പുനർവിവാഹം ~ ഭാഗം 87, എഴുത്ത്: ആതൂസ് മഹാദേവ്

മൂന്ന് വർഷങ്ങൾക്ക് ശേഷം..!!

” ദേ അല്ലി മോളെ മര്യാദയ്ക്ക് അവിടെ നിന്നോ നീ..!! ഇല്ലെങ്കിൽ അമ്മേടെന്ന് നല്ലത് വാങ്ങൂട്ടോ നീയ് “

തന്റെ നന്നേ വീർത്ത വയറും താങ്ങി പിടിച്ച്  അല്ലി മോൾക്ക് പിന്നാലെ ഭക്ഷണവും കൊണ്ട് ഓടുക ആണ് നേത്ര..!! കള്ളി പെണ്ണ് ആണെങ്കിൽ നിർത്താതെ ഉള്ള ഓട്ടത്തിൽ ആണ്..!! അൽപ്പം കൂടെ പൊക്കം വച്ച് വളർന്നു പെണ്ണ്..!!

” ഞാൻ നിൽക്കില്ല അമ്മ എന്നെ പിടിക്ക് “

ഓടുന്നതിന്റെ ഇടയിൽ പെണ്ണ് വിളിച്ചു പറയുന്നുണ്ട്..!!

” ദേ പിടി കിട്ടിയാൽ നിന്നെ ഞാൻ ശെരിയാക്കും നോക്കിക്കോ..!! മര്യാദയ്ക്ക് വന്ന് ഇത് കഴിക്കുന്നത് ആണ് നിനക്ക് നല്ലത് “

അതും പറഞ്ഞ് മുന്നോട്ട് നോക്കിയ നേത്ര കാണുന്നത് മുറ്റത്ത് വന്ന് നിൽക്കുന്ന ബദ്രിയുടെ കാർ ആണ്..!!

” അച്ഛേ “

അവനെ കണ്ടതും കുഞ്ഞി പെണ്ണ് ഓടി പോയി അവന്റെ തോളിൽ കയറി..!! അവന് പുറകെ ഒരു കുഞ്ഞി പെണ്ണിനെ കൊണ്ട് ദർശുവും കാറിൽ നിന്ന് ചിരിയോടെ ഇറങ്ങി..!!

” എന്താണ് ഇവിടെ അമ്മയും മോളും കൂടെ “

അകത്തേയ്ക്ക് കയറുന്നതിന്റെ ഇടയിൽ ആയ് ദർശു നെത്രയോട് ആയ് അത് ചോദിക്കുമ്പോൾ നേത്ര ബദ്രിയുടെ തോളിൽ കിടന്ന് കള്ള ചിരി ചിരിക്കുന്ന അല്ലി മോളെ ഒന്ന് കൂർപ്പിച്ചു നോക്കി..!!

” ദേ കുറച്ച് ഭക്ഷണവും കൊണ്ട് മണിക്കൂർ ഒന്ന് ആയ് ഞാൻ അവളുടെ പിന്നാലെ ഓടാൻ തുടങ്ങിയിട്ട്..!! കഴിക്കണ്ടേ പെണ്ണ് “

” നിക്ക് വേണ്ട ഞാൻ എന്റെ ദച്ചു വന്നാലേ കഴിക്കൂ “

വാശിയോടെ അതും പറഞ്ഞ് മുഖം വീർപ്പുക്കുന്ന അവളെ കണ്ട് ബാക്കി മൂന്നാൾക്കും ചിരി ആണ് വന്നത്..!!

” അവൻ വിളിച്ചോ നേത്ര?? അവൻ എപ്പോഴാ വരുന്നത്..!! ഞാൻ വിളിച്ചപ്പോ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു “

ബദ്രി ആണ് അത് ചോദിച്ചത്..!!

” ഇന്നലെ വിളിച്ചത് തന്നെയാ ഏട്ടാ പിന്നെ വിളിച്ചില്ല..!! ഞാനും വിളിച്ചപ്പോ ഓഫ്‌ ആയിരുന്നു..!! ആ നിങ്ങൾ അകത്തേയ്ക്ക് വാ “

അതും പറഞ്ഞ് അവൾ മെല്ലെ വയറും താങ്ങി അകത്തേയ്ക്ക് കയറുമ്പോൾ അവൾക്ക് ഒപ്പം അവരും അകത്തേയ്ക്ക് കയറി..!!

മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ചെറിയ ചെറിയ മാറ്റങ്ങൾ ഒക്കെ സംഭവിച്ചു..!! ദർശു ഒരു പെണ്ണ് കുഞ്ഞിന് ജന്മം നൽകുമ്പോൾ ദക്ഷിന്റെയും നെത്രയുടെയും പുതു ജീവൻ അവളുടെ ഉള്ളിൽ വരവ് അറിയിച്ചു..!! ഇത് ഇപ്പൊ ഒമ്പതാം മാസം ആണ് അവൾക്ക്..!! വയർ നന്നായ് വീർത്തു വന്നിട്ടുണ്ട്..!!

അനാത്മിക ബദ്രിക് എന്ന അനു മോൾക്ക് ഇപ്പൊ ഒരു വയസ്സ് ആണ് പ്രായം..!! കാഴ്ച്ചയിൽ അച്ഛനെ പോലെ ആണെങ്കിലും അമ്മയെ പോലെ പാവം ആണ് കക്ഷി..!! അല്ലി മോൾക്ക് ഒത്തിരി ഇഷ്ട്ടം ആണ് അവളുടെ അനിയത്തി പെണ്ണിനെ..!!

ബദ്രി സ്വന്തമായ് ഒരു ബിസ്ബസ്സ് തുടങ്ങി അതിലേക്ക് ശ്രെദ്ധ കൊടുത്തു..!! ദക്ഷ്‌ ഇപ്പോ ബിസ്സ്നസ്സ് ആണ് മെയിൻ ആയ് ചെയ്യുന്നത് എങ്കിലും തന്റെ പ്രോഫഷനും അവൻ നല്ല പോലെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു..!!

അല്ലി മോൾക്ക് ദക്ഷ്‌ ഇപ്പൊ ദച്ചു മാത്രം അല്ല അവളുടെ ഡാഡി കൂടെ ആണ്..!! ബദ്രി ആണ് അവളെ കൊണ്ട് അങ്ങനെ വിളിപ്പിച്ചു തുടങ്ങിയത് എന്നത് ആണ് സത്യം..!! അപ്പോഴും അവളുടെ അച്ഛൻ ബദ്രി തന്നെ ആയിരുന്നു..!! അവളുടെ ആ വിളിയിൽ ദർശനയ്ക്ക് ഒരു പരാതിയും തോന്നിയില്ല എന്നത് മറ്റൊരു കാര്യം..!!

നേത്രയിലും കുഞ്ഞ് കുഞ്ഞ് മാറ്റങ്ങൾ ഒക്കെ കണ്ട് വന്നു..!! ബദ്രിയുടെ മേൽ ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പും ഒക്കെ കാലം അവളിൽ നിന്ന് മായ്ക്കുമ്പോൾ ബദ്രിയിൽ അത് വല്ലാത്ത സന്തോഷം തോന്നിപ്പിച്ചു..!!

ബദ്രിയും ദർശുവും അനു മോളും അവരുടെ പഴയ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത്..!! ദക്ഷും നേത്രയും അല്ലി മോളും രാധമ്മയുടെയും അജയചന്റെയും കൂടെയും ആണ്..!! ബദ്രിയെയും അവർ ക്ഷെണിച്ചു എങ്കിലും അവൻ അത് സ്നേഹത്തോടെ നിരസിച്ചു..!!

ദക്ഷ്‌ ഇപ്പൊ ഒരു ബിസ്സ്നസ്സ് ട്രിപ്പിൽ ആണ്..!! രണ്ട് ദിവസം മുന്നേ പോയത് ആണ് അവൻ..!! ഇന്നലെ നൈറ്റ് വിളിച്ചപ്പോ ഇന്ന് മോർണിംഗ് വരും എന്ന് പറഞ്ഞിരുന്നു എങ്കിലും ഇതുവരെ അവൻ വന്നിട്ടില്ല..!!

അവനെ കണ്ട് പോകാൻ കൂടെ വന്നത് ആണ് ബദ്രി..!! അവർ എല്ലാവരും ഹാളിൽ ഇരുന്ന് സംസാരിക്കുമ്പോൾ ആണ് അമ്പലത്തിൽ പോയ് അജയച്ഛനും രാധമ്മയും മടങ്ങി വരുന്നത്..!! പിന്നെ എല്ലാവരും കൂടെ അവിടെ ഒത്തു കൂടി..!!

**************

നിശബ്ദത മാത്രം തളം കെട്ടി നിൽക്കുന്ന ഒരു ഹോട്ടൽ റൂം..!! സോഫയിൽ ഇരിക്കുന്ന ദക്ഷിൽ ആണ് എല്ലാവരുടെയും കണ്ണുകൾ..!! കേശവ്, പ്രതാപ്, നിത്യ, അലോക്, നീലു അങ്ങനെ എല്ലാവരും ഉണ്ട്..!! പക്ഷെ ആരും പരസ്പരം മിണ്ടുന്നില്ല എന്ന് മാത്രം..!!

” നീ ഇനി വീട്ടിലേയ്ക്ക് വരില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാ നിന്നോട് ഇവിടെയ്ക്ക് വരാൻ പറഞ്ഞത്..!! നീ എന്താ ദക്ഷ്‌ ഒന്നും പറയാത്തത് “

അവന്റെ മൗനം കണ്ട് കേശവ് അത് ചോദിക്കുമ്പോൾ അവൻ ഇരുന്ന ഇടത് നിന്ന് ഒന്ന് എഴുന്നേറ്റ് തന്റെ ബ്ലാസാർ നേരെ ഇട്ടു..!!

” എന്റെ തീരുമാനത്തിൽ ഒരു മാറ്റവും വന്നിട്ടില്ല മുത്തശ്ശ..!! നിങ്ങളോട് ആരോടും എനിക്ക് ഒരു ദേഷ്യവും വെറുപ്പും ഇല്ല..!! എന്തിന് ഏറെ എന്റെ അമ്മയോട് പോലും..!! പക്ഷെ തിരികെ അവിടെക്ക് ഒരു മടക്കം അത് ഇനി ഉണ്ടാവില്ല..!! ഞാൻ അത് എന്റെ പെണ്ണിന് കൊടുത്ത വാക്ക് ആണ്..!!

ഞങ്ങൾ ഇപ്പൊ ഒരു സന്തോഷ നിമിഷത്തിൽ ആണ്..!! ഞങ്ങളുടെ രണ്ടാമത്തെ പോന്നോമനയ്ക്ക് വേണ്ടി ഉള്ള കാത്തിരുപ്പ്..!! ഈ കൊച്ചു ജീവിതം ആണ് ഇപ്പൊ ദക്ഷിന്റെ ജീവൻ..!! അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു മുത്തശ്ശ..!! നേത്ര അവള എന്റെ പ്രാണൻ..!! ഇനിയും അവളെ ആർക്ക് മുന്നിലും താഴ്ത്തില്ല ഞാൻ..!! ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല..!! മുത്തശ്ശൻ എന്നോട് ഷെമിക്കണം “

” വേണ്ട മോനെ നീയാണ് ശെരി..!! ഭാര്യയേ ചേർത്തു പിടിച്ച് കൂടെ കൊണ്ട് നടക്കുന്നവൻ തന്നെ ആണ് ആൺ..!! അതിൽ ഒരു ശെരിക്കേടും ഇല്ല..!! നി പോയ്ക്കോ..!! ഒന്നിച്ച് സന്തോഷത്തോടെ സുഖായി ജീവിക്ക് രണ്ടാളും “

അവന്റെ തോളിൽ തട്ടി അയാൾ അത് പറയുമ്പോൾ അവൻ എല്ലാവരെയും ഒന്ന് നോക്കി..!! ഒടുവിൽ ആ കണ്ണുകൾ വന്ന് നിന്നത് നിറ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന തന്റെ അച്ഛന്റെയും അമ്മയുടെയും നേർക്ക് ആണ്..!!

അവരെ ഒന്ന് നോക്കി ഒരു വാക്ക് പോലും പറയാതെ അവൻ അവിടെ നിന്നും പോകുമ്പോൾ കാലം അവർ ചെയ്ത തെറ്റിന്റെ ആഴം മനസിലാക്കി കൊടുക്കുക ആയിരുന്നു അപ്പോൾ..!!

തുടരും…..