മംഗല്യ താലി, ഭാഗം 104,105– എഴുത്ത്: കാശി നാഥൻ

ഭാഗം 104

ഭദ്ര യുടെ ഊഴം എത്തിയപ്പോൾ ഇരുവരും ഡോക്ടറേ കാണുവാനായി കയറി ചെന്നു.
ബ്ലഡ്‌ ഉം യൂറിനും ടെസ്റ്റ്‌ ചെയ്യാൻ കൊടുത്തിട്ട് വരാൻ ആയിരുന്നു ഡോക്ടർ പറഞ്ഞത്.

വീണ്ടും ഒരു അര മണിക്കൂർ. ഭദ്ര യുടെ ടെൻഷൻ കണ്ടപ്പോൾ ഹരി അവളെ നന്നായി വഴക്ക് പറഞ്ഞു.

താൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്. നമ്മുട കല്യാണം കഴിഞ്ഞു നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം ഒന്നും താൻ പ്രഗ്നന്റ് ആയതല്ലല്ലോ.

അതൊന്നും ഹരിയേട്ടന് പറഞ്ഞാൽ മനസ്സിലാവില്ല..

ഓഹ് പിന്നെ… മനസ്സിലാവില്ല പോലും..ഹരി ഓരോന്ന് പറയുന്നുണ്ട് എങ്കിലും ഭദ്ര അതൊക്കെ കേൾക്കാൻ പോലും കൂട്ടാക്കിയില്ല.അവൾ പ്രാർത്ഥനയോട് അങ്ങനെ ഇരുന്നു.

റിസൾട്ട് ഒക്കെ വന്നശേഷം വീണ്ടും ഡോക്ടറുടെ ഓപിയിൽ നിൽക്കുന്ന സിസ്റ്റർ വന്നിട്ട് ഭദ്രയെയും ഹരിയേയും അകത്തേക്ക് വീണ്ടും വിളിച്ചു.

തന്റെ മുൻപിൽ ഇരിക്കുന്ന കമ്പ്യൂട്ടറിന്റെ സ്ക്രീനിലേക്ക് നോക്കിയിരിക്കുകയാണ് ഡോക്ടർ. അവരുടെ ചുണ്ടിൽ ചെറുതായി നിന്നിരുന്ന പുഞ്ചിരി കണ്ടപ്പോൾ തന്നെ ഹരിക്ക് കാര്യം മനസ്സിലായി,എന്നാൽ ഭദ്ര ടെൻഷനോട് ഇരുന്നു.

ഭദ്ര ലക്ഷ്മി,,,ഡോക്ടർ അവളെ നോക്കി പുഞ്ചിരിയോടെ വിളിച്ചു.

വിവാഹം കഴിഞ്ഞിട്ട് എത്ര നാൾ ആയി?

8months.

ഹ്മ്… വേറെ ആരോഗ്യ പ്രശ്നങ്ങൾ എന്തേലും ഉണ്ടൊ. എന്തിനെങ്കിലും പ്രേത്യേകം മെഡിസിൻ എടുക്കുന്നുണ്ടോ 

ഇല്ല ഡോക്ടർ..

Ok ഫൈൻ.. അപ്പോൾ ആരോഗ്യം ഒക്കെ നന്നായി ശ്രദ്ധിക്കുക, വേറെ കുഴപ്പങ്ങൾ ഒന്നുമില്ല കേട്ടോ. യൂറിൻ ടെസ്റ്റ്‌ ചെയ്തത് പോസിറ്റീവ് ആണ്..അവർ പറഞ്ഞതും ഭദ്ര നിറഞ്ഞ ചിരിയോടെ ഹരിയേ നോക്കി. അവനും അതുപോലെ തന്നെ.

വിശേഷം ഒന്നുമില്ലെങ്കിൽ ഒരു മാസം കഴിഞ്ഞു വന്നാൽ മതി എന്ന് പറഞ്ഞു കൊണ്ട് ഡോക്ടർ അവരെ പറഞ്ഞയച്ചു.

അത്യാവശ്യ വേണ്ട മെഡിസിൻസ് ഒക്കെ വാങ്ങിയ ശേഷം, ഹരി യും ഭദ്ര യും വണ്ടിയിൽ വന്നു കയറി.

ഹരിയേട്ടാ….

ഹ്മ്…

എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ.

അതെന്താടോ..

ആവോ അറിയില്ല.. 

ടീച്ചറമ്മയോട് വിളിച്ചു പറയുന്നില്ലേ…

മ്മ്.. പറയാം.. നമ്മുക്ക് അവിടേക്ക് ഒന്നുപോയാലോ ഏട്ടാ..

ആഹ് പോകാം…അതിനു മുന്നേ നമ്മൾക്ക് ഫുഡ്‌ കഴിക്കണ്ടേ.. തനിയ്ക്ക് വിശക്കുന്നില്ലേ 

ഹ്മ്… ഉണ്ട്.അവൾ തല കുലുക്കി.

ഭദ്രയ്ക്ക് ഇഷ്ടമുള്ള ഫുഡ്‌ ഒക്കെ വാങ്ങി കൊടുക്കാൻ വേണ്ടി അവൻ ഒരു റെസ്റ്റോറന്റ് ലേക്ക് പോയി. ഹരിയുടെ ഫ്രണ്ട് ന്റെയാണ് ആ ഷോപ്പ്. അവിടെ ചെന്നിട്ട് അവൾക്ക് വേണ്ടി നാടൻ ഊണ് ആയിരുന്നു ഓർഡർ ചെയ്തത്. ഭദ്രയ്ക്ക് അതാണ് ഇഷ്ടം എന്നവന് അറിയാം.

ഹരിയേട്ടൻ അമ്മയെ വിളിക്കുന്നില്ലേ?

ധൃതി വെയ്ക്കുന്നില്ല. വീട്ടിൽ ചെല്ലട്ടെ. എന്നിട്ട് വിളിക്കാം. അത് പോരെ.

മ്മ്….അവൾ മൂളി.

ഞാൻ അമ്മയോട് നേരിട്ട് ചെന്ന് പറയാമെന്നോർത്തു ഹരിയേട്ടാ.

ആഹ്…

അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച ശേഷം ഇരുവരും കൂടി വണ്ടിയിൽ കേറിയപ്പോൾ ആയിരുന്നു മീരടീച്ചർ ഭദ്രയെ വിളിക്കുന്നത്.

ഹലോ അമ്മേ…

ആഹ് മോളെ.. നിങ്ങൾ യാത്രയിലാണോ.

ആയിരുന്നു.. ടൗണിൽ വരെ ഒന്നു ഇറങ്ങിയതാണ്. 

ആഹ്, ഞാനും അച്ഛനും കൂടി ഇവിടെ വന്നതായിരുന്നു. മോളെ കണ്ടിട്ട് നാലഞ്ചു ദിവസമായില്ലേ.

ഞാൻ വരുവാ അമ്മേ… ഒരു 10 മിനിറ്റ് ഒന്ന് വെയിറ്റ് ചെയ്യു കേട്ടോ..

അത് കുഴപ്പമില്ല മോള് പോയ കാര്യങ്ങളൊക്കെ കഴിഞ്ഞ ശേഷം വന്നാൽമതി. ഞങ്ങൾ ഇവിടെ ഇരുന്നോളാം.

കാര്യങ്ങളൊക്കെ കഴിഞ്ഞതാണ് ഇനി വീട്ടിലേക്ക് മടങ്ങി വരുവാണ്.

ഹ്മ്.. ശരി മോളെ.

അമ്മ ഫോൺ കട്ട് ചെയ്തത് ഹരിയുടെ നേർക്ക് തിരിഞ്ഞു. ഏട്ടാ ഞാൻ രാവിലെ ഭക്ഷണം ഒന്നും ഉണ്ടാക്കി ഇല്ലായിരുന്നു. അച്ഛനും അമ്മയും എന്തെങ്കിലും കഴിച്ചതാണോ  ആവോ..

നമുക്ക് ഫുഡ് പാഴ്സൽ വാങ്ങിക്കൊണ്ടു പോകാം. ഊണ് പോരെ അതോ ബിരിയാണി എന്തെങ്കിലും മേടിക്കണോ.

ഊണ് മതി ഏട്ടാ.. നമ്മൾ ഇപ്പോൾ കഴിച്ചതുപോലെയുള്ള നാടൻ ഊണ് വാങ്ങാം. ഭദ്രൻ പ്രകാരം ഹരി വീണ്ടും തിരിഞ്ഞ് റസ്റ്റോറന്റിലേക്ക് പോയി. എന്നിട്ട് ഫുഡ് പാഴ്സൽ വാങ്ങിക്കൊണ്ടു മടങ്ങി വന്നു.
കുറച്ച് ഫ്രൂട്ട്സും നട്ട്സും സ്വീറ്റ്സും ഒക്കെ വാങ്ങിക്കൂട്ടിയാണ് ഹരി ഭദ്രയുമായിട്ട് വീട്ടിൽ എത്തിച്ചേർന്നത്..

അച്ഛനും അമ്മയും അവരെ കാത്ത് ഉമ്മറത്ത് ഇരിപ്പുണ്ട്.

വന്നിട്ട് ഒരുപാട് നേരം ആയോ അമ്മ…..ഭദ്ര കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് ഓടിച്ചെന്നു.

ഹേയ് ഇല്ല മോളെ… നിങ്ങള് ഷോപ്പിംഗ് നു പോയതാണോ. അച്ഛൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.

അച്ഛനോട് തുറന്ന് പറയാൻ ഭദ്രയ്ക്ക് ഒരു ബുദ്ധിമുട്ട് പോലെ. അതുകൊണ്ട് അവൾ ഷോപ്പിംഗ് നു പോയതാണെന്ന് തലയാട്ടി.

ഹരി.. ഇന്ന് എന്തെ ഓഫീസിൽ പോയില്ല മോനേ..

ഭദ്രക്ക് ക്ഷീണം ആയതു കൊണ്ട് ഹോസ്പിറ്റലിൽ പോയതാ അങ്കിൾ..

ക്ഷീണമോ.. എന്ത് പറ്റി മോളെ. അമ്മ പെട്ടന്ന് അവളെ നോക്കി.

എന്താ മോളെ…. ഡോക്ടർ എന്ത് പറഞ്ഞു.
അച്ഛനും അമ്മയും അവളുടെ നേർക്ക് തിരിഞ്ഞപ്പോൾ ഭദ്ര അവരെ നോക്കി ചെറുതായി ഒന്നു പുഞ്ചിരി തൂകി…

അച്ഛമ്മയും അച്ചച്ചനും അകത്തോട്ടു കയറി വന്നാട്ടെ. നമ്മൾക്ക് ഫുഡ്‌ കഴിച്ചു ഇരുന്ന് സംസാരിക്കാം.

ഹരി പറഞ്ഞപ്പോൾ ആയിരുന്നു ഇരുവർക്കും സംഗതി എന്താണെന്ന് പിടികിട്ടിയത്.
അച്ഛനെയും അമ്മയെയും നേരിട്ട് കണ്ട് കാര്യങ്ങൾ അവതരിപ്പിക്കണമെന്ന് പറഞ്ഞ ഭദ്ര സങ്കടത്തോടെ നിൽക്കുന്നത് കണ്ടപ്പോൾ വളരെ കൂൾ ആയിട്ട് ഹരി കാര്യങ്ങൾ അവരോട് പറഞ്ഞു കഴിഞ്ഞിരുന്നു.

നേരാണോ മോളെ..മീര ടീച്ചർ അവളുടെ കയ്യിൽ പിടിച്ചപ്പോൾ ഭദ്ര അതെ എന്ന് തലകുലുക്കി . അവർ അവളെ കെട്ടിപ്പിടിച്ച് ഇരു കവിളിലും മാറിമാറി മുത്തം കൊടുത്തു..
രവീന്ദ്രനും വളരെയധികം സന്തോഷം ആയിരുന്നു.

മഹാലക്ഷ്മിയെ വിളിച്ച് വിവരം പറഞ്ഞത് ഭദ്ര ആണ്. കേട്ടപ്പോൾ ആർക്കും ഒരുപാട് സന്തോഷം. ഐശ്വര്യയും അവരുടെ അടുത്തുണ്ടായിരുന്നു. അവളോട് ഭദ്ര കാര്യം പറഞ്ഞു. അനിരുദ്ധൻ വന്നശേഷം ഞാനും അമ്മയും കൂടി അവിടേക്ക് വരാം എന്നായിരുന്നു ഐശ്വര്യ മറുപടി കൊടുത്തത്..അങ്ങനെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വരാൻ പോകുകയാണ് എന്നുള്ള വാർത്ത  മഹാലക്ഷ്മി ബന്ധുമിത്രാദികളെ ഒക്കെ വിളിച്ച് അറിയിച്ചു. ചിലരൊക്കെ ഹരിയെ നേരിട്ട് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

ഭദ്ര യും ഹരിയും വേഷം ഒക്കെ മാറിയിട്ട് വരാംമെന്ന് പറഞ്ഞു റൂമിലേക്ക് പോയി.

റൂമിൽ എത്തിയ പാടെ വാതിൽ അടച്ചു ലോക്ക് ചെയ്തിട്ട് ഹരി ഭദ്രയെ ആഴത്തിൽ ഇറുക്കി പുണർന്നു.

യ്യോ.. ഹരിയേട്ടാ…ഓർക്കാപ്പുറത്തു ആയതിനാൽ അവൾ പിന്നിലേക്ക് വേച്ചു പോയി.

അപ്പോഴേക്കും വീഴാതെ അവളുടെ ഇടുപ്പിൽ പിടിച്ചു കൊണ്ട് അവൻ നേരെ നിറുത്തി.

സൂക്ഷിച്ചു… വീഴല്ലേ പെണ്ണെ.

അവളുടെ മുഖത്തൂടെ അവന്റെ അധരം ഓടി നടന്നപ്പോൾ ഭദ്ര ഹരിയുടെ വലം കൈ എടുത്തു അവളുടെ വയറിൽ വെച്ച്.

അതേയ് ഇവിടെ ഒരാൾ ഇതെല്ലാം അറിഞ്ഞു കിടപ്പുണ്ട് കേട്ടോ. എനിക്ക് മാത്രം ഉമ്മ തന്നാൽ പറ്റില്ല.

യഥാർത്ഥ അവകാശി ഇവിടെ യാണ്

ഭാഗം 105

രാത്രിയിൽ അനിരുദ്ധൻ വന്ന ശേഷം മംഗലത്ത് വീട്ടിൽ നിന്നും എല്ലാവരും കൂടി ഭദ്രയെ കാണുവാനായി എത്തിയിരുന്നു. അത്രയ്ക്ക് കുറേയേറെ ഫ്രൂട്ട്സും സ്വീറ്റ്സും ഒക്കെ വാങ്ങിയാണ് മഹാലക്ഷ്മി എത്തിയത്.

ഭദ്രയേ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനങ്ങളൊക്കെ മഹാലക്ഷ്മി നടത്തിയപ്പോൾ ഐശ്വര്യയുടെ മുഖം ഒന്ന് മങ്ങി.

അത് മറ്റാർക്കും മനസ്സിലായില്ലെങ്കിലും ഹരി കണ്ടുപിടിച്ചിരുന്നു.

മീരയും രവീന്ദ്രനും അവരൊക്കെ വന്നശേഷം അത്താഴം ഒക്കെ കഴിച്ചിട്ടാണ് മടങ്ങിപ്പോയത് ഫുഡ് വെളിയിൽ നിന്നും ഓർഡർ ചെയ്യുകയായിരുന്നു മീര എല്ലാം ഉണ്ടാക്കിക്കോളാം എന്ന് പറഞ്ഞു എങ്കിലും ഹരി അവരെ തടഞ്ഞുകൊണ്ട് ഓർഡർ കൊടുക്കുകയായിരുന്നു.

ഹരി ജോലിക്ക് പോകുമ്പോൾ ഭദ്രയേ വീട്ടിൽ ഒറ്റയ്ക്ക് ആക്കിയിട്ട് പോകണ്ട എന്നുള്ള നിലപാടിൽ ആയിരുന്നു രവീന്ദ്രൻ. തങ്ങളുടെ വീട്ടിൽ താമസിക്കാം എന്ന് രവീന്ദ്രൻ ഒരുപാട് പറഞ്ഞുവെങ്കിലും ഹരിയ്ക്ക് അത് ഉൾക്കൊള്ളാൻ ഒരു ബുദ്ധിമുട്ടാണ്.. എല്ലാ ദിവസവും കാലത്തെ ഭദ്രയെ വീട്ടിൽ ആക്കുന്നത് ബുദ്ധിമുട്ടാണെന്ന് മീര ടീച്ചറും പറഞ്ഞു. ഉടനെ തന്നെ എന്തെങ്കിലും ഒരു പോംവഴി കാണാം എന്ന് പറഞ്ഞപ്പോൾ പുതിയ വീട് നോക്കുവാൻ ആയിരിക്കുമെന്ന് രവീന്ദ്രൻ ഊഹിച്ചു.

ഭദ്രയോടും ഹരിയോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ രവീന്ദ്രൻ പെട്ടെന്ന് തന്നെ സ്കൈ ലൈൻ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിന്റെ എംടിയായ മുനീർ മുഹമ്മദിനെ വിളിക്കുകയും നിലവിൽ ഏതെങ്കിലും വീട് വിൽക്കുവാനായി ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.

തന്നെ ഏറ്റവും പ്രധാനപ്പെട്ട ലീഡിങ് ആയിട്ടുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് മുനീർ മുഹമ്മദ്ന്റെ സ്കൈലൈൻ..

അയാളും ആയിട്ട് രവീന്ദ്രന് നല്ല പരിചയം ഉണ്ട്. രവീന്ദ്രൻ വീട് വാങ്ങിയതും  അദ്ദേഹത്തോട് ആയിരുന്നു. നാലഞ്ച് വീടുകൾ കിടപ്പുണ്ടെന്ന്ന്നും നാളെ വരികയാണെങ്കിൽ നമുക്ക് രണ്ടാൾക്കും കൂടി പോയി കാണാം എന്നുമായിരുന്നു അയാൾ മറുപടി കൊടുത്തത്..

എല്ലാവരും പോയ ശേഷം ഭദ്ര ചെന്നിട്ട് നല്ല അസ്സലൊരു കുളി യൊക്കെ കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ഹരി ആരെയോ ഫോണിൽ വിളിച്ചു ഇരിപ്പുണ്ട്. അവള് നേരെ കണ്ണാടി യുടെ മുന്നിൽ ചെന്ന് നിന്നിട്ട് വയറൊക്കെ നിരീക്ഷിക്കുകയാണ്. ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തിയ ശേഷം തന്റെ വലം കൈകൊണ്ട് അവൾ ആ നഗ്നമായ വയറിൽ മെല്ലെ തലോടി.

ഫോൺ കട്ട് ചെയ്തിട്ട് ഹരി യും അവളുടെ അടുത്തേക്ക് വന്നു 

കുഞ്ഞാവ എന്താടോ പറയുന്നത്…ചിരിയോടെ അവൻ ചോദിച്ചപ്പോൾ ഭദ്ര തിരിഞ്ഞു ഹരിയെ നോക്കി.

അച്ഛൻ ഇത്തിരി കലിപ്പൻആണല്ലോന്ന് പറഞ്ഞതാ

അവളുടെ മറുപടി കേട്ട് ഹരി ഉറക്കെ ചിരിച്ചു

അച്ഛൻ പാവമാണെന്നു 100%എന്റെ വാവയ്ക്ക് അറിയാം. അതുകൊണ്ടല്ലേ അച്ഛൻ ആഗ്രഹിച്ച സമയത്തു തന്നെ വന്നത്..അല്ലേടാ ചക്കരെ.അവൻ അല്പം മുഖം കുനിച്ചു കൊണ്ട് പറഞ്ഞു.

ഭദ്രയേ ഒറ്റയ്ക്ക് ആക്കിയിട്ട് പോകുവാൻ പറ്റാത്തത് കൊണ്ട്  നമുക്ക് വേറെ എവിടെയെങ്കിലും ഒരു വീട് നോക്കിയാലോ എന്നൊക്കെ ഹരി അവളോട് ചോദിച്ചു.

ധൃതി ഒന്നും വെക്കേണ്ടതില്ല ന്നും സാവധാനം മതി എന്നും അവൾ അവനോട് പറഞ്ഞു.
നാളെ എന്തായാലും ടീച്ചറിന്റെ അടുത്തേക്ക് പോകാം എന്നായിരുന്നു ഹരിയുടെ കണക്കുകൂട്ടൽ. പക്ഷേ താൻ കാലത്തെ ഭദ്രയുടെ അടുത്തേക്ക് വരാം എന്നും  വെറുതെ യാത്ര ചെയ്യേണ്ടതില്ല എന്നും  രാവിലെ മീരടീച്ചർ ഭദ്രയെ വിളിച്ച് അറിയിച്ചു. അതിൻപ്രകാരം ഹരി ഓഫീസിൽ പോകുന്നതിനു മുന്നേ മീരടീച്ചറും രവീന്ദ്രനും   ഭദ്രയുടെ വീട്ടിൽ എത്തി.

ഞാൻ ഇത്തിരി ബിസി ആണെന്ന് പറഞ്ഞാൽ രവീന്ദ്രൻ അപ്പോൾ തന്നെ അവരോട് യാത്ര പറഞ്ഞു പോകുകയും ചെയ്തു. ശരിക്കും വീട് നോക്കുവാൻ വേണ്ടിയായിരുന്നു അയാൾ പോയത്. ഇക്കാര്യത്തെക്കുറിച്ച് ഭദ്രയോടും ഇപ്പോൾ ഒന്നും സൂചിപ്പിക്കേണ്ടതില്ലെന്ന് രവീന്ദ്രൻ മീരയെ പ്രത്യേകം പറഞ്ഞൽപ്പിച്ചിരുന്നു..

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതിഎന്നും താൻ പരമാവധി നേരത്തെ വന്നുകൊള്ളാം എന്നുമൊക്കെ   ഭദ്ര യോട്  പറഞ്ഞിട്ട് ആയിരുന്നു ഹരിയും പോയത്.,….

നാലഞ്ചു വീടുകൾ കണ്ടുവെങ്കിലും രവീന്ദ്രന് ഏറെ ബോധിച്ചത് ഒരു ഒറ്റ നില വീട് ആയിരുന്നു 

പക്കാ ട്രഡീഷണൽ രീതിയിലുള്ള കേരളത്തനിമ വിളിച്ചോതുന്ന ഒരു  മനോഹരമായ വീട്. 3300 സ്ക്വയർ ഫീറ്റ് ആണ്. 5 bhk.

15 സെന്റ് സ്ഥലവും വീടും കൂടി  2.3കോടി രൂപ.
രവീന്ദ്രന് വീട് ഒരുപാട് ഇഷ്ടമായി ഇനി വാസ്തു നോക്കുന്ന ആളെ കൊണ്ടുവന്ന് എല്ലാം ഒന്ന് ചെക്ക് ചെയ്തിട്ട് ഫൈനൽ ഡിസിഷൻ എടുക്കാം എന്നു പറഞ്ഞ് അയാൾ മുഹമ്മദുമായി കൈ കൊടുത്ത് പിരിയുകയായിരുന്നു . അതുപോലെ തന്നെ വൈകുന്നേരം വൈഫിനെയും കൂട്ടി എത്തുമെന്നും അവൾക്കും കൂടി ഒന്ന് കാണണമെന്നും അയാൾ പ്രത്യേകം പറയുകയും ചെയ്തു.

അതിനെന്താ എപ്പോഴണെങ്കിലും വിളിച്ചാൽ മതി തനിക്ക് വരാൻ പറ്റിയില്ലെങ്കിൽ തന്റെ സ്റ്റാഫിനെ ആരെയെങ്കിലും കീ കൊടുത്ത് അയച്ചുകൊള്ളാം എന്ന് മുഹമ്മദ് രവീന്ദ്രനോട് മറുപടി കൊടുത്തു

അങ്ങനെ ഉച്ചയോടു കൂടി രവീന്ദ്രൻ  മകളുടെ അടുത്തേക്ക് വന്നു. മീര ആണെങ്കിൽ അവൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.
പച്ചപ്പയറും കായും ചേർത്ത് ഒരു മെഴുക്കുപുരട്ടി, ഓർഫനേജിൽ ആയിരുന്ന കാലം തൊട്ടേ അത് ഭദ്രയുടെ ഫേവറേറ്റ് ആണ്. അതും കൂടെ ഒരു മാങ്ങ ചമ്മന്തിയും, മുട്ട ഓംലെറ്റും.

ഒക്കെക്കൂട്ടി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു  അച്ഛൻ വരുന്നത്..പിന്നെ മൂവരും ചേർന്നിരുന്ന് കഴിച്ചു.

മകളുടെ എന്തെങ്കിലും ഫുഡ് കഴിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ അച്ഛനോട് പറയുവാനും അല്ലെങ്കിൽ നമുക്ക് പുറത്തേക്ക് പോകാം എന്നുമൊക്കെ രവീന്ദ്രൻ പറയുന്നുണ്ട്,പക്ഷേ ഒന്നും താല്പര്യം ഇല്ലായിരുന്നു…. എന്നാൽ അവൾ തന്റെ ഒരു ആഗ്രഹം അച്ഛനോട് പറഞ്ഞതും അയാളുടെ മുഖം ഇരുണ്ടു.

അതൊന്നും എന്തായാലും നടക്കില്ല മോളെ നീ മറ്റെന്തെങ്കിലും പറയൂ അല്പം നീരസത്തോടെ രവീന്ദ്രൻ മുഖം തിരിച്ചു.

എനിക്കിപ്പോലുള്ള ഒരേയൊരു ആഗ്രഹം ഇതാണ് അച്ഛന് കഴിയുമെങ്കിൽ സാധിച്ചു തരിക.

മോളെ ഹരിക്ക് ഇതൊന്നും ഇഷ്ടമാവില്ല നീ എന്താ അത് മനസ്സിലാക്കാത്തത്.

ഹരിയേട്ടനോട് പറഞ്ഞു സമ്മതിപ്പിക്കുന്നത് ഞാൻ ഏറ്റു. അക്കാര്യത്തേ ചൊല്ലി അച്ഛൻ ഒഴിഞ്ഞുമാറുവാൻ ശ്രമിക്കേണ്ട..

രവീന്ദ്രനും മീരയും ഒറ്റക്കെട്ടായി എതിർത്തപ്പോൾ ഭദ്ര അവളുടെ നിലപാട് വ്യക്തമാക്കുകയായിരുന്നു. മറ്റൊന്നുമല്ല അവളുടെ അച്ഛന്റെ വീട്ടിലേക്ക് ഒന്നു പോകണം.. തന്റെ അച്ഛനും അമ്മയും സ്നേഹത്തോടെ കുറച്ചു ദിവസങ്ങൾ എങ്കിലും ജീവിച്ചിരുന്ന ആ വീട്ടിലേക്ക് ഒന്നു പോണം.

അച്ഛമ്മ ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. അവരെ ഉപേക്ഷിച്ചു അച്ഛൻ ആ വീട് വിട്ടു ഇറങ്ങിയിട്ട് നാളുകളും വർഷങ്ങളും ഒരുപാട് കഴിഞ്ഞു..
വീണ്ടും ഒരു മടക്കം.. അത് അച്ഛന് ഇഷ്ടമില്ല.

എന്നാൽ തനിക്ക് എന്തോ,,, ഈ കഥകൾ ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്ത ആഗ്രഹം…

അങ്ങനെയാണ് ഈ കാര്യം അച്ഛന്റെ മുൻപിൽ അവതരിപ്പിച്ചത് പോലും ശരിക്കും ഹരിയേട്ടൻ സമ്മതിക്കുമോ എന്ന് അറിയില്ല. എന്നാൽ അച്ഛൻ ഒക്കെ ആകുകയാണെങ്കിൽ ഹരിയേട്ടനെ കൊണ്ട്  സമ്മതിപ്പിക്കുന്ന കാര്യം താൻ ഏറ്റു.

വീണ്ടും പ്രതീക്ഷയോടെ ഭദ്ര അച്ഛന്റെ മുഖത്തേക്ക് നോക്കി.

ഒടുവിൽ അവളുടെ ഏറെ നേരത്തെ നിർബന്ധത്തിനു ശേഷം രവീന്ദ്രൻ അവിടേക്ക് പോകാം എന്ന് സമ്മതം മൂളി.

തുടരും….