പുനർവിവാഹം ~ ഭാഗം 68, എഴുത്ത്: ആതൂസ് മഹാദേവ്

പിറ്റേന്ന് ആദ്യം ഉണർന്നത് നേത്ര ആണ്..!! തന്നെ ചുറ്റി പിടിച്ച് തന്നിൽ അമർന്നു കിടന്ന അവനെ പതിയെ അകത്തി മാറ്റി ബെഡിൽ കിടത്തി കൊണ്ട് അവൾ പുതപ്പ് എടുത്ത് അവന്റെ അരയ്ക്ക് മുകളിലേയ്ക്ക് പുതപ്പിച്ചു..!! ശേഷം ഒരു പുഞ്ചിരിയോടെ അവനെ ഒന്ന് നോക്കി കൊണ്ട് എഴുന്നേറ്റ് ഡ്രെസ്സും എടുത്ത് ഫ്രഷാവൻ ആയ് കയറി..!!

കുളി കഴിഞ്ഞ് ഇറങ്ങിയ അവൾ ആദ്യം നോക്കിയത് ബെഡിലേയ്ക്ക് ആണ്..!! അവിടെ കണ്ട കാഴ്ച്ചയിൽ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു..!! ബെഡിൽ കിടക്കുന്ന ദക്ഷിന്റെ നെഞ്ചിൽ പറ്റി കിടക്കുന്ന അല്ലി മോള്..!! ഒരു കൈ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്..!!

നേത്ര ഇത്തിരി നിമിഷം അവരെ തന്നെ നോക്കി നിന്ന ശേഷം മെല്ലെ അവർക്ക് അരുകിൽ ആയ് വന്ന് ഇരുന്നു..!! അവളുടെ സാമീപ്യം അറിഞ്ഞ പോൽ അവൻ തന്റെ കണ്ണുകൾ മെല്ലെ ചിമ്മി തുറന്നു..!!

” Good morning വൈഫി “

ഒരു കള്ള ചിരിയോടെ അവൻ അവളെ നോക്കി പറയുമ്പോൾ നേത്ര പിടപ്പോടെ മുഖം താഴ്ത്തി..!! ദക്ഷ്‌ മോളെയും ചേർത്തു പിടിച്ചു കൊണ്ട് ബെഡിൽ നിന്ന് പതിയെ എഴുന്നേറ്റ് ഹെഡ് ബോർഡിലേയ്ക്ക് ചാരി ഇരുന്നു..!! ശേഷം മറു കൈയാൽ നേത്രയേ ചേർത്തു പിടിച്ചു..!! അത് ആഗ്രഹിച്ചത് പോലെ അവനിലേയ്ക്ക് പതുങ്ങി ഇരുന്നു അവൾ..!!

********************

ദക്ഷും നേത്രയും അല്ലി മോളും താഴേയ്ക്ക് വരുമ്പോൾ ഹാളിൽ കുറച്ച് പേരൊക്കെ ഉണ്ടായിരുന്നു..!! പ്രതാപും ദേവനും സേതുവും നിത്യയും കൂട്ടത്തിൽ അലോകും..!!

” gd mrng ഏട്ടാ “

ദക്ഷിനെ കണ്ടതും അല്ലു അവനെ വിഷ് ചെയ്തു..!! ദക്ഷ്‌ തിരികെ അവനെയും..!! ദക്ഷ്‌ ആരെയും നോക്കാതെ മോളെയും കൊണ്ട് സോഫയിൽ ആയ് ഇരുന്നു..!! ഉടനടി അല്ലി മോള് തന്റെ പരുപാടിയിലേയ്ക്ക് തുടങ്ങി..!!

ദക്ഷിന്റെ മടിയിൽ എഴുന്നേറ്റ് നിന്ന് കൊണ്ട് അവന്റേ താടിയിൽ പിടിച്ച് കളി തുടങ്ങി..!! ഇടയ്ക്ക് ഇടയ്ക്ക് വാ കൊണ്ട് ശബ്ദവും ഉണ്ടാക്കുന്നുണ്ട്..!! അപ്പോഴാണ് നീലു അഞ്ജുവിനെയും കൊണ്ട് അവിടെക്ക് വന്നത്..!!

അല്ലി മോളിൽ ആയിരുന്നു എല്ലാവരുടെയും കണ്ണുകൾ..!! അവൾ അധികാരത്തോടെ ദക്ഷിനെ സ്നേഹിക്കുന്നത് കണ്ട് എന്ത് കൊണ്ടോ പ്രതാപും നിത്യയും നോക്കി ഇരുന്നു പോയി..!!

” ദച്ചു ദോ നോച്ചിയേ ഉവ്വാവ്വ “

പെട്ടന്ന് എന്തോ കണ്ടത് പോലെ അല്ലി മോള് അവന്റെ കഴുത്തിലെ നീലിച്ച പാടിൽ വിരൽ ചൂണ്ടി കൊണ്ട് അതിലേക്ക് സൂക്ഷിച്ചു നോക്കി അത് പറയുമ്പോൾ നേത്ര ഒന്ന് ഞെട്ടി എങ്കിൽ ദക്ഷിൽ ഒരു പതർച്ച നിറഞ്ഞു..!!

ഒരു നിമിഷം എല്ലാവരുടെയും ശ്രെദ്ധ അവിടെക്ക് ആയ് എങ്കിലും പിന്നെ എന്തോ മനസിലായത് പോലെ വേഗം അവനിൽ നിന്ന് നോട്ടം മാറ്റി കളഞ്ഞു..!! നീലു വാ പൊത്തി ചിരിച്ചു കൊണ്ട് മുഖം മാറ്റി..!!

നേത്രയ്ക്ക് ആരെയും മുഖം ഉയർത്തി നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..!!

” ദച്ചു ഉവ്വാവ്വ “

അവനിൽ നിന്ന് ഒരു മറുപടിയും വരാത്തത് കൊണ്ട് ആവണം അല്ലി മോള് അവനെ നോക്കി വീണ്ടും പറയുമ്പോൾ ദക്ഷ്‌ വേഗം മോളെയും കൊണ്ട് എഴുന്നേറ്റു..!!

” നേത്ര ഫുഡ്‌ എടുത്ത് വയ്ക്ക് “

ഗൗരവത്തോടെ അവളെ നോക്കി അതും പറഞ്ഞ് അവൻ ഡെയിനിങ് ടേബിളിന്റെ അടുത്തേയ്ക്ക് പോകുമ്പോൾ നേത്ര ഒന്ന് തലയാട്ടി കൊണ്ട് കിച്ചണിലേക്ക് പോകാൻ ആയ് തിരിഞ്ഞു..!!

” ഫുഡ്‌ ഒക്കെ ടേബിളിൽ തന്നെ എടുത്ത് വച്ചിട്ടുണ്ട് മോളെ “

പെട്ടന്ന് പുറകിൽ നിന്നുള്ള നിത്യയുടെ ശബ്ദം കേൾക്കെ നേത്ര നേരിയ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി അവൾ..!! എന്നാൽ ആ മുഖത്ത് തീർത്തും ഒരു പുഞ്ചിരി ആയിരുന്നു..!!

” പോയ്‌ എടുത്ത് കഴിക്ക് “

തന്നെ തന്നെ മിഴികൾ ചിമ്മാതെ നോക്കി നിൽക്കുന്നവളെ നോക്കി അവർ മെല്ലെ പറഞ്ഞു കൊണ്ട് അകത്തേയ്ക്ക് കയറി പോയി..!! നിറഞ്ഞാ മനസ്സോടെ നേത്ര തിരിഞ്ഞു നടന്നു..!!

” ദക്ഷ്‌ പിള്ളേരെയും കൊണ്ട് നീ ഇന്ന് ഡ്രെസ്സും ഓർണമെൻസും ഒക്കെ എടുക്കാൻ പോകണം..!! ഞങ്ങൾക്ക് ഒരു മീറ്റിംഗ് ഉള്ളത് കൊണ്ട് ടൈം ഇല്ല..!! So നിങ്ങൾ രണ്ടാളും വേണം അവരെയും കൊണ്ട് പോകാൻ “

ഫുഡ്‌ കഴിച്ചു കൊണ്ടിരുന്ന ദക്ഷിന്റെ അടുത്തേയ്ക്ക് വന്ന് നേത്രയേയും ഒന്ന് നോക്കി കൊണ്ട് പ്രതാപ് പറഞ്ഞു..!!

” ys dad “

ഒറ്റ വാക്കിൽ അവൻ അതിന്റെ മറുപടി ഒതുക്കി..!! ദക്ഷിന്റെ മടിയിൽ ഇരുന്ന് അവൻ കൊടുക്കുന്ന ഭക്ഷണം കഴിക്കുന്ന അല്ലി മോളുടെ തലയിൽ വാത്സല്യത്തോടെ ഒന്ന് തലോടി നെത്രയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാൾ തിരിഞ്ഞു നടന്നു..!!

*******************

” എന്താണ് ഒരു ആലോചന “

പെട്ടന്ന് പുറകിൽ നിന്ന് ഒരു ശബ്ദം കേൾക്കെ അഞ്ചു ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി..!! മുന്നിൽ കൈ രണ്ടും മാറിൽ കെട്ടി ഗൗരവത്തോടെ നിൽക്കുന്ന അല്ലുവിനെ ( അലോക് ) കണ്ട് അവളിൽ വല്ലാത്ത വെപ്രാളം നിറഞ്ഞു..!!

അല്ലു അവളെ ഒന്ന് നോക്കി കൊണ്ട് അവൾക്ക് മുന്നിൽ ആയ് വന്ന് മുട്ട് കുത്തി ഇരുന്നു..!! അഞ്ചു അവനെ നോക്കാൻ കഴിയാതെ വേഗം മിഴികൾ താഴ്ത്തി..!!

എന്നാൽ പെട്ടന്ന് തന്റെ കൈകൾക്ക് മുകളിൽ ആയ് അവന്റെ കൈകൾ അമർന്നതും അവൾ ഞെട്ടലോടെ അവനെ മുഖം ഉയർത്തി നോക്കി..!!

” മനസ്സിൽ ഒരു സംശയവും വേണ്ട പൂർണ്ണ മനസ്സോടെ തന്നെയാ ഞാൻ നിന്നെ എന്റെ പാതി ആക്കുന്നത്..!! നീ ഓർക്കുന്നുണ്ടോ അഞ്ചു മുൻപ് ഒരിക്കൽ നിന്നോട് ഞാൻ പറഞ്ഞത്..!! നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ ഈ അലോകിന്റെ മാത്രം ആയിരിക്കുമെന്ന് “

അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കി അവൻ അത് ചോദിക്കുമ്പോൾ അഞ്ചു അറിയാതെ തല ചലിപ്പിച്ചു..!!

” അറിവ് വച്ചാ കാലം മുതൽ സ്നേഹിച്ചു തുടങ്ങിയതാ നിന്നെ ഞാൻ..!! അതിൽ നിന്ന് എന്റെ മനസ്സ് മാറ്റാൻ ആർക്കും കഴിയില്ല..!! ഒരു പക്ഷെ നിനക്ക് പോലും “

“ഞാ..ൻ എനിക്ക് “

ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല അവൾക്ക്..!!

” അറിയാം നിന്റെ ഉള്ള് എന്താണെന്ന്..!! നിന്റെ ഈ കാലുകൾക്ക് പകരമാകാൻ എന്റെ ഈ കൈകൾക്ക് കഴിയും പെണ്ണെ.!! ഒരു കുഞ്ഞിനെ പോലെ കൊണ്ട് നടന്നോളാം ഞാൻ “

അവളുടെ കൈകളിൽ ഒന്ന് മുത്തി കൊണ്ട് അവൻ അത് പറയുമ്പോൾ ഒരു പൊട്ടി കരച്ചിലോടെ അവന്റെ നെഞ്ചിലേയ്ക്ക് വീണു അവൾ..!! അല്ലു നിറ കണ്ണുകളോടെ അവളെ ചേർത്തു പിടിച്ചു..!!

ഒരു ചുവരിന് അപ്പുറം കേൾവിക്കാർ ആയ് നിന്ന ആശയുടെയും സേതുവിന്റെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..!! പക്ഷെ അത് തന്റെ മകളുടെ ഇനിയുള്ള നല്ല ഭാവി ഓർത്തുള്ള സന്തോഷ കണ്ണുനീർ ആയിരുന്നു എന്ന് മാത്രം..!!

തുടരും……..