് തന്നെ ആണ്……അവളും അറിയാതെ ചിരിച്ചു. പിന്നെ അവളെ കൂടെ കൂട്ടി പോയി എല്ലാവരും ചേർന്ന് ഒരു ഫാമിലി ഫോട്ടോ എടുത്തു എല്ലാവരും തിരിച്ചു വീട്ടിലേക്ക് പോയി. നാളെ ആണ് പല്ലവിയുടെയും രാഹുലിന്റെയും വിവാഹം……
തുടരും……
