പുനർവിവാഹം ~ ഭാഗം 30, എഴുത്ത്: ആതൂസ് മഹാദേവ്

ഭക്ഷണം കഴിച്ച് കഴിഞ്ഞ നേത്ര താഴെ നിൽക്കാതെ നേരെ മുകളിലേയ്ക്ക് കയറി റൂമിലേയ്ക്ക് തന്നെ വന്നു..!! അൽപ്പം കഴിഞ്ഞ് ബദ്രിയും വന്നു..!! എന്നാൽ അവന്റെ കൈയിൽ മോളെ കാണാതെ ആയതും അവൾ ഒരു സംശയത്തോടെ ചോദിച്ചു..!!

“മോള് എവിടെ “

അത് കേട്ട് അവൻ അവളെ ഒന്ന് നോക്കി..!!

“മോള് ഇഷാനിയുടെ കൈയിൽ ഉണ്ട് “

എന്നാൽ അത് കേൾക്കെ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി..!!

” നിങ്ങളോട് ആര് പറഞ്ഞു കുഞ്ഞിനെ മറ്റൊരാളുടെ കൈയിൽ കൊടുക്കാൻ..!! ഇത്ര പെട്ടന്ന് എന്റെ മകൾ നിങ്ങൾക്ക് ഒരു ശല്യമായി എങ്കിൽ എന്റെ കൈയിൽ തന്നെ തന്നാൽ പോരായിരുന്നോ “

അവൾ ദേഷ്യത്തിൽ തന്നെ അവനോട് ചോദിച്ചു..!!

“നേത്ര വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..!! അവൾക്ക് മോളെ ഒന്ന് എടുക്കണം എന്ന് പറഞ്ഞു ഞാൻ കൊടുത്തു..!! പിന്നെ അവൾ എന്റെ അനിയത്തി ആണ്..!! എനിക്ക് ഉള്ള അതെ അവകാശം അവൾക്കും ഉണ്ട് so വെറുതെ നീ വഴക്ക് ഇടാൻ വരരുത് “

അതും പറഞ്ഞ് അവൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ അവൾ അവന് മുന്നിൽ ആയ് തടസ്സം നിന്ന് കൊണ്ട് പറഞ്ഞു..!!

” നിങ്ങൾക്ക് നാണമില്ലേ വീണ്ടും വീണ്ടും എന്റെ മുന്നിൽ ഇങ്ങനെ നിന്ന് അവകാശം പറയാൻ..!! കഴിഞ്ഞ് പോയ പലതും ആലോചിക്കുമ്പോൾ എന്റെ മകളെ നിങ്ങളുടെ കൈയിൽ പോലും തരാൻ പാടില്ലാത്തത് ആണ്..!! പിന്നെ എനിക്ക് നിഷേധിക്കപ്പെട്ടത് എന്റെ മകൾക്കും വരാതിരിക്കാൻ ആണ് ഞാൻ അങ്ങനെ ഒരു തീരുമാനം എടുക്കാത്തത്..!!

മര്യാദയ്ക്ക് ഞാൻ ഒരു കാര്യം എന്റെ മോളെ ഇവിടെ മാറ്റാരുടെയും കൈയിൽ കൊടുക്കുന്നത് എനിക്ക് ഇഷ്ടം അല്ല..!! ഞാൻ അതിന് അനുവദിക്കില്ല “

തന്റെ മുന്നിൽ നിന്ന് വാശിയോടെ പറയുന്നവളെ അവൻ ഒന്ന് നോക്കി..!! പിന്നെ തിരിഞ്ഞ് റൂമിനു പുറത്തേയ്ക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് ഇഷാനി മോളെയും കൊണ്ട് അകത്തേയ്ക്ക് വന്നത്..!!

അവളുടെ നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടപ്പോൾ തന്നെ അവന് മനസിലായി അവൾ എല്ലാം കേട്ടു എന്ന്..!!

“മോള് ഭയങ്കര വാശി അതാ വേഗം കൊണ്ട് വന്നത് “

ഒരു തരം ഇടർച്ചയോടെ അതും പറഞ്ഞു കൊണ്ട് ഇഷാനി വേഗം അല്ലി മോളെ അവന്റെ കൈയിൽ കൊടുത്ത് കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി..!!

“സമാധാനം ആയോ നിനക്ക് 😡”

നേത്രയേ കലിപ്പിൽ ഒന്ന് നോക്കി അതും പറഞ്ഞു കൊണ്ട് ബദ്രി കുഞ്ഞിനേയും കൊണ്ട് ബാൽകണിയിലേയ്ക്ക് ഇറങ്ങി..!!

*******************

ഈവെനിംഗ് ആയതോടെ നേത്രയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങിയത് ആണ് ബദ്രി..!! അവൾ വരുന്നില്ല എന്ന് പറഞ്ഞു എങ്കിലും കുഞ്ഞിന് ഡ്രസ്സ്‌ എടുക്കാൻ ആണെന്ന് പറഞ്ഞ് നിർബന്ധിച്ചു അവളെയും കൂടെ കൂട്ടി..!! ഒട്ടും താല്പര്യം ഇല്ലാതെ ആണ് അവൾ അവരുടെ കൂടെ പോയത്..!!,

എന്നാൽ അല്ലി മോള് ഭയങ്കര സന്തോഷത്തിൽ ആണ്..!! ബദ്രിയുടെ മടിയിൽ ഇരുന്ന് അവൻ ഡ്രൈവ് ചെയ്യുന്നത് പോലെ ആക്ഷൻ കാണിക്കുവാണ് അവൾ..!! ചുണ്ട് വച്ച് വണ്ടി ഓടിക്കുന്ന ശബ്ദവും ഹോൺ മുഴങ്ങുന്ന ശബ്ദവും ഒക്കെ ഉണ്ടാക്കുന്നുണ്ട്..!!

ബദ്രി ഒരു ചിരിയോടെ അതൊക്കെ ആസ്വദിച്ച് ഇരിക്കുവാണ്..!! പുറമേ കാണിക്കുന്നില്ല എങ്കിലും നെത്രയ്ക്കും അതിൽ വല്ലാത്ത സന്തോഷം തോന്നി..!!

ഒടുവിൽ വലിയ ഒരു മാളിന് ഉള്ളിൽ ആയ് കാർ നിർത്തി..!! അല്ലി മോളെയും കൊണ്ട് ഡോർ തുറന്ന് അവൻ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മറു സൈഡിൽ നിന്ന് നേത്രയും ഇറങ്ങി..!! ശേഷം കാർ ലോക്ക് ചെയ്ത് അവർ ഉള്ളിലേയ്ക്ക് നടന്നു..!!

“ച്ചേ “

ചുറ്റും ഉള്ള കാഴ്ച്ചകൾ കണ്ട് കുഞ്ഞി പെണ്ണിന്റെ കണ്ണുകൾ വിടർന്നു..!! അവൾ സന്തോഷത്തോടെ വിളിച്ചു..!!

“എന്താടാ പൊന്നെ “

അവനും തിരികെ അതുപോലെ ചോദിച്ചു..!! അവർ ആദ്യം കിഡ്സ്‌ സെക്ഷനിലേയ്ക്ക് ആണ് പോയത്..!! ശേഷം അല്ലി മോൾക്ക് ഇഷ്ട്ടം ഉള്ള ഡ്രസ്സ്‌ ഒക്കെ അവൻ തന്നെ നോക്കി എടുത്തു..!! ചിലത് ഒക്കെ എടുത്ത് അവളുടെ ദേഹത്ത് വച്ച് നോക്കുമെങ്കിലും ഇഷ്ട്ടം ആകാതെ അവൻ അതുപോലെ തന്നെ തിരിച്ചു വയ്ക്കും..!!

നേത്ര അതൊക്കെ നോക്കി അൽപ്പം മാറി നിന്നു..!! ഒടുവിൽ കുഞ്ഞി പെണ്ണിന് 6 ജോഡിയിൽ അധികം ഡ്രസ്സ്‌ എടുത്തു..!! അല്ലി മോള് സന്തോഷം കൊണ്ട് കൈ കൊട്ടി ചിരിക്കുന്നുണ്ട്..!!

ബദ്രി അവളെയും എടുത്ത് പുറത്തേയ്ക്ക് നടന്നു..!! അവർക്ക് പുറകെ ആയ് നേത്രയും..!! അച്ഛനും മോള് എന്തോ കാര്യമായി ചർച്ച ചെയ്തു കൊണ്ട് ആണ് കറക്കം..!! നേത്ര ആകെ പോസ്റ്റ്‌ ആയ് അവർക്ക് പുറകെയും..!!

എവിടെയോ വന്ന് നിന്നതും നേത്ര ഒന്ന് ചുറ്റും നോക്കി..!! ലേഡീസ് സെക്ഷൻ ആയിരുന്നു അത്..!! അത് കണ്ട് അവൾ ബദ്രിയെ ഒന്ന് നോക്കി..!! എന്നാൽ അവൻ അവളെ ശ്രെദ്ധിക്കാതെ എന്തൊക്കെയോ വാങ്ങുന്ന തിരക്കിൽ ആയിരുന്നു..!! നേത്ര അവനെ തന്നെ നോക്കി നിന്നു..!!

ചുരിദാർ, സാരി, ദാവണി, മിടി അങ്ങനെ എന്തൊക്കെയോ അവൻ വാങ്ങി കൂട്ടുന്നുണ്ടായിരുന്നു..!! ഒരു വേള അതൊക്കെ കണ്ട് നേത്രയുടെ കണ്ണുകൾ മിഴിഞ്ഞു..!!

“ഇതൊക്കെ പാക്ക് ചെയ്തോ “

സെയിൽസ് ഗേളിനോട്‌ അതും പറഞ്ഞ് ബദ്രി മോളെയും കൊണ്ട് ബില്ലിംഗ് സെക്ഷനിലേയ്ക്ക് പോയ്‌..!! ഏതോ ഒരു ലോകത്ത് എന്നാ പോലെ നേത്രയും..!!

മാളിൽ നിന്ന് തന്നെ ഫുഡും കഴിച്ച് അല്ലി മോളെ പാർക്കിലും കൊണ്ട് പോയ ശേഷം ആണ് അവർ തിരികെ വീട്ടിലേയ്ക്ക് മടങ്ങിയത്..!!

******************

സന്ധ്യയ്ക്ക് അടുക്കളയിൽ എന്തൊക്കെയോ പണികളിൽ ആയിരുന്നു ദേവകിയും ശരധയും ദേവകിയുടെ മകൾ അനികയും..!! ദേവകിയും ശരധയും അവിടെ ജോലിക്ക് നിൽക്കുന്ന സ്ത്രീകൾ ആണ്..!!

ദേവകിക്ക് ഒരു മകൾ ആണ് അനിക..!! ഡിഗ്രി കഴിഞ്ഞ് നിൽക്കുവാണ്..!! ഇടയ്ക്ക് ഒക്കെ അമ്മയെ സഹായിക്കാൻ തറവാട്ടിലേയ്ക്ക് വരാറുണ്ട്..!!,

“മോളെ ഈ ചായ മുകളിൽ കൊണ്ട് കൊടുക്ക് “

ദേവകി ഓരോ ഗ്ലാസിൽ ആയ് ചായ പകർന്ന് ഒരു ട്രെയിൽ വച്ച് കൊണ്ട് അനുവിനോട് ആയ് പറഞ്ഞു..!!

“ശെരി അമ്മേ “

അവൾ അതും എടുത്ത് പുറത്തേയ്ക്ക് പോയി..!! താഴെ ഉള്ളവർക്ക് ഒക്കെ കൊടുത്ത ശേഷം അവൾ മുകളിലേയ്ക്ക് കയറി..!! ഒടുവിൽ അവൾ വന്ന് നിന്നത് ആ റൂമിന് മുന്നിൽ ആണ്..!!

അൽപ്പം ചാരി കിടക്കുന്ന വാതിൽ കണ്ട് അവൾ ഒന്ന് ചുറ്റും നോക്കി..!! അവിടെ എങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തി കൊണ്ട് അവൾ ആ വാതിൽ തുറന്ന് പതിയെ അകത്തേയ്ക്ക് കയറി..!!

ബെഡിൽ കിടക്കുക ആയിരുന്ന അവൻ അവളെ കണ്ടതും വശ്യമായ ഒരു ചിരിയോടെ എഴുന്നേറ്റു കൊണ്ട് ചോദിച്ചു..!!

“അല്ല നീ എപ്പോ വന്നു “

“ഞാൻ വൈകുന്നേരം ആയപ്പോൾ വന്നതാ..!! ആ അല്ലെങ്കിലും ഇവിടെ ആർക്കും എന്നെ കാണണ്ടല്ലോ..!! എനിക്ക് അല്ലെ കാണാൻ ആഗ്രഹം “

അതും പറഞ്ഞ് അവൾ ഒരു പരിഭവത്തോടെ കൈയിൽ ഇരുന്ന ചായ കപ്പ് ടേബിളിന്റെ പുറത്തായ് വച്ചു..!! എന്നാൽ അപ്പോഴേയ്ക്ക് അവന്റെ കൈകൾ അവളുടെ അരയിലൂടെ ചുറ്റി വരിഞ്ഞ് അവളെ അവന്റെ നെഞ്ചിലേയ്ക്ക് ചേർത്തിരുന്നു..!!

“പിണക്കം ആണൊ പെണ്ണെ “

അവളുടെ മുടി ഇഴകൾ ഒന്നാകെ എടുത്ത് മുന്നിലേയ്ക്ക് ഇട്ട് കൊണ്ട് അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തുമ്പോൾ ഒന്ന് പുളഞ്ഞു പോയി അവൾ..!!

“മ്മ് എന്നെ വിട് നിക്ക് പിണക്ക “

അവൾ അവന്റെ കൈയിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു..!!.

“ആണൊ പിണക്കം ആണൊ എന്നാൽ ഈ പിണക്കം ഒന്ന് മാറ്റാണമല്ലോ “

അവൻ അതും പറഞ്ഞ് അവളെ തിരിച്ചു നിർത്തി കൊണ്ട് ആ കണ്ണുകളിലേയ്ക്ക് വശ്യമായ് നോക്കി..!! അവന്റെ ആ നോട്ടത്തിൽ അവളുടെ മുഖത്തേയ്ക്ക് നാണമിരച്ചു കയറി..!! അവൾ പോലും അറിയാതെ അവളുടെ മുഖം പതിയെ താഴ്ന്നു..!!

അവൻ ചൂണ്ട് വിരലിനാൽ അവളുടെ മുഖം പിടിച്ച് പതിയെ ഉയർത്തി കൊണ്ട് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി..!! പതിയെ പതിയെ ആ നോട്ടം വന്ന് നിന്നത് അവളുടെ ചുവന്ന് വിറ കൊള്ളുന്ന ചുണ്ടുകളിൽ ആണ്..!!

അത് മനസിലായ പോലെ അവളുടെ ശരീരം ഒന്ന് വിറ കൊണ്ടു..!! തന്നിലേയ്ക്ക് അടുത്ത് വരുന്ന മുഖം കണ്ട് അവൾ അവനെ പുറകിലേയ്ക്ക് തള്ളി മാറ്റി കൊണ്ട് ഓടാൻ തുടങ്ങാവേ അവളുടെ വലത് കൈയിൽ ആയ് അവന്റെ പിടി വീണിരുന്നു..!!

അവൾ പിടപ്പോടെ തിരിഞ്ഞു നോക്കും മുന്നേ അവൻ അവളെ വലിച്ച് അവന്റെ നെഞ്ചിലേയ്ക്ക് ചേർത്തിരുന്നു..!!

” നിന്റെ പിണക്കം മാറിയോ പെണ്ണെ “

“മ്മ് “

അവൾ അതെ എന്നാ അർഥത്തിൽ തല കുലുക്കി..!!

“ഞാൻ നിന്നെ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു “

അത് പറയുമ്പോൾ അത്രയും നേരം ഉണ്ടായിരുന്ന ഭാവം ആയിരുന്നില്ല അവനിൽ..!! തീർത്തും ഒരു ഗൗരവ ഭാവം..!! അത് കേട്ട് മനസിലാകാത്തത് പോലെ അവൾ അവനെ നോക്കി നിന്നു..!!

അവൻ അവളെ ഒന്ന് നോക്കി കൊണ്ട് ഷെൽഫ് തുറന്ന് ഒരു ബോട്ടിൽ പുറത്തേയ്ക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു..!!

” ഇനി ഞാൻ പറയുന്നത് നീ ശ്രെധിച്ചു കേൾക്കണം..!! ഇപ്പോൾ നീ തിരികെ പോകുന്ന വഴിക്ക് ബദ്രിയുടെ റൂമിൽ കയറി ടേബിളിൽ ഇരിക്കുന്ന അവന്റെ ടാബ്ലെറ്റ് മാറ്റി പകരം അവിടെ ഇത് വയ്ക്കണം “

ഒരു വേള അവൻ പറയുന്നത് കേട്ട അവൾ ഞെട്ടി..!!

തുടരും…