രുദ്രാക്ഷം – ഭാഗം 44, എഴുത്ത്: വർണ്ണങ്ങൾ ആമി

ഒരുപാട് തവണ ഡ്രസ്സ് എടുക്കാൻ പോകുവാനായി അർജുനെ അച്ഛനും അമ്മയും ഒക്കെ മാറിമാറി വിളിച്ചു. എന്നാൽ അർജുൻ അത് ചെവിക്കൊണ്ടില്ല.

കുറേയേറെ കാരണങ്ങൾ പറഞ്ഞ് അവൻ ഒഴിഞ്ഞു മാറി. ഒടുവിൽ സ്റ്റല്ലയും ഇന്ദ്രനും കൂടിയാണ് പോയത്.

ചിന്മയി പേടിച്ചുവെച്ചാണ് സത്യത്തിൽ മന്ത്രകോടി എടുക്കുവാനായി വന്നത് അർജുന്റെ ഭാഗത്ത് നിന്നും ഒരു പൊട്ടിത്തെറി ഉണ്ടാകുമായിരിക്കും എന്നാണ് അവൾ കരുതിയത് എന്നാൽ അവൻ എത്തിയിട്ടില്ലെന്ന് അറിഞ്ഞതും പെണ്ണിന് ശ്വാസം നേരേ വീണു.

അച്ഛനോടും അമ്മയോടും ഒക്കെ ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് ആ രാത്രി മുഴുവനും അവൾ പറഞ്ഞു. എന്നാൽ അർജുനെക്കുറിച്ചും അവന്റെ മാതാപിതാക്കളെ കുറിച്ചുള്ള നന്മകൾ മാത്രമാണ് പ്രദീപം രേഷ്മയും ചിമ്മുവിനോട് മറുപടിയായി പറഞ്ഞത്. ഒടുവിൽ ഒന്നും മേലാത്ത അവസ്ഥയിലായി പെണ്ണ്.

അർജുന് ഈ ബന്ധത്തോടെ അത്ര താൽപര്യമില്ലെന്ന് പോലും അവൾ അമ്മയോട് അന്ന് രാത്രിയിൽ കിടക്കുമ്പോൾ പറയുകയാണ്..

അതൊക്കെ മോളുടെ തോന്നലാണെന്നും എല്ലാവരുടെയും മുൻപിൽ വച്ചല്ലേ നിന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അർജുൻ അറിയിച്ചതൊന്നും അമ്മ അവൾക്ക് മറുപടി കൊടുത്തു..

അവരുടെ ആ ഒറ്റ വാചകത്തിൽ ചിന്മയിക്ക് ഒന്നും പറയുവാനും ഇല്ല..

അങ്ങനെ യാണ് അടുത്ത ദിവസം കാലത്തെ അവളും കല്യാണ ഡ്രസ്സ് എടുക്കാൻ ആയി വന്നത്.

അർജുന് കുറച്ച് അത്യാവശ്യ പ്രോഗ്രാം ഉണ്ടെന്ന് ഇന്ദ്രൻ പറഞ്ഞു.

അല്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെയല്ലേ കാര്യങ്ങളൊക്കെ ഇത്രത്തോളം ആയത്, അതുകൊണ്ട് എത്രയും പെട്ടെന്ന് അർജുൻ ചെയ്തു തീർക്കേണ്ട കാര്യങ്ങളൊക്കെ നടത്തി കമ്പ്ലീറ്റ് ആകട്ടെ…പ്രദീപ് പറയുന്നത് കേട്ടതും ഇന്ദ്രനും സ്റ്റൈല്ല യും തല കുലുക്കി.

അർജുനോട് സംസാരിക്കുവാനായി ഇന്ദ്രന്റെ മൊബൈൽ ഫോൺ പ്രദീപ് വാങ്ങി.

അച്ഛനാണെന്ന് കരുതി അവൻ കോൾ അറ്റൻഡ് ചെയ്തു..

മോനേ,,, ഞാൻ ചിന്മയിയുടെ അച്ഛനാണ്…

ആഹ്,, അങ്കിൾ….

മുൻ ബിസി ആണെന്ന് അറിയാം,, ഞങ്ങളൊക്കെ കൂടി ഇവിടെ ഡ്രസ്സ് എടുക്കുവാനായി വന്നതാണ് കേട്ടോ.

ഹ്മ്മ്. അറിഞ്ഞു അങ്കിൾ… എല്ലാരും ഉണ്ടോ.

ഉണ്ട് മോനേ.. പിന്നെ കല്യാണസാരി സെലക്ട് ചെയ്തിട്ട് ഞങ്ങള് മോന്റെ ഫോണിലേക്ക് ഫോട്ടോസ് അയക്കാം, അല്ലെങ്കിൽ വേണ്ട വീഡിയോ കോളിൽ വന്നാൽമതി അതാകുമ്പോൾ കറക്റ്റ് ആയിട്ട് അറിയാല്ലോ..

അങ്കിൾ ഞാൻ ഇത്തിരി ബിസിയാണ്..

അതെയോ എങ്കിൽ പെട്ടെന്ന് തന്നെ ഞങ്ങൾ സാരി നോക്കാം കെട്ടോ. എന്നിട്ട്b അങ്കിള്,മോനെ വീഡിയോ കോൾ ചെയ്യാം..

അർജുൻ എന്തെങ്കിലും പറയും മുന്നെ പ്രദീപ് കോൾ കട്ട് ചെയ്തു..

നമുക്ക് സാരി നോക്കാം,,, അർജുൻ നല്ല തിരക്കിലാണെന്ന്,,, മോളെ, ഇങ്ങു വരൂ…

പ്രദീപ് മകളെ കൈ കാണിച്ചു വിളിച്ചു. സ്റ്റല്ലയും രേഷ്മയും ശ്രീദേവിയും ഒക്കെ ചേർന്നാണ് പെൺകുട്ടിയോടൊപ്പം സാരി സെലക്ട് ചെയ്യാൻ നിൽക്കുന്നത്..

സെയിൽ ഗേള് കുറെയേറെ സാരികൾ വിടർത്തിയിട്ടു.. ചിമ്മു വിനു ആണെങ്കിൽ ഒന്നും കണ്ടിട്ട് മുഖം തെളിഞ്ഞില്ല.

ആ സമയത്ത്, ഇന്ദ്രൻ പ്രദീപ് പറഞ്ഞത് പ്രകാരം അർജുനെ വീഡിയോ കോൾ ചെയ്തു.

ക്യാരറ്റ് നിറമുള്ള ഒരു കാഞ്ചീപുരം പട്ടെടുത്ത് സെയിൽസ് ഗേൾ ചിമ്മുവിന്റെ തോളത്തേക്ക് അടുക്കിവെക്കുകയാണ്..സത്യം പറഞ്ഞാൽ അത് ഉടുപ്പിച്ചപ്പോൾ ചിമ്മു ഒരു ദേവതയെ പോലെ സുന്ദരിയായി…

മോളെ കാണിക്കാം എന്ന് പറഞ്ഞു ഇന്ദ്രൻ ഫോൺ ചിന്മയുടെ നേർക്ക് ഉയർത്തി.

പാവം പെണ്ണ് അവൾക്ക് അർജുനെ നോക്കാൻ പോലും ഭയമായി.

ഇവിടെ നോക്കു മോളെ എന്ന് പറഞ്ഞ് രേഷ്മ കളിയാക്കിയപ്പോൾ ചിൻമയി സങ്കടത്തോടെ  ഫോണിന്റെ സ്‌ക്രീനിൽ നോക്കി

അവളെ ഇപ്പോൾ തന്നെ തീർത്തു കളയും എന്ന് മട്ടിലായിരുന്നു അർജുന്റെ ഭാവം.

മോനേ.. ഈ സാരി ഇഷ്ടപ്പെട്ടോ….

അമ്മ ചോദിക്കുന്ന കേട്ടതും അവനു കലി കയറി

തുടരും…..

ആരും റിവ്യൂ തരില്ലല്ലെ 🥲