പുനർവിവാഹം ~ ഭാഗം 55, എഴുത്ത്: ആതൂസ് മഹാദേവ്

” മ്മേ പാപ്പം “

അല്ലി മോളുടെ വിളി ആണ് ഇരുവരെയും അവരുടെ ലോകത്ത് നിന്ന് ഉണർത്തിയത്..!! നേത്ര വേഗം അവനിൽ നിന്ന് അകന്ന് മാറി കുഞ്ഞിനെ എടുക്കാൻ തുടങ്ങുമുന്നേ ദക്ഷ്‌ മോളെ വാരി എടുത്തിരുന്നു..!!

” അച്ചേടെ പൊന്നിന് വിശക്കുന്നോടാ “

” മ്മ് “

അതിന് മറുപടി എന്നോണം കുഞ്ഞി ചുണ്ടുകൾ പിളർത്തി കൊണ്ട് ഒന്ന് മൂളി പെണ്ണ്..!!

” നേത്ര “

തങ്ങളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന നേത്രയ്ക്ക് അരുകിൽ വന്ന് കൈ ഞൊടിക്കുമ്പോൾ ആണ് അവൾ ഇമ ചിമ്മി കൊണ്ട് അവരെ നോക്കുന്നത്..!!

” എൻ.. ന്ദ “

” മോൾക്ക് വിശക്കുന്നു എന്ന് “

” ആ… ആ ഞാൻ കൊടുക്കാം “

തപ്പി തടഞ്ഞു അതും പറഞ്ഞു കൊണ്ട് അവൾ മോളെ എടുക്കാൻ വരുമ്പോൾ അത് കണ്ട് കള്ള ചിരിയോടെ അല്ലി മോള് ദക്ഷിന്റെ കഴുത്തിൽ വട്ടം പിടിച്ച് അവന്റെ തോളിൽ മുഖം അമർത്തി..!!

അത് കണ്ട് ദക്ഷിന് കുസൃതി ചിരി ആണ് തോന്നിയത് എങ്കിൽ നേത്രയുടെ കണ്ണുകൾ കൂർത്ത് വന്നു..!!

” അല്ലി മോളെ ദേ കളിക്കാതെ വരുന്നുണ്ടോ “

നേത്ര ഗൗരവം ചാലിച്ച് അത് പറയുമ്പോൾ കുഞ്ഞി പെണ്ണ് ഒറ്റ കണ്ണ് തുറന്ന് അവളെ നോക്കി കൊണ്ട് വീണ്ടും അവന്റെ കഴുത്തിൽ മുഖം ഒളിപ്പിച്ചു..!!

” താൻ അത് ഇങ്ങ് എടുക്ക് ഞാൻ കൊടുക്കാം മോൾക്ക് “

ദക്ഷ്‌ നേത്രയുടെ കൈയിൽ ഇരിക്കുന്ന മോൾക്ക് ഉള്ള ഭക്ഷണത്തിന് ആയ് കൈ നീട്ടി..!!

” ഏയ് സാറിന് അതൊരു ബുദ്ധിമുട്ട് ആകും “

” ആ അതെ ഭയങ്കര ബുദ്ധിമുട്ട് ആണ് 🤨..!! താൻ ഡയലോഗ് അടിക്കാതെ അത് ഇങ്ങോട്ട് എടുക്കാൻ നോക്ക് “

അവൻ വീണ്ടും നിർബന്ധം പിടിക്കുമ്പോൾ അവൾ വേറെ വഴി ഇല്ലാതെ ഭക്ഷണം അവന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് തിരിഞ്ഞു നടന്നു..!!

” അതെ ആ സാരി അങ്ങ് മാറ്റിയേക്ക് “

കുറുമ്പ് കലർന്ന ആ വാക്കുകൾ കാതിൽ പതിയുമ്പോൾ ഒന്ന് നിന്ന് കൊണ്ട് തിരിഞ്ഞു നോക്കി നേത്ര..!!

” അല്ല എന്നോട് ചേർന്ന് നിന്ന് ദേ മുഴുവൻ നനവ് പടർന്നിട്ടുണ്ട് “

അവളുടെ മാറിലേയ്ക്ക് കൈ ചൂണ്ടി കണ്ണിറുക്കി അവൻ അത് പറയുമ്പോൾ പിടപ്പൊടെ വേഗത്തിൽ പുറത്തേയ്ക്ക് പാഞ്ഞു അവൾ..!!

*************

നേത്ര ഡ്രസ്സ്‌ ഒക്കെ മാറി ബക്കറ്റിൽ അൽപ്പം വെള്ളവും മോപ്പും കൊണ്ട് വന്ന് പാൽ തൂകിയ നിലം മുഴുവൻ തുടച്ചു വൃത്തിയാക്കി..!! അതിന് ഇടയിലും അവളുടെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് പാറി വീണത് ദക്ഷിന്റെയും മോളുടെയും കൊഞ്ചി കളികൾ കണ്ടാണ്..!!

അല്ലി മോള് വളരെ വേഗം തന്നെ ആരുമായും അടുക്കും..!! അതുകൊണ്ട് തന്നെ ആണ് ബദ്രിയോട് പോലും ആ കുഞ്ഞ് അടുത്തത്..!! പക്ഷെ???

ദക്ഷുമായും മോള് വേഗം അടുത്തു..!! ആദ്യമൊക്കെ നേരിയ ഒരു ഭയം അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്നു എങ്കിലും ഇപ്പൊ അവനോട് അത്രയും അടുത്തു കഴിഞ്ഞു..!!

ഭക്ഷണം കഴിച്ചു കഴിഞ്ഞ് രണ്ട് പേരും കൂടെ റൂമിൽ ഭയങ്കര കളി ആയിരുന്നു..!! കൂട്ടിന് അവരുടെ പിങ്കിയും..!! ദക്ഷ്‌ വാങ്ങി കൊടുത്ത ടെഡി ആണ്..!!

ആ നേരം കൊണ്ട് നേത്ര കിച്ചണിലേ ഒരു വിധം ജോലികൾ ഒക്കെ തീർത്തു..!! അവൾ ക്ലീനിങ് ചെയ്ത് കൊണ്ട് നിൽക്കുമ്പോൾ ആണ് പുറകിൽ ആളനക്കം കേട്ടത്..!! ഒരു സംശയത്തോടെ തിരിഞ്ഞു നോക്കുമ്പോൾ കുഞ്ഞി പെണ്ണ് ആണ്..!! നേത്രയേ നോക്കി കള്ള ചിരിയോടെ നിൽപ്പുണ്ട് ആള്..!!

” മ്മ് എന്താ?? എന്ത് വേണം?? ഇപ്പോഴാണോ മോൾക്ക് അമ്മയെ ഓർമ വന്നത് “

ഗൗരവം ഏതും വിടാതെ കൈ കെട്ടി നിന്ന് കൊണ്ട് കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി ചോദിക്കുമ്പോൾ ആ കുഞ്ഞി ചുണ്ടുകളും കൂർത്ത് വന്നു..!!

” ആ അമ്മേടെ മോള് തന്നെ “

പുറകിൽ നിന്ന് വന്ന ദക്ഷിന്റെ കമന്റ്‌ ആയിരുന്നു അത്..!! അത് കേൾക്കെ നേത്ര അവനെ ഒന്ന് നോക്കി..!!

” നമുക്ക് ഒന്ന് പുറത്ത് പോകാം..!! താൻ ഒന്ന് വേഗം റെഡി ആയ് വാ “

” എവിടെ പോകാൻ?? അതും ഈ മഴയത്ത് “

നേത്രയുടെ ആ ചോദ്യം കേൾക്കെ ദക്ഷ്‌ നോക്കിയത് അല്ലി മോളുടെ മുഖത്ത് ആണ്..!! കുഞ്ഞി പെണ്ണ് ഉടനെ കൈ രണ്ടും ഉയർത്തി അവനോട് എടുക്കാൻ ആയ് കാണിച്ചതും ദക്ഷ്‌ വേഗം മോളെ വാരി എടുത്തു..!!

” നാനും ദച്ചും പാക്കിൽ പോവ്വാ മ്മ വാണോ “

( ഞാനും ദക്ഷും പാർക്കിൽ പോകുവാ..!! അമ്മ വരുന്നോ )

അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു കൊണ്ട് കുഞ്ഞി പെണ്ണ് കണ്ണുകൾ അമർത്തി മൂടി കൊണ്ട് കുലിങ്ങി ചിരിക്കുമ്പോൾ നേത്ര സംശയത്തോടെ അവനെ നോക്കി..!! അത് കണ്ട് ആവണം ദക്ഷിന്റെ മറുപടിയും വന്നു..!!

” കാർട്ടൂൺ കണ്ട് ഇരുന്നപ്പോൾ മോൾക്ക് ഒരു ആഗ്രഹം പാർക്കിൽ പോകണം എന്ന്..!! സൊ പോകാം എന്ന് കരുതി..!! താൻ റെഡി ആയ് വാ മോളെ ഞാൻ ഇറക്കി കോളം “

അതും പറഞ്ഞ് മോളെയും കൊണ്ട് പുറത്തേയ്ക്ക് പോകാൻ ആയ് അവൻ തിരിയുമ്പോൾ..!!

” സാർ “

അവളുടെ ആ വിളിയിൽ അവൻ ഒന്ന് നിന്നു..!!

” എന്താ ഡോ “

എന്തോ പറയാൻ ഉണ്ട് ആ മുഖത്ത്..!! പക്ഷെ ഒരു മടി പോലെ തോന്നി അവന്..!!

” എന്താ നേത്ര എന്താണെങ്കിലും പറയൂ “

” സാർ മോളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നതിൽ എനിക്ക് പരതി ഒന്നും ഇല്ല..!! സന്തോഷം ആണ് പക്ഷെ..!! ആഗ്രഹം കൊടുത്തിട്ട് ഒടുവിൽ വേദനിപ്പിക്കരുത് ഞങ്ങളെ “

അവളുടെ ആ വാക്കുകൾ കേൾക്കെ അതിന്റെ അർഥം മനസിലാകാത്തത് പോലെ അവളെ തന്നെ നോക്കി നിന്നു ദക്ഷ്‌..!!

” ജീവിതത്തിൽ ഒന്നും ഞാൻ അധികം ആഗ്രഹിച്ചിട്ടില്ല..!! ആദ്യമായ് വേണം എന്ന് തോന്നിയത് അയാളെ ആണ്..!! ഒരുപാട് സ്നേഹം എനിക്ക് നേരെ വച്ച് നീട്ടിയപ്പോൾ അന്ത ആയ് പോയ്‌ ഞാൻ..!! അതിലെ ചതി തിരിച്ചറിഞ്ഞില്ല..!! ആഗ്രഹിച്ചത് കൈ എത്തി പിടിച്ചിട്ട് നഷ്ട്ടപ്പേടുമ്പോൾ ഉള്ള വേദന സാറിനെ പോലെ എനിക്കും അറിയാം..!!

ഇനി നേത്ര ഈ ജീവിതത്തിൽ ഒന്നും ആഗ്രഹിക്കില്ല..!! പക്ഷെ എന്റെ മോളെ എനിക്ക് നന്നായ് വളർത്തണം..!! അതും അയാളുടെ കണ്ണ് മുന്നിൽ തന്നെ..!! സാർ ഒരു അച്ഛന്റെ വാത്സല്യം അവൾക്ക് കൊടുക്കുമ്പോൾ നിക്ക്.. നിക്ക് പേടി ആണ്..!! ഇതും കൂടെ നഷ്ട്ടപ്പെട്ടാൽ പിന്നെ ഈ നേത്രയും മോളും ഉണ്ടാ..വില്ല “

ഇടർച്ചയോടെ അവൾ അത് പറഞ്ഞ് അവസാനിപ്പിക്കുമ്പോഴേയ്ക്ക് ദക്ഷ്‌ അവളെ തന്നിലേയ്ക്ക് വലിച്ച് ചേർത്തിരുന്നു..!! നേത്ര ഞെട്ടലോടെ അകന്ന് മാറാൻ ശ്രമിക്കുമ്പോൾ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്ന് മുറുകി..!!

” ഒന്നിന് വേണ്ടിയും ദക്ഷ്‌ ഇനി നിന്നെ ഉപേക്ഷിക്കില്ല..!! എനിക്ക് വേണം നിന്നെ..!! നിന്നെ മാത്രം അല്ല നമ്മുടെ മോളെയും..!! അവൾ ഇനി വളരാൻ പോകുന്നത് ഈ ദക്ഷിന്റെ മകൾ ആയ് ആണ്..!! അതിന് ആര് തടസ്സം നിന്നാലും എനിക്ക് ഒരു പ്രേശ്നമേ അല്ല..!!

ഒന്ന് മാത്രമേ നിന്നൽ നിന്ന് ഞാൻ പിടിച്ചു വാങ്ങുന്നുള്ളൂ അത് ഇത്രയും നാൾ എനിക്ക് നിഷേധിക്കപ്പെട്ട നേത്രയുടെ പ്രണയ ഭാവമാണ്..!! നേത്ര എന്നും പ്രണയിക്കേണ്ടത് ബദ്രിയെ അല്ല എന്നെ ആണ് ഈ ദക്ഷിനെ..!! അത് മാത്രം വേണം എനിക്ക് ഇനി..!!

എന്നോടൊപ്പം എന്റെ പാതി ആയ് ജീവിക്കാൻ എത്ര സമയം വേണമെങ്കിലും നിനക്ക് എടുക്കാം..!! അത് വരെ കാത്തിരിക്കാൻ ഞാൻ തയ്യാർ ആണ്..!! പക്ഷെ നിന്റെ മനസ്സും പ്രണയവും ഈ ദക്ഷിന് വേണം..!! ആർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല നേത്ര..!! ഇത് എന്റെ വാക്ക് ആണ്..!! ദക്ഷിൻ വർമ്മയുടെ വാക്ക്..!! നിനക്ക് വിശ്വാസിക്കാം “

ഉറച്ച അവന്റെ വാക്കുകൾ അവളുടെ കാതുകളിലേയ്ക്ക് ആയിരുന്നില്ല പകരം ഹൃദയതിൽ ആയിരുന്നു പതിഞ്ഞത്..!! ഇത്തവണ അവളുടെ കണ്ണുകൾ നിറഞ്ഞില്ല പകരം സന്തോഷത്താൽ പുഞ്ചിരി തൂകി അവളുടെ ചുണ്ടുകൾ..!!

” ഞാ..ൻ ആഗ്രഹിച്ചു പോകുന്നു സാർ എന്നും എന്റേത് മാത്രം ആകണം എന്ന്..!! അറിയാം അർഹത ഇല്ല…… “

ബാക്കി പറയാൻ അനുവദിക്കാതെ അവളുടെ ചുണ്ടുകളിൽ അവന്റെ വിരലുകൾ ബന്ധനം തീർത്തു..!!

” ഞാൻ സ്നേഹിച്ചതും ആഗ്രഹിക്കുന്നതും നിന്റെ മനസ്സും പ്രണയവും ആണ് നേത്ര..!! അതിൽ എവിടെ ആണ് അർഹത കുറവ്..!! ഇനി നമുക്ക് ഇടയിൽ ഇങ്ങനെ ഒരു വാക്ക് വേണ്ട..!! എന്റെ പ്രണയം കൊണ്ട് നിനക്ക് നീ സ്വയം കല്പിച്ചിരിക്കുന്ന മതിൽക്കെട്ട് ഞാൻ ഭേദിക്കും “

അവളുടെ കണ്ണുകളിൽ തന്നെ നോട്ടം ഉറപ്പിച്ച് അത്രയും പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ നേത്രയുടെ മനസ്സ് നൂല് ഇല്ലാത്ത പട്ടത്തിന് സമം ആയിരുന്നു..!!

***************

അധികം വൈകാതെ തന്നെ അവർ മോളെയും കൊണ്ട് ഇറങ്ങി..!! ഇത്തവണ നേത്രയുടെ മടിയിൽ ആയിരുന്നില്ല അല്ലി മോള് ഇരുന്നത് ദക്ഷിന്റെ മടിയിൽ ആയിരുന്നു..!! അവന്റെ ഡ്രൈവിംഗ് ന് ബുദ്ധിമുട്ട് ആകും എന്ന് മനസിലാക്കി നേത്ര മോളെ എടുക്കാൻ തുടങ്ങി എങ്കിലും ദക്ഷ്‌ അത് തടഞ്ഞു..!!

കുഞ്ഞി പെണ്ണ് ആകെ സന്തോഷതിൽ ആണ്..!! അവന്റെ മടിയിൽ ഇരുന്നു കൊണ്ട് അവൻ ചെയ്യുന്നത് പോലെ സ്റ്റിയറിങ്ങിൽ കൈ വച്ച് കറക്കുന്നുണ്ട്..!! പിന്നെ എന്തൊക്കെയോ അവളുടേത് ആയ രീതിയിൽ സംസാരിക്കുന്നുമുണ്ട്..!! അവനും അതിനും മറുപടി കൊടുക്കുന്നുണ്ട്..!!

ഇടയ്ക്ക് ഇടയ്ക്ക് അവന്റെ ചുണ്ടുകൾ വാത്സല്യത്തിൽ മോളുടെ നെറുകയിൽ പതിയുന്നത് വല്ലാത്തൊരു ആനന്ദത്താൽ നോക്കി ഇരുന്നു നേത്ര..!! വല്ലാത്തൊരു അത്ഭുതം തോന്നി അവൾക്ക് അവനോട്..!!

തുടരും…