പുനർവിവാഹം ~ ഭാഗം 26, എഴുത്ത്: ആതൂസ് മഹാദേവ്

തന്റെ പ്രീയപ്പെട്ടവരോട് ഒക്കെ വേദനയോടെ യാത്ര പറഞ്ഞ് നേത്ര കാറിലേയ്ക്ക് കയറി..!! രാധമ്മയും അജയച്ഛനും അല്ലി മോളെ ചേർത്തു പിടിച്ച് കരഞ്ഞു..!! ആ കുറുമ്പി അത്രമേൽ അവരുടെ ഒക്കെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു..!!

നേത്ര മോളെയും ചേർത്ത് പിടിച്ച് സീറ്റിലേയ്ക്ക് ചാരി കിടന്ന് കണ്ണുകൾ അടച്ചു..!! എങ്കിലും അവളുടെ കണ്ണുകളിലൂടെ ചൂട് കണ്ണുനീർ ഒഴുകി ഇറങ്ങി കൊണ്ട് ഇരുന്നു..!!

അവരുടെ ആ കാർ അകന്ന് പോകുന്നത് നോക്കി നിന്ന അജയന്റെ നെഞ്ചിലേയ്ക്ക് രാധ പൊട്ടി കരഞ്ഞു കൊണ്ട് ചേർന്നു..!! മൗനമായ് അവരെ ആശ്വാസിപ്പിക്കാനേ അയാൾക്കും കഴിഞ്ഞോളൂ..!!

യാത്രയിലൂട നീളം അല്ലി മോളുടെ ശ്രെദ്ധ ബദ്രിയിൽ ആയിരുന്നു..!! അവന്റെ മുഖമാകെ ആ കുഞ്ഞി കണ്ണുകൾ ഓടി നടന്നു..!! ഇടയ്ക്ക് എപ്പോഴോ നേത്രയേ തല ചരിച്ചു നോക്കിയ അവനും കണ്ടു തന്നെ സൂക്ഷ്മമായ് നീരീക്ഷിക്കുന്ന അല്ലി മോളെ..!!

അവൻ ഗൗരവത്തോടെ ഒന്ന് മുഖം വീർപ്പിച്ചതും പെണ്ണും അതുപോലെ തന്നെ ചെയ്തു..!! അത് കണ്ട് ബദ്രി അറിയാതെ ചിരിച്ചു പോയി..!! അത് കാത്തിരുന്ന പോലെ അല്ലി മോളുടെ കുലുങ്ങി ചിരിയും അവിടെ ഉയർന്നു..!!

പെട്ടന്ന് ഉള്ള ആ ശബ്ദം കേട്ടാണ് നേത്ര തന്റെ മിഴികൾ വലിച്ച് തുറന്നത്..!! ബദ്രിയെ തന്നെ നോക്കി കുലുങ്ങി ചിരിക്കുന്ന അല്ലി മോളെ കണ്ട് നേത്ര അവനെ ഒന്ന് ദേഷ്യത്തിൽ നോക്കി..!! എന്നാൽ അവൻ അത് കണ്ടതായി പോലും ഭാവിച്ചില്ല..!!

“മ്മേ ഇതാരാ “

ബദ്രിയെ ചൂണ്ടി അല്ലി മോള് നെത്രയോട് അത് ചോദിക്കുമ്പോൾ നേത്ര മറുപടിക്ക് ആയ് ഒന്ന് കുഴങ്ങി..!!

“മ്മേ പര ഇതാരാ “

അവളിലെ മൗനം കണ്ട് ആകണം അല്ലി മോള് വീണ്ടും ചോദിച്ചു..!! എന്നാൽ അപ്പോഴും നേത്ര ഒന്നും പറയാൻ കൂട്ടാക്കിയില്ല..!! അതും കൂടെ ആയതും അല്ലി മോള് കുഞ്ഞി ചുണ്ട് പിളർത്തി കരയാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞിരുന്നു..!!

എന്നാൽ അതിന് മുന്നേ ബദ്രി കാർ ഒരു സൈഡിൽ ആയ് ഒതുക്കി കൊണ്ട് നേത്രയുടെ മടിൽ നിന്ന് കുഞ്ഞി പെണ്ണിനെ വാരി എടുത്തു..!! പെട്ടന്ന് നേത്ര ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..!!

“അല്ലി മോൾക്ക് എന്താ അറിയേണ്ടത്?? ഞാൻ ആരാന്ന് ആണൊ “

അത് കേട്ട് ആ കുഞ്ഞി പെണ്ണ് നിഷ്കളങ്കമായ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതെ എന്ന് തലയാട്ടി..!!

“ഞാൻ മോളുടെ അച്ഛൻ ആണ് “

അവന്റെ ആ വാക്കുകൾ നേത്രയിൽ ഒരു വിറയൽ പടർത്തി എങ്കിലും കുഞ്ഞി പെണ്ണിന്റെ കണ്ണുകൾ വിടർന്നു..!!

“ഞ്ചെ ചെ ആണൊ ” ( ന്റെ അച്ഛാ ആണൊ )

“അതേലോ അല്ലി മോളുടെ അച്ചയാ “

അത് മതി ആയിരുന്നു ആ കുഞ്ഞിന്..!! പിന്നെ ഒരു നിമിഷം പോലും കളയാതെ ആ കുഞ്ഞി പെണ്ണ് ആ കുഞ്ഞി കൈകൾ കൊണ്ട് അവന്റെ തോളിലൂടെ കൈയിട്ട് കെട്ടിപിടിച്ചു കൊണ്ട് അവന്റെ കഴുത്തിൽ മുഖം അമർത്തി..!!

ഒരു വേള ആ കാഴ്ച്ച കാൺകേ നേത്രയുടെ മിഴികളിൽ നീര് പൊടിഞ്ഞു..!! അത് മറയ്ക്കാൻ എന്നോണം അവൾ മുഖം തിരിച്ച് ഗ്ലാസ്സ് റോഡിലൂടെ പുറത്തേയ്ക്ക് നോക്കി ഇരുന്നു..!!

ബദ്രി നിറയുന്ന കണ്ണുകളോടെ മനസ്സോടെ തന്റെ പൊന്ന് മകളെ വാരി പുണർന്നു..!! തന്റെ മകൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നാ തിരിച്ചറിവിൽ അവന്റെ ശ്വാസ മിടിപ്പ് ഉയർന്നു..!! ആനന്ദത്തിന്റെ കൊടുമുടിയിൽ അവന്റെ മനസ്സ് പൂത്തുലഞ്ഞു..!!

എങ്കിലും അവന്റെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു..!! തന്റെ മകൾ തന്റെ രക്തം..!! എത്ര പുണർന്നിട്ടും മതിയാവാത്തഗ് പോലെ തോന്നി ബദ്രിക്..!!

“ചെ “

കാതിൽ പതിഞ്ഞ ആ കുഞ്ഞി ശബ്ദത്തോടൊപ്പം ആ കുഞ്ഞി ചുണ്ടുകളും അവന്റെ കവിളിൽ പതിഞ്ഞു..!!

ഏതോ നിർവൃതിയിൽ എന്നാ പോലെ അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു..!! ഒരു തുള്ളി കണ്ണുനീർ ആ കവിളിലൂടെ ഒഴുകി ഇറങ്ങി..!! അല്ലെങ്കിലും രക്തം രക്തത്തേ തിരിച്ചറിയാൻ കേവലം തെളിവുകയുടെ ആവശ്യം ഇല്ല..!!

“മ്മേ ച്ച “

അല്ലി മോള് നേത്രയുടെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് സന്തോഷത്തോടെ പറഞ്ഞു..!! നേത്ര നിർവികരമായി അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു..!!

“ച്ച മ്മാ “

“ആട മുത്തേ അമ്മയ “

ബദ്രി അല്ലി മോളെ ചേർത്തു പിടിച്ച് ആ നെറുകയിൽ ചുണ്ടുകൾ അമർത്തി..!! ഒരച്ഛന്റെ വാത്സല്യത്തോടെ..!!!!!!

*****************

എവിടെയോ കാർ നിന്നു എന്ന് തോന്നിയപ്പോൾ ആണ് നേത്ര ഉറക്കത്തിൽ നിന്ന് പതിയെ എഴുന്നേറ്റത്..!! അവൾ തോളിൽ കിടക്കുന്ന അല്ലി മോളെ ഒന്ന് ചേർത്തു പിടിച്ചു കൊണ്ട് അൽപ്പം കൂടെ നേരെ എഴുന്നേറ്റ് ഇരുന്നു കൊണ്ട് ഒന്ന് പുറത്തേയ്ക്ക് നോക്കി..!!

ഒരു വേള അവളുടെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി..!!

“ശ്രീ മംഗലം “

അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു..!! ബദ്രി ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി മറു സൈഡിലേയ്ക്ക് വന്ന് അവൾക്ക് ആയ് ഡോർ തുറന്ന് കൊടുത്തു കൊണ്ട് പറഞ്ഞു..!!

“മോളെ ഇങ്ങ് താ “

അത് കേട്ട് അൽപ്പം മടിയോടെ അവൾ ഇരിക്കുമ്പോൾ അവൻ തന്നെ അവളുടെ കൈയിൽ നിന്ന് ആ കുഞ്ഞിനെ വാങ്ങി..!! ശേഷം അവളും ഇറങ്ങി..!!

അവളുടെ കണ്ണുകൾ ഉമ്മറത്തേയ്ക്ക് തെന്നി നീങ്ങി..!! ആരൊക്കെയോ ഇരിപ്പുണ്ട്..!! എന്ത് കൊണ്ടോ വല്ലാത്തൊരു വിറയൽ തന്നെ ബാധിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..!!

പെട്ടന്ന് അവളുടെ തോളിലൂടെ ഒരു കൈ അമർന്നതും അവൾ അവിടെക്ക് മുഖം ചരിച്ചു നോക്കി..!! ബദ്രി അവളുടെ തൊലിലൂടെ കൈയിട്ട് അവളെ ചേർത്തു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു..!! ഒരു പാവ കണക്കെ അവനോടൊപ്പം അവളും..!!

“പാർവതി നില വിളക്ക് എടുക്ക് “

മാധവ് അകത്തേയ്ക്ക് നോക്കി ഗൗരവത്തോടെ അത് പറയുമ്പോൾ പാർവതി കൈയിൽ നില വിളക്കും പിടിച്ച് പുറത്തേയ്ക്ക് വന്നിരുന്നു..!! ശേഷം കയറ്റി പിടിച്ച മുഖവുമായി ആ നില വിളിക്ക് നേത്രയുടെ നേർക്ക് നീട്ടി..!!

അവൾ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി പിടിച്ചു..!! ശരീരം പോലെ തന്നെ മനസ്സും പിട വിട്ട അവസ്ഥ ആയിരുന്നു അവളുടേത്..!!

“അകത്തേയ്ക്ക് കയറ് “

നില വിളക്കും പിടിച്ച് നേത്ര അതെ നിൽപ്പ് തുടർന്നതും ഇഷാനി വേഗം അവളുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് അൽപ്പം ശബ്ദം താഴ്ത്തി പറഞ്ഞു..!!

ചുറ്റും കൂടി നിൽക്കുന്നവരെ സാക്ഷിയാക്കി വലത് കാല് ഉയർത്തി അവൾ ശ്രീ മംഗലത്തെ പടി ചവിട്ടുമ്പോൾ അണിയറയിൽ അവൾക്ക് ഉള്ള കുരുക്കുകൾ മുറുകുക ആയിരുന്നു..!!

തുടരും….