അവൻ ഫയലുകൾ നോക്കി ഇരുന്ന് നേരം പോയത് അറിഞ്ഞില്ല
രാത്രി വൈകി. അവൻ എഴുനേറ്റു വാതിൽ അടച്ചു കുറ്റി ഇട്ടു മോളുടെ അടുത്ത് പോയിരുന്നു, അവളെ നോക്കികൊണ്ട്
” മോള് ഏട്ടനെ പോലെയാ ട്ടോ.” അപ്പു. പറയുന്നു
“അപ്പേടെ മോൾ. ആണെടി അസൂയ പെട്ടിട്ട് കാര്യം ഇല്ല. അടുത്തത് try ചെയ്യാം “
അപ്പേടെ മോൾ..എന്ത് പറ്റി. തനിക്ക് എന്ന് ചോദിച്ചിട്ടുണ്ട് പലരും. പ്രാണൻ ആയിരുന്നവൾ കണ്മുന്നിൽ മരിച്ചപ്പോൾ. തകർന്ന് പോയി. പിന്നെ ആരോടും സ്നേഹം ഇല്ലാണ്ടായി
സ്നേഹം വറ്റി പോയി. അമ്മ പോയി. അച്ഛൻ പോയി. അപ്പു പോയി..വയ്യ
ഒന്നും ഓർക്കാൻ..ഇനി ഇവൾ കൂടി ഉള്ളു. ഒരു കൈയബദ്ധം പറ്റിയാൽ, ഒരു ശ്രദ്ധ തെറ്റിയാൽ ഇവളും, ഓർക്കാൻ വയ്യ..അത് കൊണ്ടാണ് സ്ട്രിക്ട് ആകുന്നത്
അവൾ സൂക്ഷിച്ചു നടക്കട്ടെ. ഇല്ലെങ്കിൽ അപ്പ അടിക്കുമെന്ന് പേടിച്ചു സൂക്ഷിച്ചു നടക്കട്ടെ
നന്നായി പഠിക്കട്ടെ. എന്നിട്ട് അപ്പയെ പോലെ പോലീസ് ആവട്ടെ. അതിന് അവൾ bold ആകണം. അതിന്റെ പ്രാക്ടീസ് ചെറുപ്പത്തിൽ വേണം. കൊഞ്ചിച്ച് വളർത്തി കൊണ്ടു വരണ്ട. ആരെയും ഡിപെൻഡ് ചെയ്യാതെ വളരട്ടെ
അവൻ അടുത്ത് ചെന്നു നോക്കി. ശരിയാണ്. തന്റെ മൂക്കും ചുണ്ടും കണ്ണുകളും.
കിടപ്പ് പോലും
അവൻ ആ നെറ്റിയിൽ ഒന്ന് തൊട്ടു..ജനൽ തുറന്നു കിടക്കുന്നു
ഇതടയ്ക്കാൻ മറന്നോ..അവൻ ചെന്നു ജനൽ അടയ്ക്കാൻ തുനിഞ്ഞു.നേരെ എതിരെ അവൾ. ജനലിൽ. പിടിച്ചു കൊണ്ടു നിൽക്കുന്നു. ഈ പെണ്ണിന് ഉറക്കം ഇല്ലേ
അഹങ്കാരം തലയ്ക്ക് പിടിച്ച സാധനം. അവൾ കൈ വീശി അവൻ ജനൽ വലിച്ചു അടച്ചു
ഏത് നേരെത്താണോ ഈ വീട് എടുക്കാൻതോന്നിയത്? വായിനോക്കി പെണ്ണ്
എന്റെ കൊച്ചിനെ കൂടെ ഇത് വഷളാക്കും. നാളെത്തന്നെ ഫെലിക്സ് നോട് പുതിയ വീട് നോക്കാൻ പറയണം..മോളെ സ്കൂളിൽ ചേർത്തത് കൊണ്ടു അടുത്ത് തന്നെ വേണം
ഇത് എന്തായാലും വേണ്ട. അവൻ മുറിയിൽ വന്നു കിടന്നു
ജനലിൽ കൂടെ രാത്രിയേ നോക്കി കിടന്നു..ഒറ്റയ്ക്ക് ആവുന്ന രാത്രികൾ
“സിധേട്ട….”അങ്ങനെ ആണ് വിളിക്കുക
അപ്പു മെഡിക്കൽ കോളേജിൽ ജോയിൻ ചെയ്യുമ്പോ താൻ ഫൈനൽ ഇയർ
റാഗിംഗ് നിടയിൽ കണ്ടതാണ്..ഒരു അമ്പലവാസി കുട്ടി. നെറ്റിയിൽ ചന്ദനം
നീളൻ മുടി പിന്നിയിട്ട്, വലിയ ജിമുക്കി ഒക്കെ ഇട്ട്, ചുരിദാർ ഷാൾ പിൻ ചെയ്ത്
അങ്ങനെ…
ആ സൗന്ദര്യം ഭ്രമിപ്പിച്ചു കളഞ്ഞു..പിന്നെ സ്വഭാവം, സ്നേഹം
ജീവനായിരുന്നു തന്നെ, സിധേട്ട എന്ന് മുഴുവൻ വിളിക്കില്ല. ജാതകം ചേരില്ലായിരുന്നു
വൈധവ്യ ദോഷം ഉണ്ടായിരുന്നു. പക്ഷെ. അവൾ വന്നു. ഇറങ്ങി വന്നു
അന്ന് ഒപ്പം ചേർന്നതാണ്. പക്ഷെ വൈധവ്യം അവൾക്കല്ലായിരുന്നു എന്ന് മാത്രം
അവൾ പോയി. തന്റെ കണ്മുന്നിൽ തന്നെ. എല്ലാം തന്റെ മുന്നിൽ ആയിരുന്നു
അച്ഛൻ അമ്മ അപ്പു.
ദൈവത്തിന്റെ വെറുക്കപ്പെട്ട ലിസ്റ്റിൽ ആദ്യത്തെ പേര് സിദ്ധാർഥ് എന്നാണ്ന്ന് അന്ന് മനസിലായി.അന്ന് നിർത്തി ദൈവത്തിന്റെ മുന്നിൽ ചെല്ലുന്നത്. ദൈവം. ഉണ്ടെങ്കിൽ ഇത്രയും ഒക്കെ ഒരാളെ…
അവൻ കണ്ണും മുഖവും തുടച്ചു കമിഴ്ന്നു കിടന്നു. അറിയാതെ ഒരു കരച്ചിൽ പൊട്ടി. എത്ര ശ്രമിച്ചിട്ടും അടക്കാൻ വയ്യാതെ നെഞ്ചു തകരുന്ന കരച്ചിൽ
അവൻ തലയിണയിൽ. അമർത്തി കടിച്ചു. എന്നിട്ടും ഒരു വിങ്ങൽ തെറിച്ചു വീണു
റിയ അത് നോക്കി നിൽക്കുകയാണ്. അത് സങ്കടം ആണെന്ന് എത്ര ദൂരെ നിന്നാലും ഒരാൾക്ക് മനസ്സിലാകും. ആ സങ്കടം എന്താണെന്ന് അവൾക്ക് അറിയാം. അതിന്റെ ആഴം അറിയില്ല. പക്ഷെ ആ കാഴ്ച അവളുടെ ഉള്ളിൽ തൊട്ടു. കണ്ണ് നനയിച്ചു
അവൾ വന്നു ബെഡിൽ ഇരുന്നു. കവിൾ തുടച്ച് കുറച്ചു നേരം ശാന്തമായി ഇരുന്നു
🌹🌹🌹
“എടി ” വിഹാൻ വന്ന് അരികിൽ നിന്നു
“ആ ഉദയ് കൺസ്ട്രക്ഷൻ ഗ്രൂപ്പ് ന്റെ വർക്ക് ചിലപ്പോൾ നമുക്ക് കിട്ടിയേക്കും. അയാളുടെ അപ്പോയ്ന്റ്മെന്റ് കിട്ടിയിട്ടുണ്ട് “
“നീയും ശ്രീലക്ഷ്മിയും കൂടി. പോയിട്ട് വാ ” അവൾ ഒരു സ്കെച്ച് വരയ്ക്കുകയായിരുന്നു.
“അത് ശരി ഇത് തീർന്നില്ലേ?” അവൻ ആ ബിൽഡിംഗ് പ്ലാൻ നോക്കി
“ഞാൻ ഇത് തിന്നുകല്ല..”
“സലിം കുമാർ കോമഡി.. ഒന്ന് തന്നാലുണ്ടല്ലോ.”
“എടെ ഇത് ഇപ്പോൾ തീരുമേടെ.. പോയിട്ട് വാടെ “
“തറ തിരോന്തരം “
“അപ്പികളു ചെല്ല്.. നല്ല ബോഞ്ചി വെള്ളം. ഉണ്ടെങ്കിൽ ഒരെണ്ണം വാങ്ങിച്ചോണ്ട് പോര്.. നമ്മുടെ ബാക്കി പയലുകൾ ഒക്കെ സൈറ്റിൽ പോയ?”
വിഹാൻ തലയിൽ കൈ വെച്ചു. ഇത് ഇടയ്ക്ക് ഉള്ളതാണ്. ഇടയ്ക്കിടെ ഈ ഭാഷ കേറി വരും. നല്ല രസം. ആണ് പക്ഷെ. അവൾ. അത് പറയുന്നത് കേൾക്കാൻ
“എടി?”
“ആ “
“ഞാൻ ഒരു പ്രൊപോസൽ?”
“പോടാ നാറി “
“അല്ലടി നിന്നോട് ഒരു ഇഷ്ടം “
“ഉണ്ട.. ഞാൻ ഒരുത്തനെ എങ്ങനെ വളയ്ക്കാം എന്ന് റിസർച്ച് ചെയ്തോണ്ടിരിക്കുവാ. നീ. പോടെ എന്റെ മനസ്സിൽ വേറെ ഒരുത്തൻ കേറി “
വിഹാന്റെ കണ്ണ് തള്ളി.
“എപ്പോ?”
“ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക്.”
“അപ്പോൾ നീ എവിടെ പോയി.”
“ഞാൻ എങ്ങും. പോയില്ല.. എനിക്ക് ദേണ്ടേ ആ കാലനോട് ഒരു പ്രേമം ടാ “
അവൾ അങ്ങോട്ട് കൈ ചൂണ്ടി. അപ്പുറത്ത് എസ് പി ഓഫീസിന്റെ മുറ്റത്തു നിൽക്കുന്നു
സാക്ഷാൽ സിദ്ധാർഥ്
എന്റമ്മോ….ഒറ്റ അലർച വിഹാൻ
“നിനക്ക് ഭ്രാന്ത് ആണോടി?”
“ആമാ ആമാ “
“എടി ശ്രീ വാടി നമുക്ക് പോകാം. വേറെ സി വി അയച്ചു തുടങ്ങേണ്ടി വരും..”
അവൻ പിറുപിറുത്തു കൊണ്ടു പോയി. ശ്രീയവളെ നോക്കി എന്താ എന്ന് ചോദിച്ചു
അവൾ ഒന്നുമിന്ന് കണ്ണിറുക്കി. പിന്നെ. അങ്ങോട്ട് നോക്കി ഇരുന്നു. എന്നാലും എന്റെ പോലീസെ ഞാൻ ഫ്ലാറ്റ് ആയത് വല്ലോം അറിയുന്നുണ്ടോ. എങ്ങനെ നിന്റെ ഉള്ളിൽ കയറി പറ്റും?
തുടരും…..
