ഗായത്രിക്ക് ഒരു വെപ്രാളം ഉണ്ടായിരുന്നു. റിയയേ കാണാനില്ല. അന്ന് പകൽ സിദ്ധു വും മോളും പോയി കഴിഞ്ഞു അവർ അങ്ങോട്ട് ചെന്ന് നോക്കി.
ഗീത അത്യാവശ്യം ആയി എങ്ങോ പോകാൻ ഉള്ള ഒരുക്കങ്ങൾ ആണ്
“റിയ?”
“അയ്യോ പറയാൻ വിട്ട് പോയി. ആൾക്ക് നല്ല പനി. വൈറൽ fever ആണെന്ന് ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ചെയ്തു.. രണ്ട് ദിവസമായി. ഇന്ന് ഡിസ്ചാർജ് ആണ് “
ഗായത്രിക്ക് വിഷമം ആയി
“അയ്യോ അറിഞ്ഞില്ല ട്ടോ.രണ്ട് ദിവസവും കണ്ടില്ല വർക്ക് വല്ലോം ആണെന്ന് കരുതി “
“ആൾക്ക് ഉഗ്രൻ പനി ആയിരുന്നു.. ഇപ്പോൾ കുറഞ്ഞു. പക്ഷെ ഒട്ടും വയ്യ “
“ശരി മോള് വന്നിട്ട് വരാം “
ഗീത പോയപ്പോ അവരും ഇറങ്ങി
സിദ്ധാർഥ് ന് ഉള്ളിൽ എവിടെയോ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല
Anger management സീറോ ആണ്
പണ്ടേ അപ്പു പറയും. കണ്ട്രോൾ ചെയ്യണേ ഏട്ടാ..അവൻ കണ്ണുകൾ അടച്ചു അവളെ ഓർത്തു..
എന്തിനാ പോയി കളഞ്ഞത്..അവൻ ഹൃദയത്തിൽ പറഞ്ഞു. മോൾ സൈലന്റ് ആയി, മിണ്ടാതെ…
അവൻ രാത്രി നോക്കാറുണ്ട്. റിയയുടെ ജനലുകൾ തുറന്നില്ല. അവൾ ആ വീട്ടിൽ പിന്നെ വന്നില്ല. അവളെ പിന്നീട് കണ്ടിട്ടില്ല. ഒരു ശ്വാസം മുട്ടൽ പോലെ. ആരും മിണ്ടുന്നില്ല
അന്ന്
മോള് പഠിക്കുമ്പോൾ അവൻ അടുത്ത് വന്നിരുന്നു
“എക്സാം ആണോ?”
“ആ “
മുഖത്ത് നോക്കുന്നില്ല
“മോൾക്ക് ദേഷ്യം ആണോ.?”
അതിന് ശേഷം മോള് മിണ്ടിയിട്ടില്ല. അടുത്ത് വരാറുമില്ല. എന്തെങ്കിലും ചോദിച്ചാൽ കുനിഞ്ഞു നിൽക്കും
“ഇങ്ങോട്ട് നോക്കിക്കേ. അപ്പ പേടിച്ചു പോയിട്ടല്ലേ. എന്തെങ്കിലും അപകടം ഉണ്ടായിരുന്നെങ്കിൽ എന്ത് ചെയ്തേനെ..സോറി..”
മോൾ അവന്റെ കൈ തട്ടി മാറ്റി
“ചിന്നു?”
“അപ്പ എന്നോട് മിണ്ടണ്ട.. അപ്പയേ എനിക്ക് ഇഷ്ടല്ല. അപ്പ എന്തിനാ ചേച്ചിയേ തല്ലിയത്.. ചേച്ചിക്ക് നൊന്തു കാണും. മോള് പറഞ്ഞിട്ടല്ലേ കൊണ്ടു പോയെ.. പിന്നെ ഇത് വരെ ചേച്ചി വന്നില്ല. എന്നോട്. പിണങ്ങി “
ചുണ്ട് പിളർത്തി വലിയ വായിൽ അവൾ കരയാൻ തുടങ്ങി
“ഇനി വരില്ല ചേച്ചി…നിക്ക് ആരൂല.. അപ്പ ദുഷ്ടനാ… പൊ… പൊ “
അവൾ അവനെ തള്ളി മാറ്റി.
“മോളെ അപ്പയോട് അങ്ങനെ പറയാതെ “
ഗായത്രി ഓടി വന്നു
“അമ്മാമ്മ പറ ഞാൻ അല്ലേ വാശി കാണിച്ചേ.. അത് കൊണ്ടല്ലേ ചേച്ചി കൊണ്ടു പോയെ.. എന്നിട്ട് അപ്പ ചേച്ചിയേ തല്ലി…ഒത്തിരി തല്ലി. ചേച്ചി കരഞ്ഞു കാണും “
പിന്നെയും ഉറക്കെ കരഞ്ഞു ചിന്നു
“അപ്പയ്ക്ക് ഞാൻ ആരോടും മിണ്ടുന്നതു ഇഷ്ടം ല്ലേ…”
സിദ്ധാർഥ് അനങ്ങാതെ നിന്നു. അവൻ അരികിൽ ചെന്നു മുട്ട് കുത്തി
“ചേച്ചി വരും “
“ഇല്ല.. വരില്ല.. ചേച്ചി പോയി..”
അവൻ തിരിഞ്ഞു ഗായത്രിയേ നോക്കി. അവർ കണ്ണുകൾ അടച്ചു കാണിച്ചു
“അപ്പ. പൊക്കോ.. പൊ…”
അവൾ കട്ടിലിൽ കയറി കമിഴ്ന്നു കിടന്നു. അവൻ തിരിച്ചു പോരുന്നു
“റിയ ഹോസ്പിറ്റലിൽ ആയിരുന്നു രണ്ടു ദിവസം. പനി.. ഇന്ന് ഡിസ്ചാർജ് ആയി..വീട്ടിൽ ഉണ്ട്. ഇനിം ഇങ്ങോട്ട് വരില്ല. പേടിക്കണ്ട..”
അവർ തിരിച്ചു പോയി. അവൻ അസ്വസ്ഥതയോടെ ഇരുന്നു. അവളെ അടിച്ചത് ഉള്ളിൽ കിടക്കുന്നുണ്ട്, ദഹിക്കാതെ
അവൾ വരാതെ കാണാതെ.. അതും അസ്വസ്ഥത ആണ്. തന്റെ കുഞ്ഞിനെ രക്ഷിച്ചവൾ ആണ്. ഹോസ്പിറ്റലിൽ ആയിരുന്നു എന്ന്…ഒന്നു കാണണം ഒരു സോറി പറയണം. അവളെ വേണ്ടിയിട്ടടിച്ചതല്ല. പക്ഷെ. അടിച്ചു പോയി..
തെറ്റ്, വലിയ തെറ്റ്
🎉🎉
ഗീത കുളിക്കാൻ ആയി എണ്ണ തെയ്ക്കുകയാണ്. കാളിംഗ് ബെൽ അടിക്കുന്നത് കേട്ട് അവർ ചെന്നു വാതിൽ തുറന്നു
സിദ്ധാർഥ്
“അയ്യോ സാറോ..”അവർ അതിശയിച്ചു
“റിയ?”
“റിയ കിടക്കുന്നു. ഒരു വൈറൽ fever പിടിച്ചു ആൾക്ക്.. രണ്ടു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു “
“അമ്മ പറഞ്ഞു “
“പകർച്ച പനി ആണ് “
“സാരമില്ല.. കാണാൻ പറ്റുമോ?”
“വന്നാട്ടെ “
റിയ കിടക്കുകയായിരുന്നു. നല്ല ക്ഷീണം
“മോളെ സിദ്ധാർഥ് സർ “
അവൾ പെട്ടെന്ന് ചാടി എഴുനേറ്റു ഇരുന്നു
“സാറിന് ചായ എടുക്കട്ടേ?”
“ആ “
അവർ പോയി
“എന്തിനാ വന്നത്?” അവൾ മെല്ലെ ചോദിച്ചു
അവൻ കുറച്ചു നേരം മുഖത്ത് നോക്കിയിരുന്നു
“എങ്ങനെ ഉണ്ട്?”
“ചത്തിട്ടില്ല എന്ന് മനസിലായില്ലേ..”
“റിയ.. അന്ന് ഞാൻ എന്റെ മോളെയാ അടിച്ചത്.. നീ ഇടക്ക് കയറി.. അല്ലാതെ ഞാൻ നിന്നെയല്ല…”
“അത് ഞാൻ അർഹിക്കുന്നുന്നുണ്ട്.നാണവും മാനവുമില്ലാതെ വന്നിട്ടല്ലേ കിട്ടിയത്.. ഇനിം വരില്ല.. ഒരിക്കലും മുന്നിൽ വരില്ല “
“റിയ ഐ അം സോറി “
അവൾ കത്തുന്ന കണ്ണുകളോടെ നോക്കി
“മോള് പിണങ്ങിക്കാണും അല്ലേ.. അത് കോംപ്രമൈസ് ആക്കാൻ ഞാൻ വേണം..അതാണ് എന്ന് എനിക്ക് അറിയാം. വരുന്നില്ല. നിങ്ങൾ വീട് മാറി പൊക്കോ. അതാണ് നല്ലത്…”
ചായയും കൊണ്ടു ഗീത വന്നു. അവൻ മെല്ലെ അത് സിപ് ചെയ്തു
“സർ ഇരിക്ക്. കുളിക്കാൻ പോയപ്പോഴാ സർ വന്നത്. ഞാൻ ഇപ്പോൾ വരാം “
അവൻ തലയാട്ടി
“ഞാൻ വീട് മാറും റിയ. അധികം വൈകില്ല. ഇവിടെ എനിക്ക് ശരിയാവില്ല. പക്ഷെ മോളോട് നീ വെറുപ്പ് ഒന്നും കാണിക്കണ്ട. ഒന്നും അറിയാനുള്ള പ്രായം അല്ല.. പോകുന്ന വരെ അവളോട് സംസാരിച്ചോളൂ “
റിയ മിണ്ടിയില്ല
“അവള് എന്നോട് മിണ്ടിയില്ല എന്നുള്ളതൊന്നും എന്നേ ബാധിക്കില്ല റിയ. ഞാൻ അങ്ങനെ ഒരുത്തൻ ആണ്. പക്ഷെ നിന്നെ ഞാൻ അടിച്ചത് അത്.. അതിന് സോറി. നിന്നെയല്ല അത് ഉദ്ദേശിച്ചത്. നീ മാറിയില്ല. മുന്നിൽ തന്നെ നിന്നു. ദേഷ്യം കണ്ട്രോൾ ചെയ്യാൻ എനിക്ക് കഴിഞ്ഞുമില്ല. സോറി..”
റിയയുടെ മനസ്സ് അലിഞ്ഞു തുടങ്ങി
“മോളെന്റെ ആണ്. രണ്ട് ദിവസം മിണ്ടാതെ ഇരുന്നിട്ട് മൂന്നാം ദിവസം അവളെന്നെ തേടി വരും. എന്റെ രക്തം ആണ് അത്. എത്ര ദേഷ്യപ്പെട്ടു പറഞ്ഞാലും അടിച്ചാലും എന്റെ മോള് എന്റെ അടുത്ത് തന്നെ വരും. കാരണം ഞാൻ അവളുടെ അപ്പയാണ്. അതിനല്ല ഞാൻ വന്നത്.. നിന്നോട് ഇതിനു മുൻപ് പറഞ്ഞതിനൊന്നും എനിക് regret ഇല്ല. പക്ഷെ അടിച്ചത്.. തെറ്റി പോയി..എന്റെ അപ്പു. പറയാറുണ്ട് ഞാൻ anger മാനേജ്മെന്റിന്റെ കാര്യത്തിൽ വട്ട പൂജ്യം ആണെന്ന്. ഇപ്പോൾ അടിച്ചതിനു സോറി.”
“ഇതിനു മുൻപും അടിച്ചിട്ടുണ്ട് “
“അതെന്നെ ഇഷ്ടം ആണെന്ന് പറഞ്ഞത് കൊണ്ടാണ്. അത് ഞാൻ നിനക്ക് ക്ലിയർ ആക്കി തന്നു അത് തീർന്നു. ഇപ്പോൾ നിന്റെ മനസ്സിൽ അതില്ല എന്നെനിക്കറിയാം. അത് കൊണ്ടു അതെനിക്ക് വിഷയമല്ല. മോളെയും കൊണ്ടു ഇങ്ങനെ അപകടകരമായ രീതിയിൽ പുറത്ത് പോകരുത് “
അവൾ സങ്കടം നിറഞ്ഞ കണ്ണുകൾ ഉയർത്തി
“എനിക്ക് എന്റെ മോള് മാത്രേ ഉള്ളു..”
പെട്ടെന്ന് അവൻ എഴുനേറ്റു പോയി
അത് അവളെ സ്പർശിച്ചു. അവന്റെ ശബ്ദം അടച്ചു. വിഷമം ആയി. താൻ ആണ് പകുതി പ്രശ്നം
ഒരു തരത്തിൽ താൻ അങ്ങോട്ട് കയറി ചെന്നു ഉണ്ടാക്കിയ വഴക്കുകൾ ആണെല്ലാം
അവൾ കിടന്നു
മോളെ കാണാതെ ഒത്തിരി വിഷമം ഉണ്ട്. മോളെ മാത്രം അല്ല ഈ ആളെയും. എത്ര ആട്ടിയോടിച്ചിട്ടും വെറുക്കുന്നില്ല. സ്നേഹം ഉണ്ട്. ഉള്ളു നിറയെ..ഇപ്പോഴും ഇഷ്ടം ആണ്… പാടില്ല എന്ന് പറഞ്ഞിട്ടും
അവൾ കണ്ണുകൾ തുടച്ചു കിടന്നു
തുടരും…..
