രുദ്രാക്ഷം – ഭാഗം 52, എഴുത്ത്: വർണ്ണങ്ങൾ ആമി

ചിമ്മു മുറിയിൽ എത്തിയപ്പോൾ അർജുൻ ഏതോ ബുക്കും വായിച്ചു കൊണ്ട് കസേരയിൽ ഇരിക്കുന്നത് കണ്ടു.

നേരം വെളുത്തത് ഇങ്ങേര് ബുക്കിലേക്ക് കൂപ്പുകുത്തി വീണോ ? മനസ്സിൽ ഓർത്തുകൊണ്ട്  ചിമ്മു അർജുന്റെ അടുത്തേക്ക് വന്നു.

അവൻ മുഖമുയർത്തി നോക്കിയപ്പോൾ കയ്യിലിരുന്ന ഗ്ലാസ്‌ ചിമ്മു മേശയുടെ മുകളിൽ വെച്ചു.

അമ്മ തന്നു വിട്ടതാ…പറഞ്ഞശേഷം അവൾ തിരിഞ്ഞു പോകാൻ തുടങ്ങിയതും അർജുൻ അവന്റെ കാലൊന്ന് നീട്ടി വെച്ചതും ചിമ്മു അതിൽ തട്ടി പിന്നിലേക്ക് മറിഞ്ഞു. കൃത്യം ചെന്ന് വീണത് ബെഡിലേക്ക് ആയിരുന്നു. പെട്ടെന്നായതുകൊണ്ട് അവൾ പേടിച്ചുപോയി.

ചാടി എഴുന്നേറ്റതും അവൾ ദേഷ്യത്തിൽ അർജുനെ നോക്കി.

നിങ്ങളെന്താ ഇപ്പൊ കാണിച്ചേ,, എന്റെ തല ചെന്ന് ആ ഭിത്തിയിൽ ഇടിച്ചിരുന്നെങ്കിൽ നിങ്ങൾ എന്ത് ചെയ്തേനെ…

എന്ത് ചെയ്യാന്…. നിന്റെ തലയിടിച്ചെങ്കിൽ എനിക്കെന്താടി…

അർജുനേട്ടന് ഒന്നുമില്ലെന്ന് എനിക്കറിയാം… എനിക്കെന്തെങ്കിലും പറ്റിപ്പോയാൽ എന്റെ അച്ഛനും അമ്മയ്ക്കും ആരുമില്ല..

എങ്കിൽ നീയും അവരുടെ കൂടെ പോയി നിന്നോടി.. ഇവിടെ നീ നിൽക്ക്ണം എന്ന് ഞങ്ങൾക്ക് ആർക്കും യാതൊരു നിർബന്ധവുമില്ല…പുച്ഛത്തിൽ അവളെ നോക്കി പറഞ്ഞശേഷം അർജുൻ ഗ്രീൻ പുച്ഛത്തിൽ അവളെ നോക്കി പറഞ്ഞശേഷം അർജുൻ ഗ്രീൻടീ എടുത്തു കുടിച്ചു.

ഇവിടുത്തെ അച്ഛനും അമ്മയ്ക്കും അച്ഛമ്മയ്ക്ക് ഒക്കെ എന്നെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ ഇവിടെ നിൽക്കുന്നത്. അല്ലാണ്ട് അർജുനേട്ടനെ കാണാനായിട്ടൊന്നുമല്ല  ഇത്തിരി ദേഷ്യത്തിൽ പറഞ്ഞിട്ട് അവൾ തിരിഞ്ഞു പോകാൻ തുടങ്ങിയതും അർജുൻ വീണ്ടും കാലു നീട്ടി വെച്ചു.

ദേ… നിങ്ങള് കുറേ നേരമായി തുടങ്ങിയിട്ട്.. ഞാൻ ഒന്നും മിണ്ടുന്നില്ലന്നു കരുതി എന്റെ തലേൽ കേറി നിരങ്ങാൻ വന്നാൽ ഈ ചിൻമയി ആരാണെന്ന് അറിയും കെട്ടോ.

അർജുന്റെ അടുത്തേക്ക് വന്നിട്ട് അവൾ ശബ്ദം ഉയർത്തിയതും അവൻ ചാടി എഴുന്നേറ്റു.

നീ ആരാണെന്ന് ഒന്ന് അറിയിച്ചു താടീ എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ അടുത്തേക്ക് ഇത്തിരി കൂടി ചേർന്നു വന്നതും  ചിമ്മു പിന്നിലേക്ക് വേച്ചു പോയി. അവൻ അടുത്തേക്ക് വരുംതോറും അവൾ പിന്നിലേക്ക് നീങ്ങി. അങ്ങനെ ചെന്നിട്ട് അവൾ ചുവരിലേക്ക് ചേർന്നുനിന്നു. അർജുൻ ഇരു കൈകളും ഭിത്തിയിലേക്ക് ഊന്നി വെച്ചുകൊണ്ട് അവളെ ക്ലോസ് ചെയ്തു..

വന്നതിന്റെ പിറ്റേദിവസം തന്നെ നീ എന്നെ കേറി ഭരിക്കാറായോടി…അവൻ മുഖംതാഴ്ത്തി അവളോട് ചോദിച്ചതും ചിമ്മു പേടിയോടെ മിഴികൾ താഴേക്ക് നീട്ടി.

എന്തെടി…. നീ അങ്ങ് ആളാകാന് നോ mക്കുവാണോ..അവന്റെ ശ്വാസം കവിളിൽ തട്ടിയതും ചിന്മയിയ്ക്ക് പിന്നേം പേടി.

സോറി… ഞാൻ അറിയാതെ. അവൾ പതിയെ പറഞ്ഞു.

നിന്റെ അഹങ്കാരവും തന്റേടവുമൊന്നും എന്റെ അടുത്ത് വിലപ്പോവില്ല.ഈ അർജുൻ ആള് വേറെയാ കേട്ടോടി…

പെട്ടന്ന് ചിമ്മു അർജുനെ തള്ളി മാറ്റിയിട്ട് പുറത്തേക്ക് ഇറങ്ങി ഓടി..

പല്ല് കടിച്ചുപിടിച്ചുകൊണ്ട് അവൻ അവൾ പോകുന്നത് നോക്കി.

വൃത്തികെട്ടവൾ……അവനു വല്ലാത്ത ദേഷ്യം തോന്നി..

ചിമ്മു ഓടിയിറങ്ങി വരുന്നത്  കണ്ട് കൊണ്ടാണ് ഇദ്രൻ അകത്തേക്ക് വന്നത്.

മോളെ…. Good മോർണിംഗ്.

Good മോർണിംഗ് അച്ഛാ..അവൾ പുഞ്ചിരിയോടെ രുദ്രന്റെ അടുത്തേക്ക് ചെന്ന്.

അർജുൻ എണീറ്റില്ലേ മോളെ…

ഉവ്വ്‌ എണീറ്റു.. ഞാന് ഗ്രീൻ ടീ കൊടുക്കാനായി പോയതാണ്.

മ്മ്….അവൻ തല കുലുക്കിയപ്പോൾ ച്ചിമ്മു അടുക്കളയിലേക്ക് പോയി. അമ്മയും അച്ഛമ്മയും ചേർന്ന് നൂലപ്പവും കിഴങ്ങ് സ്റ്റൂവും ഉണ്ടാക്കുകയാണ്. പാചകം ഒന്നും വശമില്ലാത്തതിനാൽ ചിമ്മു അവരുടെ അടുത്തൊക്കെ ചുറ്റിപ്പറ്റി നിന്നു.

അച്ഛാ എന്ന് ഇത്തിരി ദേഷ്യത്തിൽ വിളിച്ചുകൊണ്ട് അർജുൻ ഇറങ്ങി വരുന്നത് കണ്ടതും ഇ.ദ്രന് കാര്യം മനസ്സിലായി.

എന്താ മോനെ…ഒന്നുമറിയാത്ത മട്ടിൽ  ഇന്ദ്രൻ അർജുനെ നോക്കി.

അച്ഛാ… അച്ഛൻ എന്തിനാണ് എന്റെ ട്രാൻസ്ഫർ മാറ്റിവെച്ചത്..ഞാൻ ചങ്ങനാശ്ശേരിയിലെ കോളേജിൽ പോകാൻ ഇരുന്നതല്ലേ.. പ്രിൻസിപ്പൽ സാർ ഇപ്പോൾ എന്നെ വിളിച്ചിട്ട് പറഞ്ഞു എനിക്ക് പകരം മറ്റൊരാളെ അയച്ചോളാം എന്ന്.. കാരണം ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു എന്നാണ് സാർ പറയുന്നത് അർജുൻ ശബ്ദമുയർത്തി..

ഇത്ര തിടുക്കത്തിൽ നീ അവിടേക്ക് പോകേണ്ട കാര്യമുണ്ടോ. നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു മാസമെങ്കിലും ആയെങ്കിൽ കുഴപ്പമില്ലായിരുന്നു..

അതൊന്നും ഇവിടെ ആരേം ബാധിക്കുന്ന കാര്യമല്ല. അവിടേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാൻ പോവുക തന്നെ ചെയ്യും..

അർജുൻ ഉറക്കെ പറയുന്നത് കേട്ടുകൊണ്ട് അമ്മയും അച്ഛമ്മയും ഒക്കെ അടുക്കളയിൽ നിന്നും ഹോളിലേക്ക് വന്നു.

എന്താ മോനെ… എന്തിനാണ് ഈ കുട്ടി ഇങ്ങനെ കിടന്ന് ബഹളം വയ്ക്കുന്നത് അച്ഛമ്മ ചോദിച്ചു..

അടുത്തയാഴ്ച ചങ്ങനാശ്ശേരിയിലേക്ക് പോകണം എന്നാണ് അർജുൻ പറയുന്നത്. അതെങ്ങനെ ശരിയാകും.. മോളിവിടെയും അർജുൻ അവിടെയും… അല്ലെങ്കിൽ പിന്നെ രണ്ടാളും ഒരുമിച്ച് നിൽക്കണം..

ഇപ്പോൾ തൽക്കാലം നീ ധൃതി കൂട്ടി പോകുവൊന്നും വേണ്ട മോനെ. നാലഞ്ച് മാസം ഒക്കെ കഴിയട്ടെ എന്നിട്ട് പോകാം..

സ്റ്റെല്ല മകനെ നോക്കി താഴ്മയോടെ പറഞ്ഞു.

ഇല്ലമ്മേ,, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ഞാൻ ആ ജോലിക്ക് പോവുക തന്നെ ചെയ്യും..

അപ്പോൾ ഈ കുട്ടിയോ… ഇവൾക്ക് അവിടെ അഡ്മിഷൻ കിട്ടുമോ ഇന്ദ്രേട്ടാ..
സ്റ്റെല്ല ചോദിച്ചു.

അവിടെ കിട്ടാൻ സാധ്യത കുറവാണെന്നാണ് പ്രിൻസിപ്പൽ പറഞ്ഞത്. ഞാൻ എന്തായാലും ഒന്നൂടെ അന്വേഷിച്ചു നോക്കാം.

അയ്യോ… എനിക്കിവിടെ നിൽക്കുന്നതാണ് ഇഷ്ടം.. അമ്മേ, ഞാൻ ഇവിടെ നിന്നും കോളേജിലേക്ക് പൊയ്ക്കോളാം. അതല്ലേ നല്ലത്.

ചിമ്മു പറഞ്ഞു

തുടരും……