നീഹാരം – ഭാഗം 09, എഴുത്ത്: മയില്‍പ്പീലി

“നിന്റെ വീടാണ് ഇത് സമ്മതിച്ചു. പക്ഷെ ഇനിയുള്ള പതിനൊന്നു മാസം ഇത് ഞങ്ങളുടെ വീടാണ്.. എഗ്രിമെന്റ് വായിച്ചു നോക്കണം. ഞങ്ങളുടെ കുടുംബത്തിലേക്ക് വലിഞ്ഞു കയറി വരരുത്.. എന്റെ മോളുമായ് അടുക്കരുത്.. ഈ വീട്ടിൽ ഞങ്ങളുടെ സമാധാനം കളയരുത്. ഏറ്റവും മര്യാദയുടെ ഭാഷയിൽ പറയുകയാണ്.. ഇത് തെറ്റിച്ചാൽ.. ഈ വീട് വിട്ടു ഞങ്ങൾ പോകില്ല പക്ഷെ. ആ വീട്ടിൽ നിന്ന് നീ പോകും.. ഈ നാട് വിട്ട്. അതിനുള്ള പണി ഞാനും ചെയ്യും, എന്നേ അത്രേം മോശക്കാരൻ ആക്കരുത് “

റിയ ഒരു നിമിഷം അവനെ നോക്കി നിന്നു

“സാറിന് ഈ നാട് ശരിക്കും അറിഞ്ഞൂടാ.. വടക്കൻ അല്ലെ.. തെക്കരുടെ സ്വഭാവം പഠിക്കുന്നത് നല്ലതാ.. നല്ലതാണെങ്കി ഞങ്ങൾ നല്ലതാ പണി തരാൻ ആണെങ്കിൽ ഞങ്ങൾ കഴിഞ്ഞേയുള്ളൂ ബാക്കി ആൾക്കാർ.. പിന്നെ ഭീഷണി ഒന്നും എന്റെ അടുത്ത് വിലപ്പോകില്ല. എനിക്ക്. പേടിയില്ല. സർ എന്നേ എന്നാ ചെയ്യാനാ.. ഒന്നും ചെയ്യില്ല. ഞാനെ പെണ്ണാ. ഞാൻ ഒരു. പരാതി കൊടുത്ത സാറിന്റെ കാര്യം പോക്കാ. ജോലി പോകും “

സിദ്ധാർഥ് വന്യമായി ചിരിച്ചു അവൻ വാതിൽ അടച്ചു കുറ്റി ഇട്ടു

“ഏത് പരാതി ആണ് കൊടുത്താൽ എന്റെ പണി പോകുന്നത്. മറ്റേതല്ലേ.. പീഡനം “

ഇക്കുറി റിയ ഒന്ന് പതറി. സിദ്ധാർഥ് അവൾക്ക് തൊട്ടു മുന്നിൽ ചെന്നു

റിയ ഭിത്തിയിൽ തട്ടി നിന്നു. അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തറഞ്ഞു. പെണ്ണ് വിയർത്തു കുളിച്ചു. അവൻ കുറച്ചു കൂടി അടുത്ത് നിന്നു. ശരീരം ശരീരത്തിൽ തൊട്ടു

അവന്റെ ഗന്ധം നാസികയിൽ..റിയ മാറാൻ ശ്രമിച്ചു..അവൾക്ക് കുറുകെ അവന്റെ കൈകൾ ഭിത്തിയിൽ പതിഞ്ഞു. മുഖം മുഖത്തോട് ചേർന്ന് തൊട്ടു

“ഒന്നുടെ പറ. ഏത് പരാതി?”

“സോറി.” റിയ പെട്ടെന്ന് പറഞ്ഞു

അവൻ മുഖം അവളുടെ മുഖത്തേക്ക് ചേർത്ത് ചെവി വട്ടം പിടിച്ചു

“Pardon?’

“സോറി “അവൾ കുറച്ചു ഉറക്കെ പറഞ്ഞു

“നീ സ്മാർട്ട്‌ ആണെന്ന് എനിക്ക് അറിയാം. പക്ഷെ ഒത്തിരി കേറിയങ്ങു കളിക്കരുത്.. അതും എന്നെപോലെ ഒരാളുടെ മുന്നില്.. പൊയ്ക്കോ “

അവൻ നീങ്ങി നിന്നു

അവൾ വാതിൽക്കൽ ചെന്നു. വാതിലിന്റെ ലോക്ക് എടുത്തു

“അതേയ് ഇപ്പോൾ കാണിച്ച പോലെ പേടിപ്പിച്ചാൽ ഞാൻ അങ്ങ് പോകുകയൊന്നുമില്ല
നിങ്ങളുടെ കുഞ്ഞല്ലേ അത്. അതിനെ പേടിപ്പിച്ചു വെച്ചേക്കുവാ. മര്യാദക്ക് ചിരിക്കാൻ പോലും പേടിയാ അതിന്.. അമ്മയില്ലാത്ത കുഞ്ഞല്ലേ അത്… പാവല്ലേ.. ഒടുവിൽ അത് നിങ്ങളെ സ്നേഹിക്കില്ല. നോക്കിക്കോ “

അവൻ പാഞ്ഞു വരുന്നത് കണ്ട് അവൾ. ഒറ്റ ഓട്ടത്തിന് ഹാളിൽ. എത്തി

“ഞാൻ ഇനിം വരും. അത് എന്റെ വീടായ കൊണ്ടല്ല. ചിന്നുമോളെ എനിക്ക് വലിയ ഇഷ്ട. തടയാമെങ്കിൽ തടഞ്ഞോ “

“അടുത്ത് വന്ന് നിന്ന് പറയടി ധൈര്യം ഉണ്ടെങ്കിൽ.. ***”

“അടുത്ത് വന്നാൽ മറ്റേ പരിപാടി ചെയ്യില്ലേ. അങ്ങനെ ഇപ്പോൾ വേണ്ട.. തെറി ഇത് പുതിയതാണോ. താങ്ക്സ് അറിഞ്ഞൂടാരുന്നു. വേറെ ഉണ്ടോ “

അവൻ അടുത്തോട്ടു വന്നതും മുറ്റത്ത്‌ ചാടി ഇറങ്ങി അവൾ

പിന്നെ ഒറ്റ ചാട്ടം. മതിലിന്റെ അപ്പുറത്തോട്ട്..എന്നിട്ട് വീട്ടിലോട്ട് ഓടി. പോയി

🔥🔥🔥🔥

രാത്രി

പകൽ നടന്നതൊന്നും ആരോടും പറഞ്ഞില്ല റിയ. അവൾ കിടന്നു. എന്തോ മനസ്സ് കലങ്ങി കിടക്കുകയാണ്. ആദ്യമായിയാണ് ഒരു പുരുഷൻ ഇത് പോലെ

അവൾ ചരിഞ്ഞു കിടന്നു

നീളൻ മൂക്ക്, ഷാർപ്. മൂക്കിന്റെ തുമ്പ് ചുവന്നങ്ങനെ. കണ്ണുകൾ ആഴമുള്ളതാണ്..നിറയെ പീലികൾ ഉള്ളത്. വലുത്

അവൾ എഴുനേറ്റു കണ്ണാടിയിൽ നോക്കി

തന്റെ കണ്ണ്..കുന്തം..ഒരു സാധാരണ കണ്ണ്. സാധാരണ മൂക്ക്. അയാളുടെ കവിളുകൾ പോലും ചുവപ്പ്

ആ മണം. വിയർപ്പിന്റെ ആണോ. അതോ അതാണോ പുരുഷന്റെ മണം?

പെണ്ണിന്റെ മണം എന്നൊക്കെ ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്..വായനയുള്ളവർ

തനിക് പിന്നെ പുസ്തകം അലർജി ആയത് കൊണ്ടു അത്തരം പ്രയോഗം അറിയില്ല

പുരുഷന്റെ മണം..ശരിക്കും വേറെ ഒരു മണം. പണ്ടാരം..ഇയാൾ എന്തിനാ അത്രേം ചേർന്ന് നിന്നെ..

കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തിരുന്നെങ്കിൽ ഇയാൾ എന്ത് ചെയ്തേനെ

റിയയ്ക്ക് ചിരി വന്നു

ശ്യോ അങ്ങനെ ചെയ്ത മതിയാരുന്നു..അയാള് പേടിച്ചു പോയേനെ..ആറേഴു വർഷം ആയി മരുഭൂമിയായി കിടക്കുന്ന മനുഷ്യൻ അല്ലേ

സത്യം ആയിട്ടും ഇളകിയേനെ

അയ്യേ താൻ അത്രേ ചീപ്പ് ആണോ. റിയ നിനക്ക് വന്ന് വന്ന് ഒരു ഇളക്കം ഉണ്ട് കേട്ടോ

ആ പോലീസ് കാരനെ കണ്ട അന്ന് തുടങ്ങി ഇളക്കം ഉണ്ട്. നിർത്തിക്കോ..ഇവിടെ നിർത്തിക്കോ. ഇല്ലെങ്കിൽ. നീ കരയുമേ. അയാളുടെ ഭാര്യയെ കണ്ടാരുന്നോ. ദേവസുന്ദരി പോലൊരു പെണ്ണ്, നീയോ..

അയ്യടാ

എല്ലാം മായ്ച്ചു കളഞ്ഞേ..

വേഗം ആയിക്കോട്ടേ

അവൾ കട്ടിലിൽ കിടന്നു പുതപ്പ് വലിച്ചു മൂടി

തുടരും…..

Leave a comment