സാറേ, ആ രേവതി മരിച്ചു,,
രഥോത്സവത്തിന് പോയിട്ട് റാമും കുടുംബവും തിരിച്ച് വീട്ടിലെത്തിയപ്പോൾ പുലർച്ചെ മൂന്ന് മണി കഴിഞ്ഞിരുന്നു
കിടന്ന ഉടനെ , ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ റാം, ജോയുടെ ഫോൺ വരുമ്പോഴാണ് ഉണരുന്നത്
അതിരാവിലെ കേട്ട വാർത്തയുടെ ഞെട്ടലിൽ നിന്നും മോചിതനാകാൻ റാമിന് കുറച്ച് സമയം വേണ്ടി വന്നു
എടോ എന്താ സംഭവിച്ചത്? താനൊന്ന് തെളിച്ച് പറയ്,,
സാർ അവരുടെ ഭർത്താവ് ശിവാനന്ദനാണ് ഭാര്യ തൂ, ങ്ങി മരിച്ചെന്ന് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത്, ദേവദാസ് സാറും ടീമും അങ്ങോട്ട് തിരിച്ചിട്ടുണ്ട്
എടോ എങ്കിൽ താനും കൂടെ അങ്ങോട്ട് പൊയ്ക്കോ എന്നിട്ട് സംശയാസ്പദമായി എന്തേലും കണ്ടാൽ ഒന്ന് നോട്ട് ചെയ്ത് വച്ചേക്ക് ഞാൻ ഉച്ചയോടെ അങ്ങോട്ടെത്താം ഓകെ ?
ശരി സർ,,
****************
എടോ താനെപ്പോഴാണ് ഭാര്യ മരിച്ച വിവരം അറിയുന്നത് ?
ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടയിൽ ചുമരിൽ ചാരി നിശ്ചലനായി നിൽക്കുന്ന ശിവാനന്ദനോട് ദേവദാസ് ചോദിച്ചു
ഞാനൊരു ഡയബെറ്റിക് പേഷ്യൻ്റാണ് സർ അത് കൊണ്ട് രാത്രിയിൽ പലപ്രാവശ്യം വെള്ളം കുടിക്കാൻ ഞാൻ എഴുന്നേല്ക്കാറുണ്ട് അങ്ങനെ ഒരു നാല് മണി കഴിഞ്ഞപ്പോൾ ഞാനെഴുന്നേറ്റ് ലൈറ്റിട്ട് നോക്കുമ്പോൾ എൻ്റെ അരികിൽ കിടന്ന രേവതിയെ കാണുന്നില്ല ബാത്റൂമിൽ പോയതാകുമെന്ന് കരുതി ഞാൻ താഴെ പോയി ഫിൽട്ടറിൽ നിന്നും വെള്ളം എടുത്ത് കുടിച്ചിട്ട് തിരിച്ച് വന്നു അപ്പോഴും രേവതിയെ റൂമിൽ കാണാതിരുന്നത് കൊണ്ട് ഞാൻ വിളിച്ച് നോക്കി മറുപടിയില്ല, ഭയന്ന് പോയ ഞാൻ ഈ വീടിൻ്റെ എല്ലാ ഭാഗത്തും നടന്ന് അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല, അങ്ങനെയാണ് ഞാൻ ഇവിടേക്ക് വന്നത്, സീമന്തിനിയുടെ മരണ ശേഷം, അന്വേഷണ ഉദ്യോഗസ്ഥർ വരുമ്പോഴല്ലാതെ ,ഈ വീട് ഞങ്ങൾ തുറക്കാറില്ലായിരുന്നു, രേവതിയെ അന്വേഷിച്ച് താഴെ എത്തിയ ഞാൻ ഈ വീടിൻ്റെ കതക് തുറന്നു കിടക്കുന്നത് കണ്ടാണ് ,സംശയത്തോടെ ഉള്ളിൽ കയറി നോക്കിയത്, അപ്പോഴാണ് സാർ…
ഗദ്ഗധം കൊണ്ട് വാക്കുകൾ മുറിഞ്ഞപ്പോൾ ദേവദാസ്, ശിവാനന്ദൻ്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു
സീമന്തിനി മരിച്ച് കിടന്നതിൻ്റെ നേരെ മുകളിലെ നിലയുടെ അരികിലുള്ള ഹാൻ്റ് റൈൽസിലായിരുന്നു, പ്ളാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ രേവതിയുടെ ബോ. ഡി കിടന്നിരുന്നത്
കഴുത്തിൽ കയറിട്ടിട്ട് മുകളിലെ ഫ്ളോറിൽ നിന്ന് ചാടിയാണ് രേവതി ആ. ത്മ. ഹത്യ ചെയ്തതെന്നാണ് , പ്രാഥമിക നിഗമനം, പക്ഷേ സർ, രാത്രി ഉറങ്ങാൻ കിടന്ന ഒരാള് ആ, ത്മ. ഹത്യ ചെയ്യാൻ പോകുമ്പോൾ നൈറ്റ് ഗൗൺ മാറ്റി പകരം പട്ട്സാരിയും ബ്ലൗസും ധരിക്കുമോ ?
ജോ ആൻസൺ സംഭവസ്ഥലത്ത് നിന്നും റാമിനെ ഫോണിൽ വിളിച്ച് തൻ്റെ സംശയം പറഞ്ഞു
അതില്ല, പക്ഷേ അവർ ആ. ത്മ. ഹത്യ ചെയ്യാൻ ആദ്യം തീരുമാനിച്ചത് ട്രെയിന് തലവച്ച് മരിക്കാനാണെങ്കിലോ? അവരുടെ വീട്ടിൽ നിന്നും റെയിൽവേ ട്രാക്കിലേയ്ക്ക് നല്ല ദൂരമുണ്ടാവില്ലേ? അത്രയും ദൂരം ആരും നൈറ്റ് ഗൗൺ ധരിച്ച് പോകില്ലല്ലോ? പിന്നീടായിരിക്കും, കെ. ട്ടിത്തൂ. ങ്ങി മ. രിച്ചാൽ മതിയെന്ന് ഉറപ്പിച്ചത് , അതല്ലാതെ അവിടെ വേറെ എന്തെങ്കിലും റോങ്ങായി തനിക്ക് ഫീല് ചെയ്യുന്നുണ്ടോ?
വേറെ ഒരു സംശയം, സീമന്തിനിയുടെ മരണ ശേഷം, മുകളിലേക്കുള്ള ആക്സസ്, പോലീസ് റിബൺ കെട്ടി ബ്ലോക്ക് ചെയ്തിരിക്കുകയല്ലായിരുന്നോ? ആ വഴി ആണുങ്ങൾ പോലും കയറുന്നത് അസാദ്ധ്യമാണ് , അങ്ങനെയുള്ളിടത്ത് കൂടി രേവതിയെ പോലെ തടിയുള്ള ഒരു സ്ത്രീ എങ്ങനെ എത്തിയതാവും ?
ഇതാണോ തൻ്റെ സംശയം ? എടോ ജോക്കുട്ടാ,, നമ്മൾ കയറി നോക്കിയ മുകളിലെ റൂമിന് ,പുറത്തേയ്ക്ക് ഒരു വാതിൽ ഉള്ളത് താൻ കണ്ടതല്ലേ ?അവിടെ നിന്ന് താഴേക്ക് ഇറങ്ങാൻ ഒരു ഇരുമ്പിൻ്റെസ്റ്റെയർകെയ്സ് കൂടി ഫിറ്റ് ചെയ്തിട്ടുണ്ട് ,രേവതി കയറിയത് അതിലെ ആയിക്കൂടെന്നില്ലല്ലോ ?
ഓഹ് സോറി സർ, ഞാൻ അത്രയ്ക്കും ചിന്തിച്ചില്ല, അപ്പോൾ ഇത് ആയുസ്സ് ഒടുക്കി തന്നെയെന്ന് ഉറപ്പിക്കാം, അല്ലേ സർ ?
ഹേയ് ,നോ നെവർ , ഉറപ്പിക്കാറായിട്ടില്ല, താൻ ഒന്ന് കൂടി അവിടെയൊക്കെ പരിശോധിക്ക് ,സീമന്തിനിയുടെ മ. ർഡറും രേവതിയുടെ സൂ, യി. സൈഡും കണക്ടഡാണെന്ന് എനിക്കുറപ്പുണ്ട് ,ഇതിൻ്റെ പിന്നിൽ നമ്മൾ കാണാത്ത നിരവധി പേരുണ്ട്, നമ്മളറിയാത്ത ദുരൂഹതകളുമുണ്ട് ,എല്ലാം നമുക്ക്
പുറത്ത് കൊണ്ട് വരണം”
ഓകെ സാർ ,ഞാൻ വിളിക്കാം
ജോ ഫോൺ കട്ട് ചെയ്തു.
*******************
ഏട്ടാ എനിക്ക് പേടിയാകുന്നു, ഇനിയും ഈ കേസിൻ്റെ പിറകെ പോകണോ?
ഇടുക്കിയിലേക്ക് തിരിച്ച് പോകാനായി ഒരുങ്ങുന്ന റാമിനോട് ഭീതിയോടെ മൈഥിലി ചോദിച്ചു
നീ കവലപ്പെടാതെ കണ്ണേ, നമ്മുടെ വെഡ്ഡിങ്ങിന് മുൻപ് ഞാനെൻ്റെ ജോലിയുടെ റിസ്കിനെ കുറിച്ച് മാളുവിനോട് പറഞ്ഞതല്ലേ? ഒരു പോലീസുകാരൻ്റെ ഭാര്യ ഭർത്താവിനെക്കാൾ ബോൾഡായിരിക്കണം എന്നാലേ ആ പോലീസുകാരന് ആത്മവിശ്വാസത്തോടെ തൻ്റെ ജോലി ചെയ്യാൻ കഴിയൂ ,മറിച്ച് ഭാര്യ ഒരു പേടിത്തൊണ്ടി ആണെങ്കിൽ, അയാളുടെ മനോവീര്യമെല്ലാം ചോർന്ന് പോകും , എൻ്റെ ഭാര്യ ബോൾഡാണെന്നാണ് ഞാൻ എല്ലാരോടും പറഞ്ഞിരിക്കുന്നത്, നീയെന്നെ നാണം കൊടുത്തരുത്
അയാളുടെ ഭീഷണി, ഏട്ടൻ മറന്ന് പോയോ? നമുക്ക് ആകെ മീനൂട്ടി മാത്രേയുള്ളു,
എൻ്റെ മാളൂ നീയിങ്ങനെ പേടിക്കാതെ, മീനൂട്ടിയെ നീ പുറത്തേയ്ക്കൊന്നും അധികം വിടാതെ നോക്കിയാൽ മതി, ഈ അഗ്രഹാരത്തിൽ വന്ന് കളിക്കാനുള്ള ധൈര്യമൊന്നും, ഒളിഞ്ഞിരിക്കുന്ന ആ കൊലയാളിക്ക് ഉണ്ടാവില്ല, ശരി നേരം പോകുന്നു ,ഞാനിറങ്ങുവാ
ഉദ്വോഗത്തോടെ നിന്ന മൈഥിലിയുടെ കവിളിൽ, മെല്ലെയൊരു കടി കൊടുത്തിട്ട് റാം പുറത്തേയ്ക്കിറങ്ങി
കട്ടപ്പന വഴി പോകുന്ന സൂപ്പർ ഫാസ്റ്റിലിരിക്കുമ്പോൾ റാമിൻ്റെ ഫോണിലേയ്ക്ക് കോള് വന്നു.
ങ്ഹാ ജോക്കുട്ടാ,, അപ്ഡേറ്റ്സ് എന്തേലുമുണ്ടോ?
ഉണ്ട് സർ,അത് പറയാനാണ് ഞാൻ വിളിച്ചത്, നമ്മൾ വിചാരിച്ചത് പോലെയൊന്നുമല്ല കാര്യങ്ങൾ,രേവതിയുടെ ആ, ത്മ. ഹത്യാ കുറിപ്പ് കിട്ടിയിട്ടുണ്ട്,
ങ്‌ഹേ റിയലി ???
വിശ്വാസം വരാതെ റാം ചോദിച്ചു
അതേ സർ സത്യമാണ്
എടോ അത് രേവതിയുടെ കൈപ്പടയാണെന്ന് ഉറപ്പിച്ചോ?
ഇല്ല സാർ ഇത് കമ്പ്യൂട്ടർ പ്രിൻ്റാണ്
ഓഹ് ഗോഡ്,,,
റാം അസ്വസ്ഥതയോടെ വിളിച്ചു.
********************
ഞാൻ സ്വയം ജീവനൊടുക്കുവാണ്, എൻ്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രമാണ്, മരിക്കാൻ കാരണം മറ്റൊന്നുമല്ല കുറ്റബോധത്താൽ നീറി ജീവിക്കുന്നതിനെക്കാൾ ഭേദം മരണമാണെന്ന് തോന്നി , മന:പ്പൂർവ്വമല്ലെങ്കിലും അബദ്ധവശാൽ എൻ്റെ കൈ കൊണ്ടാണ് സീമന്തിനി കൊ, ല്ല. പ്പെട്ടത് , അതിനൊരു കാരണമുണ്ടായിരുന്നു ,പക്ഷേ അത് ഞാൻ പറഞ്ഞാൽ മറ്റൊരു കുടുംബം തകരും, ഞാൻ മരിച്ചതിൻ്റെ പേരിൽ ആരെയും ക്രൂ, ശിക്കരുത്, ഇത് എൻ്റെ പി. ഴ എൻ്റെ മാത്രം പി. ഴ,…..
ദേവദാസിൻ്റെ കയ്യിൽ നിന്നും കിട്ടിയ കത്ത് വായിച്ച റാമിൻ്റെ നെറ്റി ചുളിഞ്ഞു
ഇതിപ്പോൾ തള്ളാനും കൊള്ളാനും വയ്യല്ലോടോ ? വാതത്തിൻ്റെ അസ്കിതയുള്ളത് കൊണ്ട് രേവതിയ്ക്ക് എഴുതാൻ ബുദ്ധിമുട്ടുണ്ടെന്നും അത് കൊണ്ട് കുറെ നാളുകളായി അവർ ലെറ്ററുകളൊക്കെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുകയാണ് പതിവെന്നുമാണ് ശിവാനന്ദൻ്റെ മൊഴി മാത്രമല്ല കത്ത് വായിച്ചിട്ട് കുറ്റബോധമുള്ള ഒരു സ്ത്രീയുടെ പശ്ചാതാപം പോലെ ഫീല് ചെയ്യുന്നുമുണ്ട്
സാറ് സൈ, ക്കോ. ളജി പഠിച്ചിട്ടുണ്ടോ?
എടോ ഒരു മികച്ച പോലീസ് ഓഫീസറാവാൻ സൈക്കോളജി കൂടി അറിഞ്ഞിരിക്കണം
തൻ്റെ മുന്നിൽ നില്ക്കുന്ന പ്രതിയുടെ കണ്ണിൽ നോക്കി അയാളുടെ മനസ്സ് വായിക്കാനുള്ള കഴിവ് ഒരു പോലീസ് ഓഫീസർക്കുണ്ടെങ്കിൽ അയാൾക്ക് കേസ്സ് തെളിയിക്കാൻ വലിയ പ്രയാസമുണ്ടാവില്ല ദൈവാനുഗ്രഹത്താൽ എനിക്കങ്ങനൊരു കഴിവുണ്ട്
സാറ് രാവിലെ പുട്ടാണോ കഴിച്ചത് ? രാവിലെ തന്നെ ഭയങ്കര തള്ളാണല്ലോ?
ജോ, ഈ ചോദ്യം മനസ്സിൽ വച്ചിട്ട് മറ്റൊരു കാര്യം ചോദിച്ചു.
അപ്പോൾ ഇത് വിശ്വസിക്കാമെന്നാണോ സാറ് പറയുന്നത് അങ്ങനെയെങ്കിൽ ഈ കേസ്സ് നമുക്ക് ക്ളോസ്സ് ചെയ്യാമല്ലോ?
ഹേയ് അതിന് സമയമായിട്ടില്ല,ഇതിലൊരു പ്രേരണക്കുറ്റം ഒളിഞ്ഞ് കിടപ്പുണ്ട്, രേവതിയ്ക്കും മറ്റൊരാൾക്കും അറിയാവുന്നൊരു രഹസ്യം, അത് പറഞ്ഞാൽ തകർന്ന് പോകുന്നത് ആരുടെ കുടുംബമാന്നെന്ന് അന്വേഷിക്കണം, കാരണം, അയാളാണ് ഈ രണ്ട് മരണങ്ങളുടെയും ഉത്തരവാദി, ഒരു പക്ഷേ എന്നെ പിന്തുടരുന്നത് അയാള് തന്നെയാവും
അബ്സലൂട്ട്ലി റൈറ്റ് സർ , നമ്മുടെ അന്വേഷണം ഇനി അയാൾക്ക് വേണ്ടിയാവണം പക്ഷേ എവിടെ നിന്നാണ് നമ്മൾ തുടങ്ങേണ്ടത്?
അത് താൻ പേടിക്കേണ്ട നമ്മൾ ഇതിൽ നിന്നും പിൻമാറിയിട്ടില്ലെന്ന് ബോധ്യമാകുന്നതോടെ അയാളിനിയും നമ്മളെ തേടി വരും , നമുക്ക് തത്കാലം രേവതിയുടെ സംസ്കാര ചടങ്ങുകൾക്ക് പോകാം താൻ ജീപ്പ് എടുക്ക്
ആത്മവിശ്വാസത്തോടെ പറഞ്ഞിട്ട് റാം ജീപ്പിലേക്ക് കയറി
രേവതിയുടെ മൃതദേഹം ചിതയിലേക്കെടുക്കുമ്പോൾ അടുത്ത് നിന്ന് ഏങ്ങലടിച്ച് കരയുന്ന യുവാവ് അവരുടെ ദത്ത് പുത്രനാണെന്ന് റാമിന് മനസ്സിലായി
അവിടെ നിരവധിയാളുകൾ തടിച്ച് കൂടിയിട്ടുണ്ടായിരുന്നു, റാമിൻ്റെ കണ്ണുകൾ ചലിക്കുന്ന ക്യാമറ പോലെ ചുറ്റിലും വീക്ഷിച്ച് കൊണ്ടിരുന്നു
പെട്ടെന്ന് റാമിൻ്റെ നോട്ടം ഒരാളിൽ പതിഞ്ഞു വിശ്വാസം വരാതെ വീണ്ടും വീണ്ടും റാം അയാളെ സൂക്ഷിച്ച് നോക്കി, ശിവാനന്ദൻ്റെ അതേ ഛായയുള്ള മറ്റൊരാൾ, റാം, തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അയാൾ പതിയെ, ആൾക്കൂട്ടത്തിന് പിന്നിലേക്ക് ഊളിയിട്ടു
റാം ,അയാളെ മാത്രം നിരീക്ഷിച്ച് കൊണ്ട് മുന്നോട്ട് നീങ്ങി, അപ്പോഴേക്കും മന്ത്രധ്വനികൾ മുഴങ്ങി അന്തരീക്ഷം വിഷാദഛായയിൽ അലിഞ്ഞപ്പോൾ
അങ്ങിങ്ങായ് അകന്ന് നിന്നവർ കൂട്ടത്തോടെ മുന്നിലേക്ക് ഇരച്ച് കയറി, മുന്നോട്ട് പോകാൻ കഴിയാതെ റാം കുറച്ച് നേരം സ്തംഭിച്ച് നിന്നു പോയി
ഒരു വിധത്തിൽ ആൾക്കാരെ വകഞ്ഞ് മാറ്റി പുറത്ത് വന്ന റാം കണ്ടത് ഗേറ്റ് കടന്ന് പാഞ്ഞ് പോകുന്ന ഒരു കറുത്ത ജീപ്പായിരുന്നു
അന്ന് ഹോട്ടലിന് മുന്നിൽ വച്ച് കണ്ട ജീപ്പാണ് അതെന്ന് റാമിന് പെട്ടെന്ന് മനസ്സിലായി കാരണം അതിൻ്റെ റൂഫിന് പിന്നിലായി സ്പൈഡർമാൻ്റെ ഒരു പാവ ഉറപ്പിച്ചിട്ടുണ്ടായിരുന്നു.
തന്നെ കണ്ടത് കൊണ്ടാണ് അയാൾ തിരിച്ച് പോയതെങ്കിൽ ഇവിടെ നടന്ന സംഭവങ്ങളുമായി അയാൾക്ക് ബന്ധമുണ്ടാവണം
എന്തോ ആലോചിച്ച് ഉറപ്പിച്ച മട്ടിൽ റാം വീണ്ടും സംസ്കാര ചടങ്ങുകൾ നടക്കുന്നയിടത്തേയ്ക്ക് വന്നു.
ചിതയിൽ വച്ച രേവതിയുടെ ശരീരം വിശന്നലഞ്ഞ അഗ്നിഗോളങ്ങൾ ആക്രാന്തത്തോടെ വിഴുങ്ങി കൊണ്ടിരുന്നു
ചടങ്ങിന് വന്നവരൊക്കെ പതിയെ കൊഴിഞ്ഞ് പോകാൻ തുടങ്ങി, ഒടുവിൽ ശിവാനന്ദൻ്റെ ഒന്ന് രണ്ട് സുഹൃത്തുക്കളും ഏതാനും ബന്ധുക്കളും മാത്രം അവിടെ അവശേഷിച്ചു
ചിതയ്ക്ക് കുറച്ചകലെയായി ഒരു പ്ളാസ്റ്റിക് കസേരയിൽ മ്ളാനതയോടെ ഇരിക്കുന്ന ശിവാനന്ദൻ്റെ അരികിലേക്ക് റാം നടന്ന് ചെന്നു
നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് എനിക്കറിയില്ല പത്തിരുപത്തിയഞ്ചു കൊല്ലാം ഇണയായും തുണയായും കൂടെയുണ്ടായിരുന്ന പാർട്ണർ നഷ്ടപ്പെടുമ്പോഴുള്ള മനസ്സിൻ്റെ മുറിവ് അത്ര പെട്ടെന്ന് ഉണങ്ങുകയുമില്ല എങ്കിലും പറയുവാണ് എല്ലാം സഹിക്കാനുള്ള കരുത്ത് നിങ്ങൾക്കുണ്ടാവണം ഇനിയിപ്പോൾ നിങ്ങളുടെ മകന് നിങ്ങൾ മാത്രമേയുള്ളു അവന് ധൈര്യം കൊടുക്കേണ്ടത് നിങ്ങളാണ്
സാർ രേവതി എൻ്റെ ഭാര്യ മാത്രമായിരുന്നില്ല ഞാൻ തളർന്ന് പോകുന്ന നിമിഷങ്ങളിൽ എനിക്ക് ധൈര്യം പകരുന്ന എൻ്റെ മോട്ടിവേറ്റ റ് കൂടി ആയിരുന്നു അവൾ, എനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്ന് ഉറപ്പായപ്പോൾ മറ്റൊരു വിവാഹത്തിന് ഞാനവളെ നിർബന്ധിച്ചിട്ട് പോലും എൻ്റെ പരിമിതികളുമായി പൊരുത്തപ്പെട്ട് ജീവിക്കാനായിരുന്നു അവൾക്ക് താത്പര്യം. എനിക്ക് അപകർഷതാബോധം ഉണ്ടാവാതിരിക്കാനാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവളൊരുങ്ങിയത് അല്ലാതെ ഒരു കുഞ്ഞ് വേണമെന്ന അദമ്യമായ ആഗ്രഹമൊന്നും അവൾക്കുണ്ടായിരുന്നില്ല
കഴിഞ്ഞത് കഴിഞ്ഞു ഇനിയിപ്പോൾ അതൊക്കെ ഓർത്തിരുന്നാൽ നിങ്ങൾ വീണ്ടും ഡൗണാവുകയേ ഉള്ളു ഞാനിറങ്ങുവാണ് അതിന് മുമ്പ് ഒരു കാര്യം കൂടി അറിയാനുണ്ടായിരുന്നു
എന്താണ് സർ ചോദിച്ചോളു
നിങ്ങൾക്ക് ഒരു ഇരട്ട സഹോദരനുണ്ടോ?
ഉണ്ട് സർ, ദേവാനന്ദൻ, ഞങ്ങൾ ഇരട്ടകളാണ്
എന്നിട്ട് ഇത് വരെ അങ്ങനെയൊരാളെ കുറിച്ച് പറഞ്ഞിട്ടില്ലല്ലോ ?
ഓഹ് പറയാനും മാത്രമുള്ള ഊഷ്മളബന്ധമൊന്നും ഞങ്ങളുടെ ഇടയിൽ ഇല്ല സാർ, മോനെ ഞങ്ങൾ ദത്തെടുത്തപ്പോൾ മുതൽ അവന് ഞങ്ങളോട് ഒരകൽച്ച ഉണ്ടായിരുന്നു. പിന്നെ ഇത് പോലെ പ്രധാനപ്പെട്ട എന്തേലും കാര്യങ്ങൾക്ക് മാത്രമേ അവനിവിടെ വരാറുള്ളു ഇപ്പോൾ തന്നെ കണ്ടില്ലേ. ഒരന്യനെ പോലെ വന്ന് നിന്നിട്ട് രേവൂനെ ചിതയിലേക്ക് എടുക്കുന്നതിന് മുമ്പ് അവൻ പോയത് ?
അതെന്തിനാ നിങ്ങള് ദത്തെടുത്തതിന് അയാള് പിണങ്ങുന്നത് ?
അത് മറ്റൊന്നുമല്ല സർ എൻ്റെയും രേവതിയുടെയും പേരിൽ കണക്കില്ലാത്ത സ്വത്തുക്കളുണ്ട് ഞങ്ങൾക്ക് മക്കൾ ഉണ്ടാവാത്തത് കൊണ്ട് , ഞങ്ങളുടെ കാലശേഷം സ്വത്ത് മുഴുവൻ അവനും അവൻ്റെ കുട്ടികൾക്കും കിട്ടുമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴായിരുന്നു ഞങ്ങളുടെ ദത്തെടുക്കൽ നടന്നത്, ഞങ്ങളുടെ അച്ഛൻ സ്വത്തുക്കൾ ഞങ്ങൾക്ക് തുല്യമായാണ് വീതിച്ച് തന്നത് പക്ഷേ അവൻ കള്ളിനും പെണ്ണിനുമായി ഉള്ളതെല്ലാം വിറ്റു തുലച്ചു
ഓഹ് അങ്ങനാണല്ലേ? അല്ല ഈ ദേവാനന്ദൻ എവിടെയാണ് താമസിക്കുന്നത്?
കുട്ടിക്കാനത്തേയ്ക്ക് പോകുന്നവഴി ഒരു പഴയ ഫ്ളാറ്റുണ്ട്, അവിടെ റെൻ്റിനാണ് താമസിക്കുന്നത് ,ഇപ്പോൾ കൊട്ടേഷൻ്റെ പരിപാടി ഒക്കെ ഉണ്ടെന്നാണ് അറിയുന്നത്
ഉം താങ്ക്യു, അപ്പോൾ ഞാനിറങ്ങുന്നു
ശിവാനന്ദനോട് യാത്ര പറഞ്ഞ് റാം നേരെ പോയത് ദേവാനന്ദൻ്റെ ഫ്ളാറ്റിലേക്കായിരുന്നു. ഒരു വലിയ പാറയുടെ ഇറക്കത്തിലായി പച്ചപ്പായല് പിടിച്ച് വികൃതമായ ഒരു ഫ്ളാറ്റായിരുന്നത്
മൂന്നോ നാലോ വണ്ടികൾ മാത്രം പാർക്ക് ചെയ്യാവുന്ന ആ ചെറിയ പോർച്ചിൽ ഒരേ ഒരു ജീപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു,
ഥാർ ,ഫോർ ഇൻറു ഫോർ,സ്പൈഡർമാൻ്റെ ഐഡൻ്റിറ്റിയുള്ള ആ ജീപ്പിൻ്റെ ഒരു ടയറിൽ , കട്ട തേഞ്ഞിരിക്കുന്നത് കണ്ട റാമിൻ്റെ കണ്ണുകൾ, വന്യമായി തിളങ്ങി
********************
സീമന്തിനിയുടെ ഗ, ർ. ഭത്തിനുത്തരവാദി ഞാൻ തന്നെയാണ്. അവളുമായി എനിക്ക് ഫിസിക്കൽ റി, ലേഷൻഷിപ്പുണ്ടായിരുന്നു മരിക്കുന്നതിന് തൊട്ട് മുമ്പ് വരെ ഞാനവളെ ഉപ. യോഗിച്ചു
സ്റ്റേഷനിലെ ആളൊഴിഞ്ഞ ഹാളിൽ തന്നെ ചോദ്യം ചെയ്ത് കൊണ്ടിരുന്ന ഇൻസ്പെക്ടർ വെങ്കട്ടറാമിന് മുന്നിൽ ഒട്ടും പതർച്ചയില്ലാതെയാണ് ദേവാനന്ദൻ മറുപടി നല്കിയത്
അപ്പോൾ നീ തന്നെയാണ് അവളെ കൊ, ന്ന് ക. ളഞ്ഞതല്ലേ? അവളുടെ വയറ്റിൽ വളരുന്നത് നിൻ്റെ കുഞ്ഞാണെന്ന് പുറത്തറിഞ്ഞാൽ നിൻ്റെ തറവാട്ട് മഹിമ ഇല്ലാതാകുമെന്ന് നീ ഭയന്നു, അത് കൊണ്ടല്ലേ നീയവളെ ഇല്ലാതാക്കിയത് ?
ഹ ഹ ഹ ,അവിടെ സാറിന് തെറ്റി , എൻ്റെ സാറേ പൊൻമുട്ടയിടുന്ന താറാവിനെ ആരേലും കൊ, ല്ലു. മോ? അവളെനിക്ക് ശരീരം മാത്രമല്ല തന്ന് കൊണ്ടിരുന്നത് എനിക്ക് മ. ദ്യ. പിക്കാനും ചൂ, ത് കളിക്കാനുമൊക്കെ
ഇഷ്ടം പോലെ കാശും തരുമായിരുന്നു
ഓഹ് ഞാനത് വിശ്വസിച്ചു, ദേവാ ഗതികേട് കൊണ്ട് അന്യൻ്റെ എച്ചില് പാത്രം കഴുകി ജീവിക്കുന്ന ആ പാവം സ്ത്രീയാണോ നിനക്ക് ആർഭാടമായി ജീവിക്കാൻ പൈസ തരുന്നത്?സാഹചര്യ തെളിവുകളൊക്കെ നിനക്കെതിരാണ് ദേവാ നിന്നെ അറസ്റ്റ് ചെയ്ത് ജയിലിടയ്ക്കാൻ നിൻ്റെയീ കുറ്റസമ്മതം തന്നെ ധാരാളം
അല്ല സാർ, എന്താണ് ഞാൻ ചെയ്ത തെറ്റ് പരസ്പര സമ്മതത്തോടെ ഒരു സ്ത്രീയുമായി ലൈം,. ഗി. ക ബ. ന്ധത്തിലേർപ്പെട്ടതോ അതോ അവൾ ഗ. ർഭി. ണിയായതോ? ഇത് മാത്രമല്ലേ ഞാൻ നിങ്ങളോട് തുറന്ന് പറഞ്ഞത് അതല്ലാതെ ഞാനാണ് അവളെ കൊ,. ന്നതെ. ന്ന് തെളിയിക്കാനുള്ള സ്ട്രോങ്ങ് എവിഡൻസ് വല്ലതും നിങ്ങളുടെ കൈയ്യിൽ ഉണ്ടോ ?ഇല്ല ,പക്ഷേ നിരപരാധിത്യം തെളിയിക്കാൻ എൻ്റെ കൈയ്യിൽ രേഖകളുണ്ട്
ദേവാനന്ദൻ ഇൻസ്പെക്ടർ റാമിന്
നേരെ ചീറി.
എന്താണാവോ ആ തെളിവ് ? ഒന്ന് കാണട്ടെ,
റാം പരിഹാസത്തോടെ ചോദിച്ചു
ദേവാനന്ദൻ പെട്ടെന്ന് തൻ്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തു
സാറേ എനിക്കൊരു മോശം സ്വഭാവം കൂടിയുണ്ട് ഞാനൊരു അന്യ സ്ത്രീയുമായി സെ,. ക്. സിൽ ഏർപ്പെടുന്ന സമയത്ത് അവരറിയാതെ ഹിഡൻ ക്യാമറയിൽ അത് പകർത്താറുണ്ട് എൻ്റെ ഫോണിൽ ഒരു ഹിഡൻ ക്യാമറ ആപ് ഉണ്ട് അത് ഓൺ ചെയ്ത് വച്ചാലും ആരും തിരിച്ചറിയില്ല സാധാരണ ശിവാനന്ദനും രേവതിയും ദൂരേക്ക് എവിടെയെങ്കിലും യാത്ര പോകുമ്പോഴാണ് സീമന്തിനി എന്നെ അവിടേക്ക് വിളിക്കുന്നത്,അന്നും പതിവ് പോലെ സീമന്തിനിയുടെ കോള് വന്നപ്പോഴാണ് ഞാനവിടെയെത്തിയത് പുറകിലെ ഇരുമ്പ് സ്റ്റെയർകെയ്സ് വഴി മുകളിലെ റൂമിലേക്ക് നടക്കുമ്പോൾ തന്നെ ഞാൻ ഹി. ഡൻ ക്യാമറ ഓൺ ചെയ്തിരുന്നു ആ വീഡിയോ ഏതാണ്ട് 36 മിനുട്ട് ദൈർഘ്യമുണ്ട് അത്രയും സമയത്തിനുള്ളിലാണ് ഞങ്ങൾ അവസാനമായി ബന്ധപ്പെട്ടതും ദൂരയാത്ര പോയ ശിവാനന്ദനും ഭാര്യയും തിരിച്ച് വന്നതും ഭാര്യയെ ഇറക്കിയിട്ട് ശിവാനനൻ തിരിച്ച് പോയതും ,സംശയം തോന്നിയ രേവതി ആ മുറിയിലേക്ക് പെട്ടെന്ന് കടന്ന് വന്നതും അപ്രതീക്ഷിതമായി ഞങ്ങളെ കണ്ടതും തുടങ്ങി എന്തൊക്കെ അവിടെ സംഭവിച്ചോ? അതെല്ലാം ഇതിലുണ്ട് ,സാറ് വിഡിയോ ഒന്ന് കണ്ട് നോക്കു , എന്നിട്ട് തീരുമാനിക്കാം ,എന്നെ അറസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന്
ദേവാനന്ദൻ്റെ മൊബൈലിൽ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ, അയാൾ പറഞ്ഞതെല്ലാം സത്യമാണെന്ന് റാമിന് ബോധ്യമായി
അപ്രതീക്ഷിതമായി കതക് തള്ളിതുറന്ന് രേവതി അകത്ത് കടന്നപ്പോൾ ഭയന്ന് പോയ സീമന്തിനിയും ദേവാനന്തനും കട്ടിലിൽ നിന്ന് ചാടിയെയുന്നേല്ക്കുന്നത് വരെ ഹിഡൻ ക്യാമറ തൊട്ടരികിൽ കിടന്ന മേശയുടെയൊ മറ്റോ മുകളിലായിരുന്നു, അതിന് ശേഷം ചാടിയെഴുന്നേറ്റ ദേവാനന്ദൻ ഷർട്ടിട്ടതിന് ശേഷം മൊബൈൽ തൻ്റെ ഷർട്ടിൻ്റെ പോക്കറ്റിലേക്ക് വച്ചതാണെന്ന് വീഡിയോയിൽ നിന്നും റാമിന് മനസ്സിലായി
സീമന്തിനിയെ രേവതി ശകാരിക്കുന്നതും കുറ്റബോധത്തോടെ മുറിയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിക്കുന്ന സീമന്തിനിയെ അരിശം മൂത്ത രേവതി മുടിക്കുത്തിൽ പിടിച്ച് മുന്നോട്ട് തള്ളുന്നതും കാണാം ആ ഒരു മൂവ്മെൻ്റിലാണ് ബാലൻസ് തെറ്റിയ സീമന്തിനി താഴേക്കുള്ള പാസ്സേജിനെ വേർതിരിക്കുന്ന ഫാൻ്റ് റെയിലിന് മുകളിലൂടെ നിലത്തേക്ക് വീഴുന്നത് കാണാം. പിന്നീട് ഏതാനും സെക്കൻഡുകൾ കൂടെയുള്ള വീഡിയോയിൽ തലയ്ക്ക് കൈകൊടുത്ത് കൊണ്ട് രേവതി തിരിഞ്ഞ് നോക്കുന്നതോടെ വീഡിയോ അവസാനിക്കുകയാണ്
ഇതിന് ശേഷം എന്താ സംഭവിച്ചത് ?
അല്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം റാം ചോദിച്ചു
രേവതിയും ഞാനും ഭയന്ന് പോയിരുന്നു, അത് കൊണ്ട് തന്നെ ഈ വിവരം ഒരിക്കലും പുറത്തറിയരുതെന്നും അറിഞ്ഞാൽ രേവതി ജയിലിലും ഞാൻ കുടുംത്തിന്ന് പുറത്തും ആകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എൻ്റെ കൊള്ളരുതായ്മകളൊന്നും അറിയാത്ത എൻ്റെ ഫാമിലിയായിരുന്നു എൻ്റെ ഏക സപ്പോർട്ട്, അവരിതറിഞ്ഞാൽ പിന്നെ എനിക്ക് മുന്നോട്ട് ജീവിക്കാനാവില്ലന്ന് ഞാനും പേടിച്ചു. അത് കൊണ്ട് ഇതൊരു അപകടമരണമാക്കാനായിരുന്നു, ഞങ്ങളുടെ പ്ളാൻ, അങ്ങനെയാണ് രേവതി ശിവാനന്ദനെ വിളിച്ച് സീമന്തിനി സ്റ്റെയർകെയ്സിൽ നിന്ന് വീണെന്ന് പറയുന്നത് അതിന് ശേഷം ഞാനപ്പിടുന്ന് എസ്കേപ്പായി അയാൾ വരുമ്പോൾ കാണുന്നത് മരിച്ച് കിടക്കുന്ന സീമന്തിനിയെയാണ്, ഞാനീ പറഞ്ഞ കാര്യങ്ങളൊന്നും ശിവയ്ക്കറിയില്ല
എല്ലാം കേട്ട് റാം ഒരു ദീർഘനിശ്വാസമുതിർത്തു
പക്ഷേ അപ്പോഴും ചില സംശയങ്ങൾ ബാക്കിയാകുന്നു ഒന്ന്, വെറുമൊരു സർവ്വൻ്റായ സീമന്തിനിക്ക് എവിടുന്നാണ് നിങ്ങൾക്ക് തരാൻ ഇതിനും മാത്രം പണം കിട്ടുന്നത്? രണ്ട് , സീമന്തിനിയുടെ ഫോണിൽ നിന്നും ആ ദിവസം ശിവാനനൻ്റെ ദത്ത് പുത്രൻ്റെ ഫോണിലേക്ക് ഒരു മെസ്സേജ് പോയിട്ടുണ്ട്, ഈ ദിവസം ഞാൻ മറക്കില്ലെന്ന്, എന്താ അങ്ങനൊരു മെസ്സേജ് ?
ജിജ്ഞാസയോടെ റാം ചോദിച്ചു
അത് വലിയൊരു കഥയാണ് സർ , ഞാനത് പറയുമ്പോൾ സാറ് ഞെട്ടും
ഞാൻ ഞെട്ടിക്കോളാം താൻ പറഞ്ഞോ?
അന്നാണ് സർ ,ആ പയ്യൻ്റെ ബർത്ഡേ , അന്ന് തന്നെയായിരുന്നു സീമന്തിനി അവനെ പ്രസവിച്ചതും
അത് കേട്ട് റാം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
*********************
പി. ഴ, ച്ച് പെറ്റ കുഞ്ഞിനെ കൊ,. ന്ന് കളയാനായിരുന്നു സീമന്തിനിയുടെ മാതാപിതാക്കൾ ആദ്യം ശ്രമില്ലത് പക്ഷേ മകളുടെ അഭ്യർത്ഥനപ്രകാരം പിന്നീട് അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുകയായിരുന്നു ആ സമയത്ത് ശിവാനന്ദനും രേവതിയും ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു
അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തിയപ്പോൾ ശിശുഭവനിൽ നിന്നും ശിവാനന്ദന് വിളി വന്നു അങ്ങനെയാണ് ഫോർമാലിറ്റികളൊക്കെ പൂർത്തിയാക്കി സീമന്തിനിയുടെ കുഞ്ഞ് ശിവാനന്ദൻ്റെയും രേവതിയുടെയും ദത്ത് പുത്രനാകുന്നത്
പ്രസവിച്ചിട്ട് അധിക ദിവസമാകാത്ത കുഞ്ഞിന് മു, ല. പ്പാല് കൊടുക്കാൻ തയ്യാറുള്ള സ്ത്രീകളെ അന്വേഷിക്കുന്ന പത്രപരസ്യം അവിചാരിതമായാണ് സീമന്തിനി കാണുന്നത്
ഈ സമയം മകളുടെ വിശേഷങ്ങൾ നാട്ടുകാരറിയാതിരിക്കാനായി സീമന്തിനിയെ അവളുടെ മാതാപിതാക്കൾ ഇളയമ്മയുടെ വീട്ടിൽ കൊണ്ട് നിർത്തിയിരിക്കുകയായിരുന്നു ശിവാനന്ദൻ്റെ വീടിനടുത്ത് തന്നെയായിരുന്നു ഇളയമ്മയും താമസിച്ചിരുന്നത്
പാഴാക്കികളയുന്ന തൻ്റെ മു, ല. പ്പാൽ ഏതെങ്കിലും കുഞ്ഞിന് നല്കണമെന്ന സീമന്തിനിയുടെ അപേക്ഷയാണ് അവസാനം അവളെ ശിവാനന്ദൻ്റെ വീട്ടിലെത്തിക്കുന്നത്
താൻ മു,. ല കൊടുക്കുന്നത് തൻ്റെ സ്വന്തം കുഞ്ഞിന് തന്നെയാണെന്ന് അവൾ തിരിച്ചറിയുന്നത് ആ കുഞ്ഞിൻ്റെ ദേഹത്തുള്ള രണ്ട് വലിയ മറുകുകൾ കണ്ടപ്പോഴായിരുന്നു
കുഞ്ഞിനെ തിരിച്ചറിഞ്ഞ സീമന്തിനി രേവതിയോട് തൻ്റെ കുഞ്ഞിനെ തിരിച്ച് വേണമെന്ന് ആവശ്യപ്പെട്ടു പക്ഷേ വിട്ട് കൊടുക്കാൻ അവർ തയ്യാറല്ലായിരുന്നു ഒടുവിൽ തർക്കം മൂത്ത് സീമന്തിനി കോടതിയെ സമീപിക്കുമെന്നായപ്പോൾ ശിവാനന്ദൻ ഒരു ഓഫറ് വച്ചു
കുഞ്ഞിനോടൊപ്പം ഒരു ആയയെ പോലെ സീമന്തിനിക്ക് എത്ര നാൾ വരെയും തൻ്റെ വീട്ടിൽ കഴിയാം പക്ഷേ ഒരിക്കലും കുഞ്ഞ് സീമന്തിനിയുടേതാണെന്ന് അവനറിയരുത്
ആ കണ്ടീഷൻ അംഗീകരിച്ച് മുന്നോട്ട് പോകുമ്പോഴാണ് സീമന്തിനിക്ക് വിവാഹാലോചനയുമായി അവളുടെ പേരൻ്റ്സ് വരുന്നത് ആദ്യമൊക്കെ എതിർത്തെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ സീമന്തിനി വിവാഹിതയായി
അതോടെ രേവതിക്കും ശിവാനന്ദനും വലിയ ആശ്വാസമായി. സീമന്തിനിക്ക് മറ്റൊരു കുഞ്ഞുണ്ടാകുമ്പോൾ തങ്ങളുടെ ദത്ത് പുത്രനെ തേടി അവൾ വരില്ലെന്ന് അവർ സമാധാനിച്ചു
സീമന്തിനിയുടെ ഭർത്താവ് സുധാകരൻ പ്രവാസിയായിരുന്നു, വിവാഹം കഴിഞ്ഞതിന് ശേഷം ഗൾഫിലേക്ക് തിരിച്ച് പോകുന്നില്ലന്ന് പറഞ്ഞ് അയാൾ നാട്ടിൽ തന്നെ പ്രൈവറ്റ് ബസ്സുകളിലും ടിപ്പർലോറികളിലുമൊക്കെ ടി പി ഓടാൻ തുടങ്ങി
അപ്പോഴും രേവതിയുടെ വീട്ടിലുള്ള തൻ്റെ കുഞ്ഞിനെ കാണാനുള്ള അദമ്യമായ ആഗ്രഹം സീമന്തിനിയെ വീർപ്പ്മുട്ടിച്ച് കൊണ്ടിരുന്നു പക്ഷേ ഭർത്താവറിഞ്ഞാലുണ്ടാകുന്ന പുകിലോർത്ത് അവൾ കടിച്ച് പിടിച്ച് നിന്നു
അങ്ങനെ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് വർഷം രണ്ടാകുമ്പോഴും സീമന്തിനി ഗ, ർഭിണിയാകാത്തതിൻ്റെ കാരണം അന്വേഷിച്ച് നടത്തിയ ടെസ്റ്റുകളുടെ ഫലം വന്നപ്പോഴാണറിയുന്നത് ശിവാനന്ദൻ്റെ അതേ പ്രശ്നം സുധാകരനുമുണ്ടെന്ന്
തൻ്റെ ഭർത്താവിന് കുട്ടികളുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ സീമന്തിനി സുധാകരനിൽ നിന്നും അകന്ന് തുടങ്ങി, പിന്നീട് ഓരോ ദിവസങ്ങളും ചെറിയ കാര്യങ്ങൾക്ക് പോലും അവൾ സുധാകരനോട് തട്ടിക്കയറുകയും കലഹമുണ്ടാക്കുകയും ചെയ്ത് കൊണ്ടിരുന്നു
അങ്ങിനെയാണ് സഹികെട്ട് സുധാകരൻ വീണ്ടും ഗൾഫിലേക്ക് തിരിച്ച് പോയത് അത് തന്നെയായിരുന്നു സീമന്തിനി ആഗ്രഹിച്ചതും
അവൾ വീണ്ടും ശിവാനന്ദൻ്റെ വീട്ടിലെത്തി
പക്ഷേ ,സ്ഥിരമായി അവൾക്ക് അവിടെ നില്ക്കാൻ ഒരു കാരണം വേണമായിരുന്നു അത് സുധാകരനെയും നാട്ടുകാരെയും ബോധിപ്പിക്കാനായിരുന്നു
അങ്ങിനെയാണ് സുധാകരൻ അയച്ച് കൊടുക്കുന്ന പൈസ ഒന്നിനും തികയുന്നില്ലെന്നും അത് കൊണ്ട് ഇളയമ്മയുടെ വീടിനടുത്തുള്ള സർക്കാർജോലിക്കാരായ ദമ്പതികളുടെ കുഞ്ഞിൻ്റെ ആയ ആയിട്ട് താൻ ജോലിക്ക് പോകുകയാണെന്ന് അവൾ സുധാകരന് കത്തെഴുതിയത്
പാവം സുധാകരൻ, ഭാര്യ പറഞ്ഞത് മുഴുവൻ അക്ഷരംപ്രതി വിശ്വസിച്ചു, അങ്ങനെ സുധാകരൻ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ലീവിന് വരുമ്പോൾ മാത്രം സീമന്തിനി സ്വന്തം വീട്ടിലേക്ക് വരും അല്ലാത്ത മുഴുവൻ ദിവസങ്ങളിലും അവൾ ജീവിച്ചത് ശിവാനന്ദൻ്റെ വീട്ടിൽ സ്വന്തം കുഞ്ഞിനോടൊപ്പമായിരുന്നു
ഈ സമയത്തൊക്കെ ഞാൻ ശിവാനന്ദൻ്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അങ്ങിനെയാണ് ഞാനും സീമന്തിനിയും തമ്മിൽ അടുക്കുന്നത്
അത്രയും പറഞ്ഞിട്ട് ദേവനന്ദൻ മുന്നിലിരുന്ന കുപ്പിവെള്ളമെടുത്ത് കുടിച്ച് പരവേശമകറ്റി
ശിവാനന്ദനും രേവതിക്കും കൊടുത്ത വാക്ക് സീമന്തിനി മരണം വരെ പാലിച്ചിരുന്നു അതിന് പ്രതിഫലമായി എല്ലാ മാസവും ഒരു വലിയ തുക ശിവാനന്ദൻ സീമന്തിനിക്ക് ശമ്പളമായി നല്കിയിരുന്നു
അതിൽ നിന്നാണ് അവൾ ഞാനാവശ്യപ്പെടുമ്പോഴൊക്കെ പൈസ
തന്ന് കൊണ്ടിരുന്നത്
ദേവാനന്ദൻ പറഞ്ഞ കഥകളൊക്കെ കേട്ട് ഇൻസ്പെക്ടർ റാം കിളി പോയി ഇരിക്കുകയായിരുന്നു
ഉം ഇപ്പോൾ നഷ്ടം വന്നിരിക്കുന്നത് മൂന്ന് പേർക്കാണ് ശിവാനന്ദനും സുധാകരനും തങ്ങളുടെ ഭാര്യമാരെ നഷ്ടപ്പെട്ടു ആ പയ്യന് അമ്മയും, ആയയും ഇല്ലാതായി , എന്തായാലും ഹിഡൻ ക്യാമറ വച്ചത് കൊണ്ട് താൻ രക്ഷപെട്ടു, ഈ കേസ്സ് ഇതോടെ അവസാനിപ്പിക്കാമെന്നാണ് കരുതുന്നത് ഇപ്പോൾ താൻ പൊയ്ക്കോളു ഇത് വരെയുള്ള അപ്ഡേറ്റുകൾ കോടതിയിൽ സമർപ്പിക്കുമ്പോൾ അറിയിക്കാം അപ്പോൾ സാക്ഷി വിസ്താരത്തിന് വന്നാൽ മതി
നന്ദി പറഞ്ഞ് ദേവാനന്ദൻ പോകുമ്പോൾ ഇൻസ്പെക്ടർ റാം ഒരു ദീർഘ നിശ്വാസമുതിർത്തു
പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ഒരാഴ്ച കടന്ന് പോയി ,കോടതിയിൽ സമർപ്പിക്കാനുള്ള സീമന്തിനി വധകേസ്സിൻ്റെ ഫയലുകൾ ഒരിക്കൽ കൂടി പരിശോധിച്ച് ഉറപ്പ് വരുത്തി ഷെൽഫിലേക്ക് വയ്ക്കുമ്പോഴാണ് റാമിൻ്റെ മൊബൈലിലേക്ക് ആ കോള് വന്നത്
സർ ആ ശിവാനന്ദനും മരിച്ചു, തലയ്ക്ക് പിന്നിൽ വലിയൊരു മുറിവുണ്ട്, അയാൾ ഷുഗൾ പേഷ്യൻ്റല്ലേ ? ഇനി തല കറങ്ങി എങ്ങാനും വീണതായിരിക്കും
ഇല്ല ജോ, അയാൾ കൊ, ല്ല. പ്പെട്ടതാകാനാണ് സാധ്യത ഞാൻ വരാതെ ബോഡി അവിടെ നിന്ന് എടുക്കരുത്
ജോയ്ക്ക് നിർദ്ദേശം കൊടുത്തിട്ട് റാം ശരവേഗത്തിൽ ശിവാനന്ദൻ്റെ വീട്ടിലേക്ക് പാഞ്ഞു.
റാമെത്തിയതിന് ശേഷമാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്
ദേവദാസേ, അയാളെ അറസ്റ്റ് ചെയ്യ്,,
അത് വരെ പോലീസുകാരോടൊപ്പം നിന്ന് എല്ലാ കാര്യങ്ങൾക്കും പിന്തുണ കൊടുത്ത് കൊണ്ടിരുന്ന ദേവാനന്ദനെ നോക്കി ഇൻസ്പെക്ടർ റാം അലറി
ങ്ഹേ എന്നെ എന്തിനാണ് സർ അറസ്റ്റ് ചെയ്യുന്നത്?
അത് ഇവിടെ പുതിയതായി സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങൾ പറയും, എടാ ദേവാനന്ദേ, നീ പറഞ്ഞ പഴയ കഥകളൊക്കെ സത്യം
തന്നെയായിരിക്കും , എന്ന് വച്ച് നിന്നെ ഞാൻ പൂർണ്ണമായി വിശ്വസിച്ചെന്ന് നീ കരുതിയോ ? ശിവാനന്ദൻ്റെയും രേവതിയുടെയും അളവറ്റ സ്വത്തിൽ നിനക്ക് നോട്ടമുണ്ടെന്ന്, ശിവാനന്ദൻ പറഞ്ഞ് എനിക്കറിയാമായിരുന്നു, അത് കൊണ്ട് തന്നെ നിന്നിലൊരു ക്രി,. മിനൽ മൈൻഡ് ഉണ്ടാകുമെന്നും നീ ശിവാനന്ദനെ വകവരുത്താൻ ശ്രമിക്കുമെന്നും ഞാൻ സംശയിച്ചിരുന്നു, അത് കൊണ്ടാണ് ഇനി സൂക്ഷിക്കണമെന്നും, എത്രയും പെട്ടെന്ന് വീട്ടിൽ പലയിടങ്ങളിലായി മറ്റാർക്കും കാണാൻ കഴിയാത്ത രീതിയിൽ CCTV ക്യാമറകൾ സ്ഥാപിക്കണമെന്നും ഞാനയാളോട് പറഞ്ഞത്, നിനക്ക് മാത്രമല്ലടാ ഹിഡ്ഡൻ ക്യാമറ വയ്ക്കാൻ അറിയുന്നത്, ഞങ്ങൾ പോലീസുകാർക്കിത് പണ്ടേ അറിയാം “
ഇൻസ്പെക്ടർ റാമിൻ്റെ മാസ്സ് ഡയലോഗ് കേട്ട്, ജോ അറിയാതെ കയ്യടിച്ച് പോയി
കഥ അവസാനിക്കുന്നു
ഇനിയും വലിച്ച് നീട്ടിയാൽ കഥയുടെ അസ്ഥിത്വം തന്നെ ഇല്ലാതാകുമെന്നും നിങ്ങൾ ബോറടിച്ച് തുടങ്ങുമെന്നും എനിക്കറിയാം ഇനിയും നല്ല കഥകളുമായി വരാനുള്ള പ്രചോദനത്തിനായി നിങ്ങളുടെ വിലയേറിയ ഇമോജികളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
സജി തൈപ്പറമ്പ്.
