പുനർവിവാഹം ~ ഭാഗം 54, എഴുത്ത്: ആതൂസ് മഹാദേവ്

പുറത്തെ മഴയുടെ ശക്തി കുറയുമ്പോൾ മഴ തുള്ളികൾ നേരത്ത രീതിയിൽ ചിന്നി ചിതറുന്നു..!! വീട്ടിൽ മടങ്ങി എത്തിയ ശേഷം മോളെയും കൊണ്ട് റൂമിൽ തന്നെ ഇരുപ്പ് ആണ് നേത്ര..!! എന്തോ പുറത്തേയ്ക്ക് ഇറങ്ങാൻ മനസ്സ് വരാത്തത് പോലെ..!! അതിലുപരി അവനെ ഫേസ് ചെയ്യാൻ ഉള്ള മടി..!!

മാളിൽ വച്ച് നടന്ന ഏറ്റു പറയൽ തന്നെ ആണ് അതിന് കാരണം..!! അപ്പോഴത്തെ മനസികാവസ്ഥയിൽ കൈ വിട്ട് പോയി കാര്യങ്ങൾ..!! ഒരു നിമിഷം അവനെ ഇനിയും വേദനിപ്പിക്കണ്ട എന്ന് തോന്നി..!! പക്ഷെ ഇപ്പൊ ആ സാമീപ്യം തന്നെ തന്നെ തളർത്തുന്നു..!!

” മ്മേ പാപ്പം “

കുഞ്ഞി പെണ്ണിന്റെ ശബ്ദമാണ് അവളെ ഉണർത്തിയത്..!! വീട് എത്തിയപ്പോൾ തന്നെ കള്ളി പെണ്ണ് ഉറക്കം ഒക്കെ കഴിഞ്ഞ് എഴുന്നേറ്റു..!! ഇപ്പൊ ഇതാ ബെഡിൽ ഇരുന്ന് ദക്ഷ്‌ വാങ്ങി കൊടുത്ത ആ ടെഡി ബിയറിന്റെ പുറത്ത് കയറി  ആണ് ഇരുപ്പ്..!!

അതിന്റെ പുറത്ത് കയറി ഇരിക്കുന്നതിന്റെ ഒപ്പം അതിന്റെ രണ്ട് ചെവിയിലും പിടിച്ച് വലിച്ച് വായ് കൊണ്ട് വണ്ടി ഓടിക്കുന്ന ശബ്ദവും ഉണ്ടാക്കുന്നുണ്ട്..!! ചുണ്ടിലൂടെ ഉമി നീര് ഒഴുകി ഇറങ്ങുന്നുണ്ട്..!! അത് കണ്ട് നേത്ര ചിരിച്ചു പോയി..!!

” എന്റെ അല്ലി മോളെ എന്ത് അക്രമം ആണ് നീ..!! ദേ മുഖം മുഴുവൻ വൃത്തികേട് ആയ് പെണ്ണെ “

അത് പറയുന്നതിന്റെ ഒപ്പം അവൾ തന്റെ സാരി തലപ്പ് കൊണ്ട് മോളുടെ മുഖവും തുടച്ചു കൊടുത്തു..!!

” മ്മേ പാപ്പം “

“അച്ചോടാ അമ്മേടെ അല്ലി മോൾക്ക് വിശക്കുന്നുണ്ടോ?? അമ്മ പോയ്‌ ആഹാരം എടുത്തിട്ട് വരാം മോള് ഇവിടെ തന്നെ ഇരിക്കണെ “

അത് കേട്ട് കള്ളി പെണ്ണ് രണ്ട് കൊമ്പും കൊണ്ട് ഒന്ന് തലയാട്ടി ചിരിച്ചു..!! നേത്ര ഒരു പുഞ്ചിരിയോടെ മോളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് മെല്ലെ പുറത്തേയ്ക്ക് ഇറങ്ങി..!!

കിച്ചണിലേക്ക് വന്ന നേത്ര ആദ്യം ലൈറ്റ് ഓൺ ചെയ്ത് ഫ്രിഡ്ജിൽ നിന്ന് ഒരു ഏത്തപ്പഴം എടുത്ത് പുറത്തേയ്ക്ക് വച്ചു..!!  ശേഷം തന്റെ സാരി തലപ്പ് പിടിച്ച് ഇടുപ്പിൽ കുത്തി കൊണ്ട് ഗ്യാസ് ഓൺ ചെയ്ത് ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് അതിൽ അൽപ്പം നെയ്യ് ഒഴിച്ചു..!!

ഏത്തപ്പഴം എടുത്ത് ചെറു കഷ്ണങ്ങൾ ആയ് കട്ട്‌ ചെയ്ത് അവൾ ആ നെയ്യിലേയ്ക്ക് ഇട്ട് കൊണ്ട് സ്പൂൺ കൊണ്ട് നന്നായ് ഉടച്ച് എടുത്തു..!! ഏത്തപ്പഴം നെയ്യിൽ നന്നായ് പിടിച്ച് വന്നതും ഗ്യാസ് ഓഫ്‌ ചെയ്ത് കൊണ്ട് അവൾ ഒരു പ്ളേറ്റ് എടുത്ത് അതിലേക്ക് പകർത്തി..!!

ശേഷം അൽപ്പം പാൽ കൂടെ തിളപ്പിച്ച്‌ എടുത്ത് കൊണ്ട് അവൾ ഹാളിലേയ്ക്ക് വന്ന് ഫാനിന്റെ മുന്നിൽ ആയ് വച്ച് ചൂട് മാറ്റി എടുത്തു..!! നേത്ര അതും കൊണ്ട് തന്റെ റൂമിലേയ്ക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ആണ് ഓപ്പോസിറ്റ് റൂമിൽ നിന്ന് എന്തോ ഉച്ചത്തിൽ ഉള്ള ശബ്ദം കേൾക്കുന്നത്..!!

ഒരു വേള അവളുടെ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിന്നു..!! മുഖം ചരിച്ച് ആ അടഞ്ഞു കിടക്കുന്ന വാതിലേക്ക് നോക്കി..!! അൽപ്പം കാതോർത്തപ്പോൾ മനസിലായി അവൾക്ക് അത് ദക്ഷിന്റെ ശബ്ദം ആണെന്ന്..!!

പക്ഷെ ആരോട്?? നീലു മടങ്ങി വന്നോ?? ഇനി അവളോട് ആകുവോ?? എന്നിങ്ങനെ പല ചോദ്യങ്ങളും നേത്രയുടെ മനസ്സിലൂടെ കടന്ന് പോയ്‌ കൊണ്ടിരുന്നു..!! അവന്റെ ഉച്ചത്തിൽ ഉള്ള ശബ്ദം കൂടുന്നത് അല്ലാതെ കുറയുന്നില്ല എന്ന് കണ്ടതും നേത്ര എന്തോ ഒരു തോന്നലിൽ മെല്ലെ അവിടെക്ക് നടന്നു..!!

റൂമിന് മുന്നിൽ ആയ് എത്തുമ്പോൾ അവന്റെ ആ ശബ്ദം അൽപ്പം കൂടെ തെളിച്ചതിൽ ആയ്..!! ഒരു നിമിഷം അവിടെ തന്നെ നിന്നു നേത്ര..!!

” നിന്നെ ഒക്കെ പിന്നെ ഞാൻ എന്തിനാ ഞാൻ അവിടെ നിർത്തിയിരിക്കുന്നത്..!! കുറച്ച് ദിവസം ഞാൻ ഒന്ന് മാറി നിന്നപ്പോഴേയ്ക്കും കോടികളുടെ നഷ്ട്ടം വരുത്തി വയ്ക്കാൻ ആണൊ ഞാൻ നിന്നെ ഒക്കെ അവിടം ഏൽപ്പിച്ചിട്ട് വന്നത്..!!

No more excuses with in 24 hours അതിനുള്ളിൽ കൂടെ നിന്ന് ഒറ്റിയത് ഏത് മറ്റേ മോൻ ആയാലും എനിക്ക് കിട്ടിയിരിക്കണം..!! you got it “

അത്രയും പറഞ്ഞ് ആ കാൾ കട്ട്‌ ആകുമ്പോൾ തന്നെ നേത്ര ആ റൂമിന്റെ വാതിൽ തുറന്ന് അകത്തേയ്ക്ക് കയറുമ്പോൾ പുറത്തേയ്ക്ക് വന്ന ദക്ഷുമായ് കൂട്ടി ഇടിച്ചു..!!

ആ ഇടിച്ചതിന്റെ ശക്തിയിൽ കൈയിൽ ഉണ്ടായിരുന്ന പാൽ മുഴുവൻ അവന്റെ മേലേയ്ക്ക് വീഴുമ്പോൾ ഞെട്ടി പോയി അവൾ..!! വിറയലോടെ അതിലുപരി പേടിയോടെ നേത്ര മുഖം ഉയർത്തി അവനെ നോക്കുമ്പോൾ അവിടെ നിറഞ്ഞു നിന്നത് അത്ഭുതം ആയിരുന്നു..!! പെട്ടന്ന് അവളെ അവിടെ കണ്ടത് കൊണ്ടുള്ള അത്ഭുതം..!!

” sry sry ഞാൻ കണ്ടില്ല..!! മനഃപൂർവം അല്ല sry “

ഇപ്പൊ പൊട്ടും എന്ന രീതിയിൽ പേടിയോടെ പറയുന്ന അവളെ കണ്ട് ആണ് ദക്ഷ്‌ സ്വയം ഒന്ന് നോക്കുന്നത് തന്നെ..!!

” ഓ ഷിറ്റ് “

പെട്ടന്ന് ഒരടി പിന്നിലേയ്ക്ക് നീങ്ങി കൊണ്ട് അവൻ തന്റെ ഇരു കൈ കൊണ്ട് ഷർട്ട് മുഴുവൻ ഒന്ന് തട്ടി..!! എവിടെ അപ്പോഴേയ്ക്ക് അത് മുഴുവൻ അവന്റെ ഡ്രസ്സിലേയ്ക്ക് പടർന്നിരുന്നു..!! അവളിൽ ലയിച്ചിരുന്ന അവൻ അറിഞ്ഞില്ല അത് തന്റെ മേലേയ്ക്ക് വീണത് പോലും..!! ചെറിയ ഒരു ചമ്മലോടെ അവളെ മുഖം ഉയർത്തി നോക്കുമ്പോൾ അവിടെ താൻ എന്തെങ്കിലും പറയുമോ എന്നുള്ള പേടി ആണെന്ന് ഒറ്റ നോട്ടത്തിൽ അവന് മനസിലായി..!!

” sry സത്യം ഞാൻ കണ്ടില്ല “

അവന്റെ നോട്ടം കണ്ട് ആവണം അവൾ കണ്ണും നിറച്ച് വീണ്ടും പറയുന്നുണ്ട്..!!

” അതിന് താൻ എന്തിനാ ഇങ്ങനെ കണ്ണ് നിറയ്ക്കണേ..!! ഞാൻ ഒന്നും പറഞ്ഞില്ലാലോ തന്നെ..!! ഈ ഷർട്ട് മാറ്റിയാൽ തീരാവുന്ന പ്രശ്നം അല്ലെ ഇത്..!! So No problem “

തന്നെ നോക്കി കണ്ണ് ചിമ്മി പറയുന്നവനെ കണ്ട് അവൾ ഒരു നിമിഷം അവനെ കണ്ണെടുക്കാതെ നോക്കി നിന്നു..!! പിന്നെ വേഗം അവിടെ പോകാൻ ആയ് തിരിഞ്ഞതും അവളുടെ കൈയിൽ ആയ് അവന്റെ പിടി വീണതും ഒന്നിച്ച് ആയിരുന്നു..!!

ഒരു വിറയൽ പാഞ്ഞു അവളുടെ ഉള്ളിലൂടെ..!! തിരിഞ്ഞു നോക്കാൻ മനസ്സ് പറയുമ്പോഴും ശരീരം അതിന് അനുവദിക്കാത്തത് പോലെ നിന്ന് പോയി അവൾ..!!

തന്നിലേയ്ക്ക് അടുത്ത് വരുന്ന അവന്റെ കാൽ പാദങ്ങളുടെ ശബ്ദം അവളിലെ വിറയൽ കൂട്ടുമ്പോൾ മറു കൈയാൽ തന്റെ സാരി തലപ്പിൽ അമർത്തി പിടിച്ച് ഞെരിച്ചു അവൾ..!!

പുറം കഴുത്തിൽ പതിഞ്ഞ ഇളം ചൂട് നിശ്വസത്തിൽ കണ്ണുകൾ അമർത്തി അടയ്ക്കുമ്പോൾ ഏറുന്ന ശ്വാസ മിടിപ്പ് അടക്കാൻ പാട് പ്പെടുക ആയിരുന്നു അവൾ..!!

” നേത്ര ദക്ഷിൻ “🔥

കാതിലേക്ക് മാത്രമല്ല ഹൃദയത്തിലേയ്ക്ക് തുളന്നു കയറുന്ന ശബ്ദം..!! ശരീരം പോലെ അവനായി തുടി കൊട്ടും പോലെ അവന്റെ സാമീപ്യം ആഗ്രഹിക്കുമ്പോലെ തോന്നി അവൾക്ക്..!!

പെട്ടന്ന് അവൾക്ക് ഒന്ന് ചിന്തിക്കാൻ കഴിയും മുന്നേ ദക്ഷ്‌ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തുമ്പോൾ പിടപ്പൊടെ മുഖം ഉയർത്തി നോക്കി അവൾ..!! കൈയിൽ ഇരിക്കുന്ന പാത്രങ്ങൾ പോലും കിലു കിലാ വിറ കൊണ്ടു..!!

പ്രണയം തുളുമ്പുന്ന ആ തീക്ഷണമായ മിഴികൾ പോലും തനിക്കായ് വിടരും പോലെ..!! അല്ലെങ്കിലും തനിക്ക് മാത്രം ഉള്ളത് അല്ലെ?? അതെ തനിക്ക് മാത്രം ഉള്ളത് ആണ്..!!

ചോദ്യവും ഉത്തരവും അവൾ തന്നെ കണ്ടെത്തി..!! തന്റെ മനസ്സ് ആഗ്രഹിക്കുമ്പോലുള്ള ഒരു മറുപടി..!!

” നേത്ര “

വീണ്ടും അവന്റെ ശബ്ദം അവളെ പുറം ലോകത്തേയ്ക്ക് കൊണ്ട് വരുമ്പോൾ അവളിൽ ഒരു വല്ലായ്മ നിറഞ്ഞു..!! താൻ ഇത്രയും നേരം സ്വയം മറന്ന് അവനെ തന്നെ നോക്കി നിന്ന വല്ലായ്മ..!!

” ഞാ..ൻ ഞാൻ പൊയ്..ക്കോട്ടേ “

അവനിൽ നിന്ന് മുഖം മാറ്റി കൈ വിടുവിക്കാൻ ശ്രെമിച്ചു കൊണ്ട് പതർച്ചയോടെ അവൾ അത് പറയുമ്പോൾ ആ കൈയിൽ ഒന്ന് അമർത്തി പിടിച്ച് ദക്ഷ്‌ അവളെ തന്നിലേയ്ക്ക് വലിച്ച് ചേർക്കുമ്പോൾ അവന്റെ നെഞ്ചിൽ ആയ് വന്ന് ഇടിച്ച് നിന്നു അവൾ..!!

അപ്പോഴും കൈയിൽ ഇരുന്ന മോൾക്ക് ഉള്ള ഭക്ഷണം സുരക്ഷിതം ആയിരുന്നു..!! അവളിൽ ഞെട്ടലും പിടപ്പും വെപ്രാളവും അങ്ങനെ പല തരാം വികാരങ്ങൾ ഒന്നിച്ച് കലർന്ന ഭാവം നിറയുമ്പോൾ അവനിൽ തീർത്തും കുറുമ്പും കുസൃതിയും ആയിരുന്നു..!!

” എന്തിനാ നേത്ര എന്നെ കാണുമ്പോൾ മാത്രം നിന്റെ ഈ കണ്ണുകളിൽ ഈ പിടപ്പ് നിറയുന്നത്..!! പകരം അവിടെ പ്രണയം നിറയാൻ ഞാൻ എന്താ പെണ്ണെ ചെയ്യേണ്ടത് “

കുസൃതി മാറി ആ സ്ഥാനം ഇടർച്ച കൈയേറുമ്പോൾ അവന്റെ കണ്ണുകളിലെ നീർ തിളക്കം ഒരു വേള അവളെ കുത്തി നോവിച്ചു..!! താൻ കാരണം വീണ്ടും വീണ്ടും ആ ഹൃദയം മുറിവേറ്റ് കൊണ്ടിരിക്കുന്നു എന്ന അറിവിൽ അവൾ ആ മാറിലേയ്ക്ക് വീണ് മുറുകെ പുണരുമ്പോൾ ഒരു പുഞ്ചിരിയോടെ അവന്റെ കൈകളും അവളെ വലയം ചെയ്തു..!!

തുടരും…..