പുനർവിവാഹം ~ ഭാഗം 80, എഴുത്ത്: ആതൂസ് മഹാദേവ്

പിറ്റേന്ന് ഓഫീസ് വിട്ട് ഇറങ്ങിയ നേത്ര കാണുന്നത് പുറത്ത് കാറിൽ ചാരി നിൽക്കുന്ന ബദ്രിയേ ആണ്..!! അവന് അരുകിൽ ആയ് ദർശുവും ഉണ്ട്..!!

” ബദ്രി ദേ “

നേത്രയേ കണ്ടതും ദർശു വേഗം ബദ്രിയെ തട്ടി വിളിച്ച് അവൾ നിൽക്കുന്ന ഇടത്തേയ്ക്ക് കൈ ചൂണ്ടി..!! അവൻ വേഗം അവൾക്ക് അടുത്തേയ്ക്ക് നടക്കുമ്പോൾ ദർശുവും അവന്റെ പിന്നാലെ പോയി..!!

എന്നാൽ തന്റെ അടുത്തേയ്ക്ക് വരുന്ന ബദ്രിയെ കണ്ടിട്ടും കാണാത്തത് പോലെ പോകാൻ നിന്ന നേത്രയേ വേഗം അവൻ തടഞ്ഞു നിർത്തി..!!

” ഹാഫ് ആൻഡ് ഹൗർ എനിക്ക് നിന്നോട് സംസാരിക്കണം..!! ഒഴിവുകൾ പറയാം എന്ന് കരുതണ്ട എനിക്ക് നിന്നോട് സംസാരിച്ചേ പറ്റൂ “

നിർബന്ധം പോൽ അവൻ അത് പറയുമ്പോൾ നേത്ര അസ്വസ്തയോടെ അവനെ നോക്കി..!! ശേഷം ദർശനയെയും..!!

” പ്ലീസ് നേത്ര ഇവന് പറയാൻ ഉള്ളത് നി ഒന്ന് കേൾക്കണം..!! കേൾക്കാതെ പോകരുത് ഇതൊരു റിക്വസ്റ്റ് ആണ് “

” എന്താ നിങ്ങൾക്ക് പറയാൻ ഉള്ളത് പറയ് “

അവർക്ക് മുന്നിൽ ആയ് കൈ കെട്ടി നിന്ന് കൊണ്ട് ഗൗരവത്തോടെ അവൾ അത് ചോദിക്കുമ്പോൾ ബദ്രി ഒന്ന് നിശ്വസിച്ചു..!!

” നിന്നെ കോവിലകത്തേയ്ക്ക് കൊണ്ട് പോയത് ആരാ?? “

പെട്ടന്ന് ഉള്ള അവന്റെ ആ ചോദ്യത്തിന് അവൾ മനസിലാകാത്തത് പോലെ കണ്ണുകൾ ചുരുക്കി അവനെ ഒന്ന് നോക്കി..!!

” അതായത് ദക്ഷിന്റെ വീട്ടിലേയ്ക്ക് നിന്നെ കൊണ്ട് പോയത് ആരാ എന്ന ഞാൻ ചോദിച്ച ചോദ്യം “

” അ.. അത് “

മറുപടി പറയാൻ കഴിയാതെ അവൾ ഒന്ന് നിശബ്ദതമായി..!!

” ദക്ഷ്‌ അല്ലെ നിന്നെയും മോളെയും അവന്റെ വീട്ടിലേയ്ക്ക് കൊണ്ട് പോയത്..!! അതും അവന്റെ സ്വന്തം പെണ്ണായ്..!! അവിടെ എല്ലാവർക്കും മുന്നിൽ വച്ച് അല്ലെ അവൻ പറഞ്ഞത് നി അവന്റെ പെണ്ണാണെന്ന്..!! അവിടെ എത്തിയ ശേഷം എന്തിന് എങ്കിലും അവൻ നിന്നെയും മോളെയും മാറ്റി നിർത്തിയിട്ടുണ്ടോ?? ചേർത്ത് പിടിച്ചിട്ട് അല്ലെ ഒള്ളൂ?? എന്നിട്ടും അവന്റെ അമ്മയുടെ വാക്കും കേട്ട് അവിടെ നിന്ന് അവനെ മറന്ന് ഇറങ്ങാൻ നിനക്ക് കഴിഞ്ഞോ നേത്ര??

ഇതൊന്നും ചോദിക്കാൻ ഞാൻ അർഹൻ അല്ലന്ന് അറിയാം എങ്കിലും ചോദിക്കുന്നത് ആണ്..!! അവന്റെ അമ്മ അല്ല നിന്നെ അവിടെക്ക് കൊണ്ട് പോയത്..!! അവൻ ആണ്..!! Ok എല്ലാം പോട്ടെ ഇത്രയും നാൾ അവൻ ഇല്ലാതെ എങ്ങനെ കഴിയാൻ പറ്റി നിനക്ക് “

അവന്റെ ഓരോ ചോദ്യവും തന്റെ നെഞ്ചിൽ വന്ന് തറയ്ക്കും പോലെ തോന്നി നേത്രയ്ക്ക്..!! മറുപടി പറയാൻ കഴിയാതെ ഉത്തരം മുട്ടി അവന് മുന്നിൽ നിന്നു അവൾ..!!

” നി അവിടെ നിന്ന് പോയത്തിന്റെ അന്ന് ഈവെനിംഗ് ആണ് അവൻ അപകട നില തരണം ചെയ്ത് ബോധം വരുന്നത്..!! കണ്ണ് തുറന്ന് ആദ്യം ചോദിച്ചത് അവൻ നിന്നെ ആണ് അറിയോ??..!! സ്വന്തം അമ്മ മുന്നിൽ നിന്നിട്ടും അതൊന്നും അവൻ കണ്ടില്ല..!! തിരഞ്ഞത് നിന്നെയും മോളെയും ആണ് “

ഒരു തുള്ളി കണ്ണുനീർ നേത്രയുടെ കവിളിലൂടെ ഒഴുകി ഇറങ്ങി..!! നെഞ്ച് ഒക്കെ വല്ലാതെ നോവും പോലെ..!!

( ആ ദിവസത്തിലേക്ക് )

” നേ.. നേത്ര എവി..ടെ?? “

മുന്നിൽ കണ്ണുനീരോടെ നിൽക്കുന്ന തന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ നേത്രയേ ചോദിക്കുന്ന തന്റെ മകനെ കണ്ട് വല്ലാത്ത ദേഷ്യം ആണ് ആ അവസ്ഥയിലും നിത്യയ്ക്ക് തോന്നിയത്..!!

” എ..ന്താ ആരും ഒ..ന്നും പറയാ..ത്തത് അവൾ എവിടെ?? “

വീണ്ടുമുള്ള അവന്റെ ആ ചോദ്യത്തിന് പ്രതാപ് മറുപടി എന്തോ പറയാൻ ഒരുങ്ങുമ്പോൾ ആണ് അയാളെ തടഞ്ഞു കൊണ്ട് അവർ അത് പറഞ്ഞത്..!!

” അവൾ വീട്ടിലേയ്ക്ക് പോയി “

അത് കേൾക്കെ ദക്ഷിന്റെ മുഖം ഒന്ന് ചുളിഞ്ഞു..!!

” വീട്ടിലേ… ക്കോ “

” കുഞ്ഞിനേയും കൊണ്ട് അവൾ ഇവിടെ നിൽക്കണ്ട എന്ന് ഞാനാ പറഞ്ഞത്..!! അതുകൊണ്ട് പോയി “

” മ്മ് “

അവരുടെ ആ വാക്കുകളിൽ തെളിച്ചം ഇല്ലാതെ ഒന്ന് മൂളുക മാത്രം ചെയ്തു അവൻ..!!

പിന്നെ ഉള്ള ഓരോ ദിവസവും അവൻ അവളെ തിരക്കി എങ്കിലും എല്ലാവരുടെയും വാ അടപ്പിച്ചു കൊണ്ട് നിത്യ ഓരോ കാരണങ്ങൾ പറഞ്ഞു അവനെ വിശ്വാസിപ്പിക്കാൻ ശ്രെമിച്ചു..!! ദിവസങ്ങൾ പോകെ പോകെ ദക്ഷിന്റെ ഉള്ളിൽ ആദിയും സംശയങ്ങളും നിറഞ്ഞു..!!

ഒടുവിൽ രണ്ട് ആഴ്ചത്തേ ഹോസ്പിറ്റൽ വാസം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയ ദക്ഷ്‌ ആദ്യം തിരക്കിയത് തന്റെ പ്രാണനെ ആയിരുന്നു..!! ചുറ്റും കൂടി നിൽക്കുന്നവരുടെ ഒക്കെ മൗനം അവനെ തളർത്തുമ്പോൾ അവനിലെ ഭാവവും മാറുക ആയിരുന്നു..!!

” ചോദിച്ചത് കേട്ടില്ലേ എന്റെ പെണ്ണ് എവിടെ എന്ന് “

” അവൾ പോയി “

ഉച്ചത്തിൽ അവൻ അത് ചോദിക്കുമ്പോൾ മറ്റൊരു ശബ്ദം അവിടെ ഉയർന്നു..!! നിത്യയുടെ ആയിരുന്നു അത്..!! അവരുടെ ആ വാക്കുകൾ അവനിൽ തീർത്ത ഞെട്ടൽ ചെറുത് ഒന്നും ആയിരുന്നില്ല..!!

” പോ..യോ?? എവിടെ പോയി?? ചോദിച്ചത് കേട്ടില്ലേ അവൾ എവിടെ പോയി എന്ന് “

” ഇതിന് ഉത്തരം ഞാൻ തരാം “

അവന്റെ മുന്നിലേയ്ക്ക് വന്ന് നിന്ന് നിത്യ ഒരു മടിയും കൂടാതെ അന്ന് ഉണ്ടായ സംഭവങ്ങൾ എല്ലാം അവനെ പറഞ്ഞു കേൾപ്പിക്കുമ്പോൾ അടുത്ത് കണ്ട ഗ്ലാസ് ടേബിളിൽ ചവിട്ടി പൊട്ടിച്ചു കൊണ്ട് ആയിരുന്നു ദക്ഷിന്റെ മറുപടി..!!

” ഏട്ടാ എന്താ ഈ കാണിക്കണേ ശരീരം ഇങ്ങനെ ഇളക്കരുത് “

അല്ലു വേഗം അവന്റെ അടുത്തേയ്ക്ക് വന്ന് അവനെ പിടിച്ചു മാറ്റാൻ ശ്രെമിച്ചു കൊണ്ട് പറയുമ്പോൾ ദക്ഷ്‌ കലിയോടെ അവനെ തട്ടി മാറ്റി..!! ശേഷം നിത്യയുടെ മുന്നിൽ ആയ് വന്ന് നിന്നു..!! ഒരു വേള അവന്റെ കണ്ണിൽ കണ്ട അഗ്നിയിൽ നിത്യ കിടുങ്ങി പോയി..!! അതിന് ആക്കാം കൂട്ടുന്ന പോലെ ആയിരുന്നു പിന്നെ അവന്റെ വാക്കുകൾ..!!

” നിങ്ങൾ ഒരു അമ്മ ആണോ?? ഒരു സ്ത്രീ ആണോ?? എന്നിട്ടും എങ്ങനെ തോന്നി നിങ്ങൾക്ക് ഒരു കരുണയും കൂടാതെ എന്റെ പെണ്ണിനേയും മോളെയും നടു റോഡിലേയ്ക്ക് ഇറക്കി വിടാൻ..!! അച്ഛൻ അച്ഛ..നും കൂട്ട് നിന്നു അല്ലെ അതിന്”

ഇടർച്ചയോടെ തന്റെ അച്ഛനെ നോക്കി അവൻ അത് ചോദിക്കുമ്പോൾ പ്രതാപ് ” മോനെ ഞാൻ ” എന്തോ പറഞ്ഞു വന്നതും അവൻ വേഗം കൈ ഉയർത്തി തടഞ്ഞു..!!

” വേണ്ട ആരും ഇനി അവരവരുടെ ന്യായീകരണങ്ങൾ പറയണ്ട..!! ഈ ദക്ഷിന്റെ പെണ്ണാ അവൾ..!! എന്റെ പ്രാണൻ..!! ആ ഞാൻ ജീവനോടെ ഉള്ളപ്പോ അവളും എന്റെ കുഞ്ഞും വഴിയാധാരം ആകില്ല..!! ഞാൻ കൊണ്ട് വരും അവളെ “

അതും പറഞ്ഞ് അവൻ വേഗത്തിൽ തിരിഞ്ഞു നടക്കുമ്പോൾ..!!

” കണ്ണാ അപ്പൊ നിനക്ക് നിന്റെ അമ്മേ വേണ്ടേ?? നിന്റെ അമ്മയുടെ വാക്കിന് ഒരു വിലയും ഇല്ലേ “

നിത്യയുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ ഒന്ന് നിന്നു..!! ശേഷം അവർക്ക് നേരെ തിരിഞ്ഞു..!!

” ഞാൻ ഒന്ന് ചോദിക്കട്ടെ ഈ നിൽക്കുന്ന അച്ഛനെ ഉപേക്ഷിക്കാൻ ഞാൻ പറഞ്ഞാൽ അമ്മ അനുസരിക്കുമോ?? എന്റെ വാക്ക് കേട്ട് വേണ്ടാന്ന് വയ്ക്കുമോ അമ്മ “

” കണ്ണാ 😡”

അത് ഒരു അലർച്ച ആയിരുന്നു..!! ദേഷ്യം കൊണ്ട് വിറച്ചു നിത്യ..!!

” ഇല്ല അല്ലെ?? അതുപോലെ തന്നെയാ എനിക്ക് എന്റെ പെണ്ണും..!! ദക്ഷ്‌ ഈ ജീവിതത്തിൽ ഒന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ..!! അത് അവളെയാ..!! ഒരിക്കൽ വിധി എന്നിൽ നിന്ന് എടുത്തതാ അവളെ..!! അതെ വിധി തന്നെ എനിക്ക് തന്നതാ അവളെ..!! വീണ്ടും “

അത്രയും പറയുമ്പോൾ തന്നെ വയറിലെ വേദന കാരണം കിതച്ചു പോയി അവൻ..!! കണ്ണുകൾ നിറഞ്ഞ് വന്നു..!! കണ്ട് നിന്ന എല്ലാവരും ആകെ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു..!! കാരണം ആദ്യമായ് ആണ് ദക്ഷിനെ എല്ലാവരും ഇങ്ങനെ ഒരു ഭാവത്തിൽ കാണുന്നത്..!!

” എന്റെ പെണ്ണിന് സ്ഥാനം ഇല്ലാത്ത ഈ വീട്ടിൽ ഇനി ദക്ഷും വേണ്ട..!! ഇറങ്ങുവാ ഞാൻ ഇവിടെ നിന്ന്..!! ഇനി എനിക്ക് ആരും വേണ്ട ആരും “

നിത്യയിൽ മാത്രം മിഴികൾ ഉറപ്പിച്ച് വാശിയോടെ അതും പറഞ്ഞു കൊണ്ട് അവൻ ആ ഹാളിൽ നിന്നും ഇറങ്ങി പോയി..!!

” മോനെ “

പ്രതാപ് അവന് പുറകെ വിളിച്ചു കൊണ്ട് പോയി എങ്കിലും അവൻ നിന്നില്ല..!!

തുടരും….