അല്ലി മോളോടൊപ്പം ദക്ഷും നേത്രയും ഒരുപാട് നേരം അവിടെ ചില വഴിച്ച ശേഷം പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ആണ് പുറത്ത് ഇരിക്കുന്ന രാധമ്മയെയും അജയച്ചനെയും അവർ കാണുന്നത്..!! അവരെ കണ്ടതും നേത്ര വേഗം അവർക്ക് അടുത്തേയ്ക്ക് പോയ്..!!
” ഞാനാ ഇവരെ ഇവിടെയ്ക്ക് വിളിച്ചത്..!! കുറച്ച് കാര്യങ്ങൾ ഇവർക്ക് നിങ്ങളോട് രണ്ടാളോടും പറയാൻ ഉണ്ട് “
ബദ്രി അതും പറഞ്ഞു കൊണ്ട് നേരെ നോക്കിയത് അജയച്ചനെ ആണ്..!! അയാൾ ഇരുന്ന ഇടത്ത് നിന്ന് എഴുന്നേറ്റ് നേത്രയ്ക്ക് അടുത്തേയ്ക്ക് വന്ന് അവളെ ചേർത്ത് പിടിച്ച് ദക്ഷിന്റെ അരുകിൽ ആയ് വന്നു..!!,
” എല്ലാം ബദ്രി മോൻ പറഞ്ഞ് അറിഞ്ഞു..!! ഒന്നും പറയാൻ പറ്റുന്നില്ല എനിക്ക്..!! എന്റെ മോളുടെ ഭാഗ്യം ആണ് നീ..!! ഇവളെ നിനക്ക് തരാൻ സന്തോഷം മാത്രമേ എനിക്ക് ഒള്ളൂ..!! പക്ഷെ നിന്റെ കൈ കൊണ്ട് ഇവളുടെ കഴുത്തിൽ ഒരു താലി അത് എനിക്ക് നിർബന്ധം ആണ് “
” ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് അതിന് വേണ്ടുന്നത് എല്ലാം ഉടനെ ചെയ്തോളൂ എനിക്ക് സമ്മതം ആണ് “
ദക്ഷിന്റെ ആ വാക്കുകളിൽ അയാളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു..!!
” വച്ച് താമസിപ്പിക്കണ്ട അത്..!! നാളത്തെ ഒരു ദിവസം കഴിഞ്ഞാൽ പിറ്റേന്ന് നിങ്ങളുടെ വിവാഹം..!! അമ്പലത്തിൽ പോയ് എല്ലാം റെഡി ആക്കിക്കോളാം ഞാൻ “
” ഹൈ ദച്ചു എന്റെ അമ്മയെ കല്യാണം കയിക്കാൻ പോകുവാണോ “
കൈ കോട്ടി ചിരിച്ചു കൊണ്ടുള്ള അല്ലി മോളുടെ ആ പ്രഹസനത്തിൽ ചിരിച്ചു പോയി എല്ലാവരും..!! ദക്ഷ് ചേർത്ത് പിടിച്ച് അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു..!!
” ഇപ്പൊ ഞാൻ ഇവരെ കൊണ്ട് പോകുവാ..!! നാളത്തേ ഒരു ദിവസം കഴിഞ്ഞാൽ ഇവർ നിന്റേത് ആണ്..!! അത് വരെ മാത്രം ഒരു വേർപിരിയൽ കൂടെ “
അത്രയും നേരം ചിരി തൂകി നിന്ന ഇരു മുഖങ്ങളും പെട്ടന്ന് മങ്ങുമ്പോൾ കണ്ട് നിന്നവരിൽ ഒക്കെ അത് ഒരു ചിരി വിരിയിച്ചു..!! രാധമ്മ വേഗം വന്ന് അല്ലി മോളെ ദക്ഷിന്റെ കൈയിൽ നിന്ന് എടുക്കുമ്പോൾ അവൻ നേത്രയേ ഒന്ന് നോക്കി കൊണ്ട് അകത്തേയ്ക്ക് കയറി..!!
” ചെല്ല് മോളെ പോയ് പറഞ്ഞിട്ട് വാ നമുക്ക് ഇറങ്ങാം “
“മ്മ് “
ഇടർച്ചയോടെ ഒന്ന് മൂളി കൊണ്ട് അവളും തിരിഞ്ഞ് റൂമിലേയ്ക്ക് കയറി..!!
***************
റൂമിലേയ്ക്ക് കയറിയ നേത്ര കണ്ടു ബെഡിൽ മുഖം താഴ്ത്തി ഇരിക്കുന്ന ദക്ഷിനെ..!! അവൾ മെല്ലെ അവന്റെ അരുകിൽ ആയ് വന്ന് കൊണ്ട് ആ തോളിൽ കൈ അമർത്തി..!! ദക്ഷ് ഒന്ന് മുഖം ഉയർത്തി നോക്കി കൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ച് തന്റെ മടിയിലേയ്ക്ക് ഇരുത്തി..!!
ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവന്റെ തോളിൽ ഇരു കൈയും അമർത്തി ഇരുന്നു അവൾ..!!
” പോകുവാണോ താൻ “
തന്റെ കണ്ണുകളിലേയ്ക്ക് നോക്കി അവൻ അത് ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിഞ്ഞില്ല നേത്രയ്ക്ക്..!!
” സാരില്ല താൻ വിഷമിക്കണ്ട നാളത്തെ ഒരു ദിവസം..!! അത് കഴിഞ്ഞാൽ പിന്നെ എന്റെ അരുകിൽ നിന്ന് എങ്ങോട്ടും വിടില്ല തന്നെ ഞാൻ “
അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് അവൻ പറയുമ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു..!! ഒരു നിമിഷം ആ മുഖത്തേയ്ക്ക് നോക്കി ഇരുന്നു പോയി അവൻ..!!
” നേത്ര “
“മ്മ് “
ആ വിളിയിൽ ഒന്ന് മൂളി അവൾ..!!
” ഈ ഒരു വേർപിരിയലിലും ഒരു സുഖം ഉണ്ട്..!! പക്ഷെ അതുവരെ ഓർത്തിരിക്കാൻ ഈ ചുണ്ടുകൾ എനിക്ക് ഇപ്പൊ വേണം “
അവളുടെ ചൊടികളിൽ മാത്രം മിഴികൾ ഉറപ്പിച്ചു കൊണ്ട് അവൻ അത് പറയുമ്പോൾ ഒന്ന് വിറച്ചു പോയി നേത്ര..!! എന്നാൽ ഞൊടിയിടയിൽ അവളുടെ കഴുത്തിലേയ്ക്ക് കൈ ചേർത്ത് ആ മുഖം അടുപ്പിച്ച് അവളുടെ അധരങ്ങൾ കവർന്നു അവൻ..!!
” മ്മ് “
ഒന്ന് മൂളി കൊണ്ട് അവന്റെ ഷർട്ടിൽ ആയ് തെരുത്ത് പിടിച്ചു അവൾ..!! ദീർഘ ചുംബനം..!! ഇത്രയും നാൾ അവരിൽ നിന്ന് അന്യമായ് നിന്ന ജീവ ശ്വാസം പരസ്പരം പകരുക ആയിരുന്നു അവർ ഇരുവരും അപ്പോൾ..!!
അവളുടെ കവിളിൽ കൈ അമർത്തി മെല്ലെ മെല്ലെ ഇരു ദളങ്ങളും അവൻ മാറി മാറി നുകർന്നു..!! ഒട്ടും വേദനിപ്പിക്കാതെ അവയിലെ തേൻ അവൻ വലുച്ചെടുത്തു..!! ഒടുവിൽ മെല്ലെ അകന്ന് മാറുമ്പോൾ നേത്ര ഒരു തേങ്ങലോടെ അവന്റെ മാറിലേയ്ക്ക് ചേർന്നു..!! ദക്ഷ് അവളെ തന്നിലേയ്ക്ക് അടക്കി പിടിച്ചു..!!
***************
അൽപ്പം പ്രയാസപ്പെട്ട് ആണ് നെത്രയും അല്ലി മോളും അവിടെ നിന്ന് ഇറങ്ങിയത്..!! എന്തോ ദക്ഷിന് അത് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല..!!
” എന്താണ് അളിയാ സാഡ്?? രണ്ട് ദിവസത്തേ കാര്യം അല്ലെ “
ബദ്രി അവന്റെ അടുത്തേയ്ക്ക് വന്ന് ആ തോളിൽ ഒന്ന് തട്ടി കൊണ്ട് അത് പറയുമ്പോൾ എന്തോ ഓർത്തത് പോലെ ദക്ഷ് വേഗം അവനെ വലിച്ച് ചുവരിലേക്ക് ചേർത്തു കൊണ്ട് അലറി..!!
” ടാ പുല്ലേ നീ എന്താ നേരത്തെ വിളിച്ചിട്ട് പറഞ്ഞത്?? എന്റെ അച്ഛന് എന്താണെന്ന്..!! പറയെട “
” എന്റെ അളിയാ കൈ വിട് അല്ലേൽ ഞാൻ ഇപ്പൊ ചാവും “
ബദ്രി വേഗം അവന്റെ കൈയിൽ നിന്ന് കുതറി മാറി..!! ശേഷം അവന്റെ അരുകിൽ നിന്ന് ഒന്ന് മാറി നിന്നു..!!
” നിന്റെ അച്ഛൻ എന്നല്ലേ ഞാൻ പറഞ്ഞോളൂ..!! അല്ലാതെ നിന്റെ അച്ഛന് ഒന്നും പറ്റി എന്ന് ഞാൻ പറഞ്ഞില്ലില്ലലോ ടാ..!! Actually ഞാൻ പറയാൻ വന്നത് നിന്റെ അച്ഛൻ എന്നെ വിളിച്ചിരുന്നു എന്ന..!! നമ്പർ മാറി ആണെന്ന് തോന്നുന്നു..!! മുഴുവൻ പറയും മുന്നേ ഫോൺ സ്വിച് ഓഫ് ആയ് അതാ “
ഒന്ന് ഇളിച്ചു കൊണ്ട് ബദ്രി അത് പറയുമ്പോൾ ദക്ഷ് അവനെ നോക്കി പല്ല് കടിച്ച് കൊണ്ട് അകത്തേയ്ക്ക് കയറി പോയി..!!
****************
രാത്രി റൂമിലെ ബാൽകണിയിൽ നിൽക്കുക ആണ് ബദ്രി..!! കൈയിൽ എരിഞ്ഞു കൊണ്ട് ഇരിക്കുന്ന ഒരു സിഗരറ്റും ഉണ്ട്..!!
” ആ കൊള്ളാം ഡോക്ടർ പറഞ്ഞത് എല്ലാം മറന്നോ ബദ്രി നീ “
ഇതും കണ്ട് കൊണ്ട് വന്ന ദർശു അൽപ്പം ദേഷ്യത്തിൽ അതും ചോദിച്ചു കൊണ്ട് അവന്റെ അടുത്തേയ്ക്ക് വരുമ്പോൾ ആണ് അവന്റെ മുഖം നേരെ കാണുന്നത്..!! മുഖം ആകെ വലിഞ്ഞു മുറുകി കണ്ണുകൾ ചുവന്ന് കലങ്ങി ആകെ മൊത്തത്തിൽ വല്ലാത്തൊരു രൂപം..!!
” എന്താ ബദ്രി?? നി..ന്റെ മുഖം എന്താ ഇങ്ങനെ “
അതിന് അവൻ മറുപടി പറയാതെ വേറെ എങ്ങോ നോക്കി നിന്നു..!!
” ബദ്രി ഞാൻ ചോദിച്ചത് നീ കേട്ടില്ലേ?? നിനക്ക് എന്താ പറ്റിയത് എന്ന് “
വീണ്ടും അവനിൽ മൗനം മാത്രം..!! പിന്നെ എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല അവൾക്ക്..!! നിറഞ്ഞ് വരുന്ന കണ്ണുകളോടെ വേഗത്തിൽ തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോൾ അവളുടെ കൈയിൽ ആയ് അവന്റെ പിടി വീണു..!!
തുടരും….
