അവന്റെ ചേർത്ത് പിടിക്കൽ അറിഞ്ഞിട്ടോ അതോ നെറ്റിയിൽ പതിഞ്ഞ അവന്റെ ചുംബനചൂടിലൊ അവൾ ഉണർന്നു. പതിയെ കണ്ണ് ചിമ്മി ചിമ്മി തുറന്നു നേരെ നോക്കിയത് അവന്റെ മുഖത്തേക്ക് ആണ്. അവൻ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു അവളും അവന് മനോഹരം ആയ ഒരു പുഞ്ചിരി നൽകി പിന്നെ ആണ് താൻ എവിടെ ആണ് കിടക്കുന്നത് എന്ന് ഓർമ്മ വന്നത്. അവനെ ഒന്ന് നോക്കി അവൾ എണീക്കാൻ തുടങ്ങി. പക്ഷെ അവൻ അവളിലെ പിടി കുറച്ചു കൂടെ മുറുക്കി..
ഞാ… ഞാൻ എണീക്കട്ടെ വിട്….
ഇപ്പൊ അവിടെ പോയിട്ട് എന്ത് ചെയ്യാനാ സമയം നോക്കിയേ….
അവൾ ക്ലോക്കിലേക്ക് നോക്കി 5:30ആകുന്നെ ഉള്ളു…
കുറച്ചു നേരം കൂടെ കിടന്നോ ഞാൻ വർക്ക് ഔട്ട് ചെയ്യാൻ പോകുമ്പോൾ എണീക്കാം. അവൾക്ക് അറിയാം ഇനി എന്ത് പറഞ്ഞാലും അവൻ വിടില്ല എന്ന് അതുകൊണ്ട് മിണ്ടാതെ കണ്ണുകൾ അടച്ചു കിടന്നു. അവൻ തലയിൽ തലോടി കൊണ്ടേ ഇരുന്നു.. അങ്ങനെ കിടന്നു വീണ്ടും അവൾ ഉറക്കം പിടിച്ചു.
പിന്നെ അവൻ എണീറ്റ് ഫ്രഷ് ആയി വന്നു അവളെ തട്ടി വിളിച്ചു…അവൾ എണീറ്റ് കുളിച്ചു ഫ്രഷ് ആയി താഴെ എത്തുമ്പോൾ കമലയും മീനാക്ഷിയും അടുക്കളയിൽ ഉണ്ടായിരുന്നു.അവൾ പിന്നെ നേരെ പൂജമുറിയിൽ പോയി വിളക്ക് കൊളുത്തി പ്രാത്ഥിച്ചു. ഭഗവാന്റെ മുന്നിൽ ഇരുന്ന കുങ്കുമത്തിൽ നിന്ന് ഒരു നുള്ള് എടുത്തു താലിയിലും സീമന്തരേഖയിലും തൊട്ട്പുറത്തേക്ക് ഇറങ്ങി…
അഹ് മോള് നേരത്തെ എണീറ്റോ.
എണീറ്റ് മുത്തശ്ശി…
മോള് ചായ കുടിച്ചില്ലല്ലോ.
ഇല്ല മുത്തശ്ശി വിച്ചേട്ടന് കൊടുത്തിട്ട് കുടിക്കാം എന്ന് കരുതി.
അഹ് അവൻ അങ്ങനെ ചായ കുടിക്കുന്ന പതിവ് ഇല്ല മോള് ഇട്ട് കൊടുത്തു നോക്ക്..
ഗായത്രിയുടെ തലയിൽ തലോടി പറഞ്ഞു കൊണ്ട് മുത്തശ്ശി ഉമ്മറത്തേക്ക് പോയി.
പിന്നെ നേരെ ഗായത്രി അടുക്കളയിലേക്ക് പോയി അവന് വേണ്ടി ചായ ഉണ്ടാക്കി. ഏലക്കയും ചുക്കും ചായ പൊടിയും കുറച്ചു മധുരവും ഇട്ട് ചായ അവന് വേണ്ട ചായയും ആയി മുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആണ് പല്ലവിയും പാർവതിയും താഴേക്ക് ഇറങ്ങി വന്നത്. പല്ലവി ഗായത്രിയെ നോക്കി ചെറുത് ആയി ഒന്ന് പുഞ്ചിരിച്ചു അവളും തിരിച്ചു പുഞ്ചിരി നൽകി. പക്ഷെ പാർവതി അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് അവളുടെ അടുത്തേക്ക് വന്നു.
എന്താണ് രാവിലെ തന്നെ കുളിച്ചു കുറി ഒക്കെ തൊട്ട് ഏട്ടത്തി… അവൾ കുറച്ചു പുച്ഛത്തോടെ ഉള്ള സംസാരം കേട്ട് ഗായത്രി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
അല്ല ആർക്കാ ഈ ചായ… അവളുടെ കൈയിലെ ചായയിലേക്ക് നോക്കി കൊണ്ട് പാർവതി ചോദിച്ചു.
വിച്ചേട്ടന് ആണ്.
ഹഹഹഹ…… നല്ല തമാശ വിച്ചേട്ടൻ രാവിലെ അമ്മായി ഉണ്ടായിരുന്ന സമയത്തു ചായ കുടിക്കുന്നത് കണ്ടിട്ടുണ്ട് അല്ലാതെ ഇത് വരെ ഞങ്ങൾ ആരും കണ്ടിട്ടില്ല…..
പാറു……… വിളി കേട്ട് അവൾ അങ്ങോട്ട് നോക്കി പാറുന്റെ അമ്മ ആണ്..
നിനക്ക് ഒക്കെ സംസാരിക്കാൻ വേറെ ആരെയും കിട്ടിയില്ലേ… വല്ല ചേരിയിലും കിടക്കുന്നളുമാരോട് മിണ്ടാൻ നടക്കുന്നു അവൾ … അവളോട് ദേഷ്യത്തിൽ ചോദിച്ചു…ഗായത്രി അത് ഒന്നും മൈൻഡ് ചെയ്യാതെ മുറിയിലേക്ക് പോയി..
അവൻ കുളിച്ചു ടൗൽ ചുറ്റി ഇറങ്ങി വന്നതും ഗായത്രി മുറിയിലേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു…
അവൾ അവനെ ഒന്ന് നോക്കി ചായ അവിടെ വച്ചു.
ഏഹ് ഇത് എന്താ ചായയും ആയിട്ട്.ഞാൻ ചായ കുടിക്കില്ല ഡോ. അവൻ അതും പറഞ്ഞു ഡ്രസ്സ് ചേഞ്ച് ചെയ്യാൻ തുടങ്ങി…
അത് കേട്ട് അവളുടെ മുഖം ഒന്ന് മങ്ങി എങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ. തലയിലെ ടൗൽ അഴിച്ചു സ്റ്റാൻഡിൽ ഇട്ട് മുടി ഉടക്ക് കളയാൻ തുടങ്ങി…അവളുടെ മുഖം മങ്ങിയത് അവൻ കണ്ടു..അവൻ അവളെ ഒന്ന് നോക്കിയിട്ട് പോയി ചായ എടുത്തു കുടിച്ചു.
അവന് പെട്ടന്ന് അവന്റെ അമ്മയെ ഓർമ്മ വന്നു… ഇതൊന്നും അറിയാതെ മുടി ഉടക്ക് കളയുന്ന തിരക്കിൽ ആയിരുന്നു ഗായത്രി…..അവൻ അവളെ പുറകിൽ നിന്ന് രണ്ടുകൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു. അവളുടെ ശരീരം ഒന്ന് വിറച്ചു… അവൻ അവളുടെ തോളിൽ താടി ഊന്നി.കാതിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു…
താങ്ക്യൂ….. ഗായു… അവൾ തിരിഞ്ഞു അവന് അഭിമുഖമായി നിന്നു.
അമ്മ പോയ ശേഷം അമ്മയുണ്ടാക്കും പോലെ ഒരു ചായ വർഷങ്ങൾക്ക് ശേഷം ഇന്ന് താന തന്നത്..
അപ്പൊ ചായ കുടിക്കാറേ ഇല്ലേ…
അവൻ അവളുടെ നുണക്കുഴി കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് അവളിലെ പിടി വിട്ടു….
ഞാൻ രാവിലെ ചായ കുടിക്കാറില്ല അല്ലാതെ ഇടക്ക് ചിലപ്പോൾ കുടിക്കും. കുറെ വർഷങ്ങൾക്ക് ശേഷം രാവിലെ ചായ കുടിച്ചു ഇന്ന്.നാളെ മുതൽ ഇത് സ്ഥിരം ആക്കിക്കോ…അവൾ ഒരു ചിരിയോടെ താഴേക്ക് ഇറങ്ങി അവനും ചായയുമായി താഴെക്ക് പോയി…ചായ കുടിച്ചു കൊണ്ട് ഇറങ്ങി വരുന്ന വിഷ്ണുനെ കണ്ടു എല്ലാവരും അത്ഭുതത്തോടെ അവനെ നോക്കി….
ഹും….. ഇന്നലെ കേറി വന്നവൾ എന്ത് മായ ആണോ എന്തോ കാണിക്കുന്നേ പതിവ് ഇല്ലാത്ത പലതും കാണുന്നുണ്ട്. സുധയമ്മായി ഗായത്രിയെ നോക്കി പറഞ്ഞു…. അവൾ അത് മൈൻഡ് ചെയ്യാതെ അടുക്കളയിൽ പോയി.
*********************
പവിത്ര രാവിലെ പോകാൻ റെഡി ആവുക ആണ്..
താൻ ഇന്ന് തന്നെ പോകുവാണോ…
പിന്നെ പോകാതെ ഇനിയും ഇവിടെ നിന്നാൽ ശരി ആകില്ല ആരെങ്കിലും എന്നെ ഇവിടെ വച്ചു കണ്ടു വീട്ടിൽ പറഞ്ഞ പ്രശ്നം ആകും..
നീ അതിന് അവരെ പേടിക്കുന്നുണ്ടോ പവി..
അവൻ അവളെ അവനോട് പിടിച്ചു അടുപ്പിച്ചു കൊണ്ട് ചോദിച്ചു.
ഉണ്ട് അലക്സ്…. പിന്നെ നിന്നോട് ഉള്ള വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പുറത്ത് ആണ് ഞാൻ ഓരോ പ്രാവശ്യവും അവരെ പറ്റിക്കുന്നത്..
അത് എനിക്ക് അറിയാടോ ഞാൻ വെറുതെ ചോദിച്ചത് അല്ലെ…
ഞാൻ കൊണ്ട് ആക്കാം സ്റ്റേഷനിൽ.
ഏയ്യ് വേണ്ട ഞാൻ പൊക്കോളാം..
നിൽക്ക് ഞാൻ എന്റെ സ്റ്റാഫിനെ വിളിക്കാം അവൻ കൊണ്ട് ആക്കും.. അത് പറഞ്ഞു അലക്സ് ആരെയോ വിളിച്ചു സംസാരിച്ചു.
പുറത്ത് കാറിന്റെ സൗണ്ട് കേട്ടതും അവൾ പോകാൻ തുടങ്ങി…
അവൻ അവളെ പിടിച്ചു അടുപ്പിച്ചു അവളുടെ മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി ഒടുവിൽ അത് അവളുടെ ചുണ്ടിൽ എത്തിനിന്നു. പരസ്പരം രണ്ടുപേരും വിട്ടു മാറാൻ കഴിയാതെ ചുംബിച്ചു കൊണ്ടേ ഇരുന്നു. പുറത്ത് കാറിന്റെ ഹോൺ കേട്ടപ്പോൾ അവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു….
അവൾ അവനെ തിരിഞ്ഞു നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി…
അലക്സ്……
എന്താ ഡോ…
ഞാൻ നമ്മുടെ കല്യാണകാര്യം വീട്ടിൽ പറയട്ടെ… പെട്ടന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ അവൻ ഒന്ന് ഞെട്ടി…
ഏയ്യ് ഇപ്പൊ വേണ്ട എനിക്ക് കുറച്ചു ജോലി കൂടെ ബാക്കി ഉണ്ട് അത് കഴിഞ്ഞു നോക്കാം….
അതികം വൈകരുത്..
ഇല്ല ഡോ.
അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി…
അപ്പോഴേക്കും അവന്റെ സ്റ്റാഫ് അകത്തേക്ക് വന്നു….
സാർ മാഡം കല്യാണം ഉടനെ കാണും എന്ന് ഒക്കെ പറഞ്ഞു പോയി.
മും…. കല്യാണം മണ്ണാങ്കട്ട ഞാൻ മോഹിച്ചത് എന്തും സ്വന്തം ആക്കിയാണ് എനിക്ക് ശീലം അതിന് എല്ലാം എതിര് ആയിട്ട് ഒരുത്തനെ ഈ ഭൂമിയിൽ ഇപ്പോഴും ബാക്കി ഉള്ളു വിഷ്ണു.. അവനെ വീഴ്ത്താൻ അവളെ എനിക്ക് വേണം ആയിരുന്നു…. അത് പറഞ്ഞു അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി..
******************
വിച്ചേട്ടാ….. അവൻ ലാപ്പിൽ എന്തോ നോക്കി ഇരിക്കുമ്പോൾ ആണ് ഗായത്രിയുടെ വിളി കേട്ടതു.
എന്താ ഡോ
നമുക്ക് ഒന്ന് തറവാട് കാണാൻ പോയാലോ. അവൻ ലാപ്പ് മാറ്റി വച്ചു അവളെ നോക്കി.
എന്താ പെട്ടന്ന് അങ്ങനെ ഒരു ആഗ്രഹം.
ഏയ് മുത്തശ്ശി അവിടെ കുളവും പാടവും തറവാടിന്റെ ഭംഗി ഒക്കെ പറഞ്ഞു കേട്ടപ്പോ എന്തോ കാണാൻ ഒരു ആഗ്രഹം.
എന്റെ ഭാര്യയുടെ ആഗ്രഹം സാധിച്ചു തരണം എന്ന് ഉണ്ട് പക്ഷെ ഇപ്പൊ വേണ്ട നമുക്ക് റിസപ്‌ഷൻ കഴിഞ്ഞു നേരെ അങ്ങോട്ട് തന്നെ പോകാം അപ്പൊ താൻ കണ്ട മതി….. അന്ന് ആണല്ലോ നമ്മുടെ ശാന്തി മുഹൂർത്തം.. അവൻ അവസാനം പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് രക്തംഇരച്ചു കയറി… അവൾ പിന്നെ ഒന്നും മിണ്ടാതെ താഴേക്ക് പോയി…
ഉച്ച ആയപ്പോൾ തന്നെ വിഷ്ണു ഓഫീസിൽ എന്തോ അത്യാവശ്യം വന്നത് കൊണ്ട് അങ്ങോട്ട് പോയി.
ഗായത്രിയും മീനാക്ഷിയും കൂടെ മുത്തശ്ശിയോട് ചോദിച്ചു വൈകുന്നേരം അടുത്ത് ഉള്ള ഒരു അമ്പലത്തിൽ പോയി തിരിച്ചു വന്നു രണ്ടുപേരും രണ്ടു മുറിയിൽ ആയി പോയി..
അവൾ മുറിയിലേക്ക് പോയി കുറച്ചു കഴിഞ്ഞു എല്ലാവരും ഓരോ കാര്യങ്ങൾ ചെയ്യുന്ന സമയം ആരും ഹാളിൽ ഇല്ല എന്ന് കണ്ടു ഇളയമ്മായി കുറച്ചു എണ്ണ എടുത്തു സ്റ്റെപ്പിൽ ഒഴിച്ചു. എന്നിട്ട് മാറി നിന്നു അവൾ വരുന്നതും നോക്കി. കുറച്ചു കഴിഞ്ഞു അവൾ താഴേക്ക് ഇറങ്ങി വന്നതും വിഷ്ണു ഓഫീസിൽ നിന്ന് കയറി വന്നതും ഒരുമിച്ച് ആയിരുന്നു…. അവൾ അവനെ കണ്ടു വേഗം പടികൾ ഇറങ്ങി വരാൻ തുടങ്ങി പക്ഷെ അവസാനത്തെ പടിയിലെ എണ്ണയിൽ തെന്നി ഗായത്രി വീണു……….
ആഹ്ഹ്……
തുടരും…..
