നേത്ര കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ ദക്ഷ് റൂമിൽ തന്നെ ഉണ്ടായിരുന്നു..!! അവൾ ഇറങ്ങിയതും ദക്ഷ് അവളെ ഒന്ന് നോക്കി കൊണ്ട് ഫ്രഷാകാൻ ആയ് കയറി..!! ആ സമയം കൊണ്ട് നേത്ര ആ റൂം മുഴുവൻ നോക്കി കണ്ടു..!! ഒറ്റ നോട്ടത്തിൽ തന്നെ 10 പേർക്ക് ഒന്നിച്ച് കഴിയാൻ ഉള്ള വലിയ റൂം ആയ് തോന്നി അവൾക്ക്..!!
കുറച്ച് സമയം എല്ലാം നോക്കി നിന്ന ശേഷം അവൾ ആകെ ആശയ കുഴപ്പത്തിൽ ആയ്..!! ഇനി എന്ത് ചെയ്യണം എന്നോ, എവിടെ കിടക്കണം എന്നോ അവൾക്ക് അറിയില്ലായിരുന്നു..!!
മോൾ വലിയ ബെഡ് കിടക്കുന്നതിന്റെ അറ്റത്തുള്ള കുഞ്ഞ് ബെഡിൽ ആയ് നല്ല ഉറക്കത്തിൽ ആണ്..!! നേത്ര ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു..!!
” താൻ ഇതുവരെ കിടന്നില്ലേ “
പെട്ടന്ന് പുറകിൽ നിന്ന് കേട്ട ദക്ഷിന്റെ ആ ശബ്ദത്തിൽ നേത്ര ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ അവളുടെ കണ്ണുകൾ ഒന്ന് മിഴിഞ്ഞു വന്നു..!! വെറുമൊരു ടൗവൽ മാത്രം ഉടുത്തു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്നവനെ കാൺകെ വല്ലാത്തൊരു വെപ്രാളം വന്ന് നിറഞ്ഞു അവളിൽ..!!
എന്നാൽ അത് കാൺകെ ദക്ഷിന് ചിരി ആണ് വന്നത്..!! എങ്കിലും അവൻ അത് പുറമേ കാണിച്ചില്ല..!! നേത്ര വേഗം അവനിൽ നിന്ന് മുഖം തിരിക്കുമ്പോൾ ദക്ഷ് ഇടാൻ ഉള്ള ഡ്രെസ്സും എടുത്ത് ഡ്രസിങ് റൂമിലേയ്ക്ക് കയറി..!!
അൽപ്പം നിമിഷം കഴിഞ്ഞ് അവൻ ഇറങ്ങുമ്പോൾ നേത്ര അതെ നിൽപ്പ് തന്നെ ആയിരുന്നു..!! അവൻ കോമ്പ് കൊണ്ട് തല മുടി സെറ്റ് ചെയ്ത ശേഷം അവൾക്ക് അരുകിലേയ്ക്ക് വന്നു..!!
” ഞാൻ എടുത്ത് കിടത്തിയാലേ താൻ കിടക്കൂ എന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ മടിക്കാതെ പറയണം കേട്ടോ..!! ഞാൻ ഓക്കേ ആണ് “
അവൾക്ക് പിന്നിൽ ആയ് വന്ന് കുസൃതിയോടെ അവൻ അത് പറയുമ്പോൾ നേത്ര ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി..!! എന്നാൽ അതിന് മുന്നേ ദക്ഷ് അവളെ കൈകളിൽ കോരി എടുത്തിരുന്നു..!!
” ഏയ് എന്താ ഇത് “
അവൾ ഒന്ന് വിറച്ചു കൊണ്ട് അവന്റെ കൈയിൽ കിടന്നു കുതറി..!! എന്നാൽ അവൻ അത് കാര്യമാക്കാതെ ബെഡിന്റെ അടുത്തേയ്ക്ക് വന്ന് അവളെ ഒരു സൈഡിൽ ആയ് കിടത്തി..!!
” അവിടെ കിടക്ക് കുറെ നേരം കൊണ്ട് ഞാൻ നോക്കുവാ അവളുടെ ഒരു താളം ചവിട്ടൽ “
അവളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവൻ പറയുമ്പോൾ നേത്ര ചമ്മലോടെ മുഖം തിരിച്ച് കണ്ണുകൾ അടച്ചു കിടന്നു..!! അൽപ്പ നിമിഷം കഴിഞ്ഞ് തനിക്ക് അരുകിൽ ആയ് അവൻ കിടക്കുന്നതും മുഖം ചരിച്ചു തന്നെ നോക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു..!! ഒരു വേള അവന്റെ ആ സാമീപ്യം അവളെ തളർത്തി..!!
മെല്ലെ അവന്റെ അരുകിൽ നിന്ന് നീങ്ങാൻ അവൾ തുടങ്ങുമ്പോൾ അവളുടെ കൈകളിൽ ആയ് അവന്റെ പിടി വീണു..!! നേത്ര പിടപ്പോടെ അവനെ ഒന്ന് നോക്കി..!!
” എന്നിൽ നിന്ന് അകലാൻ അല്ല എന്നിലേയ്ക്ക് അടുക്കാൻ ആണ് നീ ഇനി ശ്രെമിക്കേണ്ടത് നേത്ര..!! നഷ്ട്ടപ്പെട്ട നമ്മുടെ നാളുകൾ തിരികെ എടുക്കാൻ ഞാൻ മാത്രമല്ല നീയും പരിശ്രെമിക്കണം..!! ഈ ദക്ഷിന്റെ മാത്രമാകാൻ “
തനിക്ക് അരുകിലേയ്ക്ക് തിരിഞ്ഞു കൊണ്ട് അവൻ മെല്ലെ പറയുമ്പോൾ ആ വാക്കുകളിൽ പതുങ്ങി അവൾ..!!
” ഞാ.. ഞാൻ ശ്രെമിക്കാഞ്ഞിട്ട് അല്ല എന്തോ എന്തോ ഒരു ഭയം..!! ആഗ്രഹിക്കുന്നത് ഒക്കെ നഷ്ട്ടപെടാറ് ആണ് പതിവ്..!! ഒ..ന്ന് കൂടെ താങ്ങാൻ നിക്ക് വയ്യ “
അത് അവൾ പറഞ്ഞ് അവസാനിക്കുമ്പോൾ ഇടറി പോയി ആ വാക്കുകൾ..!! കണ്ണുകൾ നിറഞ്ഞു തുളുമ്പി..!! എന്നാൽ നിമിഷ നേരം കൊണ്ട് ദക്ഷ് അവളെ വലിച്ച് തന്റെ നെഞ്ചിലേയ്ക്ക് ചേർത്തിരുന്നു..!! നേത്ര ഒന്ന് ഞെട്ടി പോയി..!!
” ഞാൻ പറഞ്ഞത് അല്ലെ ഡി നീ ഇനി ഈ ദക്ഷിന്റെ ആണെന്ന് 😡..!! ഒന്നിന് വേണ്ടിയും ദക്ഷ് ഇനി നിന്നെ ഉപേക്ഷിക്കില്ലെന്ന്..!! എന്താ അവനെ പോലെ ആണൊ നീ എന്നെയും കാണുന്നത് ആണോന്ന്..!! ആണോന്ന് “
ദേഷ്യം കൊണ്ട് അവൻ അലറുമ്പോൾ പേടി കൊണ്ട് വിറച്ചു പോയി നേത്ര..!! നിമിഷ നേരം കൊണ്ട് ആ മാറിലേയ്ക്ക് വീണവൾ പൊട്ടി കരയുമ്പോൾ തന്റെ ദേഷ്യം എങ്ങോ പോയ് മറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു..!!
അവളുടെ കണ്ണുനീർ തന്റെ നെഞ്ചിനെ നനയിക്കുമ്പോൾ കണ്ണുകൾ അടച്ച് ദീർഘമായ് ഒന്ന് നിശ്വസിച്ചു അവൻ..!! ശേഷം അവളെ തന്നിലേയ്ക്ക് ചേർത്തു പിടിച്ചു..!!
” കരയിക്കാൻ വേണ്ടി പറഞ്ഞത് അല്ല ആരോടോ എന്നുള്ള നിന്റെ ഈ പെരുമാറ്റം സഹിക്ക വയ്യാതെ പറഞ്ഞു പോയതാ..!! കരയണ്ട I’m s….. “
അവനെ ബാക്കി പറയാൻ സമ്മതിക്കാതെ വിരലുകളാൽ അവന്റെ ചുണ്ടുകൾക്ക് തടസ്സം തീർക്കുമ്പോൾ ദക്ഷ് അവളുടെ കണ്ണുകളിലേയ്ക്ക് ഒന്ന് നോക്കി..!!
” വേ..ണ്ട തെറ്റ് എന്റെയാ..!! നിക്ക് അറിയാം എന്നെ എന്നെ എന്ത് മാത്രം സ്നേഹിക്കുന്നുണ്ട് എന്ന്..!! അതിന്റെ ഒരു ശതമാനം പോലും ഞാൻ തിരികെ തരുന്നില്ല എന്നും..!! പക്ഷെ ഏട്ടന് അറിയോ ഒരുപാട് ഒരുപാട് ഇഷ്ടം ആണ് നിക്ക്..!!
ഒത്തിരി ആഗ്രഹം ഉണ്ട്..!! ഈ നെഞ്ചിൽ ചേർന്ന് കിടക്കാൻ..!! ന്റെ മാത്രം ആണെന്ന് എല്ലാവരോടും പറയാൻ..!! നിങ്ങളുടെ മാത്രം ആണ് ജീവിക്കാൻ..!! ഈ എന്നെ തന്നെ നിങ്ങൾക്ക് തരാൻ..!! പക്ഷെ ഉള്ളിൽ ഇരുന്ന് ആരോ പറയുന്ന പോലെ ഞാൻ ഞാൻ ഏട്ടന് ചേരില്ല എന്ന്..!! എന്നെ പോലെ ഒരു രണ്ടാം കെട്ട് കാരി……..”
ബാക്കി പറഞ്ഞു തീരും അവളെയും കൊണ്ട് ഒന്ന് മറിഞ്ഞ് അവൾക്ക് മുകളിലേയ്ക്ക് വന്ന് കൊണ്ട് ആ കവിളിൽ ആയ് കുത്തി പിടിച്ച് അവളുടെ അധരങ്ങളെ കവർന്നെടുത്തു അവൻ..!!
നേത്ര ആകെ പിടഞ്ഞു വിറച്ചു പോയി..!! കണ്ണുകൾ മിഴിഞ്ഞു വന്നു അവളുടെ..!! അവന് കീഴിൽ ആയ് കിടന്ന് വല്ലാതെ പിടഞ്ഞു അവൾ..!! എന്നാൽ ദക്ഷ് അതൊന്നും ശ്രെദ്ധിക്കാതെ അവളുടെ ചൊടികളെ ആഞ്ഞു നുണഞ്ഞു..!! ഏതോ നിമിഷത്തിൽ അവളുടെ കണ്ണുകൾ കൂമ്പി അടയുന്നതും പിടച്ചിലുകൾ അവസാനിപ്പിച്ച് തന്നിലേയ്ക്ക് ചേരുന്നതും അവൻ അറിയുന്നുണ്ടായിരുന്നു..!!
അവളുടെ ചുണ്ടുകളുടെ മധൂര്യത്തിൽ അവന്റെ മിഴികൾ പതിയെ അടഞ്ഞു..!! അധരങ്ങൾ അവളുടെ ചുണ്ടുകളെ മുഴുവൻ ആയും പൊതിയുമ്പോൾ കൈകൾ അവളുടെ ഇടുപ്പിലേക്ക് തെന്നി നീങ്ങി..!!
അറിഞ്ഞു കൊണ്ട് തന്നെ ആ ദാവണി വലിച്ചു മാറ്റി കൊണ്ട് അവിടെ ഒന്ന് അമർത്തുമ്പോൾ പിടഞ്ഞു പോയി അവൾ..!!
” മ്മ് “
ഒരു ചെറു മൂളൽ അവളിൽ നിന്ന് ഉയർന്നു..!! തന്റെ കൈകൾ കൊണ്ട് അവന്റെ കൈകളെ തടയാൻ ശ്രമിക്കുമ്പോൾ കൂടുതൽ ആഴത്തിൽ അവന്റെ കൈകൾ അവിടെ അമർന്നു..!!
ചുണ്ടുകൾ കടന്ന് നാവിലേയ്ക്ക് അവന്റെ ചുംബനം നീങ്ങുമ്പോൾ വിറച്ചു കൊണ്ട് അവന്റെ ഷർട്ടിൽ ആയ് അമർത്തി നേത്ര..!!
🎶🎶 Nizhal Tharum Ival Paarvai,
Vazhi Engum Ini Thevai,
Uyire Uyire Uyir Nee Than Endraal,
Udane Varuvaai Udal Saagum Munnaal,🎶🎶
എവിടെ നിന്നോ ഒഴുകി വരുന്ന ആ പ്രണയ ഗാനം അവരുടെ പ്രണയ നിമിഷത്തിന് മാറ്റ് കൂട്ടുമ്പോൾ വല്ലാത്തൊരു നൃവൃതിയിൽ ലയിച്ചു പോയി അവർ ഇരുവരും..!!
നേരിയ തോതിൽ കണ്ണുകൾ തുറന്ന് അവളെ നോക്കുന്നതിന് ഒപ്പം അവളുടെ കീഴ് ചുണ്ടിനെ ഒന്ന് കടിച്ചു വിട്ടു അവൻ..!!
” സ്സ് ഏട്ടാ “
തൊണ്ട കുഴിയിൽ നിന്ന് അവൾ പോലും അറിയാതെ ആ വിളി പുറത്തേയ്ക്ക് വരുമ്പോൾ വിടർന്ന കണ്ണുകളാൽ മുഖം ഉയർത്തി അവളെ നോക്കി അവൻ..!!
കരി മഷി പടർന്ന ആ കലങ്ങിയ കണ്ണുകളിലേക്ക് നോക്കുമ്പോൾ ആ നോട്ടം തന്റെ നെഞ്ചിലേയ്ക്ക് തുളഞ്ഞു കയറും പോലെ തോന്നി അവന്..!! എങ്കിലും തന്റെ കണ്ണുകൾ അടച്ച് സ്വയം നിയന്ദ്രിച്ചു അവൻ അത്..!!
🎶🎶 Analindri Kulir Veesum,
Ithu Enthan Sirai Vasam,
Ithil Nee Mattum Vendum Penne,🎶🎶
സിരകളിൽ കുത്തി കയറാൻ കെൽപ്പുള്ള വരികൾ അവരിലേക്ക് എത്തുമ്പോൾ ആ നെറ്റിയിൽ ആയ് നെറ്റി മുട്ടിച്ചു അവൻ..!!
” ഇന്ന് കൊണ്ട് അവസാനിച്ചു നമുക്ക് ഇടയിൽ ഉണ്ടായിരുന്ന ആ വലിയ മതിൽ കെട്ട്..!! ഇനി ഈ ദക്ഷിൽ നിന്ന് അകലാൻ സമ്മതിക്കില്ല ഞാൻ നിന്നെ..!! ഈ മനസ്സും ശരീരവും എല്ലാം ഇനി ഈ ദക്ഷിന്റെ മാത്ര..!! വല്ലാത്തൊരു തരം ഭ്രാന്ത് തോന്നുന്നു നേത്ര എനിക്ക് നിന്നോട്..!! ഒരിക്കലും മടുക്കാത്ത ഭ്രാന്ത് “
അവളുടെ കവിളിലേയ്ക്ക് കൈ ചേർത്തു ആ ചൊടിയിൽ അമർത്തി മുത്തി കൊണ്ട് അവൻ പറയുമ്പോൾ ഉള്ളിലൂടെ ഒന്നിൽ അധികം തരിപ്പ് പായുന്നത് അവൾ അറിയുന്നുണ്ടായിരുന്നു..!!
നിമിഷങ്ങൾ പതിയെ തെന്നി നീങ്ങുമ്പോൾ അതെ കിടപ്പ് തുടർന്നു അവർ..!! ദക്ഷ് തന്നെ മെല്ലേ അവളിൽ നിന്ന് അകന്ന് മാറുമ്പോൾ നേത്ര അവനെ തന്നെ നോക്കി കിടന്നു..!!
ഇടയ്ക്ക് എന്തോ പറയാൻ ആയ് തിരിഞ്ഞ ദക്ഷിന്റെ കണ്ണുകൾ ഉടക്കിയത് ആ കാഴ്ച്ചയിൽ ആണ്..!! കുറച്ച് മുന്നേ ഉള്ള തന്റെ പ്രവൃത്തികളിൽ ദാവണി തെന്നി നീങ്ങി അനാവൃതമായ അവളുടെ നഗ്നമായ അണി വയർ അവനു മുന്നിൽ വെളിവ് ആയിരുന്നു..!!
ഒരു നിമിഷം അവന്റെ കണ്ണുകൾ അവിടെ തറഞ്ഞു നിന്നു..!! കണ്ണുകൾ അവിടെ നിന്ന് മാറ്റണം എന്ന് മനസ്സ് പറയുമ്പോഴും ശരീരം അതിന് വഴങ്ങാത്ത പോലെ തറഞ്ഞു നിന്നു ആ കണ്ണുകൾ..!!
പരിസരം മറന്ന് എന്തോ ചിന്തകളിൽ കിടന്ന നേത്ര അത് ഒന്നും തന്നെ അപ്പോൾ അറിഞ്ഞിരുന്നില്ല..!!
തുടരും….
