മംഗല്യ താലി, ഭാഗം 04,05,06 – എഴുത്ത്: കാശി നാഥൻ

മംഗല്യ താലി 4

ശ്വാസം അടക്കിപിടിച്ചുകൊണ്ട് പാവം ഭദ്ര ഹരിയുടെ മുറിയിലേക്ക് കയറി.

അവൻ ആണെങ്കിൽ ആരെയോ ഫോണിൽ വിളിച്ചു സംസാരിയ്ക്കുന്നുണ്ട്.

പേടിക്കണ്ട മോളെ ചെല്ല്. അകത്തേയ്ക്ക് കയറിയിട്ട് വാതിൽക്കലേക്ക് ദയനീയമായി നോക്കി നിൽക്കുന്നവളെ കണ്ടതും കലചേച്ചി പറഞ്ഞു.

പെട്ടെന്ന് ആയിരുന്നു ഹരി തിരിഞ്ഞത്. ഭദ്രയെ കണ്ടതും അവനു കലികയറി. അപ്പോളേക്കും കല ചേച്ചി വാതിൽ ചാരിയ ശേഷം ഇറങ്ങിപ്പോയിരുന്നു.

എന്താടി,,,,അവൻ അടുത്തേക്ക് വന്നു ചോദിച്ചതും ഭദ്ര ഒന്നുമില്ലെന്ന് ചുമൽ കൂപ്പി.

നിനക്ക് നാവില്ലെടി പുല്ലേ…..അവൻ അവളുടെ തോളിൽ പിടിച്ചു ശക്തിയിൽ കുലുക്കിയതും ഭദ്രയ്ക്ക് വേദന കൊണ്ട് കണ്ണു നിറഞ്ഞു.

എന്നേയൊന്നും ചെയ്യല്ലേ.. ഞാനൊരു പാവമാ ഹരിയേട്ടാ… ലക്ഷ്മിയമ്മ നിർബന്ധം പിടിച്ചകൊണ്ട് ആയിരുന്നു ഞാനീ വിവാഹത്തിന് സമ്മതിച്ചത്. ഹരിയേട്ടൻ പറയുന്നത് എന്തും ഞാൻ ചെയ്യാം… എന്നേ ഉപദ്രവിയ്ക്കരുതേ..

പേടിച്ചു വിറച്ചു ആ പാവം അവന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കൈകൾ കൂപ്പി.

ഒരക്ഷരം പോലും മിണ്ടരുത് നീയ്.. എന്റെ അമ്മയുടെ വാക്കുകൾ കേട്ട് കോടീശ്വരിയായി കഴിയാൻ അല്ലെടി നീ ഇങ്ങോട്ട് കെട്ടിഎടുത്തത്. എന്നിട്ട് കള്ളത്തരം മുഖത്ത് നോക്കി പറയുന്നോടി.

അവൻ ശക്തമായി പിടിച്ചു കുലുക്കിയപ്പോൾ ഭദ്രയുടെ കണ്ണിൽ നിന്നും വെള്ളം ചാടി.

ഫോൺ റിങ് ചെയ്തതും ഹരി അതെടുത്തു പുറത്തേക്ക് ഇറങ്ങി.
ആ വലിയ മുറിയിൽ അവൾ ഒറ്റയ്ക്ക് നിന്നു.

അണിഞ്ഞിരുന്ന മാലയും വളയും ഒക്കെ അഴിച്ചു മാറ്റി, സാരി നിറയെ സേഫ്റ്റി പിന്നുകൾ ആയിരുന്നു. ഒരു പ്രകാരത്തിൽ മെല്ലെ അതെല്ലാം ഊരിഎടുത്തു. മുല്ലപ്പൂവ് മുടിയിൽന്ന് മാറ്റുവാൻ  ഒറ്റയ്ക്ക് കുറെയവൾ ബുദ്ധിമുട്ടി. അതിനു ശേഷം വാർഡ്രോബ് തുറന്നു ഒരു ചുരിദാർ എടുത്തു. കൗതുകത്തോടെയാണ് ഭദ്ര എല്ലായിടവും നോക്കി കാണുന്നത്.വാഷ് റൂമിൽ കയറിയപ്പോൾ അവൾ ഞെട്ടിപ്പോയി. അത്രയ്ക്ക് വലിയ വിശാലമായ വാഷ്റൂം.. ഒരു നല്ല പരിമളം വന്നു തന്നെ മയക്കുന്നതായി ഭദ്രയ്ക്ക് തോന്നി.വെറുതെ സോപ്പെടുത്തു മണപ്പിച്ചു നോക്കി..അപ്പോളാണ് ഹരി വന്നാലോന്ന് ഭയന്നത്. ഓർത്തപ്പോൾ കാലുകൾ വിറച്ചു. എന്നിട്ട് വേഗം കുളിയ്ക്കാൻ തുടങ്ങി.കുളിച്ചു ഇറങ്ങു വന്നപ്പോൾ ഹരി മുറിയിൽ ഉണ്ട്. ബാഗിലെക്ക് എന്തൊക്കെയോ എടുത്തു വെക്കുന്നുണ്ട്.

ഭദ്രയെ കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി.

സ്വസ്ഥം ആയിട്ട് കഴിയാം, ആരും ഒരു ശല്യത്തിനും വരില്ല കേട്ടോടി..പറഞ്ഞു കൊണ്ട് അവൻ തന്റെ ബാഗ് എടുത്തു മേശപ്പുറത്തു വെച്ചു. എന്നിട്ട് ഒരു ടവൽ എടുത്തു വാഷ് റൂമിലേക്ക് പോയി.

ഡോറിൽ ആരോ തട്ടുന്നപോലെ തോന്നിയപ്പോൾ അവൾ ഓടിചെന്നു വാതിൽ തുറന്നു.ലക്ഷ്മിയമ്മ ആയിരുന്നു അത്.

ഹരിഎവിടെ…?അവർ ഭദ്രയെ നോക്കി ചോദിച്ചു

കുളിയ്ക്കുവാ…

മ്മ്… ക്ഷീണം ഉണ്ടെങ്കിൽ മോള് റസ്റ്റ്‌ എടുത്തോളൂ, എന്നിട്ട് താഴേക്ക് ചെന്നാൽ മതി കേട്ടോ. അവർ പറഞ്ഞതും ഭദ്ര നിറഞ്ഞ മിഴിയോടെയൊന്നു മുഖം ഉയർത്തി നോക്കി.എന്നിട്ട് അവരുടെ ഇരു കാലുകളിലും കെട്ടിപിടിച്ചു കരഞ്ഞു.

ലക്ഷമിയമ്മേ… എനിയ്ക്ക് തിരിച്ചു പോണം, എനിയ്ക്ക് എന്റെ വീട് മതി,ഞാൻ അവിടെ നിന്നോളം, മീരടീച്ചർ ഉണ്ട്, ദേവിയമ്മയുണ്ട്.. എന്റെ കൂട്ടുകാരൊക്ക ഉണ്ട്.. ഞാൻ പോയ്കോളാം….. പ്ലീസ്….അവരുടെ കാലിൽ പിടിച്ചു പൊട്ടിക്കരയുകയാണ് പാവം ഭദ്ര.

അത് കണ്ടുകൊണ്ട് ആയിരുന്നു ഹരി ഇറങ്ങി വന്നത്..

എന്റെ കുട്ടിയിങ്ങനെ കരയാതെ.. ഹരി പാവമാ മോളെ.. അവനു മോളെയിഷ്ടമാണ്. എനിക്കും ഈ വീട്ടിൽ എല്ലാവർക്കും എന്റെ കുട്ടിയേ ഇഷ്ട്ടംമാണല്ലോ. അതുകൊണ്ടല്ലേ ഞങ്ങൾ ഈ വിവാഹം ആലോചിച്ചത്. എന്നിട്ട് എന്തിനാ ഇപ്പൊ ഇങ്ങനെയൊരു സങ്കടം….അവർ അവള്ടെ തോളിൽ പിടിച്ചു ഒരു പ്രകാരത്തിൽ എഴുന്നേൽപ്പിച്ചു.

അവൻ വരുന്നത് കണ്ടതും ലക്ഷ്മി ദേഷ്യത്തിൽ മകനെയൊന്നു നോക്കി.

ഹരി…… ഇന്നത്തെ യാത്ര വേണ്ടന്ന് വെച്ചോളൂ. മാധവിനോട് ഞാൻ പറഞ്ഞു റെഡി ആക്കിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ പിന്നാലെ നീ പോകുന്നത് ശരിയല്ലല്ലോ..അമ്മ പറഞ്ഞതും അവൻ അവരെ നോക്കി പുച്ഛഭാവത്തിൽ ചിരിച്ചു.

എനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ഞാൻ പോകും. അതിനു ആരുടേയും അനുവാദം തത്കാലം എനിക്ക് വേണ്ടാ….

ഹരി…..
മഹാലക്ഷ്മിയുടെ ശബ്ദം ഉയർന്നു.

നീ ഇന്ന് പോകുന്നുണ്ടെങ്കിൽ ഒപ്പം ഭദ്രയെയും കൂട്ടിയ്ക്കോ. അതിനു സമ്മതമാണോ.

അല്ല…. ഒരിക്കലും സമ്മതമല്ല…. എന്റെ ഇഷ്ട്ടത്തോടെയാരുന്നോ അമ്മയീ തോന്നിവാസമെല്ലാം കാണിച്ചു കൂട്ടിയത്. ചേട്ടന്റെ കല്യാണം കൂടാനായി വന്ന എന്നേ എന്തൊക്കെ കോലം കെട്ടിച്ചു. ഒറ്റ രാത്രി കൊണ്ട് അമ്മയുടെ തീരുമാനം…. അതല്ലേ ഇവിടെവരെ കൊണ്ടെത്തിച്ചത്. എന്നിട്ട് ഓരോരോ വർത്താനം.മൃദുലയെ അമ്മയ്ക്ക് അറിയാവുന്നതല്ലേ. അമ്മയുടെ ഒരേയൊരു സഹോദരന്റെ മകൾ അല്ലാരുന്നോ. മറ്റന്നാളു അവൾ എത്തുമ്പോൾ എന്ത് മറുപടിയാണ് അമ്മ പറയാൻ പോകുന്നത്.. ഒരു പാവം പെൺകുട്ടിയുടെ കണ്ണീരു ഈ കുടുംബത്തിൽ വീഴില്ലേ…. എവിടെയൊ കിടന്ന, ആർക്കും വേണ്ടാതെ ഇട്ടിട്ട് പോയ ഒരെണ്ണത്തെ വലിച്ചു എന്റെ തലേൽ ആക്കി… വേണ്ട..കൂടുതലൊന്നും ഞാൻ  പറയുന്നില്ല…

അവൻ പല്ല് ഞെരിച്ചു പിടിച്ചു…

മംഗല്യതാലി 5

ആരെയും കൂസാതെ കൊണ്ട് ഹരി വെളിയിലേക്ക് ഇറങ്ങി.

പോളേട്ടാ…..അവന്റെ ശബ്ദം ഉയർന്നതും ഒരാൾ ഓടി അരികിലേക്ക് വന്നു.

എന്താ മോനേ…

വണ്ടിഎടുക്കു… എനിക്ക് എയർപോർട്ടിൽ പോണം…

അവൻ പറഞ്ഞതും അയാൾ ഓടി ചെന്നു കാറിൽ കയറി.

ഹരി…. നിന്നോടാ പറഞ്ഞത് പോകരുതെന്ന്…മഹാലഷ്മി വന്നു മകനോട് പറഞ്ഞു എങ്കിലും അവൻ അതൊന്നും കേൾക്കാൻ പോലും തയ്യാറായില്ല.

ഹരി…….എടാ പോകരുത്..അവർ വീണ്ടും ശബ്ദം ഉയർത്തി. പക്ഷെ അപ്പോളേക്കും പോളേട്ടൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് കഴിഞ്ഞു.

സമാധാനം ആയെന്ന് തോന്നുന്നു മകനെ പറഞ്ഞു വിട്ടപ്പോൾ.. പാവം ഹരി. അവന്റെ അവസ്ഥയെ….. കഷ്ടം.
ഭാമ പിറു പിറുക്കുന്നത് മഹാലക്ഷ്മി വ്യക്തമായി കേട്ടു.

ഇവിടെ ആരുടേം ശബ്ദം ഉയരണ്ട….അത് എന്റെ കാലശേഷം മാത്രം മതി. പെട്ടെന്ന് അവർ പറഞ്ഞതും ഭാമ തല കുനിച്ചു.

എന്താ… എന്ത് പറ്റി, എന്തിനാ എല്ലാവരും കൂടെ ഇവിടെ കൂടി നിൽക്കുന്നെ…..

ഐശ്വര്യ അവരുടെ അടുത്തേക്ക് വന്നു ചോദിച്ചു.

പ്രേത്യേകിച്ചു ഒന്നുമില്ല മോളെ, ഹരിക്ക് ഒന്ന് ഹൈദരാബാദ് വരെ പോകേണ്ടി വന്നു, ഒരു ബിസിനസ്‌ മീറ്റ്..

മറുപടി പറഞ്ഞു കൊണ്ട് മഹാലക്ഷ്മി മൂത്ത മരുമകളെ നോക്കി പുഞ്ചിരിച്ചു.

ഓഹ്.. അതാണോ ഭദ്രയ്ക്ക് സങ്കടം…
പുച്ഛഭാവത്തിൽ ഐശ്വര്യ നോക്കിയതും ഭദ്ര പെട്ടന്ന് കണ്ണീർ തുടച്ചു കൊണ്ട് അവളെ നോക്കി പുഞ്ചിരി തൂകി.

ഹമ്….. ഭദ്രമോൾക്ക് വിഷമമായി, പെട്ടന്ന് ഹരി പോയപ്പോള്… സാരമില്ല.. അവൻ രണ്ട് ദിവസത്തിനു ഉള്ളിൽ മടങ്ങിഎത്തും കേട്ടോ..ഭദ്രയുടെ കൈത്തണ്ടയിൽ പിടിച്ചു കൊണ്ട് മഹാലക്ഷ്മി അകത്തേക്ക് പോയി.അത് കണ്ടതും ഐശ്വര്യയുടെ മുഖം ഇരുണ്ടു.

എന്ത് കൂടോത്രം ചെയ്തിട്ടാണോ, ഈ അനാഥ പെണ്ണിനോക്കെ ഇവിടെ വന്നു കേറാൻ യോഗം ഉണ്ടായേ…

ഐശ്വര്യയ്ക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് ആയിരുന്നു ഭാമയും റൂമിലേക്ക് വന്നത്.

അനികുട്ടനെവിടെ മോളെ….വാത്സല്യം വാരി വിതറി ഭാമ വന്നു ഐശ്വര്യയോട് ചോദിച്ചു..

റൂമിലുണ്ട് ചെറിയമ്മേ… എനിക്ക് ഒരു ഗ്ലാസ്‌ ചായ തരുമോ.. ഈ മുല്ലപ്പൂവൊക്കെ ചൂടിയത് കൊണ്ട് വല്ലാത്ത തലവേദന പോലെ

അയ്യോ… അതിനെന്താ മോളെ, ചെറിയമ്മ ഇപ്പൊ തരാം കേട്ടോ…എന്റെ കുട്ടിയിവിടെയിരിക്ക് ഭാമ വേഗത്തിൽ അടുക്കളയിലേക്ക്പോയി..

പെട്ടന്ന് തന്നെ അവൾക്ക് ചായ കൊണ്ട് വന്നു കൊടുത്തു. കുടിക്ക് മോളെ…എന്നിട്ട് പോയി റസ്റ്റ്‌ എടുക്ക്.. ഇന്നിനി വേറെ പ്രോഗ്രാം ഒന്നുമില്ലലോ….മറ്റന്നാൾ അല്ലെ റിസപ്ഷൻ..

ഹമ്… അതേ..

എന്തായാലും അത് നന്നായി…. ആഹ് ഹരിയിനി വരുമൊന്നു ആർക്കറിയാമല്ലേ..ഭാമ ആരോടെന്നല്ലാതെ പറഞ്ഞു.

ഈ സമയത്തു ഹരി ടൌൺ പിന്നിട്ടു കഴിഞ്ഞു.

പോളേട്ടാ……

എന്താ മോനേ.

സ്വസ്ഥമായിട്ട് ഇരിക്കാൻ പറ്റിയ ഏതേലും ഒരിടം വേണം. എവിടെക്കാണെന്ന് വെച്ചാൽ അങ്ങോട്ട് വിട്ടൊ..

അവൻ പറഞ്ഞതും അയാൾ ചിന്താകുലനായി.മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു സീറ്റിൽ ചാരി കിടക്കുന്നവനെ..

ഫോൺ വൈബ്രേറ്റ് ചെയ്തതും ഹരി എടുത്തു നോക്കി.

മൃദുലയാണ്..

അവൻ ആ കാൾ അറ്റൻഡ് ചെയ്തില്ല. പിന്നെയും അവൾ വിളിച്ചു കൊണ്ടേയിരുന്നു. പക്ഷെ ഹരി ഫോൺ എടുത്തു സ്വിച്ച് ഓഫ് ചയ്തു.

*****

സങ്കടപ്പെടേണ്ട…. ഹരിയുടെ മനസ്സിൽ എന്റെ മോൾക്ക് സ്ഥാനം ലഭിക്കും. അതിനു യാതൊരു മാറ്റവും ഇല്ലാ….കുറച്ചു ക്ഷമയോടെ മോള് കാത്തിരിക്കണം… അതിനു തയ്യാറല്ലേ ഭദ്രേ….

മഹാലക്ഷ്മി അവളുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചതും ഒരുത്തരം നൽകാനാവാതെ ഭദ്രവിഷമിച്ചു.

അവൻ പാവമാ മോളെ,,ഇത്ര പെട്ടന്ന് ഇങ്ങനെയൊരു വിവാഹം.. അവനത് ഒട്ടും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ഉണ്ടായ പ്രോബ്ല ആണിതൊക്കെ
എന്തൊക്കെ സംഭവിച്ചാലും ഞാൻ ഉണ്ടാവും മോളുടെ ഒപ്പം.

മഹാലഷ്മി വീണ്ടും വീണ്ടും അവളോട് ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു.

നീയെന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നെ, എന്തേലും പറയു മോളെ…പ്രതീക്ഷയോടെ അവർ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

എനിക്ക് തിരിച്ചു പോണം .പ്ലീസ് ലക്ഷ്മിയമ്മേ.. ഇവിടെഎനിക്ക് പറ്റില്ല…എന്നോട് ക്ഷമിയ്ക്കണം..

തന്റെ മുന്നിൽ നിന്നു വിങ്ങിപ്പൊട്ടുന്ന ഭദ്രയെ കാണും തോറും അവരുടെ ഉള്ളിലും വല്ലാത്തൊരു നൊമ്പരം പോലെ..

അദ്ദേഹം ഒരു പെൺകുട്ടിയെ പ്രണയിച്ചതല്ലെ.. ആ കുട്ടിയിനി ഇവിടെ വരുമ്പോൾ, എന്നേ കാണുമ്പോൾ, എനിയ്ക്ക് അതൊന്നും ഓർക്കാൻ വയ്യാ..

അതൊന്നും മോള് ഓർക്കേണ്ട, അവനാപ്പറഞ്ഞത് ഞാൻ ഒട്ടു വിശ്വസിക്കുകയിം ഇല്ലാ..എന്റെ ഹരി അത്തരക്കാരനല്ല, സഹോദരി സ്ഥാനത്തു മാത്രമേ അവൻ അവളെ കണ്ടിട്ടുള്ളു.മൃദുല ഇങ്ങോട്ട് വരുമ്പോൾ അവളോട് പറയാനുള്ളത് ഞാൻ പറഞ്ഞോളാം..

എന്താണ് പറയണ്ടതന്ന് പോലും എനിയ്ക്ക് അറിയില്ല ലക്ഷ്മിയമ്മേ… പേടിയാകുവാ..

മൂന്നു മാസങ്ങൾ, മോൾക്ക് ഇവിടെ നിൽക്കാൻ പറ്റോ, എന്നിട്ട് പറ്റുന്നില്ലെങ്കിൽ ബാക്കി കാര്യം അപ്പോൾ നോക്കാം…

മംഗല്യത്താലി 6

ഐശ്വര്യയും അനിരുദ്ധനും ബന്ധുമിത്രാദികളെ ഒക്കെ പരിചയപ്പെട്ടു നടന്നപ്പോൾ പാവം ഭദ്ര ഒരു മൂലയ്ക്ക് ഒതുങ്ങികൂടി നിന്നു. അവൾക്ക് ആണെങ്കിൽ സങ്കടം വന്നിട്ട് വയ്യ.. ഇവിടുന്ന് എങ്ങോട്ടെങ്കിലും ഒന്ന് പോയാൽ മതിയെന്ന് മാത്രമായിരുന്നു അവളുടെ ഉള്ളിൽ.

മൂന്നു മാസം കൊണ്ട് ഹരിയെ മാറ്റിഎടുക്കാൻ ആവുമെന്ന് മഹാലക്ഷ്മി പറഞ്ഞത് ഓർത്തു മനമുരുകി അവൾ നിന്നു.

രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്നു ആയിരുന്നു ആഹാരം കഴിച്ചത്.

മഹാലക്ഷ്മി വന്നിട്ട് ഭദ്രയെ പിടിച്ചു തന്റെ അരികിലിരുത്തിയപ്പോൾ ഐശ്വര്യയുടെ മുഖം ഇരുണ്ടു.

കുത്തി വീർപ്പിച്ച മുഖത്തോടെ ഇരിയ്ക്കുന്ന ഐശ്വര്യയെ നോക്കി ഭാമയും ലേഖയും ചിരിച്ചു.

പക്ഷെ ആരെയും കൂസാതെ മഹാലഷ്മി ഭദ്രയോട് ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ആഹാരം കഴിച്ചു.

മോൾക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ. ഉണ്ടെങ്കി lൽ അമ്മേടെ റൂമിലേക്ക് പോകാം.

കൈ കഴുകി തുടച്ച ശേഷം അവർ ഭദ്രയോട് ചോദിച്ചു.

അമ്മേടെ ഇഷ്ട്ടം പോലെ ചെയ്യാം…

ഹമ്… എങ്കിൽ എന്റെ റൂമിലേക്ക്പോകാം. ഹരികുട്ടൻ വന്ന ശേഷം മുകളിൽ കിടന്നാൽ മതി.

അവർ പറഞ്ഞതും ഭദ്ര തല കുലുക്കി.

ഐശ്വര്യ……മോള് പോയ്‌ കിടന്നോളു, ആകെ മടുത്തില്ലേയിന്നു.

ഭാമയോട് എന്തോ ചോദിച്ചുകൊണ്ട് നിന്ന ഐശ്വര്യയോട് മഹാലക്ഷ്മി പറഞ്ഞു.

അനിരുദ്ധൻ ആരെയോ ഫോണിൽ വിളിച്ചുകൊണ്ട് ഉമ്മറത്തു നിൽപ്പുണ്ട്. അവന്റെ അടുത്തേക്ക് മഹാലഷ്മി ഇറങ്ങി ചെന്നു. ഒന്ന് രണ്ട് മിനിറ്റ്കൾക്ക് ഉള്ളിൽ അവൻ ഫോൺ കട്ട്‌ ചെയ്തു.

ഹരി ഇവിടെ ഇല്ലാത്ത സ്ഥിതിയ്ക്ക് മോനൊന്നു കാലത്തെ ഓഫീസിൽ പോകാൻ പറ്റുമോ. എന്നിട്ട് പെട്ടന്ന് മടങ്ങി പോന്നോളൂ. ആരും അവിടേക്ക് ചെന്നില്ലെങ്കിൽ ശരിയാവില്ലടാ..അതുകൊണ്ട്.

ഹമ്…ഞാൻ പോയ്കോളാം അമ്മേ..ഹരി എവിടെക്കാ പോയതു. ഹൈദരാബാദ് ട്രിപ്പ് അവൻ ക്യാൻസൽ ചെയ്തത് അല്ലെ. അമ്മ പകരം ആളെ വിട്ടത് ആയിരുല്ലോ.

എനിയ്ക്ക് അറിയില്ല മോനേ, ഞാൻ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്..എനിയ്ക്ക് എന്ത് ചെയ്യണമെന്ന് പോലും അറിയില്ല. ഭദ്രയാണെങ്കിൽ ആകെ സങ്കടത്തിലാ.

അമ്മ ആ ക്കുട്ടിയെ സാധാനിപ്പിയ്ക്ക്. നമുക്ക് എങ്ങനെയെങ്കിലും നാളെ അവനെ വിളിച്ചു വരുത്താം. പോളേട്ടന്റെ ഫോണും ഓഫ് ആയിട്ടിരിക്കുവാ. അതുകൊണ്ട് രണ്ടാളും കൂടി ഒരുമിച്ചു എവിടെയെങ്കിലും കാണും.

അനിരുദ്ധൻ അമ്മയെ അശ്വസിപ്പിച്ചു.

മോൻ പോയ്‌ കിടന്നോളു, ഐശ്വര്യ റൂമിലേക്ക് പോയി. അവന്റെ തോളിൽ ഒന്ന് തട്ടിയിട്ട് മഹാലക്ഷ്മി കണ്ണു തുടച്ചു.

അമ്മേ…. അമ്മ കരയണ്ടന്നേ.. പെട്ടെന്ന് ഇങ്ങനെയൊക്കെ സംഭവിച്ചത് കൊണ്ടാണ് അവനു ടെൻഷൻ ആയതു. പതിയെ അവൻ ഭദ്രയെ മനസിലാക്കും. അവളോടും അമ്മയൊന്നു പറഞ്ഞു കൊടുക്ക്.അതൊരു പാവം കുട്ടിയല്ലേ.

മ്മ്… മോൻ ചെല്ല്. ഞാൻ പറഞ്ഞോളാം.

അവർ മകനെ അകത്തേക്ക് പറഞ്ഞു വിട്ടു. എന്നിട്ട് കുറച്ചു സമയം ഉമ്മറത്ത് അങ്ങനെയിരുന്നു.

മംഗലത്തു വീട്ടിലെ ജയപ്രകാശിനും മഹാലക്ഷ്മിയ്ക്കും രണ്ട് മക്കളാണ് അനിരുദ്ധനും ഹരിനാരായണനും..

ജയപ്രകാശും അയാളുടെ അച്ഛനുമൊക്കെ വർഷങ്ങളായിട്ട് ബിസിനസ് ചെയ്യുകയാണ്. ചെറിയ ഒരു പലചരക്കു കട നടത്തി തുടങ്ങിയവർ ഇന്ന് മൂന്നാല് ജില്ലകളിലായ് സൂപ്പർ മാർക്കറ്റും, അതുപോലെ തന്നേ ടെക്സ് സ്റ്റൈൽസ് ഷോപ്പും ഒക്കെ നടത്തുകയാണ്.

അഞ്ച് വർഷം മുന്നേ ഒരു ആക്‌സിഡന്റ് സംഭവിച്ചു ജയ പ്രകാശ് മരിച്ചു. അതിനു ശേഷം മഹാലക്ഷ്മിയും മക്കളും കൂടിയാണ് കാര്യങ്ങൾ ഒക്കെ നടത്തിപോരുന്നത്. ഇപ്പൊ ആറേഴ്‌ മാസം ആയിട്ട് മഹാലഷ്മിയ്ക്ക് ഓരോ ആരോഗ്യ പ്രശ്നങ്ങൾ വന്നു തുടങ്ങി. പിന്നീട് അവരു ഇടയ്ക്കക്കെ മാത്രം ഒന്ന് പോയി വരുമെന്ന് മാത്രം.

ജയ പ്രകാശിന്റെ അച്ഛൻ തുടങ്ങിയ ഒരു അനാഥാലയം ഉണ്ട്.. അവിടെ വളർന്ന ഒരു പെൺകുട്ടി ആയിരുന്നു ഭദ്ര.22വർഷങ്ങൾക്ക് മുന്നേ അവളെയാരോ ഉപേക്ഷിച്ചു പോയതാണ്.. അന്നവൾക്ക് നാലോ അഞ്ചോ മാസം മാത്രമായിരുന്നു പ്രായം. ഒരുപാട് വെളുത്തു തുടുത്ത സുന്ദരി ഒന്നുമല്ലങ്കിലും ശാലീനത നിറഞ്ഞ നല്ലോരു പെൺകിടാവ് ആയിരുന്നവൾ.

നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ് ഭദ്ര..പി ജി ഫൈനൽ ഇയർ ആണ്. പഠിപ്പ് തീരാൻ ഇനി കുറച്ചു മാസങ്ങൾ കൂടി വേണ്ടി വരും. അതൊക്കെ താൻ നോക്കിക്കോളാം മോള് ഈ കല്യാണത്തിന് സമ്മതിക്കണം എന്നൊക്കെ പറഞ്ഞു ഒരു തരത്തിൽ മഹാലക്ഷ്മി, ഹരിയും ആയുള്ള വിവാഹത്തിന് ഭദ്രയെ കൊണ്ട് സമ്മതിപ്പിച്ചു..പക്ഷെ അവനു ഒരിക്കലും അവളോട് താല്പര്യമില്ലന്നുള്ളത് പാവം ഭദ്ര അറിഞ്ഞിരുന്നില്ല.

ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ